തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, February 15, 2009

48.വായിച്ചിരിക്കേണ്ട ഇരുപത് ബ്ലോഗുകള്‍

പ്രീയപ്പെട്ടവരെ മുമ്പ് TOP 10 ബ്ലോഗുകള്‍ തെരഞ്ഞെടുത്തപ്പോള്‍ തന്നെ കൂതറഅവലോകനത്തില്‍ ഒരു വായനലിസ്റ്റ് കൊടുക്കുന്നതിനെപറ്റി ചിന്തിച്ചിരുന്നു.അതുപോലെ അന്ന് പതിമൂന്നു ബ്ലോഗുകള്‍ ആണ് കൊടുത്തിരുന്നത്.ഇത്തവണ TOP 10 പ്രത്യേകം കൊടുത്തിട്ടുണ്ട്.അതല്ലാതെ വീണ്ടും പത്ത് മികച്ച ബ്ലോഗുകള്‍ കൂടി കൊടുത്തിട്ടുണ്ട്.

ബ്ലോഗുകള്‍ വായനക്കാര്‍ക്ക് വായിക്കാനും കമന്റ് പറയാനും അധികാരം ഉണ്ടെന്നത് ശരിയാണ് പക്ഷെ മറ്റൊരിടത്ത് ലിങ്ക് പരസ്യപ്പെടുത്തുമ്പോള്‍ ബ്ലോഗിന്റെ ഉടമയോട് അനുവാദം വാങ്ങിക്കണം എന്ന് കരുതുന്നു കൂതറ.പക്ഷെ ഈ ഇരുപത് ബ്ലോഗിലും പോയി അനുവാദം ചോദിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പക്ഷെ ഇതില്‍ ഏതെങ്കിലും ബ്ലോഗിന്റെ ഉടമയ്ക്ക് തന്റെ ബ്ലോഗിന്റെ ലിങ്ക് കൂതറയില്‍ കൊടുത്തിട്ടുള്ളതില്‍ നീരസം ഉണ്ടെങ്കില്‍ ഒരു കമന്റ് ഇട്ടാല്‍ അത് അവിടെ നിന്നു നീക്കം ചെയ്യുന്നതായിരിക്കും.

ആരോഗ്യപരമായ ബ്ലോഗിംഗ് എന്നും പ്രോത്സാഹിപ്പിക്കുന്നവനാണ് കൂതറ.അതേപോലെ ആരോഗ്യപരമായ കമന്റുകളും.പക്ഷെ കൂതറയില്‍ അജ്ഞാതനായ വായനക്കാര്‍ക്ക് തല്‍ക്കാലം കമന്റ് ഇടാന്‍ അവസരം കൊടുക്കാന്‍ കഴിയില്ല.ഇപ്പോഴെന്നല്ല ഒരിക്കലും അതിന് കൂതറയില്‍ അവസരം കൊടുക്കാന്‍ താത്പര്യം ഇല്ല . (anony comments).

സനോണികള്‍ മേയുന്നിടമായി ബ്ലോഗിനെ വളര്‍ത്തിയെടുക്കാം.
കൂതറ അവലോകനം

No comments: