തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, February 7, 2009

44.കൂതറ അംഗങ്ങളുടെ ശ്രദ്ധയ്ക്ക്

മുമ്പൊരിക്കല്‍ മനുഷ്യവിദൂഷകന്‍ തന്റെ പോസ്റ്റിന്റെ ലിങ്ക് കൂതറ അവലോകനത്തില്‍ കൊടുത്തപ്പോള്‍ തോന്ന്യാസി മറ്റൊരു പോസ്റ്റിന്റെ ലിങ്ക് കൂതറഅവലോകനത്തില്‍ കൊടുക്കുന്നതിന്റെ അനൌചിത്യത്തെ ബൂലോക തറവാടെന്ന ബ്ലോഗിന്റെ ഉദാഹരണ സഹിതം ചൂണ്ടി കാണിക്കുകയുണ്ടായി. അതില്‍ പിന്നെ ഇങ്ങനെയൊരു പോസ്റ്റ് അംഗങ്ങള്‍ക്കായി ഇടണമെന്ന് വിചാരിച്ചിരുന്നു.ചാര്‍വാകന്‍ ഇവിടെ സി.കെ.ബാബുവിന്റെ ഒരു പോസ്റ്റിന്റെ ലിങ്കും കൊടുത്തിരുന്നു.

അംഗങ്ങള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കുക.ഇവിടെയുള്ള എല്ലാ അംഗങ്ങളും തങ്ങളുടെ ബ്ലോഗിന്റെയോ അതിലിടുന്ന പോസ്റ്റിന്റെയോ ലിങ്ക് ഇവിടെ കൊടുത്ത് ഇതൊരു അഗ്രിഗേറ്റര്‍ ആയി ഉപയോഗിക്കാതിരിക്കുക.കാരണം ഇതൊരു പൊതുവേദിയാണ് അവിടെ അഗ്രിയാകാന്‍ കഴിയില്ല.അതിന് ചിന്തയും മറ്റുമുണ്ടല്ലോ.അതേപോലെ ഇവിടെ പോസ്റ്റ് ചെയ്യുന്ന ഓരോ പോസ്റ്റും അത് ഇടുന്നവരുടെ ഉത്തരവാദിത്തത്തില്‍ ആയിരിക്കും. പ്രത്യേകിച്ച് രാഷ്ട്രീയം മതപരം എന്നിവയുടെ കാര്യത്തില്‍ ഓരോരുത്തര്‍ക്കും പ്രത്യേകിച്ച് കാഴ്ച്ചപ്പാടുണ്ടാവും.അതുകൊണ്ട് തന്നെ വിവിധ നിലപാടുകളും ചോദ്യങ്ങളും വരും. അതിന്റെ മറുപടിയും പോസ്റ്റ് ചെയ്തവര്‍ കൊടുക്കണം.

സി.കെ.ബാബുവിന്റെ പോസ്റ്റ് ചാര്‍വാകന്‍ കൊടുത്തിരുന്നുവല്ലോ. ബാബുവിന്റെ ബ്ലോഗ് നമ്മള്‍ മിക്കവരും വായിക്കാറുണ്ട്. പക്ഷെ അദ്ദേഹത്തിന്‍റെ അനുവാദമില്ലാതെ ഇവിടെ ലിങ്ക് കൊടുക്കുന്നതിനോട് യോചിക്കാനാവില്ല.അതിന് വ്യക്തമായ ഒരു കാരണവും ഉണ്ട്.മലയാളത്തിലെ TOP10 ബ്ലോഗുകള്‍ കൊടുത്തതും കൂടാതെ പ്രത്യേക പരമാര്‍ശത്തിനു അര്‍ഹമായ മൂന്നു ബ്ലോഗുകളും ചേര്‍ത്ത് വേറെയും എഴുബ്ലോഗുകളും ഉള്‍പ്പെടുത്തി വായന ലിസ്റ്റ് എന്നപോലെ ഇരുപതു ബ്ലോഗുകളുടെ ലിങ്ക് കൂതറയില്‍ കൊടുക്കണമെന്നുണ്ട്.

പക്ഷെ എല്ലാവരും അതിനോടെങ്ങനെ പ്രതികരിക്കുമെന്നറിയില്ല.കാരണം ഒരാളുടെ ബ്ലോഗില്‍ വായിക്കാന്‍ അതുകഴിഞ്ഞ് കമന്റ് ഇടുക എന്നതില്‍ കവിഞ്ഞു അയാളുടെ മറ്റൊരിടത്ത് സ്ഥിരമായി ഇടുമ്പോള്‍ അയാളുടെ അനുവാദം ചോദിക്കണം എന്നതാണ് കൂതറയുടെ നിലപാട്. ജബ്ബാര്‍ മാഷ്‌,സി.കെ.ബാബു,തുടങ്ങിയതും കൂടി ലിങ്ക് ആയി നല്‍കണം എന്നുണ്ട്. പക്ഷെ മറ്റൊരാളുടെ ബ്ലോഗിന്റെ ലിങ്ക് ചോദിക്കാതെയോ അനുവാദമില്ലതെയോ കൊടുക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഇതുവരെയും കൊടുക്കാഞ്ഞത്‌. അത് കൊണ്ടു അംഗങ്ങള്‍ പോസ്റ്റ് ഇടുമ്പോള്‍ ഇതും കൂടി മനസ്സിലാക്കണം എന്നാഗ്രഹിക്കുന്നു.

(കൂതറ അവലോകനം)

No comments: