തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, February 16, 2009

49.ചിത്രകാരന്‍ Vs കേരള ഫാര്‍മര്‍

കഴിഞ്ഞ ദിവസം ചിന്ത.കോം നോക്കിയപ്പോഴാണ് ചിത്രകാരന്‍ എന്ന മുരളിയില്‍ വന്നമാറ്റം എന്നപേരില്‍ നമ്മുടെ കേരളഫാര്‍മര്‍ ബ്ലോഗറുടെ പോസ്റ്റ് കണ്ടു. മിക്കപ്പോഴും കേരള ഫാര്‍മര്‍ ഒരു പോസ്റ്റ് ഇട്ടാല്‍ അതിനെ ചിന്തയിലോ അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ സ്വന്തം അഗ്രിഗേറ്ററിലോ ചെന്നു കണ്ടുപിടിക്കാനെ കഴിയൂ എന്നറിയാവുന്നതുകൊണ്ട് ഉടനെതന്നെ ഓടിച്ചെന്നു കാര്യം നോക്കി.
ഇനി അദ്ദേഹത്തിന്‍റെ സ്വന്തം അഗ്രിഗേറ്ററിലോ എന്ന് സംശയിക്കുന്നവരോട് ഇത്രയും മാത്രമെ പറയുവാനാവൂ.

വേര്‍ഡ് പ്രസ്സില്‍ പതിനാറും ബ്ലോഗ്ഗറില്‍ ഇരുപത്തിനാലുമായി നന്നായി ബ്ലോഗ് കൃഷി നടത്തുന്ന ഫാര്‍മറുടെ ഒരു പോസ്റ്റ് കണ്ടെത്താന്‍ അല്പം പണിപ്പെടേണ്ടി വരും.ഒറ്റയ്ക്ക് സമൂഹഗാനം പാടുന്ന രാവണനെ പോലെ വളരെയധികം ബ്ലോഗുകള്‍ ഉണ്ട് അദ്ദേഹത്തിന്‌. പക്ഷെ ഒരു വിമുക്തഭടനും കൃഷിക്കാരനുമായ ഫാര്‍മര്‍ വളരെ മനോഹരമായി തന്നെ ഈ ബ്ലോഗിന്‍ ചെടികളെയെല്ലാം നട്ടുനനച്ചു വടവൃക്ഷങ്ങളാക്കി മാറ്റിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

പക്ഷെ ഫാര്‍മറെ .താങ്കളെ പോലെയൊരാള്‍ ഇങ്ങനെ മുന്‍ശുണ്ടിയെടുത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നതിനു മുമ്പെ ചിലകാര്യങ്ങള്‍ ഒന്നു ഓര്‍ത്ത്‌ വയ്ക്കുന്നത് നന്നായിരിക്കും.
ചിത്രകാരന്റെ പേരു മുരളിയെന്നാണ് എന്ന് മിക്കവര്‍ക്കും അറിയാം. അത് ചിത്രകാരന്‍ എന്ന മുരളി എന്ന് ചെണ്ടകൊട്ടി ഒരു പോസ്റ്റിനു തുടക്കം വേണോ?

മുരളി എന്നപേരില്‍ ഒരു പോസ്റ്റ് ഇട്ടാല്‍ അതാര് എന്ന് ചോദിചേക്കുമെങ്കിലും അല്പമെങ്കിലും മലയാളം ബ്ലോഗ് വായിക്കുന്നവന്‍ ചിത്രകാരന്‍ എന്ന പേരു ഓര്‍ക്കാതിരിക്കില്ല.അപ്പോള്‍ പിന്നെ അയാളുടെ ചിത്രകാരന്‍ എന്ന പേരു തന്നെ ഉപയോഗിച്ചാല്‍ പോരായോ?

പിന്നെ ചിത്രകാരനെ ഭാഷയുടെ പേരിലും,എഴുത്തിന്റെ ശൈലിയുടെ പേരിലും പലരും നേരെയാക്കാനും കൊന്നുതിന്നാനും അയാളുടെ ഇറച്ചി ഉണക്കി പട്ടിക്കു കൊടുക്കാനുമൊക്കെ ശ്രമിച്ചതാണ്.എന്നിട്ടും തന്റെ സ്വതസിദ്ധമായ രീതിയില്‍, അത് അശ്ലീലമോ സാഹിത്യമോ ആവട്ടെ തുടരുന്ന ചിത്രകാരന്‍ പേടിച്ചു അനോണിക്കുട്ടനായി ബ്ലോഗ് ഇട്ടെന്നു കരുതാന്‍ മാത്രം വിഡ്ഢികള്‍ ആണോ ബ്ലോഗ് വായനക്കാര്‍?

പിന്നെ ഈ ചെണ്ടമേളവും പരസ്യവും ഒക്കെ കണ്ടു ഫാര്‍മറുടെ ബ്ലോഗില്‍ വന്നപ്പോള്‍ ചിത്രകാരന് എതിരെ ആരോപണമല്ലാതെ എന്ത് തെളിവാണ് അനോണികുട്ടനും കോവാലകൃഷ്ണനും ചിത്രകാരന്‍ തന്നെയാണ് എന്ന് തെളിയിക്കാന്‍ നല്‍കിയിരിക്കുന്നതെന്ന് മനസ്സിലായില്ല?

ഇതില്‍ എനിക്കെന്തു കാര്യം എന്ന് തോന്നാം.സൈബര്‍ നിയമങ്ങളും മറ്റും നിര്‍ത്താതെ പ്രസംഗിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഒരു തെളിവുമില്ലാതെ ആരോപണം ഉന്നയിക്കുന്നതും തെറ്റാണ് എന്നറിയില്ലേ? അത് ചൂണ്ടിക്കാണിക്കാന്‍ വേണ്ടി മാത്രം ഈ പോസ്റ്റ് ഇട്ടു

കൂതറ അനോണി കുട്ടനെ തപ്പി ചെന്നപ്പോള്‍ അങ്ങനെ ഒരു ബ്ലോഗും അവിടില്ല.ഇനി അതും ഫാര്‍മറുടെ സൃഷ്ടിയാണോ?വേറെ ഒരു സംശയം.അഥവാ അങ്ങനെ ഒരു ജന്മദിനാഘോഷം നടത്താനുള്ള ചടങ്ങിലേക്ക് ചിത്രകാരനെ വിളിച്ചിരുന്നോ?

ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്‌താല്‍ ഒരാള്‍ അയച്ച മെയില്‍ കിട്ടില്ല എന്നുള്ള പരിമിതമായ അറിവ് കൂതറയ്ക്കുള്ളൂ.കാരണം നമ്മള്‍ ഈ പൊളിടെക്നിക് ഒന്നും പഠിക്കാത്തത് കൊണ്ടു അറിവ് അല്പം കുറവാണ്.

പിന്നെ താങ്കളെപോലെ ഒരാള്‍ അതും ബൂലോഗത്ത് ഞങ്ങളെപോലെ തുടക്കക്കാര്‍ എല്ലാം ബഹുമാനിക്കുന്ന ഒരെഴുത്തുകാരന്‍ ഒരു ആരോപണം നടത്തുമ്പോള്‍ അത് തെളിവ് സഹിതം വെക്തമാക്കുന്നതല്ലേ ഉചിതം.ഇനി സ്വകാര്യമായി കത്തെഴുതിയാല്‍ ഞങ്ങളാരും അതില്‍ ഇടപെടില്ല.ഇങ്ങനെ ഒരു തെളിവുമില്ലാതെ ബ്ലോഗില്‍ പോസ്റ്റ് ആയി ഇട്ടാല്‍ ഞങ്ങള്‍ ചോദിക്കുമല്ലോ.
അതേപോലെ താങ്കളുടെ അതായതു ഫാര്‍മര്‍ ഫോബിയ വന്നു ചിത്രകാരന്‍ തന്റെ എഴുത്ത് രീതി മാറ്റിയെങ്കില്‍ തീര്‍ച്ചയായും താങ്കള്‍ ബൂലോഗ വാസികളുടെ അവാര്‍ഡിന് അര്‍ഹന്‍ തന്നെ.

പിന്നെ വേറെയും ചില സംശയങ്ങള്‍.പതിനെഴുവര്‍ഷം പട്ടാളത്തില്‍ ജോലി ചെയ്ത താങ്കളെ മര്യാദ പഠിപ്പിക്കാന്‍ ഇവരാരും വളര്‍ന്നിട്ടില്ല എന്ന് കണ്ടു.അപ്പോള്‍ താങ്കളെ ഇവരെ പോലെയല്ലാത്ത നന്നായി വളര്‍ന്ന ആരെങ്കിലും മര്യാദ പഠിപ്പിക്കേണം എന്നാണോ അര്‍ത്ഥം.

എക്സംപ്ലററി കാരക്ടര്‍ ക്യാരക്ടര്‍ ആയിരുന്നു എന്ന് താങ്കള്‍ തന്നെ പറയുന്നു.അപ്പോള്‍ പിന്നെ മര്യാദ പഠിപ്പിക്കേണ്ട കാര്യം ഉണ്ടോ?
പിന്നെ അതുവയിച്ചപ്പോള്‍ തോന്നിയ വേറെ ചില സംശയങ്ങള്‍ ചോദിക്കട്ടെ.

ബ്ലോഗ് അക്കാദമിയുടെ പേരില്‍ പുതുമുഖങ്ങളെ കബളിപ്പിക്കുന്നു എന്നെഴുതി.എന്താണ് ശ്രീ.ചിത്രകാരന്‍ ബ്ലോഗ് തുടങ്ങിക്കാം അതിലേക്കു ഇത്ര പണം വേണമെന്നോ മറ്റോ പറഞ്ഞു ആരോടെങ്കിലും പണം വാങ്ങിയെന്നോ അല്ലെങ്കില്‍ അതിന്റെ പേരില്‍ എന്തെങ്കിലും വല്ല ക്രിമിനല്‍ പ്രവര്‍ത്തികള്‍ നടത്തിയെന്നോ ഫാര്‍മര്‍ക്ക് തോന്നുന്നോ?

പിന്നെ ചിത്രകാരന്‍ തന്നെ വെട്ടയാടുന്നുവെന്നു താങ്കള്‍ക്ക് എഴുതിയിരിക്കുന്നു .അതൊന്നു വിശദമാക്കാമോ ?

ചിത്രകാരന്‍ എന്ന ബ്ലോഗറുടെ മിക്ക പോസ്റ്റുകളും വായിച്ച ഒരാള്‍ എന്നനിലയില്‍ (മിക്കവയോടും കൂതറയ്ക്ക് ആശയപരമായ യോജിപ്പുണ്ടെങ്കിലും ഭാഷാപരമായ വിയോജിപ്പ് ഉണ്ട്) പറയട്ടെ ചിത്രകാരനെ പോലെയൊരാള്‍ താങ്കളെ വിമര്‍ശിക്കാന്‍ ഒരു കള്ളപ്പേരില്‍ ബ്ലോഗ് ഉണ്ടാക്കുമെന്ന് തോന്നുന്നില്ല.പിന്നെ അനോണികുട്ടന്റെ ബ്ലോഗിന്റെ ലിങ്ക് കൊടുത്തത്.നേരത്തെ കൂതറയുടെ ഒരു പോസ്റ്റിന്റെ ലിങ്കും ചിത്രകാരന്‍ കൊടുത്തിരുന്നു. അതുകൊണ്ട് ഇനി കൂതറയും ചിത്രകാരന്‍ ആണെന്ന് പറയാമോ?

എന്റെ ഫാര്‍മറെ .ചിത്രകാരന്‍ എന്ന ബ്ലോഗറെ പറ്റി പറയുമ്പോള്‍ അയാളുടെ പേരും ജാതിയും വീട്ടുപേരും പറയേണ്ട കാര്യമുണ്ടോ.പിന്നെ അല്പം തലതെറിച്ചവന്‍ ആണെങ്കിലും അവനൊരു ആണ്‍കുട്ടിയാണ്.അതുകൊണ്ട് തന്നെ ചിത്രകാരന്‍ അങ്ങനെയൊരു ചീപ്കളി കാണിക്കില്ലായെന്നു എല്ലാവര്‍ക്കും അറിയാം.പിന്നെ പ്രായമായി വരുമ്പോള്‍ മനുഷ്യര്‍ക്ക്‌ മുന്‍ശുണ്ടി വരുമെന്നറിയാം. താങ്കള്‍ എക്സംപ്ലററി കാരക്ടര്‍ അല്ലെ.അപ്പോള്‍ അതിനനുസരിച്ച് പെരുമാറണം.കാരണം ഞങ്ങളെ പോലെയുള്ളവരുടെ വഴികാട്ടിയാണ് താങ്കള്‍.

വാല്‍മുറി

ഒരു പോസ്റ്റ് ഇടുമ്പോള്‍ അതിന് തെളിവിലെക്കായി ലിങ്കുകളും ഇടണമെന്ന് നിര്‍ബന്ദമില്ല.എന്നാല്‍ ഒരാളില്‍ കുറ്റം ആരോപിക്കുമ്പോള്‍ തെളിവ് സഹിതം ഇട്ടില്ലെങ്കില്‍ അവഹെളിക്കാന്‍ ചെയ്തതാണെന്ന് മാത്രമെ കരുതൂ.തുടക്കക്കാര്‍ ഹിറ്റ് കിട്ടാന്‍ ഇങ്ങനെ നമ്പര്‍ ചെയ്യുമായിരിക്കും.ഫാര്‍മര്‍ ഒരു തുടക്കക്കാരന്‍ അല്ലല്ലോ.അപ്പോള്‍ നോക്കീം കണ്ടും ആരോപണം നടത്തേണ്ടേ.പിന്നെ ഇതെഴുതാന്‍ ഞാന്‍ ചിത്രകാരനില്‍ നിന്നും കാശുവാങ്ങിയിട്ടില്ല.പക്ഷെ അങ്ങനെ ഒരു പോസ്റ്റ് ഫാര്‍മര്‍ ഇട്ടാല്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നതും ബ്ലോഗ് ധര്‍മ്മത്തില്‍ പെടും.അതുകൊണ്ട് കൂതറ ഈ പോസ്റ്റ് ഇട്ടുവെന്നു മാത്രം.

10 comments:

കൂതറ തിരുമേനി said...

ഇതെഴുതാന്‍ ഞാന്‍ ചിത്രകാരനില്‍ നിന്നും കാശുവാങ്ങിയിട്ടില്ല.പക്ഷെ അങ്ങനെ ഒരു പോസ്റ്റ് ഫാര്‍മര്‍ ഇട്ടാല്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നതും ബ്ലോഗ് ധര്‍മ്മത്തില്‍ പെടും.അതുകൊണ്ട് കൂതറ ഈ പോസ്റ്റ് ഇട്ടുവെന്നു മാത്രം.

ജോ l JOE said...

Signed in....Signing off

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി.......

പകല്‍കിനാവന്‍ | daYdreaMer said...

ഇതൊരു ഗോളത്തിന്റെ രണ്ടറ്റവും ഇരുന്നു നാല് ചീത്ത വിളിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ...
:)

മരത്തലയന്‍ പട്ടേട്ടന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി......

ഇ.എ.സജിം തട്ടത്തുമല said...

പാവം ചിത്രകാരനെ എന്തിനാണ് എല്ലാവരും കൂടി ഇങ്ങനെ വേട്ടയാടുന്നത്‌? എഴുതാൻ വിഷയദാരിദ്ര്യത്തിന്റെ പ്രശ്നമൊന്നും ഇല്ലല്ലോ. പിന്നെന്താ?

നാടകക്കാരന്‍ said...

ഈരേഴു പതിലാലു ലോകത്തും ഉള്ള ദൈവങ്ങളേ...ഞങ്ങളുടെ കൂതറ തിരുമേനിയെ രക്ഷിക്കണേ.......ഏതായാലും ഒരു വെടിയുണ്ട ഉറപ്പ് തന്നെ.............ഞാന്‍ ഇതെങ്ങീനെ സഹിക്കും

keralafarmer said...

കൂതറെ,
എന്റെ ബ്ലോഗില്‍ ഞാന്‍ ഇട്ട പോസ്റ്റിലെ "കോവാലകൃഷ്ണനായും ഇപ്പോള്‍ അനോണിക്കുട്ടനായും മറ്റും പ്രകോപിതനാകത്തക്ക രീതിയില്‍ എന്റെ നല്ല പ്രവര്‍ത്തനങ്ങളെപ്പോലും തമാശരൂപേണ വിമര്‍ശിക്കുകയാണ്." ഇതിലെവിടെയാണ് ചിത്രകാരനാണ് ആ പോസ്റ്റുകള്‍ ഇട്ടത് എന്ന് ഞാന്‍ പറഞ്ഞിട്ടുള്ളത്? അനോണിക്കുട്ടന്‍ ഇട്ട പോസ്റ്റ് നീക്കം ചെയ്തെങ്കിലും അതെന്റെ കൈവളം ഉണ്ട്. ജി മെയില്‍ ഐഡി തന്നാല്‍ ഗൂഗിള്‍ ഡോക്കിലൂടെ ഷയര്‍ ചെയ്യാം. (അതിലും ഞാന്‍ തിരുത്തല്‍ നടത്തി എന്ന് പറയാതിരുന്നാല്‍ മതി. കാരണം ഇമേജ് കൂട്ടിച്ചേര്‍ക്കേണ്ടി വന്നു.)
കൂതറ പറയുന്ന "(മിക്കവയോടും കൂതറയ്ക്ക് ആശയപരമായ യോജിപ്പുണ്ടെങ്കിലും ഭാഷാപരമായ വിയോജിപ്പ് ഉണ്ട്)" കാര്യങ്ങള്‍ തന്നെയാണ് പലരും പറയുന്നത്.
ചിത്രകാരനെ ന്യായീകരിച്ചുകൊണ്ട് ഞാന്‍ മുന്‍ശുണ്ടിയെടുത്തതിനെപ്പറ്റി നല്ലരീതിയില്‍ ഒരു പോസ്റ്റായി പ്രതികരിച്ചല്ലോ കൂതറ. അതിനുള്ള യോഗ്യതയേ എനിക്കുള്ളു എന്ന് കരുതിക്കൊള്ളു.
"അപ്പോള്‍ താങ്കളെ ഇവരെ പോലെയല്ലാത്ത നന്നായി വളര്‍ന്ന ആരെങ്കിലും മര്യാദ പഠിപ്പിക്കേണം എന്നാണോ അര്‍ത്ഥം."
അതെ അത് ഞാന്‍ തീര്‍ച്ചയായും അനുസരിക്കും. അതാണ് പട്ടാള ജീവിതത്തില്‍ പഠിക്കാന്‍ കഴിയുന്നതും.
"ഒരു പോസ്റ്റ് ഇടുമ്പോള്‍ അതിന് തെളിവിലെക്കായി ലിങ്കുകളും ഇടണമെന്ന് നിര്‍ബന്ദമില്ല."
തെളിവിനായി ലിങ്കിടുന്നതില്‍ തെറ്റുണ്ടെന്നെനിക്ക് തോന്നുന്നില്ല.
അനോണിക്കുട്ടനായി അവഹേളനം നടത്തിയത് എന്നെ അല്ല മനോരോഗികളും നിരാലംബരും ആയവരെ സംരക്ഷിക്കുന്ന അഭയ എന്ന ഒരു പ്രസ്ഥാനത്തെയാണ്. അത് മനസിലാവണമെങ്കില്‍ 91471 2282224 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചൊന്ന് അന്വേഷിക്കൂ.

കൂതറ തിരുമേനി said...

ഫാര്‍മര്‍
തലക്കെട്ട് തന്നെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ആണല്ലോ.ചിത്രകാരന്‍ എന്ന മുരളിയില്‍ വന്ന മാറ്റം.പിന്നെ വായിക്കുന്നവര്‍ക്ക് തോന്നുന്ന സംശയം പറയട്ടെ.

മുരളിയുടെ ബ്ലോഗിലെ അസഭ്യ വര്‍ഷങ്ങള്‍ അവസാനിച്ചതായി കാണുവാന്‍ സാധിക്കുന്നു. ഇപ്പോഴെന്നല്ല പലപ്പോഴായി ശ്രമിച്ചിട്ടുള്ളത് എന്നെ എപ്രകാരം പ്രകോപിതനാക്കി ചിത്രകാരന്റെ അശ്ലീലഭാഷ എന്നെക്കൊണ്ട് പോസ്റ്റുകളിലൂടെ വരുത്തിക്കാം എന്നതാണ്. കോവാലകൃഷ്ണനായും ഇപ്പോള്‍ അനോണിക്കുട്ടനായും മറ്റും പ്രകോപിതനാകത്തക്ക രീതിയില്‍ എന്റെ നല്ല പ്രവര്‍ത്തനങ്ങളെപ്പോലും തമാശരൂപേണ വിമര്‍ശിക്കുകയാണ്.

ഇതില്‍ ആര് വിമര്‍ശിക്കുന്നവെന്നു പറയുന്നുണ്ടോ.വായിക്കുന്ന ഒരാള്‍ക്ക്‌ ചിത്രകാരനാണ് ഇതിന് പിന്നില്‍ എന്നെ തോന്നൂ.അല്ലെങ്കില്‍ അത് വളരെ വെക്തമായി തന്നെ എഴുതണമായിരുന്നു.

നിയമപരമായി എന്നെ എങ്ങിനെ കുടുക്കാം എന്ന ഈ ശ്രമം ഒരിക്കലും വിജയിക്കില്ല എന്ന് മുരളിയും കൂട്ടരും മനസിലാക്കുന്നത് നന്ന്. എക്സംപ്ലററി കാരക്ടര്‍ ആയി പതിനേഴ് വര്‍ഷത്തെ പട്ടാള ജീവിതത്തില്‍ നിന്ന് വിരമിച്ച എന്നെ മര്യാദ പഠിപ്പിക്കാന്‍ ഇവരാരും വളര്‍ന്നിട്ടില്ല എന്നതാവും ശരി. സീനിയേഴ്സിനെ ബഹുമാനിക്കാനും, അനുസരിക്കാനും സഭ്യമായ ഭാഷയില്‍ സംസാരിക്കുവാനും അല്പം വിദ്യാഭ്യാസ യോഗ്യത കുറവാണെങ്കില്‍ക്കൂടി ഞാന്‍ ശീലിച്ചിട്ടുണ്ട്.

ഫാര്‍മര്‍.താങ്കള്‍ ഒരു കാര്യം മനസ്സിലാക്കുക.കൂതറയോ ഫാര്‍മറോ ഇനി ചിത്രകാരനോ മര്യാദ പഠിച്ചിട്ടോ പഠിപ്പിചിട്ടോ ആര്‍ക്കും ഒന്നും സാധിക്കാനില്ല.കാരണം വെള്ളം തലയ്ക്കു മുകളിലാവുമ്പോള്‍ മറ്റുള്ളവര്‍ തന്നെ പ്രതികരിക്കും.അതാണ്‌ പൊന്നമ്പലം ചെയ്തത്.

അനോണിക്കുട്ടന്‍ കത്തിന്റെ ഇമേജായി പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രസ്തുത പോസ്റ്റ് വ്യക്തിഹത്യ ആണ് എന്നതിന് വേറെ തെളിവൊന്നും വേണമെന്നില്ലല്ലോ.

ഫാര്‍മറെ.ഇതു വെക്തിഹത്യയായി എടുക്കണോ.കാരണം മിക്കവാറും ആളുകള്‍ ആഡംബരവും അഹങ്കാരവും കാണിക്കാന്‍ ആ ചടങ്ങ് ഉപയോഗിക്കുമ്പോള്‍ താങ്കള്‍ ഇങ്ങനെയൊരു തീരുമാനം എടുത്തതില്‍ മനുഷ്യസ്നേഹികള്‍ ആയിട്ടുള്ളവര്‍ താങ്കളെ ബഹുമാനിക്കയെ ഉള്ളൂ.സത്യത്തില്‍ തുറന്നുപറയട്ടെ.നല്ലകാര്യം ചെയ്യുമ്പോള്‍ ലോകത്തെ അറിയിച്ചു കൈയടി വാങ്ങുന്ന മറ്റുള്ളവരില്‍ നിന്നു ഭിന്നനായി സ്വകാര്യമായി ഇങ്ങനെ ചെയ്യുന്ന ഫാര്‍മര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

ചിത്രകാരന്‍ അവിടെ കമന്റ് ഇടുന്നോ അതിന്റെ സൂക്ഷിച്ചുവെക്കല്‍ മാത്രമാണ് കമന്റ് ഭരണി.അതുകൊണ്ട് തന്നെ അനോണികുട്ടന് ഇട്ട മറുപടിയുടെ സൂക്ഷിച്ചുവെക്കല്‍ മാത്രമാണ് അവിടെ നടന്നു.അതിനെ ഇങ്ങനെ ക്ഷോഭത്തോടെ കാണണമോ.

ഒരു പോസ്റ്റ് ഇടുമ്പോള്‍ അതിന് തെളിവിലെക്കായി ലിങ്കുകളും ഇടണമെന്ന് നിര്‍ബന്ദമില്ല."
തെളിവിനായി ലിങ്കിടുന്നതില്‍ തെറ്റുണ്ടെന്നെനിക്ക് തോന്നുന്നില്ല


ഇതു താങ്കളുടെ പോസ്റ്റില്‍ ലിങ്ക് ഇട്ടതിനെക്കുറിച്ചു അല്ല.പകരം ചിത്രകാരന്‍ ആയിരുന്നു അതിന് പിന്നിലെന്ന് പറയുകാണെങ്കില്‍ അതിന് ലിങ്കോ പ്രൂഫോ ഇടണം എന്നാണു പറഞ്ഞതു.

പിന്നെ അനോണികുട്ടനെപോലെ ബൂലോഗത്ത് പലരും ഉണ്ട്.അല്പം പൊക്കത്തില്‍ തന്നെ ഒരു കൂതറഅനോണിയെ കണ്ടില്ലേ. ഇതൊക്കെ പുലികള്‍ സൃഷ്ടിക്കുന്ന ചാവേറുകള്‍ മാത്രം.അതൊക്കെ ബ്ലോഗില്‍ ഉണ്ടായേക്കാവുന്ന വ്യക്തിവൈരാഗ്യങ്ങള്‍ മുതലെടുക്കാന്‍ വന്ന കുറുക്കന്മാര്‍ എന്ന് മാത്രമെ പറയാനുള്ളൂ.

അഭയ എന്ന സ്ഥാപനത്തിലെ നമ്പര്‍ അല്ലെ തന്നത്.ഈ കൂതറയും അല്പം ചാരിറ്റി ചെയ്യാറുണ്ട്.തീര്‍ച്ചയായും കൂതറയ്ക്ക് കഴിയുന്നത്‌ ചെയ്യാം.താങ്കളും മനസ്സില്‍ നന്മയുള്ള ഒരാള്‍ എന്നറിഞ്ഞതില്‍ സന്തോഷം ഉണ്ട്.

ഫാര്‍മര്‍
പുതിയ ബ്ലോഗെഴുത്തുകാരും ചില വമ്പന്മാരുടെ ബിനാമികളും കളിക്കുന്ന കളികള്‍ ആണ് ഇതെല്ലാം എന്ന് ഇത്രനാളായിട്ടും ഫാര്‍മര്‍ മനസ്സിലാക്കിയില്ലേ.അതുകൊണ്ട് തന്നെയാവും അനോണിക്കുട്ടന്‍ ഡിലീറ്റ് ആക്കിയത്.
പക്ഷെ താങ്കളെ പോലെയൊരാള്‍ സംയമനം പാലിക്കേണ്ടേ.
ഫാര്‍മറോട് പറയട്ടെ.ബ്ലോഗിംഗ് തുടങ്ങുന്നവര്‍ക്ക് മാതൃകള്‍ ആവണം താങ്കളും മുരളിയുമൊക്കെ.എങ്കിലേ നിങ്ങളെ പോലെയുള്ളവരുടെ എക്സ്പീരിയെന്‍സ് മറ്റുള്ളവര്‍ക്ക് ഗുണംചെയ്യൂ.

ത്രിശ്ശൂക്കാരന്‍ said...

തുടലും പൊട്ടിച്ചൂ ആശാരിച്ചിനേം കടിച്ചൂ, പട്ടിയ്ക്ക് പിന്നേം മുറുമുറുപ്പ് എന്നൊരു ചൊല്ലൂണ്ട് ഞങ്ങളുടെ നാട്ടില്‍.

കേട്ടിട്ടുണ്ടോ കൂതറെ?

ചിലരുടെ എഴുത്ത് കാണുമ്പോള്‍ അങ്ങിനെത്തന്നെ തോന്നും.