തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, February 10, 2009

46.മുംബായ് സ്ഫോടനം.പാക്കിസ്ഥാന്റെ നാടകം തുടരുന്നു

മുംബായ് സ്ഫോടനത്തില്‍ നൂറു കണക്കിന് മനുഷ്യരുടെ ജീവന്‍കളഞ്ഞ നരനായാട്ട് നടത്തിയ ഭീകരന്മാരില്‍ ഒരാളെഒഴികെ മുഴുവന്‍ പേരെയും ജീവന്‍മരണ പോരാട്ടത്തിലൂടെ നമ്മുടെ കമാന്‍ഡോഫോഴ്സ് കാലപുരിയ്ക്കയച്ചുവെങ്കിലും കസബിനെ പിടികൂടിയപ്പോള്‍ മുതല്‍ പാകിസ്ഥാന് ഇരിക്കപൊറുതികിട്ടിയില്ല.സാധാരണ ഗതിയില്‍ പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ ആത്മഹത്യചെയ്യുന്ന ഭീകരന്മാരുടെ രീതി ഇവിടെ കസബ് ആവര്‍ത്തിച്ചില്ലെന്നാതാണ് രസകരം.

പക്ഷെ അന്താരാഷ്ട്ര പ്രതിച്ഛായ തകരുമെന്ന് മനസ്സിലായ പാകിസ്താന്‍ ആദ്യം തന്നെ കസബ് പാകിസ്ഥാനിയല്ലെന്നു പറഞ്ഞുകൊണ്ടാണ് പ്രതികരിച്ചത്.മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് കസബ് പാകിസ്ഥാനിയാനെന്നു പറഞ്ഞു രംഗത്ത്‌ വന്നതോടെ കസബിന്റെ ഗ്രാമത്തിലേക്ക് പോകാനുള്ള മാര്‍ഗ്ഗങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയ പാകിസ്ഥാന്‍ സൈന്യം ആരെയും അങ്ങോട്ട് വിടാതിരിക്കാന്‍ ശ്രമം തുടങ്ങി.
ഒപ്പം മുംബായ് സ്ഫോടനത്തില്‍ തങ്ങളുടെ അഗാധമായ ദുഖവും രേഖപ്പെടുത്തി.

പാകിസ്ഥാന്‍ ഡിഫെന്‍സ് സൈറ്റിന്റെ പോസ്റ്റില്‍ ഈ സംഭവത്തില്‍ ബി.ജെ.പി.ആണെന്ന് വരെയുള്ള പോസ്റ്റുകളും കമന്റുകളും നിറഞ്ഞു. പക്ഷെ മതത്തിന്റെ പേരില്‍ എന്ത് വിഡ്ഢിത്തവും വിഴുങ്ങുന്ന സമൂഹമല്ല ഭാരതത്തിലെത് എന്ന് തിരിച്ചറിവ് വന്ന പാകിസ്താനില്‍ പിന്നെ പാകിസ്ഥാന് ഇതില്‍ പങ്കില്ലെന്നും മറ്റുമുള്ള ബ്ലോഗുകളും സൈറ്റുകളും കൊണ്ടു പെരുമഴയായിരുന്നു.
അഹമദ് ഖുറൈഷി പോലെയുള്ള വിരുതന്മാര്‍ അത് നന്നായി നിര്‍വഹിച്ചുവെന്നും പറയണം.

അടുത്ത ശ്രമം പാകിസ്ഥാന് ഇതില്‍ പങ്കില്ലെന്ന പ്രസ്താവനകളുമായി സാക്ഷാല്‍ പാകിസ്ഥാന്‍ പ്രാധനമന്ത്രി സാക്ഷാല്‍ യൂസുഫ് റാസ ഗിലാനി തന്നെ പ്രത്യക്ഷപ്പെട്ടു.
ഒപ്പം ഇടയ്ക്ക് സത്യം വിളിച്ചുപറയാന്‍ ധൈര്യം കാട്ടിയ ജിയോ ടിവിയെക്കെതിരെ കേസും വന്നു.പാകിസ്ഥാന്റെ നാക്കായി പാകിസ്ഥാന് വേണ്ടി സ്തുതിപാടാത്ത ചാനലുകള്‍ വേണ്ടയെന്ന നേതാക്കന്മാരുടെ തനിനിറം അതോടു പുറത്തു വന്നു.

ഇതിനിടെ അന്താരാഷ്ട്ര സമ്മര്‍ദ്ദം വരുമെന്ന് മനസ്സിലായ പാകിസ്ഥാന്‍ ഭാരതത്തോട് തെളിവ് ചോദിക്കലെന്ന പതിവ് രീതിയുമായി വന്നപ്പോള്‍ തന്നെ ഭാരതം തെളിവും നല്കി.പതിവ് പോലെ തെളിവ് ലഭിച്ചാലും പാകിസ്ഥാന്‍ പ്രതികരിക്കില്ലെന്നു തിരിച്ചറിവ് ഉണ്ടായിട്ടും തെളിവ് നല്കിയ ഭാരതത്തോട് കസബ് ജീവനോടെയില്ലെന്ന രസകരമായ പുതിയ അവകാശവുമായി പാകിസ്ഥാന്‍ എത്തി. മാധ്യമങ്ങള്‍ അത് കൊണ്ടാടുകയും ചെയ്തു.അവസാന കസബിന്റെ പുതിയ ചിത്രങ്ങള്‍ എത്തിയതോടെ പാകിസ്ഥാന്‍ വീണ്ടും അടുത്ത വേഷംകേട്ടലുകള്‍ നടത്തി.

അതില്‍ പുതിയവയാണ് കസബിനെ തങ്ങള്‍ക്കു നല്‍കണമെന്നത്.രസകരമായ സംഗതി കസബ് പാകിസ്ഥാനി അല്ലെങ്കില്‍ അതായത് ഇന്ത്യാകാരന്‍ ആണെങ്കില്‍ ഭാരതത്തില്‍ നടത്തിയ ആക്രമണത്തില്‍ അവര്‍ക്ക് കസബിനെയെന്തിനു വേണം?
ഏറ്റവും അവസാനം ഭാരതത്തില്‍ നടന്ന ആക്രമണത്തില്‍ ദോഷക്കാരായവരെ പാകിസ്ഥാനില്‍ പിടിച്ചു പോലും. അവരാകട്ടെ ഇതു പ്ലാന്‍ ചെയ്തത് യൂറോപ്പിലും.
ചന്ദ്രനില്‍ ആണെന്ന് പറയാഞ്ഞത് ഭാഗ്യം.
ഇനി അതേപോലെ ഈ സംഭവത്തില്‍ പാകിസ്ഥാന്റെ റിപ്പോര്‍ട്ട് ഉടനെ ഭാരതത്തിന്‌ സമര്‍പ്പിക്കും പോലും.

ഇനി ഈ സംഭവത്തെ കുറിച്ചു ചില സംശയങ്ങള്‍.
ലഷ്കര്‍ ഇ തയ്യബ,ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയവ പാകിസ്ഥാനിലെ ഏറ്റവും ഭീകരമായ തീവ്രവാദികളുടെ സംഘടനകള്‍ ആണ്.രണ്ടിനും ഐ.എസ്.ഐ.യും ആയി ബന്ധമുള്ളതാനെന്നും പണ്ടുമുതലേ ഇന്ത്യ പറഞ്ഞ കാര്യവുമാണ്. പക്ഷെ മുംബൈയില്‍ നടന്ന ആക്രമണം ഒരിക്കലും ഒരു തീവ്രവാദി ഗ്രൂപ്പ് മാത്രമായി ആലോചിച്ചു നടപ്പാകിയതല്ല.കാരണം അവരുടെ രീതി,പ്ലാനിംഗ്,ആക്രമണത്തിന്റെ കാഠിന്യം തുടങ്ങിയവ കമണ്ടോകള്‍ക്ക് തുല്യമായ രീതിയിലായിരുന്നു.അതുകൊണ്ട് തന്നെ ഐ.എസ്.ഐ.യുമായി ലിങ്ക് ഉണ്ടായിരുന്നെന്നും സൈന്യത്തിന്റെയോ അല്ലെങ്കില്‍ പാക്കിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സിന്റെയോ സഹായമില്ലാതെ ഇങ്ങനെയൊരു ആക്രമണം ഒരുക്കാന്‍ അവര്‍ക്ക് കഴിയില്ലായിരുന്നെന്നും മനസിലാക്കാം.സാധാരണ ഒരു ബോംബ് സ്ഥാപിച്ചു വിസ്ഫോടനം നടത്തുന്ന രീതിയില്‍നിന്നും മാറി നേരിട്ടുള്ള ഒരാക്രമണം ആയിരുന്നു മുംബയിലെത്‌.

പക്ഷെ മതമേധാവികള്‍ക്ക്‌ മുന്‍തൂക്കമുള്ള പാകിസ്ഥാനില്‍ അവരെ വെറുപ്പിച്ചു കൊണ്ടോരാള്‍ക്കും അധികം ഭരിക്കാനവില്ലെന്നത് ഒരു പരാമാര്‍ത്ഥം ആണ്. ഇതിനിടെ ബി.ജെ.പി. യ്ക്കെതിരെയും മറ്റും ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുകയെന്ന കളികളും പയറ്റി നോക്കിയ പാകിസ്ഥാന്‍ പക്ഷെ പരാജയപ്പെടുകയായിരുന്നു.

ആണവോര്‍ജ്ജം കൈവശമുള്ള ഒരു രാജ്യവുമായി അതും ഭ്രാന്ത് പിടിച്ചവന്റെ കൈയില്‍ കത്തി കിട്ടിയാലെന്നപോലെയുള്ള രാജ്യവുമായി ഇന്ത്യ യുദ്ധത്തിനോരുങ്ങും എന്നും വിവേകമുള്ളവര്‍ ആരും കരുതുന്നില്ല.ഒപ്പം തന്നെ ലോകം മുഴുവന്‍ സാമ്പത്തിക തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ അത്തരം ഒരു തീരുമാനവും ആത്മഹത്യാ പരമായിരിക്കും. എന്നാല്‍ ഇത്രയും വലിയ വിപത്തിനെ സധൈര്യം നേരിട്ട സൈന്യവും വിവേകപൂര്‍വ്വം പിന്നീടുള്ള കാര്യങ്ങള്‍ നിര്‍വഹിച്ച സര്‍ക്കാരും സത്യത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു.എന്നാല്‍ ചില ഇന്റലിജന്‍സ് പിഴവുകളും വിസ്മരിച്ചുകൂടാ.പക്ഷെ ആയിരക്കണക്കിനു കിലോമീറ്റര്‍ സമുദ്രാതിര്‍ത്തിയുള്ള ഭാരതത്തിന്‌ അതത്ര എളുപ്പവും അല്ല. എന്നാല്‍ പൊതുജനങ്ങളും തങ്ങളാല്‍ ആവുന്ന വിധം ഒരു ജാഗ്രത പുലര്‍ത്തിയാല്‍ കുറെയൊക്കെ ഗുണംചെയ്യുമെന്നു കരുതാം.

ഭാരതം ഒരിക്കലും ഒരു വര്‍ഗീയവാദികളുടെയും മുമ്പില്‍ കീഴടങ്ങില്ല.കാരണം രാജ്യം ഒരു പ്രശ്നം നേരിടുമ്പോള്‍ പിന്നെ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ അല്ല.ഭാരതീയന്‍ മാത്രം.ആ വികാരം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ പിന്നീട് ചരിത്രത്തില്‍ സ്വന്തം അസ്തിത്വം തിരയേണ്ടി വരും.
ജയ് ഹിന്ദ്‌ .

5 comments:

കൂതറ തിരുമേനി said...

പാകിസ്ഥാന്റെ ഇത്തരം നിലപാടുകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കോമഡിയായി വാഴ്ത്തപ്പെടും

Unknown said...

കലക്കി കടുക് വറുത്തു... നല്ല എഴുത്ത്!

ജയ് ഹിന്ദ്‌

അഹങ്കാരി... said...

കൂതറാ,

അഭിനന്ദ്നനങ്ങള്‍...

ഇനി കിട്ടുന്നത് വാങ്ങിച്ചോ...

പാക്കിസ്ഥാനെ ന്യായീകരിക്കാന്‍ പാടുപെടുന്ന കുറേ മലയാളി സുഹൃത്തുക്കളെയും ബ്ലോഗര്‍മാരെയും നമുക്ക് കാണാം, ഫോക്കസ് എന്ന ഗൂഗിള്‍ ഗ്രൂപ്പില്‍

പിന്നെ ഒരു രസകരമായ വിവരമറിയുമോ? മുംബൈ ആക്രമണം തുടണ്‍ഗി മിനിട്ടുകള്‍ക്കുള്ളില്‍ അത് സംഘപര്രിവാറും മൊസാദും ചേര്‍ന്ന് ചെയ്തതാണെന്നാ വ്യക്തമായ പ്രസ്ഥാവനയുമായി വന്ന (സംശയം പോലുമല്ല!) രണ്ട് മലയാളം പത്രര്‍ങ്ങളുണ്ട് - മതേതരരുടെ പ്രിയപ്പെട്ടവയായ തേജസും ദേശാഭിമാനിയും!!!

തേജസ് കുറേ കഷ്ഹ്ടപ്പെട്ടു - ഇറ്റ്ഹ് പാക്കിസ്ഥാനല്ല, ഇന്ത്യനൈബിയും റോയും സംഘ്ഹപരിവ്വാറും ചേര്‍ന്ന് നടത്തിയതാണെന്ന് തെളിയിക്കാന്‍...

ഈ കസബ് ഒരു വ്യവസായി ആണെന്നും കസബിനെ 2008 ഫെബ്രുവരിയില്‍ ഇന്ത്യന്‍ ഐബി പിടികൂടി മുംബൈയില്‍ ഉപയോഗിച്ചതാണെന്നും വരെ പ്രസ്താവിച്ചു കളഞ്ഞു തേജസ്!!! (ലിങ്കും പിഡീഫും തരാം..)

എന്റെ സംശയ്യം ഇതല്ല - എന്തേ ഈ സൈബര്‍ ആക്ടില്‍ ഇതൊന്നും പെടില്ലേ എന്നതാണ്...

അഹങ്കാരി... said...

പാക്കിസ്ഥാന്‍ ഡിഫന്‍സിന്റെ സൈറ്റില്‍ സത്യം പ്പറയാന്‍ ശ്രമിച്ച ഒരാളെ ബ്ലോക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചോ??

ദാ അഹമ്മദ്സൈദ് എന്ന ആളെ

പിന്നെ കൂതറേ സൂക്ഷിച്ചോ, കാര്‍ഗില്‍ യുദ്ധം പോലും ഇന്ത്യന്‍ സൈന്യത്തിന്റെ കള്ളക്കളി ആണെന്നും അത് സംഘപരിവാറും ഇന്ത്യന്‍ സേനയും തമ്മില്‍ നടത്തിയ തട്ടിപ്പായിരുന്നു എന്നും തെളിയിച്ച ബ്ലോഗര്‍മാരുള്ളാ ബൂലോകമാ ഇത്....കൂതറ ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാ

(ഈ വിഷയത്തെ പറ്റി ഉളാ ഒരു പോസ്റ്റ് ഇവിടേ കാണാം)

കൂതറ തിരുമേനി said...

അഹങ്കാരീ

രസകരമായ ഒരു വസ്തുതയുണ്ട്.പാലസ്തീന്‍ മണ്ണില്‍ മനുഷ്യര്‍ മരിച്ചപ്പോള്‍ കണ്ണ് നനഞ്ഞ പല മനുഷ്യസ്നേഹികളും പക്ഷെ ശ്രീലങ്കയില്‍ കുട്ടികളും സ്ത്രീകളും കൊല്ലപെടുന്നത് കാണുമ്പോള്‍ വിഷമം തോന്നാറില്ല.ആ പ്രശ്നത്തില്‍ ഇടപെടാത്തത് കൊണ്ടു തമിഴ്നാട്ടില്‍ ആളുകള്‍ ആത്മഹത്യ ചെയ്താലും അതൊരു വാര്‍ത്തയല്ല.
പക്ഷെ ഈ "മനുഷ്യസ്നേഹം" ഏറ്റവും നന്നായി തിരിച്ചറിഞ്ഞത് പാകിസ്ഥാന്‍ ആണ്.ഇപ്പോള്‍ തീവ്രവാദത്തിന് റിക്രൂട്ട് നടത്താന്‍ ഏറ്റവും നല്ലയിടമായി തെരഞ്ഞെടുത്തത് കേരളത്തെയാണ്.ദൈവത്തിന്റെ സ്വന്തം നാടിനെ.കാരണം ദേശ സ്നേഹത്തെക്കാള്‍ മതസ്നേഹം വരുമ്പോള്‍ മരിക്കാനും കൊല്ലാനും ചാവേറുകളെ ധാരാളം കിട്ടും.
പക്ഷെ അന്ന് മുംബെയില്‍ കൊല്ലപ്പെട്ടവരെക്കള്‍ സഹതാപത്തിനര്‍ഹരായവര്‍ അങ്ങ് പാലസ്തീന്‍ മണ്ണില്‍ മരിച്ചവരായിരുന്നു.

ലിങ്ക് കണ്ടിരുന്നു.മോഹന്‍ലാല്‍ എന്തിന്റെ പേരില്‍ വേണമെങ്കിലും ടെററിട്ടറി ആര്‍മിയില്‍ ചേരട്ടെ.പക്ഷെ സൈനികരെ വെറും ജോലിക്കാരായി കാണുന്ന വിദ്വാന്മാരെ ദേശദ്രോഹികളുടെ ഗണത്തിലെപെടുത്താനാവൂ.
"യെ മേരെ വതന്‍ കെ ലോഗോ " എന്ന ലതാ മങ്കേഷ്കരുടെ ഗാനം ഓര്‍ത്താല്‍ മതി.
ഭാരതത്തില്‍ പാകിസ്ഥാന് പാകിസ്ഥാനേക്കാള്‍ പിന്തുണക്കാര്‍ ഉണ്ടെന്നത് അവര്ക്കു തന്നെ അത്ഭുദം കാഴ്ചയാണ്. സായിപ്പന്‍മാര്‍ പോയിട്ടും അവരോട് വിധേയത്വം ഉള്ളവര്‍ ഇന്നും ഉണ്ടെന്നു പറയുന്നതുപോലെ പാകിസ്ഥാന്‍ വേറെ രാജ്യം ആയിട്ടും അവരോട് വിധേയത്വം ഉള്ളവരെ കാണുമ്പോള്‍ വെറുപ്പ് തോന്നുന്നു.
രാജ്യസ്നേഹത്തിനിടയിലും മതപരമായി ചിന്തിക്കുന്നവര്‍ സത്യത്തില്‍ ................എന്ത് പറയണം എന്നറിയില്ല.
പക്ഷെ ഇന്നൊരു വളരെ രസകരമായ സംഭവമുണ്ട്. ഭാരതത്തിന്‌ വേണ്ടി സംസാരിച്ചാല്‍ അവന്‍ ഫാസിസ്റ്റ്.എന്നാല്‍ പാലസ്തീന് വേണ്ടി സംസാരിച്ചാല്‍ മനുഷ്യസ്നേഹി.

ഓഫ്. പാകിസ്ഥാനില്‍ മുസ്ലിം ഒഴികെ ഒരു മതത്തിനും (അതില്‍ ഷിയാ,അഹമദിയ മുസ്ലിം പോലും) ശബ്ദിക്കാനുള്ള അധിക്കാരം ഇല്ല.ഹിന്ദുവും ക്രിസ്ത്യാനിയും വെറും ഏഴാം കൂലികള്‍ മാത്രം.ക്രിക്കറ്റ് കളിക്കാരന്‍ യൂസുഫ് യോഹാന മുസ്ലിം ആയതു ചിലരെല്ലാം മറന്നുപോയി.ഡാനിഷ് കനേരിയ മതം സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്ന് തുറന്നു പറഞ്ഞു.മതഭ്രാന്ത്‌ കൂടിയതുകൊണ്ട് തീവ്രവാദവും ശിഥിലമായ ഭരണയന്ത്രങ്ങളും. ഇനി ഇവിടെ ഫാസിസ്റ്റ് എന്ന് എല്ലാവരെയും മുദ്രകുത്താനും അയല്‍രാജ്യത്തിന് കൊടിപിടിക്കാനും സ്വാതന്ത്ര്യം ഉള്ളതെന്താണ് ഒന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും. വോട്ടു പിടിക്കാന്‍ ചില പാര്‍ട്ടികള്‍ ചെയ്യുന്ന തരംതാണ പ്രീണനം പക്ഷെ മലയാളം ബ്ലോഗ് എഴുത്തുകാരും സ്വീകരിച്ചു എന്നതാണ് സത്യം. ഇവിടെ ഹിന്ദുവിന് സംസാരിക്കാന്‍ അധികാരം ഇല്ല.കാരണം സംസാരിച്ചാല്‍ അവന്‍ ഫാസിസ്റ്റ്.

ഇതെന്റെ മണ്ണാണ്.എന്റെ രാജ്യമാണ്.എന്റെ അമ്മയാണ് എന്ന് കരുതുന്ന ഒരു ഭാരതീയന്‍

ജയ് ഹിന്ദ്‌