തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, November 16, 2009

202- ഇതാണത്രെ വെളിച്ചം കാണാത്ത പിണറായിയുടെ വീട്


പ്രിയപ്പെട്ട ശ്രീ. സുനില്‍, ശ്രീ. വിജി പിണറായി,

ഈ മുകളില്‍ കാണുന്നതാണോ, നിങ്ങള്‍ക്ക് അറിവുള്ള സ. പിണറായിയുടെ വീട്.

ഒരു പക്ഷെ നിങ്ങള്‍ക്ക് ഇതില്‍ പ്രതികരിക്കാതിരിക്കാം, അല്ലെങ്കില്‍ വീണ്ടും പരിഹസിക്കാം.

പക്ഷെ ഇന്റര്‍നെറ്റിലൂടെ സഖാവിന്റെതായി പുതിയ വീടിന്റെ പടം പ്രചരിപ്പിക്കുന്നത് നിങ്ങളുടെ മറുപടിയിലൂടെ തടയാം.

നിങ്ങളുടെ നിശബ്ദത.........അത് ഈ കാര്യത്തില്‍ ഉണ്ടാവില്ലെന്ന് കരുതുന്നു.

59 comments:

saju john said...

ചിത്രം അയച്ചു തന്നത് “അങ്കിള്‍”

സഹൃദയന്‍ ... said...

ചാൻസ് കുറവാണ്. പിണറായി പോലൊരു പട്ടിക്കാട്ടിൽ റോഡിനോട് ഇത്ര ചേർത്ത് വീടു വയ്ക്കേണ്ട കാര്യം ഇല്ല.

absolute_void(); said...
This comment has been removed by the author.
absolute_void(); said...

ഈ ചിത്രം ക്രൈമില്‍ പ്രസിദ്ധീകരിച്ചതാണു്. റോഡില്‍ കമഴ്‌ന്നുകിടന്നു് ഫോട്ടോയെടുത്തിരിക്കുന്നു. എത്രമാത്രം പൊലിപ്പിച്ചെടുക്കാമോ അത്രമാത്രം പൊലിപ്പിച്ചെടുത്തതു്. നേരെ മുന്നില്‍നിന്നെടുത്താല്‍ ഈ ആകാരം തോന്നില്ല എന്നു് ഫോട്ടോഗ്രാഫി പിന്തുടരുന്നവര്‍ക്കു് പിടികിട്ടും. ഇതു് പിണറായി വിജയന്റെ വീടു് തന്നെയാണെന്നാണു് എന്റെ അറിവു്. ചിലപ്പോള്‍ തെറ്റായിരിക്കാം.

suraj::സുരാജ് said...

നേരെ മുന്നില്‍നിന്നെടുത്ത ഫോട്ടോ ഹാജരാക്കാമോ? ഇതൊത്തിരി പൊലിപ്പിച്ചത്കൊണ്ട് ആകാരം വ്യക്തമല്ല.

Anamika said...

ഇപ്പോ ഡോക്ടര്‍ സാര്‍ ആരായി?

absolute_void(); said...

അന്വേഷണാത്മകം മൂത്തുനില്‍ക്കുന്നവര്‍ക്കു് ചെയ്യാമല്ലോ. എന്തിനാ വെറുതെ ക്രൈമിലെ ഫോട്ടോ എടുത്തുപോസ്റ്റുന്നതു്?

just posting a few comments from a blogger who desisted from commenting in your previous posts: (i received this through gmail chat)

if you are deciding the one with the biggest house is most notorious and one without or with the smallest is the best, then Karunakaran might be the best guy, i dont think he owns a house still

the way someone saying like it might not be his house, but its very bad that he is not coming out and saying its not his house, because he defended himself in lavlin case :)
now when we look at it, it seems, lavlin agreement and the house he made are both public property :)


there is something more to it, people are saying normal human beings can't be communist politicians :)
or better can't be CPI(M) member
and if you consider, neither pinarayi or kodiyeri was interested in giving a job for their kids in govt. :)

********************

വീടു കാണാന്‍ പോയി പുറത്തക്കപ്പെട്ടു എന്നു പറയപ്പെടുന്ന ഒഞ്ചിയം സഖാക്കള്‍ ഒഞ്ചിയം പ്രശ്നത്തെ കുറിച്ചു് ഏഷ്യാനെറ്റില്‍ അവതരിപ്പിച്ച ഒരു പരിപാടിയില്‍ വ്യക്തമായി പറഞ്ഞതു് അതൊരു വലിയ വീടാണെന്ന അഭിപ്രായം അവര്‍ക്കില്ല എന്നാണു്. അവരെ പുറത്താക്കിയതു് വീടുകാണാന്‍ പോയതിനല്ല, പാര്‍ട്ടിയെ അവിശ്വസിയ്ക്കുകയും വിമത പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തതിനാണു്.

ഏതായാലും ക്രൈമിനുവേണ്ടി ആ ഫോട്ടോ എടുക്കുകയും ലേഖനം എഴുതുകയും ചെയ്ത ലേഖിക നിസ്സാരക്കാരിയല്ല. വീടു് ലൊക്കേറ്റ് ചെയ്യാനും മൊബൈലില്‍ ആ ഫോട്ടോ പകര്‍ത്താനും മാത്രമേ ആ വീരശൂര ലേഖികയ്ക്കു് കഴിഞ്ഞുള്ളൂ. എങ്കിലെന്താ? വീടിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ടൈല്‍സിനെപ്പറ്റിയും ഗേറ്റില്‍ പിടിപ്പിച്ചിരിക്കുന്ന റിമോട്ട് കണ്‍ട്രോള്‍ സിസ്റ്റത്തെപ്പറ്റിയുമൊക്കെ ഭവതി അതിനകം മനസ്സിലാക്കിക്കഴിഞ്ഞു.

മോഷണകലയില്‍ അഗ്രഗണ്യരായവര്‍ക്കു് ഈയൊരു വരം കിട്ടിയിട്ടുണ്ടെന്നു് കഥകളില്‍ കേട്ടിട്ടുണ്ടു്. വീടിന്റെ ചുവരില്‍ ചെവി ചേര്‍ത്താല്‍ തന്നെ ഓരോ മുറിയുടെയും അതിനുള്ളിലുള്ളവരുടെയും കാര്യങ്ങളൊക്കെ പിടികിട്ടുമത്രെ. അവര്‍ക്കു് ചുവരില്‍ ചെവി വയ്ക്കുകയെങ്കിലും വേണം. ഈ തങ്കക്കുടത്തിനു അതൊന്നും വേണ്ട...മൊബൈലില്‍ ഫോട്ടോ എടുത്താല്‍ തന്നെ ഉള്ളിലുള്ളതെല്ലാം പതിഞ്ഞുകിട്ടും. ഇവരെ അടിയന്തിരമായി ഐബിയിലോ റോയിലോ എടുക്കേണ്ടതാകുന്നു.

എന്നിട്ടും ഒരു സംശയം ബാക്കി. സ്വിമ്മിങ് പൂള്‍, ഹെലിപാഡ് തുടങ്ങിയവയൊന്നും കണ്ടില്ലല്ലോ. ഇനി അതും റിമോട്ട് കണ്‍ട്രോള്‍ഡ് ആണോ? സ്വിച്ച് ഞെക്കുമ്പം മാത്രം വരുന്നതു്?

saju john said...

ഫോട്ടോയെപ്പറ്റി ശ്രീ. സെബിന്‍ പറഞ്ഞത് ശരിയായ നിഗമനം തന്നെയാണ്.

എന്തായാലും, പേരു കേട്ട പത്രത്തിലോ, ചാനലുകളിലോ, ഒരു വിവാദവിഷയമായ സ. പിണറായിയുടെ വീടിനെ ചിത്രം ഇത് വരെ ആരും പ്രസിദ്ധികരിച്ചിട്ടില്ല. ശ്രി. സെബിന്‍ പറഞ്ഞ പോലെ ഈ ക്രൈം മാസികയിലെ ചിത്രവും വിശ്വസിനീയമല്ലല്ലോ.

ഞാന്‍ ബഹുമാനിക്കുന്ന ശ്രീ. സുനില്‍ ഇതിനു ഉത്തരം തരുമെന്ന് കരുതുന്നു. കാരണം അദ്ദേഹം സ. പിണറായിയുടെ വീട് കണ്ടിട്ടുണ്ടെന്ന് മുമ്പോരു പോസ്റ്റില്‍ കമന്റ് ഇട്ടതിനാലാണ് ഞാനീപ്രകാരം പറയുന്നത്. പ്രതികരികാതെയുമിരിക്കാം.

മറ്റുള്ള മാധ്യമങ്ങള്‍ക്കില്ലാത്ത പ്രത്യേകത ബ്ലോഗിനുണ്ടെന്ന് പറയുന്നത് തന്നെ ഇത്തരം വിശ്വാസതയിലൂന്നിയ ഉത്തരങ്ങള്‍ ആണല്ലോ.

ഒരു മാധ്യമപ്രവര്‍ത്തകനായ ശ്രീ. സെബിന്റെ ഉത്തരവും പ്രതീക്ഷിക്കുന്നു.

absolute_void(); said...

നട്ടപ്പിരാന്തനെ തറവാടി ആവേശിച്ചോ?

kaalidaasan said...

അല്ല സെബിന്‍ ഇത് പിണറായി വിജയന്റെ വീടു തന്നെയാണോ. ആണെങ്കില്‍ മതിയില്ലേ ഇതിന്റെ ഫോട്ടോഗ്രഫിയേപ്പറ്റിയൊക്കെ വിശദീകരിക്കാന്‍. ആദ്യം നട്ടപ്പിരാന്തന്‍ കണിച്ചതു പോലെ മറ്റാരുടെയോ ആണെങ്കില്‍ വെറുതെ എന്തിനിത് വര്‍ണ്ണിച്ച് സമയം കളയുന്നു.

saju john said...

ശ്രീ. സെബിന്‍, തന്ന ലിങ്കിനു നന്ദി. ഞാന്‍ ആദ്യമായിട്ടാണ് ആ പോസ്റ്റില്‍ സന്ദര്‍ശിച്ചത്.

വ്യക്തിപരമായി ഞാന്‍ എല്ലാവരെയും ബഹുമാനിക്കുന്നു, അതോടോപ്പം ആശയപരമായ കാര്യത്തില്‍ വിയോജിപ്പ് ഉണ്ടെങ്കില്‍ നമ്മുക്കത് പ്രകടിപ്പിക്കാമല്ലോ.

ഭാഷപരമായി നമ്മള്‍ ഒരു വ്യക്തിയെ ബഹുമാനിക്കുന്ന ഒരു ഭാഷപ്രയോഗം ഒരോ വ്യക്തിയുടെ മുമ്പിലും ചേര്‍ത്തുവെന്ന് മാത്രം.

സഹൃദയന്‍ ... said...

"റോഡില്‍ കമഴ്‌ന്നുകിടന്നു് ഫോട്ടോയെടുത്തിരിക്കുന്നു. എത്രമാത്രം പൊലിപ്പിച്ചെടുക്കാമോ അത്രമാത്രം പൊലിപ്പിച്ചെടുത്തതു്. നേരെ മുന്നില്‍നിന്നെടുത്താല്‍ ഈ ആകാരം തോന്നില്ല എന്നു് ഫോട്ടോഗ്രാഫി പിന്തുടരുന്നവര്‍ക്കു് പിടികിട്ടും."

Dear absolute_void,
നേരെ മുന്നിൽ നിന്ന്, വൈഡ് ആങ്കിളിൽ ഒന്ന് കാച്ചിയാൽ ഇതിലും ഇതിലും നന്നാവില്ലേ? ഇത് ക്യാമറ ഒളിപ്പിച്ചു വച്ച് എടുത്തിരിക്കുന്ന പടം പോലുണ്ട്.

അനില്‍@ബ്ലോഗ് // anil said...

ഈ നാട്ടില്‍ ഒരാള്‍ക്ക് വീടു വെക്കാന്‍ സ്വാതന്ത്ര്യമില്ലെ നട്ടപ്പിരാന്താ?

നിങ്ങള്‍ക്ക് വിഷയ ദാരിദ്ര്യം മൂലം ചെയ്യുന്ന പണിയല്ല ഇതെന്ന് തോന്നിയതിനാല്‍ ചോദിച്ചതാണ്, ബോധപൂര്‍വ്വമായ പണി തന്നെ.

പിണറായ് വിജയന്റെ വീടായാലെന്ത് അല്ലെങ്കില്‍ എന്ത്?

ഇതൊക്കെ ഇത്ര വലിയ സംഭവമാണോ?

ജീവിതത്തിലിന്നു വരെ രാഷ്ട്രീയവുമായി ബന്ധപ്പെടുകയോ അതെന്തെന്ന് നേരില്‍ കാണുകയോ ചെയ്യാത്ത ചില ചങ്ങാതിമാര്‍ ബ്ലോഗിലെത്തിയതോടെ ബുജീ വേഷം കെട്ടി രാഷ്ട്രീയ വിശകലനം നടത്തുന്നത് കാണാറുണ്ട്. താങ്കളും ആ കൂട്ടത്തില്‍ പെട്ടയാളാണല്ലെ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നട്ടപ്പിരാന്തന്‍

ചിത്രം വ്യക്തമല്ലെങ്കിലും ഇതു തന്നെയാണു പിണറായി വിജയന്റെ വീട്.

ഇനി ഇതിനെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണാത്മക ബ്ലോഗിംഗ് തുടരട്ടെ !

ആ‍ശംസകള്‍...ഇന്നു മന:സമാധാനത്തോടെ ഉറങ്ങുമല്ലോ അല്ലേ?

വിജി പിണറായി said...

അന്വേഷകപ്രതിഭകള്‍ക്ക് ഇനി കുറച്ച് വിശ്രമിക്കാം...! അതു കഴിഞ്ഞ് വീടിന്റെ അകത്തെ സൌകര്യങ്ങളെക്കുറിച്ച് അടുത്ത ഗവേഷണ പ്രബന്ധം രചിക്കാന്‍ തുടങ്ങാം!

റം ഗോപാല്‍ വര്‍മ്മ said...

അണ്ണാ അണ്ണനും സൂക്ഷിച്ചോ :-)

പിണറായിയുടെ ഇല്ലാ ബംഗ്ലാവ് - പോലീസ് കേസ്



പിണറായിക്ക് ബംഗ്ളാവെന്ന് വ്യാജ പ്രചാരണം: സൈബര്‍ പൊലീസ് കേസെടുത്തു

Calvin H said...

ഈ ആംഗിളില്പോലും ഒരു സാദാ രണ്ട് നില വീട് എന്നതിൽ കൂടുതലായി ഒന്നും തോന്നുന്നില്ല.

kaalidaasan said...

സുനില്‍ പറഞ്ഞത് കൊണ്ട് ഉറപ്പായും വിശ്വസിക്കാം. ക്രൈമില്‍ ഈ ചിത്രം കണ്ടപ്പോള്‍ ഞാന്‍ കരുതിയത് മറ്റൊരു ഗോസിപ്പായിരിക്കുമെന്നാണ്.

ഈ വീടിനു മൂന്നു ബെഡ് റൂമില്‍ കൂടൂതല്‍ ഉണ്ടാകുമെന്ന് ഒറ്റ നോട്ടത്തില്‍ ആര്‍ ക്കും മനസിലാകും.

എന്തുകൊണ്ട് ദേശാഭിമാനിയും കൈരളിയും ഈ ചിത്രമോ മറ്റേതെങ്കിലും ചിത്രമോ കാണിച്ച് ഇനിയെങ്കിലും ഈ വിവാദങ്ങളൊക്കെ അവസാനിപ്പിച്ചു കൂടാ?

സാജന്‍| SAJAN said...

ഹോ, അങ്ങനെ “കോടി”കൾ ചെലവാക്കി പണിത വമ്പൻ സൌധം കാണാൻ ഭാഗ്യമുണ്ടായി,
സാമാന്യം ഭേദപ്പെട്ട ഒരു നല്ല വീടെന്നല്ലാതെ എന്ത് പറയാൻ ഇതിനെപ്പറ്റി!

സഹൃദയൻ പറഞ്ഞത് പോലെ, ഈ ഫോട്ടോയും കാമറ ഒളിപ്പിച്ച് വച്ചെടുത്ത ഒന്നാണെന്ന് വ്യക്തം.

ഈ വീട് മറ്റുള്ളവർ കാണാതിരിക്കാൻ മാത്രം സി പി എം എന്താണ് പ്രതിരോധിക്കുന്നതെന്ന സംശയം മാത്രം ഇപ്പോഴും ബാക്കിയാവുന്നു. വീട് വെക്കുന്നത് നമ്മുടെ നാട്ടിൽ ക്രിമിനൽ കുറ്റമാണോ?
അതോ രാഷ്ട്രീയക്കാർക്ക് നല്ല വീട്ടിൽ കിടന്നുകൂടെന്നുണ്ടോ?

ഇന്നത്തെ കൌമുദിയിൽ സിപിയെം ഹർത്താൽ മൂലം ജീവൻ നഷ്ടപ്പെട്ട ഒരു പിഞ്ചുകുഞ്ഞിന്റെ വാർത്ത വായിച്ചു, കൂടാതെ ശിലാഫലകം നടത്തി രണ്ട് വർഷമായിട്ടും ഒരു ഇഷ്ടിക പോലും കൂട്ടിച്ചേർക്കാനാവാത്ത സ്മാർട്ട് സിറ്റിയുടെ വാർത്തയും!

ഒരുപ്രയോജനവും ഇല്ലാത്ത ഈ വഹ കാര്യങ്ങൾക്ക് പിന്നാലെ നമ്മൾ ഇനിയും എത്രമാത്രം ഊർജം ചെലവാക്കും?

Manoj മനോജ് said...

ആവൂ... ചോദ്യകര്‍ത്താവിന് ഇനി മനസ്സമാധാനത്തോടെ ഒരു പെഗ്ഗും അടിച്ചുറങ്ങാം... ഇത്തിരി ഭീഷണി മുഴക്കിയാലുമെന്ത് ഉത്തരം കിട്ടിയല്ലോ... ബ്ലോഗ് സംസ്കാരത്തിന്റെ ഒരു പോക്ക്.....

സ: ദോശാഭിമാനി said...

കാളിദാസാ, മഹാന്‍‌മാരെ കുറ്റം പറയാനെളുപ്പമാണ്‌. അതിലെ സത്യാവസ്ഥകളെപ്പറ്റി അല്പമെങ്കിലും ആലോചിച്ചു നോക്കാന്‍ പക്ഷേ വളരെ വിഷമവും.

താങ്കളുടെ വാക്കുകളില്‍, "മകന്‍ ബര്‍മിംഗ്ഹാമില്‍ പഠിച്ചതും മകള്‍ അമൃതാനന്ദമയിയുടെ കോളേജില്‍ പഠിച്ചതും വിവാദമായത് പിണറായിയുടെ കേരളത്തിലെ നിലപാടുകളെ സംബന്ധിച്ചാണ്. കേരളത്തില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിച്ചതിനെതിരെ സമരം ചെയ്തിട്ട് മക്കളെ കേരളത്തിനു പുറത്തുള്ള സ്വശ്രയ സ്ഥാപനങ്ങളില്‍ പഠിക്കാനയച്ച ഇരട്ടത്താപ്പിനേക്കുറിച്ചാണു വിമര്‍ശനം നടന്നത്. സിന്ധു ജോയിയൊക്കെ ഞൊണ്ടി നടക്കുന്നത് ആ സമരത്തില്‍ പോലിസിന്റെ അടി കൊണ്ടാണ്. ചാവേറുകളെ തല്ലുകൊള്ളന്‍ വിട്ട് സ്വന്തം മക്കളെ കേരളത്തിനു പുറത്ത് പഠിക്കാന്‍ അയച്ചത് കാപട്യമായേ എനിക്ക് മനസിലാക്കാന്‍ ആകൂ."

9 മണി മുതല്‍ 5:30 വരെ (ഇടയ്ക്ക് അരമണിക്കൂര്‍ ലഞ്ച് ബ്രേക്ക്) തികച്ചും ഉത്തരവാദമുള്ള കമ്മ്യൂണിസ്റ്റുകാരായി ജോലി ചെയ്യുന്നവരാണ്‌ സ:പിണറായി, സ:കോടിയേരി എന്നിവരുള്‍പ്പെടെയുള്ള സഖാക്കള്‍. ഈ സമയത്തൊന്നും സ്വന്തം മക്കളുടെ ഒരു കാര്യവും അവര്‍ നോക്കാറില്ല. ഈ സമയത്താണ്‌ സ്വാശ്രയസ്ഥാപനങ്ങള്‍ക്കെതിരെ പ്രക്ഷോഭണങ്ങള്‍ നടത്തുന്നതും, വിദേശത്തുപഠിക്കാനൊന്നും വിവരമില്ലാത്ത കുറെ മണ്ടന്‍‌മാര്‍‌ക്ക് ഇവിടെ നല്ല അടി കിട്ടാനുള്ള ഏര്‍‌പ്പാടാക്കുന്നതുമൊക്കെ. (അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോളറിയും എന്നു കൂട്ടിയാല്‍ മതി ലവന്‍‌മാര്‍‌ക്കു കിട്ടുന്ന അടി).

പക്ഷേ അഞ്ചരയ്ക്ക് പാര്‍‌ട്ടി ബാഡ്ജഴിച്ചുവെച്ചുകഴിയുമ്പോള്‍ സ:പിണറായിയും എന്നെയും താങ്കളെയും പോലെ ഒരു സാധാരണമനുഷ്യനാണ്‌; മജ്ജയും മാംസവും, വിശപ്പും ദാഹവും, കാമവും ക്രോധവുമൊക്കെയുള്ള ഒരു പച്ച മനുഷ്യന്‍; പുത്രവാത്സല്യം ധാരാളമുള്ള ഒരു സാധാരണ മലയാളി. ഒരു പാര്‍‌ട്ടി സെക്രട്ടറി ആവുന്നത് ജീവപര്യന്തം കഠിനതടവൊന്നുമല്ലല്ലോ; ശമ്പളം പോലും കിട്ടാതെയുള്ള ഒരു ജോലിയാണുതാനും. ഒരു പാര്‍‌ട്ടിസെക്രട്ടരിയുടെ മകനായിപ്പിറന്നതുകൊണ്ടുമാത്രം സഖാവിന്റെ മകന്‌ (സെബിന്‍ പറഞ്ഞതുപോലെ, തീരെ കമ്യൂണിസ്റ്റുകാരനല്ലാത്ത ഒരു മകന്‌) ഉന്നതവിദ്യാഭ്യാസം നിരോധിക്കപെടുക എന്നുവന്നാല്‍? പ്രത്യേകിച്ചും വിദ്യാധനം സര്‍‌വ്വധനാല്‍ പ്രധാനം എന്നു പാണന്‍‌മാര്‍ പാടിനടക്കുന്ന നമ്മുടെ കേരളത്തിലെ ഒരു കുട്ടിയ്ക്ക്? ഒരു അക്ഷരവിരോധിയാണ്‌ കാളിദാസന്‍ എന്ന് ബ്ലോഗരെക്കൊണ്ടു പറയിപ്പിക്കാനിട വരുന്ന തരം കമന്റുകള്‍ അങ്ങിനിയും എഴുതരുത്. ജന്മനാ മണ്ടനായിരുന്നിട്ടും ഭാഗ്യം കൊണ്ട് ജ്ഞാനവും വിദ്യയും നേടിയെടുത്ത ഒരു മഹാകവിയുടെ പേരാണ്‌ അങ്ങയുടെ ഹാന്‍‌ഡ്‌ല്‍. അതുപോലൊരു ഭാഗ്യം സ:പിണറായിയുടെ മകനും കൈവരുന്നതില്‍ അങ്ങു കുശുമ്പു കാട്ടരുത്.

കഴിവുള്ള അച്ഛന്‍‌മാര്‍ സ്വന്തം മക്കള്‍ക്ക് വിദേശത്തോ പ്രൈവറ്റ് കോളജിലോ കോഴകൊടുത്തോ കൊടുക്കാതെയോ അഡ്മിഷന്‍ വാങ്ങിക്കൊടുത്തെന്നിരിക്കും. (കഴിവില്ലാത്ത അച്ഛനമ്മമാര്‍ മക്കളെ സ്വാശ്രയകോളെജിനെതിരെ സമരം ചെയ്യിക്കാനും അടി വാങ്ങിപ്പിക്ക്കാനും വിടും) അതു നാട്ടുനടപ്പ്. അത്രയുമേ സ: പിണറായിയും ചെയ്തിരിക്കാന്‍ വഴിയുള്ളൂ. പക്ഷേ ഈ വക കാര്യങ്ങള്‍ രാവിലെ ഒമ്പതിനും വൈകിട്ട് അഞ്ചരയ്ക്കും ഇടയ്ക്കു ചെയ്താലോ, പാര്‍‌ട്ടിവക ഫോണ്‍, പേന, കടലാസ് എന്നിവ ഇത്തരം കാര്യങ്ങള്‍ക്ക് ആയി ദുര്‍‌വ്വിനിയോഗം ചെയ്താലോ മാത്രമേ അത് ഗുരുതരമായ അഴിമതിയും തൊഴിലാളിവിരുദ്ധപ്രവര്‍‌ത്തനവുമാകുന്നുള്ളൂ എന്ന് താങ്കളും സമ്മതിക്കുമല്ലോ. അങ്ങനെയെന്തെങ്കിലും സ:പിണറായി ചെയ്തിട്ടുണ്ടെന്നു തെളിയിക്കാന്‍ താങ്കളെ ഞാന്‍ വെല്ലുവിളിക്കുന്നു. അതല്ല്ലാതെയുള്ള വാചകമേളകളെല്ലാം വെറും ഞഞ്ഞാപിഞ്ഞാ ബൂര്‍‌ഷ്വാപ്രചരണങ്ങളായേ ഞാനും ഇവിടത്തെ മറ്റു പ്രബുദ്ധരായ കമ്യൂണിസ്റ്റുകാരും കണക്കാക്കാന്‍ പോകുന്നുള്ളൂ. ലാല്‍ സലാം.

കുഞ്ഞന്‍ said...

വാർത്തയിൽ കേട്ടത്..സ.പിണറായി ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നു അദ്ദേഹത്തിനെതിരായി ഇന്റെർനെറ്റിൽ അദ്ദേഹത്തിന്റെ വീടാണെന്നും പറഞ്ഞ് നുണപ്രചരണം നടക്കുന്നുവെന്ന്. സൊ ബി കെയർ ഫുൾ..!

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

വ്യാജ ആഡംബര വീട്‌: പിണറായി പരാതി നല്‍കി
Text Size:

തിരുവനന്തപുരം: തന്റെ വീടെന്ന അടിക്കുറിപ്പുമായി ഇ-മെയിലിലൂടെ പ്രചരിക്കുന്ന ഫോട്ടോയേക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ ഡി.ജി.പിക്ക്‌ പരാതി നല്‍കി. സൈബര്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. ആഴ്‌ചകളോളം ഇ-മെയിലിലൂടെ ലോക വ്യാപകമായി പിണറായിയുടെ വീടെന്ന നിലയില്‍ ഇ-മെയില്‍ സന്ദേശം പ്രചരിക്കുകയാിരുന്നു.

ദുഷ്‌ടലാക്കോടൂകൂടിയാണ്‌ ഈ പ്രചരണമെന്ന്‌ പിണറായി തന്റെ പരാതിയില്‍ പറയുന്നു. ഇതിനെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്ന്‌ പരാതിയില്‍ പറയുന്നു. ഇതാദ്യമായിട്ടാണ്‌ വ്യാജ ഇ-മെയില്‍ സന്ദേശത്തിന്റെ പേരില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ്‌ പരാതിയുമായി രംഗത്തെത്തുന്നത്‌. വ്യാജ ചിത്രം അയച്ച വ്യക്‌തിയെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ട്‌. വൈകാതെ ഇയാളെ അറസ്‌റ്റ് ചെയ്യുമെന്ന്‌ പോലീസ്‌ അറിയിച്ചു.
----------------------------
http://mangalam.com/index.php?page=detail&nid=239217&lang=malayalam

absolute_void(); said...

@സ: ദേശാഭിമാനി,

ഒരു പാര്‍‌ട്ടിസെക്രട്ടരിയുടെ മകനായിപ്പിറന്നതുകൊണ്ടുമാത്രം സഖാവിന്റെ മകന്‌ (സെബിന്‍ പറഞ്ഞതുപോലെ, തീരെ കമ്യൂണിസ്റ്റുകാരനല്ലാത്ത ഒരു മകന്‌) ഉന്നതവിദ്യാഭ്യാസം നിരോധിക്കപെടുക എന്നുവന്നാല്‍

ഇതു് ആര്‍ എവിടെ പറഞ്ഞു? ഞാനല്ല അതുപറഞ്ഞതു്. പറഞ്ഞയാള്‍ ഇങ്ങനെയല്ല, പറഞ്ഞതും.

saju john said...

പ്രിയപ്പെട്ട ശ്രീ. സുനില്‍, ശ്രീ. വിജി,

നിങ്ങളുടെ മറുപടിയ്ക്ക് നന്ദി, ഒപ്പം ഇനി അത്തരം അപവാദങ്ങള്‍ പ്രചരിപ്പിച്ചാല്‍ അത് തെറ്റെന്ന് മനസ്സിലാക്കാന്‍ നിങ്ങളുടെ മറുപടി കൊണ്ട് സാധിക്കുമല്ലോ.

പ്രിയപ്പെട്ട സുനിലേ ഉത്തരങ്ങളില്‍ വൈകാരികത കാണുന്നുവെങ്കിലും, അത് നമ്മുടെ സൌഹൃദത്തെ ബാധിക്കില്ലെന്ന് കരുതുന്നു.

സ്നേഹത്തോടെ...

നട്ടപിരാന്തന്‍.

അഘോരി said...

നട്ടപ്രാന്താ

പോസ്റ്റ് ഡിലീറ്റ് ചെയ്തതു കൊണ്ട് കാര്യമില്ല. അതിന്റെ സ്നാപ് ഷോട്ടൊക്കെ എത്തേണ്ട ഇടത്ത് എത്തിയിട്ടുണ്ട്. പിണറായി വിജയൻ ഈ ഫോർവേർഡിനെതിരെ സൈബർ സെല്ലിൽ കേസു കൊടുത്തത് അറിഞ്ഞു കാണുമല്ലൊ?

ഇതും ഒരു ഡിഫേമേഷനാണ്. പിണറായിയെ കരി വാരി തേക്കാനുൾല കുത്സിത ശ്രമം. അപ്പോൾ സംഭവം നേരിടാൻ തയ്യാറായി ഇരിക്കുക.

saju john said...

പ്രിയപ്പെട്ട വിരുതാ.

ആര് ഡീലീറ്റുന്നു നട്ടപിരാന്തന്‍ എന്ന പേരില്‍ ഞാനിട്ട പോസ്റ്റ് എല്ലാം. ഞാന്‍ പറഞ്ഞില്ലല്ലോ ഈ പോസ്റ്റ് ഡെലീറ്റുന്നുവെന്നു. പിന്നെ എന്റെ അനുവാദം കൂടാതെ ഈ പോസ്റ്റുകള്‍ എല്ലാം ഡെലീറ്റ് ചെയ്യാന്‍ കൂതറ തിരുമേനിയ്ക്ക്, ഈ ബ്ലോഗിന്റെ അഡ്മിന്‍ എന്ന നിലയില്‍ അവകാശമുണ്ട്, പക്ഷെ ഈ ബ്ലോഗിന്റെ മുകളില്‍ എഴുതിയിട്ടുണ്ട്. ഈ പോസ്റ്റില്‍ ഇടുന്ന വിഷയങ്ങള്‍ എല്ലാം എഴുതുന്നവരുടെ അഭിപ്രായമാണെന്ന്. അതിനാല്‍ തന്നെ കൂതറ തിരുമേനി ഇത് ഡെലീറ്റ് ചെയ്യില്ലെന്ന് കരുതുന്നു. അങ്ങിനെ ഡെലീറ്റിയാല്‍ ഞാന്‍ ഈ ഗ്രൂപ്പില്‍ പിന്നെ ഉണ്ടാവുകയുമില്ല.

അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ക്കെതിരെ കേസ്സു കൊടുക്കാന്‍ ശ്രി. സ.പിണറായി വിജയന് അവകാശമുണ്ട്. അദ്ദേഹം അതിന്റെ നടപടികളിലേക്ക് കടക്കട്ടെ.

പക്ഷെ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ കേസ്സു കൊടുക്കുന്നത്, വളരെ നെഗറ്റീവ് ആയ ഇംപാക്ട് മാത്രമേ ഉണ്ടാക്കുകയുള്ളുവെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

അപ്രശസ്ക്തരെ, വാര്‍ത്തകള്‍ക്ക് മുമ്പില്‍ പ്രശസ്തിയിലേക്ക് (കുപ്രസിദ്ധി) കൊണ്ടുവരാന്‍ മാത്രമേ ഇത്തരം കേസ്സുകള്‍ക്ക് കഴിയൂ. അത് നന്നായി അറിയുന്നതും ശ്രീ. സ. പിണറായി വിജയന് തന്നെയായിരിക്കുമെന്ന് കരുതുന്നവരായിരിക്കും അത്യാവശ്യം ചോറ് തിന്നുന്നവര്‍.

എന്തായാലും ദേശാഭിമാനി പറഞ്ഞിട്ടുണ്ടല്ലോ പ്രചരിച്ച ഈമെയിലിന്റെ ഉറവിടം. കണ്ടുപിടിക്കട്ടെ. കുറ്റമാണെങ്കില്‍ ശിക്ഷിക്കട്ടെ.

vaikhari said...

ഇല്ലാത്ത പിണറായിയുടെ വീടിനെ കുറിച്ച് സംസാരിക്കാനുള്ള ബൌദ്ധിക ഉന്നമനമാണ് ഇക്കണ്ട ആളുകള്‍ മിനക്കെട്ടിട്ടും നമുക്ക് നേടാന്‍ ആയതെങ്കില്‍, എന്തിനാണ്
മക്കളെ ഈ കേരളത്തിന്‌ വേണ്ടി ഇത്രയധികം പാട്
പെടുന്നത്.

vaikhari said...

http://www.deshabhimani.com/Profile.aspx?user=126417

devadas said...

ഇനിയും ഇത് പോലെ ഫോര്‍വേഡുകള്‍ വരും. അപ്പോള്‍ ഉപയോഗിക്കാന്‍ വേണ്ടി ഡോ.സൂരജ് രാജ്ന്റെ വാചകങ്ങള്‍ കൂതറ അവലോകനത്തില്‍ ഫ്രെയിം ചെയ്ത് സൂക്ഷിക്കുക.

ഏതോ മൈരന്‍ പുളുത്തിയ ഒരു തള്ളയില്ലാ ഈമെയില്‍ ഫോര്‍‌വേഡ് തൂക്കിയെടുത്ത് ബ്ലോഗില്‍ ഒലത്താനും തമ്പോലകളിക്കാനുമിറങ്ങിയ മരപ്പട്ടികളെ ഇനി എന്തോന്ന് വിളിക്കണം ?

ഇനിയും വരും ഫോര്‍‌വേഡുകള്‍ ... ഹന്നാന്‍ വാര്‍ത്ത പോലെ ഏതെങ്കിലും ജീര്‍ണലിസ്റ്റ് ഇതെടുത്ത് പത്രത്തിലും താങ്ങിയേക്കും. പത്തുപത്രം വളഞ്ഞിരുന്ന് ഒണ്ടാക്കിയാല്‍ അഴീക്കോടന്റെ ബസും അണ്ടിഫാക്റ്ററിയും പോലെ പിന്നെ അതാണല്ലോ നാട്ടിലെ ശാശ്വത സനാതന സത്യം !
അന്നും കൂട്ടത്തില്‍ നിന്ന് ഒറിജിനല്‍ തന്തയെ കണ്ടെത്താനും തള്ളയുടെ നാപ്കിന്‍ പരിശോധിക്കാനുമൊക്കെയുള്ള ട്രഷര്‍ ഹണ്ട് നടത്താന്‍ മറക്കല്ലേ...പ്ലീസ് !

ഭൂതത്താന്‍ said...

നമുക്ക് എങ്ങനെ ഒരു വീട് വക്കാം...അതിന്റെ ലോണ്‍ എങ്ങനെ സംഘടിപ്പിക്കാം എന്നോര്‍ത്ത് തല പുണ്ണാക്കി നടക്കുമ്പോഴാ ..വല്ലവരുടെയും വീടിന്റെ കാര്യം ....നമ്മളില്ലേ....എന്റെ ഭൂതക്കുളതപ്പാ...നീ തന്നെ ഒരു വഴി കാണിച്ചു തായോ .....

മത്താപ്പ് said...

ഇത് ഇപ്പൊ ഇത്ര വല്ല്യ വീടാ??????

ഓ ടോ
മുലായം സിംഗ് യാദവിനും ഒക്കെം വീടുണ്ടേയ്!!!!

Ranjith chemmad / ചെമ്മാടൻ said...

നണ്ട്രി....

Appu Adyakshari said...

ഇതിപ്പോ പിണറായിയുടെ വീടാണെങ്കില്‍ തന്നെ എന്താണു കുറ്റം? കേരളത്തില്‍ ഇതിലും വലിയ എത്രയോ വീടുകളുണ്ട്.

Kaippally said...

ഇപ്പോൾ കീട്ടിയ വാർത്ത .
കിട്ടിയതെല്ലാ, address bookൽ ഉള്ള എല്ലാവർക്കും കണ്ണുമടച്ചു forward അടിക്കുന്ന എല്ല email വിദഗ്ദരും ശ്രദ്ധിക്കുക. പിണറായി വിജയന്റെ വീടാണെന്നും പറഞ്ഞു email forward ചെയ്ത "ടെക്നാപി"യിൽ ജ്വാലി ചെയ്യണ കഴുത്തിൽ ടാഗ് ഇട്ടു നടക്കുന്ന ഐ.ടി. വിദഗ്ദന്മാർ അറസ്റ്റിൽ.

പിണറായി വിജയൻ അങ്ങനെ കേരളത്തിന്റെ വിവര സാങ്കേതിക മേഖലയുടേ ചെവികുറ്റി നോക്കി പെടപെടച്ചുകൊണ്ടു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.

ലാൽ സലാം സഖാവേ.

suraj::സുരാജ് said...

email forward ചെയ്ത മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണം. ചുമ്മാതല്ല പണ്ട് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തത്.. ഹല്ല പിന്നെ

കുഞ്ഞന്‍ said...
This comment has been removed by the author.
കുഞ്ഞന്‍ said...

പെൺകുട്ടികളുടെ നഗ്നചിത്രങ്ങളെടുത്ത് ഇന്റെർനെറ്റിലൂടെ പ്രചരിപ്പിക്കുന്നവരെയും വിൽക്കുന്നവരെയും പിടികൂടാൻ പറ്റാത്തപ്പോൾ, മറ്റെത്രെയൊ കാര്യങ്ങൾ ചെയ്യാനുള്ളപ്പോൾ ഇത്രപെട്ടെന്ന് കുറ്റം ചെയ്തുവെന്നാരോപിക്കുന്നവരെ പിടിച്ച പോലീസ് അഭിനന്ദനാർഹമായ കഴിവാണ് പ്രകടിപ്പിച്ചത്..!

Kaippally said...

കുഞ്ഞൻ
നഗ്ന ചിത്രങ്ങൾ അനുമതിയില്ലാതെ എടുക്കുകയും അതു കയ്മാറുകയും (forward ചെയ്യുകയും) ചെയ്താൽ ബാദിക്കപ്പെട്ട വ്യക്തികൾക്ക് Cyber crime cellൽ പരാതി പെടാവുന്നതാണു്. Crime നടന്നിട്ടുണ്ട് എന്നു് ബോദ്ധ്യമായാൽ അവർ തീർശ്ചയായും നടപടിയെടുക്കും എന്നതിൽ സംശയം ഒട്ടും വേണ്ട.

Cyber crime cell ഇതുപോലുള്ള നിരവധി caseകൾ എന്നും കൈകാര്യം ചെയ്യുന്നുണ്ടു്. ഈ സംഭവം ഒരു പ്രമുഖ വ്യക്തിയുടെ കാര്യമായതുകൊണ്ടു് Cyber crime cellന്റെ പ്രവർത്തനങ്ങൾ ജനങ്ങളെ കുറിച്ചു് ജനങ്ങളെ ബോധവല്കരിക്കാനും സഹാക്കും എന്നു കരുതിയതുകൊണ്ടാകും ഇത്ര പെട്ടന്നു അവർ ഇതു പരിഹരിച്ചതു്.

തീർശ്ചയായും publicity അർഹിക്കുന്ന ഒരു കേസ്സ് ആണിതു്. അവരുടേ സേവനം നേരിട്ട് ലഭിച്ചിട്ടുള്ള് ഒരാളെന്ന നിലയിൽ പറയുന്നതായി കരുതുക.

"മറ്റെത്രെയൊ കാര്യങ്ങൾ ചെയ്യാനുള്ളപ്പോൾ"
Cyber crime cell വേറെ എന്തു് കാര്യങ്ങളാണു് ചെയ്യേണ്ടതു് എന്നു കുട്ടി 200 വക്കിൽ കുറയാതെ വിശതീകരിക്കും എന്നു കരുതുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

@കുഞ്ഞന്‍,

“ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീരു” കണ്ടാല്‍ മതി എന്നൊരു പഴഞ്ചൊല്ലാണു കുഞ്ഞന്റെ കമന്റ് വായിച്ചപ്പോള്‍ തോന്നുന്നത്.ഇക്കാര്യത്തില്‍ ഇതുവരെ നടന്ന ഒരു വൃത്തികേടിനേയും വെറുതെ പോലും ഒന്ന് “അപലപിക്കാന്‍” പറ്റാതെ , പോലീസ് കേസെടുക്കുകയും ആളെ പിടിക്കുകയും ചെയ്തപ്പോള്‍ ഉടനടി പ്രതികരിക്കാന്‍ തോന്നിയ കുഞ്ഞനിലെ വിപ്ലവകാരിക്ക് അഭിവാദനങ്ങള്‍ !

കുഞ്ഞന്‍ said...

കൈപ്പള്ളീസ്..

ഈയടുത്തിടെ ഒരു റഷ്യൻ സ്ത്രീയുടെ കൂടെ ബിനേഷ് കോടിയേരി(?) നിൽക്കുന്ന ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ വന്നതാണ്. പ്രസ്തുചിത്രത്തിനെതിരെ കേസ് കൊടുത്തുവെന്നാണറിയാൻ കഴിഞ്ഞത്. ടി ചിത്രത്തിന്റെ സത്യം കണ്ടെത്താൻ പറ്റിയില്ലല്ലൊ..? ഉണ്ടെങ്കിൽ എന്തുകൊണ്ട് ജനങ്ങളിലേക്ക് എത്തിയില്ല..? ഇതും സൈബർ സെൽ അല്ലെ അന്വേഷിക്കുന്നത്..?

പോലീസ് എന്നത് ഒരു വിഭാഗം മാത്രമല്ലല്ലൊ, എത്രയൊ കവർച്ചകൾ കൊലപാതങ്ങൾ അഴിമതികൾ അപകീർത്തികരമായ പ്രസ്താവനകൾ ഇവക്കൊന്നും കൊടുക്കാത്ത പ്രാമുഖ്യം എന്തുകൊണ്ട് ഈ കേസിൽ കാണിച്ചു..? തീർച്ചയായും ശ്രീ പിണറായിക്കെതിരെ നിരവധി ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുന്നു ആ സാഹചര്യത്തിൽ ഈ നുണക്കഥ(വീടിന്റെ) പൊളിച്ചുകാണിച്ചാൽ മറ്റു അപവാദകഥകൾ ഇതുപോലെ പടച്ചുവിട്ടതാണെന്ന് കാണിക്കാനുള്ള ബുദ്ധിപൂർവ്വമായ ഒരു നീക്കമല്ലെ ഈ ഡ്രാസ്റ്റിക് ആക്ഷന്റെ ഉദ്ദേശം..!

** ബൌദ്ധികപരമായ പ്രതിക്രിയാത്മകമായ ചോദ്യോത്തരങ്ങൾ നടത്താൻ ഞാനൊരു ബുജിയല്ല,ഒരു സാധരണക്കാരന്റെ കാഴ്ചപ്പാട് പറയുന്നു, ഇതിൽ രാഷ്ട്രീയം നോക്കുന്നില്ല.

Kaippally said...

കുഞ്ഞൻ

സമ്മതിച്ചു. വളരെ കറക്റ്റ്.

രാജൻ കൊലക്കേസും, സുകുമാരക്കുറിപ്പിനേയും, അഭ്യ കേസും, എല്ലാം cyber cell അനവേഷിക്കേണ്ടതു് തന്നെയാണു്.

കുഞ്ഞൻ പോളന്റിന്റെ കാര്യം കൂടി ഓർമ്മിപ്പിക്കാത്തതു് മോശമായിപ്പോയി.

കുഞ്ഞന്‍ said...

സുനിൽ മാഷെ..

കുറ്റം ചെയ്തവരെ കണ്ടെത്തുന്ന പോലീസിന്റെ നടപടി പ്രശംസനീയം തന്നെ. ഒരു ചെറിയ സംശയം ഒരാൾ പോലീസിൽ പരാതി കൊടുക്കുമ്പോൾ താഴെത്തട്ടിലൊ മുകൾത്തട്ടിലാണൊ പരാതി കൊടുക്കുന്നത്? ഉദാ. നമ്മൾ ഒരു പരാതി എസ്പിക്കു കൊടുത്താൽ അദ്ദേഹം അതു സ്വീകരിക്കുമൊ? അതൊ ആദ്യം സ്ഥലം പോലീസ്റ്റേഷനിൽ പരാതി കൊടുക്കുവാൻ പറയുമൊ?

Anamika said...

ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേര്‍ തങ്ങള്‍ക്ക് ലഭിച്ച മെയില്‍ ഫോര്‍വേഡ് ചെയ്തവര്‍ മാത്രമാണ്. അങ്ങനെ ആയിര്‍ക്കണക്കിന് പേര്‍ ഫോര്‍വേഡ് ചെയ്തുകാണും. നിരപരാധികളായ രണ്ട് പേരെ എളുപ്പത്തില്‍ അറസ്റ്റ് ചെയ്ത് യജമാനഭക്തി കാട്ടുകയാണ് സൈബര്‍ പോലീസ് ചെയ്തത്.

കുഞ്ഞന്‍ said...

കൈപ്പള്ളീസ്..

ഒന്നു ചോദിക്കട്ടെ സുകുമാരക്കുറുപ്പും, അഭയക്കേസും, രാജൻ കേസും ഈകാലഘട്ടത്തിലാണ് നടക്കുന്നതെങ്കിൽ തീർച്ചയായും സൈബർ സെല്ലിന്റെ സഹായം തേടില്ലെ..? അവരുടെ സഹായം വേണ്ടിവരില്ലെന്നുണ്ടൊ..?

പോളണ്ടിനെമാത്രം തൊട്ടുകളിക്കരുത്..!

Kaippally said...

കറക്ക്റ്റ്, കുഞ്ഞനു നൂറിൽ നൂറ്റിപത്തു് മാർക്ക്.

കള്ള പണം, കള്ളക്കടത്തു്, കള്ളവാറ്റു്, കോഴി, ആടു കൊലിസു, മാല തുടങ്ങിയവയുടേ മോഷണം, കഞ്ചാവു കൃഷി, helmet ഇല്ലാതെ ബൈൿ ഓടിക്കൽ തുടങ്ങി നാട്ടിലുള്ള എല്ല നിയമ ലംഘനങ്ങളും ഇനിമുതൽ cyber crime cell അന്വേഷിക്കണം.

Anamika said...

cyber crime അന്വേഷിക്കല്‍ മാത്രമാണ് cyber crime cell ന്റെ ജ്വാലി എന്ന് നേരെ ചൊവ്വെ പറഞ്ഞാല്‍ പോരാരുന്നോ കൈപ്പള്ളീസ് ?

കുഞ്ഞന്‍ said...

എന്നാൽ കൈപ്പള്ളീസ് ഒരു മെമ്മൊ തയ്യാറാക്കി അയക്കട്ടെ ഇനിമുതൽ സൈബർ സെൽ ഇതുംകൂടി അന്വേഷിക്കണമെന്ന്, ഞാൻ ഒപ്പ് ശേഖരം തുടങ്ങാൻ പോകുകയാണ് ആദ്യ ഒപ്പ് കൈപ്സിന്റെതാകട്ടെ..

Kaippally said...

Internetൽ എങ്ങനെ പെരുമാറണം എന്നു് മലയാളികൾ പഠിച്ചു വരുന്നതേയുള്ളു. ഇതെല്ലാം നമ്മുടെ പെരുമാറ്റം മെച്ചപ്പെടുന്നതിന്റെ ഭാഗമായി കാണാൻ ശ്രമിക്കുക. It doesn't help to be a bit more civilized, does it?

Public toiletൽ തേറി എഴുതിവെക്കുന്നതു് പോലെയാണു് ബ്ലോഗിൽ comment എഴുതുന്നതും, കൈമാറി വരുന്ന emailകൾ forward ചെയ്യുന്നതും എന്നു കരുതുന്നവരാണു് ഭൂരിഭാഗം മലയാളികളും. ഒരു ദിവസം കുറഞ്ഞതു നാലോ അഞ്ചോ email forwardകൾ ഈ മന്ദബുദ്ധികൾ എനിക്ക് അയച്ചു തരാറുണ്ടു്. email programൽ To: addressൽ address bookൽ ഉള്ള എല്ലാവരുടെയും emailലേക്ക് കിട്ടുന്നതെല്ലാം വലിച്ചു വാരി വിടുന്നതു് ഈ കഴുതകൾക്ക് ഒരു ഹോബിയായിരിക്കാം. അങ്ങനെ നമ്മുടേ email addressകൾ കൈമാറിഞ്ഞ് ലോകത്തുള്ള എല്ലാ spam listലും സ്ഥാനം പിടിക്കും. പരിചയമില്ലാത്തവരുടേ വിവാഹ ക്ഷണവും, അവന്റെ അമ്മേടെ രണ്ടാങ്കെട്ടിനുള്ള ക്ഷണവും നമുക്ക് കിട്ടിക്കൊണ്ടിരിക്കും. Email വെറും ഒരു തമാശയായി കാണുന്നവർക്ക് ഇതു് പ്രശ്നമായിരിക്കില്ല, പക്ഷെ നമ്മുടേ ഔദ്യോഗിക email address ഇങ്ങനെ ദുരുപയോഗം ചെയ്യപ്പെടുമ്പോൾ പ്രസക്തമായ നിരവധി emailഉം ശ്രദ്ധിക്കപ്പെടാതെ പോകും. കാശു കൊടുത്തു് നിലനിർത്തുന്ന email serverന്റെ ചിലവും കൂടും. അതുകൊണ്ടു തന്നെ ഇതുപോലെ email forward ചെയ്യുന്നവരെ വളരെ കർശനമായി തന്നെ നേരിടണം എന്നാണു് എന്റെ അഭിപ്രായം.

absolute_void(); said...

അനോണി അച്ചായന്‍ ഉവാച:

"ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേര്‍ തങ്ങള്‍ക്ക് ലഭിച്ച മെയില്‍ ഫോര്‍വേഡ് ചെയ്തവര്‍ മാത്രമാണ്. അങ്ങനെ ആയിര്‍ക്കണക്കിന് പേര്‍ ഫോര്‍വേഡ് ചെയ്തുകാണും. നിരപരാധികളായ രണ്ട് പേരെ എളുപ്പത്തില്‍ അറസ്റ്റ് ചെയ്ത് യജമാനഭക്തി കാട്ടുകയാണ് സൈബര്‍ പോലീസ് ചെയ്തത്."

എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണു്?

പിണറായിയെ അപഹസിക്കുന്ന ഇ-മെയില്‍: 2പേര്‍ പിടിയില്‍

തിരു: ഗള്‍ഫ് മലയാളിയുടെ കുന്നംകുളത്തെ ആഡംബരബംഗ്ളാവ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതാണെന്ന് ഇ-മെയില്‍ വഴി പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റില്‍. മാവേലിക്കര ഭരണിക്കാവ് കുന്നില്‍വീട്ടില്‍ കെ ആര്‍ മനോജ്, ഏറ്റുമാനൂര്‍ വലിയേടത്ത് ഇല്ലത്ത് സിഎ വിദ്യാര്‍ഥി കാര്‍ത്തിക് എന്നിവരെയാണ് സൈബര്‍ ക്രൈം പൊലീസ് അറസ്റുചെയ്തത്. തങ്ങള്‍ക്ക് കിട്ടിയ ഇ-മെയില്‍ അപകീര്‍ത്തികരമായ കൂട്ടിച്ചേര്‍ക്കലുകളോ പലര്‍ക്കും അയച്ചതാണ് ഇവര്‍ക്കെതിരായ കുറ്റമെന്ന് സൈബര്‍ ക്രൈം പൊലീസ് സ്റേഷന്റെ ചുമതലയുള്ള ഡിവൈഎസ്പി ജെ സുകുമാരപിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്നെ അപഹസിക്കാനായി പ്രചരിപ്പിച്ച സന്ദേശം ഈ മാസം പതിനാറിനാണ് പിണറായിയുടെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കിയ സൈബര്‍ പൊലീസ് വീടിന്റെ ചിത്രം പ്രചരിപ്പിച്ചവരുടെ ഇ-മെയില്‍ വിലാസം ശേഖരിച്ചു. ഈ വിലാസങ്ങളിലേക്ക് ക്രിമിനല്‍ നടപടി ചട്ടപ്രകാരം നോട്ടീസ് അയച്ചു. ഡല്‍ഹി, ദുബായ്, ഖത്തര്‍, അബുദാബി, മസ്കറ്റ്, ഒമാന്‍, സൌദി അറേബ്യ, അംഗോള തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇ-മെയില്‍ പ്രചരിച്ചത്. ഇവര്‍ ഇ-മെയില്‍വഴി നല്‍കിയ മറുപടികളില്‍നിന്നാണ് 'പിണറായിയുടെ വീട്' എന്ന അടിക്കുറിപ്പില്‍ ലഭിച്ച ചിത്രത്തില്‍ അപകീര്‍ത്തികരമായ കൂടുതല്‍ പരാമര്‍ശങ്ങള്‍ ചേര്‍ത്ത് മനോജും കാര്‍ത്തിക്കും വ്യാപകമായി പ്രചരിപ്പിച്ചതായി കണ്ടെത്തിയത്. വെല്‍ഡിങ് ഇന്‍സ്പെക്ടറായ മനോജ് ഖത്തര്‍, ദുബായ് എന്നിവിടങ്ങളില്‍ ജോലി നോക്കിയിട്ടുണ്ട്. പിന്നീട് ആഫ്രിക്കയിലേക്ക്പോയി. കുറച്ചുനാള്‍ മുമ്പാണ് നാട്ടിലെത്തിയത്. ഇയാളുടെ സുഹൃത്തായ ദിനേശന്‍നായര്‍ അയച്ചുകൊടുത്ത ചിത്രത്തിന്റെ അടിക്കുറിപ്പ് മാറ്റിയാണ് ഏഴോളംപേര്‍ക്ക് അയച്ചത്. കാര്‍ത്തിക്കിന് ലഭിച്ച ഇ-മെയിലിലെ അടിക്കുറിപ്പില്‍ ആക്ഷേപകരമായ വരികള്‍ ചേര്‍ത്ത് 156 പേര്‍ക്ക് കൈമാറിയതായി കണ്ടെത്തി. 'കേരളൈറ്റ്സ് അറ്റ് യാഹു ഗ്രൂപ്പ്', 'വേള്‍ഡ് മലയാളീസ് ക്ളബ്' തുടങ്ങിയ വിഭാഗങ്ങളില്‍ ഈ സന്ദേശം വ്യാപകമായി പ്രചരിച്ചു. പതിനേഴില്‍പ്പരം ഗ്രൂപ്പിലായി ലക്ഷക്കണക്കിന് ഇ-മെയില്‍ വിലാസങ്ങളിലേക്ക് സന്ദേശം എത്തിയതായി തെളിഞ്ഞു. ഇ-മെയില്‍ തയ്യാറാക്കിയതും പ്രചരിപ്പിച്ചതും ആരാണെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇ-മെയില്‍ സംവിധാനത്തിന്റെ സഹായത്തോടെയും വീഡിയോ-ഓഡിയോ ചാറ്റിങ് വഴിയും അന്വേഷണം പുരോഗമിക്കുന്നു. കുന്നംകുളം കടവല്ലൂര്‍ അമ്പലമുക്ക് വള്ളിയാട്ടില്‍വീട്ടില്‍ പ്രമോഷിന്റെ വീടിന്റെ ചിത്രമാണ് വ്യാജപ്രചാരണത്തിന് ഉപയോഗിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 31ന് എടുത്ത ചിത്രമാണ് ഉപയോഗിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ആ ദിവസം പ്രമോഷിന്റെ വീട്ടിലെത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. തിരുവനന്തപുരം ഫസ്റ്ക്ളാസ് ജൂഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പ്രതികളെ ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു. സൈബര്‍ ക്രൈം പൊലീസ് സ്റേഷന്‍ സിഐമാരായ ബിജുമോന്‍, അജിത് മോഹന്‍, ഹൈടെക് സെല്‍ അസിസ്റന്റ് കമാന്‍ഡന്റ് വിനയകുമാരന്‍നായര്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ട്.

http://www.deshabhimani.com/Profile.aspx?user=127475

absolute_void(); said...

ഇനി അതുപോരെങ്കില്‍ കൌമുദി വാര്‍ത്ത നോക്കുക.

ണറായിക്കെതിരെ ഇന്റര്‍നെറ്റില്‍ വ്യാജപ്രചരണം: മെയില്‍ അയച്ച രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീട് എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ ഒരു മാളികയുടെ പടം കാണിച്ച് വ്യാജ പ്രചാരണം നടത്തിയ കേസില്‍ യഥാര്‍ത്ഥ പ്രതിയെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. പകരം ഈ ഇ-മെയില്‍ ചെറിയ മാറ്റങ്ങളോടെ കൂട്ടുകാര്‍ക്കും മറ്റും ഫോര്‍വേഡ് ചെയ്ത രണ്ട് പേരെ പിടികൂടി. ഇക്കാര്യം അറിയിക്കാന്‍ പൊലീസ് സൈബര്‍സെല്‍ പത്രസമ്മേളനം നടത്തുകയും ചെയ്തു.
കായംകുളം കുന്നില്‍വീട്ടില്‍ മനോജ്, ഏറ്റുമാനൂര്‍ വയലിടത്ത് ഇല്ലത്ത് കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്.

മനോജ് വിദേശമലയാളിയാണ്. ഗള്‍ഫിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. വെന്‍ഡിംഗ് ഇന്‍സ്പെക്ടറായിരുന്നു. അവധിക്ക് നാട്ടില്‍ വന്നതാണ്. തൊഴിലാളിനേതാവിന്റെ കൊച്ച്കുടില്‍ എന്ന അടിക്കുറിപ്പ് ഫോട്ടോയ്ക്ക് നല്‍കുകയും ഗള്‍ഫിലേക്കും ആഫ്രിക്കയിലേക്കും ഗ്രൂപ്പ് മെയിലായി അയച്ചുകൊടുക്കുകയും ചെയ്തു. ഇത് പലരുടെയും മെയിലുകളായി രണ്ട് ലക്ഷത്തോളം പേര്‍ക്ക് ലഭിച്ചിട്ടുണ്ട്. രണ്ടുലക്ഷത്തോളം രൂപ മാസശമ്പളം വാങ്ങുന്ന മനോജിന്റെ വീട് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച വീടിനോളം വരുന്നതാണെന്ന് അറസ്റ്റുനടത്തിയ മാവേലിക്കര പൊലീസ് പറഞ്ഞു.

കാര്‍ത്തിക് സന്ദേശത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി ഇരുനൂറോളം പേര്‍ക്ക് അയച്ചു.
സി.എ വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്. അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ അതിന്റെ നിജസ്ഥിതി മനസിലാക്കാതെ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിനിയമത്തിലെ വകുപ്പ് 66(എ) പ്രകാരം മൂന്ന് വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതുപോലുള്ള കേസുകളില്‍ പൊലീസിന് നേരിട്ട് കേസെടുക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് അടുത്തിടെ ഈ നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. ഒക്ടോബര്‍ 27ന് ഭേദഗതി നിലവില്‍ വന്നതിനുശേഷം എടുത്ത ആദ്യ കേസാണിത്.

പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള ഇ-മെയിലിന്റെ ഉറവിടത്തെ സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചതായും സൈബര്‍സെല്‍ ഡിവൈ.എസ്.പി സുകുമാരപിള്ള പറഞ്ഞു. ഗള്‍ഫിലെ ബിസിനസുകാരനായ കുന്ദംകുളം സ്വദേശി പ്രമോഷിന്റെ വീടിന്റെ ചിത്രമാണ് പിണറായിയുടേതെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. രമണന്‍ എന്ന ടെലിഫിലിമിന്റെ നിര്‍മ്മാതാവാണ് പ്രമോഷ്. കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് പ്രമോഷിന്റെ വീടിന്റെ പാല്കാച്ചല്‍ നടന്നത്. അന്ന് വീടിന്റെ ഫോട്ടോ പലരും എടുത്തിരുന്നു. ഇവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.സൈബര്‍സെല്‍ സി.ഐമാരായ ബിജുമോന്‍, അജിത്മോഹന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

http://news.keralakaumudi.com/rapture108/news.php?nid=23e93b1f24b97b6033f0418a13dbb392

ഇവര്‍ നിഷ്കളങ്കരായതുകൊണ്ടാവും തൊഴിലാളിനേതാവിന്റെ കൊച്ചുകുടില്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ഫോര്‍വേഡില്‍ കൂട്ടിച്ചേര്‍ത്തതു്!

ഇടിമുഴക്കം said...

ഈ രണ്ട് പേർ മാത്രമല്ല. ഈ ഇ-മെയിൽ ഇനിഷിയേറ്റ് ചെയ്ത റെനി മാത്യു (ഖത്തർ)നേയും ഇത് മെയിൽ ഗ്രൂപ്പുകളൈലേക്കയച്ച മറ്റ് നാലു പേരേയും പിടിച്ചിട്ടുണ്ട്. ഇവർക്കെല്ലാം മൂന്ന് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. എന്തെങ്കിലും തരത്തിലുള്ള അനുകമ്പയോ അനുതാപമോ സഹതാപമോ ആരും പ്രതീക്ഷിക്കേണ്ട. ജീവിതം കട്ടപ്പുകയാകും

ഇ മെയിൽ അയച്ചതു മാത്രമല്ല,ഒരാളെ വ്യക്തി ഹത്യ ചെയ്യുന്ന പോസ്റ്റുകളും സൈബർ നിയമത്തിന്റെ പരിധിയിൽ വരും എന്നാണ് അറിയാൻ കഴിഞ്ഞത്. ഉപ്പു തിന്നവർ വെള്ളം കുടിക്കേണ്ടി വരും

അനില്‍@ബ്ലോഗ് // anil said...

കുഞ്ഞന്‍ ഭായുടെ കമന്റ് അല്പം പിന്തിരിപ്പനായില്ലെന്നൊരു സംശയം.

ഇന്റ്റര്‍നെറ്റിലൂടെ നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു എന്ന് ലഭിച്ച പരാതികളേതെങ്കിലും അന്വേഷണം നടക്കാതെ നില്‍ക്കുന്നുണ്ടോ എന്ന് അറിഞ്ഞാല്‍ കൊള്ളാം.
പരാതിക്കാരുണ്ടെങ്കിലെ നമ്മുടെ നിയമത്തിന് എന്തെങ്കിലും ചെയ്യാനാവൂ എന്ന കുഞ്ഞനറിയാഞ്ഞാണാവോ.

തന്നെ തെറി വിളിച്ചെന്ന് കൈപ്പള്ളിയുടെ ഒറ്റ പരാതിയിന്മേല്‍ തെറിവിളിച്ചോനെ കയ്യോടെ പൊക്കിയതാ നമ്മുടെ പോലീസ്. അത് കൈപ്പള്ളി തന്നെ ബ്ലോഗിലൂടെ പറഞ്ഞിട്ടുമുണ്ട്.

കുവൈറ്റിലുള്ള ഒരു മലയാളിയാണ് ഈ ഈ മെയില്‍ ആദ്യം അയച്ചതെന്ന് കണ്ടെത്തിയതായി കേള്‍ക്കുന്നു, വല്ല ബൂലോക വാസിയുമാണോ?

Unknown said...

ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേര്‍ തങ്ങള്‍ക്ക് ലഭിച്ച മെയില്‍ ഫോര്‍വേഡ് ചെയ്തവര്‍ മാത്രമാണ്. അങ്ങനെ ആയിര്‍ക്കണക്കിന് പേര്‍ ഫോര്‍വേഡ് ചെയ്തുകാണും. നിരപരാധികളായ രണ്ട് പേരെ എളുപ്പത്തില്‍ അറസ്റ്റ് ചെയ്ത് യജമാനഭക്തി കാട്ടുകയാണ് സൈബര്‍ പോലീസ് ചെയ്തത്.
---------------------------

യഥാര്‍ത്ഥ കുറ്റവാളിയെ കൂടി അറസ്റ്റു ചെയ്ത് യജമാനഭക്തി ഒന്നുകൂടി കാണിച്ചിട്ടുണ്ട്....!
http://deshabhimani.com/Profile.aspx?user=127668

Unknown said...

ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേര്‍ തങ്ങള്‍ക്ക് ലഭിച്ച മെയില്‍ ഫോര്‍വേഡ് ചെയ്തവര്‍ മാത്രമാണ്. അങ്ങനെ ആയിര്‍ക്കണക്കിന് പേര്‍ ഫോര്‍വേഡ് ചെയ്തുകാണും. നിരപരാധികളായ രണ്ട് പേരെ എളുപ്പത്തില്‍ അറസ്റ്റ് ചെയ്ത് യജമാനഭക്തി കാട്ടുകയാണ് സൈബര്‍ പോലീസ് ചെയ്തത്.
---------------------------

യഥാര്‍ത്ഥ കുറ്റവാളിയെ കൂടി അറസ്റ്റു ചെയ്ത് യജമാനഭക്തി ഒന്നുകൂടി കാണിച്ചിട്ടുണ്ട്....!
http://deshabhimani.com/Profile.aspx?user=127668

കൂതറ തിരുമേനി said...

യജമാന ഭക്തിയുടെ പ്രശ്നം വരുന്നില്ല. പിടിച്ചവര്‍ എന്തായാലും ഇമെയില്‍ ഫോര്‍വേഡ് ചെയ്തിട്ടില്ലാ എന്നുണ്ടോ.. എക്കും പൂക്കും അറിയാതെ കിട്ടുന്ന ചവറുകള്‍ കൂട്ടുകാര്‍ക്ക് അയച്ചു കൊടുക്കുന്നവര്‍ക്ക് ഇത് ഒരു അനുഭവമാകണം. കിട്ടുന്നതിന്റെ സത്യസന്ധതയോ വിശ്വാസ്യതയോ അറിയാതെ വെറുതെ എറിഞ്ഞു വിടുമ്പോള്‍ ഇങ്ങനെയും ഒരു പ്രശ്നം ഉണ്ടെന്നു മനസ്സിലാക്കിയാല്‍ നന്നായിരിക്കും.

lekshmi. lachu said...

papparasikalude naadale mashe...enthu cheyyaam...

മുക്കുവന്‍ said...

is there only one vijayan in pinarayi? why it is related to party leader? as long as its not mentioned full description of the person, probably court wont be able to punish those captured guys.. :)

kutty comrades wont leave them anyway :) ningadey kaaryam kattapoka makkaley :)

നിസ്സാരന്‍ said...

ഇത് ഇവിടെ കിടക്കട്ടെ