തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, February 24, 2009

57.ഒരു ഐ.ടി. പകല്‍മാന്യന്‍ (സോറി, പകലും മാന്യനല്ല)

സംഭവം നടക്കുന്നത് ദേ ഇക്കഴിഞ്ഞയാഴ്ച. കൃത്യമായി പറഞ്ഞാല്‍ ഫെബ്രു. 20 ന്.

കഥാപാത്രങ്ങള്‍ രണ്ടുപേര്‍. നായകന്‍ ഒരു യുവാവ്. നായിക, അതായത് ഇര, എന്റെ വളരെ അടുത്ത പരിചയത്തിലുള്ള ഒരു പെണ്‍കുട്ടി. ആ പെണ്‍കുട്ടി പറഞ്ഞാണ് ഞാന്‍ ഇതറിയുന്നത്. അത് ഇവിടെ പങ്കുവെയ്ക്കുന്നു എന്നു മാത്രം.

സ്ഥലം മധ്യതിരുവിതാംകൂറിലെ ഒരു റെയില്‍‌വേ സ്റ്റേഷന്‍. ബാംഗ്ലൂരില്‍ നിന്നുള്ള ഐലന്റ് എക്സ്പ്രസ്സ് യാത്രക്കാരെ ഇറക്കിയും കയറ്റിയും കിതപ്പാറ്റിയും നില്‍ക്കുന്നു. സ്റ്റേഷനിലെ തിരക്കുകളിലൂടെ ഊളിയിട്ട് നമ്മുടെ നായികയും അല്പം പിന്നാലെ സാവധാനം നായകനും പുറത്തേക്കു വന്നു.

ഈ പെണ്‍കുട്ടി അവിടെ കിടന്ന ഒരു കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറുമ്പോഴേക്കും മുന്‍ഭാഗത്ത് ഏതാനും സീറ്റുകള്‍ മാത്രമേ ശേഷിച്ചിരുന്നുള്ളൂ. അവിടെ കണ്ട ആദ്യത്തെ സീറ്റില്‍ കയറി ഈ കുട്ടി ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ മുന്നിലുള്ള സീറ്റുകള്‍ മിക്കതും നിറഞ്ഞു. അപ്പോള്‍ നമ്മുടെ നായകന്‍ ഈ പെണ്‍കുട്ടി ഇരുന്ന സീറ്റില്‍ വന്നിരുന്നു. മൂന്നുപേര്‍ക്കിരിക്കാവുന്ന ആ സീറ്റില്‍ ഈ മാന്യനും പെണ്‍കുട്ടിയും മാത്രം. ഇയാള്‍ ഇടയ്ക്കിടെ ഈ പെണ്‍കുട്ടിയെ നോക്കുന്നുണ്ടായിരുന്നു. മൊബൈലില്‍ പാട്ടുകേട്ടുകൊണ്ടിരുന്ന ഈ കുട്ടി അതു അറിഞ്ഞെങ്കിലും കണ്ടതായി ഭാവിച്ചില്ല. ഈ ബസിലെ കണ്ടക്ടര്‍ ഒരു സ്ത്രീ ആയിരുന്നു. ഇരുവരും ടിക്കറ്റിനു പണം നല്‍കി. ഇരുവര്‍ക്കും ഇറങ്ങേണ്ടത് ഒരേ സ്ഥലത്തുതന്നെ. പെണ്‍കുട്ടി ഇരുന്നിടം വരെ കണ്ടക്ടറുടെ കയ്യെത്താഞ്ഞതിനാല്‍ നീട്ടിയ ടിക്കറ്റ് ഈ യുവാവ് വാങ്ങി നല്‍കി. ബാക്കി കിട്ടാനുണ്ടായിരുന്ന ‘ഒരു രൂപ’ ഇതുപോലെ തന്നെ ടിയാന്‍ വാങ്ങിയെങ്കിലും അത് ഈ പെണ്‍കുട്ടിയെ ഏല്പിച്ചില്ല.

തല്‍ക്കാലം ഇതിനെപ്പറ്റി പെണ്‍കുട്ടി ചോദിച്ചുമില്ല. ബസ് യാത്ര തുടങ്ങി. ഒരു വയോധികന്‍ വന്ന് ആ സീറ്റില്‍ ഇരിക്കാനൊരുങ്ങിയപ്പോള്‍ കഥാനായകന്‍ പെണ്‍കുട്ടിയുടെ അരികിലേക്കു നീങ്ങിയിരുന്ന് അദ്ദേഹത്തിനു സൌകര്യം ചെയ്തു കൊടുത്തു. ഈ പഹയന്റെ കയ്യില്‍ രണ്ടു ബാഗുകള്‍ ഉള്ളതില്‍ ചെറിയ ബാഗ് മടിയില്‍ത്തന്നെ വെച്ച് യാത്ര തുടര്‍ന്നു. ഇപ്പോള്‍ പെണ്‍കുട്ടിയുടെ ഇടതുവശത്തിരിക്കുന്ന അയാളുടെ വലതു കൈ ബാഗിനു സമീപം ഈ പെണ്‍കുട്ടിയുടെ ദേഹത്തുസ്പര്‍ശിക്കുന്ന വിധം താഴ്ത്തിവെച്ചിരിക്കുന്നു. അവന്റെ കൈമുട്ട് ഇടയ്ക്കിടെ അറിയാതെയെന്നപോലെ അവളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നുണ്ട്. അപ്പോഴെല്ലാം ഈ പെണ്‍കുട്ടി അതില്‍നിന്നും ഒഴിഞ്ഞുമാറുന്നുണ്ട്. ഇത് 2-3 തവണ നടന്നു.

ഇതിനിടെ ഇവരുടെ സഹയാത്രികന്‍ ഇറങ്ങിപ്പോയിരുന്നു. പകരം പലരും തത്സ്ഥാനത്ത് വന്നും പോയുമിരുന്നു. അങ്ങനെയിരിക്കേ, സീറ്റീല്‍ ഇവര്‍ ഇരുവരും മാത്രമായ ഒരു വേളയില്‍ ഈ യുവാവ് പെണ്‍കുട്ടിയോട് ചേര്‍ന്നു തന്നെയിരുന്നു, അകന്ന് സ്വസ്ഥമായിരിക്കാന്‍ മെനക്കെടാതെ. അപ്പോള്‍ പെണ്‍കുട്ടി ഇയാളോട് അല്പം നീങ്ങിയിരിക്കാന്‍ പറഞ്ഞു. ഭാഗ്യം, അയാള്‍ നീങ്ങിയിരുന്നു. പക്ഷെ, ഇടയ്ക്കുള്ള സ്ഥലത്ത് അയാള്‍ വലതു കൈ എടൂത്തുവെച്ചു. ചുരിദാറിന്റെ ഷാള്‍ സീറ്റില്‍ വീണപ്പോള്‍ അയാള്‍ അതിനു മീതെ കൈവെച്ചു. പെണ്‍കുട്ടി ഷാള്‍ വലിച്ചിങ്ങെടുത്തു. ഒപ്പം, ദേഷ്യപ്പെട്ടൊന്നു നോക്കുകയും ചെയ്തു. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന ഭാവം ആ മഹാനുഭാവന്റെ മുഖത്ത്.

പെണ്‍കുട്ടിക്ക് ഇറങ്ങേണ്ട സ്ഥലമെത്തി. പെണ്‍കുട്ടി ഇയാ‍ളോട് പറയുന്നു: “എക്സ്ക്യൂസ് മീ, ഒന്നു മാറാമോ? എനിക്കിറങ്ങണമായിരുന്നു.“ ഇവള്‍ ഇറങ്ങാനായി വാതിലിനരികിലേക്കു നീങ്ങിയപ്പോള്‍ പിന്നാലെ ഇയാളും ഇറങ്ങാന്‍ എഴുന്നേറ്റു(എന്നാല്പിന്നെ ഇവന് ആദ്യം തന്നെ എഴുന്നേറ്റൂടായിരുന്നോ?). ഇവള്‍ ബസില്‍ നിന്നിറങ്ങിക്കഴിഞ്ഞപ്പോള്‍ പഹയന്‍ ഒപ്പമെത്താന്‍ ശ്രമിച്ച് ഇവളുടെ പിന്നാലെ തന്നെ വേഗം നടന്നുവന്നു. എന്നിട്ട് ഒപ്പം വന്ന് ചോദിച്ചു:“ബാംഗ്ലൂര്‍ പഠിക്കുവാണോ?” ഇവള്‍ ഒന്നും മിണ്ടിയില്ല. അതിനിടയില്‍ ഈ പെണ്‍കുട്ടിക്ക് ഒരു കാള്‍ വന്നു. അത് അറ്റെന്‍ഡ് ചെയ്യുന്നതിനിടയില്‍ അവളെ കാത്ത് നായകന്‍ പരിസരത്തു തന്നെ ചുറ്റിപ്പറ്റി നിന്നു. കാള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ വീണ്ടും സമീപിച്ച് “എനിക്കറിയാം,, ഇയാള്‍ ബാംഗ്ലൂരാ പഠിക്കുന്നതെന്ന്..!”

അപ്പോള്‍ പെണ്‍കുട്ടി തിരിഞ്ഞു നിന്ന് ചോദിച്ചു: “***** എന്ന കമ്പനിയിലല്ലേ ജോലി ചെയ്യുന്നത്?”

“യെസ്” എന്നു പകച്ച ശബ്ദത്തില്‍ മറുപടി.

അപ്പോള്‍ പെണ്‍കുട്ടി എന്തോ മനസ്സിലുറപ്പിച്ചപോലെ “ഓകെ” എന്നു പറഞ്ഞു.

അതു കേട്ടപാടെ അവന്‍ അവിടെ നില്‍ക്കാതെ ഒറ്റപാച്ചില്‍!

PS: 1) പെണ്‍കുട്ടിയുടെ പ്രതികരണം അയഞ്ഞതായിരുന്നു എന്ന് ഞാനും സമ്മതിക്കുന്നു. എന്നാല്‍...

2) നായകന്റെ കയ്യിലുണ്ടായിരുന്ന ബാഗില്‍ ലോകത്തിലെ ഒരു ഒന്നാംകിട ഐ.ടി. കമ്പനിയുടെ പേര് ആലേഖനം ചെയ്തിരുന്നു. അതു ശ്രദ്ധിച്ചതിന്റെ പേരിലാണ് അവസാനം ആ പേരു വെച്ച് ഇവള്‍ ഒരു നമ്പരിട്ടത്. ഇയാള്‍ ആ സ്ഥാപനത്തിലെ ജോലിക്കാരനാണെന്നുള്ള അവളുടെ ഊഹം തെറ്റിയില്ല.

3) ഇയാള്‍ക്ക് ഒരു 26-27 വയസ്സേ ഉണ്ടാവൂ. ഈ സ്ഥാപനത്തിന്റെ പേരു പറഞ്ഞ് അവിടുത്തെ ആള്‍ക്കാരെ മുഴുവന്‍ താറടിച്ചു കാണിക്കാന്‍ എനിക്കു താല്പര്യമില്ല.

4) ടിക്കറ്റ് തുകയുടെ ബാക്കിയായി ലഭിച്ച ഒരു രൂപ ഇവന്‍ കൈക്കലാക്കിയതെന്തിന് എന്ന് എനിക്കും ഊഹമില്ല. അപ്പോഴത്തെ അവസ്ഥ കാരണം ഈ പെണ്‍കുട്ടി അതു ചോദിച്ചുമില്ല.

5) മറിച്ച്, അഭ്യസ്ഥവിദ്യരും അഞ്ചക്ക മാസശമ്പളം വാങ്ങുന്നവരുമായ ഉയര്‍ന്ന ജീവിതനിലവാരവും നിയമങ്ങളെക്കുറിച്ച് അറിവും ഉള്ള യുവാക്കളില്‍ ചിലരും ഇത്തരം വൈകൃതങ്ങള്‍ക്കു പിന്നില്‍ ഉണ്ട് എന്നറിയുക. :(

6) ഇയാള്‍ ജോലി ചെയ്യുന്ന കമ്പനി മതില്‍ക്കെട്ടിനുള്ളിലാണ് ഇത്തരം ഒരു സംഭവം നടന്നത് എങ്കില്‍, അതു യഥാവിധി അധികാരികളെ അറിയിച്ചെങ്കില്‍ ഇയാളുടെ ജോലി തന്നെ അപകടത്തിലാകുന്നതരം നിയമനടത്തിപ്പുള്ള ഒരു സ്ഥാപനത്തിലെ അംഗമാണയാള്‍. ആയതിനാല്‍ തന്നെ ആ കമ്പനി പരിസരത്തുവെച്ച് ഇങ്ങനെയൊരു കാര്യം ചെയ്യുന്നതിനെപ്പറ്റി അയാള്‍ ചിന്തിക്കുക പോലുമില്ല.

7) ഈ സ്ഥാപനത്തിലെ ബന്ധങ്ങള്‍ മുഖേന എനിക്കു വേണമെങ്കില്‍ മേല്‍പ്പറഞ്ഞ സംഭവം അധികൃതരില്‍ എത്തിക്കാം എന്ന വ്യക്തമായ ബോധ്യം ഉണ്ട്. അങ്ങനെ ഇയാളെ കണ്ടെത്താനും ഇയാളുടെ മുഖം മൂടി വലിച്ചുകീറാനും ഒരു പക്ഷേ കഴിഞ്ഞേക്കും. ഞാന്‍ എന്തു ചെയ്യണം? നിങ്ങള്‍ പറയൂ.

31 comments:

കൂതറ തിരുമേനി said...

ഇതിന് ആദ്യമേ പെണ്ണ് രണ്ടെണ്ണം കൊടുക്കുകയായിരുന്നു വേണ്ടത്. ആദ്യം ചെറിയ അവസരം കണ്ടു പിന്നീടത്‌ കൂടുതല്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍.മിക്കപ്പോഴും പെണ്‍കുട്ടികള്‍ മിണ്ടാതിരിക്കുമ്പോള്‍ ഈ പൂവാലന്മാര്‍ അതൊരു "ലാക്ക്" ആക്കി തെണ്ടിത്തരം കാട്ടുന്നു.
നന്നായി.ഐടിയില്‍ പോയെങ്കിലും സ്വഭാവം വിടുന്നില്ല.പെണ്ണിന്റെ ഷാളില്‍ ഒക്കെ പിടിക്കാന്‍ ഇവര്‍ വളര്‍ന്നു കൊള്ളാമല്ലോ. ഇവന്മാരെയോക്കെയാണ് സേനകള്‍ പിടിക്കേണ്ടത്‌.

ശ്രീഹരി::Sreehari said...

ഓഫ് ടൊപിക ആയി ഒരു അഭിപ്രായം പറഞ്ഞോട്ടെ...

ഇതില്‍ ഐടിക്ക് എന്തു പ്രസക്തി? ഐടിയില്ലാത്ത കേരളത്തിന്റെ ഏതെങ്കിലും മൂലയിലെ ബസ്സില്‍ ചെന്നു നോക്കിയാല്‍ കാണാവുന്നതേയുള്ളൂ.... അതും ഐടി വരുന്നതിനും മുന്‍പ്...

ഇതില്‍ അദ്ദേഹം ജോലി ചെയ്യുന്ന ക്മപനിക്കോ പ്രഫഷനോ ഒന്നുമല്ലായിരുന്നു പ്രാധാന്യം കൊടുക്കേണ്ടിയിരുന്നത്...

നീര്‍വിളാകന്‍ said...

അതു ശരി.... ശ്രീഹരി ചോദിച്ചതു പോലെ ഇതില്‍ ഐ ടിക്ക് എന്തു പ്രസക്തി...10 വയസുള്ള ഒരു കുട്ടിയെ ബസ്സില്‍ വച്ച് പീഡിപ്പിക്കുന്നതു കണ്ട് സമര്‍ത്ഥമായി ഇടപെട്ട ഒരാളാണ് ഞാന്‍ .... കഥാനായകന്‍ ഒരു അഡ്വക്കേറ്റ് (ഏതാണ്ട് 40+) ആയിരുന്നു എന്നതും വിസ്മരിച്ചു കൂടാ.... അടിയും, പോലീസ് സ്റ്റേഷനും അയാള്‍ക്ക് വാങ്ങിക്കൊടുക്കാന്‍ എനിക്കു കഴിഞ്ഞു.... കേരളത്തിലെ ഏതൊരു ബസ്സില്‍ കയറിയാലും സുലഭമായി കാണാവുന്ന ഒരു കാഴ്ച്ചയാണിത്.... ഇതിനെ ഒരു പ്രത്യേക വിഭാഗമായി മാത്രം ബന്ധിപ്പിക്കേണ്ട ആവിശ്യമുണ്ടെന്നു തോന്നുന്നില്ല!

നവരുചിയന്‍ said...

ശ്രീഹരി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു . പിന്നെ ഇതിനുള്ള പ്രതികരണങ്ങള്‍ അപ്പൊ തന്നെ കൊടുക്കുന്നത് ആണ് നല്ലത് . ഒരികല്‍ ഒരെണം കിട്ടിയാല്‍ ഈ സ്വഭാവം മാറികൊള്ളും

തോന്ന്യാസി said...

ആദ്യം ആ പെണ്ണിന് ഒരെണ്ണം പൊട്ടിയ്ക്കുക. ആവശ്യമുള്ളിടത്ത് പ്രതികരിക്കാത്തതിന്...

പിന്നീട് മറ്റവനെ എന്തു വേണമെങ്കിലും ചെയ്യുക

വിന്‍സ് said...

koopppaaa...!!!

മാണിക്യം said...

തെറ്റ് അത് ആ പെണ്‍കുട്ടിയുടെ ഭാഗത്താണ് .. കാരണം ബോഡി ലാഗ്വേജ് എന്ന് ഒന്നുണ്ട്, അറിയായാതെ ആണെങ്കിലും അന്യര്‍ ശ്രദ്ധിക്കുന്ന ഒന്ന് ... ഒരു പെണ്ണ് എപ്പൊഴും അതെ കുറിച്ച്
ബോധവതിയായിരിക്കണം
നില്‍പ്പിലും നടപ്പിലും ഇരുപ്പിലും നോക്കിലും പ്രത്യേകിച്ചും ഒറ്റക്ക് യാത്രചെയ്യുമ്പോള്‍ , നമ്മെ സൂക്ഷിക്കാന്‍ നമ്മള്‍ മാത്രം. ആ പെണ്‍കുട്ടി അലസമായി പാട്ട് കേട്ട് ഇരിക്കുകയാണ് .. അതു പാടില്ലാ “ബി വിജിലന്റ്!” കണ്ണും കാതും തുറന്നിരിക്കണം ഒരു പ്രൌഢമായ ഇരുപ്പ്, കാര്യമില്ലാതെ മൊബൈലില്‍ വര്‍ത്തമാനം , ഇളകിയുള്ള വെടലചിരി ഇതൊക്കെ മറ്റുള്ളവരെ പ്രവൊക് ചെയ്യും.. മറ്റുള്ളവര്‍ക്ക് ‘ഉതപ്പ്.’ഉണ്ടാക്കാതിരികുക അവന്‍
ഒരു ആങ്കുട്ടിയാ അത് ഓര്‍മ്മിക്കുക അപ്പോള്‍ തന്നെ എല്ലാം ശരിയാവും. സാരിയുടെ മുന്താണി ദുപ്പട്ട തലമുടീ ഇതൊക്കെ പ്രത്യേകിച്ചും യാത്രക്കിടയില്‍ ശ്രദ്ധിക്കുക .

രാജ്,
ആ പെണ്‍കുട്ടി പുണ്യവതിയാ എന്നമട്ടിലും
ആ പയ്യന്‍ വെടക്ക് എന്നും പറയാന്‍ ശ്രമിക്കണ്ടാ
ഇവിടെ തടിയുടെ വളവും അശാരീടെ കുറ്റവും ഒരേ തൂക്കത്തിലാ...

ശ്രീ @ ശ്രേയസ് said...

പ്രിയ കൂതറെ,

തിരുമേനി ഇപ്പോഴാണ് തീര്‍ത്തും ഒരു കൂതറയായത്‌, കാരണം ശ്രീഹരി പറഞ്ഞതുതന്നെ. പാവം ഐറ്റിക്കുട്ടന്‍മാരുടെ മണ്ടയ്ക്ക് കയറുവാണോ? ആന മെലിഞ്ഞാലും ഇത്ര പെട്ടെന്ന് തൊഴുത്തില്‍ കെട്ടണോ! :-P

നമ്മള്‍ കണ്ടിട്ടുള്ളതിലും കേട്ടിട്ടുള്ളവയിലും വച്ചു ഏറ്റവും ചെറിയ നമ്പര്‍ ആല്ലേ ഇതൊക്കെ? ചിലപ്പോള്‍ അവന് ആ പെണ്‍കുട്ടിയെ അത്രയ്ക്ക് ഇഷ്ടപ്പെട്ടുകാണും, അവളുടെ ഓര്‍മ്മയ്ക്കായി ആ ഒരു രൂപയും കൊണ്ടുപോയി പൂജിക്കുമായിരിക്കും, ആര്‍ക്കറിയാം!!

കൂതറ നാട്ടിലെ തിരക്കുള്ള ഒരു സാധാരണ ബസ്സില്‍ അല്ലെങ്കില്‍ ഏതെങ്കിലും കോളെജിലേക്ക് പോകുന്ന സര്‍ക്കാര്‍ ബസ്സില്‍ കയറി നോക്കിയാല്‍ മതി, പിന്നെ കാണാം പുകില്!!!

അല്ലാ, കൂതറയും പണ്ടത്തെ കോളെജ് ദിവസങ്ങള്‍ ആലോചിച്ചു നോക്കുക, എന്തെല്ലാം തികട്ടിവരുമെന്ന് അപ്പോളറിയാം! :-D

...പകല്‍കിനാവന്‍...daYdreamEr... said...

"സോറി, പകലും മാന്യനല്ല"

നന്ദി കൂട്ടുകാരാ ഈ പ്രോത്സാഹനത്തിനു...!

:)

Ashly A K said...

True..what is the connection to IT and Bangalore ???? This happens in most of the time in the most of the buses in our Kerala. Only difference would be, instead of the bag with company logo, it would have been a carry bag of some cloth shop.


The girl should have reacted much earlier.

oT: The protection a girl get in an IT company is great, and the companies follow and execute law in the true sense.

കുഞ്ഞാണ്ടി said...

She should have been agressive in her reaction to him.
This happens in every bus regardless of IT guy or not. If his bag denotes my old company,he would never dare to do this kinda act because the company has stringent measures to handle these kind of incidents.
And she should have asked about 1 rupee.
poovalanmar IT aayalum, 10 failed aanelum nalla peda arhikkunnu

Renuka

അനില്‍@ബ്ലോഗ് said...

ഛേ !
ഇതൊക്കെ ഇത്ര ആനക്കാര്യമാണോ.
അവനൊരു നമ്പരിടാന്‍ നോക്കി, അവള്‍ തിരിച്ചിട്ടു. അത്രമാത്രം.

ഇതില്‍ ഐ.ടി.തൊഴിലെന്നോ കൂലിപ്പണിയെന്നോ വ്യത്യാ‍സമൊന്നുമില്ല.

ഒരു പെണ്ണിനെ ചുറ്റി ഒരു ആണ്‍.

Chullan said...

ഒരു ഐ ടി പകല്‍ മാന്യന്‍ എന്ന്‍ പേരിട്ടതെന്തിനെന്ന്‍ മനസിലായില്ല !! എല്ലാ മേഖലയിലും ഇത് പോലെ ആളുകളില്ലേ ?? എല്ലാ പെണ്‍കുട്ടികളും താങ്കളുടെ സുഹൃത്തിനെ പോലെ തോടലും പിടിക്കലും ഇഷ്ടപെടാതവരാണോ ? അല്ല അറിയാന്‍ മേലാത്തൊണ്ട്‌ ചോദിക്കുവാ ..

ഹരി ശങ്കരന്‍ കര്‍ത്താവ്‌ said...

ഐ ടിയില്‍ ഇതല്ലല്ലോ നടക്കുന്നത്
അതൊക്കെ എഴുതിയാരുന്നെ വായിക്കന്‍ ഞരമ്പ് രോഗികളൊക്കെ പറന്ന് വരുമായിരുന്നു...

ഐ ടി എന്നതിന് വലിയ പ്രാധാന്യമില്ല
ഡോഗ് ഏത് സീയിലും നക്കീസ് ആവും

കൂതറ തിരുമേനി said...

കുറെ നാളുകള്‍ക്കു മുമ്പേ എറണാകുളം സൗത്ത് ബസ് സ്റ്റാന്‍ഡില്‍ കൂതറ നില്‍ക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ഒരു ജീന്‍സും ടൈറ്റ് ഹാല്‍ഫ്‌ സ്ലീവ് ഷര്‍ട്ടും ഇട്ടു നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടു.
മാന്യമായി ഉള്ള ജീന്‍സ് ആണെങ്കിലും ഷര്‍ട്ടിലെ ബട്ടനുകള്‍ക്കിടയിലെ വിടവുമൂലമെന്നോ അകത്തിട്ടത് മുഴുവന്‍ കാണിച്ചുകൊണ്ട് നില്‍ക്കുന്നതിനെ മിക്കവരും തുറിച്ചു നോക്കി നിന്നപ്പോള്‍ എല്ലാവരും "കള്‍ച്ചര്‍ലെസ്സ് കണ്ട്രീസ്' എന്ന മട്ടില്‍ നില്‍ക്കുന്ന നോക്കി നില്‍ക്കുന്ന പെണ്ണിനെ കണ്ടു കൂതറയും ഒന്ന് നോക്കി.ഇത്തരം പെണ്‍കുട്ടികള്‍ ഒരു പരിധിവരെ സ്വന്തം വസ്ത്രധാരണവും ശ്രദ്ധിക്കുക.കാരണം മാന്യമായി വസ്ത്രം ധരിക്കുന്നവരെ കുറച്ചു മാത്രമേ ഉപദ്രവിക്കൂ എന്നാണു തോന്നുന്നത്.എന്നിട്ടും ഉപദ്രവിക്കുന്നവന്‍ കൊണ്ടേ മാറൂ എന്ന കറ്റഗരി ആണ്.
പിന്നെ ഐടി സഹോദരന്‍മാരെ. ഇതില്‍ ഐടി എന്നില്ല.ഇനി ജില്ല കലക്ടര്‍ ആയാലും തോന്ന്യവാസം കാണിച്ചാല്‍ അടിച്ച് മുഖത്തിന്റെ ഷേപ്പ് മാറ്റണം.ഐടി എന്ന് എന്തിനു ടൈറ്റില്‍ കൊടുത്ത് എന്നറിയില്ല.
പിന്നെ അല്പം വിക്രിയകള്‍ കാട്ടുമ്പോള്‍ തന്നെ ചെറിയ ഒരു പ്രതികരണം നടത്തിയാല്‍ വല്ല്യ കൈകടത്തലുകള്‍ തടയാമെന്നാണ് കൂതറയുടെ പക്ഷം.

ഓഫ് : കൂതറ ഐടി വിരോധി അല്ല.

കൂതറ തിരുമേനി said...

പിന്നെ രാജ് .ഇത് കൂതറയുടെ അഭിപ്രായം മാത്രമാണ്.മറ്റുള്ളവര്‍ തല്ലരുത്.ഒരു തോന്ന്യവാസം കണ്ടാല്‍ അവനെ പിടിച്ചു രണ്ടെണ്ണം പൊട്ടിക്കണം.അത് വലിയ തെറ്റല്ല.വേറെ ആക്ഷന്‍ എടുക്കാന്‍ പറ്റുമെങ്കില്‍ അതും ആവാം.

എം.എസ്. രാജ്‌ said...


കൂതറ തിരുമേനീ, ആ പെണ്‍കുട്ടിയുടെ ഭാഗത്ത് തെറ്റുണ്ടെന്നു ഞാന്‍ ആദ്യം തന്നെ സമ്മതിച്ചതാണല്ലോ.

ഞാന്‍ ഇവിടെ ആരേയും വെള്ളപൂശാന്‍ ശ്രമിച്ചിട്ടില്ല. ആ പയ്യന്റെ പശ്ചാത്തലവും യോഗ്യതകളും അങ്ങനെയായിരുന്നിട്ടും ചൊറിച്ചില്‍ ഉള്ള ഇനമാണല്ലോ എന്നൊന്നു പറഞ്ഞുവെച്ചു എന്നു മാത്രം.


ചില വിശദീകരണങ്ങള്‍:

അനാവശ്യമായ ഒരു ശ്രദ്ധയാകര്‍ഷിക്കുന്ന വിധം വേഷം ധരിക്കുകയോ ചുറ്റുപാടുകളെ പറ്റി ബോധമില്ലാതെ ഇരിക്കുകയോ ചെയ്യുന്ന ആളല്ല എന്നെനിക്ക് വ്യക്തമായ ബോധ്യം ഉണ്ട്.

സംഗതി ബസ്സിലെ വികൃതിയായതുകൊണ്ട് അതു പള്ളിക്കൂടം കണ്ടിട്ടില്ലാത്തവനാണോ എഞ്ചിനീയറാണോ ലായറാണോ എന്ന്നു നോക്കേണ്ട കാര്യമില്ല. വെച്ചു വീക്കണം എന്നാണ് എന്റെയും അഭിപ്രായം. പക്ഷേ ഈ സംഭവത്തില്‍ ആ കുട്ടി തുടക്കമിടണമായിരുന്നു. ഈ സംഭവം കേട്ടതോടെ ഞാനും അവളോട് പറഞ്ഞത് ഇതൊക്കെത്തന്നെ. നീ തന്നെ പ്രതികരിക്കണമായിരുന്നെന്ന്.

പിന്നെ, ഇത്തരം സംഭവങ്ങള്‍ എല്ലായിടത്തും സുലഭമാണെന്നു കമന്റുകളില്‍ നിന്നും മനസ്സിലായി. അവിടെയെല്ലാം എത്ര പേര്‍ പ്രതികരുക്കുന്നുണ്ട്? അതിനോട് സഹകരിച്ചു നിന്ന് ആസ്വദിക്കുന്ന ഒരൂ വിഭാഗത്തെ മാറ്റിനിര്‍ത്തിയേക്കൂ. ബാക്കിയുള്ളവരിലെത്ര പേര്‍ പ്രതികരിക്കാറുണ്ട്? തുലോം തുഛം. പ്രതികരിച്ചാല്‍ ബാക്കിയുള്ളവര്‍ ചേര്‍ന്നു പയ്യനെ കൈകാര്യം ചെയ്തോളും എന്നറിയാഞ്ഞിട്ടല്ല.
പല പല കാരണങ്ങള്‍....

അവന് ആ പെണ്‍കുട്ടിയെ ഇഷ്ടമായെങ്കില്‍ മാന്യമായി ഒന്നു സംസാരിച്ചു തുടങ്ങിയാല്‍ മതിയായിരുന്നല്ലോ? ഇഷ്ടം തോന്നിയാല്‍ മുട്ടിയുരുമ്മുകയാണോ ചെയ്യൂക? അങ്ങനെ ചിന്തിച്ചാല്‍ ഇതു ഞരമ്പുരോഗമാണെന്നു വ്യക്തമല്ലേ?

പിന്നെ, ഞാനും ഐ.ടി,മേഖലയില്‍ ജോലി ചെയ്യുന്ന ആളാണ്. ഈ രംഗത്തെ പല അഴിഞ്ഞാട്ടങ്ങളും കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരു ഫീല്‍ഡില്‍ ഒരു ഐ.ടി.ക്കാരനെ ആദ്യമായി കണ്ടതുകൊണ്ടാണ് തലക്കെട്ട് അങ്ങനെ കൊടുത്തത്. എല്ലാ ഐ.ടി. പ്രൊഫഷണലുകളും ചീത്ത സ്വഭാവക്കാരാണെന്ന് ഞാന്‍ ഒരിക്കലും ഇതിലൂടെ പറഞ്ഞു സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ല. നല്ലവരായ ഐ.ടീ.ക്കാര്‍ സുഹൃത്തുക്കള്‍ ക്ഷമിച്ചാലും. ഈ പോസ്റ്റ് നിങ്ങളെ ഉദ്ദേശിച്ചല്ല. ഐടിയിലുള്ളവനാണേലും മാര്‍ക്കറ്റിലുള്ളവനാണേലും ഇമ്മാതിരി പ്രവൃത്തി കാണിച്ചാല്‍ കണക്കിനു കൊടുക്കണം.

ഈ പോസ്റ്റിലൂടെ പറയാനുദ്ദേശിച്ചത് ഇത്രമാത്രം : എത്ര കര്‍ക്കശമായ നിയമപാലനവും സദാചാരമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന,എത്ര വിദ്യാഭ്യാസവും ശമ്പളവുമുള്ള ആളായാലും മര്യാദയുടെ അതിര്‍വരമ്പുകള്‍ കടന്ന് സാഹോദര്യത്തെ വെല്ലുവിളിക്കാന്‍,, കൂതറയാവാന്‍ മനസ്സില്‍ അല്പം ചെറ്റത്തരം ഉണ്ടായാല്‍ മാത്രം മതി.

ശ്രീ @ ശ്രേയസ് said...

നേരത്തെ വായിച്ചപ്പോള്‍ ഈയുള്ളവന്‍ ശ്രീ തിരുമേനിയെയാണ് വിമര്‍ശിച്ചത്, ലേഖനം എഴുതിയത് ശ്രീ എം.എസ്. രാജ്‌ ആണെന്ന് ശ്രദ്ധിച്ചില്ല. ക്ഷമാപണം. (ക്ഷമാ പണത്തെ ഇപ്പോഴത്തെ മാന്ദ്യം ബാധിച്ചിട്ടില്ല എന്ന് കരുതുന്നു.)

എന്നാലും, ശ്രീ രാജ്, ഒരു ലേഖനമെഴുതുമ്പോള്‍ എന്താണ് താങ്കള്‍ പറയാനുദ്ദേശിക്കുന്നത് എന്നത് കൂടുതല്‍ വ്യക്തതയോടെ എഴുതാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. ഐ ടീ യെ വെറുതെ ഉടനീളം വലിച്ചിഴച്ചത് ശരിയായില്ല എന്നാണു അഭിപ്രായം. അതിനു പകരം താങ്കള്‍ അവസാന കമന്റില്‍ പറഞ്ഞ സാരാംശം പറഞ്ഞാലും മതിയായിരുന്നു.

btw, "എത്ര കര്‍ക്കശമായ നിയമപാലനവും സദാചാരമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന" എന്ന് പറഞ്ഞല്ലോ. 'powered by intellect, driven by values' എന്ന് പണ്ടു പറഞ്ഞിരുന്ന കമ്പനിയെയാണോ ഉദ്ദേശിച്ചത്? :P അങ്ങനെയാണെങ്കില്‍ ഒരു കാര്യം കൂടി പറയാം. ആ കമ്പനിയുടെ പേര് ആലേഖനം ചെയ്ത ബാഗുകള്‍ ബാംഗലുരുവില്‍ സുലഭം അല്ലേ, ആര്‍ക്കും (ഇതു ആഭാസനും) വാങ്ങാം, അങ്ങനെയും ഒരു ട്വിസ്റ്റ് ഈ കഥയ്ക്ക്‌ വന്നുകൂടെന്നും ഇല്ല :-)

Rafeek Wadakanchery said...

പക്ഷെ ആ പെണ്‍ കുട്ടിയുടെ പ്രതികരണം പോരായിരുന്നു എന്നൊരഭിപ്രായം പങ്കുവെക്കുന്നു, ഇതില്‍ ആക്രമണസ്വഭാവം ഇല്ലെങ്കിലും ആ പെണ്‍ കുട്ടിയുടെ ബുദ്ധിപൂര്‍ വ്വമായ ഇടപെടല്‍ ഇഷ്ടായി.

-മിനുസപ്ലാവില-

Kuttans said...

ഞരമ്പു രോഗിയും, ആല്‍ക്കഹോളിക്കുമായ മലയാളിയില്‍ നിന്നും പ്രതീക്ഷിക്കാവുന്നത്...
അത്രയേ ഉള്ളൂ...കൂടുതല്‍ പോസ്റ്റുമാര്‍ട്ടം നടത്തിയാല്‍ ഈയടുത്ത് നാട്ടില്‍ നിന്നും ജോലികിട്ടി ബാംഗ്ലൂര്‍ എത്തിയ ഒരാളാവാനേ വഴിയുള്ളൂ...അതാണിത്ര ആക്രാന്തം...
അതു മാറിക്കോളും..വഴിയെ മാറിക്കോളും...

കുട്ടന്‍സ് said...

ഹ ഹ ഹ..ഹ.. ഹാ‍്...

ഒന്നു പോഡെയ്...
ഇത്രമാത്രം എഴുതാന്‍ ഇവിടെ എന്താ ഇവിടെ നടന്നത്? ഇതൊന്നും ഒന്നുമല്ല ട്ടാ..ആ പെണ്ണിനോട് പോയി പാണി നോക്കന്‍പറ. പിള്ളേരാണേ സ്വന്ഥം സുരക്ഷ കൂടി നോക്കാന്‍ പഠിക്കണം. അല്ല പിന്നെ. പാവം ചാമഞ്ഞിരുന്നിട്ട് അതിനു ഓശാന്‍ പാടാന് വേറെ ചിലരും. ഫൂ...

anish said...

കോപ്പേ.എരപ്പത്തരം പറയല്ലേ.പെണ്ണ് പിനെ എന്ത്തു ചെയ്യനം.
അവനെ വെടിവേച്ച് കൊല്ലാണോ.തെണ്ടി തരാം പറയല്ലേ.നിന്റെ വീട്ടിലെ പെണ്ണാണെങ്കില്‍ ഈ എമ്പോക്കി തരാം പറയുമോട. അതോ നീയോ നിന്റെ വല്ലവനുമാനോട ചെറ്റേ ഇതിലെ നായക്ന്‍.
കുറ അവന്മാരുണ്ടേ പെണ്ണിനെ കണ്ടാല്‍ ഉടനെ ചോരിയൂം.എന്താടാ നിന്ടെ വീട്ടില്‍ അമ്മേം പെങ്ങളുമില്ലെട തെണ്ടി.

കുട്ടന്‍സ് said...

എരപ്പത്തരം പറഞ്ഞതല്ല.

ഇതൊക്കെ കണ്ടിട്ടും കാണാത്ത മട്ടില്‍ നിക്കുന്നേത്ര എരപ്പന്മാരുണ്ട് എന്റെം നിന്റേമൊക്കെ ഇടയില്‍?? അതൊന്നു പറഞ്ഞിട്ടു വന്ന് സദാ‍ചാരം വിളമ്പ്..

അവിടെ ആ‍ പെണ്ണ് മിണ്ടാതിരുന്നപ്പോ അവള്‍ടെ തലേലായി കുറ്റം. അവളു പ്രതികരിച്ചിരുന്നെങ്കില്‍ അവനെ തല്ലാന്‍ ആളു കൂടിയേനെ. ഇപ്പോ അവളു പ്രതികരിക്കാഞ്ഞ സ്ഥീതിക്ക് അവന്‍ പുല്ലു പോലെഊരീം പോയി ,ആ പെങ്കൊച്ച് അനുഭവിക്കേം ചെയ്തു.

ഇതിനേക്കാലുംവെല്യ ടച്ചിങ്സ് ബസിലുംതീയേറ്ററിലും നടക്കുമ്പോ അതൊക്കെ
ന്തല ഉയര്‍ത്തിനിന്ന് എതിര്‍ത്തിട്ടുള്ള എത്ര ‘ബ്ലോഗര്‍’മാരുണ്ട്?? ഈ പെങ്കൊച്ചിന്റെ അയ്ഞ്ഞ പ്രതികരണമല്ലായീരുന്നെങ്കില്‍ അവളിപ്പോ ഝാന്‍സീറാണി ആയേനെ. അവള്‍ക്കു പാങ്ങില്ലായിരുന്നതു കൊണ്ട് അവളെ കുറ്റം പറയാനും ആളുണ്ടായി.

പിന്നെ വീട്ടില്‍ അമ്മേം പെങ്ങളും (അപ്പനും) ഉണ്ട്. അവരിലാര്‍ക്കെങ്കിലും ഇങ്ങനെ ഒന്നു സംഭവിച്ചാല്‍ ചുമ്മാ നോക്കി നിക്കത്തുമില്ല.
പിന്നെ ഈ കൈത്തരിപ്പ് തോന്നുന്ന പ്രായമൊക്കെ കഴിഞ്ഞിട്ടാ വന്നു നിക്കുന്നത്. തരിപ്പുള്ള കാലത്തും ഇങ്ങനെ ‘തിരി’ വെയ്ക്കാന്‍ നടന്നിട്ടില്ല. ഇനി നടക്കുകേമില്ല. അത്രയ്ക്കു ഞരമ്പു പെരുക്കുവാണേല്‍ അതു നിറവേറ്റാന്‍ ഇന്നാട്ടീല്‍ വേറെമാര്‍ഗമുണ്ട്. അന്തസായി ആ വഴിനോക്കും. അതിനുമൊരുത്തന്റേം ഓശാരം വേണ്ട. എന്തായാലും ആ ലെവലിലേക്കു ഞാന്‍ തരം താണിട്ടില്ല.

കൂതറ തിരുമേനി said...

കുട്ടന്‍സ്‌,അനീഷ്‌ തെറി വിളിക്കരുത്.മാന്യാമായി പറഞ്ഞു തീര്‍ക്ക്.അല്ലെങ്കില്‍ വേറെ എവിടെയെങ്കിലും തെറി എഴുതു.

മുക്കുവന്‍ said...

ഐടി ജോലിക്കാരന്‍ ഒരു ഉന്നത വിദ്യഭ്യാസം കിട്ടിയ ഒരു വ്യക്തിയല്ലേ? അപ്പോള്‍ ആ മാ‍ന്യന്‍ ഇങ്ങനെ കാണിക്കാവോ? പിള്ളേരല്ലേ, രണ്ടു പെട കൊടുത്താല്‍ ശരിയാകും...

എന്റെ ഭാഗ്യം.. ലേറ്റ് 80-കളില്‍ ആണേല്‍ എനിക്കും കിട്ടിയേനേ കുറെ ഇടികള്‍!

അങ്കമാലി-ആലുവാ റൂട്ടിലെ സ്റ്റുഡന്റ്സ് ഒണ്‍ലി.. ഹും അത് ഒരു കാലം!

മുജീബ് കെ.പട്ടേല്‍ said...

വികാരങ്ങളും വിചാരങ്ങളും എല്ലാവര്‍ക്കുമുണ്ട്. അതിന് ഐ.ടി എന്നോ മറ്റോ വകഭേദങ്ങളില്ല. ഏതു കാര്യത്തിലും ആത്മീയതയില്ലെങ്കില്‍, അവിടെ കപടത കയറിക്കൂടും. കൂതറ തിരുമേനി പറഞ്ഞപോലെ, മാന്യമായി വസ്ത്രം ധരിക്കുന്നവരെ ആരും ഉപദ്രവിക്കില്ല. നാം ചെയ്യേണ്ട്ത് നാം ചെയ്യുക. പിന്നെയൊക്കെ സാഹചര്യങ്ങളുടെ സൃഷ്ടിയാണ്.

എം.എസ്. രാജ്‌ said...

ഈ പോസ്റ്റ് സ്വന്തം ബ്ലോഗിലല്ലാതെ കൂതറയില്‍ കൊണ്ടെ പോസ്റ്റ് ചെയ്തത് ഈ സബ്ജക്റ്റിന് അല്പം കൂടി വായനക്കാരുണ്ടാകാനാണ്. അതെ, ബസില്‍ ഒരു പെണ്‍കുട്ടി ഉപദ്രവിക്കപ്പെടുന്നതോ അത്തരമൊരു ശ്രമം ഒരുവള്‍ക്കുനേരെ ഉണ്ടാകുന്നതോ ഒരു പുതിയ കാര്യമല്ല. പിന്നെയെന്തിന് ഇങ്ങനെയൊരു പോസ്റ്റ് എന്നതിന്റെ വിശദീകരണം ആദ്യം നല്‍കാം.

കഥയിലെ നായകനു മാത്രമാണു പ്രാധാന്യം, കാരണം നായിക ബെറുമൊരു ഇര മാത്രമാണ്. ഇന്നു ഇവളെങ്കില്‍ നാളെ മറ്റൊരുവള്‍.
അവിടെയും ഇവന്‍ ഇതേ വേല തന്നെ കാണിക്കും. സംശയമുണ്ടൊ?

പിന്നെ ITയുമായി ബന്ധപ്പെടുത്തിയ കാര്യം. ആ ബാഗ് തന്നെ അവന്റെ സ്ഥാപനം ഏതെന്നു വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. പെണ്കുട്ടി അയാളോട് സ്ഥാപനത്തിന്റെ കാര്യം ചോദിച്ച്പ്പോഴത്തെ ടിയാന്റെ പ്രതികരണത്തില്‍ നിന്നും അതു വെളിപ്പെട്ടതുമാണ്. ഈനിക്കു നേരിട്ടറിയാവുന്നതും വളരെ സല്‍പ്പേരുള്ള ഒരു സ്ഥാപനമായതിനാലും തന്നെയാണ് ITയെ ഇതില്‍ ബന്ധപ്പെടുത്തിയത്.

കാരണം മറ്റൂ രംഗങ്ങളില്‍ നിന്നു വ്യത്യസ്തമായ പ്രവര്‍ത്തനമേഖലയാണ് ഇതിന്റേത്. പല ദേശങ്ങളിലും ഭാഷകളിലും സംസ്കാരത്തിലുമുള്ള ആള്‍ക്കാര്‍ ഒന്നിച്ചു ജോലി ചെയ്യുന്ന ഒരു മേഖലയാണിതെന്നിരിക്കേ, അവിടെയുള്ളവരില്‍ നല്ല സാമൂഹ്യബോധവും, പെരുമാറ്റവും, അന്തസ്സും, മാന്യതയും ഒരാള്‍ക്കു പ്രതീക്ഷിക്കാം. കാരണം അതയാളുടെ ജോലിയുടെ അവിഭാജ്യ ഘടകമാണ്. നാമീ കണ്ടയാള്‍ നിശ്ചയമായും ഒരു എഞ്ചിനീയറിങ് ബിരുദമോ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമോ ഉള്ളവനായിരിക്കും. കമ്പനിയുടെ മതില്‍ക്കെട്ടിനുള്ളില്‍ ഇതരം ഒരു ആഭാസം കാണിക്കാന്‍ തയ്യറാവാത്തവന്‍ തിരക്കും ബഹളവുമില്ലാത്ത ഒരു ബസ്സില്‍ തൊട്ടടുത്ത സീറ്റിലിരുന്ന പെണ്ണിന്റെ മേല്‍ അക്രമം കാട്ടന്‍ ഒരുങ്ങിയ ‘ഗട്‌സിനെ’ വെറും ഞരമ്പു രോഗം എന്നു വിളിച്ചാല്‍ പോര.

അപ്പോ അയാള്‍ ജോലി ചെയ്യുന്ന ആ സാഹചര്യത്തിനു പ്രാധാന്യം കൊടുത്തുഎന്നേയുള്ളൂ.@കുട്ടന്‍സ്,

ഒരു ബ്ലോഗറോടുള്ള ബഹുമാനത്തോടു കൂടിത്തന്നെ പറയട്ടെ, ഇത്രേം വേണ്ടായിരുന്നു.

anish said...

കുട്ടന്സ് . നീ കൊണ്ടെ പോവൂ.പിന്നെ ബ്ലോഗര്മാര് എന്തെ ചെയ്യണം എന്നാണോ നീ പറേന്നത്‌ . അവിടെ സമരം ഉണ്ടാക്കണോ.ഒരു പെണ്ണിന് ചെയ്യാവുന്നതിനു പരിധി ഉണ്ട് .അത്ര തന്നെ . നീ എന്താ ബല്ല്യ കുനാന്ദര്‍ ആണോ . നിന്റെ ബ്ലോഗ് കണ്ടെട ഞാന്‍ അവിടെ വരുന്നുണ്ട് കേട്ടോ മൊനെ ദിശേന പണിക്കാ . നീ എല്ലാവരെ തെറി വിളിച്ചു പറ . എല്ലാ കൊല്ലമാല്ലോട . നീ ഞാരംപ് പെടക്കുംപോള്‍ എവിടെ പോവുമെന്ന് അറിയാമെടെ ചെറ്റേ . ആ കൊണവതിയാരം ഇവിടെ വെലംപെണ്ട കേട്ടോ . നീ നിന്റെ കാര്യം നോക്കിപ്പോ . എന്തെങ്കിലും എഴുതിയാല്‍ അവന്റെ തലയില്‍ വെള്ളമൊഴിക്കാന്‍ .

കുട്ടന്‍സ് said...

എന്തോന്നാടാ പറഞ്ഞപ്പോള്‍ നൊന്തോ.. സത്യം പറയെടാ സ്വന്തം അനുഭവം അല്ലെ അവിടെ എഴുതിയത്. നീയെല്ലാം വെറും കൂതറ ആണെടാ.. പിന്നെ നിന്നെ പോലെ കുറെ പേര്‍ ഉണ്ട്.അവന്മാര്‍ക്കെല്ലാം ഞാന്‍ വെച്ചിട്ടുണ്ട്.
ഒരു കൊപ്പിലാന്‍, ഒരു കൂതറ.... ദാ ഇപ്പോള്‍ വന്നു ഒരു നാടകക്കാരന്‍.
നീയെല്ലാം കൂടി ആണെടാ മലയാളം ബ്ലോഗിന്റെ നാശത്തിനു കാരണം.
നിര്‍ത്തെടാ. അവന്‍ ആരാ നാടകകാരന്‍.പോപ്പാണോ, അതോ മെത്രാനൊ? കുട്ടന്‍സിനെ ഉപദേശിക്കാന്‍.
കുട്ടന്‍സ്‌ ഒരുത്തന്റെയും മൂട് താങ്ങിയല്ല. ഒരു കൊപ്പിലാന്റെയും ഒരു കൂതറയുടെയും. ഞാന്‍ നട്ടെല്ലും പണയം വച്ചിട്ടില്ല.ഇതുപോലെ കാപ്പിലിനെ പോലെ തെറിയും വിളിക്കില്ല.
പിന്നെ നാടകക്കാരാ, നീയാണോ കൂതറയെ തിരുമേനി ആക്കിയത്? എന്നാല്‍ എന്നെ കുട്ടന്‍ തമ്പുരാന്‍ ആക്കെടാ..

നിന്നെ പോലെ തമ്പുരാന്മാരും തിരുമേനി മാരും കൊപ്പിലാന്‍ മാരും മാത്രമേ ഉള്ളോടാ തെണ്ടികളെ ബ്ലോഗില്‍.ആരും മനുഷ്യന്‍ മാരില്ലേ.
രാജേ, നിന്റെ ബ്ലോഗില്‍ പോയി നോക്കി. നീ ഓലപീപ്പി ഊതുന്നവനാ അല്ലെ. ഓടക്കുഴല്‍ ഊതുന്ന ശ്രീ കൃഷ്ണന്‍ ആണോടാ നീ. അപ്പോള്‍ നിന്റെ ലീലാ വിലാസമാല്ലെടാ ഇവിടെ എഴുതിയത്.?

എടാ ഞാനും ഐടിക്കാരന്‍ തന്നാ. പെന്റാസോഫ്റ്റില്‍ ചെന്നയില്‍ ഞാനും കുറെ സോഫ്റ്റ്‌വെയര്‍ ഉരുട്ടീതാ. എന്നിട്ടു അവിടെ പയ്യന്മാര്‍ ഇങ്ങനെ അല്ലല്ലോ? ഞാന്‍ കണ്ടിട്ടുള്ള ബാംഗ്ലൂരിലെ IT ക്കാരാരും ഇങനെ അല്ല. പിന്നെ ITക്കാരന്‍ അങ്ങനെ ചെയ്തു, ITക്കാരന്‍ ഇങ്ങനെ ചെയ്തു, ITക്കാരന്‍ ഒലത്തി....! എന്തൊക്കെ ആരോപണങ്ങളാ!!

santhosh|സന്തോഷ് said...

ഹഹഹ!! ഈ കുട്ടന്‍സും അനീഷും ഒരാള്‍ തന്നെ.. തനിക്കു പറയാനുള്ളതു വേറൊരാള്‍ ചോദിക്കാത്ത്റ്റതുകൊണ്ട് സ്വയമങ്ങു ചോദിക്കുന്നു, സ്വയമങ്ങു മറുപടി പറയുന്നു.. ;) കൊള്ളാം. ആരെങ്കിലും കയറി ചൊറിഞ്ഞാലല്ലേ ആര്‍ക്കെങ്കിലും നാലു തെറി പറയാന്‍ പറ്റൂ.. ഇവിടാണെല്‍ ആരും അങ്ങ് ചൊറിയുന്നുമില്ല..പിന്നെ തെറി പറയാന്‍ എന്താ ഒരു ത്രില്ല്.. ഗൊള്ളാം ഗൊള്ളാം ഐ. ടി കാരാ.. എം.എസ്. രാജിന്റെ ഐ.ടി കാരെക്കുറിച്ചുള്ള കാഴ്ചപ്പാട് കറക്ട്. :)

Harinath said...

അഭ്യസ്ഥവിദ്യരും അഞ്ചക്ക മാസശമ്പളം വാങ്ങുന്നവരുമായ ഉയര്‍ന്ന ജീവിതനിലവാരവും നിയമങ്ങളെക്കുറിച്ച് അറിവും ഉള്ള യുവാക്കളില്‍ ചിലരും ഇത്തരം വൈകൃതങ്ങള്‍ക്കു പിന്നില്‍ ഉണ്ട് എന്നറിയുക.

ഉയര്‍‌ന്നവരുമാനവും ജീവിതനിലവാരവും ഉണ്ടെന്നതുകൊണ്ട് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന മനഃസ്ഥിതി മാറണമെന്നുണ്ടോ ?

അഭ്യസ്ഥവിദ്യ എന്നുപറയുന്നു. പക്ഷെ, അതിലെവിടെയെങ്കിലും നല്ലശീലങ്ങള്‍ അഭ്യസിപ്പിക്കുന്നതിനുള്ള പാഠ്യക്രമമുണ്ടോ ?

വിദ്യാലയങ്ങളിലും ഇതൊക്കെത്തന്നെ സംഭവിക്കുന്നില്ലേ ?

സ്വയം ഒരുവന്‍ സം‌യമനം പാലിക്കുന്നില്ലെങ്കില്‍ നിയമം മൂലം അവന് കൂച്ചുവിലങ്ങിട്ട് മറ്റുള്ളവരുടെ സുരക്ഷയുറപ്പാക്കണം. പക്ഷെ, കര്‍‌ശനമായനിയമനിര്‍‌മ്മാണം ശാശ്വത പരിഹാരമായിക്കാണുന്നത് ശരിയോ ?