തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, October 16, 2009

188. ഒടുക്കത്തെ ഡിസ്ക്കഷന്‍

സാര്‍... സാറിന്‍റെ " മൂടിപ്പുതച്ചു കിടന്നപ്പോള്‍ " എല്ലാ ദിവസവും ഞാന്‍ കാണാറുണ്ട്‌. എനിക്കു ഭയങ്കര ഇഷ്ടമാ .. അതിലെ ഡാലിയാ എന്‍റെ സ്വന്തം ചേച്ചിയെ പോലെയാ .... എനിക്കും അതുപോലെ ചെയ്യാന്‍ പറ്റുമോ... സാര്‍ !!

ആണോ ... എന്തു ചെയ്യുന്നു ഇപ്പോള്‍ ?

സാര്‍, അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്, ഡ്രീംസ് എന്നാണു പേര്.

(കുറച്ചു ഗൗരവത്തില്‍) എന്തു വേണം, എന്‍റെ അടുത്ത മൂന്നുനാല് പ്രോജക്ടുകള്‍ എല്ലാം ഡിസൈഡായി, ഇനി എന്തു ചെയ്യാം !!!

സാര്‍... സാറെനിക്ക് ഡാന്‍സ് ചെയ്യാനറിയാം, ഭരതനാട്യവും കുച്ചുപ്പുടിയും പത്തുവര്‍ഷം പഠിച്ചിട്ടുണ്ട് സാര്‍..
പ്ലീസ് സാര്‍ ... പ്ലീസ്...

ങാ.. ഇപ്പോഴാ ഓര്‍മ്മവന്നത്‌ ഒരു സീരിയലില്‍ ഒരു ഗസ്റ്റ്‌റോളില്‍ ഒരാളെവേണം , കോളേജ് കുമാരിയായി ...
ആട്ടെ ... ഡ്രീംസ് എവിടെയാ താമസിക്കുന്നത് ?


എന്‍റെ കസിന്‍റെ വീട്ടിലാ, എന്‍റെ സ്വന്തം നാട് കുറച്ചു ദൂരെയാണ് ...

കുറച്ചാശ്വാസത്തോടെ, ഞാനിപ്പോള്‍ ഭയങ്കര തിരക്കിലാണ്, എന്തായാലും നിങ്ങളുടെ ഫുള്‍സൈസ് ഫോട്ടോ ഇമെയില്‍ ചെയ്യൂ .. അതിനു ശേഷം നിങ്ങളെ അറിയിക്കാം...

പിറ്റേദിവസം മൊബൈലില്‍ ഒരു മെസ്സേജ്.
ഹലോ ... ഡ്രീംസ് ... കുഴപ്പമില്ല, എന്നാലും ആ റോള് കൈകാര്യം ചെയ്യാന്‍ നിനക്ക് പറ്റുമെന്ന് എനിക്കു തോന്നുന്നു. എന്തായാലും നീ വൈകുന്നേരം ഓഫീസിലോട്ട് വരൂ... അഡ്രസ്സ് ഇതാണ് ... പടം കണ്ടാല്‍ മാത്രം പോരല്ലോ ... ഒരു ഡിസ്ക്കഷന്‍ നടത്താനുണ്ട് . മറക്കല്ലേ ... സ്വീറ്റീ .... നീയായിരിക്കും അടുത്ത മയന്‍താരാ ....

ആ മെസ്സെജിനുശേഷം വേറൊന്ന്,
നേരില്‍ കാണണം ... തനിച്ചായാല്‍ വളരെ നല്ലത് .... ഈവനിങ്ങ് ഫ്ലൈറ്റില്‍ എനിക്കു പറക്കാനുള്ളതാണ്...

അവള്‍ സൗന്ദര്യം കൂട്ടുവാനുള്ള എല്ലാത്തരം സുഗന്ധദ്രവ്യവും എടുത്തു പൂശി. ഒരുസുന്ദരിയായി ' ഡിസ്കഷനെ ' നേരിടാന്‍ പുറപ്പെട്ടു. അതു അവളുടെ ഒടുക്കത്തെ ഡിസ്കഷനായിരുന്നു. പിന്നീട് തിരിച്ചു വീട്ടിലെത്തിയില്ല.

ഇപ്പോള്‍ അവള്‍ അഭിനയിക്കുന്ന സീരിയല്‍ സ്വര്‍ഗ്ഗത്തിലോ,നരകത്തിലോ..
അതോ കണക്കപ്പിള്ളയായ ചിത്രഗുപ്തനും കൂട്ടരും തങ്ങളുടെ പ്ലാസ്മാ ടെലിവിഷനില്‍ അവളുടെ മാദകനടനവും,അഭിനയവും കണ്ടാസ്വദിക്കുന്നുണ്ടാവുമോ ...

ഒരു ചാന്‍സിനു വേണ്ടി എന്തും ചെയ്യാനുള്ള പ്രവണത ഇപ്പോഴത്തെ യുവതലമുറയില്‍, പ്രതേകിച്ചു കുമാരീകുമാരന്മാര്‍ക്ക് കണ്ടുവരുന്നു. അതിനുള്ള മാര്‍ഗ്ഗം ഒരു പ്രശ്നമല്ലാ.. ലകഷ്യമാണ്....

ഇത്തരം ഡിസ്ക്കഷനുകള്‍ മൂലം വിധിക്കുപോലും മൂക്കിനുവിരല്‍വച്ച് നില്‍ക്കേണ്ടിവരുന്നു.
രക്ഷിതാക്കളുടെ ഒരു കണ്ണ് സ്വന്തം മക്കളുടെമേല്‍ എന്നും ഉണ്ടെങ്കില്‍ മാത്രം മതി എന്നാണു വെറും നിസ്സാരനായ എന്‍റെ കൊച്ചു ബുദ്ധിയില്‍ തോന്നുന്നത്. നിങ്ങള്‍ക്കോ ...?

ഇന്നത്തെ സ്പെഷ്യല്‍: ഇന്ന് ഒക്ടോ. 16 " ലോക ഭകഷ്യ ദിനം (World Food Day)
ഇന്നും, എന്നും, എല്ലായ്പ്പോഴും നമ്മുടെ എല്ലാവരുടെയും കുടവയര്‍ നിറഞ്ഞു തന്നെയിരിക്കട്ടെ !!! കൂടെ ദീപാവലി ആശംസകളും നേരുന്നു ...

(ഈ ദീപാവലിക്കു തിരുമേനിയുടെ ഇല്ലത്തു ദീപങ്ങള്‍ കത്തിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും കൂടാമെന്ന് കരുതി.)

6 comments:

പ്രേം I prem said...

തലവരയെ തിരുത്തിക്കുറിക്കുന്ന
ഡിസ്ക്കഷനുകള്‍.അതോ ഇതും വിധിയുടെ കൊമാളിത്തരത്തിലോന്നാണോ...

ഹരീഷ് തൊടുപുഴ said...

ഈ ദീപാവലിക്കു തിരുമേനിയുടെ ഇല്ലത്തു ദീപങ്ങള്‍ കത്തിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും കൂടാമെന്ന് കരുതി.

തിങ്കളാഴ്ച ആ വഴിക്കു വരുന്നുണ്ടേ..
അങ്ങോട്ടും വരട്ടോ..??

ഹരീഷ് തൊടുപുഴ said...

സോറി; തിരുമേനിയാന്നു വിചാരിച്ചാ പറഞ്ഞേ..

ഓക്കേ..
and nice 2 meet u..

tnks..

പ്രേം I prem said...

ഹരീഷ്, വന്നോളൂ നമുക്കടിച്ചു " പൊട്ടിക്കാം " കുറച്ചു പടക്കം കൂടി കരുതിക്കോളൂ.. ട്ടോ..

പ്രേം I prem said...

ഹരീഷ്, കുമാരന്‍ അഭിപ്രായങ്ങള്‍ക്ക് നന്ദി.
മാ, നാ മുതലായ വാരികയിലെ വായനക്കാരുടെയിടയിലാണ് കൂടുതലും 'ആക്ടമാനിയ', 'ആക്ടരസൊമാനി' തുടങ്ങിയ അസുഖങ്ങള്‍ പിടിക്കുന്നത്. പിന്നീട് അവരുടെ ചിന്ത എങ്ങിനെയെങ്കിലും ഇതു വിധത്തിലും ക്യാമറയ്ക്ക് മുന്നില്‍ എത്തുക എന്നു മാത്രമാണ്. ഈ തിരക്കുപിടിച്ച ജീവിതത്തിനിടെ രക്ഷാകര്‍ത്താക്കള്‍ക്ക്‌ സ്വന്തം കുട്ടികളെ ശ്രദ്ധിക്കാന്‍ പോലും പറ്റുന്നില്ലാ, അതും അവര്‍ക്ക് അനുകൂലമാണ്. ദിനവും കുറച്ചു സമയം അവര്‍ക്കുവേണ്ടി ചിലവഴിച്ചാല്‍, അവരുടെ ഭാവിയെ ശ്രദ്ധിച്ചാല്‍ എത്രനന്നാകുമായിരുന്നു. എല്ലാം കഴിഞ്ഞു ദു: ഖിക്കുന്നതിനേക്കാള്‍ അല്‍പസമയം അവര്‍ക്കായിമാറ്റിവച്ചു സന്തോഷത്തോടെ ജീവിച്ചൂടെ...

saju john said...

ബൃഹസ്പതി....

ഇതിനുള്ള അഭിപ്രായമോ, മാര്‍ഗ്ഗനിര്‍ദ്ദേശമോ ഒന്നും ഒരു പിടി അക്ഷരത്തില്‍ എഴുതിതീര്‍ക്കാനുള്ളതല്ല. മറിച്ച് സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക്, അല്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കേണ്ടതാണ്.

നല്ല കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു