തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, February 2, 2009

39.രാജ്യദ്രോഹികളായ കറുത്തകുതിരകള്‍

എന്താണ് മതം. മതമൊരു അഭിപ്രായം ആണെങ്കില്‍ രാജ്യത്തിന് വേണ്ടി,അതിന്‍റെ ഗരിമയ്ക്കുവേണ്ടി,അതിന്‍റെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ ജീവന്‍ കൊടുക്കാനും മടിക്കില്ലായെന്നാണ് കൂതറയുടെ മതം.

അതിന്‍റെ അര്‍ത്ഥം മറ്റൊരു ആത്മീയഭിപ്രായ മതങ്ങളായ ഹിന്ദു,ക്രൈസ്തവ,ഇസ്ലാം മതത്തിനെ കൂതറ വെറുക്കുന്നുവെന്നല്ല. അവയെല്ലാം തീര്‍ച്ചയായും അര്‍ഹിക്കുന്ന രീതിയില്‍ ബഹുമാനിക്കുന്നുമുണ്ട്.

പലപ്പോഴും തീവ്രവാദികള്‍ എന്ന ബ്രാണ്ട് കാവിപ്പടയുടെ പേരില്‍ ഹൈന്ദവരെയും ചില പുരോഹിതന്മാര്‍ ചെയ്യുന്ന കൊള്ളായ്മയുടെ പേരില്‍ ക്രൈസ്തവരേയും ചില ന്യൂനപക്ഷം മുസ്ലിങ്ങളുടെ പ്രവര്‍ത്തിമൂലം ഇസ്ലാം മതത്തെയും ചാര്‍ത്തികൊടുക്കുന്ന നമ്മള്‍ വേറെ തീര്‍ത്തും കടുത്ത ശിക്ഷ അര്‍ഹിക്കുന്ന രാജ്യ ദ്രോഹികളെ കണ്ടില്ലെന്നു നടിക്കുകയോ അല്ലെങ്കില്‍ കാണാതിരിക്കുകയോ ചെയ്യുന്നു..

വളരെ മുമ്പ് തന്നെ ചിലരെങ്കിലും കേട്ട വാര്‍ത്തയാണെങ്കിലും കാണാത്തവര്‍ അറിയാന്‍ വേണ്ടിയാണ് ഇതെഴുതുന്നത്. പൊങ്ങുംമൂടന്‍ പണ്ടു പോസ്റ്റിയ ഈ പോസ്റ്റില്‍ നിന്നും വിഡീയോ കാണാം. ഒരിക്കല്‍ ഒരാള്‍ പോസ്റ്റിയതുകൊണ്ട്വീണ്ടും ആ വീഡിയോ ഞാന്‍ ഇടുന്നില്ല.. (കൂടുതല്‍ വ്യക്തമായി കാണാന്‍ ഇവിടെ നോക്കുക)പക്ഷെ ഇന്നു ഒരു സരസ്വതി പ്രശ്നത്തില്‍ ചിത്രകാരനെതിരെ കൊലക്കയര്‍ കൊണ്ടുനടന്ന വേന്ദ്രന്മാര്‍ ഇതു കണ്ടില്ലേ. അല്ലെങ്കില്‍ ഇത്തരം ഒരു കേസ് കൊടുത്തിരുന്നോ.? അറിയാന്‍ ആഗ്രഹം ഉണ്ട്. കാരണം ഇതു ഒരു മതത്തിന്‍റെ അല്ല നമ്മുടെ രാജ്യത്തിന്‍റെ അഭിമാനത്തിന്‍റെ മേലുള്ള കടന്നുകയറ്റമാണ്.

മറ്റൊരു രാജ്യത്തായിരുന്നുവെങ്കില്‍ വിവരം അറിഞ്ഞേനെ.അതുകേട്ട് കൈകൊട്ടാനും ഹലെലുയ പറയാനും ഹിസ്ടീരിയ പിടിച്ച നൂറുകണക്കിന് തെണ്ടികളും. (ഈ തെണ്ടികള്‍ എന്ന പേര് മനപ്പൂര്‍വം ആണ് ഉപയോഗിച്ചത്. കാരണം സ്വന്തം നാടിനെ അതിന്‍റെ അഭിമാനത്തെ ഇകഴ്ത്തി പാടുമ്പോള്‍ സ്തോത്രം വിളിക്കുന്നത് പിന്നെന്താണ്..)ഞാന്‍ ആ പോസ്റ്റില്‍ കൊടുത്ത കമന്റ് ഇവിടെ വായിക്കുക..

സത്യത്തില്‍ സ്വന്തം അനുഭവം വെച്ചു പറയുകയാണ്‌.ഒരു മുസ്ലീമും തങ്ങളുടെ കൂടെ കൂടാന്‍ ആരുടെയും വീട്ടില്‍ വന്നു ക്യാന്‍വാസ് ചെയ്യാറില്ല.. അതേപോലെ ആര്യസമാജത്തില്‍ ചേരാന്‍ ഹിന്ദുവും പറയില്ല.. സാധാരണ ക്രിസ്ത്യന്‍ സമുദായവും അവിടുത്തെ സഭകളും ആരെയും പ്രലോഭിപ്പിച്ചു സഭയില്‍ ചേര്‍ക്കാറില്ല.

പക്ഷെ ഈ മഹത്തായ വ്യക്തികള്‍ വീടുവീടാന്തരം, കവലപ്രസംഗം മാത്രമല്ല കൂലിയ്ക്ക് പ്രാര്‍ഥനയും വിടുതല്‍ പ്രാര്‍ഥനാ കൂട്ടങ്ങളും നടത്തി കുഞ്ഞാടുകളെ സൃഷ്ടിച്ചു ദേശീയ പതാകയെയും ആക്ഷേപിച്ചു ദേശദ്രോഹികള്‍ ആയ മനോരോഗികളെ സൃഷ്ടിക്കുമ്പോള്‍ ചിത്രകാരനെ കൊല്ലാന്‍ വാളെടുത്ത വില്ലന്മാരുടെ വാള്‍ തുരുമ്പിച്ചോയെന്നു സംശയമുണ്ട്‌.

ഇനി ഇതേ പ്രസംഗവും രീതിയും തുടര്‍ന്നാല്‍ നിങ്ങള്‍ക്കെതിരെ തിരിയുന്നത് ഭാരതീയരാവും. ഹിന്ദുവോ,ക്രിസ്ത്യനോ,ഇസ്ലാമോ ആവില്ല.. ഈ നാട്ടിലെ ദേശത്തെ സ്നേഹിക്കുന്നവര്‍ ആവും. പിന്നെ നിങ്ങളെ രക്ഷിക്കാന്‍ നിങ്ങള്‍ കൂവി വിളിക്കുന്ന ദൈവവും വരില്ല..

14 comments:

കൂതറ അവലോകനം said...

ഇനി ഇതേ പ്രസംഗവും രീതിയും തുടര്‍ന്നാല്‍ നിങ്ങള്‍ക്കെതിരെ തിരിയുന്നത് ഭാരതീയരാവും. ഹിന്ദുവോ,ക്രിസ്ത്യനോ,ഇസ്ലാമോ ആവില്ല.. ഈ നാട്ടിലെ ദേശത്തെ സ്നേഹിക്കുന്നവര്‍ ആവും. പിന്നെ നിങ്ങളെ രക്ഷിക്കാന്‍ നിങ്ങള്‍ കൂവി വിളിക്കുന്ന ദൈവവും വരില്ല..

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

100 ശതമാനവും ശരി!

വീ കെ said...

തീവ്രവാദം എന്തെങ്കിലും ആദർശത്തിന്റെ പേരിലാണെന്ന് തോന്നുന്നില്ല.

അതിന്റ് മേലാളന്മാർക്ക് നാലു കാസുണ്ടാക്കാനുള്ള എളുപ്പവഴി.കാണാമറയത്തിരുന്നാ മതിയല്ലൊ.

മതത്തിന്റെ പേരിലാവുമ്പൊ ആളെ കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല.മാത്രമല്ല പെട്ടെന്ന് ചോര തിളക്കുകയും ചെയ്യും.

ജോ l JOE said...

എന്‍റെ ഒരു പോസ്റ്റില്‍ പറഞ്ഞ വാക്കുകള്‍ കടമെടുത്തു പറയട്ടെ , ഒരു ക്രിസ്ത്യാനി ആയിപ്പോയതില്‍ ഈ അവസരത്തില്‍ ഞാന്‍ ലജ്ജിക്കുന്നു.

കോഴി said...

ചിത്രാകാരനെതിറെ വന്ന പലരും(ഫാര്മർ, അംബലം) വ്യക്തി വൈരാഗ്യം മൂലമാണെന്നാണ് എനിക്ക് തോന്നിയിട്ടുളളത്. പഴയ പോസ്റ്റുകളും അവിടെയുളള കമ‌ന്റ്സും വായിച്ചാൽ മനസ്സിലാക്കാൻ കഴിയുന്ന്നാതാണ്.

അഹങ്കാരി... said...

കൂതറേ...

ഇതേ വിഷയത്തെ സംബന്ധിച്ച് ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു - ദാ ഇവിടെ...

പിന്നെ ഇവന്മാരെ അല്ല , ആ ഇരുന്ന് ഹലേലുയ്യ പറയുകയും ഇവനോടൊപ്പം വിറക്കുകയും ചെയ്യുന്നവന്മാരെ വേണം പറയാന്‍...

ഇയാള്ക്കെതിരെ പോല്ലീസ് മുന്‍പൊരിക്കല്‍ കേസെടുത്തതായും അറസ്റ്റ് ചെയ്തതായും കേട്ടിട്ടുണ്ട്...കഴിഞ്ഞ മാസം ഈ വീഡിയോയുടെ സിഡി സഹിതം ആരോ കൊടുത്ത കമ്പ്ലയിന്യിന്മേല്‍ ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അറ്സ്റ്റ് ചെയ്തതായും മാതൃഭൂമിയില്‍ ഒരു വാര്‍ത്ത കണ്ടിരുന്നു.

പിന്നെ ഇയാളെ മാത്രം കുറ്റം പറയാന്‍ പറ്റില്ലെന്ന്... ഇങ്ങനെ അല്ലെങ്കിലും നമ്മുടെ ഈ പതാകയുടെ മൂലരൂപത്തിനു മഹ്ഹാത്മാഗാന്ധി നല്‍കിയ വിശദീകരണവും ഏതാണ്ടിങ്ങനെ ആയിരുന്നു - കുങ്കുമം ഹിന്ദുവിനേയും പച്ച ഇസ്ലാമിനേയും വെള്ള മറ്റെല്ലാ മതങ്ങ്ണളേയും സൂചിപ്പിക്കുന്നു എന്ന് (അത്രമാത്രം!) :)

**********************************

പിന്നെ കൂതറേ , കോഴീ...

പൊന്നമ്പലം കേസ് നല്‍കിയത് ചിത്രകാരന്റെ എഴുത്തിന്റെ രീതിക്കെതിരെ ആണേന്നും (അതിനെ കേസെനു വിളിക്കാമോ എന്നെനിങ്ക്ക് സംശയമുണ്ട്) സരസ്വതി പോശ്റ്റ് ആ കേസിനു ശേഷമാണു പ്രസിദ്ധീകരിക്കപ്പെട്ടതെന്നും പലതവണാ നാമറിഞ്ഞതല്ലേ?


പൊന്നമ്പലം നല്‍കിയ കേസ് വ്യക്തി വിദേഷത്തിന്റെ ഭാഗമാണെന്ന്‍ ഞാന്‍ കരുതിഉന്നില്ല - കാരണം ചിത്രകാരന്റെ പലയിടത്തേയുംഭാഷ പലരേയും വേദനിപ്പിക്കുന്നതാണ് (എന്റെ അമ്മപെങ്ങന്മാരുള്‍പ്പെട്ട സമുദായത്തിലെ സ്ത്രീകളേല്ലാം വേശ്യകളാണെന്നും പുരുഷന്മാരെല്ലാം കൂ‍ൂട്ടിക്കൊടൂപ്പുകാരാണെന്നും പറഞ്ഞാല്‍ അതിനെ ചിരിച്ച് തള്ളാന്‍ മാത്രം വിശാലമനസ്കനല്ല ഞാന്‍, മറ്റു പലരും...)

ഞാനും താ‍ാങ്കളും (എന്ന് ഞാന്‍ കരുതുന്നു) ഒക്കെ ജാതീയതയ്ക്കെതിരാണ്. എന്നാല്‍ ജാതീയതയ്ക്കെതിരെ എന്ന രീതിയില്‍ ച്സിഥ്രകാരന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, അദ്ദേഹമറിഞ്ഞോ അറിയാതെയ്യ്യോ‍ാ ജാതീയതയുടെ വിഷം കൂടുതല്‍ പ്രസരിക്കാനേ ഉതകുന്നുള്ളൂ....ജാതി ഉന്മൂലനത്തിനു പകരം തന്റേതല്ലാത്ത ജാതികളോടുള്ളാ അസഹ്ഷ്ണുതയും വെറുപ്പും തുപ്പുന്ന തരത്തിലേക്ക് ചിലപ്പോഴെങ്കിലും ഹരം താണു പോകുന്നു അത്.

ആശയപരമായി ഹിന്ദുവിനും മറ്റു മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കുമെതിരെ സൂരജും കിരണുമടക്കം പലരും വിമര്‍ശനം നടത്താറുണ്ട്.ആരും കേസ് കൊടുത്തില്ലല്ലോ? കാരണം വ്യക്തിബന്ധത്തില്പരസ്പരം പുലര്‍ത്തേണ്ട മര്യാദയുടേ ,സാമൂഹിക അതിര്‍വരമ്പ് അവര്‍ ലംഗ്ഘിക്കാറില്ല എന്നതും, ഒരു പരിധി വരെ ആശയപരമായ സംവാദങ്ങളില്‍ പ്രതിപക്ഷബഹുമാന്നത്തോടെ (അറ്റ്ലീസ്റ്റ് തെറി ഉപയോഗിക്കാതെ) അവര്‍ പങ്കെടുക്കാറുണ്ടെന്നുമാണ്

ചിത്രകാരനോടുള്ളാ വ്യക്തിബന്ധവും (ഉണ്ടെങ്കില്‍ മാത്രം :) ) അനുഭാവവും മാറ്റിവച്ച് ചിന്തിക്കൂ, അദ്ദേഹത്തിന്റെ രീതി ശരീന്ന് തോന്നുന്നുണ്ടോ? അദ്ദേഹത്തിനിഷ്ടമില്ലാത്തത് പറയുന്നവരോട് എന്നെങ്കിലും (കുറഞ്ഞത് ജാതി വിഷയത്തിലെങ്കിലും) ആശയപരമായ സംവാദത്തിനു അദ്ദേഹം തയ്യാറായിട്ടുണ്ടോ? തഹ്നിക്കെതിരെ വിമര്‍ശിക്കുന്നവരെ ജാതി പറഞ്ഞ് അധിക്ഷേപിക്കലും അസഭ്യം പറയലും (ഫാര്‍മര്‍ പോട്ടെ, ശ്രീ@ശ്രേയസിനോടുള്ള മറുപടി ഓര്‍ക്കുന്നുവോ?) അല്ലേ?

കോഴീ, അദ്ദേഹത്തിന്റെ വിവാദമായ പല കമന്റും പോസ്റ്റും ഇപ്പോള്‍ കാണാനില്ല, ഡ്രാഫ്റ്റാക്കിയിരിക്കുവാ, ഗൂഗിളില്‍ ഒന്ന് പരതി നോക്ക്ക്.

പിന്നെ ഈ കേസ് വന്നതിനു ചിത്രകാരന്‍ എന്തിനിത്ര ഭയക്കുന്നു? ഇന്ത്യന്‍ നിയമങ്ങള്‍ക്കനുസരിച്ച് തെറ്റൊന്നും ചെയ്തിട്ടില്ല ചിത്രകാരനെങ്കില്‍ പിന്നെ ഭയക്കേണ്ട ആവശ്യമെന്ത്?? ധീറതയോടെ നേരിട്ട് തന്റെ ഭാഗം തളിയിക്കയല്ലേ വേണ്ടത്?തെറ്റ് ചെയ്റ്റ്യ്ഹിട്ടില്ല എങ്കില്‍ ചിത്രകാരനെ ആരും ശിക്ഷിക്കയില്ലല്ലോ

എന്നാലിവിടേ ഈ പ്രശ്നത്തെ ജാതിയമായും വര്‍ഗീയമായും പോരാഞ്ഞ് ഇപ്പോള്‍ രാഷ്ട്രീയ നിറംനന്‍ല്‍കിയും ഒക്കെ പ്രശ്നത്തെ വളച്ചൊടിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണു ചിത്രകാരന്റേത്. എന്തിന്?

കേസ് അതിന്റെ വഴിക്ക് പോകട്ടെ, അതില്‍ രാഷ്ട്രീയം കലര്‍ത്തുന്നതെന്തിന്? അതോ ഇനി ജഡ്ജി സവര്‍ണനായേക്കുമെന്ന ഭയമാണോ?

ചിത്രകാരന്‍ കഴിവുള്ള കലാകാരനാണ്, ഭംഗിയായി എഴുതാന്‍ സര്‍ഗശേഷി ഉള്ളവനാണ് .അതിനാല്‍ അദ്ദേഹം തറ്റു ചെയ്താല്‍ തിരുത്താനുള്ള അവകാശവും വായനക്കാര്‍ക്കുണ്ട്, ഉണ്ടാകണം. ഇതിനെയും അങ്ങനെ കാണുക. സംവാദത്തിലൂടെ സ്വന്തം തെറ്റ് തിരിച്ചറിയാന്‍ ചിത്രകാരന്‍ തയ്യാറാകാത്തതിനാല്‍ പൊന്നമ്പലം ഇങ്ങനെ ഒരു വഴി നോക്കി എന്നാണെന്റെ തോന്നല്‍

പിന്നെ കൂതറേ...നട്ടെല്ലുള്ള എഴുത്തിന്റെ വക്താവായ താങ്കളുടെറ്റ് എഴുത്തിലും വ്യക്തിബന്ധത്തിന്റെ കാണാച്ചരടുകള്‍ വരുന്നുവോ എന്ന സംശയം...

ഇവിടെയെങ്കിലും നമുക്ക് ജാതിയും മതവും അവര്‍ണനും സവര്‍ണനും ഇല്ലാതെ ജീവിച്ച് കൂടേ?ബൂ‍ൂലോകത്തിലെങ്കിലും? (അതിനായിരുന്നു ചിത്രകാരന്റെ ശ്രമമെന്ന് പറയല്ലേ ...അഥവാ അതിനാണെങ്കിലും അദ്ദേഹത്തിന്റ്നെ പാത തെറ്റാണെന്ന് മനസിലാക്കാനെങ്കിലും ഇതുപകരിക്കട്ടെ...


ഈ വിഷയത്തില്‍ ഞാനും ഒരു പോസ്റ്റിട്ടിരുന്നു - ചിറ്റിഹ്രകാരവിജയം ആട്ട്-കഥ

കൂതറ അവലോകനം said...

അഹങ്കാരീ... തത്തമ്മ ചുണ്ടാ. (എന്നെ കോഴീ എന്ന് വിളിച്ചതിന് പകരം )

ചിത്രകാരന്‍ എന്ന എഴുത്തുകാരന്റെ അസഭ്യം പറയുന്ന രീതിയെനിക്കിഷ്ടമല്ല. അതുപോലെ തന്നെ ഒരു പക്ഷെ ചിത്രകാരന്റെ കേസില്‍ ഞാനും ഒരു പോസ്റ്റ് ഇട്ടിരുന്നു. അത് വായിച്ച ഒരാളും ഞാന്‍ ചിത്രകാരന്റെ അനുഭാവിയോ മൂട് താങ്ങിയോ ആണെന്ന് പറയില്ല.

പിന്നെ തത്തമ്മ ചുണ്ടാ (വീണ്ടും )
ചിത്രകാരന്റെ കേസില്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടെ എന്തുകൊണ്ടില്ല എന്ന് പറഞ്ഞതു ആ കേസില്‍ തലയിട്ടതു തെറ്റ് എന്നര്‍ത്ഥത്തില്‍ അല്ല.

പകരം അതെ താത്പര്യം ഈ കേസില്‍ എന്തുകൊണ്ട് കാണിച്ചില്ല എന്നെ അര്‍ത്ഥം ഉള്ളൂ.

പിന്നെ ഞാന്‍ പോക്രിത്തരം തന്ത കാണിച്ചാലും പോക്രിത്തരം എന്നെ പറയൂ.

കാരണം സുഖിപ്പിക്കാന്‍ ഈ ബ്ലോഗ് വേണ്ടായിരുന്നല്ലോ.

പിന്നെ വീണ്ടും തത്തമ്മ ചുണ്ടാ എന്നെ കോഴീ എന്നുവിളിച്ചത്‌ എന്തിന്..

കാരണം തെറിക്കുത്തരം മുറിപത്തല്‍ എന്ന് കേട്ടിട്ടില്ല. അത് ഞങ്ങളുടെ തറവാട്ടില്‍ പറയുന്ന കാര്യമാ..

ഞാന്‍ അവിടെ എവിടെയെങ്കിലും ചെറ്റ പോക്കാന്‍ വന്നോ.. അതോ വല്ല വെടിവേപ്പുകള്‍ നടത്തിയോ..

അതോ ഇനി എന്റെ ശബ്ദം കേട്ടിട്ട് കോഴിയാണെന്നു തോന്നിയോ.
മറുപടി തരാതെ പോകല്ലേ..

കേട്ടോ തത്തമ്മ ചുണ്ടാ.
സ്പൂണ്‍ മൂക്കാ

Chullanz said...

o.to: koothare kozhi enna blogger koody ivide comment ittirunnu. athu kondu ahankary randupereyum onnichu abhisambhodhana cheythathaanu....comma vittu poyi kshmi...
ini topic: kure alavalaathikal ingane vaayum pilarnnu vilichu paranjaal nammude naatinu onnum sambhavikkilla. pinne abhipraya swathanthryavum kodukkunna oru naadalle nammude.....gilaniye polullavar ippolum ivide ninnu prasangikkunnathum athu kondu thanne..
kshamikkuka malayalam typing thatkaalam pattilla

കോഴി said...

ഓഫ് ടോപിക്ക്.
കേരള ഫാര്‍മര്‍,

താങ്കളും ചിത്രകാരനും തമ്മിലുള്ള പ്രശ്നത്തെ പറ്റി തിരുവനന്തപുരം ബ്ലോഗ് മീറ്റിനു ശേഷമുള്ള പ്രശ്നത്തില്‍ അറിഞ്ഞിരുന്നു.

എന്നാല്‍ താങ്കളും ചിത്രകാരനും തമ്മില്‍ ഉള്ളത് സം തിങ് ലൈക് ആന്‍ ഈഗോ ക്ലാഷ് ആണെന്നതിനാല്‍ വിട്ടു നിന്നു.


ഇതു നിങ്ങൾ ഇവിടെ പറഞ്ഞതാണ്.
അതു തന്നെയല്ലെ ഈ ഞാനും പറഞ്ഞത്, വ്യക്തി വൈരാഗ്യങ്ങളാണിതിന് പിന്നിലോക്കെ. പോന്നബ്ബലത്തിനും അതു പോലെയുളള ചോറിച്ചിൽ ഉൻടാകാം.

വലിച്ച് വാരിയെയുതുന്ന്നതിനു മുംബ് ഇയാളുടെ കമന്റ്സ് ഒന്നു നോക്കവുന്നതാണ്.

(നിങ്ങളുടെ (സമൂഹത്തിലുളള) അമ്മ, പെങ്ങന്മാരെ വേശ്യാ എന്ന് വീളിച്ച് എന്ന് പറഞ്ഞ് ഇവിടെ കൂവല്ലേ,, കേട്ട് കേട്ട് മടുത്തു. വിളിച്ചവനെ പോയി ഒന്ന് പോട്ടിക്ക്, അല്ലെൻകിൽ ഉപദേസിക്ക്, അതിവിടെ പറഞ്ഞ് കൂടുതൽ നാറ്റിക്കല്ലേ )

അഹൻകാരിയുടെ വിഷത്തെക്കാൾ കൂടുതൽ വരില്ല ഈ പാസ്റ്ററുടെത്.

അഹങ്കാരി... said...

ഹെന്റെ കൂതറേ...

നിങ്ങളിത്ര സില്ലി ആണോ?

നിങ്ങളെപറ്റി ഇങ്ങനെ അല്ല ഞാന്‍ കരുതിയത്...(നിങ്ങളെ പറ്റി ഓരോന്ന് കരുതാന്‍ ഞാനാര് എനെനൊന്നും ചോയിക്കല്ലേ!! :) )


ആദ്യം തമാശയ്ക്കാണു തുടങ്ങിയതെങ്കിലും താങ്കളുടെ കമന്റിന്റെ അവസാനഭാഗത്ത് സീരിയസ് ആയതു പോലെ തോന്നുന്നു, അത് വേണ്ട, ഒരു തമാശ കലര്‍ന്ന സൌഹൃദമാണെനിക്കിഷ്ടം!

പിന്നെ ഞാന്‍ ഒരിക്കലും താങ്കളെ കോഴീ എന്ന് വിളിച്ചിട്ടില്ല, താങ്കള്‍ക്ക് താഴെ കോഴി എന്ന ബ്ലോഗര്‍ നടത്തിയ കമംന്റിന്റും കൂടി ഒന്നിച്ച് മറുപടി എഴുതി പോയപ്പോള്‍ പറ്റിയഥാണ് - അത് താങ്കള്‍ക്ക് വേദന ഉണ്ടാക്കിയെങ്കില്‍ മാപ്പ്...

താങ്കള്‍ ചിത്രകാരന്റെ മൂ‍ടുതാങ്ങി ആണെന്ന് ഒരിക്കലും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. വ്യക്തീപരമായ ബന്ധം (ഉണ്ടെങ്കില്‍ മാത്രം) ചെറുതായി എഴുത്തിനെ സ്വാധീനിക്കുന്നോ എന്ന സംശയം മാത്രാണ് ഞാന്‍ പ്രകടിപ്പിച്ചത്..ഉവ്വെങ്കില്‍ അത് കൂതറയുടെ പ്രഖ്യാപിത നിലപാടിനു എതിരാകും എന്ന് ഞാന്‍ പറഞ്ഞൂന്നേ ഉള്ളൂ...

തെറിക്കുത്തരം മുറിപ്പത്തല്‍ എന്നാണെങ്കില്‍ പിന്നെ ഈ കേസ്സേ ഉണ്ടാകില്ലായിരുന്നു!

:)

ചിത്രകാരന്‍ എന്ന വ്യക്തി വിമര്‍ശനത്തിനതീതനല്ല എന്നും അദ്ദേഹത്തിന്റെ വഴിയില്‍ തെറ്റുകള്‍ സംഭവിക്കുന്നെങ്കില്‍ അത് മനസിലാക്കി തിരുത്താന്‍ ഈ സംഭവം ഉപകരിക്കട്ടെ എന്നുമാണ് ഞാന പറഞ്ഞത്.

ഏതായാലും ഞാന്‍ താങ്കളെ കോഴീ എന്ന് വിളിച്ചിട്ട്റ്റില്ല (കൂതറേ,കോഴീ.... ഇടക്കുള്ള കോമ ശ്രദ്ധിക്കുമല്ലോ) എന്ന് മനസിലായിക്കാണുമെന്ന് കരുതട്ടെ..

ഏത് അര്‍ത്ഥത്തിലാണ് ഈ “തത്തമ്മച്ചുണ്ടാ” എന്ന പ്രയോഗമെന്നറിയില്ല, ഞങ്ങളുടെ നാട്ടില്‍ ആ പ്രയോഗത്തിനിത്തിരി മോശമായ ഒരര്‍ത്ഥമുണ്ട്...എങ്കിലും നിക്കൊരു വിഷമവുമില്ലല്‍ കൂതറാ വിളിച്ചതില്‍, കാരണം അതിനെ സുഹൃദ്സദസിലെ കളിയാക്കലായേ ഞാനെടുക്കുന്നുള്ളൂ...

അഹങ്കാരി... said...

മിസ്റ്റര്‍ കോഴീ...

ഫാര്‍മറും ചിത്രകാരനുമായി പരസ്യമായി ഉടക്കിയിട്ടുണ്ട്, അതറിയാവുന്നതിനാല്‍ തന്നെ ആണ് അങ്ങനെ എഴുതിയതും...

പൊന്നമ്പലം കേസു കൊടുത്തത്വ്യക്തി വിരോധത്തിങ്മേലല്ല എന്ന് ഞാന്‍ കരുതുന്നു എന്നല്ലേ ഞാന്‍ പറഞ്ഞത്? അല്ലാതെ അതാണ് സത്യം എന്ന്ന്‍ വാദിച്ചോ?

പിന്നെ അമ്മപെങ്ങന്മാരെ പറ്റി - സ്വന്തം അമ്മപെങ്ങന്മാരുള്‍പ്പെട്ടസമൂഹത്തിനെ പറ്റി ഇത്തരത്തില്‍ പറഞ്ഞാല്‍ ഒരല്പം അഭിമാനവും നട്ടെല്ലും ഉള്ളവന് അധിഹ്കനേരം അതും കേട്ട് നില്‍ക്കാനായെന്നു വരില്ല...അതില്ലാത്തവര്‍ക്ക് അത് കേട്ടിട്ടൊന്നും തോന്നുന്നില്ലെങ്കില്‍ മറ്റുള്ളവരെ എന്തിനു കുറ്റം പറയുന്നു???

പിന്നെ അതെഴുതുന്നതോടെ ഇവിടം നാറുന്നു എന്ന് പറഞ്ഞതിലൂടെ തന്നെ നാറിയ പണിയാണ്‍ അത്പറഞ്ഞ ആള്‍ കാട്ടിഅതെന്ന് കോഴി സമ്മതിച്ചു കഴിഞ്ഞല്ലോ?

അത് പറഞ്ഞ ആളോട് സംവാദത്തിനും ഉപദേശത്തിനു പോയി കൂടുതല്‍ തെറികള്‍ കേള്ക്കാന്‍ മിക്കവരും തയ്യാറാല്ല. പിന്നെ താങ്കള്‍ പറഞ്ഞത് ഒന്ന് പൊട്ടിക്കാനാണ് - ഏതായാലും അത്രത്ഥോളം വരില്ലല്ലോ സുഹൃത്തേ ഒരൂ സൈബര്‍ കേസ് -അവിറ്റെ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അത് സ്ഥാപിക്കാനുള്ളാ അവസരം നല്‍കിയില്ലേ?

അപ്പോള്‍ ഈ സമാധാനപരമായ കേസ് ആയിരുന്നില്ല, ചിത്രകാരനിട്ട് നാലു പൊട്ടിക്കയാണു വേണ്ടത് എന്നാണോ കോഴിയുടെ അഭിപ്രായം???? ഏതായാലും അഹങ്കാരിക്ക് അതത്ര ശരിയായി തോന്ന്നുന്നില്ല.
ചിത്രകാരന്റെ കമന്റുകള്‍ വായിച്ചിട്ട് തന്നെയാ മാഷേ വാരി വലിച്ച് എഴുതുന്നത് - എന്താ ഈ എഴുതാനുള്ളാ ആവിഷ്കാര സ്വാതന്ത്ര്യം ചിത്രകാരന്റെ മാത്രമോ കോഴിയുടെ മാത്രമോ ആണോ??? ഉവ്വോ?

പിന്നെ കോഴീ - അഹങ്കാരി വമിപ്പിച്ച ആ വിഷമെവിടെയെന്ന് ഒന്ന് കാട്ടിത്തരുമോ? ഞാന്‍ ചിത്രകാരനെ വിമര്‍ശിച്ചത് തെളിവും ലിങ്കും സഹിതമാ - അല്ലാതെ ബോള്‍ഡ് ആക്കി വിഷം വമിപ്പിക്കുന്നു എന്ന് പറഞ്ഞല്ല...

സ്വന്തമായ പ്രൊഫൈല്‍ പോലും അനോണി ആയി വയ്ക്കുന്നയാള്‍ ആരോപിക്കുന്ന വിഷം വമിപ്പിക്കല്‍!


ആത്മാര്‍ത്ഥമായാണ് ആ വരി എഴുതിയതെങ്കില്‍ ചിത്രകാരനേക്കാള്‍ - പോട്ട്, ചിത്രാകാരന്റ്റെ കമന്റുകള്‍ക്കൊപ്പം ഞാന്‍ വിഷം വമിപ്പിച്ച ഒരു രണ്ട് സന്ധര്‍ഭങ്ങ്നള്‍ കാട്ടാമോ?

ശരിയാണ്, അഹങ്കാരി വിഷം വമിപ്പിക്കുന്നു - ഒന്നല്ല, ഒരൊന്നൊന്നര കാളകൂടവിഷം!!!

അഹങ്കാരി... said...

പിന്നെ ഈ പാസ്റ്റര്‍ക്കെതിരെ രണ്ട് തവണ കേസെടുത്തെന്നും , കഴിഞ്ഞ മാസ്സം ആരോ സിഡി അടക്കം നല്‍കിയ കേസില്‍ ഈ പ്രശ്നത്തില്‍ പുള്ളിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു എന്നുമാണറിഞ്ജത് ...

കൂതറ അവലോകനം said...

അഹങ്കാരി
അതൊന്നും അത്ര കാര്യമായി എടുക്കേണ്ട.. ചിത്രകാരന്റെ വിഷയത്തില്‍ ഞാന്‍ എടുത്ത നിലപാട് അറിയാമല്ലോ. പിന്നെ കോഴീ എന്ന് വിളിച്ചപ്പോള്‍ ഒന്നു ഞെട്ടി.. അത് കറക്റ്റ്. പക്ഷെ നമ്മളെല്ലാം സുഹൃത്തുക്കള്‍ ആണ്.. അതുകൊണ്ട് തമാശകള്‍ ധാരാളം. പിന്നെ കോഴിയുമായി എന്താ നിങ്ങളുടെ പ്രശ്നം എന്നറിയില്ല. അത് നിങ്ങള്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കുക. നമ്മള്‍ തമ്മില്‍ ഒരു പ്രശ്നവും ഇല്ല..
പിന്നെ ഈ അനോണി പിള്ളേര്‍ ... കരപ്പന്‍ മാറാത്ത ചിന്ന പയ്യന്മാരാണ്‌ .. വെറുതെ വിട്ടേരെ.. കളിച്ചു പഠിച്ചു വരുമ്പോള്‍ ഇരിക്കാന്‍ കസേര കൊടുക്കാം.

അപ്പൂട്ടന്‍ said...

വീഡിയോ കാണാന്‍ പറ്റിയില്ല, പക്ഷെ പലരുടെയും കമന്റില്‍ നിന്നും നല്ലരീതിയിലുള്ള ഭാഷണമായിരുന്നില്ല എന്നത് മനസിലായി. പക്ഷെ ഇവിടെ ചിത്രകാരന്‍ കേസ് വന്നതെങ്ങിനെയായിരുന്നു? അതുകൊണ്ടാവാം, ചര്‍ച്ച ഇത്തിരി വഴിമാറിപ്പോയി.
ഒരു കേസ് കൊടുത്തയാള്‍ ലോകത്ത് നടക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കേസ് കൊടുക്കണമെന്ന് പറയുന്നതില്‍ എന്തുമാത്രം ഔചിത്യമുണ്ടെന്നറിയില്ല. അടുത്തവീട്ടിലെ അടിപിടിക്കു മധ്യസ്ഥം പറയാന്‍ പോകുന്നവനോട് പോയി ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നം തീര്‍ത്തുവാ എന്നാരും പറയാറില്ലല്ലോ.
സന്തോഷ് പൊന്നന്പലം തനിക്ക് തെറ്റെന്നു തോന്നിയ ഒരു വിഷയത്തിനെതിരെ നിയമസാധ്യതകള്‍ അന്വേഷിച്ചു, അത്രമാത്രം. കേസ് കൊടുത്തതും (ആ വാര്‍ത്ത ശരിയാണെങ്കില്‍ തന്നെ) സ്വന്തം influence-circle-ല്‍ നിന്നുകൊണ്ടാണ്. നാടൊട്ടുക്ക് നടക്കുന്ന എല്ലാ പ്രശ്നങ്ങളിലും തലയിടാന്‍ അദ്ദേഹം അത്രയ്ക്ക് വലിയ സാമൂഹ്യപ്രവര്‍ത്തകനൊന്നും അല്ലല്ലോ.
ചിത്രകാരന്റെ ഭാഷയെക്കുറിച്ചുള്ള പരാതികള്‍ കേട്ടു മടുത്തെന്നും കണ്ടു. ഈ പോസ്റ്റില്‍ ചിത്രകാരനും കേസ് പ്രസ്തവ്യമെങ്കില്‍ അദ്ദേഹത്തിന്റെ ഭാഷയും പ്രസ്തവ്യം തന്നെ, ഒന്നു മാത്രം പുതിയതും മറ്റെതെല്ലാം പഴയതും ആകുന്നില്ല.
വ്യക്തിവൈരാഗ്യം, ഒരുപക്ഷെ സത്യമാവാം, എനിക്കറിയില്ല, ചിത്രകാരനെയും സന്തോഷിനെയും കേരള ഫാര്‍മറേയും. പക്ഷെ ഒരു മറുവശം ചിന്തിച്ചുകൂടെ. സ്ഥിരമായി ഒരാള്‍ മറുചേരിയിലാണെന്നു ബ്രാന്‍ഡ് ചെയ്യപ്പെടുന്ന അവസ്ഥയില്‍ അത് വ്യക്തിവൈരാഗ്യമായി തെറ്റിദ്ധരിക്കപ്പെടാനോ അല്ലെങ്കില്‍ വളരാനോ സാധ്യതയില്ലേ? ഇടക്കെപ്പോഴോ പോസ്റ്റിനെ വിമര്‍ശിച്ചൊരു കമന്റിനുതാഴെ "വന്നല്ലോ .......മൂടുതാങ്ങികള്‍" എന്ന കമന്റ് കണ്ടിട്ടുണ്ട്. അപ്പോള്‍ എഴുതുന്നയാളുടെ മനോവിചാരം എന്തായിരിക്കണം?
ചിത്രകാരനെ ഒന്നു പൊട്ടിക്കുന്നത് കേസുകൊടുത്തതിനേക്കാള്‍, അല്ലെങ്കില്‍ ഒരു വേദിയില്‍ പറയുന്നതിനേക്കാള്‍ മാന്യമാകുമോ. പൊട്ടിച്ചാല്‍ ഇതേ വ്യക്തികള്‍ തന്നെ പറയില്ലേ, വ്യക്തി വൈരാഗ്യം മൂലം പൊട്ടിച്ചു, ഇതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ, പ്രശ്നമുണ്ടെങ്കില്‍ പറഞ്ഞുതീര്‍ക്കുകയോ കേസ് കൊടുക്കുകയോ ചെയ്യാമായിരുന്നില്ലേ എന്ന്. ഉപദേശിച്ചു നന്നാക്കാന്‍ ആരെങ്കിലും ശ്രമിച്ചോ എന്നറിയില്ല, ഏതായാലും ഭാഷ ഇതുവരെ നന്നായിക്കണ്ടിട്ടില്ല.