ഈ പോസ്റ്റ് ആദ്യം ഒരു കമന്റില്‍ ഒതുക്കാനായിരുന്നു മോഹം. പിന്നീട് ഇത്രയും വലിച്ചുനീട്ടി കമന്റില്‍ ക്രമീകരിച്ചാല്‍ വായനാസുഖത്തെ ബാധിക്കുമെന്നറിയാവുന്നതുകൊണ്ട് പോസ്റ്റാക്കുന്നു. വിശദീകരണം തരേണ്ട കാര്യമില്ല. ആമുഖം എന്നരീതിയില്‍ പറഞ്ഞുവെന്നു മാത്രം.
ബ്ലോത്രം എന്ന പേരിനോട് കൂതറ തിരുമെനിയ്ക്ക് ഒരു ശത്രുതയുമില്ല. ബ്ലോഗ് പത്രം ലോപിച്ചാവും ബ്ലോത്രം എന്നായത് എന്ന് കരുതുന്നു. ബ്ലോഗ്ഭ്രാന്തന്‍ - ബ്ലോന്ത്രന്‍, ബ്ലോഗ് ആഭാസന് - ബ്ലോഭാസന്‍ എന്നൊക്കെ ഒരു മഹാരഥന് ബ്ലോഗ് ഡിക്ഷനറി (ബ്ലോക്ഷനറി) ഉണ്ടാക്കിയതില്‍ ഒരിക്കല്‍ വായിച്ചു . എന്തായാലും അയാള്‍ തന്നെ ആദ്യകാലത്ത് ബ്ലോത്രത്തിലും ഉണ്ടായതായി അറിയാന്‍ കഴിഞ്ഞു. അതിനെ വിമര്‍ശിക്കേണ്ടതില്ല . അതൊക്കെ ബ്ലോത്രത്തിന്റെ തീര്‍ത്തും സ്വകാര്യമായ കാര്യം.
ഇനി അത്ര സ്വകാര്യമല്ലാത്ത ചില കാര്യങ്ങള്‍ പറയാം. ബ്ലോത്രത്തിന്റെ രണ്ടു മുഖങ്ങളാണ് ഇവിടെ ചര്‍ച്ചയ്ക്ക് വെയ്ക്കുന്നത്. ഒന്ന് ബ്ലോത്രമെന്ന അഗ്രിഗേറ്ററും ബ്ലോത്രമെന്ന പത്രവും. ഏഷ്യാനെറ്റില്‍ വന്നതുകൊണ്ടോ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഓണ്‍ലൈന്‍ വേര്‍ഷനില്‍ വന്നതുകൊണ്ടോ ആധികാരികമെന്ന് കരുതുന്നില്ല എന്ന് ചുരുക്കം. കാപ്പിലാന് കളിയാക്കിയതുപോലെ മേല്‍പ്പറഞ്ഞ മാധ്യമങ്ങളില്‍ എഴുതുന്നവര്‍ ഏതോ അന്യഗ്രഹജീവികളും ബ്ലോഗിലെ എഴുത്തുകാരേക്കാള്‍ പലമടങ്ങ് ബൌദ്ധിക വളര്ച്ചയെത്തിവരോ ആണെന്ന് വിശ്വസിക്കുന്നില്ല . ബ്ലോഗിലുള്ളവര്‍ കേവലം വങ്കന്മാരും പത്രക്കാര് ഒരു കൊമ്പു കൂടുതലുള്ളവരും ആണെന്ന് കരുതില്ലെന്നത് തന്നെ കാരണം. ബ്ലോഗ് എഴുതുന്നവര്‍ കേവലം കുളിമുറിസാഹിത്യക്കാര് ആണെന്നും അച്ചടി, ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ മഹോത്തരം എന്നും കൂതറ തിരുമേനി വിശ്വസിക്കുന്നില്ല.
ആദ്യ അവകാശത്തെ ഒന്ന് പരിശോധിച്ച് നോക്കാം, ബ്ലോത്രം ഒരു ആഗിഗേറ്റര് ആണെന്ന അവകാശ വാദത്തെ അതല്ല എന്നുതന്നെ പറയേണ്ടി വരും. അഗ്രി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അഗ്രിഗേറ്ററുകള്‍ നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്ന ബ്ലോഗുകളിലെയും സൈറ്റുകളിലെയും ഹെഡ്ലൈന്‍സ് അഥവാ തലക്കെട്ടുകള്‍ ശേഖരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന സൈറ്റാണ്. മലയാളത്തില്‍ തനിമലയാളം, സൈബര്‍ ജാലകം, ചിന്ത.കോം, മലയാളം ബ്ലോഗ്കുട്ട് തുടങ്ങിയ അഗ്രികള് ചെയ്യുന്ന സേവനമിതാണ്. വിമര്‍ശനം എന്ന മേഖലയോഴികെ അല്ലെങ്കില്‍ വിമര്ശനത്തിനല്ലാതെ ബ്ലോഗുകളിലെ വാര്‍ത്തകളോ , ലേഖനങ്ങളോ ഉള്ളടക്കമോ പൂര്‍ണ്ണമായോ ഭാഗികമായോ പ്രസിദ്ധീകരിക്കുന്നത് ധാര്‍മ്മികമായും നിയമപരമായും തെറ്റാണ്. മിക്ക അഗ്രികളും ഗൂഗിള്‍ സൈറ്റ് സബ്മിറ്റ് ഒപ്ഷനിലെ ബ്ലോഗുകള്‍ സെലക്ട് ചെയ്യാതെ തങ്ങളുടെ അഗ്രിയില്‍ സബ്മിറ്റ് ചെയ്യാന്‍ നിര്‍ബ്ബന്ധം പിടിക്കാനുള്ള കാരണവും അതുതന്നെ. ഇപ്പോള്‍ പുതുതായി തുടങ്ങിയ സൈബര്‍ ജാലകം അഗ്രിയും ഇതേ രീതി തന്നെയാണ് തുടരുന്നത്. അതായത് ഒരു ബ്ലോഗര്‍ക്ക് (അയാള്‍ക്കായിരിക്കുമല്ലോ തന്റെ സൃഷ്ടി ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കണമെന്ന ആഗ്രഹം) പ്രസ്തുത അഗ്രിയില്‍ തന്റെ ബ്ലോഗ് ലിസ്റ്റ് ചെയ്യിക്കുകയും പിന്നീട് ഓരോ പുതു പോസ്റ്റുകളും അതുള്‍പ്പെടുന്ന വിഭാഗങ്ങള്‍ക്കനുസരിച്ച് ലിസ്റ്റ് ചെയ്യപെടാനും അവസരം കൊടുക്കുന്നു.
ഇതുവരെ ഈ ഒരു ശൈലിയാണ് ബ്ലോത്രം സ്വീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നില്ല. അഭ്യുദയകാംക്ഷികളോ അല്ലെങ്കില്‍ ബ്ലോത്രത്തിന്റെ പത്രാധിപസമിതിയിലോ ഉള്ളവര്‍ തങ്ങള്‍ക്കു മികച്ചതെന്ന് തോന്നുന്ന പോസ്റ്റുകള്‍ ബ്ലോത്രത്തില്‍ ഇടുകയാണ് പതിവ്.. ഇങ്ങനെ പോസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പല പോസ്റ്റുകളും ഒഴിവാക്കപ്പെടുന്നതും ഇവരുടെ കണ്ണ് എത്തപ്പെടാത്ത ചില പോസ്റ്റുകള്‍ വരാതിരിക്കുകയും ചെയ്യും. ഇതിന്റെ മറ്റൊരു ദോഷവശം കാര്‍ട്ടൂണ്‍, ചിത്രങ്ങള്‍ പോലെയുള്ള പോസ്റ്റുകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ബ്ലോത്രം സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക് ചില ചിത്രങ്ങള്‍ ഒരുപക്ഷെ ഇഷ്ടമാവില്ലെന്നു വരാം. കാരണം ചിത്രങ്ങള്‍ അതിന്റെ പരമാവധി റെസലൂഷനില്‍ (ഫോട്ടോ ബ്ലോഗ് ടെമ്പ്ലേറ്റ് അനുവദിക്കുന്ന) കാണുമ്പോള്‍ കിട്ടുന്ന ഭംഗി ചിലപ്പോള്‍ ബ്ലോത്രത്തിന്റെ പേജില്‍ ഉണ്ടായി കൊള്ളണം എന്നില്ല. ഇത് ചില അവസരത്തില്‍ പോസ്റ്റിനെ ദോഷമായി ബാധിക്കുന്നു എന്നുവേണം പറയാന്‍. സാധാരണ മുഖ്യധാരാ അഗ്രികളില്‍ ചിത്രങ്ങള്‍ എന്ന ലേബലില്‍ വരുന്ന പോസ്റ്റുകള്‍ വായനക്കാര്‍/കാഴ്ചക്കാര്‍ ഫോട്ടോ ബ്ലോഗിലെ ഫോട്ടോടെമ്പ്ലേറ്റില് കാണുമ്പോഴുള്ള നയന സുഖം ബ്ലോത്രത്തിലെ പേജിലെ ഭാഗികമായ ദര്‍ശനത്തില്‍ നഷ്ടമാവുന്നു എന്നതും വസ്തുതയാണ്. തന്നെയുമല്ല ഒരിക്കല്‍ പൂര്‍ണ്ണമായും മുഴുവന്‍ റെസലൂഷനില്‍ അല്ലെങ്കില്‍ ഭാഗികമായ രീതിയില്‍ തന്നെ കണ്ട ചിത്രം പിന്നീട് ബ്ലോഗില്‍ വന്നു കണ്ടുകൊള്ളണം എന്നുമില്ല. അല്ലെങ്കില്‍ പ്രസ്തുത ചിത്രത്തിന് അത്രകണ്ട് ഭംഗിയും ആകര്‍ഷകതയും ഒപ്പം കാണുന്ന ആള്‍ക്ക് ബ്ലോഗിലെത്തി കമന്റ് ഇടണം എന്ന ആഗ്രഹവും ഉണ്ടായിരിക്കണം.
അടുത്ത പ്രധാന പരിമിതി എന്നത് പോഡ്കാസ്റ്റ് പോസ്റ്റുകളെ ഉള്‍പ്പെടുത്തുക എന്നതാണ്. സാധാരണ അഗ്രികളില്‍ തലക്കെട്ടും വിഭാഗവും ഉള്‍പ്പെടുത്തിയാല്‍ ലേബല്‍ കണ്ടു പോഡ്കാസ്റ്റ് എന്ന് മനസ്സിലാക്കി ശ്രോതാക്കള്‍ക്ക് ബ്ലോഗിലെത്തി ആസ്വദിക്കാനുള്ള അവസരമുണ്ട്.. (കൈപ്പള്ളിയുടെയും കിരണ്‍സിന്റെയും പോഡ്കാസ്റ്റുകള്‍ ഒഴിവാക്കാന്‍ കഴിയുകയില്ലല്ലോ.- ഈനാം പേച്ചിയും മരപ്പെട്ടിയും എന്നാ ബ്ലോഗിലെ പോഡ് കാസ്റ്റുകള്‍ ഒഴിവാക്കിയതല്ല). ഇതേ പോഡ് കാസ്റ്റുകള്‍ അതേപോലെ ബ്ലോത്രത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരുപക്ഷെ ശ്രോതാക്കള്‍ പിന്നെ പ്രസ്തുത ബ്ലോഗുകളില്‍ പോകണമില്ലല്ലോ. ബ്ലോഗ് വായനക്കാര്‍ എല്ലാവരും കമന്റ് ഇടാറില്ലാത്തത് കൊണ്ട് തന്നെ അഗ്രികളില്‍ ഗാനം കേട്ടാല്‍ കമന്റ് ഇടാന്‍ നിര്‍ബ്ബന്ധം ഇല്ലാത്തവര്‍ അഗ്രിയില്‍ തന്നെ പോഡ്കാസ്റ്റ് കേട്ട് ബ്ലോഗില്‍ സ്ഥലം കാലിയാക്കും. ഫലത്തില്‍ ബ്ലോഗര്‍ക്ക് ഗുണമല്ലെന്നു സാരം.. ഈ രണ്ടു കേസിലും പൂര്‍ണ്ണമായി ഒരു അഗ്രിയുടെ സൌകര്യം ചെയ്യാന്‍ ബ്ലോത്രത്തിനാവില്ലെന്നു കാണാം. എന്നാല്‍ ഫീഡ്റീഡറില്‍ ബ്ലോഗ് വായിക്കുന്നവരുടെ കഥ ഇതല്ല. അവരാകട്ടെ തങ്ങള്‍ക്കിഷ്ടമുള്ള ബ്ലോഗുകളുടെ ഫീഡ് സെറ്റ് ചെയ്യുകയും പിന്നീട് ഫീഡറിലൂടെ ബ്ലോഗ് വായിച്ചു കമന്റ് ഇടണമെങ്കില്‍ മാത്രം ബ്ലോഗില്‍ പോകുന്നവരുമാണ്. അത് തീര്‍ത്തും സ്വകാര്യമാണെന്നതിനാലും മിക്ക ബ്ലോഗ് എഴുത്തുകാരുടെയും ബ്ലോഗില്‍ ഫീഡറിലൂടെ സബ്സ്ക്രൈബ് ചെയ്യാന്‍ അവസരം ഉണ്ടെന്നതിനാലും അവരെ വിമര്‍ശിക്കാന്‍ കഴിയുകയോ അതിനെ തെറ്റാണെന്ന് പറയാന്‍ കഴിയുകയോ ഇല്ല.
ബ്ലോത്രത്തിന്റെ പ്രധാനികളില്‍ ഒരാളായ ജിക്കൂസ് കരുതും പോലെ കൂതറ തിരുമെനിയ്ക്ക് ശ്രീ രാമചന്ദ്രനോടോ ജിക്കൂസിനോടോ അല്ലെങ്കില്‍ മറ്റൊരാടെങ്കിലുമോ ഒരു ശത്രുതയുമില്ല. ജിക്കൂസിന്റെ അവകാശ വാദമെന്നനിലയിലെ പത്രമെന്നതിനെ ഒന്ന് താരതമ്യം ചെയ്യാം. ജിക്കൂസേ കൊച്ചനിയാ, ബ്ലോത്രമെന്നല്ല ഏതു സംരംഭം വരുന്നതും നല്ലത് തന്നെ. പറഞ്ഞ ആ ബൂലോകത്തിന് നല്ല കാര്യം എന്തെന്ന് ആണ് ചോദ്യം. ഇതിനു മുമ്പേ കൊടുത്ത ഖണ്ഡികകളില്‍ അഗ്രിയെന്നുള്ള റോള്‍ നന്നായി ചെയ്യാന്‍ കഴിയില്ലെന്ന് മനസ്സിലായി കാണുമല്ലോ. താങ്കള്‍ പറഞ്ഞതുപോലെ തന്നെ വാര്‍ത്ത ഇട്ടതു നിങ്ങള്‍ക്ക് ഒരു സന്തോഷം. അത്രയേ ഉള്ളൂ. നിങ്ങളുടെ ഒരു സന്തോഷത്തില്‍ കവിഞ്ഞു ആ വാര്‍ത്തയ്ക്ക് മറ്റൊരു പ്രാധാന്യം ഉള്ളതായി തോന്നുമില്ല. ആദ്യമായി ആയിരിക്കും താങ്കളുടെ പേര് അച്ചടിമഷി പുരളുന്നത്, അതിന്റെ അമോദമായി കണ്ടു മറ്റൊന്നും പറയാനില്ല. എന്നിരുന്നാലും അവകാശ വാദങ്ങളുടെ പൊരുള്‍ തേടുക എന്നതാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.
പേരിലെയെന്നപോലെ ബ്ലോഗ് പത്രം പത്രമെന്ന നിലയില്‍ എന്ത് ചെയ്യുന്നു എന്ന് നോക്കാം. ഒരുപക്ഷെ ബ്ലോഗില്‍ പത്രം പാടില്ലയെന്ന വാദം കൂതറതിരുമെനിയ്ക്കില്ല. കാരണം നാല് ദിക്കിലെയും വാര്‍ത്തകള്‍ അച്ചടിയിലൂടെയും ദൃശ്യ, ശ്രാവ്യ സംപ്രേഷണത്തിലൂടെയും വാക്കാലും ഒരു കൂട്ടത്തോടുള്ള പ്രസംഗമായും ഇന്റര്‍നെറ്റ് മുഖേനയും വിതരണം ചെയ്യുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ആവാം. ജര്‍ണലിസം പഠിച്ച അണ്ണന്മാര് ആരെങ്കിലും ഉണ്ടെങ്കില്‍ അവരോടു ചോദിച്ചാല്‍ മതി. പുതിയ പാഠ്യ പദ്ധതിയില്‍ ഇന്റര്‍നെറ്റ് മുഖേനയുള്ള വാര്‍ത്താ വിതരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ സിലബസ് കാര്‍ക്ക് ഇന്റര്‍നെറ്റ് മാധ്യമത്തെ പരിചയം കാണില്ല. ഈ മാധ്യമത്തില്‍ സിറ്റിസന്‍ ജര്‍ണലിസത്തിന്റെ പരിധിയില്‍ ബ്ലോഗിലൂടെയോ വെബ്സൈറ്റിലൂടെയോ വാര്‍ത്തകള്‍ വിതരണം ചെയ്യാം. പണ്ട് ബ്ലോഗിലൂടെ പത്രം നടത്താമോ എന്ന് നമ്മുടെ ബൂലോഗം പത്രത്തിനോട് ചോദിച്ചു സ്വയം ഇളിഭ്യനായ ഒരാളുടെ മഞ്ഞച്ചിരി ഓര്‍ത്ത് പോകുന്നു.
ബ്ലോത്രം ആര്‍ക്കും കണക്കു ബോധിപ്പിക്കേണ്ട കാര്യമില്ല. എന്നാല്‍ സ്വയം മികച്ചത് എന്നരീതിയില്‍ അവതരിപ്പിക്കുമ്പോള്‍ (പത്രത്തില്‍ സന്തോഷത്തിനായി ഇട്ടെന്ന ജിക്കൂസിന്റെ വാദം ഇവിടെ മുഖവിലയ്ക്കെടുക്കുന്നു) മറ്റുള്ള ബ്ലോഗ് പത്രങ്ങളില്‍ നിന്ന് (ഇ പത്രം - നമ്മുടെ ബൂലോഗം തുടങ്ങി) എന്ത് പ്രത്യേകതകളുള്ള ന്യൂസ് ബ്ലോത്രം അവതരിപ്പിച്ചു എന്നറിഞ്ഞാല്‍ കൊള്ളാം. വിമര്‍ശനത്തിനു അതീതമാണ് ബ്ലോത്രം എന്ന് ബ്ലോത്രം നടത്തുന്നവര്‍ കരുതുന്നില്ലെന്ന് വിശ്വസിക്കട്ടെ. കേരളത്തിലെ മുഖ്യ ധാരാ പത്രങ്ങളും ചാനലുകളും പ്രസിദ്ധീകരിക്കാന്‍ ധൈര്യം കാണിക്കാത്ത ഒരു വാര്‍ത്ത - ശിഹാബ് ഐ.എ.എസിന്റെ- ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസം എന്നത് സിറ്റിസന്‍ ജര്‍ണലിസത്തിന്റെ പരിധിയില്‍ നിന്നുതന്നെ നമ്മുടെ ബൂലോഗം പത്രം പ്രസിദ്ധീകരിച്ചു. തുടര്‍ന്നും വളരെ നല്ല നിലവാരമുള്ള വാര്‍ത്തകളും അഭിമുഖങ്ങളും അവര്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അതുപോലെ ഒരു പത്രവുമായോ അല്ലെങ്കില്‍ മറ്റേതു ബ്ലോഗ് പത്രവുമായോ താരതമ്യം ചെയ്യുകയല്ല. എന്നാല്‍ കാപ്പിലാന് എന്ന തെര്‍ഡ് റേറ്റ് ചെറ്റയുടെ (കടപ്പാട് : ശ്രീ രണ്‍ജി പണിക്കര്‍) പോസ്റ്റുകള്‍ അല്ലെങ്കില്‍ അയാള്‍ മറ്റൊരു പത്രമെന്നവകാശപ്പെടുന്ന ബൂലോകം ഓണ്‍ലൈന്‍ പത്രത്തില്‍ എഴുതുന്ന വങ്കത്തരങ്ങള്‍ മുന്‍പേജില്‍ ഇടുകയും അയാളുടെ വാര്‍ത്തകള്‍ക്ക് പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോള്‍ ഒപ്പം സഗീറിനെ പോലെ ഒരു കവിയെ (....മലയാള ഭാഷേ എന്നോട് ക്ഷമി....) അമിത പ്രാധാന്യത്തോടെ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ അതിനെ മികച്ച പത്രപ്രവര്‍ത്തനം എന്ന് പറയണോ..
ബ്ലോത്രത്തില്‍ ആരുടെ പോസ്റ്റുകള്‍ ഇടണം എന്നോ ഏതൊക്കെ വാര്‍ത്തകളും വസ്തുതകളും പംക്തികളും പ്രസിദ്ധീകരിക്കണം എന്നോ തീരുമാനിക്കാന്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണമായ അധികാരവും അവകാശവുമുണ്ട്. എന്നാല്‍ അതിനെ മികച്ചതെന്നോ അല്ലെങ്കില്‍ കിടയറ്റതെന്നോ അവകാശപ്പെടുമ്പോഴോ അല്ലെങ്കില്‍ അത്തരം ധ്വനിയോടെ സംസാരിക്കുമ്പോഴോ അതിന്റെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിക്കാനും സത്യമെങ്കില്‍ അനുമോദിക്കാനും അല്ലെങ്കില്‍ വിമര്‍ശിക്കാനും മറ്റുള്ളവര്‍ക്കും കഴിയെമെന്നതും അംഗീകരിച്ചേ മതിയാവൂ.. ശ്രീ അനില്‍@ബ്ലോഗ് സൂചിപ്പിച്ച പോലെ എന്തുകൊണ്ട് കമന്റ് വരുന്നില്ല എന്നത് ( ഒരുപക്ഷെ ബ്ലോത്രത്തില്‍ കമന്റ് വന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് കുഴപ്പമില്ല എന്നതാണ് അതിന്റെ അണിയറക്കാരുടെ നിലപാടെങ്കിലും) സ്വയം നിങ്ങള്‍ വിലയിരുത്തുക. മാധ്യമങ്ങളും ഇത്തരം പ്രസ്ഥാനങ്ങളും ഇനിയും വരണം. ഇത്തരം പ്രസ്ഥാനങ്ങള്‍ വന്നാല്‍ ജിക്കൂസ് പറഞ്ഞപോലെ ബൂലോഗത്തിനു എന്തോ ഗുണം ചെയ്യും എന്നുള്ള വിശ്വാസം കൊണ്ടല്ല മറിച്ച് ബൂലോഗം വളരണമെങ്കില്‍ വളരെയധികം പ്രസ്ഥാനങ്ങളുടെ ആവശ്യമുണ്ട്.. ഒപ്പം ബൂലോഗത്ത് ഇവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇടവുമുണ്ട്..
കൂതറ തിരുമേനിയെക്കുറിച്ച് ബൂലോക തരികിട ഇട്ട പോസ്റ്റിനോടുള്ള പ്രതികരണത്തിന്റെ ആവശ്യമില്ല. പക്ഷെ വിലാസിനി അമ്മാളിന്റെ പുനര്ജ്ജന്മത്തില് നമത് വാഴ്വും കാലമായി പരകായ പ്രവേശം നടത്തുമ്പോള്‍ ചിരിവരുന്നു... എന്തായാലും ഒരു തെര്‍ഡ് റേറ്റ് ചെറ്റയുടെ കൂട്ടായി അമ്മാള്‍ നമത് വാഴ്വും കാലമായി വരുമ്പോള്‍ കുതന്ത്രത്തിന്റെ കോക്കസ് ഏതോ ഗള്‍ഫ് രാജ്യത്തില്‍ വട്ടം കറങ്ങുന്നുവെന്നുവേണം കരുതാന്‍. എന്തായാലും പപ്പനാവന് കൃപയുള്ള തിരോന്താരന്കാരന് ഇത്രവല്ല്യ തരികിടയാണോ അപ്പീ..
Saturday, October 24, 2009
Subscribe to:
Post Comments (Atom)
82 comments:
ഞങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് നന്ദി.
ഇതിത്തിരി കടുത്തുപോയില്ലേ കൂതറേ..?
ഞാനും വായിച്ചു തിരുമേനീ, സന്തോഷം കൊണ്ടെന്റെ കണ്ണ് നിറയുന്നു.. ബ്ലോത്രത്തില്‍ അത് നടത്തുന്നവര്‍ കാണാത്ത മഹത്വം മറ്റുള്ളവര്‍ കാണുന്നു എന്നറിയുമ്പോള്‍.... തിരുമേനിയേ പോലുള്ളവരുടെ വിലപ്പെട്ട സമയം ബ്ലോത്രത്തിനെ കുറിച്ച് എഴുതാനും ചര്‍ച്ച ചെയ്യാനും ചിലവഴിക്കുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ അതിലേറേ സന്തോഷം. അത് തന്നെയാണ് ബ്ലോത്രത്തിന്റെ പ്രസക്തി.
സ്നേഹത്തോടെ പറയട്ടെ, ബ്ലോത്രത്തെ കുറിച്ച് സംസാരിച്ച് എനിക്ക് എന്റെ വിലപ്പെട്ട സമയം കളയാന്‍ ഞാന്‍ ഇല്ല. കാരണം ബ്ലോത്രമെന്നാല് എന്റെ ജീവിതമൊന്നുമല്ല. ഇടക്ക് വീണ് കിട്ടുന്ന സമയങ്ങളില്‍ ചെയ്യാനുള്ള നേരം പോക്ക്. അതിലേറെ വലുതായി നിങ്ങളൊക്കെ കണുന്നു, വായിക്കുന്നു, ചര്‍ച്ച ചെയ്യുന്നു, എഴുതുന്നു എന്നതില്‍ സന്തോഷം. തെറി വിളിക്കാന്‍ വന്നാല്‍ വന്നവന്റെ നാവ് ഞാന്‍ പിഴുതെടുക്കും. അപ്പോ രാമചന്ദ്രന്റെ തനി കൊണം കാണും. പഴച്ചക്കയുടെ കൂഞ്ഞ് പോലൊരു സാധനം മുന്നില്‍ തൂക്കിയിട്ടാല്‍ ആണാവില്ലെന്ന് ചില മണക്കൂസന്മാര് മനസ്സിലാക്കിയാല്‍ നന്ന്.
അപ്പോ തിരുമേനിക്ക് സലാം.
നല്ല പോസ്റ്റുകളുമായി തിരുമേനി വരുമ്പൊള്‍ വായിക്കാന്‍ വരാം കേട്ടോ? :)
രാമചന്ദ്രന്,
തിരുമേനി വളരെ വിശദമായി ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടപ്പോള്‍ അതിനു മറുപടി പറയാതെ പീലാത്തോസിനെ പോലെ കൈകഴുകി, ബ്ലോത്രം വെറും നേരമ്പോക്ക് ആക്കിയോ . കഴിഞ്ഞൊരു പോസ്റ്റില്‍ ബ്ലോത്രത്തിനു വേണ്ടി ഘോരഘോരം കമന്റുന്നത് കണ്ടല്ലോ.
കഴിഞ്ഞ ചില കമെമ്ന്റുകളിലും താങ്കള്‍ ഭീഷണിപ്പെടുത്തുന്നത്തു കണ്ടു തെറി വിളിച്ചു കളയുമെന്ന് .
തെറി വിളി ആരുടെയും കുത്തക അല്ല. പിന്നെ ഭൂരിപക്ഷവും അതില്‍ താല്‍പ്പര്യം കാണിക്കാറില്ലെന്നെ ഉള്ളു.
"ഒരു പാഷണത്തില്‍ കൃമി" ഈ ബൂലോഗത്തില്‍ തെറി വിളിയുടെ കുത്തക എടുത്തിട്ടുണ്ട് .താങ്കള്‍ അയാളുടെ ശിഷ്യനാണോ? അതോ ഗുരുവോ?
ലോ ലണ്ണന്‍, വെട്ടിക്കാട്ടിലണ്ണന്, കലിപ്പിലാണല്ല്... എന്തര് അണ്ണാ, ജീവിച്ചുപോവാന് ആരേലും അണ്ണനെ രണ്ട് തെറിവിളിച്ചിട്ടുണ്ടേല് ക്ഷമീരണ്ണാ... തനിക്കൊണം കാട്ടി വെറുതെയെന്തിന്...
ബ്ലോത്രം പോലെ പലവഴിക്ക് ഗൂഢമായും പ്രത്യക്ഷമായും കൊട്ടിഘോഷിക്കപ്പെടുന്ന ഒരു സംരഭം ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ സന്തോഷമുണ്ട് കൂതറേ. വിശദമായ പോസ്റ്റിനു നന്ദി.
പ്രൊമോഷന് സ്കീമില്‍ വരിസംഘ്യ കൊടുത്തു കാത്തുനിന്ന മഹാസാഹിത്യകാരന്മാര് പലരും വരും -സാമാധാനം ശാന്തി എന്നൊക്കെ പറഞ്ഞ്. എല്ലാം കഴിയുമ്പോള്‍ അവരുടെ ആത്മകഥയും അഭിമുഖവും ബ്ലോത്രത്തില്‍ ലീഡായും വരും. അതാണ് ഉന്തിക്കൊടുക്കാന് മാത്രം നിലനില്‍ക്കുന്ന ഒരു ‘മാധ്യമത്തിന്റെ’ ബലം.
അതുപോലെ ഒരു പറട്ട പേജ് എന്റെയോ തന്റെയോ സമയം അര്‍ഹിക്കുന്നില്ല എന്നത് വേറേ ഒരു വിഷയമാണ്. പക്ഷെ മലയാളം ബ്ലോഗിലെത്തുന്ന പുതിയവായനക്കാരെങ്കിലും തെറ്റിദ്ധാരണകളില്‍ എടുത്തുചാടാതിരിക്കാന്‍ ഇത്തരം സാംസ്കാരിക കൂട്ടിക്കൊടുപ്പുകളുടെ നിറവും തരവും വെളിപ്പെടേണ്ടതുണ്ട്.
തുടങ്ങിവച്ചതിന് അഭിനന്ദനങ്ങള്‍.
വായിച്ചു...
പൊളോത്രത്തിലെ തൊലിയാമണിയന്മാരൊന്നും മുണ്ടുന്നില്ലെ മൈ.... ഡിയറുകളെ?
മൂത്രാധിപരും രാമചന്ദ്രന് തിരുവടികളും പോയെതെന്തെടെ?
ഇവിടെ ഇനി മെഴുക്കിയിയാല് ബ്ലൂത്രം ആദ്യ കോപ്പാണെന്നൊക്കെയുള്ള വെടിയൊക്കെ ചീറ്റിത്തീരുവല്ലോ അല്ലെ ?
ആരാന്റെ പൃഷ്ടം താങ്ങി ടീവീലും കോപ്പിലും പടം കാണിച്ചല്ല്, അത് തന്നെ ദാരാളം, ല്ലെ?
തിരുമേനി.
ഇമ്മാതിരി കമന്റുകള്‍ ഡിലീറ്റ് ചെയ്യുക.
വിഷയത്തില്‍ നിന്നും വളരെ മാറിപോകുന്നു.
തെറി വിളിക്കാര്ക്കായി തെറി വിളിക്കാനും, തെറിയില്ലുള്ള പ്രാഗല്ഭ്യം സ്ഥാപിക്കാനും. പുതിയ തെറികള്‍ പഠിക്കാനും, പഠിപ്പിക്കാനും ഒക്കെ ആയി എവിടെ എങ്കിലും ഒരു പോസ്റ്റ് ഇട്ടു കൊണ്ടുക്ക്,.
ഒരിക്കൽ നിംഗ് നെറ്റ്വർക്കിന്റെ ഭാഗമായ കൂട്ടത്തിന്റെ ചാറ്റിലേക്കൊന്നു ലോഗിൻ ചെയ്തു നോക്കി.എന്റമ്മച്ചീ..!ആയിരത്തോളം ആളുകൾ ഒരുറൂമിലിരുന്നു ചാറ്റുന്നു.കൂടുതൽ പേരും ചാറ്റിന്റെ പബ്ലിക് വിൻഡോയിലാണു ടൈപ്പുന്നത്.ടൈപ്പിക്കഴിഞ്ഞ് എന്റർ പ്രസ് ചെയ്യുന്നതും അത് സ്ക്രോൾ ചെയ്ത് അപ്രത്യക്ഷമാവും.ആർക്കും ഒരു മെസ്സേജ് പോലും വായിക്കാൻ കഴിയാത്ത ഇത്തരമൊരു ചാറ്റിംഗ് ഭീകര ദൃശ്യം അടുത്തകാലത്തൊന്നും ഒരു സോഷ്യൽ നെറ്റ്വർക്കിംഗ്ടെക്നോളജിസൈറ്റുകളിൽ കണ്ടിട്ടില്ല.
പറഞ്ഞു വന്നത് മലയാളം എഴുതാനറിയാവുന്നവരെല്ലാം ബ്ലോഗിംഗിൽ പിച്ച :)വയ്ക്കുന്നതിനാൽ നമ്മുടെ അഗ്രിഗേറ്ററുകളും അത്തരമൊന്നാവാൻ അധികസമയം ആവശ്യമില്ല.അവിടെയാണു ഷെയേർഡ് ലിസ്റ്റുകളുടെ പ്രസക്തി.ടെക്നോളജി ഓറിയന്റഡ് അല്ലെങ്കിലും ബ്ലോത്രവും അത്തരമൊരു ഷെയേർഡ് ലിസ്റ്റ് മുന്നോട്ട് വയ്ക്കുന്നവരാണ്.ബ്ലോഗ് പോസ്റ്റുകൾ തിരഞ്ഞ് പിടിച്ച് പ്രസിദ്ധീകരിക്കണം എന്നുള്ളതിനാൽ ഒരു മാന്വൽ വർക്കിലേക്കിറങ്ങുന്നവരുടെ പരിപ്പ് ഇളകാറുണ്ട്.സംഭവം ഒരു പരിധി വരെ നല്ലതെങ്കിലും ലോജിക്കലി ഇതിനൊരു മറുവശമുണ്ട്.സ്വാഭാവികമായും ഒരോരുത്തരും അവരുടെ രാഷ്ട്രീയ-സാമൂഹിക-സൗഹൃദ ചുറ്റുപാടിലുള്ള പോസ്റ്റുകളും മറ്റും സ്ഥിരമായി അവരുടെ ഷേയേർഡ് ലിസ്റ്റുകളിൽ ഉൾപ്പെടുത്തും.ഇതൊന്നും മറ്റൊരാളെ സംബന്ധിച്ചിടത്തോളം ഒരു പക്ഷേ പ്രിയതമമാവണമെന്നില്ല.അത്തരമൊരു സാഹചര്യമാണ് ഷേയേർഡ് ലിസ്റ്റുകൾ അഗ്രിഗേറ്റ് ചെയ്യേണ്ടുന്നതിന്റെ പ്രസക്തി മുന്നോട്ട് വയ്ക്കുന്നത്.അത്തരമൊരെണ്ണം ഉടൻ തന്നെ വരും.വരാതിരിക്കില്ല :)
എഴുതിയത് ബ്ലോത്രത്തിനിട്ടെങ്കിലും കൊള്ളുന്നത് ടെക്നോളജിയുടെ നെഞ്ചത്താണ്.
ബ്ലോഗ് പോസ്റ്റുകള്‍ കോപ്പി പേസ്റ്റ് ചെയ്ത് പ്രദര്ശിപ്പിക്കുന്ന്തിനെ ഷെയേഡ് ലിസ്റ്റ് അഗ്രഗേഷനുമായി ബന്ധപ്പെടുത്തുന്നതിന്റെ ലോജിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല കിരണ്‍സേ. ഷെയേഡ് ലിസ്റ്റ് അഗ്രഗേഷന്‍ വിഷ്ണുപ്രസാദ് ഉള്പടെയുള്ളവര് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. മെര്ക്കൂഷ്യോയുടെ ബ്ലോഗന്റെ മാനുവലും അതു തന്നെ. ബ്ലോത്രം അതല്ല ചെയ്യുന്നതെന്നതാണ് പ്രശ്നം. അതത്ര ലളിതമല്ല.
കൂതറേ ഈ പോസ്റ്റില്‍ എന്തെങ്കില് ചര്‍ച്ച നടക്കണം എന്ന് ആഗ്രഹിക്കുന്നെങ്കില്‍ പരിചിതമല്ലാത്ത ഐഡികള്‍ ഉപയോഗിച്ചുവരുന്ന തെറിവിളികള്‍ ദയവ് ചെയ്ത് ഒഴിവാക്കണം. വായിക്കാന്‍ വരുന്നവരെ വെറുപ്പിക്കരുത്.
ഹി...ഹി..ഹി...
ഗീര്വാണനെ പോലുള്ള കമന്റ് കാരുടെ ശ്രദ്ധക്ക്.. നിങ്ങളുടെയൊക്കെ തമ്പുരാന് തെറിവിളികളുടെ അടങ്കല്‍ എടുത്ത് കാത്തിരിപ്പുണ്ട്.. ഇവിടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലെങ്കില് വായിച്ചിട്ട് തിരികെ പോകണം. ആളെ മെനക്കെടുത്തുന്ന കമന്റുകള്‍ ഇടാന്‍ ഇതല്ലേ വേദി.
തിരുമേനി,
ചര്‍ച്ച കാണുന്നുണ്ട്, ശരിയായ ട്രാക്കിലേക്ക് ചര്‍ച്ച വരുന്നത് സ്വാഗതം ചെയ്യുന്നു. മുന്‍ വിധിയില്ലാതെ, വ്യക്തി വിരോധം ഇല്ലാതെ ചര്‍ച്ച പോയാല്‍, അതിന്റെ പോസിറ്റീവ് വശം ഞങ്ങള്‍ എടുക്കും. തെറ്റുകള്‍ ഉണ്ടെന്ന് മനസിലായാല്‍ അതും തിരുത്തും. നല്ല രീതിയില്‍ ബ്ലോത്രം മുന്നൊട്ട് കൊണ്ട് പോകണമെന്നുണ്ട്. അതിന് ഈ ചര്‍ച്ച ഉപകാരപ്പെട്ടാല്‍ നല്ലത് തന്നെ.
ഒന്നുകൂടി പറയട്ടെ, തെറ്റുകള്‍ പറ്റാത്തവരല്ല ആരും. ഞാനും. അത് പറഞ്ഞാല്‍ മനസിലാകും, തിരുത്താന്‍ തയ്യാറുമാണ്. അതല്ലാതെ ആക്രമിക്കാന്‍ വരുമ്പോള്‍ ചിലപ്പോള്‍ അറിഞ്ഞു കൊണ്ട് തന്നെ തെറ്റ് ചെയ്യും.
എന്റെ അത്തരം പ്രവൃത്തികൊണ്ട് ആര്‍ക്കെങ്കിലും വിഷമം ഉണ്ടായി എങ്കില്‍ ഈ വേദിയില്‍ തന്നെ ഞാന്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു.
ഗുപ്തനോട് പ്രത്യേകിച്ചും, അദ്ദേഹത്തോട് എനിക്ക് എതിര്‍പ്പ് ഒന്നും ഇല്ല. ഞാന്‍ ശ്രദ്ധാപൂര്‍വ്വം നോക്കാറുള്ള ബ്ലോഗര്‍ ആണ് ഗുപ്തന്. മുമ്പ് നല്ലരീതിയില്‍ പറഞ്ഞിട്ടും പിന്നീടും കളിയാക്കുന്നതായി തോന്നിയപ്പോള്‍ പറഞ്ഞ് പോയതാണ്. ഗുപ്തന് ബ്ലോത്രത്തിന്റെ കാര്യത്തില്‍ എതിര്‍പ്പുകള്‍ പറയാന്‍ ഉണ്ടെങ്കില്‍ കേള്‍ക്കാനും തയ്യാറാണ്. തിരുത്തെണ്ടതാണെങ്കില് തിരുത്താനും.
അതുകൊണ്ട് ചര്‍ച്ച ശ്രദ്ധിക്കുന്നു. എല്ലാ ആക്ഷേപങ്ങള്‍ക്കും മറുപടി പറയാന്‍ ശ്രമിക്കാം
ഗുപ്തന്, സോറി.
സ്നേഹത്തോടെ,
രാമചന്ദ്രന് വെട്ടിക്കാട്ട്.
---
ഫോട്ടോ ബ്ലോഗുകളുടെ കാര്യത്തില്‍ ഗുപ്തന് പറഞ്ഞതാണ് ശരി. അത്രക്കൊന്നും ഓര്‍ത്തില്ലായിരുന്നു.
നല്ല ചിത്രങ്ങള്‍ അവരുടെ പോസ്റ്റില്‍ പ്പോയി കാണാത്തവര്‍ക്ക് കാണാന്‍ ഒരു അവസരം അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ. അവരുടെ പേരും ലിങ്കും അടക്കം. ഗുപ്തന്റെ ചിത്രങ്ങളും ഞാന്‍ അങ്ങനെ ഇട്ടിട്ടുണ്ട്. ആരും അന്ന് പരാതി പറയുകയോ അത് ചെയ്യരുതെന്ന് പറയുകയോ ചെയ്തില്ല. അപ്പോള്‍ ആര്‍ക്കും വിരോധം ഉണ്ടാവില്ല എന്ന് കരുതി. ഇനി ഫോട്ടോ ബ്ലോഗിന്റെ ലിങ്ക് മാത്രമെ കൊടുക്കൂ. അനുവാദം ചോദിച്ച് എതിര്‍പ്പില്ലാത്ത ബ്ലോഗറുടെ ചിത്രവും കൊടുക്കും. ഞാന്‍ തന്നെ ഒരിക്കല്‍ ലീഡ് ഫോട്ടോ ആയി ശ്രീലാലിന്റെ ഫോട്ടോ ഇടുവാന്‍ അദ്ദേഹത്തോട് ചോദിക്കുകയും അനുവാദം കിട്ടുകയും ഉണ്ടായിട്ടുണ്ട്.
പലരും ലിങ്ക് അയച്ച് തരാറും ഉണ്ട്.
@രാമചന്ദ്രന് വെട്ടിക്കാട്
ബ്ലോത്രം എന്നാ ആശയത്തോട് പരിപൂര്‍ണ്ണ പിന്തുണയുണ്ട്. കഴിഞ്ഞ ഒരു കമന്റില്‍ അനില്‍@ബ്ലോഗ് പറഞ്ഞപോലെ എന്തുകൊണ്ട് ബ്ലോത്രത്തില്‍ കമന്റ് വരുന്നില്ല എന്നതും ശ്രദ്ധിക്കണം. ബ്ലോത്രത്തിന്റെ പിന്നിലെ അധ്വാനം മനസിലാക്കാം. അതുകൊണ്ട് തന്നെ അതിന്റെ വളര്‍ച്ചയും ആവശ്യം തന്നെ. എന്നാല്‍ ഇത്തരമൊരു വേദിയില്‍ വരുന്ന ബ്ലോത്രത്തിന്റെയും അതേപോലുള്ള പല സംരഭങ്ങളുടെയും വളര്‍ച്ചയ്ക്ക് സഹായകമായ വസ്തുതകള്‍ ചര്‍ച്ചയിലൂടെ ഉരുത്തിരിയുമ്പോള്‍ അത് ഏവര്‍ക്കും ഗുണം ചെയ്യും. ചര്‍ച്ചയെ ഹൈജാക്ക് ചെയ്യാന്‍ ചിലരുടെ വ്യാജ കമന്റുകള്‍ കണ്ടിരിക്കുമല്ലോ. പുതിയ പേജുകളുടെ മോഡറേഷന് ഒഴിവാക്കിയതുകൊണ്ട് ബ്ലോഗില്‍ എത്തിനോക്കാന്‍ വൈകി. അതിന്റെ അനന്തരഫലവും കണ്ടു. ചര്‍ച്ച പുരൊഗമിക്കട്ടെയെന്നു ആഗ്രഹിക്കുന്നു.
@ജിക്കൂസേ
താങ്കളോട് വിരോധമുണ്ടായിട്ടല്ല പോസ്റ്റില്‍ പേര് പരാമര്‍ശിച്ചത്. പ്രായത്തിന്റെ പക്വതയില്ലായ്മ ഒരു ഗൗരവമേറിയ ചര്‍ച്ചയില്‍ താങ്കളുടെ കമന്റായി കണ്ടിരുന്നു. താങ്കളുടെ ആത്മാര്‍ത്ഥത മാനസി ലായി എങ്കിലും അത്തരം ചര്‍ച്ചകളില്‍ അല്പം കൂടി പക്വതയാവാം. ഒരു കൊച്ചനുജന്റെ നിലയില്‍ കണ്ടു പറയാം, ബൂലോഗം എന്നാല്‍ നമ്മളെപോലെയെല്ലാവരും കൂടിയാണ് അതുകൊണ്ട് തന്നെ അതിന്റെ വളര്‍ച്ചയ്ക്ക് പരിശ്രമിക്കെണ്ടതും നമ്മള് തന്നെ.. ക്ഷുദ്രജീവികള്‍ എന്നും കാണും. അതിനെ കണ്ടില്ലെന്നു നടിക്കുക.. ഒരു ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തു കൂതറയെ കുറിച്ച് മാത്രം എഴുതുന്നത് കണ്ടിട്ടില്ലേ. പക്ഷെ പരോക്ഷമായി കൂതറ അവലോകനം എന്നാ ബ്ലോഗിന്റെ വളര്ച്ചയ്ക്കെ അത് സഹായിക്കുന്നുള്ളൂ. അപ്പോള്‍ സംയമനം ഗുണം ചെയ്യുമെന്ന് സാരം..
@സുനില്‍ പണിക്കര്‍
കടുത്തതായി എന്നത് ശരിയല്ല. സ്വന്തമായി ബ്ലോഗുണ്ടാക്കി കൂതറയെ തെറിവിളിക്കുക മാത്രം ചെയ്യുന്ന കര്‍മ്മം കണ്ടുകാണുമല്ലോ..
ഓഫ് : കാര്‍ട്ടൂണ്‍ വരപ്പിക്കാന്‍ എങ്ങനാ ഫീസ്..........
രാമചന്ദ്രന്റെ പക്വതയുള്ള മറുപടിയിൽ സമാധാനപരമായ ഒരന്തരീക്ഷം കാണുന്നു. നന്നായി..!
ഗുപ്തനും, കൂതറയും, കാപ്പിലാനും, രാമചന്ദ്രനുമൊക്കെ കൈകോർത്തുനിൽക്കുന്നത് കാണാനാണിഷ്ടം. സ്വയം താണുകൊടുക്കുന്നതുകൊണ്ട് ഇവിടെ ആരും ചെറുതാകുന്നുമില്ല.
കൂതറേ കാർട്ടൂൺ വരയ്ക്കുന്നതിന് കാശ് വാങ്ങുന്ന ആളാണു ഞാൻ. എന്നാൽ ബൂലോകത്തിൽ ഉള്ളവർ നമ്മ സൊന്തം ആൾക്കാരല്ലേ.. പ്രത്യേകിച്ച് ഫീ ഒന്നുമില്ല.. ഇനി അഥവാ എന്തേലും നിരതദ്രവ്യങ്ങൾ തരാൻ സന്മനസ്സുണ്ടെങ്കിൽ നോം അത് തള്ളിക്കളയുകയുമില്ല... ഫോട്ടോ ഇതിൽ sunilpanikkerv@gmail.com അയച്ചാൽ മതി. ഇപ്പൊ തന്നെ ഏകദേശം മുപ്പതുപേരുടെയെങ്കിലും വരയ്ക്കാൻ കിടപ്പുണ്ട്. തീരുന്നതനുസരിച്ച് വരച്ചയക്കാം..
നന്ദി..!
എന്തായാലും സ്ഥിതി ശാന്തമാകുന്നു...കൂതരയോട് സ്നേഹത്തോടെ ഒരു കാര്യം കൂടി പറയാന്‍ ആഗ്രഹിക്കുന്നു.......എനിക്ക് പക്വത ഇല്ല ,സമ്മതിച്ചു...ഈ ചര്‍ച്ചയില്‍ പങ്കെടുത്ത നിങ്ങളെ പോലെയുള്ള മുതിര്‍ന്നവര്‍ എത്ര പേര് അവരുടെ പ്രായത്തിന്റെ പക്വത കാണിച്ചു?അതോ അവരെല്ലാം എന്റെ പ്രായക്കാരാണോ?(രാമചന്ദ്രന് ഇതില്‍ ഉള്‍പെടും )എന്ത് പറയുന്നു?ആരാണ് ഇതില്‍ അപ്പോള്‍ സംയമനം ആരാണ് കൈവിട്ടത്തു?ഞാനാണോ?ഇതില്‍ ഞാന്‍ മാത്രമാരിക്കും അല്പം സമാധാനത്തില്‍ സംസാരിച്ചത്..എന്നിട്ടും നിങ്ങള്‍ സ്വയം ന്യായീകരിക്കുകയാണ്....എന്തയായാലും ബ്ലോത്രം വളരാന്‍ ഉതകുന്ന തരത്തില്‍ ഉള്ള പല കാര്യങ്ങളും ഇവിടെ ഉണ്ടായതില്‍ കൂതര്ക്കും ഗുപ്തനും ശ്രീക്കും എല്ലാവര്ക്കും നന്ദി അറിയിക്കുന്നു...ശ്രീ ബ്ലോത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞതില്‍ ഞാന്‍ ഏറ്റം സന്തോഷിക്കുന്നു.......താങ്കളെ സ്വാഗതം ചെയ്യുന്നു........
രാമചന്ദ്രന്
എനിക്കും ആരോടും -അത് രാമചന്ദ്രനോടായാലും സഗീറിനോടായാലും കാപ്പിലാനോടായാലും-- വ്യക്തി വിരോധമില്ല. ബ്ലോഗെഴുത്തുകാരില്‍ വളരെ ചുരുക്കം പേരോടല്ലാതെ വ്യക്തിബന്ധങ്ങളുമില്ല.
ബ്ലോത്രത്തോടുള്ള എന്റെ എതിര്‍പ്പ് അഗ്രഗേഷന്‍ പ്രശ്നത്തില്‍ നിന്നുണ്ടാവുന്നതല്ല. എന്റെ നീണ്ട കമന്റില്‍ തന്നെ അത് അവസാനത്തെ ചെറിയ പാരഗ്രാഫ് മാത്രമാണ്. കൂടുതല്‍ ഗൌരവമായ പ്രശ്നം ചില വ്യക്തിബന്ധങ്ങളുടെ പേരില്‍ ബ്ലോഗെഴുത്തിന്റെ നിലവാരത്തെ കുറച്ചുകാണിക്കുന്ന ചില നിലപാടുകല്‍ ബ്ലോത്രം പോലെ പലരും ശ്രദ്ധിക്കാന്‍ ഇടയാകുന്ന പേജില്‍ നിരന്തരമായി ഉണ്ടാകുന്നതാണ്. നമ്മള് രണ്ടുപേരും തമ്മില്‍ എഴുത്തിനെ സംബന്ധിച്ച കാഴ്ചപ്പാടില്‍ വളരെ വ്യത്യാസമുണ്ട് എന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ പറയുന്ന കാര്യം രാമചന്ദ്രന് അംഗീകരിക്കാന്‍ എളുപ്പമുണ്ടാവണം എന്നില്ല. അത് ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല.
ഏറ്റവും ലളിതമായ വിഷയങ്ങള്‍ ആദ്യം പറയാം.
ഒന്നാമത്തെ വിഷയം: കാപ്പിലാനു ചുറ്റും രൂപമെടുത്ത ഒരു ഗ്രൂപ്പിന്റെ നാറിയ പൊളിറ്റിക്സ് മുഴുവന്‍ ബ്ലോത്രത്തില്‍ പതിവായി ഹൈലൈറ്റ് ചെയ്തതോടെയാണ് ബ്ലോത്രത്തിനെ ഞാന്‍ വെറുത്തുതുടങ്ങിയത്. ചേറായി മീറ്റിന്റെ കാലത്തുണ്ടായ ചെളിവാരിയെറിയലും നുണപ്രചരണങ്ങളും മുഴുവന്‍ വലിയ പ്രാധാന്യത്തോടെ വന്നു -കുഴൂരിന്റെ കാര്‍മികത്വത്തില്‍ രാമചന്ദ്രന് സംഘടിപ്പിച്ച ഏഷ്യാനെറ്റ് ഹൈലൈറ്റില്‍ പോലും. ഇത്തരം നാലാം കിട ഗ്രൂപ്പുകളിക്ക് ചട്ടുകമായി നിന്നുകൊടുക്കുകയല്ല വ്യക്തിബന്ധങ്ങളെ മാനിക്കാനുള്ള വഴി.
രണ്ടാമത്തെ വിഷയം: ബൂലോഗത്ത് ഒരുവിധം അക്ഷരവിരോധികളല്ലാത്ത സകലരും നിരുത്സാഹപ്പെടുത്തുന്നതാണ് സഗീറിന്റെ എഴുത്ത്. ന്യായമായ കാര്യങ്ങളില്‍ പോലും സ്വയം തിരുത്താന്‍ -വെറും അക്ഷരത്തെറ്റുപോലും സ്വയം തിരുത്താന്‍-അയാള്‍ തയ്യാറാകാതെ ആയപ്പോഴാണ് എല്ലാവരും പരിഹാസത്തിലേക്ക് തിരിഞ്ഞത്. എന്നിട്ട് ഒരുളുപ്പുമില്ലാത്ത മോഷണം വഴിയാണ് അയാള്‍ പിടിച്ചുനില്ക്കാന് നോക്കിയത്. അതിനു വേണ്ട തെളിവൊക്കെ തന്ന് അഞ്ചല്ക്കാരന് നിരത്തിയ ചോദ്യങ്ങളില്‍ നിന്ന് രാമചന്ദ്രന് സെന്റി അടിച്ച് ഒഴിഞ്ഞുമാറിയതു കണ്ടു. സുഹൃത്തിനോടുള്ള ഉത്തരവാദിത്തം കൊണ്ടാണ് ‘ബൂലോഗം മുഴുവന്‍ ഉറ്റുനോക്കുന്ന കവി’ ‘സഗീറിയന്‍ യുഗം’ എന്നമട്ടിലുള്ള പരാമര്‍ശങ്ങളും ബാനറിലും സൈഡിലുമുള്ള പരസ്യവും ഒകെയായിട്ട് ബ്ലോത്രം തുടര്‍ച്ചയായി സഗീറിനെ പ്രഘോഷിച്ചത്. ഒരാളുടെ വിവരക്കേടിനും കൊള്ളരുതായ്മകള്‍ക്കും ചൂട്ടുപിടിച്ചാണ് സൌഹൃദം തെളിയിക്കുന്നതെന്നും വാദിക്കരുത്.
(ഇത് എല്ലാവരും അറിയുന്ന വശം: (ഇതിനു ബ്ലോത്രവുമായി ബന്ധമില്ല) ഇനി അനോണിമാഷ് വിലാസിനി അമ്മാള്‍ ഗുപ്തന് എന്നിങ്ങനെ വ്യാജ ഐഡികള്‍ ഉണ്ടാക്കി സഗീറിനെ പ്രൊട്ടക്റ്റ് ചെയ്യാന്‍ വേണ്ടി ഒളിച്ച രാഷ്ട്രീയം കളിച്ചതും രാമചന്ദ്രന് കൂടി ഉള്‍പെട്ട നാലുപേരെങ്കിലും ഉള്ള ഒരു ഗ്രൂപ്പാണെന്ന് ഈ കളികള്‍ ശ്രദ്ധിച്ച കുറേപ്പേര് ഒരുമിച്ച് വിവരങ്ങള്‍ കൈമാറി മനസ്സിലാക്കിയിട്ടുണ്ട്. തല്ക്കാലം അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല; അത് വെറും ഒരു ആരോപണമായിതന്നെ ഇരിക്കട്ടെ. തീര്‍ച്ചയായും ഇക്കാര്യം രാമചന്ദ്രന് നിഷേധിക്കാം. ആവശ്യമെങ്കില്‍ മറുപടി വിശദമായി വരും.)
(CONT)
ബൂലോഗത്ത് കഥയോ കവിതയോ ലേഖനമോ എഴുതുന്നവരെല്ലാം ഒരേ ലെവലില്‍ അല്ല. തികച്ചും ജനകീയമായ എഴുത്താണ് ബ്ലോഗിംഗ്. അതുകൊണ്ടുതന്നെ അല്പം മോശമായി എഴുതുന്നവര്‍ക്കും എഴുതിപ്പഠിച്ചു തുടങ്ങുന്നവര്‍ക്കും (ഞാന്‍ തുടക്കത്തില്‍ സഗീറിനെ നാണിപ്പിക്കുന്ന കവിതകള്‍ ബ്ലോഗിലിട്ടിട്ടുണ്ട്) ഒക്കെ ഇടമുള്ള ഒരു സ്ഥലമാണ് ഇത്. രാമചന്ദ്രന്റെ അഗ്രഗേറ്ററിലും എല്ലാവര്ക്കും സ്ഥലമുണ്ടാവണം.
പക്ഷെ സഗീറിനെ പോലെയുള്ള കള്ളനാണയങ്ങളെ ബ്ലോഗിലെ തന്നെ ശ്രദ്ധേയരായ കവികളുടെ ഒപ്പം പ്രൊജക്റ്റ് ചെയ്യാനും ‘സഗീറിയന്‍ യുഗം’ പോലെയുള്ള നാണംകെട്ട പ്രയോഗങ്ങളെ ആഘോഷിക്കാനും കാപ്പിലാന്റെ നാറിയ ഗ്രൂപ്പുകളികളും തെറിവിളിയും ഹൈലൈറ്റ് ചെയ്യാനും രാമചന്ദ്രന് രാമചന്ദ്രന്റെയെന്നും ഞാ കാപ്പിലാന്റെയെന്നും ഇപ്പോഴും പറയുന്ന ഈ സംവിധാനം ഉപയോഗിക്കുന്നത് തുടരുന്ന കാലം വരെ ബ്ലോത്രം എനിക്ക് വെറും നാറുന്ന മൂത്രമാണ്. അതിന്റെ ബാക്കി കഥകള്‍ എന്തൊക്കെ ആയാലും.
(തനിക്കെന്തോ ആയിക്കോ എനിക്കെന്താടാ എന്ന് നേരത്തേ ചോദിച്ച പോലെ ചോദിക്കാം. സെന്സിബിള് ആയിട്ട് കാര്യങ്ങള്‍ മനസ്സിലാക്കാനും ശ്രമിക്കാം. ചോയിസ് താങ്കളുടേതാണ്. )
ഓ സമാധാനമായി ..............................ഇനി ഗുപ്തനും രാമചന്ദ്രനും കൂത്തറയും എല്ലാരും കൂടി ഒന്ന് കൈ പിടിച്ചു ഇനി പിനങില്ല എന്ന് പ്രതിജ്ഞ എടുത്തേ.....എന്നിട്ട് മൂത്രം ഒഴിച്ചിട്ടു സമാധാനമായി പോയി കിടന്നുരങ്ങിക്കെ...നാളെ ഞാരാഴ്ചയാ.......സന്തോഷമായി കൂതരെ.
അഗ്രിഗേഷന്‍ സംവിധാനത്തോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ബ്ലോത്രം എന്ന വൃത്തികെട്ട പേര് ഉപേക്ഷിക്കണം എന്നും അഭിപ്രായമുണ്ട്.
(ഇക്കാര്യത്തില്‍ വൃത്തിയും വൃത്തികേടും വ്യക്തിപരമാണെന്ന് അറിയാമല്ലോ. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്; ബ്ലഗാക്കള്‍ ബ്ലിക്കാഹ് തുടങ്ങിയ കോമാളിത്തരങ്ങളോടും അതുതന്നെയാണ് എന്റെ സമീപനം. തമാശക്ക് അതൊക്കെ ഉപയോഗിക്കുന്നത് തീര്‍ച്ചയായും മനസ്സിലാകും. ഒരു ഗൌരവമുള്ള വെബ് പേജിന്റെ ഹെഡര്‍ ആയിട്ട് അത്തരം വാക്കുകള്‍ വരുന്നത് ... മനസ്സില്‍ വന്ന ഉദാഹരണം പറയാതെ വിടുന്നു. ചിലതൊക്കെ എടുത്ത് ചിലയിടത്ത് വയ്കുന്നതുപോലെയാണ്. വഴിയിലില് കിടക്കുമ്പോള്‍ കാണാന്‍ കൊള്ളാവുന്ന ഒന്ന് വയറ്റില്‍ കിടന്നാ വയറിളക്കം വരും. അതാണ് വിഷയം. എനിക്കൊഴികെ മറ്റാര്‍ക്കും ഇത് സ്വീകാര്യമാവണമെന്നില്ല. അങ്ങനെ ഒരു വാശിയുമില്ല.)
“”“കാപ്പിലാന്റെ നാറിയ ഗ്രൂപ്പുകളികളും തെറിവിളിയും ഹൈലൈറ്റ് ചെയ്യാനും രാമചന്ദ്രന് രാമചന്ദ്രന്റെയെന്നും ഞാ കാപ്പിലാന്റെയെന്നും ഇപ്പോഴും പറയുന്ന ഈ സംവിധാനം ഉപയോഗിക്കുന്നത് തുടരുന്ന കാലം വരെ ബ്ലോത്രം എനിക്ക് വെറും നാറുന്ന മൂത്രമാണ്.“”“
ഗുപ്താ,
ആത്മാര്‍ത്ഥമായാണ് ക്ഷമ ചോദിച്ചത്. വെറും പേരിനല്ല. ഗുപ്തന് ഉന്നയിച്ച ഓരോ കാര്യങ്ങള്‍ക്കും എനിക്ക് വ്യക്തമായ മറുപടി ഉണ്ട്.
പക്ഷെ, ഗുപ്തന് ഇപ്പോഴും ആ മൂത്രത്തില്‍ നിന്നാണ് സംസാരിക്കുന്നത്. ഇനിയും ഇതാണ് താങ്കളുടെ മനോഭാവമെങ്കില്‍ ഞാന്‍ ഇല്ല. അതല്ലാതെ താങ്കള്‍ വന്നാല്‍ എന്റെ നിലപാടുകള്‍ വ്യക്തമാക്കും.
ഒരു പക്ഷേ നമ്മള് രണ്ട് പേരുടേയും വീക്ഷണത്തിന്റെ പ്രശ്നമാവാം. പണ്ട് ഞാന്‍ പറഞ്ഞ് നിര്‍ത്തിയതിന്റെ തനിയാവര്ത്തനമാവാന് താല്പര്യമില്ല
തിരുമേനീ, പ്രിയ ബ്ലോത്രം വായനക്കാരെ,
എനിക്ക് പറയനുള്ളത് ഇവിടെ പറയണം എന്ന് ആഗ്രഹമുണ്ടായിരുന്നു. നല്ല ചര്‍ച്ചയാണെങ്കില്‍ നടക്കട്ടെ, പറയാം എന്നും കരുതി. അതാണ് ഗുപ്തനോട് പരസ്യമായി തന്നെ ക്ഷമയും ചോദിച്ചത്.
ഗുപ്തനിപ്പോഴും മൂത്രത്തില്‍ നിന്നും കയറി പോരാന്‍ താല്പര്യം കാണിക്കുന്നില്ലാത്തതിനാല്‍ അദ്ദേഹം ഉന്നയിച്ച ഒരു കാര്യങ്ങള്‍ക്കും തല്ക്കാലം മറുപടി ഇല്ല.
ഇനി നിങ്ങള്‍ പറയുക, ബ്ലോത്രം മൂത്രമാണോ, നിര്‍ത്തി പോണോ എന്നൊക്കെ. മാന്യമായി ഒരിക്കല്‍ പറഞ്ഞത് മനസിലാകാതെ പിന്നെയും പറഞ്ഞപ്പോഴാണ് നിയന്ത്രണം വിട്ട് പലതും പറഞ്ഞത്. തെറ്റായി എന്ന് മനസിലാക്കിയത് കൊണ്ട് ക്ഷമയും പറഞ്ഞു. ഇനി നിങ്ങള്‍ക്ക് വിട്ട് തരുന്നു.
സ്നേഹത്തോടെ,
രാമചന്ദ്രന് വെട്ടിക്കാട്ട്.
എനിക്ക് മുന്‍വിധികളൊന്നും ഇല്ല രാമചന്ദ്രാ. ബ്ലോത്രത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം ആ പേജ് തുടര്‍ച്ചയായി വായിച്ചുണ്ടായതാണ്: അതു മാറാന്‍ രാമചന്ദ്രന് ഇവിടെന്നെ തെറിവിളിച്ചാലോ മാപ്പുപറഞ്ഞാലോ പോര. ഇനിയും മുന്‍പ് പറഞ്ഞതുപോലെയുള്ള വിഷയങ്ങളില്‍ ബ്ലോത്രം എടുക്കുന്ന നിലപാടിനെ ആശ്രയിച്ചേ അതുമാറൂ. (മാറിയില്ലെങ്കിലെന്താണ് എന്ന് ചോദിക്കണ്ട: അത് ഈ വിഷയം കൈകാര്യം ചെയ്തതിലുള്ള ആത്മാര്‍ത്ഥതയെ ആശ്രയിച്ചിരിക്കും.)
ഇവിടെ വാക്കാല്‍ രാമചന്ദ്രന് എന്തു മറുപടിയിട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ ആതു തന്നേയേ സംഭവിക്കുകയുള്ളൂ. ഞാന്‍ ഒരു ഗ്രൂപ്പിന്റെയും പ്രതിനിധിയല്ല. ബ്ലോഗെഴുത്തില്‍ കാലാകാലങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുന്ന മറ്റൊരു ബ്ലോഗെഴുത്തുകാരന്. ഞാന്‍ പറഞ്ഞതില്‍ വാസ്തവമുണ്ടോ എന്ന് രാമചന്ദ്രന് ചോദിക്കേണ്ടത് സ്വയമാണ്. മറുപടി പറയേണ്ടതും: ആ മറുപടി എന്താണെന്ന് ഞാന്‍ ബ്ലോത്രം വായിച്ച് മനസ്സിലാക്കിക്കോളാം.
ബ്ലോത്രത്തെക്കുറിച്ച് ഗുപ്തന് പറഞ്ഞ എല്ലാ അഭിപ്രായങ്ങളോടും ഞാനും യോജിക്കുകയാണ് രാമചന്ദ്രാ. അതുകൊണ്ട് ഞാന്‍ ആ ഗ്രൂപ്പാണെന്ന് പറയരുത്. ഇവിടെ ഒരാള്‍ പറയുന്നത് ശരിയാണെന്ന് പറഞ്ഞാല്‍ ഉടന്‍ അത് ഗ്രൂപ്പായി വ്യാഖ്യാനിക്കപ്പെടും.പക്ഷെ എന്നു കരുതി യോജിപ്പ് പ്രകടിപ്പിക്കാതിരിക്കാനാവില്ല.
തീര്‍ച്ചയായും കൂടുതല്‍ ഗൌരവത്തോടെ വിഷയങ്ങളെ സമീപിക്കേണ്ടിയിരിക്കുന്നു.ഹൈലറ്റഡ് വാര്‍ത്ത പത്രത്തിനോട് ആളുകളെ അടുപ്പിക്കുന്നതായിരിക്കണം, അല്ലാത്ത പക്ഷം ചില വ്യക്തി താത്പര്യങ്ങള്‍ പ്രൊജക്റ്റ് ചെയ്യപ്പെടുന്നതായി ആരും സംശയിക്കും. റിയാലിറ്റി ഷോകളുടെ പൊള്ളത്തരത്തെപറ്റി സുനില്‍ കൃഷ്ണന് എഴുതിയ പോസ്റ്റ് തുടങ്ങി ഒട്ടനവധി പോസ്റ്റുകള്‍ പരാമര്‍ശിച്ച ലക്കത്തിന്റെ തലക്കെട്ട് സഗീറിയന്‍ കാലഘട്ടം തിരിച്ചു വരുന്നു !!!!
കാളിദാസന്റെ ,ജനശക്തിയുടെ തുടങ്ങി നിരവധി ബ്ലോഗ് പോസ്റ്റുകളെ പരാമര്‍ശിച്ച ദിവസത്തെ തലക്കെട്ട് കാപ്പിലാന്റെ ഏതാണ്ട് മോഷണമോ കോപ്പോ എന്തോ. അത്തരം തലക്കെട്ടുകള്‍ കണ്ടാല്‍ അല്പകാലമായി മലയാളം ബ്ലൊഗില്‍ ഉള്ള ആള്‍ക്കാര്‍ക്ക് എന്ത് തോന്നും?
എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം,തികച്ചും വ്യക്തിപരമായി നടത്തുന്ന ഒരു ബ്ലോഗാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ. രാമചന്ദ്രന് ഉള്‍ക്കൊള്ളാനാവുമോ എന്ന് എനിക്ക് അറിയില്ല.
നിങ്ങളൊക്കെ ബയങ്കര സംഭവങ്ങള്‍ ആണല്ലേ!!!
“രാമചന്ദ്രന് ഉള്‍ക്കൊള്ളാനാവുമോ എന്ന് എനിക്ക് അറിയില്ല“
രാമചന്ദ്രന് എന്തൊക്കെ ഉള്‍ക്കൊള്ളാനാവും എന്ന് എന്നെ അടുത്തറിയുന്നവര്‍ക്ക് അറിയാം അനിലേ.
സൌമ്യമായി പറഞ്ഞാല്‍ ഏത് കാര്യവും അതിന്റെ പോസിറ്റീവ് അര്‍ത്ഥത്തില്‍ എടുക്കും. അല്ലാത്തിടത്ത് അതിന്റെ നെഗറ്റീവ് അര്‍ത്ഥമേ എടുക്കൂ.
വായനക്കാരെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ തരത്തില്‍ തിരഞ്ഞെടുക്കുന്ന ചില വിവാദങ്ങള്‍, തലക്കെട്ടുകള്‍ അത് എത് പത്രങ്ങളും ചെയ്യുന്ന തന്ത്രങ്ങള്‍ അത് ചെയ്യാറുണ്ട്. ചില തമാശകള്‍, (ചില ഗ്രൂപ് അടികളിലെ വാര്‍ത്തകളും ഞാന്‍ മുതലെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ബ്ലോത്രം ശ്രദ്ധിക്കപ്പെട്ടത്. അത് തുറന്ന് സമ്മതിക്കുന്നതില്‍ ഒരു മടിയും ഇല്ല. കാപ്പിലാന്റെയും സഗീറിന്റേയും വിവാദ പോസ്റ്റുകള്‍ അത്തരത്തില്‍ തന്നെയാണ് ഞാന്‍ ഉപയോഗിച്ചത്.)ഒക്കെ ഞാന്‍ ഒപ്പിച്ചിട്ടുണ്ട്. അത് ബ്ലോത്രത്തിലേക്ക് കൂടുതല്‍ വായനക്കാരെ എത്തിക്കാനും അതിലൂടെ നല്ലതായ പോസ്റ്റുകളിലേക്കും അവര്‍ക്ക് എത്താന്‍ വഴിയുണ്ടാക്കുക എന്ന ഉദ്ദേശം മാത്രം. അല്ലാതെ ദ്ഇവസവും ഇങ്ങനെ ഒന്നിലേക്ക് വായനക്കാരെ അടുപ്പിച്ച് നിര്‍ത്താന്‍ ഇത് മനോരമ മാതൃഭൂമി തുടങ്ങിയ പത്രം പോലെ ഒരു സംഗതി അല്ലല്ലോ? ഒരു ബ്ലോഗ് അല്ലെ? അവര്‍ തന്നെ വിവാദങ്ങളും ആവശ്യമില്ലാത്ത കോലാഹലങ്ങള്‍ ഉണ്ടാക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നു.
അപ്പോള്‍ ഈ ബ്ലോഗില്‍ എന്ത് വാര്‍ത്ത കിട്ടാനാണ് അനിലേ? അപ്പോള്‍ കുറച്ച് എരിവിനും പുളിക്കും വേണ്ടി കിട്ടാവുന്നത് ചെയ്യുന്നു.
അതിലപ്പുറം ബ്ലോത്രം ചെയ്യാന്‍ ആഗ്രഹമില്ലാതല്ല. ഇതിനന്നെ രണ്ട് മൂന്ന് മണിക്കൂര്‍ വേണം. ഇതിപ്പോ ചെയ്തില്ലെങ്കിലും വിരോധമൊന്നും ആര്‍ക്കുമുണ്ടാവില്ല. ഞാന്‍ പറഞ്ഞതല്ലെ ഇത് നിര്‍ത്തിയതാണെന്ന്. പിന്നെ പലരും പറഞ്ഞു നിര്‍ത്തണ്ട എന്ന്. ആ സമയത്താണ് ജിക്കു വരുന്നതും ചെയ്തോളാന്‍ പറയുന്നതും.
ഇപ്പോള്‍ ഇത്തരം ചര്‍ച്ച ഉണ്ടായപ്പോള്‍ തോന്നുന്നു, ചിലരെങ്കിലും ഇത് സീരിയസ് ആയി കാണുന്നു എന്ന്. ഇനി അതിന്റെ ഗൌരവം ഉള്‍ക്കൊണ്ട് ബ്ലോത്രം ചെയ്യാന്‍ ശ്രമിക്കും. ഇപ്പോള്‍ തന്നെ ഫോട്ടോ ബ്ലോഗുകളെ പറ്റി ഉന്നയിച്ച പ്രശ്നം, അത് ഞങ്ങള്‍ മനസിലാക്കി. ഇപ്പൊള്‍ ലിങ്ക് മാത്രമെ ഉള്ളു.
അതു പോലെ പറയണം അനിലേ. വിമര്‍ശനങ്ങള്‍ സ്വികരിക്കാന്‍ തയ്യാറാണ്.
രാമച്ചന്ദ്രാ , നീ നാറി. എന്നോടോപ്പമായി...( ഹാവൂ ആശ്വാസം ) , ഇനി ബൂലോകത്ത് നിനക്കെന്താ വില . അത്രയ്ക്ക് മഹത് വചനങളല്ലേ നിന്റെ വായില്‍ നിന്നും കഴിഞ്ഞ രണ്ടു മൂന്നു ദിവസം കൊണ്ട് ബൂലോകര് കണ്ടറിഞ്ഞത്. ഇനി നീ എന്നെ പോലെ നിന്റെ പഴയ കവിതകള്‍ പൊടി കളഞ്ഞെടുത്തു പുതിയതായി പോസ്റ്റ്.... നമുക്ക് ഒന്നേ എന്ന് തുടങ്ങാം.....എപ്പടീ..
@വിന്‍സ്
അപ്പോള്‍ കവിത എഴുതിക്കോ..
@രാമചന്ദ്രന് വെട്ടിക്കാട്
വിവാദങ്ങളെ ഉപയോഗിക്കണം വിമര്‍ശനങ്ങളെ പോസിറ്റിവ് ആയി എടുക്കണം. ബ്ലോഗ് വളരാന്‍ വേണ്ട സംഗതികള്‍ ആണിത്.. എന്തായാലും വളരെ നന്നായി ചര്‍ച്ചകള്‍ പോകുന്നതില്‍ സന്തോഷം ഉണ്ട്..
@കാപ്പിലാന്
ചര്‍ച്ചയെ വഴിതെറ്റിക്കരുത്..
ഇത്രയെങ്കിലും സംവാദക്ഷമമായ ഒരു പ്ലാറ്റ്ഫോം രൂപപ്പെട്ട സ്ഥിതിക്ക്,ഇനി വല്ലതും പറയാം:)
തീർത്തും വൈയക്തികമായ നിലയിൽ നിന്ന് മോചിതമായി,ബ്ലോഗിങ്ങിൽ വരുന്ന ഏതു പ്രവണതകളെയും ശുഭാപ്തിവിശ്വാസത്തോടെയാണ് ഞാൻ കാണാറുള്ളത്.ബ്ലോത്രത്തെയും അങ്ങനെയേ കണ്ടിട്ടുള്ളൂ.കഴിയും വിധം സഹകരിക്കാതിരുന്നിട്ടുമില്ല.പക്ഷേ,അതിന്റെ ശിൽപ്പികൾ തന്നെ ബ്ലോത്രത്തെ ഇത്ര നിസ്സാരമായ ഒന്നായിട്ടാണു കാണുന്നത് എന്നു പിന്നീടാണ് മനസ്സിലാകുന്നത്.തെറി വിളിക്കുന്നത് വേറൊന്നും പറയാനില്ലാതാവുമ്പോഴാണ്.പല കമന്റും മലീമസമായ പുരുഷാധിപത്യമാണ് പങ്കുവെക്കുന്നത്.അവയവത്തിന്റെ കാര്യം പറഞ്ഞ് ആണത്തം സ്ഥാപിക്കുന്ന കമന്റ് ഇടുന്നതിൽ എന്തു കേമത്തമാണ് ഉള്ളത് എന്നറിയില്ല.മാപ്പു പറഞ്ഞു കഴിഞ്ഞും, ‘മൂത്രം’എന്നൊരു വാക്കിലൊക്കെ പിടിച്ച് രാമചന്ദ്രൻ യുദ്ധം ചെയ്യരുത്.കാര്യങ്ങൾ കുറേക്കൂടി സെൻസിബിളായി കാണാൻ താങ്കൾക്കു കഴിയുമെന്നാണ് താങ്കളുടെ കവിതകൾ കണ്ട് ഞാൻ മനസ്സിലാക്കുന്നത്.കുറച്ചു ചോദ്യങ്ങൾക്ക് നേർക്കുനേരെ മറുപടി തരുമോ?
1)ബ്ലോത്രം ലക്ഷ്യം വെക്കുന്നത് എന്താണ്?
2)ബ്ലോത്രം തീർത്തും അന്തസ്സാരശൂന്യരെന്നു സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാവുന്നവർക്ക് നൽകിയ ഹൈലൈറ്റിങ്ങ് എന്തിനായിരുന്നു?എരിവും പുളിയും ഉണ്ടാക്കാനായി സഗീറിയൻ കാലഘട്ടം എന്നൊക്കെ ഉപയോഗിക്കുന്നതു ശരിയാണോ?
3)അഗ്രഗേറ്റർ-അങ്ങനെയൊരു പേര് ബ്ലോത്രം നടത്തുന്ന ആ പരിപാടിക്ക് നിങ്ങൾ അവകശപ്പെടുന്നുണ്ടോ?എന്താണ് അതുകൊണ്ട് നിങ്ങൾ കാണുന്ന പ്രയോജനം?എന്റെയടക്കം പല പോസ്റ്റുകളും അതിൽ വന്നിട്ടുണ്ട്.എന്റെ അനുവാദം ബ്ലോത്രം ഒരിക്കലും വാങ്ങിയിട്ടില്ല.ഞാൻ എതിർപ്പുപ്രകടിപ്പിച്ചില്ല എന്ന വാദത്തിൽ കഴമ്പില്ല.ബ്ലോത്രത്തിന്റെ ആ ലിസ്റ്റിൽ നിരന്തരം വന്നു നോക്കിക്കോളാം എന്നു ഞാൻ ഗൂഗുളിൽ കരാറൊപ്പിട്ടിട്ടില്ല.അതുകൊണ്ട് പലതും സമയത്തു കണ്ടിട്ടുമില്ല.ഞാ പോസ്റ്റിൽ എഴുതിയ വാചകങ്ങൾ എന്റെ അനുവാദം കൂടാതെ എടുത്തു പേസ്റ്റ് ചെയ്യാൻ നിങ്ങൾക്കാര് അധികാരം തന്നു?ആ പരിപാടി ശരിയാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ?
4)താങ്കൾക്ക് പ്രഷർ കൂടുമ്പോൾ താങ്കൾ തെറി വിളിക്കുന്നു. ആണത്തത്തെപ്പറ്റി കുറേ സങ്കൽപ്പനങ്ങൾ അവതരിപ്പിക്കുന്നു. പിന്നെ
മാപ്പുപറയുന്നു.“അതാണു ഞാൻ”എന്നൊക്കെ വാചകം കണ്ടു. ‘ഇതാണു ഞാൻ’ എന്ന് ഒരാളെ അയാളുടെ ബൂലോകത്തെ ഇടപെടൽ കൊണ്ട് മനസ്സിലാക്കാനാവും.വേറെയും ആണുങ്ങളും പെണ്ണുങ്ങളും ഇയാളുടെ കമന്റുകൾ വായിക്കുന്നുണ്ടല്ലോ.ഇതുകൊണ്ടൊക്കെ താങ്കൾ എന്താണുദ്ദേശിക്കുന്നത്?
വി.ശി.
ഉത്തരങ്ങള്‍.
1)ബ്ലോത്രം ലക്ഷ്യം വെക്കുന്നത് എന്താണ്?
## തുടങ്ങുമ്പോള്‍ ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. തീര്‍ത്തും നേരം പോക്ക്. വിവാദങ്ങളും രസകരമായ പോസ്റ്റുകളും ഹൈലൈറ്റ് ചെയ്ത് തമാശക്ക് വേണ്ടി ഒരു പത്രരൂപത്തില്‍ അത്രമാത്രം. പിന്നീടെങ്ങനെയൊ അത് കുറച്ച് സീരിയസ് ആയി. ചില എതിര്‍പ്പുകള്‍ കൂടി ആയപ്പോള്‍ ഇത്തിരി വാശിയും. പിന്നെ അറിയപ്പെടാത്ത നല്ല പോസ്റ്റുകള്‍ വായനക്കാരുടെ ശ്രദ്ധയിലേക്ക് എത്തിക്കുക എന്നൊക്കെ ആഗ്രഹം തോന്നി. മുഴുവന്‍ വിജയിച്ചില്ലെങ്കിലും ആഴ്ചപ്പതിപ്പും മറ്റും ചെയ്യണമെന്ന ആഗ്രഹവും.
ഇപ്പോള്‍ ബ്ലോഗര്‍മാര്‍ സഹകരിച്ചാല്‍ ഇത് നന്നായി കൊണ്ട് പോകണം എന്ന് ആഗ്രഹിക്കുന്നു.
2)ബ്ലോത്രം തീർത്തും അന്തസ്സാരശൂന്യരെന്നു സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാവുന്നവർക്ക് നൽകിയ ഹൈലൈറ്റിങ്ങ് എന്തിനായിരുന്നു?എരിവും പുളിയും ഉണ്ടാക്കാനായി സഗീറിയൻ കാലഘട്ടം എന്നൊക്കെ ഉപയോഗിക്കുന്നതു ശരിയാണോ?
## തീര്‍ത്തും നേരം പോക്ക്. വായനക്കാരെ ആകര്‍ഷിക്കാന്‍, അല്ലെങ്കില്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ഏത് മാധ്യമവും ചെയ്യുന്ന രീതി. അതെ ചെയ്തിട്ടുള്ളൂ.
3)അഗ്രഗേറ്റർ-അങ്ങനെയൊരു പേര് ബ്ലോത്രം നടത്തുന്ന ആ പരിപാടിക്ക് നിങ്ങൾ അവകശപ്പെടുന്നുണ്ടോ?എന്താണ് അതുകൊണ്ട് നിങ്ങൾ കാണുന്ന പ്രയോജനം?എന്റെയടക്കം പല പോസ്റ്റുകളും അതിൽ വന്നിട്ടുണ്ട്.എന്റെ അനുവാദം ബ്ലോത്രം ഒരിക്കലും വാങ്ങിയിട്ടില്ല.ഞാൻ എതിർപ്പുപ്രകടിപ്പിച്ചില്ല എന്ന വാദത്തിൽ കഴമ്പില്ല.ബ്ലോത്രത്തിന്റെ ആ ലിസ്റ്റിൽ നിരന്തരം വന്നു നോക്കിക്കോളാം എന്നു ഞാൻ ഗൂഗുളിൽ കരാറൊപ്പിട്ടിട്ടില്ല.അതുകൊണ്ട് പലതും സമയത്തു കണ്ടിട്ടുമില്ല.ഞാ പോസ്റ്റിൽ എഴുതിയ വാചകങ്ങൾ എന്റെ അനുവാദം കൂടാതെ എടുത്തു പേസ്റ്റ് ചെയ്യാൻ നിങ്ങൾക്കാര് അധികാരം തന്നു?ആ പരിപാടി ശരിയാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ?
## ആരും അധികാരം തന്നിട്ടില്ല. ചെയ്യുന്നതില്‍ ആരും എതിര്‍പ്പ് പറയാത്തതിനാല്‍ മാത്രം തുടര്‍ന്നു. തെറ്റാണെന്ന് തോന്നിയിട്ടില്ല. കാരണം അവരുടെ പോസ്റ്റിലേക്കുള്ള ലിങ്കും അവരുടെ പേരു അടക്കം ആണ് കൊടുക്കുന്നത്. പലരും ലിങ്ക് അയക്കുന്നു. അവരുടെ പോസ്റ്റുകളില്‍ ഈ പ്രശ്നം ഇല്ല എന്ന് തോന്നുന്നു. അഗ്രിഗേറ്റര്‍ എന്ന രീതിയിലല്ല ഞങ്ങള്‍ ചെയ്യുന്നത്. ഞങ്ങള്‍ വായിക്കുന്ന ബ്ലോഗുകളില്‍ ഞങ്ങള്‍ക്ക് തോന്നുന്നത് തിരഞ്ഞെടുത്ത് കൊടുക്കുന്നു. അത് ചെയ്യരുതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ചെയ്യില്ല.
4)താങ്കൾക്ക് പ്രഷർ കൂടുമ്പോൾ താങ്കൾ തെറി വിളിക്കുന്നു. ആണത്തത്തെപ്പറ്റി കുറേ സങ്കൽപ്പനങ്ങൾ അവതരിപ്പിക്കുന്നു. പിന്നെ
മാപ്പുപറയുന്നു.“അതാണു ഞാൻ”എന്നൊക്കെ വാചകം കണ്ടു. ‘ഇതാണു ഞാൻ’ എന്ന് ഒരാളെ അയാളുടെ ബൂലോകത്തെ ഇടപെടൽ കൊണ്ട് മനസ്സിലാക്കാനാവും.വേറെയും ആണുങ്ങളും പെണ്ണുങ്ങളും ഇയാളുടെ കമന്റുകൾ വായിക്കുന്നുണ്ടല്ലോ.ഇതുകൊണ്ടൊക്കെ താങ്കൾ എന്താണുദ്ദേശിക്കുന്നത്?
## പലതവണ ഒഴിഞ്ഞ് മാറിയിട്ടും വീണ്ടും പ്രശ്നങ്ങളിലേക്ക് വലിച്ചിട്ടാല്‍ ആര്‍ക്കും ദേഷ്യം വരും. ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്. മാന്യമായ മറുപടികളിലും മനസിലാവാതെ ആക്ഷേപിക്കുമ്പോള്‍ പറഞ്ഞ് പോയതാണ്. അത് തെറ്റെന്ന് ആരും പറയാതെ തന്നെ മനസിലാക്കി ഞാന്‍ പരസ്യമായി പറഞ്ഞു. അല്ലാതെ ഞാന്‍ ചെയ്യുന്നത് മാത്രം ശരിയാണെന്ന് വിശ്വാസമില്ല. ഇതു കൊണ്ട് നഷ്ടമേയുള്ളു എന്നറിയാതെ അല്ല.
ഞാന്‍ ഒന്ന് കൂടി മാപ്പ് പറയുന്നു.
താങ്കളോട് ബഹുമാനമുണ്ട്.
ബ്ലോത്രം അവസാനിപ്പിക്കാനും തയ്യാറാണ്.
കൂടുതലൊന്നും പറയാനില്ല.മേലിലും ഇത്തരം അൽപ്പന്മാർക്ക് കുടപിടിക്കുകയും,വട്ടിളകുമ്പോൾ കണ്ടവരെയൊക്കെ തെറിവിളിക്കുകയും ചെയ്യാതിരിക്കാനാവും എന്നുറപ്പില്ലെങ്കിൽ,ഇതു നിർത്തുന്നതു തന്നെയാണു ഭേദം എന്നാണ് എന്റെ അഭിപ്രായം.പക്ഷേ,അതല്ല താങ്കളിൽ നിന്നു പ്രതീക്ഷിക്കുന്നത്-പൂർണ്ണമായ തിരുത്തലുകളോടെ പുതിയൊരു മുഖവുമായി ബ്ലോത്രം തുടരുന്നതാണ്.
രാമചന്ദ്രാ
ഏഷ്യാനെറ്റിലും ഇന്ത്യന്‍ എക്സ്പ്രസിലും ഒക്കെ മലയാളം ബ്ലോഗിലെ മഹാസംഭവം എന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അതിനൊപ്പം വന്നു ചേരുന്ന ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. ആ ഉത്തരവാദിത്തത്തെക്കുറിച്ച് രാമചന്ദ്രന് ചിന്തിച്ചിട്ടേയില്ല എന്ന് തോന്നും എല്ലാം കളി തമാശ ആയിട്ടേ അല്ലെങ്കില്‍ സെന്‍സേഷണലിസം ആയിട്ടേ രാമചന്ദ്രന് കണ്ടിട്ടുള്ളൂ എന്നൊക്കെ പറയുമ്പോള്‍
ഒരുപാട് മല്ലു വെബ് കമ്യൂണിറ്റികള്‍ ഉണ്ടായിരുന്നു എന്തെങ്കിലും ഒക്കെ സാംസ്കാരിക പരിപാടിയില്‍ തുടങ്ങിയിട്ട് അടിപിടിയിലും തെറിവിളിയിലും അവസാനിപ്പിക്കുന്നത്. അങ്ങനെ മടുത്ത് മലയാളം വെബ് കമ്യൂണിറ്റികളില്‍ കയറില്ല എന്ന് വാശിപിടിച്ച് നടക്കുന്ന ഒരുപാടുപേരേ ഞാന്‍ കണ്ടിട്ടുണ്ട്. ബ്ലോത്രമാണ് മലയാളബ്ലോഗിലെ പ്രധാന സംഭവമെന്നൊക്കെ മുഖ്യധാരാമാസികകളില്‍ കേട്ടുവരുന്ന ഒരു സാധാരണവായനക്കാരന് അതില്‍ എത്തിയാല്‍ കാണുന്നത് കഴമ്പില്ലാത്ത രാഷ്ട്രീയവും സഗീറിനെപ്പോലെയുള്ള വീരനായകന്മാരെയും. പിന്നെ പരിഹാസപ്പോസ്റ്റുകള് പോലും മഹാസംഭവം എന്നമട്ടിലുള്ള കൊട്ടിഘോഷിക്കലും. മുന്‍പ് ഞാന്‍ പറഞ്ഞ വെബ് കമ്യൂണിറ്റികള്‍ പോലെ തന്നെയേ ഉള്ളൂ മലയാളം ബ്ലോഗും എന്നായിരിക്കും പെട്ടെന്നുണ്ടാവുന്ന ഇമ്പ്രഷന്‍.
ഈ എഴുത്തുകൂട്ടത്തിലെ ഒരു ലീഡിംഗ് പേജ് എന്നമട്ടില്‍ സ്വയം പ്രൊമോട്ട് ചെയ്യുമ്പോള്‍ അതിനു തക്കതായ ഉത്തരവാദിത്തം കാട്ടണം കൂട്ടത്തോട്. ആ ഉത്തരവാദിത്തം കണ്ടില്ല എന്നതുതന്നെയാണ് എന്നെ നിരാശപ്പെടുത്തിയ കാര്യവും. കളിയായിരുന്നു തമാശയായിരുന്നു എന്നൊക്കെ ന്യായം പറയുന്നത് കേള്‍ക്കുമ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയാന്‍ വയ്യ. :(
ബ്ലോത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ചില ബൂലോഗ വാസികളും അവകാശപ്പെടുന്നതു പോലെ ബ്ലോത്രം ബൂലോഗത്തെ ആദ്യത്ത പത്രമല്ല. ഒരു പത്രത്തിന്റെ കെട്ടും മട്ടുമൊക്കെയായി ആദ്യം ബൂലോഗത്ത് അവതരിയ്ക്കപ്പെട്ടത് ബ്ലോഗാഭിമാനി എന്ന പേരില്‍ വന്ന ബ്ലോഗായിരുന്നു. ബ്ലോഗാഭിമാനി ഒരുനുഭവം തന്നെയായിരുന്നു. ദ്വൈവാരികയായി പ്രസിദ്ധീകരിയ്ക്കപ്പെട്ടു കൊണ്ടിരുന്ന “ബ്ലോഗാഭിമാനി” ചേരിപ്പോരും വിഴുപ്പലക്കലും ഇന്നത്തെ പോലെ അന്നും മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയ ഏതോ ഒരു നിമിഷം സമാധിയടഞ്ഞു.
പിന്നെ കുറേ കഴിഞ്ഞ് ദിനപത്രം ഡോട് കോം വന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു ബൂലോഗ പത്രം. “ബൂലോഗത്തിന്റെ ദിനപത്രം” എന്ന സ്ലോഗനിലൂടെ എന്നും ബൂലോഗത്ത് എത്തികൊണ്ടിരുന്ന ദിനപത്രം ഒരു തരത്തില്‍ അത്ഭുതമായിരുന്നു. തലേ ദിവസം അവതരിപ്പിയ്ക്കപ്പെട്ടിട്ടുള്ള ബ്ലോഗു പോസ്റ്റുകളുടെ ചെറു വിവരണത്തോടെ കെട്ടിലും മട്ടിലും ഒരു ഓണ്‍ലൈന്‍ പത്രത്തിന്റെ സൂഷ്മതകള്‍ പാലിച്ചു കൊണ്ട് ബൂലോഗത്ത് വന്നു കൊണ്ടിരുന്ന ദിനപത്രം ഡോട് കോമും ഏതാനും മാസങ്ങള്‍ കൊണ്ട് നിന്നു പോയി. കഴിഞ്ഞ രണ്ടര വര്‍ഷമായി തുടരുന്ന പത്രത്തിന്റെ അറ്റകുറ്റ പണികളുടെ അറിയിപ്പുമായി ഇന്നും ദിനപത്രം അങ്ങിനെ മരവിച്ചു നില്ക്കുന്നു.
ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ പത്രവും ബൂലോഗത്തിന്റെ സ്വന്തം പത്രമാണ്. മലയാള ബ്ലോഗുകള്‍ക്ക് അര്‍ഹിയ്ക്കുന്ന പ്രാധാന്യവും പരിഗണനയും നല്‍കിയാണ് ഒരോ ദിനവും ഈപത്രം ഇറങ്ങുന്നത്. ഈപത്രത്തിന്റേതായ ഒരു മലയാള ബ്ലോഗ് അഗ്രഗേറ്ററും നടത്തുന്നുണ്ട്.
വാസ്തവം ഡെയിലി എന്നൊരു പത്രവും ബ്ലോഗ് സ്പോട്ടില്‍ വന്നിട്ടുണ്ട്. പക്ഷേ അവിടെ ബൂലോഗത്തിനു പുറത്തുള്ള വാര്‍ത്തകളും വിശേഷങ്ങളും ആണ് വന്നിരുന്നത്.
രാമചന്ദ്രനോടു മാത്രം:
പത്രം എന്നവകാശപ്പെടുന്ന ഒരു സംരഭം എപ്പോഴും വിമര്‍ശിയ്ക്കപ്പെട്ടു കൊണ്ടിരിയ്ക്കും. പത്രക്കാര് നേരിടുന്ന തെറികള്‍ നമ്മള് എന്നും കേട്ടുകൊണ്ടിരിയ്ക്കുന്നതല്ലേ? അതിനൊക്കെ അതേ നിലവാരത്തില്‍ പ്രതികരിയ്ക്കാന്‍ തുടങ്ങിയാല്‍ പിന്നെ പത്രക്കാരും പൊതുസമൂഹവും തമ്മിലുള്ള വ്യത്യാസം എന്താണ്?
സമാധാനം..സർവത്ര സമാധാനം...!
നിങ്ങളെല്ലാം കൂടി ഒരു മനുഷ്യന്റെ തലേക്കേറി
നെരങ്ങിയതുകാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു. ഒരാൾ മാപ്പ് പറഞ്ഞിട്ടും അയാൾ അർഹിക്കുന്ന ദയ നൽകാത്തവർ ഇനി ഇവിടെ മിണ്ടരുത്.. വിമർശനത്തിന്റെ പേരിൽ വ്യക്തിവിദ്വേഷങ്ങൾ ശമിച്ചു
വെങ്കിൽ എല്ലാവർക്കും നന്ന്...! വല്ലാത്ത വിഷമം തോന്നുന്നു. ഇതിനുമാത്രം മഹാപരാധം രാമചന്ദ്രൻ ചെയ്തുവോ..ഹാ കഷ്ടം...! ഈ അവസ്ഥ ഗുപ്തനോ, അനിലിനോ, കൂതറ്യ്ക്കോ വന്നാലും എന്റെ മറുപടി ഇതുപോലെ തന്നെയുണ്ടാകും.. എനിക്ക് രാമചന്ദ്രനോടോ ബ്ലോത്രത്തോടോ യാതൊരാഭിമുഖ്യവുമില്ലെന്ന് പറഞ്ഞുകൊള്ളട്ടെ..!
ബ്ലോത്രം ഒരു മഹാപത്രമൊന്നുമല്ലല്ലോ ആധികാരികമായി അതിനെ വിലയിരുത്താൻ.. സഗീറിനെപ്പോലുള്ള കൂതറ എഴുത്തുകാരെ ബൂസ്റ്റ് ചെയ്തതിനെ ന്യായീകരിക്കുകകയല്ല ഞാൻ, സഗീറിന്റെ ചവറുകളെ ഞാൻ അയാളുടെ ബ്ലോഗിൽ മുൻപ് വിമർശിച്ചിട്ടുണ്ട്, ഇപ്പോഴും വിമർശിക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.. പക്ഷെ അതൊരിക്കലും സഗീർ അല്ലെങ്കിൽ കുഴൂർ, നസീർ തുടങ്ങിയ വ്യക്തികളെയല്ല. ഇതിന് മാപ്പില്ല സഖാക്കളെ..നമ്മളൊക്കെ ചത്തൊടുങ്ങിയാലും നാളത്തെ തലമുറ പറയണം ബ്ലോഗിലെ നന്മകളെക്കുറിച്ച്....!
ഞാൻ കാശിക്കുപോകുന്നു..
ഇനി എന്റെ മറുപടി ഇവിടെ പ്രതീക്ഷിക്കേണ്ട.. എന്നെ തെറിവിളിക്കാനും, വിമർശിക്കാനുമൊക്കെ ആഗ്രഹിക്കുന്നവർ ഒറ്റയ്ക്കിവിടെയിരുന്ന് പുലമ്പിക്കൊള്ളുക.. നന്ദി...!
(വിവാദങ്ങള്‍ ഉണ്ടാകാനും വായനക്കാരെ ഈയുള്ളവന്റെ ആകര്ഷിക്കാനുമല്ല ഈ കമന്റ് എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ; വിവാദങ്ങളിലൂടെ വളരുന്ന ഒരു വിഷയം ബ്ലോഗ്ഗില്‍ എഴുതുന്നില്ല.)
പോസ്റ്റുകളിലെ ചില വാചകങ്ങള്‍ ഉദ്ധരിച്ചു ആ പോസ്റ്റിലേയ്ക്ക് ലിങ്ക് ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല എന്നാണു എന്റെ പരിമിതമായ അറിവ്. അതിനു ആരുടേയും സമ്മതമോ അറിവോ ആവശ്യമല്ല. ഇതിനൊക്കെ ഗൂഗിള്‍ അമ്മച്ചിക്ക് യാതൊരു ബന്ധവുമില്ല! ഉദ്ധരിണി (?) അഥവാ quotes ഉപയോഗിച്ചു അവയെ കാണിച്ചാല്‍ വായനക്കാര്‍ക്ക് സംശയവുമില്ല. നീളമുള്ളതാണെങ്കില്‍ ഒരു പോസ്റ്റ് മുഴുവന്‍ കൊടുക്കുന്നത് ഒരിക്കലും നല്ലതല്ല താനും.
മിക്കവാറും ബൂലോക സംരംഭങ്ങള്‍ പെട്ടെന്നുള്ള വികാരത്തള്ളലില്‍ ആരംഭിക്കുന്നവയാണെന്ന് കരുതുന്നു. എന്താണ് അതിന്റെ ഉദ്ദേശ്യം, ലക്ഷ്യം, എങ്ങനെ ദീര്‍ഘകാലം പ്രവര്‍ത്തിക്കും, തുടങ്ങിയ കാര്യങ്ങള്‍ ചിന്തിക്കാതെയാണ് ഇവയൊക്കെ തുടങ്ങുന്നത്. കുറച്ചു കഴിയുമ്പോള്‍ മാത്രമാണ് മനസ്സിലാവുന്നത് ഇതൊനോക്കെ ധാരാളം സമയം ആവശ്യമുണ്ട്, അര്‍പ്പണ മനോഭാവം ആവശ്യമുണ്ട് എന്നത്. എന്നാല്‍ നമ്മുടെ മലയാളം ബ്ലോഗ്ഗില്‍ പരസ്യ വരുമാനവുമില്ല. കുറച്ചു പ്രാദേശിക പരസ്യങ്ങളോ ക്ലിക്ക് അഡ്വര്ടൈസ്മെന്റുകളോ ഒക്കെ നിരത്തി നോക്കുന്നു, പക്ഷെ വരുമാനമില്ല, കാരണം അതിനു തക്ക സന്ദര്‍ശകര്‍ മലയാളം ബ്ലോഗ്ഗുകളില്‍ ഇല്ല എന്നത് തന്നെ. (ബെര്‍ളിയെ മാറ്റി നിര്‍ത്താം!) അപ്പോള്‍, കുറച്ചു കഴിയുമ്പോള്‍, ഇതൊക്കെ നടത്താന്‍ സമയം കളയാന്‍ ആരും തയ്യാറാവില്ല. എന്തെങ്കിലും ഒരു കാരണം കണ്ടുപിടിച്ചു അതൊന്നു നിര്‍ത്തിയാല്‍ മതി എന്ന തോന്നല്വരുന്നു.
'ബൂലോകംഓണ്‍ലൈന്‍' ആയാലും 'നമ്മുടെബൂലോകം' ആയാലും 'ബ്ലോത്രം' ആയാലും അതാണ് സ്ഥിതി എന്ന് അനുമാനിക്കുന്നു. ബൂലോകം ഓണ്‍ലൈന്‍ ഇപ്പോള്‍ പത്ര വാര്‍ത്തകളിലേക്ക് തിരിഞ്ഞു, ബൂലോകത്ത് വാര്‍ത്തകള്‍ ഇല്ലാഞ്ഞിട്ടായിരിക്കും. നമ്മുടെ ബൂലോകം ഒരു വീക്കിലി പോസ്റ്റ് പോലെയായി - മറ്റേതൊരു ഗ്രൂപ്പ് ബ്ലോഗ് പോലെ - മറ്റൊരു പ്രത്യേകത അവകാശപ്പെടാനുണ്ടെന്നു കരുതിന്നില്ല. ബ്ലോത്രത്തിന്റെ സ്ഥിതി ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു.
ഏതെങ്കിലും ഒരു കൂട്ടം ബ്ലോഗ്ഗുകളെയോ ബ്ലോഗ്ഗര്മാരേയോ എതിര്ക്കാനായോ അവരെ വായിക്കപ്പെടാതിരിക്കാനായോ വേണ്ടി ഗ്രൂപ്പുകള്‍ ഉണ്ടാകാനും ഒന്നിച്ചു പ്രവര്‍ത്തിക്കാനും ചിലര്‍ ആഹ്വാനം ചെയ്തു, പിന്നെ എന്തായി എന്നറിയില്ല. അവരും സര്‍വ്വശക്തിയോടെ തിരിച്ചു വരട്ടെ എന്നാഗ്രഹിക്കുന്നു. അവരുംമാരന്നു പോകുന്നത് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ - Ask Yourself: Why? Who? How?
മിക്കവാറും ബ്ലോഗ് എഴുത്തുകാര്‍ സമയ കുറവ് കാരണം, താനെഴുതിയതു ഒരിക്കല്‍ കൂടി വായിച്ചു നോക്കുകപോലും ചെയ്യാതെ, "വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്" എന്ന രീതിയില്‍ പടച്ചുവക്കുന്നു. അതാണ് ബ്ലോഗ്ഗിന്റെ പ്രസക്തിയത്രെ! ലക്ഷ്യ ബോധമില്ലാതെ, സൗജന്യമായി കിട്ടുന്ന പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോള്‍, അവനവന്റെ frustruation തീര്‍ക്കാന്‍ ബ്ലോഗ് മാധ്യമത്തെ ഉപയോഗിക്കുന്നു എന്നുമാത്രം. ഇവിടത്തെ കമന്റുകളും അതാണ് സൂചിപ്പിക്കുന്നത്.
@സുനില്‍ പണിക്കര്‍
എല്ലാവര്ക്കും വേണ്ടി സംസാരിക്കാന്‍ ഞാന്‍ ആരുമല്ല. പക്ഷെ എന്റെ കാര്യം.
ഞാന്‍ ബ്ലോത്രത്തെ വിമര്‍ശിച്ചത് തീര്‍ത്തും ആശയപരമായ വ്യത്യാസങ്ങളുടെ പേരിലാണ്. അല്ലാതെ എന്റെ കുടുംബത്തിലേക്ക് ഒന്നും കൊണ്ടുപോകാനല്ല.
അതുകൊണ്ട് തന്നെ മുകളിലെ കമന്റില്‍ പറഞ്ഞതുപോലെ ഇത് ഞാനും രാമചന്ദ്രനും തമ്മിലുള്ള വാക്കുതര്‍ക്കമല്ല. അയാള്‍ എന്നെ തെറിവിളിക്കുന്നതോ എന്നോട് മാപ്പുപറയുന്നതോ ഒന്നും എനിക്ക് വിഷയവുമല്ല. പിന്നെയും പിന്നെയും മാപ്പുപറഞ്ഞു എന്ന് പറയുന്നതിന്റെ സാംഗത്യം എനിക്ക് മനസ്സിലാകുന്നില്ല.
ഞാന്‍ പറഞ്ഞവിഷയങ്ങളില് എന്താണ് രാമചന്ദ്രന്റെ/ ബ്ലോത്രത്തിന്റെ സമീപനം എന്നുമാത്രമേ എനിക്ക് അറിയാനുള്ളൂ. അക്കാര്യത്തില്‍ ഒരു മധ്യസ്ഥന്റെയും സഹായം ആവശ്യമില്ല. എനിക്ക് മലയാളം വായിക്കാന്‍ ഇപ്പോഴും അറിയാം. സോറി :)
മധ്യസ്ഥാവതാരം എടുക്കുന്നവര്‍ മുകളിലെ കമന്റില്‍ ഞാനും ബ്ലോത്രത്തെ വിമര്‍ശിച്ചവരും പറഞ്ഞതില്‍ വസ്തുത ഉണ്ടോ എന്നുകൂടി അഭിപ്രായം പറയുന്നത് നല്ലതാവും.
ഗുപ്തന് പറഞ്ഞ ഒരു കാര്യത്തോട് യോജിക്കുന്നു. അതായത് ബ്ലോത്രം എന്ന പേര് ഉപേക്ഷിക്കണം എന്നതില്‍. എല്ലാറ്റിനും ബ്ലാ,ബ്ലോ,ബ്ലി,പേര് ചേര്‍ത്ത് വിളിക്കുന്നത് നിലവാരം കുറഞ്ഞ തമാശയായേ ഞാന്‍ വ്യക്തിപരമായി കാണുന്നുള്ളൂ. ഒരു ബ്ലോഗ് ശില്പശാലയുമായി ബന്ധപ്പെട്ട് കോഴിക്കോട് വെച്ച് മാധ്യമക്കാരെ അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍ ഒരു ലേഖകന്റെ ചോദ്യം എന്നെ വിഷമിപ്പിച്ചത് ഓര്‍ക്കുന്നു. നിങ്ങള്‍ എന്തിനാണ് ഈ ബ്ലോഗന്, ബ്ലോഗുന്നു തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നു, കേള്‍ക്കുമ്പോള്‍ ഒരു അശ്ലീലം പോലെയുണ്ട്, മലയാളത്തില്‍ പറഞ്ഞുകൂടേ എന്നായിരുന്നു ചോദ്യത്തിന്റെ സാരം. ഇത്തരം കുട്ടിത്തങ്ങളില് നിന്ന് ബ്ലോഗും ബ്ലോഗ്ഗറും പക്വത ആര്‍ജ്ജിക്കേണ്ടത് ആവശ്യം തന്നെയാണ്.
@ ഗുപ്തന്.
“ഏഷ്യാനെറ്റിലും ഇന്ത്യന്‍ എക്സ്പ്രസിലും ഒക്കെ മലയാളം ബ്ലോഗിലെ മഹാസംഭവം എന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അതിനൊപ്പം വന്നു ചേരുന്ന ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. ആ ഉത്തരവാദിത്തത്തെക്കുറിച്ച് രാമചന്ദ്രന് ചിന്തിച്ചിട്ടേയില്ല എന്ന് തോന്നും എല്ലാം കളി തമാശ ആയിട്ടേ അല്ലെങ്കില്‍ സെന്‍സേഷണലിസം ആയിട്ടേ രാമചന്ദ്രന് കണ്ടിട്ടുള്ളൂ എന്നൊക്കെ പറയുമ്പോള്‍“
ഏഷ്യാനെറ്റിലും ഇന്ത്യന്‍ എക്സ്പ്രസ്സിലും ബ്ലോത്രം മഹാ സംഭവം എന്ന പേരില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടതല്ല. ബ്ലോത്രത്തെ ഇപ്പോള്‍ ഉള്ള രീതിയില്‍ കണ്ട അവര്‍ അവര്‍ക്ക് തോന്നിയിട്ട് എന്നെ സമീപിച്ചപ്പോള്‍ വേണ്ട എന്ന് പറഞ്ഞില്ല. ഏഷ്യാനെറ്റില്‍ വന്നതിന് തന്നെ കേട്ട പഴികള്‍ കാരണം ഒന്ന് ആലോചിച്ചതാണ് ഇന്ത്യന്‍ എക്സ്പ്രസ്സുകാര്ക്ക് സമ്മതം കൊടുക്കണോയെന്ന്. തട്ടിപ്പാവും എന്നും സംശയം ഉണ്ടായിരുന്നു. (ബ്ലോത്രത്തില്‍ ആരൊക്കെ ഉണ്ട് എന്നായിരുന്നു ഒരു ചോദ്യം) എങ്കില്‍ അത് അവര്‍ സ്ഥിരീകരിക്കട്ടെ എന്നും കരുതി. അപ്പോള്‍ ഗുപ്താ, അവര്‍ ഇന്ന് ഈ നിലയില്‍ ബ്ലോത്രത്തെ കണ്ടാണ് വാര്‍ത്ത കൊടുത്തതെന്ന് സാരം.
മാധ്യമങ്ങള്‍ നില നില്‍ക്കുന്നത് വിവാദങ്ങളില്‍ കൂടിയും ആണ് എന്നത് ആരും പറയേണ്ട ആവശ്യമില്ല. ഒരു മാധ്യമത്തിന് എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ കഴിയില്ല. അങ്ങനെ കഴിയുമായിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍ ഒരു പത്രവും ഒരു ടിവി ചാനലും മതിയായിരുന്നു.
വെറും ഒരു അഗ്രി എന്ന രീതിയില്‍ ബ്ലോത്രത്തിന് നിലനില്ക്കാന് കഴിയില്ല. അപ്പോള്‍ ചില വിവാദങ്ങള്‍ ബൂസ്റ്റ് ചെയ്യേണ്ടി വരും. ബ്ലോത്രത്തിനെതിരെ നടക്കുന്ന ഈ ചര്‍ച്ചകള്‍ പോലും അതിനു വേണ്ടിയാണ് ലീഡ് ആക്കുന്നത്. അതിന്റെ മൈലേജ് ബ്ലോത്രത്തിന്റെ ഹിറ്റില്‍ കാണുന്നുമുണ്ട്. (എന്റെ വ്യക്തി പരമായ മൈലേജ് കുറഞ്ഞു എങ്കിലും)
ചില തെറ്റുകള്‍ തിരുത്താന്‍ കഴിയുന്നതാണ്. അതു പോലെ ചില നിര്‍ദ്ദേശങ്ങളും സ്വീകാര്യമാണ്. എന്ന് വെച്ച് എല്ലാം ഇന്ന പോലെ ഇന്നിന്ന പോലെ വേണം എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്. എല്ലാവരേയും എല്ലാ വാര്‍ത്തയിലൂടെയും തൃപ്തിപ്പെടുത്താന്‍ പറ്റില്ല.
“ഈ എഴുത്തുകൂട്ടത്തിലെ ഒരു ലീഡിംഗ് പേജ് എന്നമട്ടില്‍ സ്വയം പ്രൊമോട്ട് ചെയ്യുമ്പോള്‍ അതിനു തക്കതായ ഉത്തരവാദിത്തം കാട്ടണം കൂട്ടത്തോട്. ആ ഉത്തരവാദിത്തം കണ്ടില്ല എന്നതുതന്നെയാണ് എന്നെ നിരാശപ്പെടുത്തിയ കാര്യവും. കളിയായിരുന്നു തമാശയായിരുന്നു എന്നൊക്കെ ന്യായം പറയുന്നത് കേള്‍ക്കുമ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയാന്‍ വയ്യ. :( “
സ്വയം പ്രൊമോഷന് ആരും ചെയ്യുന്നതാണ്. ഉത്തരവാദിത്തം ഇല്ലാതിരുന്നിട്ടുമില്ല. എങ്കിലും ഒരു പത്രശൈലിയില്‍ ( ഇത് അഗ്രിഗേറ്ററൊ ബ്ലോഗുകളേയോ പോസ്റ്റുകളേയോ വിശകലനം ചെയ്യുന്ന സംഗതിയും അല്ല) ചെയ്യുമ്പോള്‍ ചില കളിയാക്കല്‍ പോസ്റ്റുകളും തമാശ പോസ്റ്റുകളും വിവാദപോസ്റ്റുകളും ഹൈലൈറ്റ് ചെയുക സ്വാഭാവികം.
ഗുപ്തന് പറഞ്ഞ ചില കാര്യങ്ങള്‍ സ്വീകാര്യമാണെന്ന് പറഞ്ഞല്ലോ. അത് പോലെ തന്നെ എല്ലാ കാര്യങ്ങളും ഗുപ്തന് പറഞ്ഞ പോലെ തന്നെ ബ്ലോത്രത്തില്‍ നടക്കണം എന്ന് ആഗ്രഹിച്ചാലും ബുദ്ധിമുട്ടാണ്. അതിനു വേണ്ടി ബ്ലോത്രത്തിലെ മാറ്റത്തിനെ കാത്തിരിക്കരുത്. നിരാശനാവേണ്ടി വരും എന്ന് ആദ്യമേ പറയട്ടെ. നിരാശ തോന്നിയാല്‍ വിമര്‍ശിച്ചോളൂ. വിരോധമില്ല. മറുപടി പറയേണ്ടതാണ് എന്ന് തോന്നിയാല്‍ മറുപടി പറയും.
പക്ഷെ മുന്‍ വിധികള്‍ ഒഴിവാക്കി അപ്പുറത്തും ഇരിക്കുന്നത് ഒരു മനുഷ്യനാണ് അവനും ഈ വക വികാരങ്ങള്‍ ഒക്കെ ഉണ്ട് എന്ന് മനസിലാക്കി കുറച്ച് നല്ല ഭാഷയില്‍ വിമര്‍ശിക്കുക.
ശ്രീ കെ പി എസ്,
എല്ലാവരും സ്വന്തമായി ഓരോരോ വാക്കുകള്‍ 'ബൂലോക'ത്തിനു നല്കി, ആ വാക്കിന്റെ ഉപജ്ഞാതാവ് താനാണെന്ന് ചരിത്രത്തില്‍ വരണം എന്നാഗ്രഹിക്കുന്നു. അതാണിങ്ങനെ ... പൊതുജന അംഗീകാരം ഇഷ്ടമില്ലാത്തവര്‍ ആരുണ്ടിവിടെ? അതുപോലെതന്നെയല്ലേ മുമ്പ് ചില അക്കാദമികളും നിലവില്‍ വന്നത് എന്നും തോന്നിപ്പോകുന്നു. എല്ലാവരോടും സഹകരിച്ച്, സഹിഷ്ണുതയോടെ, രഹസ്യഅജണ്ടയില്ലാതെ, ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ നല്ല കൂട്ടായ്മകളും പുതിയ ആശയങ്ങളും സേവനങ്ങളും മറ്റും ഉരുത്തിരിഞ്ഞു വരൂ. ഇപ്പോഴത്തെ ബൂലോക മത്സരങ്ങള്‍ എല്ലാംതന്നെ unhealthy competition ആണ്.
ശ്രീ കൂതറ തിരുമേനി,
"കൂതറ അവലോകനം" എന്ന ഈ ബ്ലോഗിന്റെ പേരും ആദ്യകാലത്ത് വളരെ നല്ല വായനക്കാരെ അകറ്റി നിര്‍ത്തിയിരുന്നുവെന്നാണ് ചില കമന്റുകളില്‍ നിന്നും മനസ്സിലാകുന്നത്. ശ്രീ കെ പി എസ്-ന്റെ അഭിപ്രായത്തിന് ഇതും ഒരു ഉദാഹരണമാണ്.
ഈയുള്ളവന് ആദ്യം മലയാളത്തില്‍ നാലഞ്ചു പോസ്റ്റ് എഴുതിയത് 'തോന്ന്യാസി ശ്രീ' എന്ന പേരില്‍ ആയിരുന്നു. തോന്ന്യാസി എന്നത് ഇഷ്ടപ്പെട്ട വാക്കാണെങ്കിലും, ആ രീതിയിലല്ല മറ്റുള്ളവര്‍ കരുതുന്നത് എന്നതിനാല്‍, ഇടയ്ക്ക് മാറ്റിയിരുന്നു.
ട്രാക്കിങ്...
അഞ്ചല്‍,
“പത്രം എന്നവകാശപ്പെടുന്ന ഒരു സംരഭം എപ്പോഴും വിമര്‍ശിയ്ക്കപ്പെട്ടു കൊണ്ടിരിയ്ക്കും. പത്രക്കാര് നേരിടുന്ന തെറികള്‍ നമ്മള് എന്നും കേട്ടുകൊണ്ടിരിയ്ക്കുന്നതല്ലേ? അതിനൊക്കെ അതേ നിലവാരത്തില്‍ പ്രതികരിയ്ക്കാന്‍ തുടങ്ങിയാല്‍ പിന്നെ പത്രക്കാരും പൊതുസമൂഹവും തമ്മിലുള്ള വ്യത്യാസം എന്താണ്?“
അഞ്ചലേ വിമര്‍ശനമാകാം. തോന്നിവാസം പറഞ്ഞപ്പോള്‍ നിയന്ത്രണം പോയതാണ്. ഞാന്‍ പത്രപ്രവര്‍ത്തനം പഠിച്ച ജേര്‍ണലിസ്റ്റ് ഒന്നും അല്ല. മുഴുവന്‍ സമയം ബ്ലോത്രത്തില്‍ ചിലവാക്കാനും ഇല്ല. ഉള്ള സമയത്ത് കുറച്ച് കാര്യവും കുറച്ച് തമാശയും ആയി ചെയ്യുന്ന കാര്യം. നല്ല ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകും. ഞാന്‍ ചെയ്തത് ശരിയല്ല എന്ന് ബോധ്യം ഉണ്ട്.
എല്ലാവരും പറഞ്ഞല്ലോ കുറെ ബ്ലോഗ് പത്രങ്ങള്‍ ഉണ്ടായിരുന്നു എന്ന്? നാലഞ്ച് മാസം മുമ്പ് മാത്രം തുടങ്ങിയ ബ്ലോത്രം ഇത്രക്ക് ശ്രദ്ധിക്കപ്പെടാന്‍ എന്താണ് കാരണം? അതിനെ എതിര്‍ക്കാനും? അപ്പോള്‍ ബ്ലോത്രം വത്യസ്തമായി എന്തെങ്കിലും ഒക്കെ ചെയ്യുന്നു എന്നല്ലേ?
@ കെ പി എസ്.
ബ്ലോത്രം എന്ന പേരില്‍ ആണ് ഇത് ശ്രദ്ധിക്കപ്പെട്ടത്. ഇനിയത് മറ്റാന്‍ ബുദ്ധിമുട്ടാണ്. കടും പിടുത്തത്തോടെ ഉള്ള മറുപടി ആയി കാണരുത്.
ബ്ലോത്രം എന്ന പത്രം(അയ്യോ വേണ്ട),ബ്ലോത്രം എന്ന അഗ്രി(അതും ശരിയാവില്ല)...ബ്ലോത്രം എന്ന ആ സാധനം ചില്ലറ വിഷയം ഒന്നും അല്ല്ലല്ലോ ഉണ്ടാക്കുന്നത്?ഇപ്പൊ ബൂലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും അവിടെയാണ് എന്ത് ചെയ്യാം ബാക്കി ബ്ലോഗുകള്‍ പ്രേതാലയങ്ങള്‍ ആയി മാറുകയാണോ എന്നാണ് സംശയം.....തമാശ വിടുന്നു..ഇനി കാര്യത്തിലേക്ക്.......ബ്ലോത്രം എന്ന പത്രം രാമചന്ദ്രന് വെട്ടിക്കാട് തുടങ്ങിയ പത്രമാണ്.(ശോ പിന്നെയും പത്രം...ഏമാന്മാര് ക്ഷമിക്കണം)അതില്‍ ബ്ലോത്രം ഇ-ചര്‍ച്ച എന്ന പേരില്‍ ഒരു പംക്തി തുടങ്ങുമ്പോള്‍ മുതല്‍ ആണ് ഞങ്ങള്‍ തമ്മില്‍ ഉള്ള പരിചയം .. അത് ശക്തി പ്രാപിച്ചു അവസാനം നവീന്‍ ജോര്‍ജിന്റെ മരണ വാര്‍ത്തക്ക് ശേഷം എന്നോട് പത്രം ചെയ്യാമോ എന്ന് ചോദിക്കുന്ന ഘട്ടം വരെയെത്തി ..സത്യത്തില്‍ ചെറുപ്പം മുതലേ മാധ്യമ പ്രവര്‍ത്തനവും മാധ്യമ പ്രവര്‍ത്തകരും എന്റെ ആരാധനാപാത്രങ്ങള്‍ ആണ്....ഇവിടെയും അത് തന്നെ സംഭവ്വിച്ചു...പിന്നെ കുവൈറ്റ് ബ്ലോഗ്ഗര്‍ മീറ്റ് മുതല്‍ ഉള്ള എഡിഷന് ഞാന്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി.....രാമചന്ദ്രന് എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു...എന്തിരുന്നാലും ഈയിടെയായി വിവാദം അതിന്റെ കൊടുമുടിയില്‍ എത്തി നില്‍ക്കുകയാണ്....ഗുപ്തന് ,അനില്‍,ശ്രീ എന്നിവരുടെയൊക്കെ ചര്‍ച്ച ഞങ്ങള്‍ സസൂക്ഷ്മം വിലയിരുത്തുകയായിരുന്നു...ബ്ലോത്രം ഒരു പത്രമല്ല ,അഗ്രിയല്ല,ഒരു 'വസ്തു' മാത്രമാണ് എന്ന കാര്യം പലരും രാത്രയില്‍ ഉറക്കമില്ലാതെ ടൈപ്പ് ചെയ്തത് കണ്ടപ്പോ എനിക്ക് തോന്നി "ദൈവമേ ഇവന്മാര് ഒക്കെ നമ്മുടെ രാഷ്ട്രത്തിന്റെ അമര നേതാക്കന്മാര് ആയാല്‍ ലോകം നന്നായി പോയെന്നെ ...."തെറി വിളിയൊക്കെ നല്ല രീതിയില്‍ നടക്കുന്നു(ഇവിടെ രാമചന്ദ്രനും പ്രതിയാണ്)..സത്യമായിട്ടും ബൂലോകത്ത് ലൈവ് ആയി തെറി വിളി കേട്ടത് ഈ ആഴ്ചയിലാണ്.....പിന്നെ ജിക്കൂസ് (ഈ ഞാന്‍ ) തിരുമേനിയുടെ പോസ്റ്റിലെ സ്ഥിരം ഇരയായി .......ഇനി ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക(ക്ഷമിക്കുക ..ഇതു എന്റെ വ്യക്തിപരമായ അഭിപ്രായമാണ്)ബ്ലോത്രം പത്രമല്ല എന്ന് എല്ലാവാരും സ്ഥാപിച്ചു..ഞങ്ങള്‍ പത്ര പ്രവര്‍ത്തനം അല്ല ചെയ്യുന്നത് എന്നും പറയുന്നു...മറ്റു ബൂലോക 'പത്രങ്ങളായ'നമ്മുടെ ബൂലോകം ,ബൂലോകം ഓണ്‍ലൈന്‍ എന്നിവ ഇതിനെക്കാളും മെച്ചമാണെന്നും പലരും അഭിപ്രായപ്പെട്ടു..(തിരുമേനിയുടെ പോസ്റ്റില്‍ ഇതിനെക്കുറിച്ച് വന്ന കമെന്റുകള്‍ ഉണ്ട്....ഇവിടെയുണ്ടേ).ഇവിടെ നമ്മുടെ ബൂലോകം എന്ന 'വസ്തുവിനെ' ഒന്നു വിസ്തരിക്കുന്നു ....നമ്മുടെ ബൂലോകം എങ്ങനെ ഒരു പത്രമാകും?.
for more reading see this post...http://www.sathyaanweshakan.co.cc/2009/10/blog-post_25.html
ഒരു സംശയം. ബ്ലോത്രം പോലെ ഒരു പബ്ലിക് പേജിനെക്കുറിച്ച് വാർത്ത കൊടുക്കാൻ ഏഷ്യാനെറ്റിനും ഇന്ത്യൻ എക്പ്രസിനും എന്തിനാണ് അനുവാദം? അങ്ങനെ ഒരു നിയമം ഇന്ത്യൻ ജേണലിസ്റ്റുകൾക്ക് മേലെ ഉള്ളതായി അറിവില്ല. ഇനി അങ്ങനെ അവർ ശരിക്കും അനുവാദം ചോദിച്ചെങ്കിൽ അവരിൽ നിന്നും ബ്ലോത്രത്തിനു പലതും പഠിക്കാനുണ്ട്. മറ്റുള്ള ബ്ലോഗിൽ നിന്നും ക്വോട് ചെയ്തു പത്രത്തിൽ കൊടുക്കുമ്പോൾ അവരോടും അനുവാദം ചോദിക്കണ്ടേ? എതിർത്താൽ മാത്രം ചെയ്യാതിരിക്കും എന്നത് ശരിയാണോ.
തെറിവിളിയാണെങ്കിൽ ചർച്ചയിൽ താല്പര്യമില്ലെന്ന് മുൻകൂർ ജാമ്യം
@കാല്വിന്
"ഒരു സംശയം. ബ്ലോത്രം പോലെ ഒരു പബ്ലിക് പേജിനെക്കുറിച്ച് വാർത്ത കൊടുക്കാൻ ഏഷ്യാനെറ്റിനും ഇന്ത്യൻ എക്പ്രസിനും എന്തിനാണ് അനുവാദം? അങ്ങനെ ഒരു നിയമം ഇന്ത്യൻ ജേണലിസ്റ്റുകൾക്ക് മേലെ ഉള്ളതായി അറിവില്ല."
## അനുവാദം വേണമോ എന്ന് എനിക്കും അറിയില്ല. എന്നാലും ചോദിച്ചിരുന്നു. ചോദിക്കാതെ അവര്‍ക്ക് ഈ വിവരങ്ങള്‍ കിട്ടില്ലല്ലോ? ഞാന്‍ അവരുടെ സ്റ്റുഡിയോയില്‍ പോയി ഇരിക്കില്ലല്ലോ? എന്നെ ഖത്തറിലെ ഏഷ്യാനെറ്റിന്റെ പ്രതിനിധികള്‍ ആണ് വിളിച്ചത്.
“ഇനി അങ്ങനെ അവർ ശരിക്കും അനുവാദം ചോദിച്ചെങ്കിൽ അവരിൽ നിന്നും ബ്ലോത്രത്തിനു പലതും പഠിക്കാനുണ്ട്. മറ്റുള്ള ബ്ലോഗിൽ നിന്നും ക്വോട് ചെയ്തു പത്രത്തിൽ കൊടുക്കുമ്പോൾ അവരോടും അനുവാദം ചോദിക്കണ്ടേ? എതിർത്താൽ മാത്രം ചെയ്യാതിരിക്കും എന്നത് ശരിയാണോ."
##അങ്ങനെ നിയമപരമായി തടസ്സം ഉണ്ടോ എന്നറിയില്ല. ഞങ്ങള്‍ ആരുടേയും പോസ്റ്റ് ഞങ്ങളുടേതാണ് എന്ന് പറഞ്ഞിട്ടില്ല. അതാത് പോസ്റ്റിലേക്കുള്ള ലിങ്കും അത് എഴുതിയ ബ്ലോഗറുടെ പേരും സഹിതമാണ് കോടുക്കുന്നത്. ബ്ലോത്രത്തില്‍ കൊടുക്കുന്നതില്‍ പരാതി ഉണ്ടെങ്കില്‍ അറിയിച്ചാല്‍ നീക്കം ചെയ്യും. അതിന് നിയമം ഉണ്ടോ എന്നൊന്നും നോക്കില്ല. നിയമം ഇല്ലെങ്കില്‍ “നീ പോയി കേസ് കൊടുക്ക്“ എന്നും പറയില്ല. പരാതി കിട്ടിയാല്‍ (ഉടമസ്ഥന് കമന്റ് ആയി ഇട്ടാലും മതി) നീക്കം ചെയ്യും. മുമ്പ് ചെയ്തിട്ടും ഉണ്ട്.
ഒരു അഭ്യര്‍ത്ഥന കൂടി. ആര്‍ക്കെങ്കിലും ഇതിന്റെ നിയമ വശം അറിയുമെങ്കില്‍ അറിയിച്ചാല്‍ നല്ലതാണ്.
ബ്ലോത്രത്തില്‍ പോസ്റ്റിന്റെ ലിങ്കും പേരും വരാന്‍ ഇഷ്ടമില്ലാത്ത ഒരു ബ്ലോഗറുടെ പോസ്റ്റും ഇടണമെന്ന് ഞങ്ങള്‍ക്കും താല്പര്യമില്ല. അങ്ങനെ വേണം എന്ന് താല്പര്യമുള്ള ഒരു പാട് പേര് ഞങ്ങള്‍ക്ക് ലിങ്ക് അയക്കുന്നു. ഞങ്ങള്‍ അതു പോലുള്ള ബ്ലോഗര്‍മാരുടെ പോസ്റ്റുകള്‍ വെച്ച് ചെയ്തോളാം. അപ്പോള്‍ ബ്ലോത്രത്തെ ചട്ടം പഠിപ്പിക്കാനും ഇന്നത് പോലെയേ ചെയ്യാനും പാടുള്ളൂ എന്നും പറഞ്ഞ് വരരുത്. തെറി വിളിക്കാനോ നല്ല ഭാഷയില്‍ തന്നെ വിമര്‍ശിക്കാനോ വരരുത്. ബ്ലോത്രം ബ്ലോത്രത്തിന്റെ വഴിയില്‍ പോകട്ടെ.
“തെറിവിളിയാണെങ്കിൽ ചർച്ചയിൽ താല്പര്യമില്ലെന്ന് മുൻകൂർ ജാമ്യം“
## നല്ല ഭാഷക്ക് മറുപടിയായി എനിക്കറിയാവുന്ന നല്ല ഭാഷയില്‍ എനിക്കറിയാവുന്ന നല്ല വാക്കുകളില്‍ സംവദിക്കാനറിയാം.
ഇക്കാര്യങ്ങളെക്കുറിച്ചൊന്നും അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല എന്നാലും പ്രിയപ്പെട്ട രാമചന്ദ്രനോട് ഒരു കാര്യം പറയട്ടെ.ബൂലോകത്തെ ഒരു വാക്കു തര്‍ക്കവും തമാശയല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. മറിച്ച് ആക്ഷേപവും ശത്രുതയുമാണ്. താങ്കള്‍ വിവാദങ്ങളാല്‍ ബ്ലോത്രം വളരട്ടെ എന്നാഗ്രഹിച്ച് തമാശയെന്നു കരുതി ബ്ലോത്രത്തില്‍ ലിസ്റ്റ് ചെയ്ത പല നര്‍മ്മ പോസ്റ്റുകളും യഥാര്‍ത്ഥത്തില്‍ തമാശയല്ല ആക്ഷേപമായിരുന്നു. അതുകൊണ്ടാണ് അവയുടെ നീളവും സഥാനവും എണ്ണവും ഒക്കെ അളന്ന് വിമര്‍ശിക്കപ്പെട്ടത്.
നമ്മുടെ ബൂലോകവും ബ്ലോത്രവും ചേര്‍ന്ന ഒന്നാണ് ഒരു യഥാര്‍ത്ഥ ബൂലോക പത്രം എന്നാണ് എന്റെ അഭിപ്രായം. ബൂലോകം ഓണ്‍ ലൈന്‍ മുമ്പൊരു കമന്റില്‍ പറഞ്ഞതു പോലെ ഒരു ഓണ്‍ ലൈന്‍ പത്രമെന്ന നിലയിലാണ് കൂടുതല്‍ പ്രവര്‍ത്തിക്കുന്നതെന്നു തോന്നുന്നു.
എഴുത്തുകാരെ വിലയിരുത്താന്‍ എനിക്കറിയില്ല ഞാനതിന് അര്‍ഹനുമല്ല എന്നാല്‍ ബ്ലോത്രത്തിന്റെ സ്ഥിരം വായനക്കാരന് എന്ന നിലയില്‍ ചില ബ്ലോഗര്‍ മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം ബ്ലോത്രം കൊടുക്കുന്നതെന്തിന് എന്നെനിക്കും തോന്നിയിട്ടുണ്ട്. അതു തെറ്റിദ്ധാരണയ്ക്കിടയാക്കിയിട്ടുണ്ടെന്നു തോന്നുന്നു.
ബ്ലോത്രത്തിന് മലയാളം ബ്ലോഗ് ഭൂപടത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു സ്ഥാനം ഉണ്ടെന്നു ഞാന്‍ കരുതുന്നു. ഒരു തുടക്കക്കാരന് എന്ന നിലയില്‍ എന്റെ ബ്ലോഗുകള്‍ ബ്ലോത്രത്തില്‍ ലിസ്റ്റ് ചെയ്യുവാനും അതു വഴി അവ വായിക്കപ്പെടാനും അവസരമുണ്ടാക്കിത്തന്നതിന് നന്ദിയുണ്ട് , സ്നേഹമുണ്ട്. മാത്രമല്ല ബ്ലോഗിലെ പല മികച്ച പോസ്റ്റുകളിലേക്കും എനിക്കു വഴികാട്ടിയായതും ബ്ലോത്രമാണ്. ബ്ലോത്രം എന്ന മനോഹരമായ പേര് മാറ്റുന്നതിനോടും എനിക്കു യോജിപ്പില്ല.
ബൂലോകത്തെ നമ്മുടെയൊക്കെ വ്യക്തിത്വം തീരുമാനിക്കുന്നത് നമ്മുടെ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയുമായതിനാല് പ്രതികരിക്കുമ്പോള്‍ ഇത്തിരി കൂടി ശ്രദ്ധകാണിക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു.
നമ്മുടെ ബ്ലോഗ് ആദ്യമായും അവസാനമായും നമ്മുടെ ഇഷ്ടമനുസരിച്ച് തന്നെയാണ് നടത്തേണ്ടത്. രാമചന്ദ്രന് പറഞ്ഞതു പോലെ വിമര്‍ശനങ്ങളില്‍ ഗുണകരമായത് സ്വീകരിക്കാം. അതുപോലെ തന്നെ ബൂലോകം ഇത്രമാത്രം ശ്രദ്ധിക്കുന്ന ഒരു ബ്ലോഗ് എന്ന നിലയില്‍ അത് നിലനിര്‍ത്താനും മെച്ചപ്പെടുത്താനും ശ്രമിക്കുകയും ചെയ്യുമല്ലോ.
സ്നേഹത്തോടെ
@ രാമചന്ദ്രന്
ബ്ലോത്രം എന്ന പേര് എസ്റ്റാബ്ലിഷ്ഡ് ആയ നിലയ്ക്ക് ആ പേര് ഇനി മാറ്റാന്‍ ബുദ്ധിമുട്ടാണ് എന്ന് അംഗീകരിക്കുന്നു. ഗുപ്തന് പറഞ്ഞ കണക്ക് ബ്ലാ ബ്ലാ പേരിനോട് യോജിപ്പില്ല എന്നേ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ.
@ശ്രീ
ശരിയാണ്,യോജിക്കുന്നു.
@ഗീര്‍വാണന്‍
താങ്കള്‍ക്ക് ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ വിട്ടുനില്‍ക്കാന്‍ പൂര്‍ണമായ സ്വാതന്ത്ര്യമുണ്ട്.. വെറുതെ ആളെ മേനക്കെടുത്താതെട...
ജിക്കൂസിനോട്,
താങ്കളുടെ കമന്റ് ഇവിടെ കണ്ടത് കൊണ്ട് ഒരു മറുപടി പറയുന്നു.
നമ്മുടെ ബൂലോകം പത്തിലധികം പ്രമുഖ ബ്ലോഗേഴ്സ് ഉള്ള ഒരു ബ്ലോഗ് ആണ്. നിങ്ങള്‍ പറയുന്ന പോലെയുള്ള
അവകാശ വാദങ്ങളൊന്നും ഞങ്ങള്‍ നടത്തിയിട്ടില്ല. നമ്മുടെ ബൂലോകത്തില്‍ എന്ത് പ്രസിദ്ധീകരിക്കണം എന്നുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഈ പത്രാധിപ സമിതിയാണ്. താങ്കളുടെ ചന്ദ്രനിലെ വെള്ളം എന്ന പോസ്റ്റിന്റെ ലിങ്ക് ഒരു ദിവസം മുഴുവനും നമ്മുടെ ബൂലോകത്തില്‍ ഉണ്ടായിരുന്നു. എപ്പോഴും ലിങ്കുകള്‍ അവിടെ ഇടേണ്ട കാര്യമില്ലല്ലോ.
@ രാമചന്ദ്രന് ,
മുകളിലെ കമന്റില്‍ ബ്ലോത്രം ഇപ്പോള്‍ പ്രധാനമായും നടത്തുന്നത് ജിക്കു ആണെന്ന് കണ്ടു. ആ നിലക്ക് ജിക്കൂസിന്റെ പോസ്റ്റ് നമ്മള് തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന നല്ല ധാരണയ്ക്ക് വിരുദ്ധമാണ്. പക്ഷെ ഞങ്ങള്‍ക്ക് പരാതിയില്ല. നേരത്തെ , സിയാബ് വിഷയത്തില്‍ 'ബൂലോകം ഓണ്‍ ലൈന്‍' നമ്മുടെ ധാരണയ്ക്ക് എതിരായി പ്രവര്‍ത്തിച്ചു. ഞങള്‍ ഒരു പരാതിയും ഉന്നയിച്ചില്ല. ധാരണകള്‍ തെറ്റിയ സ്ഥിതിക്ക് ഇനി ആര്‍ക്കും എന്ത് വേണമെങ്കിലും ആവാം. പക്ഷെ ഞങ്ങള്‍ മനസ്സ് കൊണ്ട് ആ ധാരണയില്‍ തന്നെ ഉറച്ചു നില്ക്കുന്നു. ഒരു യുദ്ധത്തിനും ഞങ്ങളില്ല. പുതിയ പത്രാധിപര്മാര് വരുമ്പോള്‍ പഴയ ധാരണകള്‍ കൂടി ഒന്ന് പറഞ്ഞു കൊടുത്താല്‍ നല്ലത്. മെയിലുകളിലൂടെ യുള്ള നമ്മുടെ വ്യക്തിപരമായ സൗഹൃദം ഇവര്‍ക്ക് അറിയില്ലല്ലോ.
ഇതില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കും മറുപടിക്കും ഞങ്ങള്‍ ഇല്ല.
ജോ ഒരു കാര്യം മനസിലാക്കുക...ഇത് നിങ്ങളെയോ നിങ്ങളുടെ ബ്ലോഗിനേയോ താഴ്ത്തി കേട്ടാണോ ഉള്ള ഒരു പോസ്റ്റ് ആയിരുന്നില്ല...ഞാന്‍ അതില്‍ പറഞ്ഞിട്ടുണ്ടാരുന്നു കൂതറ തിരുമെനിക്കുള്ള ഒരു മറുപടി പോസ്റ്റ് അത്രേയുള്ളൂ..പല കാര്യങ്ങളിലൂടെ ഓതറ ബ്ലോത്രത്തെ കളിയാക്കിയപ്പോള്‍ അവസാനം അദ്ദേഹം എഴുതി ബൂലോക പത്രങ്ങളായ ബൂലോകം ഓണ്‍ലൈന്‍ ,നമ്മുടെ ബൂലോകം എന്ന്...അപ്പൊ നമ്മള് വെറുതെയിരിക്കാന്‍ പാടില്ല്ലല്ലോ?അത് കൊണ്ട് അതെ നാണയത്തില്‍ ഒരു തിരിച്ചു കൊളുത്ത്...ബ്ലോത്രതിനും എനിക്കും നിങ്ങളോട് സ്നേഹം മാത്രമേയുള്ളൂ പിന്നെ പത്രങ്ങള്‍ ആകുമ്പോള്‍ ചില്ലറ സ്റ്റേജ് വഴക്കുകള്‍ ഉണ്ടാകാം ..പിന്നെ ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റ് പിന്‍വലിക്കണം എന്നൊരു തോന്നല്‍ എന്നെ അലട്ടുന്നുണ്ട്..കാരണം എന്റെ ആന്നെരത്തെ ഒരു വികാര തള്ളലിന്റെ ഭാഗമായി വന്നതാണ് ...ഇതില്‍ ആരെയെങ്കിലും ധുഖിപ്പിചിട്ടുന്ടെകില് മാപ്പ് പറയുന്നു...നമ്മുടെ ബൂലോകത്തിനു സ്നേഹത്തോടെ...ഇനി പുതിയ ഒരു വിവാദമോ പിണക്കമോ നമ്മുക്കിടയില്‍ വേണ്ട...പിന്നെ കൂതരക്കുള്ള മറുപടി മാത്രമായിരുന്നു ഇത്..നമ്മുടെ ബൂലോകത്തെ ഇതില്‍ ഇരയാക്കിയത്തില് ക്ഷമ ചോദിക്കുന്നു..ഇനിയും നമ്മള് സുഹൃത്തുക്കള്‍ ആയി തുടരും..പിന്നെ രാമചന്ദ്രനും ഈ പോസ്ടിനോട് യോജിപ്പില്ല...പിന്നെ എന്റെ പോസ്റ്റ് ഒരു വിഡ്ഢിത്തരം എന്ന നിലയില്‍ കണ്ടു ക്ഷമിച്ചു എന്ന് ഒരു കമെന്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ..പിന്നെ അരുണ്‍ കായംകുലതിനോടും ക്ഷമ ചോദിക്കുന്നു......................................................
സ്നേഹത്തോടെ ജിക്കൂസ് !
മോനെ ജിക്കൂ....പോയി ആദ്യം അക്ഷരം പഠിച്ചിട്ടു വാ...... എന്നിട്ട് മതി പത്രാധിപര്‍ . ഇങ്ങനെ അക്ഷരത്തെറ്റ് വരുത്തി ബൂലോഗം കുളമാക്കല്ലേ. ഒരു സീനിയര്‍ ആയ ബ്ലോഗര്‍ സ്വന്തം അപ്പൂപ്പനെ പോലെ പറയുവാ എന്ന് കരുതിയാ മതി .
ക്ഷമിക്കണം ..ഇന്നലെ അടിച്ച സാധനം ഇത്തിരി കൂടി പോയി.നാക്കൊക്കെ ഉളുക്കുന്നു..അതാ കാപ്പിലാന് അപ്പൂപ്പാ........എന്തോ മാട്ട സാധനമാ ഇന്നലെ അടിച്ചതാ അതാ ഈ ഭാ....ഭ........ഓ ഓക്കാനംവരുന്നേ
--
ജിക്കൂസ് കുറെ പക്വത ആര്ജ്ജിയ്ക്കാനുണ്ട്. നമ്മുടെ ബൂലോഗത്തെ പരാമര്‍ശിച്ചു കൊണ്ട് ഒരു പോസ്റ്റ് ബ്ലോത്രത്തില്‍ കണ്ട ഉടനെ അതെത്ര ബാലിശം എന്നെനിക്ക് തോന്നിയിരുന്നു. സിയാബ് പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരിക വഴി നമ്മുടെ ബൂലോകം ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ഒരു സ്ഥാനം നേടിയെടുക്കുക തന്നെ ചെയ്തിട്ടുണ്ട്. ഇനി സിയാബ് മോഡല്‍ തട്ടിപ്പുകള്‍ക്ക് ആരെങ്കിലും തുനിയുകയാണെങ്കില്‍ നൂറുവട്ടം ചിന്തിക്കും,അതേ പോലെ ഇത്തരക്കാരെ മറ്റുള്ളവര്‍ കരുതിയിരിക്കുകയും ചെയ്യും എന്നത് നമ്മുടെ ബൂലോകത്തിന്റെ വിജയം തന്നെയാണ്. കൂതറ അവലോകനത്തിന് മറുപടി പറയാനെന്ന വ്യാജേന ബ്ലോത്രം നമ്മുടെ ബൂലോകത്തെ പോസ്റ്റ് മോര്‍ട്ടം ചെയ്തത് ഒട്ടും ശരിയായിരുന്നുല്ല. ഏതായാലും ജിക്കൂസ് ക്ഷമ ചോദിച്ചത് ഉചിതമായ നടപടിയായി. ആരോഗ്യകരമായ മത്സരമാണ് വേണ്ടത്,അല്ലാതെ പരസ്പരം ചെളി വാരി എറിയുകയല്ല. അത്ര അധികമില്ലെങ്കിലും ഒരു വായനാസമൂഹം നിങ്ങളെയൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഓര്‍ക്കുന്നത് നന്ന്.
കെ.പി.സുകുമാരണ്ണൻ പറഞ്ഞത് കാര്യം. അവസാനവരികൾ എനിക്കു ബോധിച്ചു. വെറുതെ പ്രശ്നങ്ങളുണ്ടാക്കിയാൽ നല്ലവാക്കുകൊണ്ട് കാര്യമില്ല.
@ജൊ,
ജോ പറഞ്ഞത് ഞാന്‍ അംഗീകരിക്കുന്നു. നമ്മുടെ ബൂലോകം ബ്ലോത്രത്തിനെതിരെ ഒന്നും ചെയ്തിട്ടില്ല. ബ്ലോത്രത്തിലൂടെയും നമ്മുടെ ബൂലോകത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ജിക്കു പോസ്റ്റിട്ടത് തീര്‍ത്തും വ്യക്തിപരം എന്നെ പറയാനാവൂ. ബ്ലോത്രത്തിലൂടെ ആണെങ്കില്‍ എനിക്ക് കൂടി ഉത്തരവാദിത്തം ഉണ്ട്. ഇതിപ്പോ ജിക്കുവിന്റെ പോസ്റ്റില്‍ എന്തിടണ്ട, എന്തിടണം എന്ന് പറയാന്‍ കഴിയില്ല. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ വേണ്ട എന്ന് പറയാമായിരുന്നു. അല്ലെങ്കില്‍ അരുണ്‍ കായംകുളം അല്ല നമ്മുടെ ബൂലോകം നടത്തുന്നത് എന്ന് എങ്കിലും പറഞ്ഞ് മനസിലാക്കാമായിരുന്നു.
ജിക്കുവാണ് ബ്ലോത്രം ചെയ്യുന്നത് എന്നതിനാല്‍ (സമയം പോലെ ഞാനും ചെയ്യുന്നു) ജോക്കും നമ്മുടെ ബൂലോകത്തിനും ഉണ്ടായ പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഞങ്ങളുടെ ഭാഗത്ത് നിന്ന് പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ്.
ആദ്യമേ തിരുമേനിയോട് നന്ദി പറയുന്നു. ബ്ലോത്രത്തിനു ഒരു പാടു കഷ്ടപ്പെട്ട് സമയം ചിലവഴിച്ചു വിവരിച്ചുനല്കിയിരിക്കുന്നു. ബ്ലോത്രത്തെ ഇത്രയും വാചകകസര്‍ത്ത് നടത്തിയിട്ടും ചര്‍ച്ച എവിടെയും എത്താത്ത ഒരവസ്ഥ, ഒരുനെറികെട്ട വാക്കായി മാറിയിരിക്കയാണ് ബ്ലോത്രം എന്ന പേര്. ഇതുകേട്ടാല്‍ തോന്നും ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്നും. ഗൌരവരീതിയിലുള്ള ചര്‍ച്ചയ്ക്കൊടുവില്‍ തെറി വിളികളുടെ
പൂരപ്പറമ്പായി മാറിയിരിക്കയാണ്. ബ്ലോത്രം എന്നാ ആശയത്തോട് പരിപൂര്‍ണ്ണ പിന്തുണയുണ്ട്. കാപ്പിലാന് രണ്ടുമൂന്നു ദിവസമായെന്നു തോന്നുന്നു വികട സരസ്വതിയാണല്ലോ, വഴിതിരിച്ചു വിടാനുള്ള ഭാവമാണെന്നു തോന്നുന്നു.
തിരുമേനിയുടെ പോസ്റ്റിലെ കാര്‍ട്ടൂണ്‍, ചിലപ്പോള്‍ വിവരണങ്ങള്‍ക്കതീതമായി കാര്‍ട്ടൂണ്‍ പടങ്ങള്‍ക്ക് സാധിക്കാറുണ്ട്. അപ്രധാനഭാഗങ്ങളുടെ അതിപ്രസരം മൂലം
വ്യക്തതഇല്ലാത്ത കാര്‍ട്ടൂണ്‍ പരോക്ഷമായിതീരുന്നു. രാമചന്ദ്രന് പറഞ്ഞതുപോലെ സൃഷ്ടാവിന്റെ പേരും ലിങ്കും അടക്കം ചെയ്താല്‍ മതിയല്ലോ.
സഗീര്‍, സാഗര്‍ കോട്ടപ്പുറം ഒന്നുമല്ലല്ലോ..
ഒന്നുരണ്ടു ചോദ്യങ്ങള്‍ ചോദിച്ചോട്ടെ,
1 ബ്ലോത്രത്തിന്റെ പുതിയ പേരെന്താണ് ഉദ്ദേശിക്കുന്നത് (പഴയതു കേള്‍ക്കുമ്പോള്‍ ഒരുവല്ലായ്ക തോന്നുന്നു മാഷേ .. ചര്ച്ചയിലുടെനീളം അതായിരുന്നല്ലോ പരാമര്‍ശിക്കുന്നത് )
2 ബ്ലോത്രത്തിന്റെ ഭാവി പരിപാടി എന്താണ് ( പഴേതില്‍ നിന്നും മാറ്റങ്ങള്‍ വരുത്താന്‍ ഈ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുന്നുണ്ടോ ?
ചര്‍ച്ച നന്നായിവരുന്നുണ്ട്, നന്ദി.
@ ബൃഹസ്പതി,
ഇവിടെ ബ്ലോത്രം എന്ത് ചെയ്യണം എന്ന് ചര്‍ച്ച ചെയ്ത് ആ ചര്‍ച്ചയില്‍ വരുന്ന മാറ്റങ്ങള്‍ വരുത്താനൊന്നുമല്ലായിരുന്നു ഈ പോസ്റ്റ്. ബ്ലോത്രത്തെ വിചാരണ ചെയ്യുകയായിരുന്നു. തുടക്കം അത് കൊണ്ട് തന്നെ മോശമാവുകയും ഒടുവില്‍ നല്ല അഭിപ്രായങ്ങള്‍ മുന്നോട്ട് വരുകയും ചെയ്തു. അതില്‍ ചില നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമായി തോന്നി. അത് നടപ്പിലാക്കി. എന്ന് വെച്ച് ഇവിടെ ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന തീരുമാനങ്ങള്‍ അനുസരിച്ചാകും ബ്ലോത്രം മുന്നോട്ട് പോകുക എന്ന ധാരണ തെറ്റ് ആണ്. എന്നാല്‍ നല്ല നിര്‍ദ്ദേശങ്ങളാണെന്ന് ഞങ്ങള്‍ക്ക് തോന്നിയാല്‍ അത് നടപ്പിലാക്കാന്‍ കഴിയുമെങ്കില്‍ നടപ്പാക്കും.
##ബ്ലോത്രം എന്ന പേര് പലര്‍ക്കും ഇഷ്ടമല്ലാത്തത് പോലെ പലര്‍ക്കും ഇഷ്ടമുള്ളതും ആണ്. ബ്ലോത്രം എന്ന പേരില്‍ പ്രശസ്തി (കു?)നേടിയതിനാല്‍ ഇത് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ഈ മറുപടി ശ്രീ കെ പി എസിന് കൊടുത്തതാണ്.
## ഞാന്‍ നേരത്തെ പറഞ്ഞത് തന്നെ, ബ്ലോത്രത്തിന്റെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാനല്ല ഈ പോസ്റ്റ് കൂതറ തിരുമേനി ഇട്ടത്.
ഞങ്ങള്‍ ഭാവിയില്‍ എന്ത് ചെയ്യും എന്നുള്ളത് കാത്തിരുന്ന് കാണുക.
ബ്ലോത്രത്തില്‍ നല്ല ആശയങ്ങളുമായി സഹകരിക്കാന്‍ തയ്യാറുള്ള ബ്ലോഗര്‍മാര്‍ക്ക് സഹകരിക്കാം.
@ കെ പി എസ്
“നമ്മുടെ ബൂലോഗത്തെ പരാമര്‍ശിച്ചു കൊണ്ട് ഒരു പോസ്റ്റ് ബ്ലോത്രത്തില്‍ കണ്ട ഉടനെ അതെത്ര ബാലിശം എന്നെനിക്ക് തോന്നിയിരുന്നു.“
##ഇത് ബ്ല്ലോത്രത്തിലല്ല ജിക്കൂസിന്റെ സ്വന്തം ബ്ലോഗിലാണ് വന്നത്.
“കൂതറ അവലോകനത്തിന് മറുപടി പറയാനെന്ന വ്യാജേന ബ്ലോത്രം നമ്മുടെ ബൂലോകത്തെ പോസ്റ്റ് മോര്‍ട്ടം ചെയ്തത് ഒട്ടും ശരിയായിരുന്നുല്ല.“
## ബ്ലോത്രത്തില്‍ അങ്ങനെ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ല. തുടക്കക്കാരനായതിന്റെ പേരില്‍ ജിക്കുവിന് വിമര്ശിക്കപ്പെട്ടപ്പോള് ഉണ്ടായ വികാരത്തില്‍ നിന്നും വന്നതാവാം ആ പോസ്റ്റ്. ഞാന്‍ അവിടെ എന്റെ വിയോജിപ്പ് പറയുകയും ചെയ്തിരുന്നു. സ്വന്തം ബ്ലോഗില്‍ പോസ്റ്റ് ഇടുമ്പൊള് ഞങ്ങള്‍ കൂടി ആലോചിക്കാറില്ല. ഞാന്‍ ബ്ലോത്രം നിര്‍ത്തുകയാണ് എന്ന് പറഞ്ഞപ്പോള്‍ പതിവായി ചാറ്റില്‍ ഉണ്ടാവാറുള്ള ജിക്കുവിനോട് പറഞ്ഞു വേണേല്‍ ചെയ്തോളാന്‍. അയാള്‍ ചെയ്യാം എന്നും പറഞ്ഞു. ഒരാളെ വിമര്‍ശിച്ചും അസഭ്യം പറഞ്ഞും തളര്‍ത്താനും രംഗത്ത് നിന്ന് ഓടിപ്പിക്കനും എളുപ്പമാണ്. തെറ്റുകള്‍ പറഞ്ഞ് കൊടുത്ത് ശരിയായ വഴിയിലൂടെ വളര്‍ത്താന്‍ ആരും ശ്രമിക്കുന്നില്ല. ഇവിടെ ഞങ്ങളൊക്കെ മതി, ഞങ്ങള്‍ മാത്രം ശരി എന്ന തീട്ടൂരവും കൊണ്ട് വരുമ്പോഴാണ് പ്രശ്നം. അതല്ലാതെ പൊസിറ്റീവ് ആയ ചര്‍ച്ചകളൊ വിമര്‍ശനങ്ങളോ എവിടെയെങ്കിലും കാണുന്നുണ്ടോ?
ഞാന്‍ ചെയ്ത തെറ്റുകള്‍ പരസ്യമായി പറഞ്ഞു. ഇവിടെ ഉണ്ടായിരുന്ന എല്ലാവരും ശരികളായിരുന്നോ പറഞ്ഞതും ചെയ്തതും? അവര്‍ക്കാര്‍ക്കും ഈ തെറ്റ് പറ്റിയിട്ടില്ല? ഒരിക്കലും? ആരെങ്കിലും ഇവിടെ സമ്മതിച്ചോ അവരുടെ ഭാഗത്ത് തെറ്റുണ്ടായിരുന്നു എന്ന്?
( ഉണ്ടാവാഞ്ഞിട്ടാവാം. തെറ്റുകളും ശരികളും ആപേക്ഷികമാണ്. എന്റെ ശരി മറ്റൊരാള്‍ക്ക് തെറ്റായും, അയാളുടെ ശരി എനിക്ക് തെറ്റായും തോന്നും. കള്ളന്റെ ശരിയല്ലല്ലോ മറ്റുള്ളവര്‍ക്ക് ശരി? ഇരയുടെ ന്യായവും വേട്ടക്കാരന്റെ ന്യായവും രണ്ടല്ലേ?)
ഇവിടെ നല്ല ചര്‍ച്ച നടത്തുക എന്നതായിരുന്നില്ല ഉദ്ദേശം. അവസാനം നല്ല ചര്‍ച്ചയിലേക്ക് എത്തിയെങ്കിലും.
(സാധാരണ ബ്ലോഗില്‍ നടക്കുന്നത് നല്ലരീതിയി ആരംഭിക്കുകയും തെറി വിളിയില്‍ അവസാനിക്കുകയും ആയിരുന്നു. ഇവിടെ തിരിച്ചും)
പലരും ഇവിടെ ബ്ലോത്രത്തിന്റെ ചില കാര്യങ്ങളില്‍ വിയ്യോജിപ്പ് പറഞ്ഞു എങ്കിലും പല കാര്യങ്ങളിലും യോജിക്കുന്നു എന്നറിഞ്ഞതിലും, ബ്ലോത്രത്തെ പ്രതീക്ഷയോടെ കാണുന്നു എന്നറിഞ്ഞതിലും സന്തോഷമുണ്ട്. കുറച്ച് തമാശകള്‍ കാണിച്ചിരുന്നു, പലര്‍ക്കും ഇഷ്ടപ്പെട്ടില്ല എങ്കിലും. ഇനി ബ്ലോത്രത്തെ അതിന്റേതായ ഗൌവരവത്തില്‍ കാണാന്‍ ശ്രമിക്കാം. നല്ല നിര്‍ദ്ദേശങ്ങളും അതു പോലെ തന്നെ ബ്ലോത്രത്തില്‍ പുതിയ ആശയങ്ങളുംമായി സഹകരിക്കാന്‍ താല്പര്യമുള്ള ബ്ലോഗര്‍മാര്‍ക്ക് ഞങ്ങളെ സമീപിക്കാം.
@തിരുമേനി,
ബ്ബ്ലോത്രത്തെ നന്നാക്കാനൊന്നുമല്ല ഈ പോസ്റ്റ് ഇട്ടതെങ്കിലും അവസാനം ഒരു ചര്‍ച്ചയിലേക്കും അതു വഴി ഞങ്ങള്‍ക്ക് ഞങ്ങളുടെ ചില തെറ്റുകള്‍ തിരുത്താനും അവസരം ഉണ്ടാക്കി തന്നതില്‍ വളരെ സന്തോഷമുണ്ട്. എത് കാര്യത്തിലും വിമര്‍ശനമാകാം, അതിനുപയോഗിക്കുന്ന ഭാഷ, ശൈലി ഇവയാണ് കാര്യങ്ങള്‍ വഷളാക്കുന്നത്. വ്യക്തി വൈരാഗ്യം കൊണ്ടും ഗ്രൂപ്പിസം കൊണ്ടും ഒന്നും വളര്‍ന്നിട്ടില്ല. ഞാന്‍ ആരുടേയും ഉപദേശം അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. എനിക്ക് എന്റേതായ കാഴ്ചപ്പാടും നിലപാടുകളും ഉണ്ട്.അറിയാത്ത കാര്യങ്ങളില്‍ ഞാന്‍ ഇടപെടാറും ഇല്ല. ഒരു ഗ്രൂപിലും കോക്കസിലും ഇല്ല. എല്ലാവരുമായും സംവദിക്കാറുണ്ട്. ഞാന്‍ എല്ലാം തികഞ്ഞവനൊന്നും അല്ല. തെറ്റുകള്‍ പറ്റുന്നത് അറിഞ്ഞാല്‍ തിരുത്താന്‍ ശ്രമിക്കാറുണ്ട്. എനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകള്‍ ഉറക്കെ വിളിച്ച് പറയാനും, അതിനു വേണ്ടി പൊരുതാനും ഭയവും ഇല്ല.
വിമര്‍ശിക്കണം, എന്നെയും ബ്ലോത്രത്തിനേയും. തെറ്റാണെങ്കില്‍ ആ തെറ്റ് ചൂണ്ടിക്കാണിച്ച് നല്ല രീതിയില്‍. എല്ലാതരത്തിലേയും നല്ല വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. തിരുമേനിയുടെ നല്ലതെന്ന് ഞങ്ങള്‍ക്ക് തോന്നുന്ന പോസ്റ്റുകള്‍ ബ്ലോത്രത്തില്‍ വരും (ഇടുന്നതില്‍ വിരോധമുണ്ടെങ്കില്‍ പറയണം)
സ്നേഹത്തോടെ,
രാമചന്ദ്രന്.
നന്ദി രാമചന്ദ്രന് വിശദീകരണത്തിന്. ഈ ചര്‍ച്ച ഇങ്ങനെ പര്യവസാനിക്കുന്നതില് ഒരു ബ്ലോഗ് സ്നേഹി എന്ന നിലയില്‍ അത്യന്തം ചാരിതാര്‍ത്ഥ്യമുണ്ട്. ഈ പോസ്റ്റ് പബ്ലിഷ് ചെയ്ത കൂതറ തിരുമേനി എന്ന ബ്ലോഗ്ഗറുടെ എന്നോടുള്ള വിശദീകരണവും എനിക്ക് മനസ്സിലാവുകയും ഞാനതിനെ മനസ്സ് കൊണ്ട് ശരി വെക്കുകയും ചെയ്തിട്ടുണ്ട്. എന്നെ സംബന്ധിച്ച് കാപ്പിലാനും എന്റെ സുഹൃത്തും നല്ല ബ്ലോഗ്ഗറുമാണ്. കാപ്പിലാനും രാമചന്ദ്രന്റെ മാതൃക പിന്തുടരാതിരിക്കാന് ഒരു കാരണവും ഞാന്‍ കാണുന്നില്ല. ഇത്രയും പറയാന്‍ ഞാന്‍ അര്‍ഹനാവുന്നത് രണ്ട് മൂന്ന് കൊല്ലമായി ഞാനും നിങ്ങളോടൊപ്പം ഉണ്ടായിരുന്നു എന്നത് മാത്രമാണ്.
എന്റെ ചേട്ടന്മാരെ എന്നോട് ഒന്ന് ക്ഷമിക്കു....ഞാന്‍ ആ പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് ബ്ലോത്രത്തിന്റെ വക്താവായല്ല ഞാന്‍ പറയുന്നത്...അത് എന്റെ വ്യക്തി പരമായ ഒരു പോസ്റ്റ് ആണ്..ഇത് രാമചന്ദ്രന് അറിയുന്നത് ഞാന്‍ പോസ്റ് കഴിഞ്ഞപ്പോഴാണ്..അദ്ധേഹവും വിയോജിച്ചു.....ഞാന്‍ കഷമായും പറഞ്ഞു..പിന്നെ അരുണ്‍ കായംകുളം എന്ന മഹത്ത് വ്യക്തിയോട് സത്യത്തില്‍ ഏറ്റവും കൂടുതല്‍ ആദരവ് തോന്നിയ സമയം ഇന്നാണ് കാരണം രാമചന്ദ്രന് നേരത്തെ പറഞ്ഞപോലെ തെറ്റ് തിരുത്തിയ ഒരു വ്യക്തി അദ്ദേഹം മാത്രമായിരുന്നു(ഇത് പോക്രിത്തരം കാണിച്ചിട്ട് അത് മറച്ചു വെക്കാന്‍ പുകഴ്ത്തിയതല്ല)സത്യമാണ്..കാരണം ഇവിടെ എനിക്ക് നേരെയും തെറി വിളികള്‍ ഉണ്ടായപ്പോള്‍ അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു ....അദ്ധേഹത്തിന്റെ പേര് വെറുതെ ഞാന്‍ പോസ്റ്റില്‍ ഉള്പെടുതിയത്തില് അതിയായ സങ്കടമുണ്ട്..ഇനി എനിക്കുള്ള ഒരു അപേക്ഷ ഇനിയും ഈ വഴക്ക് എന്നോട് തുടരരുതെ ...പ്ലീസ് ..എല്ലാവരോടും ഒരായിരം തവണ മാപ്പ് ചോദിക്കുന്നു.........'നമ്മുടെ ബൂലോകത്തോട്' പ്രത്യേകിച്ച് ക്ഷമ ചോദിക്കുന്നു...ഇനി ഇതിന്റെ പേരില്‍ എന്നെ ഇരയാക്കരുതേ.....പ്ലീസ് ......ക്ഷമ ചോദിച്ചിട്ട് അങ്ങോട്ട് ഒരു തൃപ്തി വരുന്നില്ല എന്തായാലും ഞാന്‍ ഈ ആഴ്ച കുറെകാര്യങ്ങള്‍ പഠിച്ചു........തെറി വിളികള്‍ക്കും അസഭ്യത്തിനും ഒരു മറുവശം ഉണ്ടെന്നു മനസിലായി..ആദ്യമായാണ് ബൂലോകത്തെ വിവാദത്തെ പറ്റി ഒരു പോസ്റ്റ് ഇടുന്നത് ...ബൂലോകം എന്റെ വിഷയം ആകുമെന്കിലും ഇനി വിവാധ്ങളില് നിന്നും ഒഴിഞ്ഞിരക്കാന് ശ്രമിക്കും..അരുണ്‍ കായംകുളം..നിങ്ങളോടാണ് എന്റെ മാപ്പ് മുഴുവനും..........മാപ്പാക്കുക...ഇനി എന്നോട് ശത്രുതയുള്ള ആരെങ്കിലും ഇവിടുണ്ടാകരുതെ പ്ലീസ്............പിന്നെ ഈ പേരില്‍ ബ്ലോത്രത്തെ വിമര്‍ശിക്കരുത് എന്ന ഒരു ഭവ്യമായ അഭ്യര്‍ഥന....നിര്‍ത്തി.........സമാധാനം..എല്ലാവര്ക്കും..........................................
ജിക്കൂ, പക്വതയില്‍ നീ മണിക്കൂറുകള്‍ക്കകം ഞങ്ങളെയെല്ലാം കടത്തിവെട്ടിക്കളഞ്ഞു മോനേ..
സ്നേഹാശംസകളോടെ,
@ജിക്കൂസേ
ഒരു ബ്ലോഗര്‍ എന്ന നിലയില്‍ ആശയ ഭിന്നിപ്പ് വരുമ്പോള്‍ ദേഷ്യം തോന്നിയെങ്കിലും ജിക്കൂസിനോട് പിണങ്ങേണ്ട കാര്യമില്ല. രു കൊച്ചനിയന്റെ രീതിയില്‍ തന്നെ താങ്കളോട് മറുപടി പറയുന്നു. ചെറുപ്രായത്തിലെ ഇത്തരം ഒരു സംരംഭം കൊണ്ടുനടക്കുകയാണല്ലോ. വളരെ നന്നായി മുമ്പോട്ട് പോവുക. താങ്കള്‍ക്ക് കഴിവുണ്ട്. പ്രകോപന പരമായ പോസ്റ്റുകള്‍ ഇടുമ്പോള്‍ താങ്കളുടെ കൂടെത്തന്നെയുള്ളവരോട് ഒന്നാലോച്ചു പോസ്റ്റ് ഇടുക. ആശംസകള്‍.
അവസാനം രാമൻ എല്ലാ കാര്യങ്ങളും
തകർപ്പനാക്കി. ചക്കിനുവച്ചത് കൊക്കിനു കൊണ്ടു അല്ലേ കൂതറേ..?(ഈ പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയിലും
ഇവിടെ കമന്റുദ്ധരിച്ചവരുടെ പ്രതികരണത്തിലും സംശയത്തിന്റെ നിഴലുകളുണ്ടെങ്കിലും നമുക്കെല്ലാം മറക്കാം) ഇപ്പൊ എന്തൊരു സമാധാനം...! രമചന്ദ്രൻ ധീരമായി പത്രം മുന്നോട്ട് കൊണ്ടുപോകൂ, നിങ്ങളുടെ ശരികളാണ് ബ്ലോത്രത്തിന്റേയും ശരി. കെ.പി.എസ്സിന്റെ സന്ദർഭോചിതായ മറുപടി തൃപ്തികരം. വിമർശിക്കുമ്പോൾ ആരൊടും പ്രത്യേക ചായ്വ് വരരുത്. പക്ഷാപാതം നിറഞ്ഞ മറുപടി എവിടെ കണ്ടാലും ഇനിയും ഈ വാണൻ തെറി വിളിച്ചിരിക്കും..! ഇനി ഈ ചർച്ച കൂടുതൽ വഷളാക്കാതെ ഇവിടെ നിർത്തുന്നതാണ് നല്ലത്...!
ഓ.ടോ: ഒന്നും മറക്കില്ല രാമാ...!
@ഗീര്‍....വാണാ
ചര്‍ച്ച എവിടെ നിര്‍ത്തണം എന്തായിരുന്നു ലക്ഷ്യം എന്നത് തീരുമാനിക്കുന്ന മോഡറേറ്റര്‍ പണി തല്ക്കാലം തനിക്കല്ലല്ലോ.. ഇവിടെ ഞാനും അംഗങ്ങളായ ഇത്രയും ആളുകളുമുണ്ട്.. തല്ക്കാലം വെടക്കക്കാതെ സ്ഥലം വിട്..
കഷ്ടം ...അപ്പോഴേക്കും നിര്‍ത്തിക്കളഞ്ഞോ ? ശേ... ആവേശം മൂത്ത് വന്നതാ. അപ്പോഴേക്കും എലാരും കൂടി സമാധാനം...സമാധാനം... സമാധാനം എന്ന് പറഞ്ഞു വന്നു. നിങ്ങക്കൊന്നും വേറെ പണിയില്ലേ ? മോനെ ജിക്കൂ...നീ ശരിക്കും ഒന്ന് പയറ്റണമായിരുന്നു ഇങ്ങനെ കാലേ വീണു ക്ഷമ ആരോടും പറയണ്ട......ഇതിപ്പോ ആകെ നാണക്കെടായില്ലേ .
അനിലേ ഞാന്‍ ജിക്കൂസിന്റെ പോസ്റ്റില്‍ കമന്റ് ഒന്നും ഇട്ടിരുന്നില്ലല്ലൊ. വല്ല അപരന്മാരും എന്തെങ്കിലും ഒപ്പിച്ചോ? ശരി തല്ക്കാലം എല്ലാവര്ക്കും ആശംസകള്‍.
അനിലേ നീ ആളു മുടുക്കൻ തന്നെ..
കെ.പി.എസ്സിന് അഭിവാദ്യങ്ങൾ..!
കെ.പി.എസ് മാഷെ,
ആകെ കണ്‍ഫ്യൂഷനായി.
എന്റെ രണ്ട് കമന്റും ഞാന്‍ ഡിലീറ്റുന്നു.
:)
ഗീര്വാണനും അവന്റെ സൃഷ്ടിസമന്മാരായ താതരഹിത കപ്പിത്താന്മാര്ക്കും നിരങ്ങാനുള്ളതല്ല ഈ ബ്ലോഗ്.. ബ്ലോഗിലെ ഭ്രാന്തനായ ആ തേര്‍ഡ് റേറ്റ് ചെറ്റയ്ക്കും ഇവിടെ സ്വാഗതമോതാന്‍ വിഷമമുണ്ട്..
നീ അങ്ങനെ പെണങ്ങല്ലേ ചക്കരേ..
(കണ്ടോ ഞാൻ കൂതറേ എന്നു വിളിക്കാതെ നല്ല വാക്കു വിളിച്ചത്)
ശരിയാ കെ പി എസ് പറഞ്ഞ പോലെ അദ്ധേഹത്തിന്റെ ഒരു കമെന്റും ഇവിടെ വന്നിട്ടില്ലല്ലോ?അനിലേ???????????????
Post a Comment