രാഷ്ട്രീയക്കാര്‍ തമാശപറയുന്നതു മുമ്പ് കേട്ടിട്ടുണ്ട്. മത നേതാക്കന്മാര്‍ അത്തരം ഘോര കൃത്യങ്ങള്‍ നടത്താറില്ലേന്നാണ് അറിവ്. പക്ഷെ കോട്ടയം രൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അതിനൊരു അപവാദം ആണ്. ഇന്നത്തെ അദ്ദേഹത്തിന്റെ പ്രസ്താവന സത്യത്തില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരും നെറ്റിയ്ക്കൊട്ടിച്ചു നടക്കേണ്ടതാണ്.
മാറി വരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് സത്യത്തിന്റെയും നീതിയുടെയും ശബ്ദം ജനങ്ങളില്‍ എത്തിക്കാന്‍ ദീപിക നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണത്രേ..!!ഇനി തിരുമേനി ദീപിക വായിച്ചിട്ടുണ്ടോ..എന്നൊരു സംശയം കൂതറ തിരുമേനിയ്ക്കുണ്ട്. ആദിയില്‍ വചനമുണ്ടായി.വചനം സത്യം ആയിരുന്നു.ഇനി ആസത്യമാണോ ജനങ്ങളില്‍ എത്തിക്കുന്നതെന്നൊരു സംശയം ഉണ്ട്.പക്ഷെ അവിടെ വചനം നീതിയായിരുന്നു എന്ന് കണ്ടിട്ടില്ല.അടിക്കാന്‍ വിട്ടുപോയതാണോ ആവോ.അല്ല ആണെങ്കിലും പ്രശ്നമില്ല.ദീപിക അടിച്ചോളും.
പിന്നെ തിരുമേനി ഒരു കാര്യം അറിയാവോ.സാഹചര്യം മാറുകയോ മാറാതിരിക്കുകയോ ചെയ്യട്ടെ.സാഹചര്യത്തിനനുസരിച്ചല്ല എന്നും വായനക്കാര്‍ക്ക് സത്യം അറിയാന്‍ അവസരം ഉണ്ടാക്കുകയെന്നാണ് പത്രധര്‍മ്മം.സാഹചര്യത്തിനനുസരിച്ച് സത്യവും ധര്‍മ്മവും മാറ്റാന്‍ ഇതെന്നതാ രാഷ്ട്രീയം ആണോ..?
പിന്നെ നമ്മുടെ അഭയകേസ് നടക്കുമ്പോഴും പള്ളിയും പട്ടക്കാരും വിമര്‍ശനവിധേയമാവുമ്പോഴും അവര്‍ക്ക് വേണ്ടി എഴുതുന്നതും ഇനി സത്യാ,നീതി മാര്‍ഗമാണോ തിരുമേനി..?അല്ല ദീപിക നെറ്റില്‍ ഉള്ളതുകൊണ്ട് ചിലരെങ്കിലും അത് വായിക്കാറുണ്ട് കേട്ടോ.
സ്കൂളുകളിലും ഇടവകയിലെ വീടുകളിലും എത്തിക്കണം എന്ന് പറഞ്ഞത് അല്പം കടന്ന കയ്യായി പോയില്ലേ തിരുമേനി.കാരണം ഇടയലേഖനം അങ്ങ് പ്രിന്റ് ചെയ്ത് വിതരണം നടത്തിയാല്‍ പോരായോ.കാരണം ദീപിക കൊടുക്കുന്നതിനേക്കാള്‍ നല്ലതല്ലേ അത്.കാരണം ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.പിന്നെ ഫലിതപ്രിയന്‍ ആണെന്ന് മനസ്സിലായി.എന്തായാലും തിരുമേനി ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ..
മറ്റൊരു തിരുമേനി.
കൂതറ തിരുമേനി.
പിന്നെ കാക്കയ്ക്കും തന്‍ കുഞ്ഞ് എന്നതാണ് പത്രധര്‍മ്മം എങ്കില്‍ ഞാന്‍ എഴുതിയത് തിരിച്ചെടുത്തു.
Thursday, February 19, 2009
Subscribe to:
Post Comments (Atom)
2 comments:
തമാശ ആണല്ലെ .. കൂ"തറെ" .... ദീപികയെ വിമര്‍ശിക്കാനോക്കെ വളര്‍ന്നു അല്ലെ !!
വന്നു വന്നു ദീപികയ്ക്ക് നേരെയും ...
Post a Comment