തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, February 3, 2009

40.മഹര്‍ഷി കൊപ്പിലാനന്ദനും കൊള്ളി പുരാണവും

ഈ അടുത്തിടെ ക്ലച്ച് പിടിച്ച ഒരു സൂത്രമാണ് ആളുകളെ തെറിവിളിച്ചു പബ്ലിസിറ്റി നേടുന്ന ആണും പെണ്ണും കേട്ട തരം താണ പണി.നമ്മുടെ ജോ ബെര്‍ളിയെ ചൊറിഞ്ഞു തുടങ്ങിയ കളി പക്ഷെ ആര്‍ക്കും ദേഷ്യം വരില്ല.. ബ്ലോഗിന്റെ ബൂലോഗത്തില്‍ പുതുമുഖമായ അദ്ദേഹത്തിന്‍റെ ആ പ്രവര്‍ത്തി ന്യായീകരിക്കാം.കന്നും കുട്ടി ചാടുമ്പോള്‍ കാണാന്‍ സുഖമുണ്ട് പക്ഷെ കാള ചാടിയാല്‍ ആരോചകമായേ തോന്നു.

ബ്ലോഗ് അവലോകനവും കൂതറയുടെ സ്ഥാപിത ലക്ഷ്യം ആയതിനാല്‍ അതില്‍ തുടങ്ങി കാര്യം പറയാം. നമ്മുടെ വിവരദോഷങ്ങള്‍ അല്ലെങ്കില്‍ വെള്ളമടിച്ചു കലുങ്കില്‍ പൂസായവര്‍ പാടുന്ന വരികള്‍ മഹത്തരം എന്നമട്ടില്‍ പാടിയും എഴുതിയും പാവങ്ങളുടെ മേല്‍ സാഹിത്യ മലവിസര്‍ജ്ജനം നടത്തുന്ന ഈ കവി പക്ഷെ വെറും ഒരു കവിയല്ല.. ഒരു മഹാകവിയാണ്. അമേരിക്കന്‍ ഐക്യ നാടുകളിലെ കൊടും തണുപ്പൊന്നും മലയാള ഭാഷയെ കൊലപാതകം നടത്താന്‍ നടത്തുന്ന ശ്രമത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നില്ല..

പാവം വായനക്കാരുടെ മേല്‍ മസ്ഥിക്ഷ്ക പ്രക്ഷാളനം നടത്താന്‍ ശ്രമിക്കുന്ന ഇദ്ദേഹത്തിന്റെ വിവരദോഷത്തെ ആരും അധികം ചെവികൊള്ളാറില്ല.പക്ഷെ ഇദ്ദേഹത്തെ കൂതറ വെറും ഒരു കവിയായിട്ടല്ല കാണുന്നത്.. ഇദ്ദേഹം ഒരു മഹാകവി തന്നെയാണ്. പതിനെട്ടു പുരാണങ്ങള്‍ എഴുതിയ വേദവ്യാസനേക്കാള്‍ കേമനായ ശ്രീ.കൊപ്പിലാനന്ദ മഹര്‍ഷി. ആശ്രമവും ഉണ്ട്. തോന്ന്യാശ്രമാമെന്ന ആശ്രമവും അവിടെ അന്തേവാസികളും ഉണ്ട്.പക്ഷെ മിക്ക അന്തേവാസികളും വിവരമുള്ളവര്‍ ആയതുകൊണ്ട് ഇദ്ദേഹത്തിന്റെ വിവരദോഷങ്ങള്‍ കെട്ട് അതേപടി മറു ചെവിയില്‍ കൂടി പുറത്തേക്ക് കളയുകയാണ് പതിവ്.അതുകൊണ്ട് അവരെയാരെയും ഇവിടെ വിമര്‍ശിക്കേണ്ട കാര്യം ഇല്ല.

നിരവധി മഹാ ശ്ലോകങ്ങള്‍ ഉള്‍പ്പെടുന്ന ഇദ്ദേഹത്തിന്റെ ഒരു ശ്ലോകം ഇവിടെ കൊടുക്കുന്നു.

"ആകെ മുതലായി
വളയാത്ത
ഒരു കൂതറയുടെ മുന്നിലുംപണയം വെയ്ക്കാത്ത
ഒരു നട്ടെല്ല് മാത്രമാണ് സമ്പാദ്യം"

നട്ടെല്ല് അല്ലാതെ തലച്ചോറ് ഉണ്ടെന്നു പറഞ്ഞില്ലല്ലോ. ഭാഗ്യം. കാരണം അതുണ്ടെന്നു ഇതുവരെ ആര്‍ക്കും തോന്നിയിട്ടില്ല. പിന്നെ കൊള്ളികള്‍ എന്നുപേരായ ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ അല്ലെങ്കില്‍ വിസര്‍ജ്ജ്യാശ്രമത്തില്‍ കൊടുത്തിട്ടുണ്ട് ഈ കവിതകള്‍. ഇവിടെ നിന്നും ആ കക്കൂസിലേക്ക് പോകാം. വികട സരസ്വതി വിളയാടുന്ന പല സാഹിത്യ കൊലപാതങ്ങളും ഇവിടെ നിന്നും വായിക്കാന്‍ സാധിക്കും.

ആശ്രമത്തിലെ ചമത കത്തിച്ചു യാഗങ്ങളും ഹോമങ്ങളും നടത്തിയതിന്റെ അവശേഷിക്കുന്ന കൊള്ളികള്‍ പുറംതള്ളാനും ഒപ്പം ഹോമത്തിനുപയോഗിക്കാന്‍ കഴിയാത്ത ഉണക്കകൊള്ളികളും കളയാന്‍ മികച്ചയിടം കണ്ടെത്തിയ ഇദ്ദേഹത്തെ നമിക്കാതെ വയ്യ.ഇനി ഇദ്ദേഹത്തിന്റെ കവിതയുടെ താഴെ "നട്ടെല്ല് പണയപെടുത്താത്ത സാധു" എന്നൊരു അനോണി കമന്റും അവിടെ കൂതറയുടെ അടുത്ത്‌ നട്ടെല്ല് പണയപ്പെടുത്തിയവര്‍ എന്നപേരില്‍ കൂതറഅംഗങ്ങളുടെ പേരും കൊടുത്തിട്ടുണ്ട്.

ഇതിന്റെ നട്ടെല്ലില്ലാത്ത തെണ്ടിത്തരം എന്നെ പറയാന്‍ കഴിയൂ. ഇനി ഈ മഹര്‍ഷി അല്ല കൊടുത്തതെന്ന് പറഞ്ഞാല്‍ ഭാരതീയ വിവരസാങ്കേതിക നിയമത്തില്‍ തന്നെ പറയുന്നു ബ്ലോഗില്‍ കൊടുക്കുന്ന കമന്റിനും ബ്ലോഗ് ഉടമ തന്നെ ഉത്തരവാദി.. അല്ലെങ്കില്‍ അത് ഡിലീറ്റ് ചെയ്യേണ്ട കടമയും ബ്ലോഗിന്റെ അധിപന് തന്നെ.ഒരു ചെറിയ ഉദാഹരത്തിലൂടെ വ്യക്തമാക്കാം. പൂമുഖത്ത് കോഴി തൂറിയാല്‍ അത് അലങ്കാരം എന്ന് കരുതുന്നവന്‍ അവിടം വൃത്തിയാക്കും.. അല്ലാത്തവന്‍ അവിടെ കിടക്കട്ടെയെന്ന് കരുതും.പിന്നെ അല്പം പ്രായമായില്ലേ സഖാവേ.. കുറച്ചൊക്കെ വിവരം വേണ്ടേ..

കുറഞ്ഞപക്ഷം ഈ ബ്ലോഗിലെ ചെരപ്പ് തുടങ്ങിയിട്ട് കുറെ നാളായില്ലേ. ഒരു ആശ്രമം എന്നപേരിലും പൊറാട്ട് നാടകത്തിനു സ്റ്റേജ് ഉണ്ടാക്കിയില്ലേ. തലയില്‍ വിവരം വെക്കാന്‍ കുറുക്കുവഴികള്‍ ഇല്ലായെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ജ്ഞാനം പോലും ഇല്ലാത്ത മൂഢന്‍ ആണോ താങ്കള്‍. താങ്കള്‍ വിവരദോഷത്തിന് വിളക്ക് വെച്ചതുപോലെ ഇനിയും നൂറു കവിതകളോ കാവ്യങ്ങളോ ഇതിഹാസങ്ങളോ ഇനി അഥവാ പുരാണങ്ങളോ എഴുതിക്കോ.

ഉണക്ക കൊള്ളി വെച്ചു പുറം ചൊറിയുന്ന രീതിയും ശീലവും പക്ഷെ ആ കൊള്ളികൊണ്ട് കൂതറയുടെ പുറംചൊറിയല്ലേ. കാരണം അറിയാത്ത പുള്ള ചൊറിയുമ്പോള്‍ അറിയുമെന്നത് "കൊപ്പിലാനന്ദ മഹര്‍ഷിയും" പഠിയ്ക്കും.പിന്നെ കൂതറ എന്നത് നട്ടെല്ലുള്ള തലചോറുള്ള ആളുകളുടെ കൂട്ടായ്മ ആണ്. അതെ പോലെ ഇവിടെ ആശ്രമ ആചാര്യനും അന്തേവാസികളും അല്ല.. കൂട്ടുകാര്‍ മാത്രം. കൂതറയ്ക്ക് നട്ടെല്ല് പണയപെടുത്തിയവര്‍ എന്നത് തോന്നിച്ച താങ്കളുടെ മനോനില ആശ്രമ സ്ഥാപനത്തിലൂടെ കിട്ടിയതെങ്കില്‍ വിവരദോഷീ താങ്കളുടെ തലയോട്ടിയില്‍ ചാണകം ആണോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു.

39 comments:

കൂതറ തിരുമേനി said...

ഉണക്ക കൊള്ളി വെച്ചു പുറം ചൊറിയുന്ന രീതിയും ശീലവും പക്ഷെ ആ കൊള്ളികൊണ്ട് കൂതറയുടെ പുറംചൊറിയല്ലേ. കാരണം അറിയാത്ത പുള്ള ചൊറിയുമ്പോള്‍ അറിയുമെന്നത് "കൊപ്പിലാനന്ദ മഹര്‍ഷിയും" പഠിയ്ക്കും.പിന്നെ കൂതറ എന്നത് നട്ടെല്ലുള്ള തലചോറുള്ള ആളുകളുടെ കൂട്ടായ്മ ആണ്. അതെ പോലെ ഇവിടെ ആശ്രമ ആചാര്യനും അന്തേവാസികളും അല്ല.. കൂട്ടുകാര്‍ മാത്രം. കൂതറയ്ക്ക് നട്ടെല്ല് പണയപെടുത്തിയവര്‍ എന്നത് തോന്നിച്ച താങ്കളുടെ മനോനില ആശ്രമ സ്ഥാപനത്തിലൂടെ കിട്ടിയതെങ്കില്‍ വിവരദോഷീ താങ്കളുടെ തലയോട്ടിയില്‍ ചാണകം ആണോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു.

കാപ്പിലാന്‍ said...

നല്ല അവലോകനം കൂതറ .ഇതുവായിച്ചപ്പോള്‍ ശരിക്കും ഒരവലോകനം ആയാണ് തോന്നിയത് .പക്ഷേ ഞാന്‍ അതില്‍ ഇതുപോലുള്ള വൃത്തികെട്ട ഭാക്ഷ എഴുതിയില്ലല്ലോ .

സന്തോഷം .

പല അനോണി കമെന്റുകളും കൊള്ളികളിലും ആശ്രമത്തിലും ഇതിനു മുന്‍പും വന്നിട്ടുണ്ട് .ചിലതൊക്കെ കുറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടേ കളയാര്‍ പതിവ് .ഇതില്‍ കൂതറയുടെ യഥാര്‍ത്ഥ മുഖം കാണുന്നു .

ഒരു കൂതറക്കും അടിയറ വെയ്ക്കാത്ത നട്ടെല്ല് കൂടിയാണ് ഇതും എഴുതുന്നത്‌ .ആ കൂതറ ഈ കൂതറ ആണെന്ന് ഇപ്പോള്‍ മനസിലായി .

ആയുഷ്മാന്‍ ഭവഃ .

കാപ്പിലാന്‍ said...

കൂതറ നമ്മുടെ സ്വന്തം ആളാണ്‌ .അതാരാണ് എന്നത് പിന്നീട് പറയാം .
:):)

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി.......

|santhosh|സന്തോഷ്| said...

അങ്ങിനെ പറയരുത് കൂതറ..
ജാജ്വലരൂപങ്ങളുടെ കോണ്ടിനെന്റല്‍ ദൃശ്യ സമന്വയത്തിന്റെ ഒരു ഗംഭീര കവിത ആസ്വദിക്കാനുള്ള ശേഷി നിങ്ങള്‍ക്കില്ലെങ്കില്‍ അതു തുറന്നു പറയുക. ബ്ലോഗിലെ (ഇനി പ്രിന്റെ മീഡിയായിലെ) ഒരു മഹനീയ കവിയെ വിഴുപ്പലക്കാന്‍ മാത്രം എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്? ഒരു മഹോത്തര കവിത എഴുതിയതോ? പ്രകൃതിയുടെ സ്വഭാവിക പ്രക്രിയയിലൂടെ അടക്കിവെച്ച രേതസ്സും സ്വപ്ന ദൃശ്യാ പുറത്തു വരുമെന്ന് താങ്കള്‍ക്കറീയില്ലെന്നുണ്ടോ? കവിത അതിന്റെ വഴിക്കും വരുന്നു.
:)
താങ്കള്‍ ആരായിരിക്കുമെന്ന് കവി ഭീഷണി പുറത്തു വിട്ടൂകഴിഞ്ഞാല്‍ അയലത്തെ പെണ്ണിന്റെ കുളിസീന്‍ കണ്ട പ്രതീതി ആയിരിക്കും മറ്റുള്ളവര്‍ക്ക്.
(ഇനിയും ക്ലിപ്പ്സ് കയ്യിലുണ്ടോ കാപ്പിലാന്‍ ജി പുറത്തു വിടാന്‍? )

അനില്‍@ബ്ലോഗ് // anil said...

ആകപ്പാടെ ഒരു നാറ്റം.

Anonymous said...

അനില്‍ ആ മൂക്കൊന്നു കഴുകിയാല്‍ മാറാവുന്നതേ ഉള്ളൂ അതെല്ലാം

ബൂലോക തരികിട said...

അനോണിക്കുട്ടന്‍/ANONYKUTTAN,

അങ്ങനെ കഴുകിയാല്‍ തീരുന്ന നാറ്റമാണോ ഇത്...
കൂതറയാ...കൂതറ....

കൂതറ തിരുമേനി said...

ഇതെല്ലാം ഓരോ തമാശകള്‍ അല്ലാതെന്താ.. ഹൃസ്വമായ ജീവിതത്തിലെ ഓരോ നേരമ്പോക്കുകള്‍.. പടച്ചു വിട്ടോ മഹര്‍ഷെ... പതിനെട്ടെണ്ണം വ്യാസന്‍ എഴുതി.. അടുത്തത് എഴുതിക്കോ.. പാവം കൂതറയെ പറ്റി എഴുതല്ലേ.. കാരണം നാളെ എല്ലാവരും എന്നെയും അവതാരമായി കണ്ടു പൂജിക്കാന്‍ തുടങ്ങിയാലോ.. എനിക്ക് മേല...
ശ്രീ.ശ്രീ. കൂതറാനന്ദസരസ്വതി നിന്തിരുവടികള്‍ എന്നൊക്കെ ഇട്ടാല്‍ കുഴഞ്ഞില്ലേ.. ആ പേരു ഞാന്‍ തന്നെ വായിച്ചേടുക്കുമ്പോള്‍ നേരം വെളുക്കും.
പിന്നെ എന്തിനാ കുഴിമാടങ്ങള്‍ ചികയുന്നത്.. അതൊക്കെ അങ്ങനെ തന്നെ കിടക്കട്ടെ.. നമ്മളൊക്കെ ഒന്നല്ലേ.

കാപ്പിലാന്‍ said...

ഞാന്‍ കൂതറ ആകുന്ന ദീപക്കിന് ഒരു ഇമെയില്‍ അയച്ചിരുന്നു . അതിന്റെ മറുപടിയാണോ താഴെ കൊടുത്തത് .ആ ഇമെയില്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു . നട്ടെല്ല് ഉണ്ടെന്നും , ബുദ്ധി ഉണ്ടെന്നും പുരപ്പുറത്തു നിന്ന് പ്രസംഗിക്കുകയല്ല ചെയ്യേണ്ടത് . അത് തെളിയിക്കണം . ഇവിടെ ഒരു മറുപടി പ്രതീക്ഷിക്കുന്നു .


സ്നേഹം നിറഞ്ഞ ദീപക്ക് . അങ്ങനെ വിളിക്കട്ടയോ :) .
കൂതറ അവലോകനം കണ്ടു . എനിക്കറിയാം ദീപക്ക് വളരെ സ്മാര്‍ട്ട് ആണെന്ന് . പക്ഷേ അങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ പ്രേരകം ആയതു എന്താണ് എന്ന് മനസിലാകുന്നില്ല .ഇനി കൂതറ എങ്ങനെ ദീപക്ക് ആകും എന്ന എന്‍റെ സംശയം ഉറപ്പികാന്‍ ആയി ചില തെളിവുകള്‍ സമര്‍പ്പിക്കട്ടെ .

1 .ഇന്നലെ ഞാന്‍ ആ കവിത പോസ്റ്റുമ്പോള്‍ എനിക്കറിയില്ലായിരുന്നു ദീപക്ക് ആകും കൂതറ എന്ന് . പക്ഷേ ആ കവിത പോസ്ടിയ ഉടനെ കൂതറയുടെ കമെന്റ് കണ്ടു . നോക്കിയപ്പോള്‍ ആ കവിതയില്‍ വന്നത് ഒരേ ഒരാള്‍ . അയര്‍ലണ്ടില്‍ നിന്നും ദീപക്ക് മാത്രം .

2- പരേതന്റെ കര്‍ത്താവും , കുളത്ത്മണ്ണിന്റെ സൃഷ്ടാവും ആയ കൂതറക്ക് പറ്റിയ മറ്റൊരു പറ്റ്. ഇവിടെ എല്ലാം കാണുന്ന പൊതുവായ ഒരു സംഭവമാണ് നമ്പര്‍ ഓരോ പോസ്റ്റിലും ഇടുക എന്നത് .

3- മറഞ്ഞിരുന്നു കുറ്റം പറയുന്ന കൂതറക്ക് പറ്റിയ മറ്റൊരു തെറ്റാണ് .കൂതറയില്‍ അനോണി കമെന്റുകള്‍ ക്ലോസ് ആക്കി ഇടുക എന്നത് . ഈ കത്ത് കിട്ടിയാല്‍ ഉടനെ ഓപ്പണ്‍ ആക്കരുത് .കാരണം ഞാന്‍ അതിന്റെ ഫോട്ടോ എടുത്തു കഴിഞ്ഞു .ഇങ്ങനെ ക്ലോസ് ആക്കി ഇടാന്‍ ഒരു കാരണവും കുളത്ത് മണ്ണില്‍ പറഞ്ഞിട്ടുണ്ട് . വീട്ടില്‍ ഇരിക്കുന്നവരെ തെറി വിളിക്കുന്നത്‌ കേള്‍ക്കാന്‍ മനസ് അനുവധിക്കില എന്ന് .

എന്തിന് വേണ്ടിയായിരുന്നു ഈ പോസ്റ്റ് ?

ആല്‍ത്തറയില്‍ , ആശ്രമത്തില്‍ എല്ലാം ദീപക്കിനെ ഞാന്‍ അംഗം ആക്കി തീര്‍ത്ത്തിലോ ?

എന്തായിരുന്നു ഇത്ര പ്രകോപനം ആയി പെരുമാറിയത് ?

അല്ലെങ്കില്‍ കൂതറ തന്നെ അതില്‍ സഭ്യമായ ഭാക്ഷയില്‍ എന്തുകൊണ്ട് എഴുതിയില്ല . പ്ലീസ് ഒരു മറുപടി പ്രതീക്ഷിക്കുന്നു . എന്നിട്ട് വേണം അടുത്ത കാര്യ പരിപാടിയിലേക്ക് കടക്കാന്‍ .
സ്നേഹത്തോടെ സ്വന്തം സ്വാമി
കാപ്പിലാന്‍ .

ദീപക് രാജ്|Deepak Raj said...

പ്രിയ കാപ്പിലാനെ
(അങ്ങനെ വിളിക്കണോ എന്ന് ചോദിക്കില്ല.. അങ്ങനെ വിളിക്കുന്നതാ എന്റെ രീതി )

ബുദ്ധി ഉണ്ടോന്നോ നട്ടെല്ല് ഉണ്ടോന്നോ ഞാന്‍ താങ്കളോട് ചോദിച്ചിട്ടില്ല എന്നാണു എന്റെ ഓര്‍മ്മ.പിന്നെ ഞാന്‍ സ്മാര്‍ട്ട് ആണെന്ന് പറഞ്ഞില്ലേ.. നന്ദി...
അങ്ങനെ തോന്നിയത് ഊതിയതല്ലെങ്കില്‍ വളരെ നന്ദി.

പിന്നെ കണ്ടുപിടിത്തങ്ങള്‍ക്ക് നമ്പര്‍ ഇട്ടു തന്നെ മറുപടി പറയാം

1)അയര്‍ലണ്ടില്‍ ബ്ലോഗ് എഴുതുന്നത് ദീപക് രാജ് മാത്രമാണ്. വായനക്കാര്‍ ദീപക് മാത്രമല്ല.. എന്റെ കുളത്തുമണ്‍ ബ്ലോഗില്‍ അയര്‍ലണ്ടില്‍ നിന്നും പതിനേഴ്‌ ഐ.പി. നമ്പരില്‍ നിന്നു വായനക്കാര്‍ ഉണ്ട്. ഇതെല്ലാം ഞാന്‍ തന്നെ ആകണമെങ്കില്‍ എന്റെ പേരില്‍ തന്നെ ഇത്രയും കണക്ഷന്‍ വേണമല്ലോ.. സാധാരണകാരന്‍ ആണ് അതുകൊണ്ട് തന്നെ ഇത്രയും വാങ്ങാന്‍ കാശില്ല..ഒപ്പം സാമ്പത്തിക മാന്ദ്യവും. ഒപ്പം ഒരു സംശയവും ചോദിക്കട്ടെ എന്റെ ബ്ലോഗില്‍ വരുന്ന അമേരിക്കകാര്‍ എല്ലാം താങ്കള്‍ തന്നെയാണോ..

2)നമ്പര്‍ ഇടുന്നത് മറ്റൊരാള്‍ക്ക് മനസ്സിലാവില്ലെന്ന് കരുതുന്നോ താങ്കള്‍. അതോ പരെതനില്‍ ഇട്ടപോലെ ഇവിടെയും ഇട്ടതാണെന്ന് സ്വയം കരുതിയോ. ചിന്തയില്‍ മാത്രം 27000+ മലയാളം ബ്ലോഗ് ഉണ്ട്. മലയാളത്തില്‍ ബ്ലോഗറിലും വേര്‍ഡ് പ്രസ്സിലും ആയി ലക്ഷത്തിനു മേല്‍ ബ്ലോഗുകളുണ്ട്.. അവയില്‍ നമ്പറിടുന്നത് മുഴുവന്‍ എന്റെതാണോ. അപ്പോള്‍ നാളെ ഒരാള്‍ നമ്പരിട്ടു ബ്ലോഗ് എഴുതിയാല്‍ ഡബ്ലിനില്‍ വന്നെന്നെ അറെസ്റ്റ്‌ ചെയ്തു കോടതിയില്‍ ഹാജരാക്കി തൂക്കികൊല്ലുമല്ലോ. നല്ല മണ്ട. പിന്നെ ഞാന്‍ തന്നെയാണ് പരേതന്‍ എന്നത് അത്രവലിയ രഹസ്യം ഒന്നും അല്ലായിരുന്നു. എന്റെ മിക്കസ്നേതിതന്മാര്‍ക്കും (ബ്ലോഗിലെയും സ്വകാര്യ ജീവിതത്തിലെയും ) അറിയാവുന്ന പരസ്യാമായ രഹസ്യം. പിന്നെ ഈ കണ്ടുപിടിത്തം കണ്ടപ്പോള്‍ ചിരിവരുന്നു.. കാരണം ഇതുകൊണ്ടു കോടതികയറിയാലും കാശ് പോവുകയേ ഉള്ളൂ. പിന്നെ നമ്പര്‍ കണ്ടു പിടിച്ചത് ഞാന്‍ ആണെന്ന് ഒന്ന്‍ പറഞ്ഞെക്കാമോ.. കാരണം ഞാന്‍ വല്ലതും കണ്ടെത്തിയെന്നു ഒന്നു വിചാരിക്കാനാ

3)ഇതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ.. എന്റെ പോസ്റ്റില്‍ പറഞ്ഞതു ശരിക്കും വായിച്ചില്ല എന്നത് തന്നെ കാര്യം.. തെറിവിളികേള്‍ക്കാതിരിക്കാന്‍ ഞാന്‍ കമന്റ് മോഡറേഷന്‍ ആയിരുന്നു ഉപയോഗിച്ചത്. അനോണി വച്ചു കളിച്ചു കമന്റിന്റെ എണ്ണം കൂട്ടാന്‍ താത്പര്യം ഇല്ലയിരുന്നുവേന്നാ പറഞ്ഞതു. പിന്നെ ലക്ഷത്തിനു മേല്‍ ഉള്ള മലയാളം ബ്ലോഗുകളില്‍ എന്റെ ബ്ലോഗുകളില്‍ മാത്രമാണോ അനോണി ഒപ്ഷന്‍ ഇല്ലാത്തത്.. എങ്കില്‍ ആ കണ്ടുപിടുത്തവും മഹനീയം തന്നെ.. പിന്നെ കമന്റ് മോഡറേഷന്‍ കൂതറയില്‍ ഇല്ലയെന്നും മനസ്സിലായി.. പണ്ടു കൂതറയില്‍ ചേരാന്‍ ഞാനും ഒരു മെയില് ഇട്ടിരുന്നു.. അവിടെ നോക്കിയാല്‍ കാണാം.. അതിനുവേണ്ടി ഫോട്ടോ എടുക്കാന്‍ സമയം കണ്ടെത്തിയ താങ്കളുടെ സമയത്തെ പറ്റി ഓര്‍ത്ത്‌ നമിക്കുന്നു. പിന്നെ അനോണി ഇപ്പോഴും കുളത്തുമണ്ണില്‍ ഇല്ല. അവിടെ ഒരിക്കലും തുറക്കാന്‍ താല്‍പര്യവും ഇല്ല..

പിന്നെ ആല്‍ത്തറയില്‍ ഞാന്‍ ചേരാന്‍ കാരണം മാണിക്യം ചേച്ചിയാണ്. കാരണം എന്റെ ബ്ലോഗുകള്‍ക്ക് തുടക്കം മുതലേ പിന്തുണ ചെയ്ത ഒരാള്‍ എന്നനിലയില്‍ ആണ് അവിടെ ചേര്‍ന്നത്‌.

പിന്നെ ദീപക് രാജ് ആല്‍ത്തരയിലോ തോന്ന്യാശ്രമാത്തിലോ എന്റെ എളിയ കഴിവ് ഉപയോഗിച്ചു എഴുതാനെ ശ്രമിച്ചിട്ടുള്ളൂ. അല്ലാതെ അവിടെ വിവാദ പോസ്റ്റ്കളോ ഇട്ടതായി ഒന്നു പറയാമോ.? വിവാദ പോസ്റ്റുകള്‍ ഞാന്‍ ഇട്ടിട്ടു ഖേദം പറഞ്ഞു ഡിലീറ്റും ചെയ്തിട്ടില്ല..

പിന്നെ അടുത്ത കാര്യപരിപാടികള്‍ എന്ന് പറഞ്ഞതു നമ്മുടെ "പ്രശാന്ത് കാണ്ഡം " പോലെ ആണെങ്കില്‍ അവിടെയും എനിക്ക് വാഴക്ക.

കാരണം എന്റെ ബ്ലോഗില്‍ ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.. ഇടയ്ക്ക് കിട്ടിയ ഫ്രീ ടൈം ചിലവാക്കാന്‍ ബ്ലോഗ് എഴുതുന്നു. അല്ലാതെ കാപ്പിലാനെ പോലെയോ താങ്കളുടെ സമാന ചിന്താഗതിയെ പോലെയോ സര്‍ഗശേഷിയോ ,കലാവൈഭവമോ ഇല്ലാത്ത അല്ലെങ്കില്‍ കൂതറ പറഞ്ഞപോലെ പുരാണങ്ങളോ മഹാകവ്യങ്ങളോ എഴുതാത്ത എന്റെ അമളികള്‍ പങ്കുവെയ്ക്കുന്ന സാധാരണക്കാരന്‍ ആണ് ഞാന്‍.
പിന്നെ ആല്‍ത്തറയില്‍ മാത്രമല്ല തോന്ന്യശ്രമത്തില്‍ ഒഴിവാക്കിയാലും എനിക്ക് പ്രത്യേകിച്ച് ഒന്നുമില്ല. കാരണം ഞാന്‍ വായിക്കുന്ന ബ്ലോഗുകള്‍ ഞാന്‍ ഫോളോ ചെയ്യുന്നുണ്ട്. അത് വായിച്ചും സമയമുണ്ടെങ്കില്‍ എഴുതിയും ഞാന്‍ ഇങ്ങനെ കഴിയും. അതല്ല വേറെ വലിയ കാര്യങ്ങള്‍ വല്ലതും ചെയ്യാനാ ഭാവം എങ്കില്‍ പറയട്ടെ..

ഇപ്പോള്‍ ഡബ്ലിനില്‍ ഉള്ള കേസില്‍ മാത്രമെ പങ്കെടുക്കാന്‍ മൂന്നാല് മാസം കഴിഞ്ഞേ അമേരിക്കയില്‍ കേസുപരയാന്‍ വരാന്‍ പറ്റൂ. (വിസയ്ക്ക് അപേക്ഷിക്കണം കിട്ടട്ടെ..)
പിന്നെ ഇണ്ടാസ് ജിമെയില്‍ തുറക്കാഞ്ഞതുകൊണ്ട് കണ്ടില്ല.. അപ്പോഴേക്കും ഇത്രയും എഴുതിയോ.. ഒരു പോസ്റ്റ് ആക്കാമായിരുന്നു.. കുറഞ്ഞപക്ഷം എനിക്കൊരു പബ്ലിസിറ്റി കിട്ടിയേനെ..

എന്റെ മാളൂ. നീ ശരണം..

സസ്നേഹം
ദീപക് രാജ്

കാപ്പിലാന്‍ said...

എന്തായാലും ഞാന്‍ കമെന്റ് ഇട്ട ഉടനെ അയര്‍ലണ്ടില്‍ നിന്നും രാത്രി പന്ത്രണ്ടരക്ക് തന്നെ ദീപക് ചാടി വന്നത് നന്നായി .അല്ലെങ്കില്‍ ഞാന്‍ ചുറ്റിപ്പോയേനെ.

:):)

ഒരു വായനക്കാരന്‍ എന്ന നിലയില്‍ വന്ന ആള്‍ ആ കമെന്റ് ഇട്ട ഉടനെ ഫീട്ജിറ്റ് നിന്നും ആ IP നീക്കം ചെയ്യേണ്ട കാര്യമില്ലല്ലോ .

ദീപക്കിന് അറിയാത്ത ഒരു കാര്യമുണ്ട് . ഞാന്‍ എങ്ങും ഒരിടത്തും പറഞ്ഞിട്ടില്ല (മിനിമം ഞാന്‍ എഴുതുന്നതില്‍ എങ്കിലും ) ലേബല്‍ ഒട്ടിക്കാറില്ല ഞാന്‍ എഴുതുന്നത്‌ കവിതയാണോ ? കഥയാണോ കാവ്യമാണോ എന്ന് .ഞാന്‍ കവിയാണ്‌ എന്നും ഒരിടത്തും പറഞ്ഞിട്ടില്ല . ഞാന്‍ എഴുതുന്നതാണ് ഗവിത :) .

ഞാന്‍ അയച്ച ഇമെയില്‍ വായിച്ചില്ലെങ്കിലും ഇടയ്ക്കിടെ കൊള്ളികളിലെ സന്ദര്‍ശനങ്ങള്‍ ഞാന്‍ കാണാറുണ്ടായിരുന്നു. താന്‍ പരെതനല്ല , കൂതറയും അല്ല പൊന്നപ്പനാണ് , പൊന്നപ്പന്‍ . മാളൂ ആരായി വരും വകേലെ അമ്മായിയോ .

എന്തായാലും ഇത്രയും നീണ്ട ഒരു വിശദീകരണത്തിന് നന്ദി . ഇതായിരുന്നു എനിക്ക് വേണ്ടതും .

ദീപക് രാജ്|Deepak Raj said...

പ്രിയ കാപ്പിലാനെ

അതെ മാളൂ അമ്മായി തന്നെ.. തീര്‍ച്ചയായും ആ രീതിയില്‍ തന്നെ ബഹുമാനിക്കുന്നു.
കാപ്പിലാന്‍ കവിതയാണ് എഴുതുന്നതെന്ന് ഞാനും പറഞ്ഞിട്ടില്ലല്ലോ. പിന്നെ കൊള്ളികളില്‍ വരുന്നതു. കൊള്ളികളില്‍ മാത്രമല്ല ആശ്രമത്തിലും വരാറുണ്ട്‌.

പക്ഷെ കവിതയെകുറിച്ചു ഒരറിവും ഇല്ല.. (പൊതുവെ ഒന്നിനെക്കുറിച്ചും വല്യ അറിവുകള്‍ ഇല്ല) അതുകൊണ്ട് കമന്റ് ഇട്ടില്ല എന്ന് മാത്രം. അത് ആരുടെയായാലും അറിയാത്ത വിഷയം ആയതിനാല്‍ ആരുടേയും കവിതകളില്‍ ഞാന്‍ അഭിപ്രായം പറയാറില്ല.. എങ്കിലും എന്താണ് സംഭവം എന്നറിയാന്‍ വരും. അത്രതന്നെ.

ഇനി എന്തുകൊണ്ട് മെയില് വായിച്ചില്ല എന്ന് പറയാം. എന്റെ ഓര്‍കുട്ടും ബ്ലോഗുകളും എല്ലാം ഈ ജിമെയില്‍ അക്കൌണ്ട് ആയതിനാല്‍ എന്നും നിറയെ മെയില് കാണും. അതുകൊണ്ട് തന്നെ യാഹൂ ആണ് മെയില് ആയിട്ട് ഉപയോഗിക്കുക.

പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള യാഹൂ ഐഡി ആയതിനാല്‍ കൂട്ടുകാര്‍ മിക്കവാറും അതില്‍ തന്നെ മെയില് അയക്കും.
പിന്നെ വെറും ഇരുമ്പപ്പന്‍ ആയ എന്നെ പൊന്നപ്പന്‍ എന്ന് പറഞ്ഞ മനസ്സിന് നന്ദി..

സസ്നേഹം
ദീപക് രാജ്

കാപ്പിലാന്‍ said...

എന്തായാലും ഒരു കൂതറയുടെ മുഖം മൂടി വലിച്ചു കീറാന്‍ സഹായിച്ച എന്‍റെ ഗവിതക്ക് ഞാന്‍ തന്നെ നന്ദി രേഖപ്പെടുത്തുന്നു .

ദീപക്ക് കൂതറ അല്ലാത്തത് കൊണ്ടാണല്ലോ കൂതറയുടെ പോസ്റ്റില്‍ ഞാന്‍ ഇട്ട കമെന്റില്‍ ഉടനെ തന്നെ മറുപടി കമെന്റ് അയച്ചത് .

ഫീട്ഞെറ്റില്‍ നിന്നും ഐ .പി നീക്കം ചെയ്തത് .

അമ്മായിയെപ്പോലെ സ്നേഹിക്കുന്ന മാളുവിനു ഇന്‍വി അയച്ചതും അതുകണ്ട ഉടനെ അമ്മായി ഇവിടെ വന്ന് ഇമെയില്‍ ആയിടി നാട്ടുകാരുടെ കണ്ണില്‍ പൊടി ഇടാന്‍ കമെന്റ് ആയി ഇട്ടതും .

നന്ദി കൂതറ ,സോറി ദീപക്ക് .

ഇനി കൂതറ ആണ് മറുപടി തരേണ്ടത്‌ . എന്തിന് വേണ്ടി ആയിരുന്നു ഈ പോസ്റ്റ് ?

അനില്‍@ബ്ലോഗ് // anil said...

അപ്പോള്‍ അങ്ങിനെ ആണു കാര്യങ്ങള്‍.
കൊള്ളാം നടക്കട്ടെ.

കൂതറ അവലോകനം എന്ന പേരും വച്ച് കൂതറ പരിപാടികള്‍ തന്നെ കാണിക്കുക എന്നാല്‍ മോശമാണ്. ഇതു പറയുന്ന എല്ലാവരേയും തെറി പറയുക, ഉമേഷ് , അഞ്ചല്‍ക്കാരന്‍ തുടങ്ങിയവരോട് പറഞ്ഞ മറുപടി കണ്ടു. അവര്‍ മാന്യന്മാരായതിനാല്‍ ഈ വഴി ഇനി വരികയുമില്ല.

നട്ടെല്ലുള്ള എഴുത്തുകാര്‍ക്ക് സ്വാഗതം എന്ന പോസ്റ്റിന്റെ ഉദ്ദേശം ഇതായിരുന്നോ, മറഞ്ഞിരുന്ന് തെറി പറയുക എന്നത്? നട്ടെല്ലുള്ളവര്‍ സ്വന്തം ബ്ലോഗ്ഗില്‍ നട്ടെല്ലോടെ എഴുതണം.

എന്തൊക്കെയോ ചില കോമ്പ്ലക്സുകളുടെ പ്രശ്നമാണിത്. കഴിഞ്ഞൊരു പോസ്റ്റില്‍ കോഴി എന്നുവിളിച്ചു എന്ന് പറഞ്ഞ് സഹ ബ്ലോഗ്ഗറായ അഹങ്കാരിയോട് എന്തൊക്കെയോ പറയുന്നത് കണ്ടു. കോഴി എന്നത് വേറെ ഒരു കമന്റ് കണ്ടതിന്റെ മറുപടി ആണ് എന്ന് പോലും ചിന്തിക്കാനുള്ള സാവകാശം കാട്ടിയില്ല. ഇങ്ങനെ കൂതറ ആവാതെ.

ഇതിനു താങ്കള്‍ എന്തു തരത്തില്‍ മറുപടി പറഞ്ഞാലും എനിക്ക് ഒരു പ്രശ്നവുമില്ല.
പക്ഷെ സ്വന്തം നിലയില്‍ വ്യക്തിത്വമുള്ള, ഐഡന്റിറ്റി ഉള്ള കൈപ്പള്ളി, അഹങ്കാരി, അതേ പോലെ മറ്റു പലരും ഉള്ള ഒരു ഗ്രൂപ്പ് ബ്ലോഗ്ഗ് ആണല്ലോ ഇതു. അപ്പോള്‍ അവരുടെ കൂടെ കൂട്ടുത്തരവാദിത്വം ഈ ബ്ലോഗ്ഗിനു കാണും എന്നു കരുതുന്നു.

കൂതറ ആരാണെന്ന് എന്നെ ബാധികുന്ന വിഷയമല്ല.

ധാരാളം മനോഹര വാചകങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് അങ്ങയുടെ ആരാധകന്‍.

പാമരന്‍ said...

താന്‍ എഴുതുന്നതിനെ 'കവിത' എന്നു പോലും വിളിക്കാന്‍ ഇഷ്ടപ്പെടാതെ 'ഗവിത' എന്നു വിളിക്കുന്ന, പച്ചവെള്ളം ചവച്ചു കുടിക്കുന്ന, തൊള്ളേക്കയ്യിട്ടാ കടിക്കാത്ത കാപ്പിലാനന്ദതിരുവടികളെപ്പറ്റിയാണോ ഈ അവലോകം! ഗഷ്ടം തന്നെ മൊതലാളീ, ഗഷ്ടം തന്നെ!

എഴുതുന്ന സാധനങ്ങളെ 'കവിത' എന്നു സ്വയം ലേബല്‍ ചെയ്യുന്ന ലബ്ദപ്രതിഷ്ഠരായ എത്രയോ 'കവികള്‍' നിരൂപിക്കാന്‍ ആളില്ലാതെ ബൂലോകത്തു തെണ്ടിത്തിരിഞ്ഞു നടക്കുന്നു!

"പാവം വായനക്കാരുടെ മേല്‍ മസ്ഥിക്ഷ്ക പ്രക്ഷാളനം നടത്താന്‍ ശ്രമിക്കുന്ന ഇദ്ദേഹത്തിന്റെ വിവരദോഷത്തെ ആരും അധികം ചെവികൊള്ളാറില്ല."

ഈ മസ്തിഷ്കപ്രക്ഷാളനം എന്നാല്‍ ബ്രെയിന്‍വാഷ്‌ തന്നെയല്ലേ? അല്ല, അര്‍ത്ഥമെങ്ങാന്‍ ഈയിടെ മാറിയോന്ന്‌..

പൊറാടത്ത് said...

"മസ്ഥിക്ഷ്ക പ്രക്ഷാളനം"

ഹൗ... പേനേടെ നിബ്ബൊടിഞ്ഞു...

ഇമ്മാതിരി വായീ കൊള്ളാത്ത സാധനങ്ങളൊക്കെ എടുത്ത് പ്രയോഗിയ്ക്കല്ലേ മാഷേ..

ജോ l JOE said...

ഈ അടുത്തിടെ ക്ലച്ച് പിടിച്ച ഒരു സൂത്രമാണ് ആളുകളെ തെറിവിളിച്ചു പബ്ലിസിറ്റി നേടുന്ന ആണും പെണ്ണും കേട്ട തരം താണ പണി.നമ്മുടെ ജോ ബെര്‍ളിയെ ചൊറിഞ്ഞു തുടങ്ങിയ കളി പക്ഷെ ആര്‍ക്കും ദേഷ്യം വരില്ല.. ബ്ലോഗിന്റെ ബൂലോഗത്തില്‍ പുതുമുഖമായ അദ്ദേഹത്തിന്‍റെ ആ പ്രവര്‍ത്തി ന്യായീകരിക്കാം.കന്നും കുട്ടി ചാടുമ്പോള്‍ കാണാന്‍ സുഖമുണ്ട് പക്ഷെ കാള ചാടിയാല്‍ ആരോചകമായേ തോന്നു.

കൂതറ , ആരായാലും എനിക്ക് പ്രശ്നമില്ല. എന്നെ ഒരു കന്നുംകുട്ടി ആയിക്കണ്ടല്ലോ അത് മതി. ..............(വെറുതെ വിടാന്‍ ഉദ്ദേശ്യം ഇല്ലല്ലേ ?)

ചാര്‍ളി (ഓ..ചുമ്മാ ) said...

അങ്ങനെ പവനായി ശവമായി..
പ്രശസ്തമാരെ തെറി പറഞ്ഞ് കയ്യടി വാങ്ങിക്കുന്ന ആണും പെണ്ണും കെട്ട ആ പരുപാടി ബൂലോഗത്തു തുടങ്ങി വച്ചതാരാണെന്നറീയാമോ..
താങ്കള്‍ ഇപ്പോ പൊക്കിപ്പിടിച്ചൊണ്ടു നടക്കുന്നോന്‍ തന്നെയാ..
ഒരു എഴുത്തച്ഛന്‍ ഭൂ..

ചാര്‍ളി (ഓ..ചുമ്മാ ) said...

യ്യോ.. പറയാന്‍ മറന്നു
പരേതനെ എനിക്കിഷ്ടാ കേട്ടാ...

Unknown said...

ഈ അടുത്തിടെ ക്ലച്ച് പിടിച്ച ഒരു സൂത്രമാണ് ആളുകളെ തെറിവിളിച്ചു പബ്ലിസിറ്റി നേടുന്ന ആണും പെണ്ണും കേട്ട തരം താണ പണി.

തെറി വിളിക്കാനുളള അവസരം സ്വയം സൃഷ്ടിച്ച് വായനക്കാരെ വിഡ്ഡിയാക്കിയ ആശാനാണ് നിങ്ങൾ, ആ ജോ യാണോ ഇവിടെ മാന്യന്റെ വെഷം കെട്ടുന്നത്.

കോഴീ എന്നുളളത് ഈയുളളവന്റെ നാമം മാത്രമാകുന്നു.
ഒന്ന് ചോദിക്കട്ടെ കോഴി നിങ്ങളാരും കഴിക്കാറില്ലേ.
ഞാൻ കോഴി മാത്രം കയിച്ച് അത്യാർത്തി കാരണം ആ പേര് സ്വയം സ്വീകരിച്ചവനാണ്.

ഇതിനോട് കൂടി വായിക്കേണ്ട വിഷയം , കോഴി കഴിച്ച് നമ്മുടെ ഒരു പഴയ ഒരു വിദ്യഭ്യാസ മന്ത്രിക്ക് കോഴിയുടെ സ്വഭാവമാണത്രേ.

സന്‍ജ്ജു said...

കൂതറയെ കണ്ടെത്തിയ കാപ്പിലാനു അഭിനന്ദനങ്ങള്‍!!!

ശ്രീക്കുട്ടന്‍ | Sreekuttan said...

കൂതറ ഇങ്ങിനെ ഒരു കൂതറയാണോ?

Ziya said...

ഇങ്ങനെ വേണം മലയാളം ബ്ലോഗിന്റെ നിലവാരം കൂട്ടാന്‍...
കാപ്പിലാനായാലും കൂതറയായാലും!

ദീപക് രാജ്|Deepak Raj said...

പ്രിയ കാപ്പിലാന്‍

നിങ്ങള്‍ എന്റെ പേരു പറഞ്ഞതു കൊണ്ടല്ലേ ഞാന്‍ ഇവിടെ കമന്റ് ഇട്ടതു. അല്ലാതെ എന്റെ പേരു പരാമര്‍ശിച്ചത് കൊള്ളികള്‍ എന്ന ബ്ലോഗ്ഗില്‍ പറയാതെ ഇവിടെ എഴുതിയത്. പിന്നെ കൂതറ എന്ന ബ്ലോഗ് ഞാന്‍ വായിക്കാതതോ കാണാത്തതോ അല്ലല്ലോ.

മാളു അമ്മായിയെ അതുകൊണ്ടാവുമല്ലോ ഇവിടെ നിന്നു ഇപ്പോള്‍ കൊണ്ട് പോകുന്നത്.
പിന്നെ ആല്‍ത്തറയിലോ തോന്ന്യശ്രമത്തിലോ തുടരാന്‍ പ്രശാന്തിനെ പുറത്താക്കിയതില്‍പിന്നെ താല്‍പര്യവും ഉണ്ടായിരുന്നില്ല..

കാരണം ആല്‍ത്തറയില്‍ പണ്ടും പുറത്താക്കല്‍ ആരാണ് നടത്തിയതെന്ന് അടുത്ത സമയത്താണ് അറിഞ്ഞത്. ആരാണ് യഥാര്‍ത്ഥത്തില്‍ ആല്‍ത്തറയിലെ ഉടമസ്തന്‍ എന്നും പിന്നീടാണ് അറിഞ്ഞത്. പിന്നെ

അമ്മായിയോട് ദേഷ്യമല്ല സഹതാപമാണ്
പിന്നെ ഒന്നു ചോദിച്ചോട്ടെ.. സത്യത്തില്‍ ഗ്രൂപ്പ് ബ്ലോഗുകളുടെ ആശാനായ താങ്കള്‍ തന്നെയല്ലേ ഈ കൂതറബ്ലോഗിന്റെയും ഉടമ.. പിന്നെ താഴെ സഞ്ജു ആരാണെന്നും വായിക്കുന്നവന് മനസ്സിലാകും.

സ്നേഹത്തോടെ
ദീപക് രാജ്

Kaippally said...

I think I'll leave the room now.

പ്രയാസി said...

ബ്ലോഗന്മാര്‍ ക്വാണ്ടം നിര്‍ബന്ധമായും ധരിക്കുക എന്ന നിയമം പ്രാബല്യത്തില്‍ വരേണ്‍ണ്ട കാലം അതിക്രമിച്ചിരിക്കുന്നു!
പിള്ളാര് രണ്ടില്‍ക്കൂടുതല്‍ വേണ്ടാ...

ഞാനിപ്പം ക്യൂവിലാ..ആ സാധനം വാങ്ങിക്കാന്‍..;)

കാപ്പിലാന്‍ said...

കൂതറ , സഞ്ജു , ദീപക് , പരേതന്‍ , മാളൂ ഇവരെല്ലാം ഞാന്‍ തന്നെയാണ് :) .
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തല്ലേ ദീപക്ക് . കാപ്പിലാന്‍ എന്ന ഒരു പേരില്‍ അല്ലാതെ വേറെ ഒരു പേരിലും ഞാന്‍ ഈ ബൂലോഗത്തില്‍ ഇല്ല . അഥവാ അങ്ങനെ ഒന്നുണ്ട് എന്ന് ആരെങ്കിലും തെളിയിച്ചാല്‍ ഞാന്‍ ആ സമയം ഈ ബ്ലോഗിങ് പരിപാടി നിര്‍ത്തും . ആദ്യ കമെന്റ് എഴുതിയ അതെ നട്ടെല്ല് കൂടിയാണ് ഈ എഴുതുന്നതും .വേറെ എന്തെല്ലാം പാടി നടക്കുന്നുട് പാണന്മാര്‍ ഈ ചതിയനായ കാപ്പിലിനെ കുറിച്ച് :)

അനില്‍@ബ്ലോഗ് // anil said...

കൈപ്പള്ളിക്ക് ഒരു അഭിനന്ദനം.

ദീപക് രാജ്|Deepak Raj said...

പ്രിയ കാപ്പിലാനെ

കൊഞ്ഞനം കുത്തുന്നുവെന്ന് തോന്നിയോ.. കൊള്ളാം . പിന്നെ നട്ടെല്ല് .. അതാവും പണ്ടു ഗോപനെയും പ്രാശാന്തിനെയും ഇപ്പോള്‍ എന്നെയും വിട്ടതിനു കാരണം.

പിന്നെ ഇരട്ടത്താപ്പ് അവിടെ വന്നപ്പോള്‍ മനസ്സിലായിരുന്നു.. അവിടെ കാപ്പിലാന് സുഖിക്കുന്നത്തെ പോസ്ട്ടാവൂ എന്ന് കണ്ടിരുന്നു.
ദീപകും ഞാന്‍ തന്നെ എന്നത് വലിയ രസമാണല്ലോ. ഇത്രയും നര്‍മം ഉണ്ടെന്നു കരുതിയില്ല..

പിന്നെ അവിടെ അനോണിയായി കമന്റിയതും കണ്ടു..
അവിടെ വലിയ ഒരു ഗവിത പോസ്റ്റ് എന്തിന് എഴുതിയതെന്നു വേറെയാര്‍ക്കും അറിയില്ല സമ്മതിച്ചു..

കാരണം ആരാണ് കൂതറയ്ക്ക് നട്ടെല്ല് പണയപ്പെടുത്തിയതെന്നും ആരെയാ അതിന്റെ പേരില്‍ വഴക്കുണ്ടാക്കിയതെന്നും എന്തിനാ പോസ്റ്റ് എഴുതിയതെന്നും എനിക്കും അറിയാം. കാരണം ഞാനും ഈ പഞ്ചായത്തില്‍ തന്നെയാ ജീവിക്കുന്നത് .

പിന്നെ പാണന്‍ പാടുന്ന പാട്ടുകേള്‍ക്കുമ്പോള്‍ തലവെട്ടുന്നത് എന്റെ പാരമ്പര്യമാണോ.
കുറഞ്ഞപക്ഷം ആല്‍ത്തറയിലെ വെടിവട്ടകാര്‍ക്കറിയാം.
പക്ഷെ ബ്ലോഗറുടെ ഔദാര്യം ആണ് ഇതെല്ലാം എന്ന് മനസ്സിലാക്കുന്ന ഞാന്‍ മൊതലാളി അല്ലെന്നറിയാം. പിന്നെ ദീപകിനെ ആളുകള്‍ അറിയുന്നത് ആല്‍ത്തറയിലൂടെ അല്ലല്ലോ.

കൂതറ നല്ല സങ്കല്‍പം ആണ്.. എന്നെ കൂടി ഒന്നു ചേര്‍ക്കണേ..
താങ്കളെ പോലെ ഞാനും കൂതറയ്ക്ക് നട്ടെല്ല് പണയം വച്ചിട്ടില്ല
ഹഹ ഹഹ്

സ്നേഹത്തോടെ
ദീപക് രാജ്

ചങ്കരന്‍ said...

Director Florian Henckel von Donnersmarck യുടെ പടമായ The Lives of Others-ല്‍ കുറ്റന്വേഷകരെ പരിശീലിപ്പിക്കുന്ന ഒരു രംഗമുണ്ട്. അതില്‍ ഇങ്ങനെ പറയുന്നു. "കുറ്റം തെളിയിക്കാന്‍ ഏറ്റവും നല്ലവഴി ചോദ്യം ചെയ്യലാണ്. കുറ്റം ചെയ്യാത്തവര്‍ ക്ഷോഭിക്കുമ്പോള്‍, കുറ്റം ചെയതവന്‍ എല്ലാത്തിനും ക്ഷമയോടെ മറുപടി പറയുന്നു. Because he knows he is there for a purpose."

ചങ്കരന്‍ said...

തെറി മെയ്‌ലില്‍ വരട്ടെ.... ഫോളോ.

ജോ l JOE said...

ചങ്കരാ , വാ ഇങ്ങോട്ട് പോരൂ....

കാപ്പിലാന്‍ said...

പ്രശാന്തിനെ ഒഴിവാക്കിയതിലും , ദീപക്കിനെ ഒഴിവാക്കിയതിലും തക്കതായ കാരണങ്ങള്‍ ഉണ്ട് .അത് ഞാന്‍ ബോധിപ്പിക്കണ്ടാവരെ ബോധിപ്പിക്കാം . ഗോപന്‍ ഇപ്പോഴും ആല്‍ത്തറയില്‍ ഉണ്ട് .അവിടെ അട്മിനിയും ആണ് .എന്നെ എല്ലാവര്‍ക്കും വിമര്‍ശിക്കാം . ആശ്രമത്തിലെ പുതിയ നാടക രംഗം കണ്ടില്ലേ . അത് വിമര്‍ശനമാണ് . പരസ്യമായ വിചാരണകള്‍ ആണ് എനിക്കിഷ്ടം .അല്ലാതെ രണ്ടു മുഖങ്ങള്‍ കാണിക്കുക എന്നതല്ല .അങ്ങനെ ആര് കാണിച്ചാലും ഈ രണ്ടിടത്ത് നിന്നും പുറത്തു പോകും .കാരണം അങ്ങനെ ഉള്ള ഒരു കൂട്ടായ്മയാണ് അത് .കൂടുതല്‍ എഴുതുന്നില്ല . ലാല്‍ സലാം സഖാവേ .

ചാണക്യന്‍ said...

ഒരു കൂതറയുടെ പേരില്‍ നിങ്ങള്‍ രണ്ടാളും തമ്മില്‍ അടിക്യാ....ജുഗൂപ്സാവകം...

അല്ലെങ്കി രണ്ടും കൂടി അടിച്ച് തീരുമാനിക്ക് ആരാണ് കൂതറയെന്ന്:):):)

കൂതറ തിരുമേനി said...

അപ്പൊള്‍ ഞാന്‍ ആരാണെന്നു തീരുമാനിച്ചു. ഇനി വിശാലമനസ്കനും ബെര്‍ളിയും നട്ടപിരാന്തനും
സ്വയം കാപ്പിലാനും ഞാന്‍ തന്നെയാണെന്നു പറ.

കാപ്പിലാന്‍ സ്വാമിയ്ക്കു വേണ്ടി ബ്ലൊഗ് എഴുതാന്‍
നടക്കുന്ന സഞ്ചുമാര്‍ ഉള്ളപ്പൊള്‍ എളുപ്പമല്ലെ. സത്യത്തില്‍ സഞ്ചുവിന്റെ ബ്ലോഗ് കണ്ടപ്പോള്‍ എനിക്കു
ചിരിയാണു വന്നതു.

എം.എസ്.രാജ് ദീപക്കിന്റെ കൂട്ടുകാരന്‍ ആയതുകൊണ്ടു കൂതറയും അവന്‍ തന്നെ. അപ്പൊള്‍ ഇവിടെയുള്ള
ബാക്കിയുള്ളവരും ദീപക്കിന്റെ കൂട്ടുകാര്‍ ആയിരിക്കുമല്ലൊ. വിവരദോഷം കുഴപ്പമില്ല. ആനമണ്ടത്തരമൊ?

ഇനി അഥവാ കാപ്പിലാന്‍ ആണു ആ ബ്ലൊഗിന്റെ പിന്നില്‍ എങ്കില്‍ സന്തോഷം ഉണ്ട്. അത്രയും ഫലിതം
അദ്ദേഹത്തിനു എഴുതാന്‍ ദൈവം കഴിവ് നല്‍കിയല്ലൊ.

കൈപ്പള്ളി പോയതു അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരം. ഒരാളേയും തടവുകാരനായി വയ്ക്കുകയൊ
പുറത്തെറിയുകയൊ അല്ല കൂതറയിലെ രീതി.

പിന്നെ അനില്‍@ബ്ലൊഗ്. എപ്പോഴെങ്കിലും താങ്കളോട് മോശമായി
സംസാരിച്ചുവോ.? അല്ലെങ്കില്‍ അപമാനിക്കുന്ന മറുപടികള്‍ തന്നിട്ടുണ്ടൊ.?
ഇല്ലല്ലൊ.? പിന്നെ വന്നു ആസാക്കാന്‍ നോക്കുമ്പോള്‍ മിണ്ടാതിരിക്കണൊ.? ഇവിടെ അഭിപ്രായം പറഞ്ഞവരെയൊ
വിമര്‍ശിച്ചവരെയൊ ഒരിക്കലും തെറി വിളിച്ചിട്ടില്ല. പക്ഷെ വന്നു വെറും കൊഞാണന്‍ ആക്കാന്‍ നോക്കിയവര്‍ക്കു
മറുപടിയും കൊടുത്തിട്ടുണ്ട്.
അല്ലാതെ അതിനെപറ്റി അനിലിനെ ഞാന്‍ എന്തിന് തെറി വിളിക്കണം. അഭിപ്രായ സ്വാതന്ത്ര്യം അവഹെളനം ആക്കുമ്പോള്‍
മിണ്ടാതെ ഇരിക്കാന്‍ കഴിയില്ല.

പിന്നെ.. ആ ഗവിത എന്തെന്നു ആര്‍ക്കും അറിയില്ല്. പക്ഷെ കാപ്പിലാനു അറിയാം. പുള്ളി മിടുക്കനാണു. പക്ഷെ ബാക്കിയെല്ലാവരും
മണ്ടന്മാരും അല്ലെല്ലൊ. ഞാനും ചൊറും കപ്പയും കഴിക്കുന്നവന്‍ തന്നെ.

കൂടുതല്‍ ആ വിഷയത്തെ പറ്റി പറയാന്‍ താല്പര്യം ഇല്ല.
“ദ ഷൊ മസ്റ്റ് ഗൊ ഓണ്‍”
കുറച്ചുകാലം കൂടി കാത്തിരിക്കൂ.. കൂതറ ആരെന്നു ആപ്പൊള്‍ പറയാം.
അന്നു സാക്ഷാല്‍ കാപ്പിലാന്‍ സ്വബൊധം നഷ്ടപ്പെട്ടു വീണ്ടും ഇവിടെ വരും.

ആയുഷ്മാന്‍ ഭവഃ (ഇതുകണ്ടെങ്കിലും മനസ്സിലായാല്‍ നല്ലതു)

അനീഷ്‌ ഭാസ്കര്‍ said...

അപ്പോള്‍ മലയാളം ബ്ലോഗെന്നു വച്ചാല്‍ കാപ്പിലാനും കൂതറയുമാണോ..?
ഇതു നല്ല കൂത്ത്.. നല്ല സംസ്കാരം....

മാണിക്യം said...

37 കമന്റോടെ ബമ്പര്‍ ഹിറ്റായ
കൂതറ അവലോകനം:)....
ഇപ്പോള്‍ ഒരു കാര്യം മനസ്സിലായി നെല്ല് പത്തായത്തില്‍ ഉണ്ടെങ്കില്‍ എലി വയനാട്ടീന്നും വരും!ഏകദേശം രണ്ടു വര്‍ഷം പോലും തികയും മുന്നെ മലയാളം ബ്ലോഗുകളുടെ ഇടയില്‍ ഉയര്‍ന്ന വമ്പന്മാരുടെ ലിസ്റ്റില്‍ കാപ്പിലാന്‍ സജ്ജിവമായുണ്ട്, ബൂലോകത്ത് ആദ്യ ഓണം നാടകസമതി ഷാപ്പ് ആശ്രമം ഇങ്ങനെ പലതും കാപ്പിലാന്റെ ആശയങ്ങളായിരുന്നു. വളരെ അധികം സംഘടനാ പാടവം ഉള്ള ആള്‍, ഞാന്‍ ഒക്കെ എഴുതാന്‍ മടിച്ചു നിന്നപ്പൊള്‍ വളരെ അധികം പ്രോത്സാഹിപ്പിച്ചു എന്നു വച്ചു എനിക്ക് കാപ്പിലാന്‍ പറയുന്നത് എല്ലാം ഒന്നും അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല്ല,ഞങ്ങളെ പോലെ ഇത്ര ഏറെ അഭിപ്രായവിത്യാസം ഉള്ള വേറെ ആരും കാണില്ല, കാപ്പിലാന്റെ കഴിവിനു ഒപ്പം തന്നെ ഉയരത്തില്‍ കണാം ആ ചൂഴ്ന്നിറങ്ങുന്ന നിരീക്ഷണം- കൌതുകമുണര്‍ത്തുന്നതാണാത്.

ഒരു പക്ഷേ കാപ്പിലാനെ അടുത്തറിയാന്‍ ദീപകിനു സമയം അധികം കിട്ടിയിട്ടുണ്ടാവില്ല അതാണ് ഈ കമന്റില്‍ കൂടിയുള്ള വാദപ്രതിവാദം കാണീക്കുന്നത്, കാപ്പിലാന്‍ ഒരോ കാലത്ത് ഓരോരുത്തരെ തേടി അലയും ...

ഞാന്‍ അധിക്കം ആരും ആയി അടുപ്പത്തിനു പോകാതെ കഴിയാന്‍ ആണു നോക്കിയത് പിന്നെ എപ്പൊഴോ ഒരേ വീടുപോലെ എത്രയോ നാളത്തെ പരിചയം എന്ന് ഒക്കെ ആയി അതങ്ങനെ തന്നെയാ .. ഞാന്‍ കാപ്പിലാനോട് പറഞ്ഞതു തന്നെപറയുന്നു.. കാപ്പിലാന്‍ ഇല്ലാതെ ആല്‍ത്തറയും ഇല്ല തോന്ന്യാശ്രമവും ഇല്ല .
പക്ഷേ ദ്വേഷ്യത്തോടെ ഒരു തീരുമാനവും എടുക്കരുത് .. ഒരു വഴക്ക് വേണ്ടാ ആരോടും. ആരേയും പ്രകോപിപ്പിക്കുന്നതല്ലതെ പോസ്റ്റ്കളും ‘ഗവിതകളും’ ആയി കാപ്പിലാന്‍ മുന്നൊട്ട് ...

കൂതറ അവലോകനം ..തങ്കളുടെ കഴിവ് ബൂലോക വായനക്കാര്‍ക്ക് ഗുണമാവട്ടെ ..
എന്റെ എളീയ അപേക്ഷയാണ് സമധാന പരമായി ഈ ബൂലോകത്ത് ഇത്തിരി നേരം..
അടുത്തറിയാം ആവുന്നിടത്തോളം.

കാപ്പിലാന്റെ വാക്കുകള്‍ തന്നെ
ഞാന്‍ കടം കൊള്ളട്ടെ
“ഞാനും നീയുമായുള്ള ദൂരം
ഈ കണ്ണാടിചില്ലിന്‍ അകലം മാത്രം”
മാതൃകാ പരമായ ഒരു സൌഹൃതമായി മുന്നൊട്ട്
അതങ്ങനെയാണ് കുറ്റപെടുത്തുന്നത് നമുക്ക് ഉള്ളില്‍ ഇഷ്ടമുള്ളവരെയാണ്...
കാപ്പിലാന്റെ കൊള്ളികള്‍
തീ കോള്ളിയല്ല ആണൊ?
കൂതറ അവലോകനം
അത്ര കൂതറയും അല്ല. ആവരുത്!
ഒത്തിരി സ്നേഹത്തോടെ മാണിക്യം ...

കൂതറ തിരുമേനി said...

മാണിക്യം

കമന്റ് ഇട്ടതിനു സന്തോഷം.. കാപ്പിലാന്‍ മലയാള ബ്ലോഗിനും ഭാഷയ്ക്കും നല്കുന്ന സംഭാവനകള്‍ വളരെ കൌതുകത്തോടും അത്ഭുദത്തോടും ആണ് ഞാന്‍ നോക്കികാണുന്നത്.സത്യത്തില്‍ കളിയാക്കുകയല്ല താങ്കളെപോലെ ഒരു യുഗ പ്രതിഭയോട്/പ്രതിഭാസത്തോട് മോശമായി പ്രതികരിച്ചതില്‍ അകൈതവമായ ഖേദം രേഖപെടുത്തികൊള്ളുന്നു.

അക്ഷന്തവ്യമായ നടപടിയല്ല കൂതറയുടെ ഭാഗത്തുനിന്നുണ്ടായത്. ഗവിതകളും,ഗതകളും നിരൂബനങ്ങളും കൊണ്ടു താങ്കള്‍ സമ്പുഷ്ടമാക്കിയാലും.

അല്‍പജ്ഞാനിയെന്നുള്ള പരിഗണനയില്‍ ശിരശ്ചേദം
പോലുള്ള കടുത്ത നടപടികളില്‍ നിന്നു ഒഴിവാക്കണം എന്ന് താഴ്മയോട് അപേക്ഷിക്കുന്നു.
അഡ്രസ് അയച്ചു തരുമോ മഹാനുഭാവ..

കൈപ്പടയില്‍ എഴുതിയാ ഒരു തീട്ടൂരം അങ്ങേത്തിക്കാമായിരുന്നു.

മാണിക്യം.. ബഹുമാനം നിലനിര്‍ത്തികൊണ്ട് പറയട്ടെ.. ഇതു ഒരു ഇഷ്യൂ ആക്കാനും എനിക്കാഗ്രഹം ഇല്ല.. കൂതറയുടെ ലക്ഷ്യം കാപ്പിലാന്‍ അല്ലല്ലോ..
നമോവാകം