തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, February 25, 2009

58.ഞാന്‍ എന്തിന് ഹിന്ദുവായി തുടരുന്നു.

നാല് വര്‍ഷം മുമ്പ് ന്യൂ യോര്‍ക്കില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള വിമാനയാത്രയില്‍ എന്റെ സീറ്റിന് അടുത്ത്‌ വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞു..സാധാരണ അമേരിക്കന്‍ പെണ്‍കുട്ടികളില്‍ നിന്ന് വെത്യാസമായി ബൈബിള്‍ വായനയുമായി ആരെയും ശ്രദ്ധിക്കാതെ ഇരിക്കുന്ന ആ പെണ്‍കുട്ടിയില്‍ എന്റെ കണ്ണുടക്കി.കാരണം ആ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ അങ്ങനെ ബൈബിള്‍ വായന കുറവാണ്.യാത്രയുടെ വിരസതമാറ്റാന്‍ ആ പെണ്‍കുട്ടിയോട് പരിചയപ്പെടാന്‍ തീരുമാനിച്ചു.ഞാന്‍ ഭാരതത്തില്‍ നിന്നാണെന്നു കേട്ടപ്പോള്‍ കൗതുകത്തോടെ എന്നെ നോക്കി.

"ഏതു മതത്തില്‍ പെട്ടവനാണ് താങ്കള്‍ "

പെണ്‍കുട്ടിയുടെ ചോദ്യം വീണ്ടും എന്നില്‍ കൗതുകം ജനിപ്പിച്ചു.

"ക്രിസ്ത്യനോ അതോ മുസ്ലിമോ.."

പെണ്‍കുട്ടി വീണ്ടും ചോദിച്ചു.

"രണ്ടുമല്ല.ഞാന്‍ ഹിന്ദുവാണ്."

എന്റെ മറുപടി കേട്ട പെണ്‍കുട്ടി ഒരു കൂട്ടിലിട്ട മൃഗത്തെയെന്നവണ്ണം എന്നെ നോക്കി.സാധാരണ അമേരിക്കന്‍ പെണ്‍കുട്ടിയ്ക്ക് ഏറ്റവും പരിചിതം ക്രിസ്ത്യനും മുസ്ലിമും ആയിരിക്കും.സ്വാഭാവികം.

"എന്റെ അച്ഛന്‍ ഹിന്ദു.അമ്മ ഹിന്ദു.അങ്ങനെ ഞാന്‍ ഹിന്ദുവായി ജനിച്ചു.."

"ആരാണ് നിങ്ങളുടെ പ്രവാചകന്‍..?"

പെണ്‍കുട്ടി വീണ്ടും തിരക്കി.

"ഹിന്ദുവിന് പ്രവാചകന്മാര്‍ ഇല്ല."

"നിങ്ങളുടെ പുണ്യ ഗ്രന്ഥം ഏതാണ്..?"

"ഞങ്ങള്‍ക്ക് ഒരു പുണ്യ ഗ്രന്ഥം അല്ല.നൂറു കണക്കിന് തത്വ ശാസ്ത്രങ്ങളും ആയിരക്കണക്കിന് പുണ്യ കൃതികളും ചരിത്രങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഉണ്ട്.."

"ഓ.അപ്പോള്‍ ആരാണ് നിങ്ങളുടെ ദൈവം..?"

"മനസ്സിലായില്ല.." ഞാന്‍ തിരക്കി.

"അതായത് ക്രിസ്ത്യാനികള്‍ക്ക് യേശു,മുസ്ലിങ്ങള്‍ക്ക്‌ അല്ലാഹൂ..അങ്ങനെ നിങ്ങള്‍ക്കോ.?"

ഞാന്‍ ഒരു നിമിഷം ചിന്തിച്ചു.കാരണം ഈ കുട്ടി മനസ്സിലാക്കിയ മതങ്ങളില്‍ ഒരു ദൈവവും ഒരു പ്രവാചകനും മാത്രമാണുള്ളത്.അതും പുരുഷ ദൈവം.അതുകൊണ്ട് തന്നെ ഈ കുട്ടിയെ ഹിന്ദു മതത്തെ പറ്റി മനസ്സിലാക്കിക്കാന്‍ വേറെ രീതി സ്വീകരിച്ചേ മതിയാവൂ..

"ഹിന്ദുവിന് ഒരു ദൈവമാവം.ഹിന്ദുവിന് പല ദൈവങ്ങളുമാവം,ഇനി അതല്ല യുക്തിവാദിയോ നിരീശ്വരവാദിയോ ആവട്ടെ..എന്നാലും അയാള്‍ ഹിന്ദു തന്നെ.ഹിന്ദു എന്നത് വിശാലമായ കാഴ്ചപ്പാടാണ്."

പെണ്‍കുട്ടി ആകെ ചിന്താകുലയായി.കാരണം സംഘടിതമായല്ലതാ ഒരു മത ചട്ടക്കൂട്.എന്നിട്ടും ആയിരക്കണക്കിന് വര്‍ഷം നിലനിന്നു.നില നില്‍ക്കുന്നു.നിരവധി തവണ പല വിദേശ ആക്രമണവും നേരിട്ടു.ബലമായതും പ്രലോഭനം നിറഞ്ഞതുമായ നിരവധി മത പരിവര്‍ത്തനത്തെ സഹിഷ്ണുതയോടെ നേരിട്ടു.

"നിങ്ങള്‍ മത വിശ്വാസിയാണോ.?"

"ഞാന്‍ സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല.പക്ഷെ ചില ആചാരങ്ങള്‍ ചില ചടങ്ങുകള്‍ നടത്താറുണ്ട്‌.അതും സ്ഥിരമായി അല്ല."

"അപ്പോള്‍ സ്ഥിരമായി അമ്പലത്തില്‍ പോകതെയിരുന്നാല്‍ ദൈവത്തെ പേടിയില്ലേ..?"

"ഞാന്‍ ദൈവത്തെ എന്റെ സുഹൃത്തായി കാണുന്നു.ഞാന്‍ ദൈവത്തെ ഭയക്കുന്നില്ല.അതുപോലെ നിര്‍ബന്ധിത ചടങ്ങുകളിലോ പ്രാത്ഥനകളിലോ ഞാന്‍ പങ്കെടുക്കില്ല.."

"നിങ്ങള്‍ എപ്പോഴെങ്കിലും മതം മാറണം എന്ന് ചിന്തിച്ചിട്ടുണ്ടോ..?"

"എന്തിന്.എന്റെ മതത്തില്‍ ഞാന്‍ എന്ത് വിശ്വസിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.ആരും എന്നെ ബലമായി വിശ്വസിപ്പിക്കുന്നില്ല.ആരും ബലമായി പ്രാര്‍ത്തിപ്പിക്കുന്നില്ല.ആരും എന്നെ പ്രാര്‍ഥനകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്ക്യുകയും ഇല്ല.ഇതൊരു സംഘടിത മതമോ ഒരാള്‍ സ്ഥാപിച്ച മതമോ പള്ളികള്‍ വഴി നിയന്ത്രണം നടത്തുന്നതോ ആയ മതമോ അല്ല.ഒരു മതം എന്നും പറയാനാവില്ല.ഒരു കൂട്ടം ആചാരങ്ങള്‍,ഒരു കൂട്ടം വിശ്വാസങ്ങള്‍,സംസ്കാരം,രീതികള്‍ ഇവയൊക്കെയാണ്."

"അപ്പോള്‍ നിങ്ങള്‍ ദൈവ വിശ്വാസിയല്ലേ.?""

ഞാന്‍ അങ്ങനെ പറഞ്ഞില്ല.ഞാന്‍ ദൈവികതയെ നിരാകരിച്ചില്ല.മത ഗ്രന്ഥങ്ങള്‍ വായിക്കും.ദൈവമുണ്ടെന്നോ ഇല്ലെന്നോ ആവട്ടെ.പക്ഷെ പ്രപഞ്ച സ്രഷ്ടാവായ പരബ്രഹ്മത്തെ വിശ്വസിക്കുന്നു.അതിന്റെ ചൈതന്യത്തില്‍ വിശ്വസിക്കുന്നു."

"പിന്നെന്തേ ഒരു ദൈവത്തെ വിശ്വസിക്കാത്തത്."

"ഹിന്ദുക്കള്‍ ഒരു സംഗ്രഹിത ശക്തിയെയാണ് വിശ്വസിക്കുന്നത്.മറഞ്ഞിരുന്നു മകനിലൂടെയോ (?) പുരൊഹിതരിലൂടെയോ അതുമല്ലെങ്കില്‍ പ്രവാചകന്മാരിലൂടെയോ തന്റെ ദൂത് കൊടുത്ത് തന്നെ പേടിക്കാനും ബഹുമാനിക്കാനും ആരാധിക്കാനും പറയുന്ന ഒരു ദൈവത്തെയല്ല ഞങ്ങള്‍ പൂജിക്കുന്നത്.കുറെ അല്ലെങ്കില്‍ കുറവ് വിദ്യാഭാസം ഉള്ള ഹിന്ദുക്കള്‍ അങ്ങനെ ചെയ്യുന്നുണ്ടാവാം.അല്ലെങ്കില്‍ ഹിന്ദുമതത്തില്‍ അറിവില്ലാത്തവര്‍ അങ്ങനെ ചെയ്യുന്നുണ്ടാകാം.പക്ഷെ അറിവുള്ളവര്‍ അന്ധവിശ്വാസത്തെയും ഇത്തരം മറഞ്ഞിരിക്കുന്ന ദൈവത്തെയോ തള്ളികളയുകയാണ് പതിവ്."

"അപ്പോള്‍ ദൈവമുണ്ടെന്നു താങ്കള്‍ പറയുന്നു.പ്രാര്‍ത്ഥനയും ഉണ്ടല്ലോ.ആട്ടെ എന്താ പ്രാര്‍ത്ഥന."

"ലോക സമസ്ത സുഖിനോ ഭവന്തു.ഓം ശാന്തി ശാന്തി.."

"ഹ ഹ ഹ ..രസകരം .എന്താണ് ഇതിന്റെ അര്‍ഥം "

"എല്ലാവരും സമാധാനത്തോടും സുഖത്തോടും ഇരിക്കട്ടെ.സമാധാനം."

"കൊള്ളാമല്ലോ.അപ്പോള്‍ എങ്ങനെ ഈ മതത്തില്‍ ചേരാം.എല്ലാവര്‍ക്കും നല്ല സ്വാതന്ത്ര്യം ഉണ്ടല്ലോ."

"സത്യത്തില്‍ ഹിന്ദു മതം ഓരോ വെക്തിയ്ക്കും ഉള്ളതാണ്.അവരുടെ ശാന്തിയ്ക്ക്‌ വേണ്ടി.വേദങ്ങളിലും ഉപനിഷത്തുകളിലും വേരുകള്‍ ഉള്ള മതം.പക്ഷെ ഒരാള്‍ എങ്ങനെ ആ മതത്തെ സമീപിക്കുന്ന എന്നത് പോലെയിരിക്കും."

"പക്ഷെ എങ്ങനെ ഈ മതത്തില്‍ ചേരാം."

"ആര്‍ക്കും ഹിന്ദുമതത്തില്‍ ചേരാനാവില്ല.കാരണം ഇതൊരു മതവും അല്ല.കാരണം ഇതൊരു ആചാരമോ രീതിയോ ആണ്.ഒരു വ്യക്തിയോ ചട്ടക്കൂടോ അല്ല നിയന്ത്രിക്കുന്നത്.അതേപോലെ ചേര്‍ക്കാനും പുറത്താക്കാനും ആര്‍ക്കും കഴിയില്ല.കാരണം ഇത് ഒരു ചട്ടക്കൂടിനതീതം ആണ്."

പെണ്‍കുട്ടി ആകെ എന്ത് പറയണം എന്നറിയാതെ ഇരുന്നു.

"നിങ്ങള്‍ ജീവിതത്തിന്‍റെ അര്‍ഥം തേടുന്നെങ്കില്‍ വേറെ വേറെ മതങ്ങളില്‍ പോവേണ്ട കാര്യം ഇല്ല.കാരണം ഒരു മതത്തെ നിന്ദിച്ചു മറ്റൊരു മതം മാറുകയല്ല അതിന്റ രീതി."

ഞാന്‍ ആ കുട്ടിയോട് പറഞ്ഞു .

"ദൈവരാജ്യം നിങ്ങളില്‍ തന്നെ.എന്ന് പറഞ്ഞിട്ടില്ലേ.അതിന്റെ അര്‍ത്ഥം തന്നെ പരസ്പരം സ്നേഹിക്കാനും സ്നേഹത്തിലൂടെ ദൈവരാജ്യം ഇവിടെ കണ്ടെത്താനുമാണ്.കാരണം ഇസവസ്യം ഇടം സര്‍വം എന്നാണ്.എല്ലാം ദൈവത്തിന്റെ സൃഷ്ടി തന്നെ.അപ്പോള്‍ എല്ലാത്തിലും അവനെ കാണാന്‍ കഴിയും.അവനെ പരസ്പരം സ്നേഹിച്ചു കണ്ടെത്തുക.ഹിന്ദു മതം സനാതന ധര്‍മംആണ്. നിത്യതയില്‍ വിശ്വാസം.ധര്‍മം പരിപാലിക്കുന്നവര്‍.അതാണ്‌ ജീവന്റെ ആധാരം.പരസ്പരം സത്യസന്ധത കാണിക്കുക.ഒന്നിനും കുത്തക ഇതിലില്ല.ഒരേ ഒരു ദൈവം മാത്രം.പക്ഷെ പലരൂപങ്ങളില്‍ അതിനെ കാണുന്നുവെന്ന് മാത്രം.അതിനു രൂപമോ ആയുസ്സില്‍ ബന്ധിതമോ അല്ല.

പുരാതന കാല ഹിന്ദുക്കള്‍ സത്യമാര്‍ഗമായും നിത്യത കണ്ടെത്താനും ജ്ഞാന ലബ്ധിയ്ക്കും ഉപയോഗിച്ചപ്പോള്‍ ആധുനിക കാലത്ത് ഇതുവെറും മല്‍സരവും മറ്റു മതങ്ങളോട് ചേര്‍ത്ത് നിര്‍ത്താനും തുടങ്ങിയപ്പോള്‍ നിരവധി അന്ധവിശ്വാസങ്ങളും അനാവശ്യ വിശ്വാസങ്ങളും കൂടി.അത്രതന്നെ.ഒപ്പം കുടിലതകളും.ഇന്ന് മതങ്ങള്‍ ഒരു മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് പോലെ ആണ്.കൂടുതല്‍ ആളുകള്‍ തങ്ങളുടെ മതത്തില്‍ ചേര്‍ക്കാനും മാര്‍ക്കറ്റ് ഷെയര്‍ കാണിക്കാനും ഉള്ള കുടിലതകള്‍.കുറെയൊക്കെ ഹിന്ദുമതവും അങ്ങനെ ആയി എന്ന് വേണം പറയാന്‍. പക്ഷെ പണവും പ്രലോഭനങ്ങളും നല്‍കി ആളുകളെ കൂട്ടുന്ന മതങ്ങള്‍ ദൈവത്തെ കച്ചവടം ചെയ്യുകയാണ് ചെയ്യുന്നത്.പിന്നെ ഞാന്‍ ഹിന്ദുവാണ്.എന്റെ ധര്‍മ്മം അഹിംസ പരമോ ധര്‍മ എന്ന്.അഹിംസയാണ് പരമായ ധര്‍മം.പിന്നെ വേറെ ഒരു മതത്തിനും എനിന്നു ശാന്തി നല്‍കാനും കഴിയില്ല."

പെണ്‍കുട്ടി ഒന്നും മിണ്ടിയില്ല..

സുഹൃത്തുകളെ.എനിക്ക് കിട്ടിയ ഇമെയില്‍ ഞാന്‍ മലയാളത്തില്‍ എഴുതിയതാണ്.ആരാണ് ഇതില്‍ നായകന്‍ എന്നറിയില്ല.പക്ഷെ ചില കാര്യങ്ങള്‍ സംശയങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്. സുന്നത്ത് നടത്തി മുസ്ലീം ആവമെന്നത് ഏതു മുസ്ലിമിനും അറിയാം.മാമോദീസ നടത്തി ക്രിസ്താനി ആവാമെന്ന് ഏതു ക്രിസ്ത്യാനിയ്ക്കും അറിയാം.പക്ഷെ ഒരാള്‍ എങ്ങനെ ഹിന്ദുവാകാം എന്നത് വിദ്യാഭാസമുള്ള ഹിന്ദുവിനും അറിയില്ല.പൊതുവേ ഉള്ള ചില സംശയങ്ങള്‍ക്ക് മറുപടിയാവുന്ന കാര്യങ്ങള്‍ അടങ്ങിയതിനാല്‍ ഇതിവിടെ കൊടുക്കുന്നു.

ഇത് ഫോര്‍വേര്‍ഡ് ചെയ്തു തന്ന സുഹൃത്തിനും ഇതെഴുതിയ അജഞാതനും നന്ദി..

35 comments:

കടവന്‍ said...

very good

കടവന്‍ said...

good

മുജാഹിദ് said...

:)

ഹിന്ദുമതം എന്ന ഒരു മതമുണ്ടോ?
എന്ന് എന്നോട് പണ്ട് ഒരാള്‍ ചോദിച്ചിരുന്നു....
എനിക്കറിയില്ല എന്നു പറഞ്ഞു.
ഇപ്പോള്‍ എനിക്കു പറയാം ഹിന്ദുമതം എന്നൊന്നില്ല.
അതൊരു സംസ്കാരമാണെന്ന്.

:)

shahir chennamangallur said...

ആള്‍കാര്‍ ആകെ കണ്‍ഫുഷന്‍ ആകുമല്ലോ
മുന്‍പ്‌ ജാക്കി ജാന്‍ ചോദിച്ച പോലെ ഒരൊരുത്തരും ചോദിക്കേണ്ടി വരും who Am I ?

rajeshshiva said...

ഹിന്ദു മതം എന്നൊന്നില്ല ശരിയാണ് . അതൊരു ലൈഫ് സ്റ്റൈല്‍ ആണ്.... ഒരു സംസ്കാരം ആണ്. പില്‍ക്കാലത്ത് അതിനെയും ഒരു മതമായി കരുതിയത്‌ നമ്മുടെ ഭരണാധികാരികള്‍ ആണ് . എന്നാല്‍ അതിലെ മഹത്തായ തത്വ സംഹിതകളും വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുകളും ആരണ്യകങ്ങളും എല്ലാം മറ്റു ഏത് സമ്ഹിതകലെക്കലുമ് ശക്തമാണ് ( ഒന്നിലും ഹിന്ദു എന്ന പേരു ഇല്ലെങ്കില്‍ പോലും ).കാരണം അതെല്ലാം മനുഷ്യന് വേണ്ടിയാണ് ഉണ്ടാക്കിയത് . ഏതെങ്കിലും ഒരു വിഭാഗത്തിനു വേണ്ടി അല്ല .ഒരു വ്യക്തിക്ക് ഹിന്ദുവായി മതം മാറാന്‍ കഴിയില്ല ..എന്നാല്‍ ഹിന്ദുവായി ജീവിക്കാനെ കഴിയൂ . വിശ്വാസം എന്നത് അവനവന്റെ മാത്രമാണ് . അത് ഏക ദൈവം ആയാലും ബഹു ദൈവം ആയാലും . താന്‍ എന്തില്‍ ദൈവത്തെ കാണുന്നു അതാണ് അവന്റെ ദൈവം . ' നിന്റെ വിശ്വാസം നിന്നെ രെക്ഷിക്കും ' എന്ന് പറഞ്ഞ ജീസ്സസ്സിനെ ഓര്ക്കുക .ബഹുദൈവ വിശ്വാസം ഭാരത സംസ്കാരത്തിന്റെ മുഖ മുദ്രയാണ് . വിശ്വാസത്തിന്റെ ശക്തി കൊണ്ടാണ് എത്രയോ അധിനിവേശങ്ങള്‍ ഉണ്ടായിട്ടും ഹിന്ദുയിസം പ്രബലമായി നിലനില്‍ക്കുന്നത് . ഈജിപ്റ്റ്‌ , മേസോപോട്ടമിയ , ഗ്രീസ് , മായന്‍ സംസ്കാരം ഇവിടെയൊക്കെ പണ്ടുണ്ടായിരുന്ന വിശ്വാസമാണോ ഇന്നുള്ളത് ?..എല്ലാം അധിനിവേശക്കാര്‍ നശിപ്പിച്ചു .... ഇന്ത്യയിലോ അതിന് അവര്‍ക്കയോ ?.

പണ്ടു നരാനത് ഭ്രാന്തന്‍ തന്റെ സഹോദരനായ അഗ്നിഹോത്രിയെ കാണാന്‍ ചെന്നു . അഗ്നിഹോത്രിയുടെ പരിചാരകന്‍ പറഞ്ഞു അദ്ദേഹം ഗണപതി പൂജ നടത്തുന്നു എന്ന് . നാറാണത്ത്‌ ഒരു കംബെടുത്തു മുറ്റത്തു ചെറിയ ഒരു കുഴിയുണ്ടാക്കി . പരിചാരന്‍ പിന്നെ വന്നു പറഞ്ഞു വിഷ്ണു പൂജ നടത്തുന്നു എന്ന് അപ്പോള്‍ വീണ്ടും നാറാണത്ത്‌ വേറൊരു കുഴിയുണ്ടാക്കി ....അങ്ങിനെ അഗ്നിഹോത്രി എത്ര പൂജ നടത്തി നരനത് അത്രയും കുഴി ഉണ്ടാക്കി . അഗ്നിഹോത്രി വന്നപ്പോള്‍ മുറ്റത്തു കുറെ കുഴികള്‍ . അഗിനിതോത്രിയെ കണ്ട നരനത് കണ്ട ഭാവം നടിക്കാതെ പറഞ്ഞു ഇത്രയും കുഴി ഉണ്ടാക്കുന്നതിനു പകരം ഒരു കുഴി യില്‍ മാത്രം ശ്രദ്ധ വച്ചിരുന്നെന്കില്‍ ഇപ്പോള്‍ വെള്ളം കണ്ടേനെ എന്ന് . അതിന്റെ വ്യന്ഗ്യാര്‍ത്ഥം മനസിലാക്കിയ അഗ്നി ഹോത്രി പറഞ്ഞു സമയമെടുത്ത് പത്തു കുഴി കുഴിച്ചാല്‍ പത്തിലും വെള്ളം കാണും ...... ബഹു ദൈവ വിശ്വാസത്തിന്റെ മഹത്വം ഇതിലൂടെ മനസിലാക്കാം.

നീര്‍വിളാകന്‍ said...

സിന്ധു നദീതട സംസ്കാരത്തില്‍ നിന്നുല്‍ഭവിച്ചതാണ് ഹിന്ദുറ്റ്വം എന്ന സങ്കല്‍പ്പം.. താങ്കള്‍ ഇവിടെ അക്ഷരം പ്രതി ശരിയാണ്... ഹിന്ദു എന്നാല്‍ ഒരു മതമല്ല മറിച്ചു ഒരു സംസ്കാരമാണ്.. ആ അര്‍ത്ഥത്തില്‍ സിന്ധുവിന്റെ നാട്ടില്‍ അല്ലേങ്കില്‍ ഭാരതത്തില്‍ അതിവസിക്കുന്ന ഏതൊരുവനെയും ഹിന്ദു എന്നു വിളിക്കാം... അതിനു ഒരുദാഹരണവും ഞാന്‍ പറഞ്ഞുതരാം... ഒരു കുട്ടി ജനിച്ചാല്‍ അതിനെ ശുന്നത്തു ചെയ്യുകയോ അല്ലെങ്കില്‍ മാമോദീസാ മുക്കുകയോ അല്ലെങ്കില്‍ മറ്റു മതപരമായ ചടങ്ങുകള്‍ നടത്തിയോ ആണ് ആ മതത്തിന്റെ അനുയായി ആക്കുന്നത്... പക്ഷെ ഹിന്ദുവിനു അത്തരം ഒരു ചടങ്ങില്ല... അതിനാല്‍ തന്നെ നമ്മുകു നിശ്ചയമായും ഒരു നിര്‍വ്വചനം ഇതിനു കൊടുക്കാന്‍ സാധിക്കും.... “ഹിന്ദു ഒരു മറ്റു മതങ്ങളെ പോലെ ഒരു ഒരു പ്രവാചകന്‍ സ്ഥാപിച്ച മതമല്ല, മറിച്ച് അതൊരു സംസ്കാരമാണ്... ഏതു മതത്തിലും വിശ്വസിച്ചുകൊണ്ട് തുടരാവുന്ന ഒരു സംസ്കാരം”

മാണിക്യം said...

ഹിന്ദുത്വം
ഒരു ജീവിതചര്യാ‍ ആണ്.
പ്രഭാതത്തില്‍ ഉണരുമ്പോള്‍
മുതല്‍ രാത്രി ഉറങ്ങുന്നതു
വരെയുള്ള ചര്യകള്‍ ..
ജനിക്കുമ്പോള്‍ മുതല്‍
മരിക്കുന്നതുവരെയുള്ള കാലം
ജീവിതത്തിന്റെ ഉച്ചനീചത്വങ്ങളെ
പുരാണങ്ങളിലൂടെയും
ഉപനിഷിത്തിലൂടെയും
മാര്‍ഗനിര്‍ദേശവും
നല്ലതും ചീത്തയും
ചൂണ്ടീ കട്ടിയ മതം

"ലോക സമസ്ത സുഖിനോ ഭവന്തു.
ഓം ശാന്തി ശാന്തി.."

who Am I ?
അഹം ബ്രഹ്മാസ്മി.

പോലീസുകാരന്‍ | Policekaran said...

രാജേഷ്ശിവ, നീര്‍വിളാകന്‍.. ഒപ്പം മനുഷ്യ വിദൂഷകന്‍.. നിങ്ങളുടെ ഈ അറിവ്
തീര്‍ച്ചയായും അഭിനന്ദനീയം തന്നെ..

മുഗള്‍ രാജാക്കന്മാരുടെ ഭരണകാലം ഹൈന്ദവ സംസ്കാരത്തിന്‍ കടുത്ത ഭീഷണി ഉയര്‍ത്തിയിരുന്നെങ്കിലും, അതിന്റെ മൂല്യങ്ങളുള്ടെ ശക്തി ഒന്നുകൊണ്ടു മാത്രമാണ് മതപരിവര്‍ത്തനങ്ങളെ ചെറുത്ത് ജീവിക്കുവാന്‍ ഭാരതീയരെ ശീലിപ്പിച്ചത്. വൈദേശിക ആക്രമണങ്ങളെ പലതവണ നേരിടേണ്ടി വന്നപ്പോള്‍,സംഘടിക്കേണ്ട ആവശ്യം ഉണ്ടായപ്പോള്‍ അതൊരു കൂട്ടമായോ ഒരു മതമായോ മാറിയതാണെന്ന് എനിക്കു തോന്നുന്നത്.

അറിവുള്ളവരും തുറന്നെഴുതുവാന്‍ മടിക്കുന്ന ഈ വിഷയം എഴുതിയതിന് ആശംസകള്‍ ഒരിക്കല്‍കൂടി..

- സാഗര്‍ : Sagar - said...

ഫാസിസം, വര്‍ഗീയം....

സലീഷ്ഭരത് ആസ്ഥാന ബുജി ! said...

good post

ബിനോയ് said...

ഒരു മതത്തില്‍ പിറന്നു പോയി എന്നുള്ളത് കൊണ്ടു മാത്രം, ചോദ്യം ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ട്, ഒരു സംഘടിത ശക്തിയുടെ നിര്‍ബന്ധിത ചട്ടക്കൂടുകള്‍ക്ക് വഴങ്ങിയല്ലാതെയുള്ള ജീവിതം, ഊരുവിലക്കപ്പെട്ട് നരകതുല്യമാകുന്ന ഒരു സ്ഥിതി നിലവിലുണ്ട്, ചില മതങ്ങളിലെങ്കിലും. ആ അര്‍ഥത്തില്‍ ഹിന്ദു മതം ഒരു ആശ്വാസം തന്നെ. പിന്നെ ഹിന്ദു മതത്തിലേക്ക് convert ചെയ്യുന്നത് അസാധ്യമായ കാര്യമല്ല. വളരെ ലളിതമായ വ്യവസ്ഥകളില്‍ ഹിന്ദു മതത്തിലേക്ക് മാറാന്‍ സഹായിക്കുന്ന എത്രയെങ്കിലും ആശ്രമങ്ങളും പ്രസ്ഥാനങ്ങളും ഇന്ത്യയിലുണ്ട്. ജീവനോടെയും അല്ലാതെയും മതം മാറ്റുന്നതില്‍ സംഘപരിവാറുകാരും വിദഗ്ധരാണ്. മാറുന്നവന്‍ ഏത് ജാതി ആയിരിക്കും എന്നു മാത്രം ചോദിക്കരുത്.

ശ്രീ @ ശ്രേയസ് said...

നന്നായിരിക്കുന്നു അജ്ഞാതമായ ഒരു ഹിന്ദുവിന്‍റെ ഈ ഇമെയില്‍.
തത്ത്വമസി എന്ന മഹാവാക്യം ശ്രവിച്ചു, മനനം ചെയ്തു, ധ്യാനിച്ചു സ്വയം അഹം ബ്രഹ്മാസ്മി (നാന്‍ കടവുള്‍ എന്ന് തമിഴ്!) എന്ന് ബോധ്യപ്പെടുന്നതാണ് ഹിന്ദുവിന്‍റെ ആത്മവിദ്യ എന്നത്രേ. രമണമഹര്‍ഷിയുടെ ഞാന്‍ ആര്‍ (Who AM I) എന്ന ചോദ്യവും പ്രശസ്തം തന്നെ.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

വിശാലമായ ഒരു ചര്‍ച്ച ഈ പോസ്റ്റ് അര്‍ഹിക്കുന്നുണ്ട്.

ഹിന്ദു എന്നത് ഒരു മതമല്ല ഒരു ജീവിതചര്യയാണ് എന്നത് ഒരു കാലഘട്ടത്തില്‍ ശരിയായിരുന്നിരിക്കാം. പിന്നെ അതിനു മാറ്റങ്ങള്‍ സംഭവിച്ചില്ലേ? എന്നിരുന്നാലും മറ്റു സംഘടിത മതങ്ങളെ അപേക്ഷിച്ച് ഹിന്ദു മതം ഒരു പൌരനു നല്‍കുന്ന സ്വാതന്ത്ര്യം വളരെ വിശാലമാ‍ണ്. മറ്റു മതങ്ങള്‍ ചെയ്യുന്നതുപോലെ‍ മനുഷ്യനെ ബന്ധിക്കുന്ന അഗോചരമായ കൂച്ചു വിലങ്ങുകളില്ല. അവന് മത പഠനങ്ങളുടെയോ, ഞായറാഴ്ചകളുടെയോ, വെള്ളിയാഴ്ചകളുടെയോ നിര്‍ബ്ബന്ധങ്ങള്‍ ഇല്ല എന്നര്‍ത്ഥം.സംഘടിതമായ ഒരു ആരാധനാ സമ്പ്രദായമോ, കല്‍പ്പനകള്‍ പുറപ്പെടുവിക്കുന്ന പുരോഹിത വൃന്ദങ്ങളോ ഇല്ല.

പക്ഷെ ഇതിനൊരപവാദമായി ബ്രാഹ്മണരുടെ പൂണൂലിടല്‍ എന്ന ചടങ്ങ് നില നില്‍ക്കുന്നില്ലെ. മാമൊദീസ പോലെ, സുന്നത്തു പോലെ ഒരു മതത്തിലേക്കു ചേര്‍ക്കുന്ന ക്രിയ തന്നെയല്ലെ ഇതും. പൂണൂലിടാത്ത ഒരുവനെ ബ്രാഹ്മണനായി കണക്കാക്കാറുണ്ടോ? കൂടാതെ ബ്രാഹ്മണര്‍ കൃത്യമായ ചിട്ടകള്‍ക്കും മറ്റു മതങ്ങളുടേതിനു തുല്ല്യമെന്നു പറയാവുന്ന വേദപഠനങ്ങള്‍ക്കും വിധേയരാണ് എന്നതും യാഥാര്‍ത്ഥ്യമല്ലെ?

അതേപോലെത്തന്നെ മനുഷ്യനെ മനുഷ്യനില്‍ നിന്നകറ്റി നിര്‍ത്തുന്ന ചാതുര്‍വര്‍ണ്ണ്യം പോലുള്ള അനീതികള്‍ ഹിന്ദു എന്ന പേരിനോടു ചേര്‍ത്താണ് ഉടലെടുത്തത് എന്നതും ഈ ജീവിതരീതിക്കു വന്നു ചേര്‍ന്ന ഒരു തീരാക്കളങ്കം തന്നെയാണ്. കടല്‍ കടന്നെത്തിയ മതങ്ങള്‍ നല്‍കിയ സാമ്പത്തിക നേട്ടം മാറ്റി നിറുത്തിയാല്‍ ഹിന്ദുക്കള്‍ കൂട്ടത്തോടെ മറ്റു മതങ്ങളിലേക്ക് ചേക്കേറുവാന്‍ നിര്‍ബ്ബന്ധിതരായത് ഇത്തരം സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ മൂലമായിരുന്നുവല്ലൊ.

രാഷ്ടീയപ്പാര്‍ട്ടികള്‍ ഹിന്ദുവിനെ കൂടുതല്‍ മതവല്‍ക്കരിക്കാനും വര്‍ഗ്ഗീയവല്‍ക്കരിക്കുവാനും തുടങ്ങിയതോടെ ഹിന്ദുവിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതു കൊണ്ടുതന്നെ ഊരു വിലക്കുകള്‍ പോലുള്ള ഒറ്റപ്പെടുത്തല്‍ ശിക്ഷാരീതികള്‍ ചിലയിടങ്ങളിലെല്ലാം ഇന്നും തലപൊക്കിക്കൊണ്ടിരിക്കുന്നു. മതപരമായ കൂടുതല്‍ അടയാളങ്ങള്‍ സമൂഹത്തിലേക്കു പടരുന്നു. വര്‍ദ്ധിച്ചു വരുന്ന പര്‍ദ്ദയ്ക്കും കുരിശിനുമൊപ്പം ചന്ദനപ്പൊട്ടുകളും കാവിമുണ്ടുകളും മനുഷ്യരെ പിടി കൂടുന്നതതിനാലാണ്. കൂട്ടത്തില്‍ വെള്ളാപ്പള്ളിയുടെ മഞ്ഞഘോഷയാത്രകളും.

എന്നാലും സംഘടിതമായ ഒരു മതത്തിന്റെ ചട്ടക്കൂട് നിലനിര്‍ത്തനാവാത്തതിനാല്‍ നേരത്തെ പറഞ്ഞ വിധത്തിലുള്ള സ്വാതന്ത്ര്യം വേരറ്റു പോകാതെ നിലനില്‍ക്കുന്നുണ്ട് എന്നത് ഒരാശ്വാസമാണ്. മറ്റു മതക്കാര്‍ക്കില്ലാത്ത സ്വാതന്ത്ര്യം തീര്‍ച്ചയായും ഒരു ഹിന്ദു അനുഭവിക്കുന്നുണ്ട്.

ശ്രീ @ ശ്രേയസ് said...

ശ്രീ മോഹന്‍ തുടങ്ങിവച്ച അല്പംകൂടി ആഴത്തിലുള്ള ഈ ചര്‍ച്ച നല്ലതുതന്നെ. മോഹന്‍റെ അഭിപ്രായങ്ങളുടെ മറ്റൊരുവശം കൂടി ഇവിടെ അവതരിപ്പിക്കട്ടെ.

"പക്ഷെ ഇതിനൊരപവാദമായി ബ്രാഹ്മണരുടെ പൂണൂലിടല്‍ എന്ന ചടങ്ങ് നില നില്‍ക്കുന്നില്ലെ."

തന്ത്രവിദ്യ പഠിച്ച ആര്‍ക്കും പൂണൂലിടാം എന്നാണു ഈയുള്ളവന്‍റെ അറിവ്. പിന്നെ, ബ്രാഹ്മണര്‍ ഇപ്പറഞ്ഞ ഹിന്ദുക്കളിലെ ഒരു ചെറിയ വിഭാഗം മാത്രം.

"കൂടാതെ ബ്രാഹ്മണര്‍ കൃത്യമായ ചിട്ടകള്‍ക്കും മറ്റു മതങ്ങളുടേതിനു തുല്ല്യമെന്നു പറയാവുന്ന വേദപഠനങ്ങള്‍ക്കും വിധേയരാണ് എന്നതും യാഥാര്‍ത്ഥ്യമല്ലെ? "

അത് അവരുടെ ജീവിതമാര്‍ഗ്ഗം എന്ന് കരുതിക്കൂടെ? ഇതൊന്നും പഠിക്കാന്‍ കഴിയാത്ത ധാരാളംപേരും ആ കുടുംബങ്ങളില്‍ ഉണ്ട്. അതുപോലെ, ഇക്കാലത്ത് ആര്‍ക്കും വേദം പഠിക്കുകയും ചെയ്യാം.

"അതേപോലെത്തന്നെ മനുഷ്യനെ മനുഷ്യനില്‍ നിന്നകറ്റി നിര്‍ത്തുന്ന ചാതുര്‍വര്‍ണ്ണ്യം പോലുള്ള അനീതികള്‍ ഹിന്ദു എന്ന പേരിനോടു ചേര്‍ത്താണ് ഉടലെടുത്തത് എന്നതും ഈ ജീവിതരീതിക്കു വന്നു ചേര്‍ന്ന ഒരു തീരാക്കളങ്കം തന്നെയാണ്"

മതപരമായ ഉച്ചനീചത്വങ്ങള്‍ ഉണ്ടായിരിന്നു. ഇന്നും കുറച്ചൊക്കെ പല മനസ്സുകളിലും ഉണ്ടുതാനും. അത് ഹിന്ദുക്കളില്‍ മാത്രമല്ല, എല്ലാ മതവിഭാഗങ്ങളിലും ഉണ്ട് എന്നതും വാസ്തവം. വലിയവന്‍ - ചെറിയവന്‍ എന്ന ക്ലാസിഫിക്കെഷന്‍ മതത്തിലും രാഷ്ട്രീയത്തിലും വിദ്യയിലും ഉദ്യോഗത്തിലും എന്തിനു സന്തം വീട്ടിലും, എവിടെയും മനുഷ്യമനസ്സുകളില്‍ ഉണ്ട്. ഒന്നാലോചിച്ചാല്‍, അങ്ങനെയുള്ള അടിമത്തം ആണ് ബഹുമാനം എന്ന രീതിയില്‍ നമ്മുടെ ഇടയില്‍ നടക്കുന്നത്.

"കടല്‍ കടന്നെത്തിയ മതങ്ങള്‍ നല്‍കിയ സാമ്പത്തിക നേട്ടം മാറ്റി നിറുത്തിയാല്‍ ഹിന്ദുക്കള്‍ കൂട്ടത്തോടെ മറ്റു മതങ്ങളിലേക്ക് ചേക്കേറുവാന്‍ നിര്‍ബ്ബന്ധിതരായത് ഇത്തരം സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ മൂലമായിരുന്നുവല്ലൊ. "

സാമ്പത്തികം തന്നെയാണ് മുഖ്യ ഘടകം, അതിനാല്‍ മാറ്റി നിര്‍ത്തി ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. :-) രണ്ടാമത്തെ ഘടകം ഹിന്ദുമതം സംഘടിതമല്ല എന്നതാണ്, അതിനാല്‍ ആര്‍ക്കും അതിലേക്കു കടന്നു പരിവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ടായി. അതേ സ്വാതന്ത്ര്യം തന്നെയാണ് ഹിന്ദു മതത്തിന്റെ പ്രത്യേകതയും, എക്കാലവും ഈ സംസ്കാരം നിലനില്‍ക്കാന്‍ കാരണമായിട്ടുള്ളതും. സ്വന്തം നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലെങ്കില്‍ പിന്നെ എങ്ങനെ ഒരുവന്‍ എല്ലാത്തിലും നിന്നുള്ള മോചനം അഥവാ മോക്ഷം, അബ്സൊല്യൂട് ഫ്രീഡം എന്നതിനെക്കുറിച്ച് പറയും?
മൂന്നാമത്തേത് ഉച്ചനീചത്വം തന്നെ.

"രാഷ്ടീയപ്പാര്‍ട്ടികള്‍ ഹിന്ദുവിനെ കൂടുതല്‍ മതവല്‍ക്കരിക്കാനും വര്‍ഗ്ഗീയവല്‍ക്കരിക്കുവാനും തുടങ്ങിയതോടെ ഹിന്ദുവിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതു കൊണ്ടുതന്നെ ഊരു വിലക്കുകള്‍ പോലുള്ള ഒറ്റപ്പെടുത്തല്‍ ശിക്ഷാരീതികള്‍ ചിലയിടങ്ങളിലെല്ലാം ഇന്നും തലപൊക്കിക്കൊണ്ടിരിക്കുന്നു. മതപരമായ കൂടുതല്‍ അടയാളങ്ങള്‍ സമൂഹത്തിലേക്കു പടരുന്നു. വര്‍ദ്ധിച്ചു വരുന്ന പര്‍ദ്ദയ്ക്കും കുരിശിനുമൊപ്പം ചന്ദനപ്പൊട്ടുകളും കാവിമുണ്ടുകളും മനുഷ്യരെ പിടി കൂടുന്നതതിനാലാണ്. കൂട്ടത്തില്‍ വെള്ളാപ്പള്ളിയുടെ മഞ്ഞഘോഷയാത്രകളും. "

സംഘടിതമല്ലാത്തതിനാല്‍ എന്തൊക്കെയോ നഷ്ടപ്പെടുന്നു എന്ന തോന്നലാണ് ഇക്കാലത്തെ ഹിന്ദുവിനെ ഹിന്ദു രാഷ്ട്രീയ പാര്‍ട്ടിയുടെയോ മറ്റു സമുദായ സംഘടനകളുടെയോ കൊടിക്കീഴില്‍ അണിനിരക്കാന്‍ പ്രേരിപ്പിക്കുന്നത്. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നല്ലേ? അത് വാര്‍ത്തമാനകാല സത്യം, അതിനാല്‍ ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടം മാത്രാമായി ഈ സംഘടിക്കലിനെ കാണാം. ഇവരാരും യഥാര്‍ത്ഥ ഹിന്ദുസംസ്കാരം അഥവാ സനാതനധര്‍മ്മം നിലനിര്‍ത്താനോ പ്രചരിപ്പിക്കാനോ വേണ്ടി കച്ചകെട്ടി ഇറങ്ങിയവരല്ല എന്നറിയാമല്ലോ.

ഇഗ്നൈറ്റഡ് വേഡ്സ് said...

"സുന്നത്ത് നടത്തി മുസ്ലീം ആവമെന്നത് ഏതു മുസ്ലിമിനും അറിയാം.മാമോദീസ നടത്തി ക്രിസ്താനി ആവാമെന്ന് ഏതു ക്രിസ്ത്യാനിയ്ക്കും അറിയാം"

പുതിയ പുതിയ അറിവുകൾക്ക് നന്ദി..!

വലിയകാലന്‍ said...

നല്ല പോസ്റ്റ് .... അതിനു അനുബന്ധമായി ഒരു കാര്യം പറയട്ടെ ... അതു ഇന്നു നടക്കുന്ന മതപരിവര്‍ത്തനങ്ങളെ കുറിച്ചാണ്.... അതിന് ആരേന്തു ന്യായീകരണം കൊടുത്താലും അംഗീകരിക്കാന്‍ പ്രയാസമാണ്....100 കണക്കിന് പുലയ/കുറവ/പറയ/ആദിവാസി സമുദായക്കാരെ ദിനേന കേരളത്തില്‍ മതം മാറ്റപ്പെടുന്നു.... അവര്‍ എന്തു നേടി എന്നു അവരോടു തന്നെ ചോദിക്കാന്‍ ഒരു നിഷ്പക്ഷ അവസരം കിട്ടിയാല്‍ വ്യക്തമായി അറിയാന്‍ സാധിക്കും അവര്‍ പ്രലോഭനങ്ങളിലൂടേ മാത്രം മാറിയവര്‍ ആണെന്നു....കേരളത്തില്‍ ആരും അവരെ എതിര്‍ക്കാനോ, കൊന്നു തിന്നാനോ പോയിട്ടില്ല.... അതാണ് ഹിന്ദു സംസ്കാരത്തിന്റെ മറ്റൊരു മഹത്വം.... ഒരു വ്യക്തി മതം മാറിയതുകൊണ്ട് ആ വ്യക്തിക്കല്ലാതെ സമുഹത്തിനു നേട്ടമോ, കോട്ടമോ ഉണ്ടാകാന്‍ പോകിന്നില്ല എന്നു ചിന്തിക്കാനുള്ള സാമാന്യ വിവരം ഹിന്ദുവിനു മാത്രമേയുള്ളു എന്നു ഞാന്‍ വിശ്വസിക്കുന്നു.... അപ്പക്കഷ്ണം കാണിച്ചിട്ടോ അവന്റെ സ്വന്ത്വം ഇഷ്ടപ്രകാരമോ ആവട്ടേ മതം മാറ്റം പ്രോത്സാഹിപ്പിക്കുന്നത് തെറ്റായ രീതി തന്നെയാണ്.... വൈകാരിക പരമായും, മത പരമായും ഏറേ ചിന്തിക്കുന്ന, വിദ്യാഭ്യാസം ഏറേയൊന്നും എത്തിപ്പെട്ടിട്ടില്ലാത്ത ഓറീസ്സാ, ബിഹാര്‍ പോലേയുള്ള സംസ്ഥാനങ്ങളില്‍ പാതിരിമാര്‍ തലവച്ചു കൊടുക്കുന്നതു കാണുന്നില്ലെ....ആതമഹത്യാപരമാണ് ഇത്തരം തീരുമാനങ്ങള്‍....

ഞാന്‍ ക്രിസ്ത്യന്‍‍, താന്‍ ഹിന്ദു.... ദൈവം എനിക്കൊന്നും വാരിക്കോരി തരുന്നില്ല..... ദൈവങ്ങള്‍ എന്നു നാം വിളിച്ചാക്ഷെപിക്കുന്ന ആ ശക്തി പക്ഷപാതി ആരുന്നെങ്കില്‍ മുസ്ലീ ഭൂരിപക്ഷമുള്ള ഇന്‍ഡോനേഷ്യയില്‍ തുടങ്ങിയ സുനാമി, ശ്രീലങ്കയില്‍ വന്നു കുറേ ബുദ്ധരേയും, തമിഴ് നാട്ടില്‍ വന്നു കുറേ ഹിന്ദുക്കളെയും, വേളാങ്കണ്ണിയില്‍ കയറി ക്രിസ്ത്യാനികളുടേയും ജീവന്‍ അപഹരിക്കുമോ???

ഇപ്പോള്‍ ഒരുവന്റെ ഭാഗ്യം എന്നു നമ്മള്‍ വിവക്ഷിക്കുന്നതു അവന്റെ ആസ്തി എത്ര എന്നു നോക്കിയാണല്ലൊ.... ഹിന്ദുവിന്റെ ദൈവത്തിനു ശക്തി കൂടുതല്‍ ആയിരുന്നെങ്കില്‍ ജോയി ആലുക്കാസിനേയും, മുത്തൂറ്റിനേയും ഒക്കേ വളരാന്‍ വിടുമോ??? ബ്രൂണേ സുല്‍ത്താന്‍ ഇന്നു ജീവിച്ചിരിക്കുമോ??

പരമേശ്വരനെന്നും, അള്ളാ എന്നും, യേശു എന്നും നമ്മള്‍ മാറി മാറി പ്രയോഗിക്കുന്നത് നമ്മുടേ മനശാന്തിക്കു വേണ്ടി മാത്രമാണ്....

മതവും, ദൈവവും മനുഷ്യന്റെ മനശാന്തിക്കുവേണ്ടി മനുഷ്യന്‍ തന്നെ ശ്രിഷ്ടിച്ചവയാണ്....

മതത്തിലേക്കു കുറേ ദളിതരെ കാശു കൊടുത്തു ആകര്‍ഷിച്ചു കയറ്റിയാല്‍ അവര്‍ക്കു മനശാന്തി ഓഫ്ഫെര്‍ ചെയ്യാന്‍ ഒക്കില്ലല്ലോ.....

തുടര്‍ന്നോളൂ...സാക്ഷര കേരളം താങ്കളേ ഒന്നും ചെയ്യില്ല!!!

kochuthoma said...

കൊള്ളമാ.

suraj::സൂരജ് said...

ഹിന്ദു മതം എന്നത് ഒരു സൂപ്പര്‍ മതമാണ് . അനേകം ഗോത്ര മതങ്ങളെ ബലപ്രയോഗത്തിലൂടെ വിഴുങ്ങിയോ താത്വിക,സൈദ്ധാന്തിക സ്വാംശീകരണത്തിലൂടെയോ ഉണ്ടായി വന്ന ഒരു സൂപ്പര്‍ മതം. സിന്ധു എന്ന നദിയുടെ പേരിലെ "സ" പേര്‍ഷ്യന്‍ ഭാഷകളില്‍ ചിലതില്‍ "ഹ" ആകുമ്പോള്‍ വന്ന മാറ്റം - സിന്ധു... ഹിന്ധു...ഹിന്ദു... പേരിന്റെ ഗുട്ടന്‍സ് അവിടെ തീരും.

ഇന്നത്തെ "ഹിന്ദു" മതത്തിലേയ്ക്ക് സന്നിവേശിപ്പിക്കപ്പെട്ട മതങ്ങളുടെ ലിസ്റ്റെടുത്താല്‍ ഒരു മാതിരിപ്പെട്ടവരുടെയൊക്കെ കണ്ണുതള്ളും. ആര്യ സംസ്കൃതിയുടെ ഇന്ത്യന്‍ രൂപമാണ് വൈദിക മതം - ഋക്ക്-യജുര്‍-സാമ വേദങ്ങളിലെ ദൈവങ്ങള്‍ ആണ് അവരുടെ ആരാധനാമൂര്‍ത്തികള്‍ (മഴ, ഇടിമിന്നല്‍, കടല്‍, സസ്യങ്ങള്‍,സൂര്യന്‍ അങ്ങനെ അങ്ങനെ പ്രകൃതിപ്രതിഭാസങ്ങളെ പ്രതിനിധീകരിക്കുന്നതും ഗോത്ര നേതാക്കളുമായ കുറേ ദൈവങ്ങള്‍ ). വാസുദേവ കൃഷ്ണന്‍ എന്നൊരാള്‍ ആചാര്യനായ സൂര്യാരാധകരുടെ ഒരു മതക്കൂട്ടം (ഭഗവദ് ഗീതയിലെയും കഠോപനിഷത്തിലെയും ബീജതത്വങ്ങള്‍ ഇവരുടേതാണ്), രാജസ്ഥാന്‍ ഭാഗത്തെ കന്നുകാലി മേയ്ക്കുന്ന വിഭാഗങ്ങളിലൊന്നായ അഭിരാസുകള്‍ക്കിടയില്‍ ഉയിര്‍കൊണ്ട് തെക്കേയിന്ത്യവരെ നീണ്ട കൃഷ്ണമതം(കൃഷ്ണമതവും സൂര്യാരാധകനായ വാസുദേവകൃഷ്ണനും ലയിച്ചു പില്‍ക്കാലത്ത് വൈദിക മതവുമായി ചേര്‍ന്ന് വൈഷ്ണവമതത്തിലെത്തി), ഹാരപ്പാ മൊഹേന്‍ ജൊദാരോ സംസ്കാരത്തില്‍ തന്നെ ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്ന രുദ്ര/ശിവ മതം (ഇത് പിന്നീട് വൈദിക മതത്തിന്റെ ഒരു ശാഖയായ താന്ത്രിക മതവുമായി ചേര്‍ന്ന് ദ്രാവിഡരുടെ ശൈവ സമ്പ്രദായമായി), ദ്രാവിഡഗോത്രങ്ങളുടെ അമ്മദൈവപ്രധാനമായ മതങ്ങള്‍ , വൈദിക ബ്രാഹ്മിണിക്കല്‍ മതവുമായി താത്വികസംഘര്‍ഷത്തില്‍ ഉരുത്തിരിഞ്ഞ സാംഖ്യ, ന്യായ, വൈശേഷിക സെക്റ്റുകള്‍, ചാര്‍വാകന്മാര്‍, ആജീവികന്മാര്‍ , ശാക്തന്മാര്‍, ജൈനമതം, ബുദ്ധമതം, ബുദ്ധമതത്തെ വിഴുങ്ങിക്കൊണ്ട് വൈദികമതത്തിന്റെ ഒരു വിഭാഗമായി വളര്‍ന്ന് പന്തലിച്ച ഭാഗവത മതം (പില്‍ക്കാലത്ത് വൈഷ്ണവ മതം), കാളി കള്‍ട്ട്...അങ്ങനെയങ്ങനെ

ഇന്നിപ്പോള്‍ നോക്കിയാല്‍ വിശാലമായ ഒരു സംസ്കാരമാണ് അനേക നൂറ്റാണ്ട് നിലനിന്നു എന്നൊക്കെ വണ്ടറടിക്കാമെങ്കിലും ഈ സൂപ്പര്‍ മതം വളരെ അടുത്ത ഒരു കാലത്ത് കൊളോണിയല്‍ ഭരണാവശ്യങ്ങള്‍ക്കായി സൃഷ്ടിക്കപ്പെട്ട ഒന്നാണ് എന്നതാണ് സത്യം. ഈ സൂപ്പര്‍ മതത്തിന്റെ ഉള്ളിലെ മറ്റ് മതങ്ങള്‍ തങ്ങളില്‍ അതിശക്തമായ അതിരുകളും വിഭജനങ്ങളും ഉണ്ടായിരുന്നു,ഏറെക്കുറേ ഇപ്പോഴും ഉണ്ട്.
"ഹിന്ദു എന്നത് ഒരു ലൈഫ് സ്റ്റൈല്‍" ഒക്കെ ആയതും ഈയടുത്ത കാലത്താണ്. മികച്ച ഉദാഹരണമാണ് മാംസാഹാരത്തോടുള്ള ഇന്നത്തെ ഹിന്ദുമതസ്ഥരെന്ന് പറയപ്പെടുന്നവരുടെ നയം. ഇന്നത്തെ സൂപ്പര്‍ ഹിന്ദുമതമാകും മുന്‍പ് ബുദ്ധമതം പോലെ ചിലതൊഴിച്ചുള്ള ഭാരതീയ മതങ്ങളുടെയെല്ലാം അനിഷേധ്യ ഭാഗമായിരുന്നു മാംസാഹാരവും മാംസ-മദ്യ നൈവേദ്യരീതികളും. സാംഖ്യമതക്കാരനായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന സുശ്രുതന്റെ സംഹിതയില്‍ മാംസാഹാരത്തെക്കുറിച്ചുള്ള അതിവിപുലമായ ക്ലാസിഫിക്കേഷന്‍ ഉണ്ടായത് യാദൃച്ഛികമല്ല. ബുദ്ധമതക്കാര്‍ ആയുര്‍വേദ ചികിത്സാരീതി പ്രചരിപ്പിക്കാന്‍ തുടങ്ങുന്ന കാലം മുതല്‍ക്കാണ് ഹിംസാത്മകമായ ഭാഗങ്ങള്‍ക്ക് ക്ഷയം വന്നുതുടങ്ങുന്നത്. മാംസാഹാരം മതചടങ്ങുകളില്‍ നിന്നും, പിന്നീട് പൊതു ജീവിതത്തിലും വര്‍ജ്ജ്യമായ സാധനമായത് വളരെ പിന്നീടാണെന്ന് ചരിത്രം സാക്ഷിയാണ്.

ബൈബിള്‍ വായിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിക്ക് ഭഗവദ് ഗീതാസാരം പറഞ്ഞു കേള്‍പ്പിക്കുന്നതാണ് എളുപ്പം. ഈമെയിലുകളിലെ വിമാനയാത്രകള്‍ ചരിത്രം പറയാനുള്ളതല്ലല്ലോ :))

കൂതറ തിരുമേനി said...

@സൂരജ്
ഒരു ചെറിയ സംശയം.മതപരമായ കാര്യങ്ങളെ പറ്റി അഞ്ജന്‍ ആണ് കൂതറ.അത് കൊണ്ട് ചോദിക്കുന്നു.പിന്നീട് വന്ന മതങ്ങളെ പേടിച്ചു (അതായത് പല വിദേശശക്തികളുടെ കടന്നു കയറ്റത്തിന് ശേഷം) ആര്യന്‍മാര്‍ പിന്നീട് വരുന്ന വിദേശമതങ്ങള്‍ ദ്രാവിഡരേ ഒപ്പം കൂട്ടുമോ എന്നുള്ള പേടി കാരണം അവരെയും കൂടെ കൂട്ടി ഹിന്ദു മതം വിപുലീകരിച്ചില്ലേ എന്നൊരു സംശയം.അഥവാ അങ്ങനെയെങ്കില്‍ പാവം ബുദ്ധനെ ഒപ്പം കൂട്ടി അവതാരമാക്കി അദ്ദേഹത്തെയും ബുദ്ധമതത്തെയും ഒപ്പം കൂട്ടുക എന്നൊരു ഗൂഡ ലക്ഷ്യവും ഉണ്ടായിരുന്നില്ലേ. മറ്റു മതങ്ങളുടെ കടന്നു കയറ്റത്തില്‍ പിടിച്ചു നില്‍ക്കുകയെന്നെ ലക്‌ഷ്യം അല്ലെ.

Anonymous said...

:)
തിരുമേനി ..അസ്സലായിരിക്കുന്നു ,,,
വായിക്കുവാന്‍ നല്ല സുഖമുണ്ടായിരുന്നു .....

(ഒരുപാടു വിജ്ഞാനം കിട്ടിയോ ??
ഇനി എന്നെ മനുഷനായി ജീവിക്കുവാന്‍ അനുവദികൂ.. )

suraj::സൂരജ് said...

പ്രിയ കൂതറ തിരുമേനീ (?!)
ഈയുള്ളവന്‍ ഒരു അഥോറിറ്റിയൊന്നുമല്ലേ മതങ്ങളുടെകാര്യത്തില്‍ . അറിയാവുന്നത് എഴുതാം.അത്രതന്നെ.അതു തെറ്റാനുള്ള സാധ്യതയെപ്രതി ഒരു ജാമ്യം നേരത്തേ എടുക്കുന്നു ;)

"പിന്നീട് വന്ന മതങ്ങളെ പേടിച്ചു (അതായത് പല വിദേശശക്തികളുടെ കടന്നു കയറ്റത്തിന് ശേഷം) ആര്യന്‍മാര്‍ പിന്നീട് വരുന്ന വിദേശമതങ്ങള്‍ ദ്രാവിഡരേ ഒപ്പം കൂട്ടുമോ എന്നുള്ള പേടി കാരണം അവരെയും കൂടെ കൂട്ടി ഹിന്ദു മതം വിപുലീകരിച്ചില്ലേ എന്നൊരു സംശയം."

വൈദേശികശക്തികളുടെ "കടന്നു വരവ്" എന്നതുകൊണ്ട് ക്രിസ്തുമതവും ഇസ്ലാമും ഇന്ത്യയിലേയ്ക്കു വന്നതിനെയാണ് സൂചിപ്പിക്കുന്നതെങ്കില്‍, ഇവര്‍ വരുന്നതിനും വളരെ മുന്‍പു തന്നെ ആര്യ-ദ്രാവിഡ സങ്കലനം - ശാരീരികവും സൈദ്ധാന്തികവും - നടന്നു കഴിഞ്ഞിരുന്നു. ബ്രാഹ്മിണിക്കല്‍ മന്ത്ര/മതസംഹിതകളെയും യജ്ഞം എന്ന പരിപാടിയെയും തള്ളിക്കളഞ്ഞുകൊണ്ട് ഉയിര്‍ത്ത ഭൗതികവാദികളായ ലോകായതന്മാരുടെ ചാര്‍വാക മതം ശക്തമായ കാലം ബുദ്ധമതത്തിനു തൊട്ടുമുന്‍പും അതിനു ശേഷവുമുള്ള സമയമാണ്. ബുദ്ധമതവും നാസ്തിക മതങ്ങളില്‍പെട്ടതാണ്. സ്വാഭാവികമായും അന്ന്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായ സാംഖ്യ, യോഗ തത്വചിന്തകളും ലോകായത തത്വങ്ങളു ഉള്‍പ്പെടുത്താതെ ഒരു ബ്രാഹ്മിണിക്കല്‍ ഉയിര്‍ത്തെഴുന്നേല്പ്പ് സാധ്യമാവുമായിരുന്നില്ല. വൈദിക സമ്പ്രദായങ്ങളിലെ യജ്ഞം, ആരാധനാക്രമങ്ങള്‍ മന്ത്രതന്ത്രങ്ങള്‍ ,യാഗങ്ങളിലും മറ്റുമുള്ള മൃഗബലി എന്നിവ ഡൈല്യൂട്ട് ചെയ്യപ്പെടുകയും തല്‍സ്ഥാനത്ത് ബുദ്ധമതത്തിന്റെ അഹിംസാവാദം, നിരീശ്വരസാംഖ്യ ത്തിന്റെ പ്രകൃതി-പുരുഷവാദം , പ്രകൃതിപരിണാമവാദം തുടങ്ങിയവയെയുമൊക്കെ ഉദ്ഗ്രഥനം ചെയ്യപ്പെടുകയുമുണ്ടായി. വൈദിക മതത്തിന്റെ ഒരു പില്‍ക്കാല ശാഖയായ ഭാഗവതമതത്തിലെ വിഷ്ണുവിന്റെ അവതാരങ്ങളിലേയ്ക്ക് മറ്റ് സെക്റ്റുകളുടെ തത്വങ്ങളെയും ദൈവസങ്കല്‍പങ്ങളെയും കോര്‍ത്തുകെട്ടുക എന്നതാണ് ഈ നിയോബ്രാഹ്മിണിക്കല്‍ മതത്തിന്റെ പുനരുത്ഥാനത്തിലെ പ്രധാന രീതി. 'പ്രജാപതി'യുമായി ബന്ധപ്പെട്ട് വൈദിക മതത്തിലെ ഒരു സെക്റ്റിനുണ്ടായിരുന്ന കഥയാണ് പന്നി വെള്ളത്തിലാണ്ടുപോയ ഒരു കഷ്ണം ഭൂമിയെ പൊക്കിയെടുത്തത്. അതിനെയടക്കം സ്വാംശീകരിച്ച് വേദങ്ങളിലെ സര്‍വശക്തനായ ഇന്ദ്രന്റെ ഒരു സബോര്‍ഡിനേറ്റ് മാത്രമായിരുന്ന വിഷ്ണുവിന്റെ അവതാരമായി പില്‍ക്കാലത്ത് വിളക്കിച്ചേര്‍ക്കപ്പെട്ടു. ഇങ്ങനെയാണ് ഏകദൈവാരാധനക്കാരായ ഭാഗവതമതക്കാരുടെ വിഷ്ണു ഇന്ന് ഇന്ത്യയിലെ നിയോബ്രാഹ്മിണിക്കല്‍ മതത്തിന്റെ ഏറ്റവും ശക്തനായ ദൈവമാകുന്നത്. ഈ സ്വാംശീകരണവും വൈദേശികാക്രമണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് ചരിത്രം പറയുന്നില്ല. ഭാരതത്തിലെ തന്നെ വിവിധ ഗോത്രവിഭാഗങ്ങളുടെ ആഭ്യന്തര വൃദ്ധിക്ഷയങ്ങളുമായി ബന്ധപ്പെട്ട് കാണേണ്ട കാര്യമേയുള്ളൂ എന്നാണ് ചരിത്രത്തില്‍ നിന്ന് വ്യക്തമാവുന്നത്.
ഇന്നത്തെ സൂപ്പര്‍ ഹിന്ദുമതത്തിന്റെ എലീറ്റ് വിഭാഗങ്ങള്‍ക്കിടയില്‍ കണ്ടുവരുന്നതും കൂതറ അവലോകനത്തിന്റെ ഈ പോസ്റ്റില്‍ പറയുന്നതുമായ "ഒരു സംഗ്രഹിത ശക്തി" അഥവാ "സര്‍വം ബ്രഹ്മം" എന്ന തത്വമൊക്കെ സാംഖ്യ, യോഗ തത്വങ്ങളെ വൈദികമതത്തില്‍ ലയിപ്പിച്ചശേഷം ഉരുത്തിരിച്ചെടുത്ത സങ്കല്പാമാണ്. സൂപ്പര്‍ ഹിന്ദുമതത്തില്‍ അതു സാര്‍വത്രിക അംഗീകാരം നേടിയിട്ട് ഏതാണ്ട് അദ്വൈത ശങ്കരന്റെ കാലത്തോളം മാത്രമേ ആവുന്നുള്ളൂ.

suraj::സൂരജ് said...

എന്റെ കഴിഞ്ഞ കമന്റിലെ "ഇങ്ങനെയാണ് ഏകദൈവാരാധനക്കാരായ ഭാഗവതമതക്കാരുടെ..." എനെഴുതിയത് "ഇങ്ങനെയൊക്കെയാണ്" എന്നാക്കി വായിക്കുവാന്‍ താല്പര്യം.

മാവേലി കേരളം said...

ഹിന്ദു മതത്തിന്റെ ഇന്നത്തെ ഫോമിനെ പറ്റി പറയുകയും പഠിക്കയും ചെയ്യുന്നവര്‍ മാറ്റി നിര്‍ത്തിക്കുടാത്ത ഒന്നാണ്‍് കോളോണിയല്‍ കാലഘട്ടത്തിലെ ‘ആര്യ’ സൃഷ്ടിയോടു ചേര്‍ത്തു വച്ചു വായിക്കേണ്ട ഹിന്ദു റൊമാന്റിസിസം. യൂറോപ്യന്റെ ആര്യ പാരമ്പര്യ ജാഡക്കു വേണ്ടി ഇന്ത്യയില്‍ നിന്നു സൃഷ്ടീച്ചെടുത്ത ഓറിയന്റലിസം. ഓറിയന്റലിസത്തിന്റെ ‘ആര്യ‘ക്കറ പിടിച്ചു മഞ്ഞളീക്കാത്ത എന്തെങ്കിലും ഒന്ന് ഇന്ന് ഹിന്ദുവിന്റെ ചരിത്ര ഖജനാവിലുണ്ടോ എന്നൊന്നു പരിക്ഷിക്കുന്നതു നന്നായിരിക്കും. പ്രസിദ്ധിയാര്‍ജിച്ച ഇന്ത്യന്‍ ഹിന്ദു യൂണിവേസിറ്റികളില്‍ പോലും ഈ കറ പുരണ്ട സൃഷ്ടികളാണ്‍് ഇപ്പൊഴും അഭ്യസിക്കുന്നത്. സൌകര്യാനുസരണം ഇതിന്റെ ദാസന്മാരായും വാക്താക്കളായും മാറിയവരാണ്‍് ഇന്നത്തെ ഹിന്ദു മതത്തിന്റെ അക്കാദമിക തലത്തിലിരുന്ന് വായില്‍ കൊള്ളാത്ത വാക്കുകളൊക്കെ പറഞ്ഞ് ആത്മീയം ഒരു ചമയലാക്കി മാറ്റുന്നവര്‍.

ഇനി ഈ അക്കാദമിക തലം വിട്ട് സാധാരണക്കാരന്റെ നിലയിലേക്കു വന്നാല്‍, അവനു ഹിന്ദുമതം ഒരു ജീവിത ചര്യയാണ്‍് എന്നു പറയാം. അക്കദമിക് ഹിന്ദു മതത്തിനെ സംസ്കൃതമുട്ടായി വായിലിട്ടു ചവയ്ക്കാത്ത ഈ സാധാരണക്കാരന്റെ അന്തക്കരണത്തിലെ കെടാക്കനലാണ്‍് ഹിന്ദു സംസ്കാരം.ഇന്നിതു കെട്ടുകൊണ്ടിരിക്കുന്നു എങ്കിലും. ഈ സംസ്കാരത്തിലാണ്‍് മാനവികതയും, സ്വാതന്ത്ര്യവുമൊക്കെ അടങ്ങിയിരിക്കുന്നത്. ഈ സാധാരണക്കാരന്‍ ജന്മം കൊണ്ട് അധകൃതനാണെന്ന് ഒരു ഭാഗത്തു പറയുന്ന അക്കാദമീയന്മാര്‍ ഇറ്റക്കിടക്കു ചാടിവന്ന് ഇവരു നില നിര്‍ത്തിക്കൊണ്ടു വന്ന മൂല്യങ്ങളില്‍ സ്വന്തം കൈയ്യൊപ്പിടുന്ന ചില വെടിപ്ട്ടിക്കലൊക്കെ നടത്താറൂണ്ട്.

ഇനി മൂന്നാമത് ഒരു കൊണ്‍സ്റ്റിറ്റൂഷനല്‍ ഹിന്ദു മതമുണ്ട്. 1948-49കളില്‍ ഇന്‍ഡ്യന്‍ ഭരണഘടനാ സൃഷ്ടികള്‍ നടത്തിയത് വന്‍ തോതിലുള്ള ഒരു മതം മാറ്റമായിരുന്നു എന്നു വെണമെങ്കില്‍ പറയാം. അപ്പോള്‍ ജന്മം കൊണ്ടേ ഹിന്ദു വാകാന്‍ കഴിയൂ എന്നു പരയുന്നതു ഇന്ത്യന്‍ കോണിസ്റ്റുട്ടൂഷനു വിരോധമല്ലേ എന്നൊരു സംശയം ഉണ്ട്.

“ഈ സ്വാംശീകരണവും വൈദേശികാക്രമണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് ചരിത്രം പറയുന്നില്ല. ഭാരതത്തിലെ തന്നെ വിവിധ ഗോത്രവിഭാഗങ്ങളുടെ ആഭ്യന്തര വൃദ്ധിക്ഷയങ്ങളുമായി ബന്ധപ്പെട്ട് കാണേണ്ട കാര്യമേയുള്ളൂ എന്നാണ് ചരിത്രത്തില്‍ നിന്ന് വ്യക്തമാവുന്നത്“

സൂരജിന്റെ ഈ അഭിപ്രായത്തിനു മറുപടി പറഞ്ഞാല്‍....ഭാരതത്തിലേക്കു വന്‍ തോതില്‍ ജന കുടിയേറ്റം ഉണ്ടായിട്ടുള്ളതായി ചരിത്രത്തില്‍ രേഖപ്പെടുത്തലുകള്‍ ഉണ്ട്. മദ്ധ്യേഷ്യയ്ക്കപ്പുറം നടന്നിരുന്ന രാഷ്ട്ര്രിയ കലാപങ്ങള്‍ ഇന്ത്യയിലേക്കു നിരന്തരമായി അഭ്യാര്‍ഥികളെ ഒഴുക്കിയിരുന്നു. ബര്‍ബേറിയന്‍സ്, അപരിഷ്കൃതര്‍, മതമില്ലാത്തവര്‍, എന്നൊക്കെ ഇവരുടെ പര്യായങ്ങള്‍ പറയുന്നു. ഇവര്‍ സമൂഹ്യമായി നാലു തട്ടിലായിരുന്നു എന്നും പറയുന്നു. (പുസ്തകം. പെര്‍സീവല്‍ സ്പ്രിയര്‍; ഹിസ്റ്ററി ഓഫ് ഇന്‍ഡ്യ). എന്നാലും ഈ വിഭാഗങ്ങളെല്ലാം പരസ്ലരം സമ്പര്‍ക്കത്തില്‍ തന്നെ കഴിഞ്ഞുകൂടിയിരുന്നു എന്നു വേണം വിശ്വസിക്കുവാന്‍. അപ്പോള്‍ പിന്നെ ചാതുര്‍വര്‍ണ്യ വിവേചനമെന്ന ചരിത്ര സത്യം എങ്ങനെ വിശദീകരിക്കപ്പെടും എന്നൊരു ചോദ്യം നിലനില്‍ക്കുന്നു.

ഇങ്ങനെ പല തട്ടില്‍ നില്‍ക്കുന്ന ഇന്നത്തെ ഹിന്ദു മതത്തിന് ഒരേകീകൃത വിര്‍വചനം ഉണ്ടാവാന്‍ ബുദ്ധിമുട്ടാണ്‍്. എന്നാലും ഹിന്ദുമതത്തിന്റെ നിലനില്ലു അതിന്റെ സ്വാന്തന്ത്യവും മാനവികതയും മൂല്യങ്ങളുമാണ്‍്. അത് അക്കാദമിക ഹിന്ദുമതതലത്തിലേതിനേക്കാള്‍ കൂടുതല്‍ സാധാരനക്കരന്റെ അന്തക്കരണത്തിലാണ്‍് നില കൊള്ളുന്നത്. ആ അന്തക്കരണം ജന്മം കോണ്ടു മാത്രം സിദ്ധിക്കുന്നതല്ല,എന്നാണ്‍് എന്റെ അഭിപ്രായം. വളര്‍ച്ചകൊണ്ടു സിദ്ധിക്കുന്നതാണ്‍്. ഓരോജന്മത്തിലും അതിനെ വളര്‍ത്തി പുഷ്ട്പ്പെടുത്തി അടുത്ത തലമുറയിലേക്കു കൈമാറുന്നതാണ്‍്. അതു ചെയ്യുന്ന ഏതൊരു വ്യക്തിയും ഹിന്ദുവാണ്‍്. ഇത്തരത്തില്‍ ഹിന്ദുവിന്റെ അന്തക്കരണത്തെ സ്വന്തമാക്കുന്ന ആര്‍ക്കും ഹിന്ദുവാകാം. ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കു മനുഷ്യന്റെ മാറ്റവും പുരോഗതിയും സാധ്യമാക്കാമെന്നു പറയുന്ന ഹിന്ദു സംസ്കാരം മറ്റൊന്നല്ല പറയുന്നത് എന്നാണ്‍് എന്റെ വിശ്വാസം.

“പുരൊഹിതരിലൂടെയോ അതുമല്ലെങ്കില്‍ പ്രവാചകന്മാരിലൂടെയോ തന്റെ ദൂത് കൊടുത്ത് തന്നെ പേടിക്കാനും ബഹുമാനിക്കാനും ആരാധിക്കാനും പറയുന്ന ഒരു ദൈവത്തെയല്ല ഞങ്ങള്‍ പൂജിക്കുന്നത്.കുറെ അല്ലെങ്കില്‍ കുറവ് വിദ്യാഭാസം ഉള്ള ഹിന്ദുക്കള്‍ അങ്ങനെ ചെയ്യുന്നുണ്ടാവാം.അല്ലെങ്കില്‍ ഹിന്ദുമതത്തില്‍ അറിവില്ലാത്തവര്‍ അങ്ങനെ ചെയ്യുന്നുണ്ടാകാം“.

അപ്പോള്‍ ഹിന്ദു മതത്തില്‍ അറിവില്ലാത്തവരാനോ ദൈവത്തെ പൂജിക്കുന്നത്.:)

പാവം സഹയാത്രിക്കു ജനറല്‍ നോളജു കുറവായതു നന്നായി.

suraj::സൂരജ് said...

പ്രിയ മാവേലി കേരളം,

"..അപ്പോള്‍ പിന്നെ ചാതുര്‍വര്‍ണ്യ വിവേചനമെന്ന ചരിത്ര സത്യം എങ്ങനെ വിശദീകരിക്കപ്പെടും എന്നൊരു ചോദ്യം നിലനില്‍ക്കുന്നു. ...."

"ഭാരതത്തിലേക്കുണ്ടായ കുടിയേറ്റങ്ങള്‍ മതസങ്കലനത്തെയും നിയോബ്രാഹ്മിണിക്കല്‍ മതരൂപമഅയ സൂപ്പര്‍ ഹിന്ദുമതത്തിന്റെ രൂപീകരണത്തെയും സ്വാധീനിച്ചിട്ടേയില്ല" എന്ന് എന്റെ കമന്റിനെ വ്യാഖ്യാനിക്കാതിരിക്കാന്‍ അപേക്ഷ.

കൂതറ തിരുമേനി എന്ന ബ്ലോഗര്‍ എന്നോട് ചോദിച്ചത് ഇങ്ങനെയാണ് : "പിന്നീട് വന്ന മതങ്ങളെ പേടിച്ചു (അതായത് പല വിദേശശക്തികളുടെ കടന്നു കയറ്റത്തിന് ശേഷം) ആര്യന്‍മാര്‍ പിന്നീട് വരുന്ന വിദേശമതങ്ങള്‍ ദ്രാവിഡരേ ഒപ്പം കൂട്ടുമോ എന്നുള്ള പേടി കാരണം അവരെയും കൂടെ കൂട്ടി ഹിന്ദു മതം വിപുലീകരിച്ചില്ലേ എന്നൊരു സംശയം."

അതിനു ഞാന്‍ നല്‍കിയമറുപടി ഇങ്ങനെ :

വൈദേശികശക്തികളുടെ "കടന്നു വരവ്" എന്നതുകൊണ്ട് ക്രിസ്തുമതവും ഇസ്ലാമും ഇന്ത്യയിലേയ്ക്കു വന്നതിനെയാണ് സൂചിപ്പിക്കുന്നതെങ്കില്‍, ഇവര്‍ വരുന്നതിനും വളരെ മുന്‍പു തന്നെ ആര്യ-ദ്രാവിഡ സങ്കലനം - ശാരീരികവും സൈദ്ധാന്തികവും - നടന്നു കഴിഞ്ഞിരുന്നു...

ഇതിന്റെ ഭാഗമായാണ് എന്റെ കമന്റില്‍ നിന്ന് മാവേലിമാഡം ക്വോട്ടിയ ഭാഗവും വായിക്കേണ്ടത് എന്നൊരഭ്യര്‍ത്ഥന. തെറ്റിദ്ധാരണ (ഉണ്ടായിട്ടുണ്ടെങ്കില്‍ ) അപ്പോള്‍ മാറും. മാത്രവുമല്ല, ചാതുര്വര്‍ണ്യം, വൈദിക മതം ഭാരതത്തില്‍ രൂപപ്പെടുത്തിയെടുത്ത സാമൂഹിക സെറ്റപ്പ് തുടങ്ങിയവയെയൊന്നും ഞാന്‍ എന്റെ കമന്റില്‍ സ്പര്‍ശിച്ചിട്ടേയില്ല. വിശ്വാസപരമായതും സൈദ്ധാന്തികമായതുമായ സംഗതികളുടെ സങ്കലനത്തെപ്പറ്റി മാത്രമാണ് ഞാന്‍ പറഞ്ഞത്.

മാവേലികേരളത്തിന്റെ കമന്റിനു നന്ദി പറയാതെ പോകാനാവുന്നില്ല. ഗൗരവമുള്ള ഒരു ചര്‍ച്ച രൂപപ്പെട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

ഈ സംഭാഷണം ഗുരു നിത്യ ചൈതന്യ യതിയുടെതു പോലെ തോന്നുന്നു.

മാവേലി കേരളം said...

സൂരജിന്റെ കോണ്ടക്സ്റ്റ് സമ്മതിച്ചിരിക്കുന്നു. തെറ്റിദ്ധാരണക്കു സോറി.

അപ്പൂട്ടന്‍ said...

ഈ ഗ്രൂപ്പിലുള്ള ആരെങ്കിലുമാണോ ഇവിടെ പോസ്റ്റുന്നത്? അക്ഷരതെറ്റുകള്‍ വരെ കോപ്പിയടിച്ചിട്ടുണ്ടല്ലൊ.

Harinath said...

മനുഷ്യന്‍ വ്യത്യസ്തങ്ങളായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പുലര്‍‌ത്തിപ്പോരുന്നു. ലോകനന്മയ്ക്കുതകുന്ന ഉല്‍‌കൃഷ്ടമായ ആശയങ്ങള്‍ പകര്‍‌ന്നുനല്‍‌കുന്ന മഹദ്‌വ്യക്തികളെ അവര്‍ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. അത്തരം ധര്‍‌മ്മസംഹിതകള്‍ പിന്‍‌തുടരുന്നു.
ക്രിസ്തുമതം, ഇസ്ലാം‌മതം, ബുദ്ധമതം, ഹിന്ദുമതം തുടങ്ങിയ മതങ്ങള്‍ എങ്ങനെ ഉണ്ടായി? ശ്രീബുദ്ധന്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ലോകജനതയ്ക്കുമുന്‍‌പാകെയാണ് അവതരിപ്പിച്ചത്. എല്ലാവരും അതിലെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷെ ഒരു വിഭാഗം ജനങ്ങള്‍ ഇതിലേക്ക് മാത്രം ആകൃഷ്ടരാവുകയും മറ്റെല്ലാം തിരസ്കരിക്കുകയും ചെയ്തു. ഈ തിരസ്കരണമാണ് ബുദ്ധമതം ഉണ്ടാകുവാന്‍ കാരണം. അതായത് വിശ്വാസി എന്നാല്‍ ഒരു പ്രത്യേക ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് അതുമാത്രം പഠിക്കുകയും ആചരിക്കുകയും ചെയ്യുന്നവന്‍ എന്ന് അര്‍‌ഥമായി. അതായത് ലോകനന്മയ്ക്കായി അവതരിപ്പിക്കപ്പെട്ടവ ഒരു പ്രത്യേക വിഭാഗത്തിന്റേതു മാത്രമായി!
ശ്രീകൃഷ്ണന്റെയോ ശങ്കരാചാര്യരുടെയോ ശ്രീനാരായണഗുരുവിന്റെയോ ഭക്തന്മാരോ അനുയായികളോ ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ കൃഷ്ണമതവും ശങ്കരമതവും നാരായണമതവും ഉണ്ടാവുമായിരുന്നു!
ക്രിസ്തുമതം, ഇസ്ലാം‌മതം, ജൂതമതം തുടങ്ങിയവയെല്ലാം ഇതേരീതിയില്‍ ഉണ്ടായി. ഇങ്ങനെ ഏതെങ്കിലും വിഭാഗത്തില്‍ പെടാതെ അവശേഷിക്കുന്ന ജ്ഞാനവും ധര്‍‌മ്മവും ആചാരങ്ങളുമെല്ലാം ഹിന്ദുമതം എന്ന വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നു. അതാണ് ഹിന്ദുമതത്തിലെ വൈവിധ്യത്തിനുകാരണം. ഹിന്ദുമതം ഒരു മതം അല്ല എന്നുപറയുന്നതും അതിനാലാണ്. ഇക്കാരണങ്ങളാല്‍ മനഃസാക്ഷിക്കു യോജിക്കുന്ന, പരോപദ്രവകരമല്ലാത്തതെന്തും അവ ഏതുമതത്തില്‍ പെടുത്തിയിരുന്നാലും സ്വീകരിക്കുന്നതിന് അവന് തത്വപരമോ പ്രായോഗികമോ ആയി തടസ്സമുണ്ടാവാറില്ല. എന്നാല്‍ ഇവിടെയും സങ്കുചിത കാഴ്ചപ്പാടുകളും തിരസ്കരണവും വര്‍‌ദ്ധിച്ചുവരുന്നതായി കാണാം!

"മതങ്ങള്‍ മനുഷ്യസൃഷ്ടിയാണ്. അതിന്റെ അതിര്‍‌വരമ്പുകള്‍ ലഘൂകരിക്കുമ്പോള്‍ മനുഷ്യനും ഈശ്വരനും തമ്മിലുള്ള അകലമാണ് ഭേദിക്കപ്പെടുന്നത്" - സ്വാമി വിവേകാനന്ദന്‍

shankara said...

ഈ പോസ്റ്റ് http://udaypai.in/ എന്ന ബ്ലോഗില്‍ നിന്നുള്ളതാണ് - am i a hindu എന്നാണിതിന്റെ പേര്.

നന്നായി എഴുതിയിട്ടുണ്ട്. എന്നാല്‍ ഒരു കാര്യത്തില്‍ ഞാന്‍ വിയോജിക്കുന്നു. ഹിന്ദുമതത്തിലെ ഏറ്റവും പരമസിദ്ധാന്തം "അഹിംസാ പരമോ ധര്‍മ്മഃ" ആണെന്നു പറയാന്‍ സാധിക്കില്ല. ഈ ധാരണ തികച്ചും തെറ്റാണ്. യമനിയമങ്ങ‍ള്‍ പത്തുള്ളതില്‍ ഒന്നു മാത്രമാണ് അഹിംസ.

അഹിംസയ്ക്ക് ആവശത്തിലധികം പ്രാധാന്യം നല്കിയാല്‍ അതു നമ്മെ ദുര്‍ബ്ബലരാക്കും. ഭാരതം നൂറ്റണ്ടുകളോളം അടിമത്തത്തില്‍ കഴിഞ്ഞതിന് ഇത് ഒരു പ്രധാന കാരണമാണ് എന്നു തോന്നുന്നു.

ഭാരതീയ സംസ്കാരത്തിന്റെ അടിത്തറ "ധര്‍മ്മം" ആണ്. ധര്‍മ്മത്തെ രക്ഷിക്കുന്ന, അനുഷ്ഠിക്കുന്ന, സമൂഹം ഉയര്‍ത്തപ്പെടും. അധര്‍മ്മത്തെ ചെറുത്ത് ധര്‍മ്മത്തെ രക്ഷിക്കാന്‍ കെല്പില്ലാത്തവര്‍ നാമാവശേഷരാകും. ഇതാണ് ഗ്രീക്ക്, മായന്‍, ഇന്‍കാ, തുടങ്ങിയവരുടെ ചരിത്രത്തില്‍ നിന്നും നാം പഠിക്കേണ്ടത്.

അതുകൊണ്ടാണ് വ്യാസമുനി ഉദ്ഘോഷിച്ചത് "ധര്‍മ്മോ രക്ഷതി രക്ഷിതഃ" (രക്ഷിക്കപ്പെടുന്ന ധര്‍മ്മം നമ്മെ രക്ഷിക്കും). ഹിന്ദുക്കളെ ഒന്നടങ്കം മതം മാറ്റാന്‍ പ്രബലമതങ്ങള്‍ അക്ഷീണം പ്രയത്നിക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ ധര്‍മ്മരക്ഷണമാണ് അവശ്യം വേണ്ടത്, അല്ലാതെ അഹിംസ ഉദ്ഘോഷിച്ച് ഹിന്ദുക്കളെ ദുര്‍ബ്ബലരാക്കുകയല്ല.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതിപ്പൊഴാണ്‌ കണ്ടത്‌, എന്റെ പോസ്റ്റിന്റെ കമന്റില്‍ നിന്നും

"യമനിയമങ്ങള്‍ പത്തുള്ളതില്‍ ---" !!

എന്താണിത്‌?

"ഹിംസാസ്തേയാന്യഥാകാമം പൈശൂന്യം പരുഷാനൃതേ
സംഭിന്നാലാപം വ്യാപാദമഭിധ്യാ ദൃഗ്വിപര്യയം
പാപം കര്‍മ്മേതി ദശധാ--"

പത്തു പാപകര്‍മ്മങ്ങളില്‍ ഒന്നാണ്‌ ഹിംസ, അതിനെതിര്‌ അഹിംസ അങ്ങനെയല്ലേ?

യമവും

നിയമവും ഇവിടെ പറഞ്ഞിട്ടുണ്ട്‌.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Sorry, I felt some awkwardness and got confused when I read this samasthapadam-"യമനിയമങ്ങള്‍ ".
Total of these two is ten; that is okay .

ശ്രീ @ ശ്രേയസ് said...

:-)

Kunjipenne - കുഞ്ഞിപെണ്ണ് said...

ചിലര്‍ക്കിത്‌ മനസ്സിലായില്ലെങ്കില്‍ നമുക്കെന്ത്‌ ചെയ്യാനാകും............

ഒഴുകുന്ന നദി..... said...

വളരെ നല്ല പോസ്റ്റ്...

പക്ഷെ ഇതിൽ ഒരു തെറ്റ് കണ്ടു...
“ഇസവസ്യം ഇടം സര്‍വം“ എന്നാണോ..?
ഈശാവാസ്യം ഇദം സർവ്വം എന്നല്ലേ...
ഇവിടെ എല്ലായിടത്തും ഈശ്വരൻ വസിക്കുന്നു എന്ന്...

lith said...

കാലം മാറുന്നു,മനുഷ്യ മനസും..ജീവിതം ഒന്നേ ഉള്ളൂ .....സത്യാ ധര്മാധികളും....

ഇവിടെ ഞാന്‍ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ......ഇങ്ങനെ ഒക്കെ പറഞ്ഞിട്ട് എന്ത് കാര്യം?

എന്റെ അച്ഛന്‍ അമ്മ മറ്റു കുടുംബംഗങ്ങള്‍ ഒക്ക്കെ കൊണ്ട് നടക്കുന്ന ഒരു സംസക്കാരം ഉണ്ട് അതില്‍ ഞാനും വിശ്വസിക്കുന്നു
അല്ലാതെ എനിക്ക് ജീവിക്കണം,ഇതാണ് നല്ല മതം,ഇതില്‍ കൂടെ പോയാല്‍ സോര്ഗത്തില്‍ എത്താം എന്നൊന്നും ഞാന്‍ ചിന്ടിച്ചില്ല...

എല്ലാരും മതത്തെ പറ്റി പരയുമോബോള്‍ ഞാനും ഞാന്‍ ഇപ്പോ വിശ്വസിക്കുന്ന മതത്തെ പറ്റി ചിന്ടിക്കാന്‍ തുടങ്ങി....

മറ്റു മതങ്ങള്‍ അവരുടെ പേര് പറയുമ്പോള്‍ മാത്രമേ ഞാനും എന്റെ മതത്തെ പറ്റി ചിന്ടിക്കരുല്ലോ...

ഒരുവന്‍ സ്വന്തം മതത്തെ ,ദൈവത്തെ അത്രയ്ക്ക് വിശ്വസിക്കുന്നെകില്‍ ആ ദൈവതോടു ഒന്ന് പറ എന്നെ പെട്ടന്ന് അങ്ങോട്ട്‌ വിളിക്കാന്‍...

അവിടെയും സര്‍വ ദൈവങ്ങളും എന്ത് ചെയ്യുന്ടെന്നു അറിയേണ്ടതുണ്ട്....

കൂട്ടരെ ദൈവം എന്നത് ഒരു സന്ഗ്ല്പം മാത്രമാണ്...

ഇങ്ങനെ വെത്യസ്തമായ മനസും രൂപങ്ങളും ഉള്ള ഈ ലോകത്ത് മനുഷ്യര്‍ ഒന്നായി ജീവിക്ക്കാന്‍ ഓരോ സ്ഥലത്ത് കണ്ടെത്തിയ മാര്‍ഗമാണ് മതം

നീ നമ്മളെ സ്വന്തം ആളാ..എന്നു പറഞ്ഞാല്‍ പിന്നെ ഒരു കുഴപ്പവും ഇല്ലല്ലോ?
ഇവിടേ ഭാരതത്തില്‍ മാത്രം ഇതിന്ടെ അവസ്ഥ കുറച്ചു മാറി പോയി ....എന്നാലും ഇന്നു അത്നൊരു കെട്ടുറപ്പ് വന്നത് പോലുണ്ട് ...

പക്ഷെ പലരും അത് മുതലെടുക്കുന്നുദ്,.....

ഒരു കാര്യം മാത്രം മരണത്തിലേക്കുള്ള ഈ യാത്രയില്‍ എന്തിനു അന്യരെ കൊല്ലണം?

സമൂഹത്തില്‍ ഉന്നത സ്നേഹം സ്ഥാനം സഹ ജീവികളുടെ ആദരം എന്നിവ കണ്ടെത്താന്‍ വേണ്ടി എന്ത് ചെയ്യാന്‍ പറ്റുമെന്ന് ചിന്ടിക്ക് ..

അല്ലേല്‍ വല്ലോരും ദൈവത്തെ കണ്ടാല്‍ പറഞ്ഞേക്ക് ,ഞാനും കുറെ കാലമായി നിന്നെ പൂജിക്കുന്നു