തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, February 1, 2009

38 - ന. ബ്രോ. കോ. "ബ്ലോഗ് അവാര്‍ഡുകള്‍”

ന. ബ്രോ. കോ. “ബ്ലോഗ് അവാര്‍ഡുകള്‍”

നട്ടപിരാന്തന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍,
ബൂലോഗത്ത് എത്തിപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച്,
ബൂലോഗത്തെ 2008-2009 കാലയളവില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകളെ അധികരിച്ചു.

നല്ല പോസ്റ്റുകള്‍, (വിവിധ വിഭാഗങ്ങള്‍)
നല്ല കവിത,
നല്ല കഥ
നല്ല പെണ്ണെഴുത്ത്
നല്ല പ്രണയകഥ
നല്ല ആക്ഷേപഹാസ്യം
നല്ല ലേഖനം
ഒരു വിഷയത്തില്‍ യുക്തമായ ഇടപെടല്‍ നടത്തിയ പോസ്റ്റ്
നല്ല സിനിമാ നിരൂപണം
നല്ല പാചക ബ്ലോഗ്
നല്ല നളപാചക ബ്ലോഗ്
കുട്ടികളുടെ നല്ല ബ്ലോഗ്
നല്ല ബ്ലോഗ് കൂട്ടായ്മ
ഏറ്റവും വിവാദമായ പോസ്റ്റ്
നല്ല തമാശ പോസ്റ്റ്
നല്ല കാര്‍ട്ടൂണ്‍ പോസ്റ്റ്
നല്ല വിമര്‍ശനം
നല്ല അനുഭവക്കുറിപ്പ്
നല്ല ഫോട്ടോ ബ്ലോഗ്
നല്ല സാങ്കേതിക ബ്ലോഗ്
നല്ല യാത്രവിവരണം
നല്ല ബ്ലോഗ് ജേര്‍ണലിസ്റ്റ്
നല്ല ജൈവീക ബ്ലോഗ്
നല്ല സയന്‍സ് ബ്ലോഗ്
നല്ല ബ്ലോഗ് തലക്കെട്ട്
നല്ല കമന്റുകള്‍,
ശ്രദ്ധിക്കപെടേണ്ട പുതുബ്ലോഗര്‍
ഏറ്റവും നല്ല ബൂലോഗ സംരംഭം

എന്നിവയ്ക്ക് അവാര്‍ഡ് പ്രഖ്യാപിക്കുന്നു

ദിവസം : 14-02-2009
(ദ റിയല്‍ കാമദേവന്‍ ഡേ)

കൂടാതെ

ബ്ലോഗിലെ ഏറ്റവും നല്ല സുന്ദരനും സുന്ദരിയും,
വായിച്ചാല്‍ ചോറിച്ചില്‍ വരുന്ന ബ്ലോഗ് എഴുതുന്ന ബ്ലോഗര്‍
ഏറ്റവും കൂടുതല്‍ അസൂയ തോന്നിപ്പിക്കുന്ന ബ്ലോഗര്‍
ഏറ്റവും മടിയനായ ബ്ലോഗര്‍
ഏറ്റവും വലിയ പഞ്ചാര ബ്ലോഗര്‍
ഏറ്റവും നല്ല അശ്ലീല ബ്ലോഗ്. (അതിന് ആരും വെള്ളം തിളപ്പിക്കേണ്ട)
കയ്യില്‍ കിട്ടിയാല്‍ കലിപ്പ് തീര്‍ക്കാന്‍ കാത്തിരിക്കുന്ന ബ്ലോഗര്‍
ഏറ്റവും കൂടുതല്‍ സ്മൈലി കമന്റ് ഇടുന്ന ബ്ലോഗര്‍
ഏറ്റവും വഞ്ചകനായ ബ്ലോഗര്‍
മറ്റുള്ളവര്‍ക്ക് കമന്റ് ഇടാത്ത നയവഞ്ചകനായ ബ്ലോഗര്‍

തുടങ്ങിയവര്‍ക്കുള്ള അത്യാകര്‍ഷകമായ സ്പെഷ്യല്‍ നട്ടപിരാന്തന്‍ കയ്യോപ്പോടുകൂടിയ
“ചെമ്പരത്തിപൂവ്” അവാര്‍ഡുകളും പ്രഖ്യാപിക്കുന്നതാണ്.

അവാര്‍ഡ് തരുന്നത് താഴെ കാണുന്നവരായിരിക്കും.


ഒത്തിരി പിരാന്തുകളോടെ........

സ്വന്തം.........നട്ടപിരാന്തന്‍


3 comments:

നട്ടപിരാന്തന്‍ said...

ചെമ്പരത്തിപൂവ് അവാര്‍ഡിനു വേണ്ടി ബ്ലോഗുകള്‍ നിര്‍ദേശിക്കാവുന്നതാണ്.

...പകല്‍കിനാവന്‍...daYdreamEr... said...

ചെമ്പരത്തി പൂവുകളെ ചൊല്ല്... !!

മാണിക്യം said...

ഈ പേരു നോക്കി
പലരും വിളിച്ചു നട്ടപിരാന്തന്‍.
എന്നിട്ടും ഞാന്‍ വിശ്വസിച്ചില്ല.
ഇനി സംശയമില്ലാ ..
അടിയന്റെ ബ്ലോഗ് ഈ പറഞ്ഞ ഒരു ക്യാറ്റഗറിയിലും പെടുത്താന്‍ കൊള്ളൂല്ലാ
അതു കൊണ്ട് വരാം കാണികളില്‍ ഒരാളായി
അവാര്‍ഡ് ജേതാക്കളെ അനുമോദിക്കാന്‍ :)
ജയ് ചെമ്പരത്തീ
നട്ടപിരാന്തന്‍ കീ ജയ്!