ഒരു ബ്ലോഗ് കവിയുടെ കമന്റില്‍ നിന്നാണ് കവി ഭാഷ അല്ലെങ്കില്‍ കവികള്‍ക്ക് മാത്രം മനസ്സിലാവുന്ന ഏതോ ഭാഷയുണ്ടെന്ന് കേട്ടത്. സാഹചര്യപ്രകാരം കവി തന്റെ മസ്തിഷ്കത്തിന്റെ അഗാധതയില്‍ അങ്കുരിച്ച കവിതാ ബീജത്തെ സാങ്കേതികമായി കവികള്‍ക്ക് മാത്രം മനസ്സിലാക്കാവുന്ന തരത്തില്‍ വളര്‍ത്തിയെടുക്കുകയും പിന്നീട് കവിതയായി പ്രസവിക്കുകയും ചെയ്തു എന്നാണു കൂതറ തിരുമെനിയ്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതേ കാരണം കൊണ്ടുതന്നെ മേല്‍പ്പറഞ്ഞ കവിതാഭാഷ അറിയാത്ത പാവങ്ങള്‍ വാലും ചുരുട്ടി പോരേണ്ടി വന്നു. കൂതറ തിരുമേനിയും ഒരിക്കല്‍ കവിത എഴുതി.. എന്തോ.. അറിയാവുന്ന മലയാളം ഭാഷയില്‍ എഴുതിയ കവിതയ്ക്ക് കൂതറയാണെന്ന കമന്റ് കിട്ടിയെങ്കിലും ആര്‍ക്കും മനസ്സിലായില്ലെന്ന പേരുദോഷം കിട്ടിയില്ല. അതെന്തെങ്കിലും ആവട്ടെ...
അപ്പോള്‍ എന്താണ് ഈ ഭാഷ.. ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗമാണ് ഭാഷയെന്നാണ് കൂതറ തിരുമേനി പഠിച്ചു വെച്ചിട്ടുള്ളത്. ലിംഗ്വിസ്റ്റിക് വിദഗ്ദന്മാര് നല്കുന്ന അക്കാദമിക് പരിഭാഷ നല്‍കാനോ വിശദീകരണം നല്‍കാനോ പാവം തിരുമെനിയ്ക്ക് കഴിയില്ല. എന്തായാലും കവിതയിലൂടെ കവി സമൂഹത്തിന് മാത്രം മനസ്സിലാകുന്ന ഒരു ഭാഷയ്ക്ക് തുടക്കം കുറിച്ചതിലോ അല്ലെങ്കില്‍ അങ്ങനെ നിലനില്‍ക്കുന്ന ഒരുഭാഷയില്‍ ആശയവിനിമയം നടത്തിയതോ തീര്‍ത്തും സുസ്തര്‍ഹ്യമായ കാര്യം തന്നെ. എല്ലാ ഭാഷയ്ക്കും നിയതമായ ലിപികളും ഭാഷാ ശൈലികളും ഉണ്ടാവണം എന്നില്ല. കാളവണ്ടിക്കാരന് കാളയോട് പറയുന്ന ഭാഷയ്ക്ക് ലിപിയോ ശൈലിയോ ഇല്ലല്ലോ. എങ്കിലും കാളവണ്ടിക്കാരന്റെ ഇംഗിതം മനസ്സിലാക്കാന്‍ കാളയ്ക്ക് കഴിയുന്നെങ്കില്‍ അതിനെ ആശയവിനിമയം എന്നുതന്നെ പറയേണ്ടിവരും. അതോടൊപ്പം ഒരുകാര്യം കൂടി പറയണം.. സാധാരണ ജീവജാലങ്ങളോടും (കാളവണ്ടിക്കാരന്റെ ഭാഷ തന്നെ ഉദാഹരിക്കാം) പിഞ്ചു കുട്ടികളോടും പറയുന്ന അവ്യക്ത ശബ്ദങ്ങള്‍ക്ക് ഭാഷയുടെ പേരോ അംഗീകാരമോ ഭാഷാ ശാസ്ത്രജ്ഞന്മാര് കൊടുത്തിട്ടില്ല. ബ്ലോഗുകവികള് ഇത്തരം പിഞ്ചുകുട്ടികളോ പക്ഷി, മൃഗാദികളോ അല്ലെന്നാണ് കൂതറ തിരുമേനിയുടെ അറിവ് ( അതോ ആണോ.?)
കവിത ആദി ഭാഷയിലോ ഗൂഢ ഭാഷാരീതിയിലോ എഴുതേണ്ട കാര്യമുണ്ടെന്നു തോന്നിയിട്ടില്ല. ഇന്ന് കുറ്റാന്വേഷണ സംഘങ്ങളും ചാര സംഘടനകളും ഗൂഢഭാഷ കൈകാര്യം ചെയ്തു പോരുന്നുണ്ട്.. കവിതയിലൂടെ അത്തരം ഗഹനവും അതന്ത്യം ഗോപനീയതുമായ ആശയം കൈകാര്യം ചെയ്യപ്പെടുന്നുണ്ടോ എന്നറിയില്ല. അടയാള ഭാഷയും, ആംഗ്യ ഭാഷയും (നയന രൂപേണ , കൈവിരല്‍ വഴി) സ്പര്‍ശന ഭാഷയും (തസ്കര ഭാഷ) ആശയവിനിമിയ രീതികളായി ഭാഷാ ശാസ്ത്രജ്ഞര്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ശ്രവണേന്ദ്രിയപരമായ ഭാഷയെത്തന്നെ ആധികാരികമായ ഭാഷയെന്ന് പൂര്‍ണ്ണമായ അംഗീകാരം ലഭിച്ചിട്ടുള്ളൂ. അച്ചടിഭാഷ മേല്‍പ്പറഞ്ഞ ഭാഷാരീതിയെ ലിപിയിലൂടെ മുദ്രണം ചെയ്യുന്നൂ എന്നുമാത്രം. അതുകൊണ്ട് തന്നെ ലിംഗ്വിസ്റ്റിക് പഠനങ്ങളില്‍ മലയാള ബ്ലോഗില്‍ മാത്രം നിലനില്‍ക്കുന്ന മേല്‍ത്തരം കവികള്‍ക്ക് മാത്രം മനസ്സിലാകുന്നതും നിലനില്ക്കുന്നതുമായ ഒരു ഭാഷയെ കുറിച്ച് പ്രതിപാദിച്ചിട്ടില്ല. (യുനാനി മെഡിസിന് പ്രാക്ടിസ് ചെയ്യുന്ന സുലൈമാന്‍ "പാഷ"യും ഈ കവി "ഭാഷയും" തമ്മില്‍ ബന്ധം ഉള്ളതായി കേട്ടിട്ടില്ല)
ആളുകളെ വിഡ്ഢിയാക്കാന്‍ നൂറു മാര്‍ഗ്ഗമുണ്ട്. ഇത്തരം മുരട്ടുവാദങ്ങള്‍ പറയുന്നതിന് മുമ്പേ സ്വയം ആരെന്നും മറ്റുള്ളവര്‍ തങ്ങളെപോലെയല്ലെന്നും തിരിച്ചറിവ് ഉണ്ടാവുന്നത് നല്ലതായിരിക്കും. ആകാശത്തിലെ മേഘത്തുണ്ടുകളില്‍ രൂപങ്ങള്‍ ചിലര്‍ക്ക് കണ്ടെത്താന്‍ കഴിയാറുണ്ട്. എന്നാല്‍ അതെ മേഘത്തിനു എല്ലാവര്ക്കും രൂപങ്ങളെ കണ്ടെത്താന്‍ കഴിയണമെന്നുമില്ല. അത്തരം രൂപങ്ങള്‍ കേവലം വ്യക്തി ചിന്താരീതിയില്‍ അധിഷ്ടിതമായിരിക്കും. അതുകൊണ്ട് തന്നെ ആ മേഘത്തിനെ രൂപങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചവയാണെന്ന് വാദിക്കാന്‍ കഴിയില്ല. കവിതയിലൂടെ ഒരു കവി തന്റെ ആശയങ്ങളെ വിശദീകരിക്കുകയാണ് ചെയ്യുന്നത്. അതിനു തനിക്കു പരിചിതമായ ഭാഷയില്‍ പദ്യരൂപത്തില്‍ ആശയ വിശദീകരണം നല്‍കുന്നുവെന്ന് മാത്രം. ഈ പ്രക്രിയയില്‍ ഏതെങ്കിലും ലഭ്യമായതും ഉപയോഗത്തില്‍ ഇരിക്കുന്നതും മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്നതുമായ ഒരു ഭാഷാസങ്കേതത്തിന്റെ സഹായം സ്വീകരിക്കുന്നു എന്നതാണ് ശരി..
"ക്രൂം പ്ലൂം ബ്രൂം ചൂം
പ്രൂം ടൂം ജൂം ഹൂം .."
പ്രപഞ്ചത്തിലെ എല്ലാ മൂല്യച്ചുതികളെയും വിശദീകരിക്കുന്ന ഈരടികളാണ് മുകളില്‍ കുറിച്ചിരിക്കുന്നത്, അതിന്റെ പദാര്‍ത്ഥം, ആശയര്‍ത്ഥം എന്നിവ മനസ്സിലാവാത്തത് വായനക്കാരന്റെ കുഴപ്പം കൊണ്ടാണെന്ന് കൂതറ തിരുമേനി വാദിച്ചാല്‍ എനിക്ക് സാരമായ മാനസിക വിഭ്രാന്തി ബാധിച്ചെന്നു തന്നെ ആളുകള്‍ പറയും. കാരണം മലയാളത്തില്‍ കവിത എഴുതുമ്പോള്‍ മലയാളം തന്നെ എഴുതുക. അല്ലെങ്കില്‍ അതിന്റെ വിശദീകരണം അടിയില്‍ കൊടുക്കുക. പലപ്പോഴും സംസ്കൃതം ഈരടികളും ശ്ലോകങ്ങളും കവികളും നിരൂപകന്മാരും ബ്ലോഗില്‍ എഴുതുമ്പോള്‍ അതിന്റെ വിശദീകരണം നല്‍കാറുണ്ട്. ആധുനിക കവിത മലയാളത്തില്‍ എഴുതുമ്പോള്‍ അതിന്റെ വിശദീകരണം തരേണ്ടകാര്യമില്ല. പരിചിതമായ വാക്കുകള്‍ കൊണ്ട് പദാക്ഷര സാമ്പാര്‍ തയ്യാറാക്കുമ്പോള്‍ അതിനു വിശദീകരണം പോലുമില്ല.
വായനക്കാരെ വെറും "ഊളന്‍" എന്നുകരുതുമ്പോള്‍ തനിക്കു ഞാന്‍ എഴുതുന്നത് മനസ്സിലാവില്ലെന്നും ഞാന്‍ മലയാള ഭാഷയുടെയും കാവ്യ ഭാഷയുടെയും ഉത്തുംഗംഗതയില് വിഹരിക്കുന്നവന്‍ ആണെന്നുമുള്ള സ്വയം തോന്നല്‍ ഇല്ലാതിരിക്കുന്നതാവും നല്ലത്. മുട്ടാത്തര്‍ക്കവും വിശദീകരണയോഗ്യമല്ലാത്ത വാദഗതികളും പിന്നീട് ചപലതയ്ക്ക് വഴിവെയ്ക്കുന്നു. ഇത്തരം ആളുകളില്‍ പ്രതിഭകളുടെ മിന്നലാട്ടം കാണുന്നവര്‍ മേല്‍പ്പറഞ്ഞ മഹാരഥന്മാരുടെ ഭ്രാന്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുകയാണ് ചെയ്യുന്നത്..മറുഭാഷ സംസാരിക്കുന്ന ചിലരുടെ രീതിയെ ഇന്ന് ചില മനോരോഗ ചികില്‍സകര്‍ ഹിസ്റ്റീരിയ ബാധിച്ചവരുടെ ജല്‍പ്പനങ്ങളായി വിശദീകരിക്കുന്നു.
ഭാഷ ആശയ വിനിമയത്തിന് വേണ്ടിയാകണം. ഗദ്യമായാലും പദ്യമായാലും അതുതന്നെ വേണം. എഴുത്തുകാരന് തന്റെ ഉള്ളിലുള്ള ആശയങ്ങളെ ഗദ്യ രൂപത്തിലും പദ്യ രൂപത്തിലും എഴുതുന്നത് അതെ അര്‍ത്ഥത്തില്‍ വായനകാര്‍ക്ക് മനസ്സിലാവുമ്പോഴാണ് ആ കൃതി വിജയിക്കുന്നത്. ആശയത്തില്‍ വന്ന പാളിച്ചകളെയും എഴുത്തില്‍ വന്ന പാളിച്ചകളെയും വിമര്‍ശകര്‍ വിമര്‍ശിക്കുന്നത് ആദ്യം ആശയമെന്താണെന്ന് മനസ്സിലാവുമ്പോഴാണ്. ആര്‍ക്കും മനസ്സിലാവാത്തതും തനിക്കും തന്റെ സമാന (?) ഭാഷാവരം കിട്ടിയവര്‍ക്കും മാത്രമേ മനസ്സിലാവൂ എന്ന് പ്രസ്താവിക്കുന്നവര്‍ എന്താണ് ഭാഷയെന്നെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു..
"ഇദമന്ധം തമഃകൃത്സ്നം ജായെത ഭുവനത്രയം
യദി ശബ്ദാഹ്വയം ജ്യോതിരാ ചന്ദ്രാര്ക്കം ന ദീപ്യതേ."
Thursday, October 29, 2009
Subscribe to:
Post Comments (Atom)
33 comments:
"ക്രൂം പ്ലൂം ബ്രൂം ചൂം
പ്രൂം ടൂം ജൂം ഹൂം .."
തകര്‍ത്തു!
തീരുമേനി പൊളന്നു...!
തീരുമേനി മലയാളം പഠിച്ചിട്ടില്ലെന്നു മനസ്സിലായി :)
തനിക്കൊന്നും നാണമില്ല ല്ലേടോ?
മനസ്സിലാകാത്ത കവിത കവിതയേ അല്ല എന്ന് വിളിച്ച് പറയാന്‍ കാണിച്ച ആ തൊലിക്കട്ടിയെ അഭിനന്ദിക്കുന്നു. കീപ് ഇറ്റ് അപ് മൈ ബോയ് കീപ് ഇറ്റ് അപ്!
തെണ്ടുൽക്കർ.. അടങ്ങൂ..
ശന്തനാകൂ...
എന്നെപ്പോലെ സമചി ത്തനാകൂ...
ക്ഷമ കൊണ്ടെന്തെല്ലാം നേടാം..
എന്തിനാ തിരുമേനീ.. ആരോടാ ഇതൊക്കെ പറയുന്നത്. ഉറക്കം നടിച്ചു കിടക്കുന്നവരെപ്പോലും ഉണര്‍ത്താം .പക്ഷേ ലോകത്ത് താനും കൂട്ടാളികളുമല്ലാതെ ബാക്കിയുള്ളവരെല്ലാം മയങ്ങിക്കിടക്കുകയാണെന്ന് കരുതുന്നവരെ എന്തുപറഞ്ഞ് മനസ്സിലാക്കാന്‍ . വിട്ടുകള തിരുമേനീ
"ക്രൂം പ്ലൂം ബ്രൂം ചൂം
പ്രൂം ടൂം ജൂം ഹൂം .."
ഇത് സുധാകരന് മന്ത്രം ചൊല്ലിയത് പോലെ ഉണ്ടല്ലോ.
ഞാനും ഒരു കവി ആണേ.
തീപ്പൊരി
ആളുകള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ എഴുതാന്‍ ആര്‍ക്കും കഴിയും, അത് കവിതയാവുകയില്ല.മനസ്സിലാകാത്ത ഭാഷയില്‍ എഴുതുന്നതാണ് കവിത.
@ജോണ്‍ ചാക്കോ..
താങ്കള്‍ കവി ആണെന്നറിഞ്ഞതില്‍ സന്തോഷം.. താങ്കളുടെ കവിത അവലോകനം ചെയ്യുന്നതില്‍ വിരോധമുണ്ടോ...
1)
കാളവണ്ടിക്കാരന് കാളയോട് പറയുന്ന ഭാഷയ്ക്ക് ലിപിയോ ശൈലിയോ ഇല്ലല്ലോ. എങ്കിലും കാളവണ്ടിക്കാരന്റെ ഇംഗിതം മനസ്സിലാക്കാന്‍ കാളയ്ക്ക് കഴിയുന്നെങ്കില്‍ അതിനെ ആശയവിനിമയം എന്നുതന്നെ പറയേണ്ടിവരും.
2)
സാധാരണ ജീവജാലങ്ങളോടും പിഞ്ചു കുട്ടികളോടും പറയുന്ന അവ്യക്ത ശബ്ദങ്ങള്‍ക്ക് ഭാഷയുടെ പേരോ അംഗീകാരമോ ഭാഷാ ശാസ്ത്രജ്ഞന്മാര് കൊടുത്തിട്ടില്ല.
3)
ആകാശത്തിലെ മേഘത്തുണ്ടുകളില്‍ രൂപങ്ങള്‍ ചിലര്‍ക്ക് കണ്ടെത്താന്‍ കഴിയാറുണ്ട്.
അപ്പോള്‍ എല്ലാവര്ക്കും ഒരേ പോലെ മനസ്സിലാകാത്ത തരം ഭാഷയും രൂപങ്ങളുമൊക്കെയുണ്ട് അല്ലേ? എല്ലാവര്ക്കും ഒരേപോലെ മനസ്സിലാകാത്ത മനോവ്യാപാരങ്ങളും വികാരങ്ങളും സാധ്യമാണെന്നു സാരം. അത് ലിപികളില്‍ പകര്‍ത്തി അതിനു കവിത എന്ന് പേരു ചേര്‍ക്കുന്നതാണ് ബൂലോക കവിതാവിമര്‍ശന സ്ക്വാഡിനു സഹിക്കാത്തത്.ബൂലോകത്ത് കവിത എന്ന വിഭാഗവും അതിന് വായനക്കാരുമുള്ളത് ചില ബൂലോക സൂരിനമ്പൂരിമാര്ക്കു സുഖിക്കുന്നില്ല അതാണു കാര്യം കൃത്യമായ ഇടവേളകളില്‍ അവരിങ്ങനെ വല്ലതും എഴുതിക്കൊണ്ടിരിക്കുന്നവരുടെ മേല്‍ കുതിര കയറിക്കൊണ്ടിരിക്കും.ഇന്നലെ കണ്ടത്,ഇന്നു കാണുന്നത്, നാളെ കാണാനിരിക്കുന്നതും ഇതുതന്നെ അതുകൊണ്ട് അത്ഭുതമൊന്നുമില്ല.
@ കാവലാന്‍
"ക്രൂം പ്ലൂം ബ്രൂം ചൂം
പ്രൂം ടൂം ജൂം ഹൂം .."
അപ്പോള്‍ ഇതും കവിത തന്നെ... അല്ലേ.. എന്റെ വിചാരങ്ങളെ ലിപികളില്‍ പകര്‍ത്തിയതാണ്.. അക്ഷരങ്ങള്‍ എല്ലാം നാമൊക്കെ പഠിച്ചത് തന്നെ ആണല്ലോ.. .
ഈ കാവലാളിനു തലയ്ക്ക് പ്രാന്താ തിരുമേനീ... ഈ കവിത മനസ്സിലായില്ലെങ്കിൽ പിന്നെ ഏതു മനസ്സിലാകും..ദുബായ് കപീഷുകളുടേയോ..?
അതു ചോദിക്കേണ്ടത് അതിന്റെ ആസ്വാദകനോടല്ലേ കൂതറേ? താങ്കളുടെ ചിന്താധാരയില്‍ പെടുന്നവര്‍ക്കും അതിനു പുറത്തുള്ളവര്‍ക്കും അത് ഒരേ വിധത്തിലല്ല അനുഭവപ്പെടുക എന്നാണുദ്ധേശിച്ചത്. അവഹേളനമാണ് അജണ്ടയെങ്കില്‍ അതിനു മറുകുറിക്കു നേരമില്ല.
ഡാ കൂതറേ വച്ച് മതിയാക്കിക്കോണം
നിന്റെയൊരു കവിതാപഠനം...
ദുബായ് കവികൾ ആരാടാ നിന്റെയൊക്കെ അമ്മായിയുടെ മാപ്ലമാരോ..?
ശ്രീമാൻ നമ്പൂരി..ബ്ഫൂ...
ഇല്ല തിരുമേനി ഒരു വിരോധവും.
ഞാനും 'ഫേമസ്' ആവട്ടെ.
കുറെ ഒണക്ക കവികള്‍ ഇറങ്ങിയിട്ടുണ്ടല്ലോ
ശിവ ശിവ !
@കാവലാന്‍
പോസ്റ്റ് ഒന്ന് വിശദമായി വായിക്കുക.. വായില്‍ വരുന്നത് കോതയ്ക്ക് പാട്ടെന്നു പറഞ്ഞാല്‍ കവിത ആകുമോ..
"ക്രൂം പ്ലൂം ബ്രൂം ചൂം
പ്രൂം ടൂം ജൂം ഹൂം .."
“ഭ്രാന്തമായ ഏതൊ ഒരു നിമിഷത്തില്‍ ബോധാബോധത്തിന്റെ നേരിയ നൂല്പാലത്തിലൂടെ ഇടറി നീങ്ങുമ്പോള്‍ സ്വപ്ന സ്ഖലനം പോലെ ഉണ്ടാവുന്ന കവിതയെ ഉറക്കത്തില്‍ നിന്നുണര്‍ന്ന ശേഷം ആരുമായി രമിച്ചാണ് വിരിപ്പു നനഞ്ഞിരിക്കുന്നതെന്നു ബാലിശമായ പരിശോധനയ്ക്കാണിവിടെ ചിലര്‍ മുതിരുന്നത്
നിങ്ങളോട് സംവദിക്കാത്ത കവിതയെ നിങ്ങള്‍ വെറുതെ വിട്ടേക്കൂ...
കവിതയുടെ ജന്മ ശേഷം കവി അതിനെ കൈ വിട്ടിരിക്കാം...കവിക്കതിപ്പോള് മനസ്സിലാകുന്നില്ല എന്നും വരാം..
എന്നാല്‍ വായനക്കാരായെത്തുന്നവര് അതില്‍ പലതും തിരിച്ചറിയുന്നുവെങ്കില്‍..?
അതില്‍ നിന്നവര്‍ക്കു പലതും കണ്ടെടുക്കാന്‍ കഴിയുന്നുവെങ്കില്‍..??“
തിരുമേനീ, ആസ്വാദനമാണ്, കോപ്പീ പേസ്റ്റാണ്.
ക്ഷമിക്കണം.
ഈ വർഷത്തെ ഏറ്റവും നല്ല കവിതക്കുള്ള അവാർഡ് തിരുമേനിക്കു തന്നെ.
കൂതറേ ഇതേ വിശദമായ വായന കവിതയില്‍ വായനക്കാരനു സാധ്യമാണെങ്കില്‍ അവര്‍ക്കത് ആസ്വദിക്കാന്‍ സാധിക്കില്ലേ?
അഥവാ ഞാന്‍ വായിച്ച് മനസ്സിലാക്കിയതില്‍ കൂടുതല്‍ കൂതറ ഈ പോസ്റ്റുകൊണ്ട് ഉദ്ധേശിച്ചിട്ടുണ്ടെങ്കില്‍ വളരെ കഷ്ടപ്പെട്ട് എനിക്കതറിയണമെന്നില്ല,നിത്യപാരായണം ചെയ്യാന്‍ തക്കം മഹദ് വചനങ്ങളൊന്നുമല്ലല്ലോ എഴുതി വച്ചിരിക്കുന്നത്.
"ക്രൂം പ്ലൂം ബ്രൂം ചൂം
പ്രൂം ടൂം ജൂം ഹൂം .."
പ്രപഞ്ചത്തിലെ എല്ലാ മൂല്യച്ചുതികളെയും വിശദീകരിക്കുന്ന ഈരടികളാണ് മുകളില്‍ കുറിച്ചിരിക്കുന്നത്, അതിന്റെ പദാര്‍ത്ഥം,
കമന്റില്‍ തിരുമേനി പറഞ്ഞത് ഇങ്ങിനെ
എന്റെ വിചാരങ്ങളെ ലിപികളില്‍ പകര്‍ത്തിയതാണ്..
വിചാരങ്ങള്‍ സമര്‍ത്ഥിക്കാമോ? അറിയാത്തത് കൊണ്ടാണ് കേട്ടോ?
ഏതു കവിതയെ പറ്റിയാണ് പറഞ്ഞത് എന്നൊന്ന് അറിയിക്കാമോ?
എന്നിട്ട് പറയാം താങ്കള്‍ ശരിയാണോ എന്ന്,
മനസ്സിലാകുന്ന ഭാഷയില്‍ എഴുതിയാല്‍ കവിത ആവില്ലെന്നാര് പറഞ്ഞു! കൂതറ ബ്ലോഗ്ഗര്‍ താങ്കള്‍ അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത് ലളിതമായ് മഹത്തായ ആശയങ്ങള്‍ കവിതയില്‍ പ്രകടിപ്പിക്കാം എന്ന് മനസ്സിലാക്കൂ...
ഇന്ന് ഏതെങ്കിലും കവികള്‍ (?) ആളുകള്‍ക്ക് മനസ്സിലാവാത്ത തന്റെ കവിതകള്‍ പറഞ്ഞു തരുന്നുണ്ടോ? ആ കവിതകള്‍ യക്ഷികളെ പോലെ മാഞ്ഞു പോകുന്ന മായിക ശ്രുഷ്ടി ആണെന്ന് അവര്ക്കരിയുന്നതാണ് അതിനു കാരണം , മനസ്സിലാവാത്ത കവിതയെ പുകഴ്ത്തുന്ന ചില ............ആവാന്‍ തിരുമേനി ഒരിക്കലും തയ്യാരാവല്ലേ .
തിരുമേനി ഇനിയും കവിത പഠനം തുടരൂ...
@കാവലാന്‍
അതെ അത് തന്നെ ഞാനും പറയുന്നു.. വായനക്കാര്‍ക്ക് (എല്ലാവരും കവിയാകണം എന്നില്ലല്ലോ..) മനസ്സിലാവാത്ത ഭാഷയാണ് താന്‍ എഴുതുന്നതെന്ന് സ്വയം കവി പറയുമ്പോള്‍ പിന്നെ എന്ത് വിശദമായ വായന.. അതോ പ്രസ്തുത കവിയുടെ ഭാഷ പഠിച്ചിട്ടു വേണോ ഒരു മലയാളം ഭാഷ അറിയുന്നവന് കവിത വായിക്കാന്‍.
@ ബൃഹസ്പതി
വായനക്കാരന് വിഡ്ഢിയും എഴുത്തുകാരന് കേമനും എന്നൊരു ധാരണ ചില കവികള്ക്കുണ്ട്. നമ്മെ നശിപ്പിക്കുന്ന ഒരു വിചാരധാരയാണത്. എളുപ്പത്തില്‍ പറഞ്ഞാല്‍ കഴിച്ചാല്‍ ദഹിക്കാതെ വയറിളക്കം വരുന്ന ഭക്ഷണം പോലെ തന്നെ ഫലത്തില്‍. സമയ ദോഷത്തിന് ആരെങ്കിലും ചോദിച്ചാല്‍ ഇതെന്റെ ഭാഷ താങ്കള്‍ക്ക് മനസ്സിലാവില്ലെന്ന് പ്രസ്താവനയും. ഭാഷാ ഉല്‍പ്പത്തിയും , ഭാഷാ വളര്‍ച്ചയും ഭാഷാ തരങ്ങളും വാക്യശോധനയും ഒന്നും അറിയാത്തതിന്റെ
പ്രശ്നങ്ങള്‍ ആണത്. അപ്പോള്‍ ഇത്തരം പല ഈരടികളും ജന്മമെടുക്കും ........ :)
@സുജീഷ്
ലതീഷ് മോഹന്‍ എന്നാ കവിയും ഉറുമ്പും തമ്മില്‍ നടന്ന വിവാദവും ലതീഷിന്റെ കവിതയും കണ്ടിരുന്നു.
സുജീഷിന്റെ കവിതകള്‍ എനിക്കിഷ്ടമാണ്.. ഒരിക്കല്‍ അവലോകനത്തിനായും എടുത്തിരുന്നു. എന്റെ അറിവില്‍ ആര്‍ക്കും മനസ്സിലാവാത്ത വരികള്‍ എഴുതുന്ന ആളുകലെപോലെ തന്നെ കമന്റുകള്‍ താങ്കള്‍ക്കും കിട്ടുന്നുണ്ടല്ലോ.. ഏറ്റവും വലിയകാര്യം സുജീഷിനെ പോലെയുള്ളവരുടെ കവിതകള്‍ വായിച്ചിട്ട് കമന്റുകള്‍ (അത് വിമര്‍ശനമായാലും അഭിനന്ദനമായാലും) കവിതകള്‍ മനസ്സിലാക്കിയിട്ടു ഇടാമെന്നതാണ്. നേര്‍ച്ചപോലെ കമന്റ് ഇടേണ്ട എന്ന് സാരം. ആര്‍ക്കും മനസ്സിലാവാത്ത ആര്‍ക്കും ദഹിക്കാത്ത കവിത എഴുതുന്നവര്‍ പലപ്പോഴും അത്യുന്നതര്‍ ആണെന്ന ധാരണ മാറിയിരുന്നെങ്കില്‍ എന്ന് കരുതുന്നു.
ഭാഷാ വൈദഗ്ദ്യവും അവഗാഹവും ഉള്ള നിരവധിയാളുകള്‍ ബ്ലോഗിലുണ്ട്. പക്ഷെ അതെല്ലാമുപയോഗിച്ചു ആളുകള്‍ക്ക് മനസ്സിലാത്ത വരികള്‍ ചമച്ചു അതെന്താണെന്ന് ചോദിച്ചാല്‍ എന്റെ ഭാഷ താങ്കള്‍ക്കറിയില്ല എന്ന് പറയുന്നവര്‍ സത്യത്തില്‍ ഭാഷയോ ഭാഷ ചരിത്രമോ എന്തെന്ന് അറിയാത്തവര്‍ ആണെന്ന് പറയേണ്ടി വരും.
@ഉറുമ്പേ
താങ്ക്സ്.. താങ്കളുടെ പോസ്റ്റ് എനിക്കിഷ്ടമായി.. ചിലരെങ്കിലും ഇങ്ങനെ പ്രതികരിച്ചിരുന്നെങ്കില്‍ തങ്ങള്‍ ദന്തഗോപുരവാസികളും മറ്റുള്ളവര്‍ വിഡ്ഢികളും ആണെന്ന ചില കവി പുംഗവന്മാരുടെ മിഥ്യാധാരണ മാറിക്കിട്ടിയേനെ.
സുജീഷ് നെല്ലിക്കാട്ടിന്റ്റെ ഉദ്ദിഷ്ട കാര്യലബ്ദിക്ക് ഉപകാര സ്മരണ.. :p
ഹ ഹ ഹ വായടപ്പിക്കുന്ന മറുപടി..
മൂടുതാങ്ങികളൊക്കെ എവിടെ പോയി..?
@ ഗീർവാണൻ ,
എന്താടോ, പുട്ടിനിടെ തേങ്ങാ ഇടുന്നതുപോലെ ഇടയ്ക്കിടെ ഓരോന്നു പറഞ്ഞുപോകുന്നത്.
തിരുമേനി, നന്ദി.
ലതീഷ് പറയുന്നു:
“അങ്ങേയറ്റം ദുര്‍ബലമായ ന്യായങ്ങളില്‍ ജീവിക്കുന്ന ഒരു മണ്ടന്‍ സമൂഹത്തെ പ്രകോപിക്കാന്‍ കഴിയുക എന്നതിനെക്കാള്‍ വലിയ എന്താണ് എന്റെ മടിയന്‍ ജീവിതത്തിന് ചെയ്യാനാവുക?“
അതേയതെ, ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം, പിന്നെയും മുട്ടുമ്പോൾ തെറി.
ഇവിടെ ചിലർ സ്വന്തം അമേധ്യം ചന്ദനമെന്നപേരിൽ പൂശിനടക്കുന്നു.
ആയുഷ്മാൻ ഭവ.
@ബൃഹ:
ഈ കവികൾ ദുർബലന്മാരാണോ..?
ഇടയ്ക്കിടെ സുഖിപ്പിച്ചില്ലെന്നുമാത്രം പറയരുത്..!
@ഉറുമ്പ്
ഖേദത്തോടെ പറയട്ടെ
ലതീഷ് സത്യമാണ് പറയുന്നത്.... "മണ്ടന്‍ സമൂഹം തന്നെ..."... കാരണവും പറയാം..... അല്ലെങ്കില്‍ പണ്ടേ ഈ ജല്പ്പനങ്ങളെ കവിതയെന്നു വിളിച്ചപ്പോള്‍ ഇതിനെ ഭ്രാന്തെന്ന് തുറന്നു പറയാനുള്ള ആര്‍ജ്ജവം സമൂഹമെന്ന വായനക്കാര്‍ കാട്ടിയേനെ....
കണ്ണാടിയില്‍ നോക്കി പ്രതിഫലനത്തെ മണ്ടന്‍ എന്ന് വിളിക്കുന്ന ഇത്തരം കപടന്മാരാണ് മലയാളത്തിനു ശാപം... ചില സുഖിപ്പിക്കല്‍ വീരന്മാര് ഇവരില്‍ പ്രതിഭയുടെ മിന്നലാട്ടം കാണുന്നു..
ഓഫ് : ഒരിക്കല്‍ തിരുവുനന്തപുരത്തു ചാലാ ബാസാറില്‍ ഇത്തരം ആര്‍ക്കും മനസിലാവാത്ത കവിത ചൊല്ലുന്ന ഒരാളെ കണ്ടിരുന്നു.. ദുര്‍ഭാഗ്യവശാല്‍ അയാള്‍ ബൂലോക കവി അല്ലാത്തതിനാല്‍ അയാളെ ഭ്രാന്തന് എന്നാണു നാട്ടുകാര്‍ വിളിച്ചത്..
നിലാവിന് ഇപ്പുറത്ത് എന്തെന്ന് എനിക്ക് മനസ്സിലായി, പക്ഷെ അപ്പുറത്ത് ?
ധ്വനിപ്പിച്ചില്ല-ഒരു ആസ്വാദനം
ദാ ഇവിടെയുണ്ട് പുതുകവിതയിലെ
മറ്റൊരു രസതന്ത്രം
Post a Comment