നാണമില്ലേടോ തനിക്ക്
കെട്ടിക്കാന്‍ പ്രായമായ മക്കളുമായി
കുഴിയിലേക്ക് കാല്നീട്ടിയിരിപ്പുമായി
വാതത്തിന് പ്രശ്നങ്ങള്‍ ഏറെയുമായി
ആളുകള്‍ക്ക് വര്‍ജ്ജ്യനായ മുഖവും പേരുമായി
ആകെ വെറുക്കപ്പെട്ട വ്യക്തിത്തവുമായി
ഭര്‍ത്സനം കുലത്തോഴിലോ
സ്വയാര്‍ജ്ജിതമോ
ചിത്രകാരനെയും വെറുതെവിടാത്ത
ചിത്രകാര പൂര്വ്വഭാഷയെ വെല്ലും
വാക്കുകള്‍ യഥേഷ്ടം വാരിച്ചൂടി
ഗവിതയുടെ ശവക്കുഴി തോണ്ടി
നികൃഷ്ടനും നിന്ദ്യനുമായി
നിര്‍ത്താറായില്ലേ
നാണമായില്ലേ
ഒരു നായ പോലും തിരിഞ്ഞുനോക്കാത്ത കാലമായില്ലേ
കര്‍ത്താവില്‍ നിദ്രയാകാന്‍
നാളുകള്‍ ഇനിയും അല്പമല്ലേ
അല്‍പ്പത്തരം കളയാറായില്ലേ
അല്പന്മാരുടെ രാജാവേ
നികൃഷ്ടരുടെ നൃപനെ
ആസനത്തില്‍ കിളുര്‍ത്ത ആലിനു
തറയും കെട്ടി ആള്ത്തറയായി
ബൂലോഗം നാറ്റി നശിപ്പിച്ചു
അശ്വഥാമാവിനെ വെല്ലും
ചിരഞ്ജീവിയായി
ഈ ബൂലോകര്‍ക്ക് ശാപമായി
സ്വയം തനിക്കും ശാപമായി
വാഴുന്ന നാറുന്ന താന്‍ തനിക്കും
ഒരു ശാപമായി
നിര്ത്തു തന്റെയീ ജല്പ്പനങ്ങള്
അര്‍ത്ഥരഹിതമാം വാക്കുകള്‍
ഉപ്പിലിട്ടു അതും ചവച്ചു
വിടസാമ്യമാം മുഖവും ഭാവവും
അറപ്പുളവാക്കും ശവമേ
ചണ്ഡാളനെ
സൃഗാലനെ
നിര്ത്തു നിന് സ്വനധാര
ജല്പ്പന ജപമാല
നിന്റെ ആത്മാവിന് ആയിരം
കാകന്മാര് ആര്‍ത്തുവിളിക്കുന്ന
കാഹള ധനിയുടെ
ശാപമാലാ
ഏതു കഴുതയ്ക്കും കവിതയെഴുതാമെന്നു കണ്ടുപിടിച്ച തന്നോടു തന്നെ കടപ്പാട്.
വരി മുറിച്ചാലും ചെര്ത്തുകെട്ടിയാലും പദ്യമോ ഗദ്യമോ എന്നറിയാത്ത വാക്കുകളുടെ
ആഭാസ ഘോഷയാത്രയുടെ നിഴല്‍ ചിത്രമേ നിനക്ക് പ്രണാമം. മലയാള ഭാഷയെ ശുദ്ധമാക്കിയ തമിഴ്മോഴിയില് നിന്നുമടര്‍ത്തിയ എഴുത്തച്ഛന്റെ ആത്മാവ് കൂതറ തിരുമേനിയോട് പൊറുക്കട്ടെ..
Sunday, October 11, 2009
Subscribe to:
Post Comments (Atom)
18 comments:
അയ്യോ...എന്നങ്ങട് കൊല്ല് !!!!!!!
ഹെണ്റ്റമ്മോ ഞാനങ്ങ് ചത്തേക്കാം......
തിരുമേനി.....
ഇങ്ങനെ ചിരിപ്പിക്കല്ലേ.......
:) :) :)
“ തുളുനാട്ടിൽ നിന്നും കള്ള അടവുപഠിച്ചു വന്ന കള്ള വടുവാ.. പൊക്കോണം ഈ രാജ്യത്തുന്ന്.. ഈ ടെറിട്ടെറീന്നു.. പോടേയ്...“
എന്നല്ലേ ഈ കവിതകോണ്ട് ഉദ്ദേശിച്ചത്?
:)
എന്നെ അങ്ങ് കൊള്ളൂ.... എന്റെ തിരുമേനി... വെട്ടാന്‍ വരുന്ന -------- നോട് എന്തിനാ... വേദമോതുന്നത്... പഴയ ആലിന്റെ മോളീന്ന് നിലമറന്ന് കയ്യടിച്ചു മറ്റുള്ളവനിട്ടു പണികൊടുക്കാന്‍ നോക്കിയപ്പോതലകുത്തി വീണു... ഇപ്പൊ ആസനത്തില്‍ വേറൊരു ആലു മുളച്ചു... എന്നിട്ടിപ്പോ അതിന്റെ മുകളിലേക്ക് വലിഞ്ഞു പൊത്തിപ്പിടിച്ചു കയറുകയാ...പാവം.... പഴയ വീഴ്ചയില്‍ സ്വബോധം പോയതാ പുള്ളിക്ക്... ഇന്ന് വരെ നോര്‍മ്മല്‍ ആയിട്ടില്ല... ഇനി നോര്‍മല്‍ ആകില്ല എന്ന് ബൂലോകവാസികള്ക്കറിയാം... കഷ്ട്ടം എന്നല്ലാതെ എന്ത് പറയാന്‍... പാവം ക്രൂരന്...
നല്ല പ്രയോഗങ്ങൾ:))))))
ആ ശപ്പനെ വിട്ടില്ലേ തിരുമേനി ഇതുവരെ
ഹെന്റെ റബ്ബേ, ഇതെന്തൊരു ഗദ്യത!
കപികളോട് സംവദിച്ച് സംവദിച്ച് കൂതറയും വെറുമൊരു കപി ആയിപ്പോകാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു.
തിരുമേനി നിറഞ്ഞാടുകയാണെല്ലോ!
ഇവിടെ വരുന്ന കമന്റുകള്‍ എല്ലാം ഞാന്‍ തന്നെ എഴുതുന്നതാണെന്നാണ് മഹാകവി കാപ്പിലാന്റെ ജല്‍പ്പനം. ഇതത്രയും ഐഡികള്‍ എനിക്കുണ്ടെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. വികടനും മുള്ളൂക്കാരനും സേതുലക്ഷ്മിയും ശ്രീ @ശ്രേയസ്സും ജോണ്‍ ചാക്കോയും ജോയും അനീഷും പള്ളിക്കുളവും എല്ലാം കൂതറ തിരുമേനി തന്നെ. ഇയാള്‍ക്ക് സത്യത്തില്‍ എന്താണപ്പാ അസുഖം.. സ്ഥല ജല വിഭ്രമം എന്നുപറയുന്നതുപോലെ കമന്റ് കമന്റര്‍ പോസ്റ്റ് വിഭ്രമം ആണോ തമ്പുരാനെ ...
തിരുമേനീ..
കവിതയെഴുതാനും തുടങ്ങിയോ?
ഈ കവിത മുഴുവൻ “ഉൽപ്രേഷ “അലങ്കാരം ആണല്ലോ..
വൃത്തം ഏതാണ്?
ആശംസകൾ...കൂടുതൽ കൂടുതൽ കവിതകൾക്കായി ഞങ്ങൾ വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നു.
:) :) :)
@സുനില്‍ കൃഷ്ണന്
ഒരിക്കല്‍ നാടുവാഴിയെന്നു സ്വയം കരുതി വിലസിയിരുന്ന ഒരാളിന്ന് മതിഭ്രമത്തിന്റെ ഉന്മത്താവസ്ഥയില്‍ മനോരോഗ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി അലഞ്ഞുതിരിഞ്ഞു തെറിവിളിയുടെ അനന്ത സാധ്യതകള്‍ ആരായുന്നത് കണ്ടപ്പോള്‍ എഴുതിയ കവിതയാണ്. ആര്‍ക്കും കവിതയെഴുതാമെന്നു കണ്ടുപിടിച്ച ആ മഹാനുഭാവന് ഇന്ന് ഏതറ്റം വരെ പോകും എന്ന് സാക്ഷാല്‍ ലൂസിഫര്‍ പോലും തിരിച്ചറിയില്ല.
"കാപ്പിലാനെ ഭ്രാന്തനാക്കിയ കൂതറ തിരുമേനി " എന്ന് ഒരാള്‍ എന്നെ ഒരിക്കല്‍ വിശേഷിപ്പിച്ചു. പക്ഷെ ഒരാളെ ഒരുതവണ മാത്രമേ ഭ്രാന്തനാക്കാന്‍ കഴിയൂ എന്ന് ആ സഹോദരനോട് ഈ അവസരത്തില്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്.
ഇനിയും കവിതകള്‍ എഴുതാന്‍ ശ്രമിക്കാം .. :)
സത്യം പറയട്ടെ തിരുമേനി ഭാവനാ വിലാസം ഉണ്ട ട്ടോ ....പക്ഷെ ആശയ ദാരിദ്രം കടന്നു കൂടിയോ എന്ന് ഒരു ഭൂത സംശയം ...ഭാവനാ സമ്പന്നനായ അങ്ങ് ,അതിനെ നേര്‍വഴിക്കു നടത്തിയാല്‍ ഉദാത്തമായ രചനകള്‍ ഉണ്ടാകും സത്യം ..കേവലം ഇതിന് മിനക്കെട്ടത്തിന്റെ നാലില്‍ ഒന്നു ടൈം കൊണ്ട് ....നല്ല കവിതകള്‍ ,ആശയ ഗതികള്‍ എല്ലാം പുറത്തു വരട്ടെ മാഷേ ....ഈ ഭൂതം ഭൂതലോകത്ത് അതിനായി കാത്തിരിക്കുന്നു ....
ആഹാ :)
വര്‍ജ്ജ്യനായ ഭര്‍ത്സനം ഗവിതയുടെ കര്‍ത്താവില്‍ അശ്വഥാമാവിനെ വെല്ലും ചണ്ഡാളനെ
സൃഗാലനെചിരഞ്ജീവിയായി ... ഓഹോ ഇങ്ങനെയാണോ തെലുങ്ക് നടന് ചിരഞ്ജീവി ഉണ്ടായത് ..
ഒരു ഗവിത എഴുതാന്‍ സമയാമായീന്നു തോന്നുന്നു..
ദീപാവലി കഴിയട്ടെ..
ഞാനുമൊരു ഗവിയാകും. (ഇപ്പോ വെറും കപി)
woooohahahaha
Post a Comment