ബ്ലോഗിലെ കുത്തകമുതലാളിയും കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനനികുതി കൊടുത്തവനും എന്ന അഹന്തയല്ലേയെന്നും കൂതറയ്ക്ക് സംശയമില്ലാതില്ല.. കൂതറയിലെ മറ്റു കൂതറ എഴുത്തുകാരുടെ സമ്മേളം അടിയന്തിരമായി വിളിച്ചുകൂട്ടി തങ്ങളില്‍ ഒരുവനെ പൈശാശികമായും നിന്ദ്യവും ഹീനമായും കൂവിനാറ്റിക്കുമെന്ന പ്രസ്താവന ബൂലോഗ മാടമ്പിത്തരമല്ലെയെന്നും ഫ്യൂഡല്‍ തെമ്മാടിത്തരമല്ലേയെന്നും കൂതറയ്ക്ക് സംശയം ചര്‍ച്ച ചെയ്തു തീരുമാനിക്കും.. ആണെങ്കില്‍ തൂക്കികൊല്ലണോ തെറി വിളിച്ചു കൊല്ലണോയെന്നും തീരുമാനിക്കും.
കൊക്കൂണില്‍ നിന്നും ഇറങ്ങിവരാന്‍ തയ്യാറെടുക്കുന്ന പാവമീ കൂതറയെ ചെറുപ്പത്തിലേ മണ്ടയടപ്പിക്കാനുള്ള ശ്രീ.ബെര്‍ളിയുടെ നിഗൂഡ ശ്രമം അല്ലെയെന്നും വിനീതന്‍ കൂതറ സംശയിക്കുന്നു. (ഇത്തരം അവഹേളനം നടത്തിയിട്ടും ശ്രീ.ബെര്‍ളി എന്ന് വിളിച്ച കൂതറയുടെ മാന്യത നോക്കണം.. അതാണ് തറവാടിത്തം.. അത് വിലയ്ക്ക് കിട്ടുമോ..?)ഇവിടെ ഞാന്‍ പറഞ്ഞ ശ്രീ.ബ്ലോഗ് എഴുതുന്നവരല്ല ഐശ്വര്യമുള്ള ബെര്‍ളിയെന്നെ അര്‍ത്ഥമുള്ളൂ.
തെറിവിളിച്ചാലും കൂവിവിളിച്ചാലും കൂതറ മാന്യമായെ പെരുമാറൂ.. അതാണ് വിനയം. തറവാടിത്തം. പിന്നെ ദിവസം ആയിരം പേര്‍ വായിക്കുന്ന ബ്ലോഗ് എന്ന് പറയുന്നതു ഞങ്ങളെപോലെയുള്ള പാവം ബ്ലോഗെഴുത്തുകാരെ കൊതിപ്പിക്കാനല്ലെയെന്നും സംശയമില്ലാതില്ല..പിന്നെ വെശന്ന് നടക്കുന്ന പിള്ളാരുടെ മുമ്പില്‍ ബിര്യാണി കൊണ്ടുനടക്കുന്ന പഴയ പരിപാടി അല്ലെ ബെര്‍ളി ഇത്. ഇതിന് മറുപടിയായി ബെര്‍ളി ബ്ലോഗ് ഇടണം.. ആ കെയറോഫില്‍ കുറെ പേര്‍ ഇവിടെയും വരട്ടെ.. അങ്ങനെ ഞാനും വളരട്ടെ..
പിന്നെ പരസ്യമായി കൂതറയോട് മാപ്പ് പറയണം.. മുട്ടുകാലില്‍ നിന്നു പ്രുഷ്ടം കൊണ്ടു ചജ്ജ,മാപ്പ,ടട്ട,കുക്കു തുടങ്ങിയവ എഴുതുകയും ഏത്തം ഇടുകയും ചെയ്യണം..ബാക്കിയെല്ലാം പിന്നീട് തീരുമാനിക്കാം..
ഓഫ്.ടോക്. ഞാന്‍ ടോപ്പ് 10 പെടുത്തിയശേഷം പുള്ളി കൂതറ പോസ്റ്റുകളും എഴുതുന്നു എന്ന് പറഞ്ഞതിനാണ് ഇങ്ങനെ കൂവും എന്ന് പറഞ്ഞതെങ്കില്‍ ഞാന്‍ എല്ലാ ബെര്‍ളിയുടെ പോസ്റ്റിലും വന്നു ഡബിള്‍,ത്രിബിള്‍ (ബാക്കി അറിയില്ല) കൂവും..പിന്നല്ലാതെ കൂവാന്‍ കൂതറയെ പഠിപ്പിക്കണോ.
ബെര്‍ളി നിന്‍റെ സ്വാധീനം നിന്നെ രക്ഷിക്കും എന്നറിയാം.അതുകൊണ്ട് നിന്നെ ഞാന്‍ ശപിക്കുന്നു. :-
"ഇനി ഈ പ്രേതങ്ങള്‍ നിന്നെ പേടിപ്പിക്കട്ടെ
കണ്ണുകളെ കാള നിശീധം കൊത്തിവലിക്കട്ടെ
കൂരിരുളില്‍ ചോറും തന്നു പുറത്തു കിടത്തട്ടെ.
കരിവാവുകള്‍ തലയില്‍ വന്നു നിറഞ്ഞു പറക്കട്ടെ
കരിനാഗം നിന്‍റെ കിനാവില്‍ കയറി നടക്കട്ടെ.
തീവെയിലിന്‍ കടുവകള്‍ നിന്നെ കീറിമുറിക്കട്ടെ.
കളി മുറ്റത്താരും നിന്നെ കൂട്ടാതാകട്ടെ..
ഊടയറിയാ പാതകള്‍ നിന്നെ ചുറ്റി മുറുക്കട്ടെ..
നാളത്തെ കൊരകാവിട്ടൊരു നൂറടി നല്‍കട്ടെ.
നിന്‍റെ പുറത്തീയാകാശം ഇടിഞ്ഞു പതിക്കട്ടെ
..എന്നരുവി അതിനുമീതെ എങ്ങും പാഞ്ഞു എങ്ങും നിറയട്ടെ."
-- വാക്കുകള്‍ പ്രൊഫ:മധുസൂദനന്‍ നായര്‍
7 comments:
മലയാള ബ്ലോഗെഴുത്തച്ചന്‍ ബെര്‍ളിതോമസ് (ബെര്‍ളിത്തരങ്ങള്‍) എന്ന പേരിലെ ബ്ലോഗിംഗ് സിണ്ടികേറ്റ് വളര്‍ന്നുവരുന്ന ബ്ലോഗെഴുത്ത്കാരനും അമീബയില്‍ നിന്നും കൃമിയില്‍നിന്നും കയറ്റം കിട്ടി ഒരു ബ്ലോഗ് പുഴുവായി സ്വന്തം കൂതറ അവലോകനം എന്ന കൊക്കൂണില്‍ ഒതുങ്ങിക്കഴിയുന്ന പാവം ബ്ലോഗറെ തെറിവിളിക്കുമെന്ന് പരസ്യമായി പറഞ്ഞിരിക്കുന്നു
വായിയ്ക്കാൻ അത്ര “സുഖ”മില്ലാത്ത ഒരു പേരിലാണെങ്കിലും പല നല്ല പോസ്റ്റുകളും ഇട്ടിട്ടുള്ള താങ്കളുടെ ഈ പോസ്റ്റ് വെറും “തറ” ആയി എന്നു പറയേണ്ടിയിരിക്കുന്നു.അല്പം കൂടി സീരിയസ് ആയി കണ്ടുകൂടെ?
മറഞ്ഞിരുന്നു എഴുതുമ്പോൾ താങ്കളിൽ നിന്നു അങ്ങനെയല്ലേ ഞങ്ങൾ പ്രതീക്ഷിയ്ക്കേണ്ടത്?
ഞാനൊരു കാര്യം ചോയ്ക്കാൻ വന്നതാ.
ഈ “കാള നിശീധം”എന്നു വെച്ചാലെന്താ?
കാള രാത്രി എന്നാവും കവി ഉദ്ദേശിച്ചത്... കൂതറ എന്താണാവോ ഉദ്ദേശിച്ചത്
ഛെ..ഛെ..ഇതൊരു കൂതറ എടവാടായിപ്പോയി:):):)
സദ്യയ്ക്കിടയില്‍ ഒരു അച്ചാറും വേണ്ടേ...?
Post a Comment