ഉപരിപ്ലവമായ സുഖിപ്പിക്കല്‍സ് അല്ലാ പ്രഖ്യാപിതവും സ്ഥായിയായതുമായ ലക്‌ഷ്യം എന്നുള്ളതുകൊണ്ട് തന്നെ ബ്ലോഗിന്റെ മിക്കപ്പോഴും അശാന്തവും വിഷയകലുഷിതവുമായ പന്ഥാവ് അപരിചിതരുടെയും കുടിലതനിറഞ്ഞവരുടെയും ബാഹുല്യം കൂതറതിരുമേനിയുടെ മുമ്പില്‍ സൃഷ്ടിക്കുമെങ്കിലും വായനക്കാരനും നിരൂപകനും രചയിതാവും രചനയും തമ്മില്‍ വ്യക്തിപരമോ ആശയപരമോ ദാര്‍ശനികപരമോ ആയ അടുപ്പവും ആര്‍ദ്രതയും വേണ്ട പകരം നിരൂപണത്തിന്റെ നിക്ഷ്പക്ഷമായ കണ്ണുകളോടെ അതിനെ നോക്കികണ്ടാല്‍ മതിയെന്നതാണ് തീരുമാനം.വ്യക്തിബന്ധങ്ങളില്‍ നിന്ന് രൂപം പ്രാപിക്കുന്ന ഊഷ്മളത മിക്കപ്പോഴും ഒരു രചയിതാവിന്റെ കൃതികളെ ഒരു പ്രയോജനരഹിതവും ദോഷദായകവുമായ ഊഷ്മളതയോടെ നോക്കിക്കാണാന്‍ അല്ലെങ്കില്‍ കാണിക്കുവാന്‍ നിരൂപകനെ അല്ലെങ്കില്‍ അവലോകകനെ നിര്‍ബന്ധിതനാക്കുന്നു.
ആശയപരമായ ചാഞ്ചല്യങ്ങളും വിചാരങ്ങളിലെയോ ഇസങ്ങളിലെയോ വിശ്വാസങ്ങളിലെയോ വൈരുദ്ധ്യങ്ങള്‍ അല്ലെങ്കില്‍ വിഭിന്നചിന്താധാരകള്‍ നിരൂപകനില്‍ അന്തര്‍ലീനമായിരിക്കുന്ന ഉദ്ധേശത്തെയോ മനസ്സിലാക്കാതെ ഒരു ദോഷൈകദൃക്കിനെയെന്നവണ്ണം നോക്കികാണുവാന്‍ രചയിതാവിനെ പ്രേരിപ്പിക്കുന്ന ഈ അവസ്ഥ സത്യത്തിന്റെ മേല്‍ നീരസത്തിന്റെയും കാലുഷ്യത്തിന്റെയും മൂടുപടം ചൂടിക്കുമെങ്കിലും രാജാവ് നഗ്നനെന്നു വിളിച്ചുപറയുന്നവര്‍ ഫലത്തില്‍ ആ മൂടുപടം മാറ്റാന്‍ സഹായിക്കുമെന്നതാണ് സത്യം.
രാഷ്ട്രീയത്തിലെന്നപോലെ ബ്ലോഗിലും സ്ഥായിയായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല.പുറംചൊറിയലോ സുഖിപ്പിക്കല്‍സോ അല്ല വേണ്ടതും.സുഖിപ്പിക്കല്‍സിന്റെ വഴുവഴുത്തനാവ്
മസ്തികമൂശയുടെ ക്ലാവ് പിടിത്തത്തിന് മാത്രമേ ഉതകുകയുള്ളൂ. നിത്യേനയുള്ള ഉരയ്ക്കല്‍ ലോഹത്തെമാത്രമല്ല നിരൂപണമെന്ന ഉരയ്ക്കല്‍ എഴുത്തുകാരന്റെ ആര്‍ജ്ജവത്തെയും ഭാവനയെയും മിനുസപ്പെടുത്തുമെന്നു മാത്രമല്ല കൂടുതല്‍ കരുത്തുള്ളതുമാക്കും.തീയില്‍ കുരുത്തത് വെയിലത്തു വാടില്ലെന്നത് പ്രമാണം.വിമര്‍ശനമെന്നതിനെ അതെ ഒരു ശരീരരഹിതസത്തയെന്നെടുക്കാതെ അതിന്റേതായ രീതിയില്‍ നേര്‍വഴികാട്ടലിന്റെ പ്രതീകാത്മകത്വം ആയിട്ടെടുക്കുന്നതാവും ഉചിതം.
വിമര്‍ശനരഹിതമായ എഴുത്ത് മിക്കപ്പോഴും ബൗദ്ധികമായതും സര്‍ഗ്ഗാത്മക വളര്‍ച്ചയും ഇല്ലതാകുമെന്നതും ആരാധകരുടെ കൈയടിയില്‍പ്പെട്ട് ആത്മാര്‍ഥതയുള്ള ചൂണ്ടിക്കാണിക്കലുടെ വാക്കുകള്‍ നേര്‍ത്ത് ലളിതമായി അവസാനം മുങ്ങിപ്പോവുമ്പോള്‍ താനെവിടെയെന്ന് തിരിച്ചറിയാതെ വരുന്ന എഴുത്തുകാരന്‍ പരാജയപ്പെടുകയാണ്. എഴുത്തുകാരനില്‍ എഴുത്തുകാരന്റെ വ്യക്തിത്വം പ്രതിഫലിക്കുന്നത് സ്വാഭാവികമാണെങ്കിലും അതിന്റെ അതിപ്രസരം പലപ്പോഴും എഴുത്തിന്റെ നിലവാരത്തിനെതന്നെ കുറയ്ക്കുന്നുവേന്നതും പരമാര്‍ത്ഥം തന്നെ.
എല്ലാ ആരാധകരും ഒരു ശത്രുവാകാനുള്ള ഭാവി/വിദൂര സാധ്യതയുണ്ടെന്ന് കൂതറ തിരുമേനിയ്ക്കറിയാം. അതുപോലെ തന്നെ ആത്മാര്‍ത്ഥരഹിതമായ കമന്റുകളും സുഖിപ്പിക്കല്‍സ് പ്രോല്‍സാഹനവും ദോഷഗുണമുള്ള കൊളസ്ട്രോള്‍ പോലെത്തന്നെ അടിഞ്ഞുകൂടല്‍ നടത്തി ഹൃദയത്തിലും രക്തകുഴലിലും രക്തസഞ്ചാരത്തിനുമാര്‍ഗ തടസ്സമെന്നത് പോലെ
എഴുത്തുകാരന് സത്യസന്ധമായി ചിന്തിക്കേണ്ടി വരുമ്പോഴും അതെ ഫലം തന്നെയാണ് ചെയ്യുന്നത്.
വിമര്‍ശനാത്മകമായ കമന്റുകളും പോസ്റ്റുകളും വരുമ്പോള്‍ ഹൈപ്പര്‍ ആക്ടിവ് ആയ കുട്ടികളെ പോലെ വാളെടുക്കുന്നത് ബൗദ്ധികമായ ചപലതയോ പക്വതയില്ലായ്മയോ ആണ്.ഋജുവായതോ വക്രമായതോ ആയ വിമര്‍ശനങ്ങളോ കുത്സിതമായ ആസൂത്രണങ്ങളോ കൂതറ തിരുമേനിയുടെ അചഞ്ചലവും നിരര്‍ഗ്ഗളവുമായ വിമര്‍ശനരീതിയുടെ മുനയോടിക്കുവാനോ പരിസമാപ്തി കുറിയ്ക്കാനോ ഉതകില്ല.വ്യതിചലിക്കാത്തതും തിരശ്ചീനവുമായ ഈ നിഷ്കര്‍ഷതയെ തള്ളിക്കളയാനുമാവില്ല.
ആശയങ്ങളും അറിവുകളും അനുഭവങ്ങളും ബ്ലോഗെന്ന ഈ മാധ്യമത്തിലൂടെ വികേന്ദ്രീകരണമോ വിതരണമോ നടത്തുമ്പോള്‍ സ്വീകരിക്കുന്നവനോ നല്‍കുന്നവനോ തമ്മില്‍ ഭൂവുടമയും അടിയാളനും തമ്മിലുള്ള ബന്ധമല്ല മറിച്ച് സമന്മാരുടെ സൗഹൃദകൈമാറ്റമാണ് നടക്കുന്നത്. പ്രസ്തുത കൈമാറ്റത്തില്‍ അറിവുകളും അനുഭവങ്ങളും പെടുമെന്ന് മാത്രം.
മലയാളം ബ്ലോഗ് അതിന്റെ ശൈശവ,കൗമാര ദശയിലാണ്, ഈ കാലഘട്ടത്തില്‍ നമ്മളാല്‍ ആവും വിധം ആ വളര്‍ച്ചയെ ത്വരിതപ്പെടുത്തി മറ്റു ഭാഷാ ബ്ലോഗുകള്‍ക്ക് മാതൃകയാക്കുകയെന്നതാണ് നമ്മളുടെ കടമ.അത് മലയാള ബ്ലോഗിന്റെ മാത്രമല്ല ഭാഷയുടെയും വളര്‍ച്ചയ്ക്ക് സഹായിക്കും.ഒപ്പം മറ്റുള്ളവര്‍ വിദ്യാസമ്പന്നരായ മലയാളികളെ അസൂയയോടെ നോക്കിക്കാണുന്നത് പോലെ മലയാളം ബ്ലോഗിനെയും അസൂയയോടെ നോക്കിക്കാണാന്‍ സഹായിക്കും.വിവര സാങ്കേതിക വിദ്യയുടെയും ഇന്റര്‍നെറ്റ്,കമ്പ്യൂട്ടര്‍ സങ്കേതങ്ങളുടെയും വിസ്മയം കൊള്ളിക്കുന്ന ഈ വളര്‍ച്ചയില്‍ ഭാഗഭാക്കായി അതിനെ തങ്ങളാല്‍ ആവുംവിധം സംഭാവന നല്‍കി അര്‍ഹിക്കുന്ന ഒപ്പം കഴിയുന്ന മേഖലകളില്‍ പങ്കാളികളായി ഒത്തുകൂടല്‍ നടത്തുന്നതിനു പകരം ഭര്‍ത്സനം,വിദ്വേഷമെന്ന കാളകൂടവിഷത്തിന്റെ മനംപിരട്ടലും അതിന്റെ സ്രവിപ്പിക്കലുമാവുമ്പോള്‍ കാണികള്‍ക്ക് സ്വച്ഛന്ദമായ കൊമാളികളി ദര്‍ശിക്കാനുള്ള അവസരമൊരുക്കല്‍ മാത്രമാവും ഫലം.
സ്നേഹിക്ക ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും എന്ന് പാടിയ കവിയെ ഈ അവസരത്തില്‍ സ്മരിക്കുന്നു. വിദേശികള്‍ക്ക് അഹിംസയും ആത്മസംയമനത്തിന്റെ പാതയും കാട്ടിക്കൊടുത്ത മഹാത്മാഗാന്ധിജിയുടെ അസാന്നിധ്യം ബ്ലോഗില്‍ എന്നും പ്രകടമാവുന്നു.വിദേശത്തു വസിച്ചാലും സ്വദേശത്ത് താമസിച്ചാലും പൂര്‍വികര്‍ ഏകിയ ആ നല്ല സിദ്ധാന്തങ്ങളും ആശയങ്ങളും നാം മറക്കില്ല.മറക്കുകയുമരുത്. നാം പാശ്ചാത്യര്‍ക്കെകിയ ആ അഹിംസാ മന്ത്രം എന്നും ഉരുവിടാം.
"രഘുപതി രാഘവ് രാജാറാം.
പതീത് പാവനു സീതാ റാം.
ഈശ്വര്‍ അല്ലാഹ് തേരോ നാം
സബ്കോ സന്മതി ദേ ഭഗവന്‍"
കൂതറ തിരുമേനി
Tuesday, March 10, 2009
Subscribe to:
Post Comments (Atom)
7 comments:
{{{{ഠേ.....}}}}}
നോം ആദ്യത്തെ ഖണ്ഡിക വായിച്ചു. ബാക്കി വായിക്കണേല്‍ എന്തെങ്കിലും കഴിക്കണമെന്നു തോന്നി. അതിനാല്‍ തേങാ തിരുമേനീടെ ശിരസ്സില്‍ അര്‍പ്പിച്ചിട്ടു പോണു. മടങ്ങിവന്നിട്ടാവ്വാം ബാക്കി..
കൂതറതിരുവചനം ഭേഷായി ട്ടോ
കൂതറെ,
കാപ്പിലാന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന എന്നെ കുറിച്ച് താങ്കള്‍ , എന്നെ മനപൂര്‍വ്വം അവഹേളിക്കാനും അപമാനിക്കുവാനുമായി ,മുന്‍ലക്ഷ്യത്തോടെ പല പോസ്റ്റുകളും ഇടുകയുണ്ടായി. അതൊക്കെ നിങ്ങളുടെ കാര്യം......ആരേയും പറയാനുള്ള അവകാശം നിങ്ങള്‍ക്ക് ഗൂഗിള്‍ തന്നിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു....
http://kootharaavalokanam.blogspot.com/2009/03/63.html
പക്ഷെ, മേല്‍ കാണിച്ച ലിങ്കില്‍ താങ്കളിട്ട പോസ്റ്റ് പൂര്‍ണ്ണമായും ലാല്‍.പി.തോമസ് എന്ന ആളുടെ വ്യക്തിപരമായ കാര്യങ്ങളാണ്....
കാപ്പിലാന്‍ എന്ന ബ്ലോഗര്‍ നെയിമോടെ ലാല്‍. പി.തോമസ് എന്ന ഞാന്‍ ബ്ലോഗില്‍ പോസ്റ്റുകള്‍ ഇടുന്നത് പൂര്‍ണ്ണമായും ഗൂഗിള്‍ എനിക്ക് അനുവദിച്ചു തന്നിട്ടുള്ള സൌകര്യങ്ങള്‍ വിനിയോഗിച്ചു മാത്രമാണ്....
പക്ഷെ, താങ്കള്‍ കൂതറ അവലോകനംഎന്ന ബ്ലോഗില്‍ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ , എന്റെ അറിവോ സമ്മതമോ ഇല്ലാതെ പോസ്റ്റിയിരിക്കുകയാണ്. ഞാന്‍ പുസ്തകമിറക്കുന്നതും, കാപ്പിലാന്‍ എന്ന പേരില്‍ ബ്ലോഗുന്നതും പൂര്‍ണ്ണമായും എന്റെ വ്യക്തി പരമായ കാര്യങ്ങളാണ്.
ഗൂഗിളിന്റെ ടേംസ് ആന്‍ഡ് കണ്ടിഷന്‍ പ്രകാരം മറ്റൊരു ബ്ലോഗറുടെ വ്യക്തിപരമായ കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ കൂതറ അവലോകനം എന്ന പേരില്‍ ബ്ലോഗുന്ന താങ്കള്‍ക് അധികാരമില്ല
ഒരു ബ്ലോഗറുടെ വ്യക്തിപരമായ കാര്യങ്ങള്‍ എടുത്ത് പബ്ലിഷ് ചെയ്യാന്‍ താങ്കളെ ഗൂഗിള്‍ അനുവദിക്കുന്നില്ല ,
ലാല്‍.പി.തോമസ് എന്ന കാപ്പിലാന്‍ എന്ന ബ്ലോഗര്‍ , എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പബ്ലിഷ് ചെയ്ത് താങ്കള്‍ ഇട്ട പോസ്റ്റ് പിന്‍വലിക്കണം എന്ന് കാണിച്ചുള്ള കമന്റ് ഞാന്‍ താങ്കളുടെ പോസ്റ്റില്‍ ഇട്ടിരുന്നതാണ്...
പക്ഷെ താങ്കള്‍...എന്റെ ആ അഭ്യര്‍ത്ഥന പാലിക്കാന്‍ തയ്യാറാവാതെ, താങ്കളുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്....
ഇത്തരണുത്തതില്‍ ഗൂഗിള്‍ അനുവദിച്ചു തന്നിട്ടുള്ള ആവിഷ്കാരസ്വാതന്ത്ര്യത്തിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ താങ്കള്‍ക്കാവില്ല എന്ന് ഞാന്‍ കരുതുന്നു....
ആയതിനാല്‍,
എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പബ്ലിഷ് ചെയ്തിരിക്കുന്ന താങ്കളുടെ പോസ്റ്റ് നിരുപാധികം പിന്‍വലിക്കണമെന്ന് ഞാന്‍ ഇതിനാല്‍ ആവശ്യപ്പെടുന്നു.
നിങ്ങള്‍ അതിനു തയ്യാറായില്ലാ എന്നുണ്ടെങ്കില്‍ എനിക്ക് മറ്റ് നടപടികളുമായി മുന്നോട്ട് പോകേണ്ടി വരും.....എന്നുള്ള കാര്യം അറിയിച്ചു കൊള്ളുന്നു.
ഈ വാക്ക് കസര്‍ത്ത് കൊണ്ടു എന്തെങ്കിലും പ്രയോചനം ഉണ്ടോ ? വായിക്കുന്നവന്‍റെ ക്ഷമയെ പരീശിക്കാന്നല്ലാതെ .
യാഥാര്ത്ഥ്യം നിറഞ്ഞ ചിന്താപരമായ ആവിഷ്കാര രീതി കാര്യം ഒക്കെ നല്ലതാണു .പക്ഷെ ഇങ്ങനെ വലിച്ചു നീട്ടേണ്ട കാര്യമില്ലല്ലോ
ഇങ്ങനെ എഴുതണ്ടി വന്നതില്‍ ഖേദിക്കുന്നു .
സ്നേഹ പുരസ്സരം പാവപ്പെട്ടവന്‍
"ഉപരിപ്ലവമായ സുഖിപ്പിക്കല്‍ നടത്തുന്നവന്റെ വായില്‍ മണ്ണിടണം" - നബി വചനം
ഈയുള്ളവന്‍ തനി തിരോന്തരം ഭാഷ പറഞ്ഞു ശീലിച്ചിട്ടു കൂതറയുടെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ അന്ധാളിച്ചുപോയി! മലയാള ഭാഷയെ കൊന്നു കൊലവിളിച്ചിരിക്കുകയല്ലേ!
സ്വന്തം പേര് ഇത്ര പ്രശ്നം ഉണ്ടാകുന്ന രണ്ടാമത്തെ ബ്ലോഗ് സംഭവമാണ് ഇത് (ഈയുള്ളവന്‍റെ അറിവില്‍). ഒരു പേരില്‍ എന്തിരിക്കുന്നു എന്നാ ചോദ്യത്തിന് പേരില്‍ കലിപ്പുകള്‍ ഉണ്ട് എന്ന് നമ്മുടെ മല്ലു ബ്ലോഗ്ഗിലാ മനസ്സിലായത്!
ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത് നന്നായി. ബഹുമാനപ്പെട്ട കൂതറ പറഞ്ഞപോലെ, അദ്ദേഹത്തിന്‍റെ സാന്നിധ്യം ബ്ലോഗ്ഗില്‍ വളരെക്കുറവുണ്ട്.
ഒരു ബ്ലോഗ് കേസ് കൂടി കാണാനുള്ള ഭാഗ്യം ഉണ്ടാവാനായി പ്രാര്‍ഥിക്കാം. ഇനി കേരളത്തിലാണോ അങ്ങ് പാതാളത്തിലെ അമേരിക്കയിലാണോ കേസ് എന്നു സംശയമുണ്ട്. നടക്കട്ടെ, എല്ലാം നടക്കട്ടെ.
കൂതറ തിരുമേനി കാടുകയറണ്ട....
1. ആല്‍ത്തറ എന്ന ബ്ലോഗില്‍ വന്ന ഒരു പോസ്റ്റിലെ വിശദാംശങ്ങള്‍ അത് പോസ്റ്റിയ ആളുടെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ എടുത്ത് മറ്റൊരിടത്ത് പോസ്റ്റുന്നത് മോഷണം തന്നെയാണ്. നിങ്ങളുടെ ഉദ്ദേശശുദ്ധിയല്ല മറിച്ച് നിങ്ങളുടെ പ്രവര്‍ത്തിയാണ് അത് മോഷണമാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്. ഇത്തരുണത്തില്‍ നിങ്ങള്‍ മറ്റൊരു പോസ്റ്റിലെ വിശദാംശങ്ങള്‍ മോഷണം എന്ന പ്രവര്‍ത്തി ചെയ്ത് ഇവിടെ പോസ്റ്റി എന്നത് വ്യക്തമാവുന്നുണ്ട്. മോഷണം നടത്തി എന്ന കാര്യം നിങ്ങള്‍ തന്നെ പരോക്ഷമായി അംഗീകരിക്കുകയും, എന്നാല്‍ ആ കുറ്റത്തെ വരട്ടു ന്യായങ്ങള്‍ നിരത്തി സാധൂകരിക്കാനും ശ്രമിക്കുന്നത് നിയമത്തിനോടുള്ള നിങ്ങളുടെ പുച്ശമനോഭാവത്തെയാണ് കാണിക്കുന്നത്. കാപ്പിലാന്‍ എന്ന ബ്ലോഗറുടെ പുസ്തകത്തെ പറ്റിയുള്ള വാര്‍ത്ത മറ്റ് എവിടെയൊക്കെ വന്നു എന്നത് നിങ്ങളുടെ മോഷണത്തിനു ന്യായീകരണമല്ല. അവിടൊക്കെ അത് പ്രസിദ്ധീകരിക്കാന്‍ കാപ്പിലാന്‍ മുന്‍കൂട്ടി അനുവാദം കൊടുത്തിട്ടുണ്ടാവാം. പക്ഷെ ഇവിടെ അതിനുള്ള അനുവാദം മാണിക്യമോ കാപ്പിലാനോ നിങ്ങള്‍ക്ക് തന്നിട്ടില്ലല്ലോ
മറ്റൊരാളുടെ വസ്തു ഉടമസ്ഥന്റെ അറിവോ സമ്മതമോ ഇല്ലാതെ എടുക്കുന്നത് മോഷണം തന്നെയാണ്.
2. കൂതറ തിരുമേനി എന്ന നിങ്ങള്‍ കാപ്പിലാനെ സംബന്ധിക്കുന്ന രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി എന്ന് അരോപിക്കുന്നില്ല.
“ PRIVATE AND CONFIDENTIAL INFORMATION: We do not allow the unauthorized publishing of people's private and confidential information, such as credit card numbers, Social Security Numbers, and driver's and other license numbers.“
ഇതിലെ people's private എന്നത് പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കാപ്പിലാന്‍ എന്ന ലാല്‍.പി.തോമസിന്റെ പടം അടങ്ങുന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ കവര്‍ ചിത്രം, പുസ്തക പ്രസാധനം സംബന്ധിച്ച വിവരങ്ങള്‍ ഒക്കെയും കാപ്പിലാന്‍ എന്ന ലാല്‍.പി.തോമസിന്റെ private കാര്യങ്ങളാണ്. അവയെ അനധികൃതമായി പ്രസിദ്ധപ്പെടുത്തുകയാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്. മറ്റൊരാളിന്റെ private ആയ കാര്യങ്ങള്‍ അയാളുടെ അനുവാദമില്ലാതെ പ്രസിദ്ധപ്പെടുത്താന്‍ ഗൂഗിളിന്റെ, Blogger Content Policy നിങ്ങളെ അനുവദിക്കുന്നില്ല.
മേല്‍ചൂണ്ടിയ രണ്ട് കാര്യങ്ങളുടേയും വെളിച്ചത്തില്‍ കൂതറ തിരുമേനി വ്യക്തമായും, മുന്‍വിധിയോടെ, നിയമം ലംഘിക്കുക എന്ന ഉദ്ദേശത്തോടെയും ലക്ഷ്യത്തോടെയും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്.
ഗൂഗിളിന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥനായ നിങ്ങള്‍ നിരുപാധികം പോസ്റ്റ് പിന്‍വലിച്ച് മാതൃകകാണിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഓടോ: ഈ കമന്റിന്റെ പേരില്‍, വിഷയവുമായി ബന്ധമില്ലാതെ, എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഏതെങ്കിലും കമന്റുകള്‍ ഈ ബ്ലോഗില്‍ വന്നാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദി കൂതറ തിരുമേനി എന്ന പേരില്‍ ബ്ലോഗെഴുതുന്ന താങ്കള്‍ മാത്രമായിരിക്കും.
Post a Comment