തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, March 2, 2009

59.അയ്യോ കൂതറേ പോവല്ലേ.....!!!

ഇടയ്ക്കെപ്പോഴ കൂതറയ്ക്ക് ഒരു ഉള്‍വിളി.കുറെ പേര്‍ കൂതറയെ തെറിവിളിക്കും കുറെപേര്‍ അനുകൂലിക്കും.എത്ര പേര്‍ കൂതറയെ സ്നേഹിക്കുന്നു. അതളക്കാന്‍ എന്താ മാര്‍ഗ്ഗം. ചിലരൊക്കെ ഒരു പോള്‍ അങ്ങ് ഇട്ടു.അതില്‍ ഇവന്‍ പോകണം,പോകേണ്ട,ഒന്ന് പോയിത്താടെ, പോയില്ലെങ്കില്‍ കൊല്ലുംഞാന്‍ തുടങ്ങിയ ഓപ്ഷന്‍ ഇട്ടു.ചിലര്‍ ബ്ലോഗ് നിര്‍ത്തുന്നു.ചിലര്‍ സെന്റി അടിക്കുന്നു. കൂതറ ഇനി ബ്ലോഗ് പൂട്ടണോ അതോ എഴുതണോ എന്നറിയാന്‍ ഒരു പോള്‍ ഇവിടെ ഇടുന്നു. എല്ലാവരും പറയണം അയ്യോ കൂതറേ പോവല്ലേ.....!!! അയ്യോ കൂതറേ പോവല്ലേ.....!!!

അല്ലാതെ ഏതെങ്കിലും വായനക്കാര്‍ പോടാ കൂതറതിരുമേനി അല്ലെങ്കില്‍ നിര്‍ത്തെടാ നിന്റെ അവലോകനം എന്നൊക്കെ ക്ലിക്കിയാലോ കമന്റ് ഇട്ടാലോ ഞാന്‍ അത് പബ്ലിഷ് ചെയ്യില്ല.
അപ്പോള്‍ പ്രഖ്യാപിത നയമായ സുഖിപ്പിക്കല്‍സ് ഇഷ്ടം അല്ലായിരുന്നല്ലോ കൂതറെ എന്ന് പറഞ്ഞാല്‍ ഈ പോസ്റ്റില്‍ മാത്രം നയത്തില്‍ നിന്ന് വ്യതിചലിക്കുന്നു. അത്ര തന്നെ.

കൂതറതിരുമേനിയുടെ ഭാവി നിങ്ങളുടെ വോട്ടില്‍
കമന്റൊന്നും ഇവിടെ പൂട്ടി വെയ്ക്കുന്നില്ല.കമന്റും ഇടാം.

കൂതറ തിരുമേനി.

(അയ്യോ കൂതറേ പോവല്ലേ.....!!! ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ എല്ലാ ബ്ലോഗിലും ഞാന്‍ കമന്റ് ഇട്ടോളാം...എന്നെ പൊക്കി കുറെ പേര്‍ പോസ്റ്റുകള്‍ ഇടുന്നെങ്കില്‍ അവര്‍ക്ക് ഇപ്പോഴേ നന്ദി പറയുന്നു.അല്ല ഒരു സഹതാപ തരംഗം കിട്ടട്ടെ.ഹല്ല പിന്നെ.)


8 comments:

ചാണക്യന്‍ said...

തിരുമേനി,

മറ്റൊന്നും തോന്നരുതേ....
ചാണക്യസൂത്രങ്ങള്‍ എന്ന എന്റെ ബ്ലോഗിന്റെ ലിങ്ക് ഇവിടെ ഇട്ടിരിക്കുന്നതായി കണ്ടൂ..

സദയം അതങ്ങ് മാറ്റിയാലും....

മറ്റൊന്നും പറയാനില്ല..
പോളിംഗ് നടക്കട്ടെ....

കള്ള വോട്ട് ആരും ചെയ്തില്ലായെങ്കില്‍ നോം നമ്മുടെ വോട്ട് രേഖപ്പെടുത്തുന്നതായിരിക്കും...

ശ്രീ @ ശ്രേയസ് said...

പ്രിയ കൂതറ തിരുമേനി,

ഇതുവരെ കൂതറ ബ്ലോഗ്ഗിലെ കുറെ എഴുത്തുകള്‍ വായിച്ചു. കൂതറ സ്വന്തമായി അഭിപ്രായം പറയും എന്ന വിശ്വാസം ഉണ്ടായിരുന്നു.
പക്ഷെ, ഇനി സ്വന്തം ബ്ലോഗ് എഴുതണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാതെ, വെറുതെ പോള്‍ ഒക്കെ ഇട്ടിട്ടു മറ്റു ചില തിരുമേനിമാരെപ്പോലെ ജാഡ കാണിച്ചത് ഒരു കൂതറക്ക് ഒട്ടും ചേര്‍ന്നതല്ല എന്ന് രേഖപ്പെടുത്തിക്കൊള്ളട്ടെ. കൂതറ ഇത്രയ്ക്കും കൂതറയാവാണോ? :-)

ഒരു കുഞ്ഞാട്.

നീര്‍വിളാകന്‍ said...

തിരുമേനിയുടെ ലേഖനങ്ങളും വിമര്‍ശനങ്ങളും വായിച്ചു തുടങ്ങിയിട്ട് അധികം നാളായില്ല... ഒരു ആരാധന ഒക്കെ തോന്നി വരുന്ന സമയത്താണ്‌ ഈ വോട്ടെടുപ്പ് തുടങ്ങി വച്ചത്.... തിരുമെനീ ..... താങ്കളുടെ ആരാധകരെ ഇങ്ങനെ നിരാശപെടുത്തരുതേ! എന്തായാലും വോട്ടു ചെയ്തിട്ടുണ്ട്. അതിന്റെ ഒരു കുറവ് വേണ്ട.

കനല്‍ said...

njaan 5 vote cheythitund

"Ayyo kootharay Povallae!!!"

wellwisher said...

എഴുതാനുള്ള ഭാവനയും ശൈലിയും ഭാഷയും അങ്ങനെ നല്ല കഴിവുള്ളവര്‍ ബ്ലോഗില്‍ വന്ന് ഇങ്ങനെ കൂതറകള്‍ ആകുന്നത് കണ്ട് സങ്കടപ്പെടാറുണ്ട്. ഇവരില്‍ പലര്‍ക്കും അച്ചടിമാധ്യമങ്ങളില്‍ എഴുതാന്‍ ചാന്‍സ് കിട്ടിയിരുന്നുവെങ്കില്‍ സമൂഹത്തിന് ഗുണമുള്ള നല്ല എഴുത്തുകാരായേനേ. പലര്‍ക്കും അതിനുള്ള കഴിവുമുണ്ട്. എന്ത് ചെയ്യാം ആരൊക്കെയോ തുടങ്ങിവെച്ച ട്രെന്‍ഡ് കാരണം ബ്ലോഗില്‍ എത്തിപ്പെട്ടാല്‍ അവര്‍ സ്വയം അറിയാതെ വെറും കൂതറകള്‍ ആകുന്നു. ഇതിനെ ഖേദകരമായ സാംസ്ക്കാരികനഷ്ടം എന്ന് പറയട്ടെ.

സന്‍ജ്ജു said...

podey

santhosh|സന്തോഷ് said...

ഒരു കൂതറ പോയാല്‍ വേറൊരു കൂതറ വരും അത്രതന്നെ.. പോണമെങ്കില്‍ പോകാം ആരും തടയില്ല. പിന്നെ വേറൊരു പേരില്‍ വരരുത്. ഇഷ്ടമുണ്ടെങ്കില്‍ നില്‍ക്കാം.

suraj::സൂരജ് said...

കൂതറേ...വല്യകുട്ടിയായി...ഇനി കളിയും തമാശയുമൊക്കെ കളഞ്ഞ് ഒന്ന് സീരിയസായിക്കേ ങും ങും... ബെക്കം ബേണം... ;))