തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, October 26, 2010

251.അയ്യപ്പന്‍റെ നെയ്യപ്പം എനിക്കും കിട്ടട്ടെ...!!

അയ്യപ്പനോടുള്ള മലയാളിയുടെ സ്നേഹം കണ്ടിട്ട് കൂതറ തിരുമേനിയുടെ അന്തരാത്മാവ് കേണു കരഞ്ഞതുകൊണ്ടാണീ പോസ്റ്റിടാന്‍ താമസിച്ചത്. കഷ്ടം..! ഇത്രയും കാലം മലയാളികള്‍ പാലും തേനും ഊട്ടി അന്തപ്പുരത്തിലെ പട്ടു മെത്തയിലുറക്കിയ കവിയെ ഇന്നിപ്പോള്‍ സര്‍ക്കാര്‍ ഗൗനിക്കുന്നതുപോലുമില്ല. ഇത്രയും സാംസ്കാരിക വിരുദ്ധരായ ഒരു സര്‍ക്കാര്‍ കേരളം ഭരിച്ചിട്ടില്ല പോലും.. കൊള്ളാം..!! ഇനി വകുപ്പ് മന്ത്രിയോ അല്ല മുഖ്യ മന്ത്രിയോ രാജിവേച്ചേങ്കിലോ സമാധാനം കിട്ടുകയുള്ളൂ എന്നമട്ടിലാണ് മിക്കവാറും പ്രതികരിക്കുന്നത്...!

ആദ്യമേ ചിലകാര്യങ്ങള്‍ പറയട്ടെ.! കവി അയ്യപ്പന്‍ സ്വീകരിച്ച ചര്യ ആരും അദ്ദേഹത്തെ അടിച്ചേല്‍പ്പിച്ചതല്ല.. ജോണ്‍എബ്രഹാം ഒരു കാലഘട്ടത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇവരൊക്കെ ഇതിന്റെ ഉദാഹരണങ്ങള്‍ ആയിരുന്നു. മാനം മര്യാദയ്ക്ക് സാമൂഹിക വ്യവസ്ഥിതിയ്ക്ക് അനുസരിച്ച രീതിയില്‍ ജീവിക്കാന്‍ ഒരു പരിധിവരെ ഏവരും ബാധ്യസ്ഥരാണ്. അത് തെറ്റിച്ചു സ്വയം തീരുമാനിച്ച വഴിയിലൂടെ സഞ്ചരിച്ച ഏവര്‍ക്കും ഇതൊക്കെ ഒരിക്കലെങ്കിലും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.. വീട്ടില്‍ നിന്നോ നാട്ടില്‍നിന്നോ സര്‍ക്കാരില്‍ നിന്നോ ഒക്കെ ഇതനുഭാവിക്കേണ്ടി വരും.. എന്തുകൊണ്ടെന്നോ... നാമെല്ലാവരും ഈ സിസ്റ്റത്തിന്റെ ഭാഗമാണെന്നത് തന്നെ.. താന്‍ വഴിയില്‍ ബന്ധങ്ങളും ലോകനീതിയും ചര്യയും സൌഹൃദവും എല്ലാം ത്യജിച്ചു അലഞ്ഞുതിരിഞ്ഞു കിട്ടുന്നത് തിന്നു ചെയ്യാന്‍ ആഗ്രഹിച്ചത്‌ ചെയ്തു എഴുതാനോ വരയ്ക്കാനോ ആഗ്രഹിക്കുന്നത് ചെയ്തു ജീവിക്കാന്‍ സൃഷ്ടിയുടെ ചില യാമങ്ങളില്‍ നമുക്കും തോന്നും... കൂതറ തിരുമെനിയ്ക്കും തോന്നിയിട്ടുണ്ട്.. ഭൌതിക ജീവിതം തരുന്ന പ്രശ്നങ്ങളില്‍ നിന്നും ചോദ്യങ്ങളില്‍ നിന്നും ഒരു ഒളിച്ചോട്ടം മാത്രമാണത്. എന്നാല്‍ അങ്ങനെ ഒളിച്ചോടുന്നത് സാംസ്‌കാരിക / സാമൂഹിക ജീവിതത്തോടു ചെയ്യുന്ന ആത്മഹത്യ മാത്രമാണ്.. എന്നാല്‍ ആത്മഹത്യാ ചെയ്യുന്നത് ധീരതയാണെന്നു കരുതുന്നതു ചെയ്യുന്ന ഭീരു മാത്രമാണ്... ഏതാണ്ട് ഇതുതന്നെയാണ് അയ്യപ്പന്‍ കവിയുടെയും ജീവിതത്തില്‍ സംഭവിച്ചത്.. ബാലചന്ദ്രന്‍ ചുള്ളിക്കാടൊക്കെ ഈ ഭ്രാന്ത് കളഞ്ഞു ഇന്ന് മാന്യതയോട് കൂടി ജീവിക്കുന്നു..

ബ്ലോഗ്‌ എഴുതുന്നവരില്‍ എത്രയോ പേര്‍ (ഇന്ന് അയ്യപ്പന് വേണ്ടി വാചാടാപം നടത്തുന്നവര്‍) നല്ല ഭാവനാ സമ്പന്നരും സര്‍ഗ്ഗശീലരും ആണ്.. എന്നിട്ടെന്തേ ഈ സൊ കോള്‍ഡ് മാന്യ ജീവിതം നയിക്കാത്തൂ.. മനനം ചെയ്യുന്ന മനുഷ്യന്‍ തെരുവില്‍ ജീവിക്കുന്ന മൃഗങ്ങളെപോലെയല്ല.. അതുതന്നെയാണ് അവനെ മൃഗങ്ങളില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നതും. കൂതറ തിരുമേനിയുടെ ജീവിതത്തില്‍ എത്രയോ അതുല്യ സിദ്ധിയുള്ള ചുവര്‍ ചിത്രകരാന്മാരായ ഭ്രാന്തന്മാരെ കണ്ടിട്ടുണ്ട്... സര്‍ഗ്ഗാത്മകത ഭ്രാന്തില്‍ എത്തുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോവുന്നതും ഭ്രാന്തില്‍ സര്‍ഗ്ഗാത്മകത കണ്ടെത്തുന്നവരും ആകൂട്ടത്തില്‍ ഉണ്ട്... അവരെ അല്ലെങ്കില്‍ അതിന്റെ കൂടിയ കുറഞ്ഞ അളവില്‍ ചിത്തഭ്രമം ഉള്ളവരെ എന്തുചെയ്യണം.. ഭാരത രത്നം കൊടുത്തു ആദരിക്കണോ..!?

തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള വീട്ടില്‍ ജനിച്ച അയ്യപ്പന്‍ കവിയുടെ ചെറുപ്പത്തിലെ ചില വേര്‍പാടുകള്‍ കവിയെ പ്രത്യേക ജീവിതരീതിയ്ക്കുടമയാക്കി. ജോണ്‍ എബ്രഹാമിന്റെ കൂട്ടും ആ സ്വഭാവം കൂട്ടിയെന്നും പറയാം.. എന്നാല്‍ ചെറുപ്പത്തിലെ വിധിവിളയാട്ടങ്ങളെ സധൈര്യം നേരിട്ട് ജീവിതത്തില്‍ വിജയിക്കുകയാണ് മനുഷ്യന്റെ രീതിയും ആവശ്യവും. ഒരുപക്ഷെ ഈ മരണവും ഈ ജീവിതവും ആയിരുന്നു കവി അയ്യപ്പന്‍ ആഗ്രഹിച്ചതും തെരഞ്ഞെടുത്തതും.. അതുകൊണ്ടുതന്നെ അതിന്റെ അനന്തര ഫലങ്ങളും അദ്ദേഹത്തിനു അറിയാമായിരുന്നെന്നു വേണം പറയാന്‍.. അതില്‍ സഹതപിക്കുക ഒട്ടും ആവശ്യമില്ലാത്ത ഒന്നാണ്...!! അദ്ദേഹത്തിന്റെ കവിതകളെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ആ കഴിവിനെയും.. ആ കഴിവിനെ വേണ്ടവിധത്തില്‍ വിനയോഗിച്ചു ഒരു മാതൃകയായി ജീവിക്കുകയിരുന്നു വേണ്ടത്.. എന്നാല്‍ സ്വയം ജീവിതം നശിപ്പിച്ച ഒരാളുടെ ജീവിതത്തില്‍ നാമെന്തിനു സഹാതപിക്കണം...!!

ഇനിയും ഇതേപോലുള്ള എത്രയോ ജീവിതങ്ങളെ തെരുവില്‍ കാണാം... അലഞ്ഞു തിരിയുന്ന പ്രതിഭാധനര്‍.. അവര്‍ക്കുവേണ്ടി എന്ത് ചെയ്യുന്നു.. എന്ത് ചെയ്യാന്‍ കഴിയുന്നു എന്ന് സ്വയം ചോദിക്കുക.... ജീവിതം കള്ളിലും കഞ്ചാവിലും നശിപ്പിക്കുന്ന ജന്മങ്ങളെ ആരാധന കഥാപാത്രങ്ങളെ ഇന്ന് നമ്മള്‍ അമ്പേ തള്ളിക്കളഞ്ഞിരിക്കുന്നു... ജീവിക്കുക.. മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക.. കവിയോടുള്ള ബഹുമാനം വെച്ചുകൊണ്ട് തന്നെ പറയട്ടെ..... ജീവിതം ഒരു കവിതയല്ല.. കഥയും.... എഴുതി തെറ്റിയാല്‍ തിരുത്താന്‍ ആവില്ലെന്ന് മനസ്സിലാക്കി ജീവിക്കുക...

17 comments:

Junaiths said...

Onnum cheyyanilla...karayunnathu pole kanikkam..

chithrakaran:ചിത്രകാരന്‍ said...

ദയനീയമാണല്ലോ കൂതറെ തന്റെ ചിന്തയുടെ
ആറ്റിറ്റ്യൂഡ് !!! :)

അയ്യപ്പന്‍ ആര്‍ക്കും ഒരു മാതൃകയായല്ല ജീവിച്ചത്. അയ്യപ്പനേ ആരെങ്കിലും അനുകരിക്കുന്നതും മോശമാണ്.അയാള്‍ തന്റെ
ജീവിതം ഒരു സമഗ്ര പരീക്ഷണത്തിനുപയോഗിക്കുകയാണു ചെയ്തത്.
അയാളുടെ പരീക്ഷണ ഫലങ്ങളാണ് കവിതയും ജീവിത പാഠങ്ങളും.
അതിന്റെ ഗുണഭോക്താക്കള്‍ മലയാള സാംസ്ക്കാരികതയാണ്.അയ്യപ്പന്‍ പോലുമല്ല.
ആ പരീക്ഷണത്തില്‍ അയാളുടെ ആത്മാര്‍ത്ഥതയുടെ ആഴം കപട സമൂഹത്തിന് അഴുക്കുചാലോളം മാത്രമേ
കാ‍ണാനാകു.
ദാര്‍ശനികമായ വളരെയേറെ തിരിച്ചറിവുകള്‍ അയ്യപ്പന്‍
തന്റെ തെരുവുജീവിതത്തില്‍ നിന്നും സമൂഹത്തിലേക്ക്
വിശ്ലേഷിപ്പിച്ചിട്ടുണ്ട്. ദാര്‍ശനിക ചിന്തയുടെ ഭാഗമായി സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന അറിവുകളാണവ. ദന്തഗോപുരങ്ങളിലിരുന്നൊന്നും അത്തരം അറിവുകള്‍ ഉത്പ്പാദിപ്പിക്കാനാകില്ല.
മാത്രമല്ല, അയ്യപ്പന്‍ തന്റെ തെരുവു ജീവിതത്തില്‍
സംതൃപ്തനുമായിരുന്നു. സമൂഹം കൂതറയെപ്പോലെ ആ ജീവിതത്തെ ഒരു കവിയുടെ അധപ്പതനമായി കാണുന്നുണ്ടെന്ന ബോധ്യം അയ്യപ്പനില്‍ തീര്‍ച്ചയായും ഉണ്ടായിരുന്നെന്ന് മാത്രമല്ല, ആ അറിവിനെയാണ്
തന്റെ ജീവിത പരീക്ഷണത്തിനുള്ള അസംസ്കൃത വസ്തുവായി അയാള്‍ ഉപയോഗിച്ചത്.കാരണം തെരുവെന്ന യാഥാര്‍ത്ഥ്യവും ആഭിജാതന്റെ ഇല്ലാത്ത മാന്യതയുടെ ഉയരവും ഊഞ്ഞാലുകെട്ടാനുള്ള ധ്രുവങ്ങളോളം അകലമുള്ള മരക്കൊംബുകളാണ്.:)
അതിലാണയാള്‍ ആടിക്കൊണ്ടിരുന്നത്.

അയ്യപ്പന്‍ മരിച്ചപ്പോഴെങ്കിലും സാധാരണക്കാര്‍ക്കുപോലും വെളിപ്പെട്ട ഒരു കാര്യമുണ്ട്. അയ്യപ്പന്‍ കവികളുടെ കവിയായിരുന്നു !!

തല്‍ക്കാലം ഇത്ര പോരെ :)
ബാക്കി ചിത്രകാരന്റെ പോസ്റ്റില്‍ നിന്നോ, സൂരജിന്റെ നിഴലില്ലാത്ത അയ്യപ്പനില്‍ നിന്നോ മനസ്സിലാക്കുക. പോങ്ങമൂടന്റെ പോസ്റ്റും വായിക്കണം.
മലയാളത്തിലെ നിഴലില്ലാത്ത ഒരേയൊരു കവിയായിരുന്നു ചത്തുപോയ മൈരന്‍ അയ്യപ്പന്‍. അയാളെ അഴുക്കുചാലോ,ഇരുട്ടോ,ആക്ഷേപങ്ങളോ,തെറിയോ,അവഗ്ഗണനയോ
നശിപ്പിക്കുന്നില്ല. മറ്റാരാണ് അതിനെയൊക്കെ അതിജീവിക്കുക ? എന്റെ ശവപ്പെട്ടി ചുമക്കുന്നവരോടെന്ന് പറയുന്ന ആ കവിതയെ ഉപജീവിച്ച് വേണമെങ്കില്‍ ഒരു ബൃഹത് പുസ്തകം തന്നെ എഴുതാം.അത്രക്ക് ദാര്‍ശനിക ആഴമുണ്ട് ഒരൊറ്റ കവിതക്കുപോലും.

ചിത്രകാരന്റെ പോസ്റ്റ് :
എഴുത്ത് അവസാനിപ്പിച്ച കവി

SUNIL V S സുനിൽ വി എസ്‌ said...

‘’കഴിവിനെ വേണ്ടവിധത്തില്‍ വിനയോഗിച്ചു ഒരു മാതൃകയായി ജീവിക്കുകയിരുന്നു വേണ്ടത്.. എന്നാല്‍ സ്വയം ജീവിതം നശിപ്പിച്ച ഒരാളുടെ ജീവിതത്തില്‍ നാമെന്തിനു സഹാതപിക്കണം...........’‘

കഷ്ടം...!

കവിതയിൽ നിഷേധിയായ ഒരേയൊരു അയ്യപ്പനേ ഉണ്ടാകൂ, അതൊരു നിയോഗമാണ്.

ഷൈജൻ കാക്കര said...

അയ്യപ്പേട്ടാ, അയ്യപ്പേട്ടന്റെ കവിതയും ജീവിത ശൈലിയും കാക്കരക്കിഷ്ടമാണ്‌... ഞാനും ഈ വഴിയെ വരുന്നു...

എടാ കാക്കരെ... എന്റെ കവിതയെ ഇഷ്ടപ്പെട്ടോള്ളു... പക്ഷെ എന്റെ ജീവിത ശൈലി, അത്‌ അയ്യപ്പന്‌ മാത്രം... ഇതിലെവിടെയാടാ മാതൃക...

കൂതറ തിരുമേനി said...

വരയ്ക്കാന്‍ കഴിവുള്ള സുനില്‍ പണിക്കരോ എഴുതുവാന്‍ മിടുക്കനായ ചിത്രകാരനോ സ്വയം എ അയ്യപ്പന്‍റെ ജീവിത രീതി അവലംബിച്ച് ഇതേ അഭിപ്രായമുള്ളവര്‍ക്ക് അനുമോദിക്കാന്‍ അവസരമൊരുക്കാമോ..? ഇല്ല.. പറ്റില്ലല്ലോ.. കാരണം ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാലേ കാണാന്‍ ചേല് വരൂ.. സ്വയം സുരക്ഷിതരായി ജീവിക്കുമ്പോള്‍ പറയാന്‍ വളരെ എളുപ്പം.. ശ്രമിച്ചു നോക്കൂ.. :)

Pony Boy said...

തികച്ചും നാടകീയമായ മരണം..മീഡീയ അതു വേണ്ടവിധം മാർക്കറ്റ് ചെയ്തു റേറ്റിംങ്ങ് കൂട്ടി..എന്നാലും അയ്യപ്പൻ എന്നൊരു കവിയെപ്പറ്റി
എന്നേപ്പോലുള്ള നാല് പേരെങ്കിലും അറിഞ്ഞു...

അയ്യപൻ ട്രെൻഡ് തട്ടിയിട്ട് ബൂലോകത്ത് നടക്കാൻ വയ്യ..

കൂതറ തിരുമേനി said...

എ.അയ്യപ്പന്‍ എന്ന കവിയുടെ കഴിവിനെയോ പ്രതിഭയെയോ പറ്റി ഒരിക്കലെങ്കിലും വായിച്ച ഒരാള്‍ക്കും മറ്റൊരഭിപ്രായം ഉണ്ടാവില്ല.. എന്നാല്‍ കവിയുടെ മരണത്തില്‍ സഹതപിക്കുന്നവര്‍ ഒരിക്കലും സഹതാപം ഇഷ്ടപ്പെടാത്ത ഒരിക്കലും അതുപിടിച്ചുപറ്റാന്‍ ആഗ്രഹിക്കാത്ത ഒരാളുടെ മരണത്തെ കൊഞ്ഞനം കുത്തി കാണിക്കുകയാണ് ചെയ്യുന്നത്.. ഒരു കലാകാരന്റെ കൃതികളോടുള്ള പ്രേമം കലാകാരനോട്‌ തോന്നുപ്പോലുള്ള ചില പ്രശ്നങ്ങളുടെ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമാണ് ഇതെല്ലാം.. അടുത്തിടെ ഒരു ബ്ലോഗ്‌ കവിയോടു അയ്യപ്പനെപറ്റി പറഞ്ഞപ്പോള്‍ അത് " ആറേഴു വര്‍ഷം മുമ്പ് " മരിച്ച ആളല്ലേ എന്നായിരുന്നു തിരിച്ചു ചോദിച്ചത്.. ..അത്രതന്നെ...!!! പുള്ളി മരിച്ചത് വാര്‍ത്ത‍ ആക്കിയതുകൊണ്ടു അങ്ങനെ ഒരാള്‍ ജീവിച്ചിരുന്നെന്നു പോലും ചിലര്‍ അറിഞ്ഞു.. (എല്ലാവരെയും ഒരു നുകത്തില്‍ കെട്ടുകയല്ല..)

ഏറനാടന്‍ said...

ഒന്നും പറയാനില്ല.

SUNIL V S സുനിൽ വി എസ്‌ said...

അയ്യപ്പനെപ്പോലെ ആവാൻ... അയ്യപ്പനെപ്പോലെ നടക്കാൻ ഒരിക്കൽ ഞാനും കുറെ ആഗ്രഹിച്ചതാണ് കൂതറേ.. നടന്നില്ല... അതാണ് നിയോഗമെന്നു പറഞ്ഞത്‌. ഓരോരുത്തർക്കും ഇന്നതായിത്തീരാൻ ഓരോ നിയോഗമുണ്ട്. അത് ആഗ്രഹിച്ചാലും നടന്നെന്നുവരില്ല. അടുത്തൊരു ജന്മമുണ്ടെങ്കിൽ ഒരു അയ്യപ്പനായി തീർന്ന്‌ ജീവിതം ആസ്വദിക്കണമെന്നുണ്ട്. അയ്യപ്പനെപ്പോലെ എഴുതാൻ അയ്യപ്പൻ മാത്രമേ ഉണ്ടാകൂ, അയ്യപ്പനെപ്പോലെ ആവാൻ അയ്യപ്പനെ കഴിയൂ...! എന്നാൽ കൂതതറെയെപ്പോലെ എഴുതാൻ ധാരാളം കൂതറമാർ എന്നും, എപ്പോഴും, എല്ലാക്കാലത്തും ഉണ്ടാവും...!

സ്ഥലത്തെ പ്രധാന പയ്യന്‍സ് !! said...

Our society is always like this. We will easily forget those who toiled for the society. We lead good social life, make use of all facilities, infrastructure and blame those who are behind these. But we will adore those who lead a rebel life. Heroes in our films are always anti-socials, murderers and criminals. We don't like when a hero complains to Police. But the same time none of us are ready to be so.

nirbhagyavathy said...

കു.തിരുമേനിയോട് വല്ലാത്ത സഹതാപം തോന്നുന്നു.അയ്യപ്പന്‍റെ ജീവിതത്തോടു വിയോജിക്കാം.
കൂതറക്ക് അതിനുള്ള സ്വാതന്ത്യം ഉണ്ട്.അയ്യപ്പന്‍റെ കവിതയെയും ജീവിതത്തെയും അനുധാവനം
ചെയ്തവര്‍ അനവധിയാണ്.അയ്യപ്പനിലെ നിരന്തരമായ അശാന്തി,കലഹങ്ങള്‍,കലര്‍പ്പില്ലാത്ത വിലാപങ്ങള്‍,
ഉള്‍കാഴ്ചകള്‍,ആഴങ്ങള്‍,‍ആകുലതകള്‍,വിഫലതകള്‍,ഉല്‍ക്കടമായ ശോകപടലങ്ങള്‍,ക്ഷോഭ ഭാവപ്രജനനങ്ങള്‍,
വിശപ്പിനേക്കാള്‍ കലുഷമായ കാലിക വന്യതകള്‍.....എന്നിവ എത്രയോ പേരിലേക്ക് പല രീതിയില്‍
പല അര്‍ത്ഥത്തില്‍....പ്രത്യേകിച്ച് ഈ അവസ്ഥയില്‍, കിനിഞ്ഞും കലര്‍ന്നും പകര്‍ന്നു കൊണ്ടിരിക്കും.
ജീവിത/സംസ്ക്കാര അന്വേഷണത്തിന്റെ ഭാഗമായി അതെല്ലാം ഉള്‍ചേരുകയും ചെയ്യും.
ഇത് അയ്യപ്പന്‍,ജോണ് എബ്രഹാം,വിക്ടര്‍ ലീനസ്,ടിആര്‍,സുരസ്സു,ജോസ് ചിറമ്മല്‍...എന്നിവരെക്കുറിച്ച്
മാത്രമല്ല,മറിച്ച് സമൂഹം നിശ്ചയിക്കുന്ന(?) സദാചാര പരിധിക്കു പുറത്തു സര്‍ഗാത്മക ജീവിതം നയിച്ച
സകലരെയും കു.തിരുമെനിയെപ്പോലുള്ളവര്‍ കുത്തിക്കൊണ്ടിരിക്കും.അത് മനസ്സിലാക്കിയാണ് സ്വയം ത്യജിച്ചു
കു.തിരുമെനിയെപ്പോലെയുള്ളവരുടെ തിരുവസ്ത്രം പൊക്കി നോക്കി അയ്യപ്പനെ പോലെയുള്ളവര്‍
തെരുവില്‍ പോയി തുപ്പിയതും തൂറിയതും.സദാചാര സംഹിതക്കുള്ളിലെ നാറ്റം അസഹനീയമായി അയ്യപ്പന്
തോന്നിയെങ്കില്‍ അത് അയ്യപ്പന്‍റെ കുഴപ്പമല്ല.
ചിത്രകാരന്‍ പറഞ്ഞത് എത്ര ശെരി.

SUNIL V S സുനിൽ വി എസ്‌ said...

ഹ ഹ ഹ ഹ..
ഇങ്ങനെ പ്രതികരിക്കാൻ
ശേഷിയുള്ളവരിവിടെയുണ്ട്‌ അല്ലേ... നന്നായി..

‘’മറിച്ച് സമൂഹം നിശ്ചയിക്കുന്ന(?) സദാചാര പരിധിക്കു പുറത്തു സര്‍ഗാത്മക ജീവിതം നയിച്ച
സകലരെയും കു.തിരുമെനിയെപ്പോലുള്ളവര്‍ കുത്തിക്കൊണ്ടിരിക്കും.അത് മനസ്സിലാക്കിയാണ് സ്വയം ത്യജിച്ചു കു.തിരുമെനിയെപ്പോലെയുള്ളവരുടെ തിരുവസ്ത്രം പൊക്കി നോക്കി അയ്യപ്പനെ പോലെയുള്ളവര്‍ തെരുവില്‍ പോയി തുപ്പിയതും തൂറിയതും.സദാചാര സംഹിതക്കുള്ളിലെ നാറ്റം അസഹനീയമായി അയ്യപ്പന്
തോന്നിയെങ്കില്‍ അത് അയ്യപ്പന്‍റെ കുഴപ്പമല്ല...''

ഈ വരികൾക്ക്‌ ഒരു സ്പെഷ്യൽ ക്ലാപ്സ്..

കൂതറ തിരുമേനി said...

നല്ലത്...
ചിരിക്കാതെ വയ്യ..ജീവിതത്തില്‍ ഒരിക്കലെ അയ്യപ്പന്‍ കവിയെ കണ്ടിട്ടുള്ളൂ.. അടുത്ത സുഹൃത്ത് മെമ്പറും ഭാരവാഹിയുമായ എന്റെ നാട്ടിലെ ഒരു ഗാന്ധി ഭവനില്‍ വെച്ച്. സമൂഹവും ചില അറിവില്ലാ ആരാധകരും (അതെ അത് തന്നെ..!!) കവി ആനന്ദിക്കുകയായിരുന്നെന്നും ആ ജീവിതം ആസ്വദിക്കുകയായിരുന്നെന്നും കരുതുമ്പോള്‍ കവിയുടെ വാക്കില്‍ ഞാന്‍ നശിപ്പിച്ച എന്റെ ജന്മം എന്ന് ഒരിക്കല്‍ നേരിട്ട് കേട്ടു..! ബ്ലോഗിലെ ചില സര്‍ഗ്ഗാത്മകതയിലെ ദരിദ്രവാസികളായ കവിയല്ലായിരുന്നു അയ്യപ്പന്‍. എന്നാല്‍ കാഴ്ചകൂടാരത്തില്‍ ചഷകം നുണഞ്ഞു കാല്‍പ്പന്തു കളിക്കാരന്‍ മുതല്‍ തെരുവ് സര്‍ക്കസ്കാരന്‍ വരെയും വയറ്റത്ത് തലമിടുന്ന പാട്ടുകാരന്‍ മുതന്‍ ഗ്ലാഡിയെറ്റാര്‍ വരെയും ചെയ്യുന്നതും പാടുന്നതും ആടുന്നതും അടിക്കുന്നതും ആസ്വദിക്കുന്നവര്‍ക്ക് അവരുടെ വിഹ്വലത കേള്‍ക്കാന്‍ കഴിയില്ല.. തനിക്കാനന്ദിക്കാന്‍ കര്‍ത്താവിനു കൃതിയ്ക്ക് വേണ്ടി അനുഭവം ഉണ്ടാക്കാന്‍ അലഞ്ഞു തിരിയുന്നതും ആവശ്യമെന്ന് കരുതുന്നത് മനസ്സിലാക്കാന്‍ പറ്റും.. ജീവിതത്തില്‍ താന്‍ തികഞ്ഞ പരാജയം ആയിരുന്നെന്നു കവി തന്നെ സമ്മതിച്ചിട്ടുണ്ട്.. മറ്റുള്ളവര്‍ക്ക് ഒരു കാഴ്ചവസ്തു ആവാന്‍ വിധിക്കപ്പെട്ടെന്നതും സത്യം തന്നെ.. ഈ അഭ്യുദയ കാംക്ഷികള്‍ അയ്യപ്പന് വേണ്ടി എന്ത് ചെയ്തു. എന്ത് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്... മരിച്ചില്ലായിരുന്നെങ്കില്‍ ഇന്നും തെരുവോരത്ത് അലഞ്ഞു തിരിഞ്ഞു നടന്നേനെ.. ആ കവിയെ നേരിട്ട് കണ്ടു കുടിയ്ക്കാനും കഴിക്കാനും പണം കൊടുത്തിരുന്ന ഒന്ന് രണ്ടു ബ്ലോഗ്‌ സുഹൃത്തുക്കളെ എനിക്കറിയാം... അവരോടു ബഹുമാനവും ഉണ്ട്. എന്നാല്‍ ബാക്കിയുള്ള കേവലം കാഴ്ച്ചക്കാരോട് ഇത്രയേ പറയാനുള്ളൂ.. സ്വയം ഒന്ന് ജീവിക്കാന്‍ ശ്രമിച്ചു നോക്കൂ അജന്മം.. സുനില്‍ പണിക്കരുടെ കാലം കഴിഞ്ഞിട്ടില്ല... ഒരുവര്‍ഷം -- കേവലം ഒരു വര്ഷം ഒന്ന് ജീവിക്കാന്‍ ശ്രമിക്കു.. എന്നിട്ട് പറ.. അണിയറയില്‍ ഇരുന്നു ഒപ്പന പാടാന്‍ ഏതു പോലീസ് കാരനും പറ്റും.. കൈയില്‍ മൈലാഞ്ചി ഇടുമ്പോഴേ അതിന്റെ തണുപ്പ് മനസ്സിലാവൂ.

:)

SUNIL V S സുനിൽ വി എസ്‌ said...

ഹ ഹ ഹ രസകരം കൂതറേ രസകരം...

പറഞ്ഞുജയിക്കാനുള്ള വെമ്പൽ നല്ലതുതന്നെ.
കവിതയിലും, വരയിലും, ജീവിതത്തിലും ഒരിടത്തും ഒന്നുമാവാതെ പോയ സുനിൽ പയറ്റുവിളയെ കൂതറയ്ക്കറിയില്ല. ആരാധിച്ചിരുന്നവരെപ്പോലെയാകാനാഗ്രഹിച്ച്‌ നീണ്ട 10 വർഷം പിഴച്ചുപോയ എഴുത്തിന്റെയും വരയുടേയും വഴികളിൽ, വരകളിൽ പരാജയപ്പെട്ടവനാണ് ഞാൻ. സമൂഹം അനുശാസിക്കുന്ന ‘മാന്യതയുള്ള‘ ചട്ടക്കൂട്‌ പിന്നീട്‌ തിരഞ്ഞെടുത്തതു തന്നെ ഇങ്ങനെയൊക്കെയായിത്തീരാൻ ഒരു നിയോഗവും ഭാഗ്യവും കൂടിവേണമെന്ന്‌ തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ്. കുറെനാൾ കുടിച്ചതുകൊണ്ടോ, തെരുവിലലഞ്ഞതുകൊണ്ടോ, തെണ്ടിയതുകൊണ്ടോ ഒരാളും ഒരയ്യപ്പനാകാൻ പോകുന്നില്ല. ബോധപൂർവ്വമോ അബോധപൂർവ്വമോ അയ്യപ്പനോ ചുള്ളിക്കാടോ ആകാൻ ശ്രമിക്കാമെന്നല്ലാതെ അങ്ങനെ ആയിത്തീരുമെന്നൊരു ഉറപ്പുമില്ലെന്നു സാരം. അയ്യപ്പനൊത്ത്‌ ഉണ്ണുവാനും, ഉറങ്ങുവാനും, കുടിക്കുവാനും എനിക്കു ഭാഗ്യമുണ്ടായി. മേലേത്തട്ടിലുള്ളവർ അങ്ങനെയൊരവസരം കിട്ടിയാലും മാനം പോകുമെന്നോർത്തു സ്വയം ചെളിപുരളാൻ അതിനൊന്നും മെനക്കെടില്ല. അങ്ങനെയുള്ളവരെ എനിക്കു നന്നായറിയാമായിരുന്നു. അയ്യപ്പൻ എന്തുകൊണ്ട്‌ ഇങ്ങനെയായി എന്ന്‌ അയ്യപ്പനോടുതന്നെ ഇടയ്ക്ക്‌ ചോദിക്കുമ്പോൾ അയ്യപ്പൻ എനിക്ക്‌ തന്നിരുന്ന ഉത്തരം കൂതറ മുകളിൽ പറഞ്ഞതു (?) പോലെയായിരുന്നില്ല. അയ്യപ്പന്റെ പേര് പറഞ്ഞ്‌ അനാവശ്യമായി തർക്കിച്ച്‌ എന്റെ സമയം വെറുതെ പോയികിട്ടുമെന്നുറപ്പുള്ളതുകൊണ്ട് ഇങ്ങോട്ടുള്ള വരവും നിർത്തുന്നു.

കൂതറ തിരുമേനി said...

തവഹിതം സ്തു...! :)

SUNIL V S സുനിൽ വി എസ്‌ said...

എങ്കിലും ഇടയ്ക്കൊക്കെ വരാംട്ടോ..!

Unknown said...

:ചിത്രകാരന്‍ paranjathanu athinte sari...kure kallu kudichathu kondo alanju nadannathu kondo arkkum ayyappanepole oru vakku ezhuthan kazhiyumennu thonnunnilla...pinne lokathinte ella bhagathum ella kalangalilum ingane ulla alukal undayittundu...alanju thiriyunnavane bahumanathode nokku..karanam nammal vilappettathai kruthunnathokke yathonnumallennu ayal kanichu tharum...pinne ingane ulla alukale mattullavar bahumanikkunnathu avar viddikal ayathu kondano ?