തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, February 19, 2009

52.കൂതറ അവലോകനം ഇനി മുതല്‍ കൂതറതിരുമേനി

ചെറുബ്ലോഗായി തുടങ്ങി ഒരു പ്രസ്ഥാനമായി വളര്‍ന്ന കൂതറഅവലോകനം ഇന്നൊരു മഹാസംഭവമായി.ഒരു വ്യക്തിയും പ്രസ്ഥാനവും ഒരേപേരില്‍ അറിയപ്പെട്ടാല്‍ അത് മറ്റു അംഗങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാവും.അതുകൊണ്ട് നോം ഇനിമുതല്‍ കൂതറതിരുമേനി എന്നറിയപ്പെടും.

ബ്ലോഗിന്റെ പേരു തുടര്‍ന്നും കൂതറ അവലോകനം എന്നപേരില്‍ ലോകാവസാനം വരെ നിലകൊള്ളും.സാമ്പത്തികമാന്ദ്യം മൂലം ദേശ,വിദേശ ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങളില്‍ പരസ്യം നല്‍കുവാന്‍ കാശില്ല.നമ്മുടെ അഭ്യുദയകാംക്ഷികളും ദോഷൈകദൃക്കുകളും ഇതിനെ ഒരറിയിപ്പായി സ്വീകരിക്കാന്‍ അപേക്ഷ.കൂതറ അവലോകനം വീണ്ടും പൂര്‍വാധികം ഭംഗിയായി നടക്കുമെന്ന് അറിയിച്ചുകൊള്ളുന്നു.

കൂതറതിരുമേനി.

സ്വന്തമായി സഭസ്ഥാപിച്ചു ബിഷപ്പായി വാഴുന്നവരുള്ളിടത്ത് കൂതറതിരുമെനിയായി പട്ടാഭിഷേകം നടത്തിയാലും വല്ല്യ ദോഷം സംഭവിക്കില്ല..

കൂതറതിരുമേനിയ്ക്ക് അങ്കിയും ആടയാഭരണങ്ങളും സിംഹാസനവും നല്കിയ നാടകക്കാരനെ നന്ദിയോടെ സ്മരിക്കുന്നു.

അങ്ങനെ കൂതറരാജവംശം ഇവിടെ ഉടലെടുക്കുന്നു.അനോണി വംശത്തെ തുരത്തുക.!!!

7 comments:

ചാണക്യന്‍ said...

അങ്ങനെയാവട്ടെ തിരുമേനി...

കാപ്പിലാന്‍ said...

പ്രിയപ്പെട്ട കൂതറ,

എനിക്ക് നിന്നെ ഓര്‍ക്കുമ്പോള്‍ സത്യം പറഞ്ഞാല്‍ ഭയങ്കര വിഷമം തോന്നുന്നു .
ചില രാത്രിയില്‍ ഉറക്കത്തില്‍ പോലും നിന്നെ ഓര്‍ത്തു ഞാന്‍ കരയാറുണ്ട് .കഴിഞ്ഞ ഒരാഴ്ചയായി നിന്‍റെ പോസ്റ്റുകള്‍ വായിക്കുന്നു .

ഒരുമാതിരി കൊച്ചുപിള്ളാര് ഓലപ്പീപ്പി വെച്ച്‌ ഊതുന്നത്‌ പോലെ . വായനക്കാരെ വിഡ്ഢികള്‍ ആക്കുന്നുവോ കൂതറ ?

അനോണിയായിരിക്കെ തന്നെ അനോണികല്‍ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ നിനക്ക് നാണം ഇല്ലേ കൂ തറെ ?

നിന്‍റെ ശക്തിയും ഊര്‍ജ്ജവും തിരിച്ചുകിട്ടാന്‍ ബ്ലോഗനാര്‍ക്കാവില്‍ അമ്പതു വെടി ഇന്നെന്റെ വക .

നിന്‍റെ അഭ്യുതയകാംഷി
കാപ്പിലാന്‍

ഇവിടിനിയും വരണ്ടാ എന്ന് കരുതിപ്പോയത .എന്നാലും ഈ കാര്യങ്ങള്‍ പറയാതെ പോയാല്‍ എങ്ങനെ ശരിയാകും .ഇങ്ങനെയുള്ള പോസ്റ്റുകള്‍ അല്ലാതെ നല്ല ഉശിരന്‍ പോസ്ടുകളുമായി വാ .

Anonymous said...

അടിയന്‍ 'താങ്ങി'കൊളാം, തിരുമേനി

സന്‍ജ്ജു said...
This comment has been removed by the author.
സന്‍ജ്ജു said...

Hey oru standardum illa..
Author again deleted his comment!

കൂതറ തിരുമേനി said...

കാപ്പില്‍സേ.
വീണ്ടും വന്നതിലും കണ്ടതിലും സന്തോഷം.
കൂതറയെ ഓര്‍ത്ത്‌ ഉറങ്ങാതിരുന്നതില്‍ വിഷമമുണ്ട്.പിന്നെ ഒരാഴ്ചയല്ല എപ്പോഴും കൂതറ വായിക്കണം.
ഇതു ഓലപ്പീപ്പി അല്ല.മകുടി അല്ലെ.അതുകൊണ്ടാണല്ലോ പാമ്പ്‌ വന്നത്..
ഹിഹിഹിഹിഹി (എന്റെ അല്ല ചാണക്യനില്‍ നിന്നും കടം കൊണ്ടതാ.)
പിന്നെ ഉശിരുള്ള പോസ്റ്റുമായി വരാം.
നിര്‍ദ്ദേശങ്ങളും തരണം.
ഓഫ്.ഞാന്‍ ഒരു കവിയല്ല എന്നുറക്കെ പാടുന്ന ഗവിത കണ്ടു..കേട്ടോ..അടിപൊളി

@സന്‍ജ്ജു
കുഞ്ഞിനു ഇത്രയും മതിയല്ലോ

Kvartha Test said...

"ബ്ലോകാശവാണി, തിരോന്തരം, കലിപ്പുകള്‍ എഴുതുന്നത് കൂതറ."

കൂതറ എന്നുമാത്രം പോരെ പേര്, എന്തിനാണ് വാല്? സവര്‍ണ്ണ കൂതറയാണെങ്കില്‍ ഈയുള്ളവന്‍ ബഹിഷ്കരിക്കുന്നു! ഹി ഹി :-)