തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, February 12, 2009

47.മലയാളികളെ മദ്യപാനികളാക്കുന്ന എക്സൈസ് ഉദ്യോഗസ്ഥര്‍

അടുത്തിടെ നടന്ന ചടങ്ങില്‍ കേരളത്തിലെ നാലായിരത്തോളം വരുന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ കുടി കുറച്ചാല്‍ കേരളത്തിലെ മദ്യപാനികള്‍ മദ്യത്തിനെതിരെ വരുമെന്ന കണ്ടെത്തല്‍ നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി സ.വി.എസ്.അച്യുതാനന്ദന്‍ നടത്തി.സഖാവ് നീണാള്‍ വാഴട്ടെ.ചെറിയ സംശയം പങ്കുവെയ്ക്കുകയാണ്.

കേരളം വിദ്യാഭാസപരമായി മാത്രമല്ല ആളോഹരി മദ്യോപയോഗത്താലും ഭാരതത്തില്‍ മുമ്പില്‍ തന്നെയാണ്.ദേശീയ ശരാശരി നാലു ലിറ്റര്‍ എങ്കില്‍ മലയാളികള്‍ കുടിക്കുന്നത് എട്ടര ലിറ്റര്‍ ആണ്.കേരളത്തിലെ ജനങ്ങള്‍ ഇതെല്ലം കുടിച്ചുവറ്റിക്കുന്നത് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണോ.?പക്ഷെ പൊതുവെ കാലിയായ ഖജനാവിലേക്ക് കൊടികളല്ലേ നമ്മുടെ കുടിയന്മാര്‍ സംഭാവന തരുന്നത്.ടാക്സും,എക്സൈസ് ഡൂട്ടിയും കേരളത്തില്‍ അത്ര കുറവോന്നുമല്ലല്ലോ?

പിന്നെ കള്ളിനെ പ്രോത്സാഹിപ്പിക്കണം എന്ന മട്ടില്‍ ഉള്ള അബ്കാരി നിയമം കണ്ടു.പക്ഷെ കള്ളും മദ്യത്തില്‍ പെടില്ലേ.? അല്ലാ അറിയാന്‍ വേണ്ടി ചോദിച്ചുവെന്ന് മാത്രം.അല്ല പെടില്ലായെങ്കില്‍ അതിനെ ടെട്ര പാക്കില്‍ ആക്കി കോളേജിലും സ്കൂളിലും കൂടി വിതരണം നടത്താമല്ലോ.എന്തിനാ വെറുതെ കോളഭീമന്മാര്‍ കേരളത്തില്‍ നിന്നു കാശു കൊണ്ടുപോകുന്നത്.?ഇതു കേരളത്തിന്‍റെ സ്വന്തം പാനീയമെന്ന നിലയില്‍ വന്നാല്‍ പിന്നെ ഇവിടുത്തെ ചെത്തുകാര്‍ രക്ഷപെടുമല്ലോ.?

കേരളത്തിലെ കള്ളുകുടിയന്മാര്‍ക്ക് ആവശ്യമായ കള്ള് ഇവിടെ തന്നെ ഉണ്ടാക്കാന്‍ കഴിയുമോ.?അല്ല എല്ലായിടവും റബ്ബര്‍ ആയതിനാല്‍ ചോദിച്ചതാണ്.? അങ്ങനെയെങ്കില്‍ റബ്ബറില്‍ നിന്നും കള്ളുണ്ടാക്കാമോ എന്നൊരു ഗവേഷണവും നടത്താം.?അതിനും ഒരു വിദേശ ഏജന്‍സിയെ പിടിച്ചാല്‍ വളരെ നല്ലത്.പിന്നെ നമ്മുടെ ശ്രീ.നാരായണഗുരുദേവന്‍ മദ്യം വിഷമാണ് ഉണ്ടാക്കരുത് കൊടുക്കരുത്‌ കുടിക്കരുത് എന്ന് പറഞ്ഞതില്‍ കള്ള് പെടില്ല അല്ലെ.?പിന്നെ എക്സൈസ്കാര്‍ (കള്ളവാറ്റു തടയുന്നതിനാലാവും) കേരളത്തിനു വരുമാനമുണ്ടാക്കി തരുന്നവര്‍ എന്ന് പറഞ്ഞതു.

അവര്‍ക്ക് കുറഞ്ഞപക്ഷം പുതിയ വാഹനങ്ങളും ആയുധങ്ങളും കൊടുക്കാന്‍ ഉത്തരവ് കൂടി നല്‍കിയാല്‍ നന്നായിരുന്നു.കാരണം സംഘടിതമായി കള്ളച്ചാരായം വാറ്റുന്നവര്‍ ഗുണ്ടാബലവും ആയുധബലവും ഉള്ളവരാണല്ലോ.ഒപ്പം അവരുടെ എണ്ണവും കൂടുതലല്ലേ.പിന്നെ ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനമല്ലേ കേരള ബീവരേജസ് കോര്‍പരേഷന്‍ ചെയ്യുന്നത്.ഇങ്ങനെ മലയാളികള്‍ കുടിനിര്‍ത്തിയാല്‍ പിന്നെ അവരുടെ വരുമാനവും കുറയില്ലേ.?അപ്പോള്‍ ഒള്ള കഞ്ഞിയില്‍ പാറ്റയിടാണോ ?പിന്നെ പണ്ടൊരു പുണ്യാത്മാവ് പട്ടച്ചാരായം നിര്‍ത്തിയിട്ടെന്തായി.കുറെ പാവങ്ങളുടെ ജോലി പോയെന്നല്ലാതെ ആരെങ്കിലും കുടിനിര്‍ത്തിയോ.?

സഖാവേ ഞങ്ങള്‍ നന്നാവില്ല. കണ്ണ് പോയാലും കുടുംബം വെളുത്താലും ഞങ്ങള്‍ കുടിക്കും.പിന്നെ ഇതു ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ.വെള്ളം വീഞ്ഞാക്കി കുടിക്കാന്‍ പഠിപ്പിച്ച കര്‍ത്താവിനു വേണ്ടി നിങ്ങള്‍ വൈന്‍ വില്‍ക്കുന്നില്ലേ.പിന്നെ സോമരസം തന്നെയല്ലേ ഈ മദ്യവും.ചുമ്മാ ആവേശത്തിന് വേണ്ടി മദ്യം നിര്‍ത്താന്‍ ഓര്‍ഡര്‍ ഇടല്ലേ.മോഡി മാഷ്‌ ചാരായം നിര്‍ത്തിയത് അയല്‍ സംസ്ഥാങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് ഗുണമുണ്ടായത്.വേണമെങ്കില്‍ മാഹിയില്‍ വണ്ടിവിളിച്ചു പോയി മലയാളികള്‍ കുടിക്കും.

പിന്നെ സഖാവ് ഞങ്ങള്‍ കരുതിയതില്‍ കൂടുതല്‍ ഫലിതപ്രിയന്‍ ആണെന്ന് മനസ്സിലായി."മലയാളികള്‍ മദ്യപിക്കാന്‍ കാരണമായ അസംപ്തൃപ്തി എന്തെന്ന് പഠിക്കണം" .എന്റെ സഖാവേ.കല്യാണത്തിനും,മരണത്തിനും,ജനനത്തിനും പാര്‍ട്ടിയ്ക്കും കുടിയ്ക്കുന്ന മലയാളികള്‍ അസംപ്തൃപ്തി ഉണ്ടായിട്ടാണോ കുടിക്കുന്നത്.സന്തോഷം ഉള്ളതുകൊണ്ടല്ലേ.പിന്നെ മദ്യാപനികള്‍ക്ക് മദ്യം കുടിക്കാന്‍ കാരണം വേണോ.അതങ്ങ് കണ്ടെത്തുകയല്ലേ.ഇപ്പോള്‍ തന്നെ പിണറായി -വി.എസ്. പ്രശ്നം കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ എന്തോരം മദ്യം കുടിച്ചു.പിന്നെ സഖാവിന്റെ ഈ പ്രസ്താവന കെട്ട് ചിരിക്കുമ്പോള്‍ ഇനിയും കുടിക്കും.അല്ലാതെ പിന്നെ.

സഖാവ്.ഇ.കെ.നായനാര്‍ മരിച്ചതില്‍ പിന്നെ ഇത്രയും വലിയ തമാശകള്‍ പറയുന്ന സഖാക്കന്മാര്‍ ഇല്ലായിരുന്നു.ഇപ്പോള്‍ സഖാവും പറഞ്ഞു തുടങ്ങിയോ.ലാല്‍ സലാം.

നിയമാനുസൃതമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം.
കേരളത്തിലെ മദ്യത്തിന്റെ വില അറിയണമെന്ന് താല്പര്യമുള്ളവര്‍ ഇവിടെ ഞെക്കുക.

6 comments:

കൂതറ തിരുമേനി said...

സഖാവ്.ഇ.കെ.നായനാര്‍ മരിച്ചതില്‍ പിന്നെ ഇത്രയും വലിയ തമാശകള്‍ പറയുന്ന സഖാക്കന്മാര്‍ ഇല്ലായിരുന്നു.ഇപ്പോള്‍ സഖാവും പറഞ്ഞു തുടങ്ങിയോ.ലാല്‍ സലാം

Vadakkoot said...

അവസാനം കൊടുത്ത ലിങ്കിന് നന്ദി ;)

വിന്‍സ് said...

DSP, Cesar ennivayudey vila kooottiyillallo alley???

paarppidam said...

there isa possibility for toddy corporation.may be we can appoint ayyappa byju as toddy promoting corporation ambasider.

ജോ l JOE said...

അവസാനം കൊടുത്ത ലിങ്കിന് നന്ദി............

മുക്കുവന്‍ said...

instead of importing this drinks why they cant make it in kerala? atleast some of the drinkers will get some job..

about Toddy, I would say open this market. let every farmer to make toddy, make it as a soft drink, just like beer in Germany, the next day you will see the change in economy in kerala :)

please do visit at

Kallu Kerala Paneeyam