തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, November 2, 2009

196.അങ്ങനെ അവന്‍ ഇവിടെയുമെത്തി...

ഒരു ചെറു പോസ്റ്റാണിത്. കാന്താരിയെന്തിനു ധാരാളം എന്നത് പോലെത്തന്നെ പോസ്റ്റിന്റെ വിഷയവും.. മുമ്പൊരിക്കല്‍ അമേരിക്കയില്‍ ഉള്ള എന്റെ ഒരു ചങ്ങാതിയെ വിളിച്ചപ്പോള്‍ (ഹേ... നിങ്ങള്‍ കരുതുന്ന മറ്റേ പുള്ളിയല്ല...) അദ്ദേഹത്തിന്റെ സഹോദരീ പുത്രന്‍ ഒരു ഡീ അഡിക്ഷന്‍ സെന്ററിലാണെന്ന് പറയുകയുണ്ടായി. ഒരു രസത്തിനായി തുടങ്ങിയ ഐസ്‌ എന്നാ ഓമനപ്പേരില്‍ അറിയുന്ന മേത്തെംഫെറ്റമീന്‍ ഇപ്പോള്‍ പയ്യനെ ഭ്രാന്താവസ്ഥയില്‍ എത്തിച്ചുപോലും. ഒരു ചെറിയ അളവില്‍ എടുത്താല്‍ അമിതമായ ലൈംഗികശേഷിയും ആസക്തിയും പ്രദാനം ചെയ്യുന്ന ഐസിനെ പിന്നീട് പയ്യന്‍ വിടാതെ പിന്തുടരുകയായിരുന്നു.

ബ്രൌണ്‍ ഷുഗര്‍ പോലെയുള്ള മയക്കുമരുന്നുകളെക്കാള്‍ വിലക്കുറവ്‌ ഉണ്ടെന്നതാണ് ഇതിന്റെ ഒരു ഗുണം. ഒപ്പം കിട്ടാന്‍ അത്രയധികം വിഷമവുമില്ല. കുറെയൊക്കെ ആശുപത്രികളില്‍ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന ഇവ അത്രകണ്ട് ബുദ്ധിമുട്ടില്ലാതെ ലഭിക്കും. അമേരിക്കയിലും കാനഡയിലും ഇതിനെതിരെ നിയന്ത്രണം വന്നുകൊണ്ടിരിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ജപ്പാന്‍ ,തായ്ലാന്‍ഡ്‌ , ഇന്തോനേഷ്യ, ബര്‍മ മുതല്‍ സൌത്ത് ആഫ്രിക്ക വരെ ഈ അസുരന്‍ തന്റെ പിടിമുറുക്കി കഴിഞ്ഞു.

ഇതിന്റെ മറ്റൊരു പ്രധാന സൗകര്യം ഉപയോഗിക്കാനുള്ള രീതികളാണ്. ഇന്‍ജെക്റ്റ്‌ ചെയ്തും, മൂക്കിലൂടെ വലിച്ചും, പുകവലിച്ചും മാത്രമല്ല ഗുദത്തില്‍ നിക്ഷേപിച്ചും ഇത് പ്രയോഗിക്കാം. എന്തായാലും ഇത്രയധികം മാര്‍ഗ്ഗങ്ങള്‍ ഉള്ളതുകൊണ്ടാവാം ഈ മരുന്ന് അനുദിനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു.. കൂതറ തിരുമേനി ഏറ്റവും ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു. ഇപ്പോള്‍ ഈ മരുന്ന് നമ്മുടെ ഭാരതത്തിലും ലഭ്യമാണ്. "ഭൂല്‍ ഭുലയ്യ" എന്നാ ഓമനപ്പേരില്‍ ഇന്ന് നമ്മുടെ ഭാരതത്തിലും ഇത് ലഭ്യമാണ്. നമുക്കും കുടുംബത്തിനും രാജ്യത്തിനും ഗുണകരമായ കര്‍മ്മങ്ങള്‍ ചെയ്യേണ്ട ഈ പ്രായത്തില്‍ നമ്മുടെ യുവത്വം ഈ മയക്കുമരുന്നിന് അടിമയാകുന്നത് ചിന്തിയ്ക്കാന്‍ പോലും വയ്യ. ഈ വിനാശമാര്‍ഗ്ഗത്തെ നാം സ്വീകരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യാം..

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

2 comments:

ഹരീഷ് തൊടുപുഴ said...

ഓഹ് ദൈവമേ..!!

ഭാരതത്തെ കാത്തു രക്ഷിക്കണേ..

ജീവിതത്തിലൊരിക്കലും രുചിച്ചു നോക്കിയിട്ടില്ലത്ത ഒരു സംഭവമാണു മയക്കുമരുന്നുകൾ..
മറ്റെല്ലാ തരികിടകൾക്കും പോയിട്ടുണ്ടെങ്കിലും..
കാത്തു രക്ഷിക്കട്ടെ..

Kvartha Test said...

ഞാന്‍ ഇപ്പോള്‍ ത്തന്നെ ഒരു ആദിച്റ്റ്‌ ആണ് - രാവിലെ ചായ കുടിച്ചില്ലെങ്കില്‍ ഉച്ചയാവുമ്പോഴേക്കും ചെറിയ ഒരു തലപെരുപ്പ് വരുന്നു. ഇതൊന്നു നിയന്ത്രിക്കാന്‍ പോലും വളരെ ബുദ്ധിമുട്ട്‌. പിന്നെ ഈ വലിയ ഭയ്യാ യുടെ കാര്യം പറയണോ... തിരുമേനി, കേരളത്തില്‍ എവിടെ വാങ്ങാന്‍ കിട്ടും, രഹസ്യമായിട്ടു പറഞ്ഞാല്‍ മതി! :-)