തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, April 10, 2009

80.കേരളം സ്വര്‍ഗ്ഗമാക്കുന്ന ദൈവങ്ങളും ചതിയന്മാരായ ഇടതു പക്ഷവും !!!

കഴിഞ്ഞ കുറെ ദിവസങ്ങളായി കൂതറ തിരുമെനിയ്ക്ക് പെരുത്ത ദുഃഖം. കേരള ജനത ക്രൂരരും വഞ്ചകരും സര്‍വ്വോപരി അഴിമതി വീരന്മാരുമായ ഇടതുപക്ഷത്തെ എന്തിനു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചു. കാരണം സോണിയാജിയും പിന്നെ കുറെ കുട്ടി "ജി" മാരും പറയുന്നത് വിശ്വസിച്ചാല്‍ ഇടതു പക്ഷം കേരളം ഭരിക്കുന്നതിന് മുമ്പേ കേരളം പാലും തേനുമൊഴുകുന്ന കാനാന്‍ ദേശമായിരുന്നുവെന്നു തോന്നും.

കേരളത്തിന്‍റെ പ്രശ്നങ്ങള്‍ മാറ്റാന്‍ നാല്‍പതിനായിരം കോടി രൂപയാണ് കേന്ദ്രം തന്നത്. അമ്മോ. എന്തൊരു സ്നേഹം. ഇതെവിടെ പോയി എന്ന് മാത്രം അറിയില്ല. അല്ലാ ഈ പൈസ മുഴുവനും കേരളത്തിലെ സഖാക്കന്മാര്‍ തിന്നുകളഞ്ഞോ ആവോ.?കേരളത്തിലെ മന്ത്രിമാരും വിശിഷ്യ മുഖ്യമന്ത്രിയും അഴിമതിവീരന്മാര്‍ ആണെന്നാണ്‌ മറ്റൊരു ആരോപണം. അതിവേഗം ബഹുദൂരം പറഞ്ഞു അവസാനം അതിവേഗം ബഹുദൂരം ജനങ്ങളുടെ മനസ്സില്‍ നിന്ന് പോയ നേതാവിന്റെതാണ് ഈ ആരോപണം. അല്ല അഴിമതി എന്ന് പറയുന്നത് ഈ മന്ത്രി സഭ വന്നതിനു ശേഷം കേരളം കേട്ട വാക്കാണോ. ഇത്ര പാലില്‍ കുളിച്ച നേതാക്കാന്‍മാര്‍ അതും കേരളത്തെ പുതിയെ നാളെ കാണിച്ചു തന്ന ജനസ്നേഹികളും ഒപ്പം കേന്ദ്രസര്‍ക്കാരിന്റെ പണം വേണ്ടുംവിധം അനുവദിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്നത് മാത്രമല്ല കേരളത്തെ വ്യാപാര, വ്യവസായരംഗത്തെ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിപ്പിച്ച പാര്‍ട്ടിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഇപ്പോള്‍ കുറ്റം പറയുന്നത്..!!

കേന്ദ്രത്തില്‍ നിന്ന് നാല്‍പതിനായിരം കോടി കിട്ടിയത്രേ. ആട്ടെ ഇത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പാര്‍ട്ടി ഫണ്ടില്‍ നിന്ന് അനുവദിച്ച പണമാണോ. എങ്ങനെ എപ്പോള്‍ കൊടുത്ത് ഇതു കാലയളവില്‍ കൊടുത്ത് എന്നും പറയാനും അതും വേണ്ടും വിധം സര്‍ക്കാര്‍ വിനയോഗിച്ചോ ഇല്ലയോ ഇല്ലെങ്കില്‍ എന്തെ എന്നൊന്നും തിരക്കാന്‍ കേന്ദ്രത്തിനു ബാധ്യതയില്ലേ.? ഒരു സംശയം കൂടി കേരളത്തിനു കേന്ദ്രം പണം നല്‍കിയെങ്കില്‍ അത് കോണ്‍ഗ്രെസ്സ് പാര്‍ട്ടി അച്ചുതാനന്ദന്‍ മന്ത്രി സഭയോട് കാട്ടിയ ഔദാര്യമാണോ? അതോ ഭിക്ഷ തന്നെന്ന് തോന്നുന്നോ? കേരളം ഇന്ത്യ മഹാരാജ്യത്തെ ഒരു സംസ്ഥാനമാണ്‌. കേരളത്തിന്‌ മാത്രമല്ല ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിന്റെയും ആവശ്യത്തിനും വികസനത്തിനും നല്‍കുന്ന പണം ഒരു പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയ്ക്ക് നല്‍കുന്ന ഓശാരമല്ല.പകരം സംസ്ഥാനം ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായത് കൊണ്ട് ലഭിക്കുന്ന അവകാശമാണ്. മുമ്പ് ബി.ജെ.പി. ഭരിച്ചപ്പോഴോ മൂന്നാം മുന്നണി ഭരിച്ചപ്പോഴോ ഇങ്ങനെ ഒരു അവകാശം പറഞ്ഞതായി ഓര്‍മ്മയില്ല. ഇത്തരം കൂതറ കണക്കുകള്‍ പറഞ്ഞു വോട്ടു ചോദിക്കുന്നതില്‍ ലജ്ജയില്ലേ.!!

കേരളം മാര്‍കിസ്റ്റ് പാര്‍ട്ടി ഭരിക്കുന്നതിന് മുമ്പ് സ്വര്‍ഗ്ഗമായിരുന്നെന്നും ഇനിയും കോണ്‍ഗ്രെസ്സ് പാര്‍ട്ടി ഭരണത്തില്‍ വന്നാല്‍ സ്വര്‍ഗ്ഗമാക്കുമെന്നും എന്നമട്ടില്‍ നടക്കുന്ന പ്രചാരണ പരിപാടികള്‍ കാണുമ്പോള്‍ ചിരിയല്ല സഹതാപിക്കാനാണ് തോന്നുന്നത്. ഭാരതം സ്വാതന്ത്ര്യം നേടിയത് ശേഷം സിംഹഭാഗവും ഭരിച്ചത് കോണ്‍ഗ്രെസ്സ് പാര്‍ട്ടിയാണ്. എന്നിട്ട് ഭാരതം സ്വര്‍ഗമായോ. സാധാരണ രീതിയില്‍ ഒരു രാജ്യം നേടുന്ന പുരോഗതിയില്‍ കവിഞ്ഞു എന്ത് നേട്ടമാണ് നമുക്കുണ്ടായത്.ഇന്നും ഒരു നേരത്തെ ആഹാരം ലഭിക്കാത്ത ഒരാഴ്ചയില്‍ ഒരിക്കല്‍ പോലും ജോലിയില്ലാത്ത എത്ര ആളുകള്‍ ഭാരതത്തില്‍ ഉണ്ട്. അവര്‍ക്ക് ആഹാരം നല്‍കാന്‍, തൊഴില്‍ നല്‍കാന്‍ കോണ്‍ഗ്രെസ്സിനായോ.

മുതലാളിത്തസംസ്കാരത്തിനടിയറ പറഞ്ഞു അവരുടെ പണം കൊണ്ട് രാഷ്ട്രീയ കുതിരകച്ചവടം നടത്തുന്ന പാര്‍ട്ടി ഒരു കാര്യം ഓര്‍ത്താല്‍ നന്ന്. മുതലാളിത്ത സംസ്കാരത്തിന്റെ അനന്തരഫലങ്ങളാണ് ഈ സാമ്പത്തിക മാന്ദ്യവും. സോഷ്യലിസവും കമ്മ്യൂണിസവും തകര്‍ന്നെന്ന് കൂവി വിളിക്കുന്നവര്‍ ആദ്യം മുതലാളിത്തം എന്ത് നല്കിയെന്നന്വേഷിക്കുന്നത് നല്ലതായിരിക്കും.പല്ലപ്പോഴും ഇത്തരം ജല്പനങ്ങള്‍ കേള്‍ക്കുന്നതുകൊണ്ട്‌ ചിലരെങ്കിലും എന്താണ് മാര്‍ക്സിസം, എന്താണ് സോഷ്യലിസം എന്നൊന്നും അറിയാതെ ഈ അബദ്ധജടിലമായ പ്രചാരണങ്ങള്‍ക്ക് ജയ് വിളിച്ചു പോവും.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
ദാസ് കാപിറ്റല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കമ്മ്യൂണിസം വെറും നിരീശ്വരവാദവും ജനദ്രോഹവും ആണെന്ന് കരുതുന്ന പാതിരിമാര്‍ക്കും കാല്‍ രൂപ, അരരൂപ "ജി" മാരും വായിച്ചിരിക്കുന്നത് നല്ലതാ.

(ഈ ബ്ലോഗില്‍ ഒരു നിയമവിരുദ്ധമായ അല്ലങ്കില്‍ കോപ്പിറൈറ്റ് ലംഘിച്ചപുസ്തകങ്ങളും സേവ് ചെയ്തു വച്ചിട്ടില്ല. അതുപോലെ അത്തരം പുസ്തകങ്ങളുടെയോ അതിന്റെ ഇലക്ട്രോണിക് കോപ്പികളുടെയോ ലിങ്കുകളോ ഫയലുകളോ സ്വന്തം സേര്‍വറിലോ ഡൌണ്‍ലോഡ് സേര്‍വറിലോ സൂക്ഷിച്ചിട്ടില്ല. പകരം ചില ഇന്റെക്സിംഗ് മാത്രമേ നടത്തിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ അത്തരം ഫയലിന്റെ ഉത്തരവാദിത്തം അത് അപ്ലോഡ് ചെയ്തവര്‍ മാത്രമായിരിക്കും)

പണ്ട് കൂതറതിരുമേനി ഒരു കഥ കേട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് വരുന്ന ദേശായിമാരും ഗോസായിമാരും കേരളത്തിലെ ഊളന്‍മാരെ എന്ന് സംബോധന ചെയ്തു പ്രസംഗിച്ചാലും കേട്ടിരിക്കുന്ന ഞാന്‍ "ജി" ഞാന്റെ മക്കള്‍ "ജീ" മാരും കാല്‍രൂപ നേതാക്കന്മാരും അരരൂപ നേതാക്കാന്‍മാരും കൈയ്യടിക്കുമായിരുന്നു. എന്തെ ഇന്നും ആ കാലം കഴിഞ്ഞില്ലേ.

6 comments:

പാവപ്പെട്ടവന്‍ said...

കോണ്‍ഗ്രെസ്സ് പാര്‍ട്ടി ഭരണത്തില്‍ വന്നാല്‍ സ്വര്‍ഗ്ഗമാക്കുമെന്നും എന്നമട്ടില്‍ നടക്കുന്ന പ്രചാരണ പരിപാടികള്‍ കാണുമ്പോള്‍ ചിരിയല്ല സഹതാപിക്കാനാണ് തോന്നുന്നത്.
കോണ്ഗ്രെസ്സിനു തിരിച്ചറിവ് നഷ്ടപെട്ട കാലമാണ്‌ ഇത് .
അഭിവാദ്യങ്ങള്‍

കനല്‍ said...

3-4 കൊല്ലങ്ങള്‍ക്ക് മുമ്പ് ജി മാര്‍ നടത്തിയ അഴിമതികളും സുനാമി പിച്ചചട്ടിഫണ്ടുകള്‍ മുക്കിയ കഥകളും മറന്ന് പോയില്ലേ സുഹ്യത്തേ..
(എന്തോ താങ്കളെ കൂതറയെന്ന് അതിസംബോധന ചെയ്യാന്‍ , എന്തോ തോന്നുന്നില്ലാ.ആ വാക്കിന് ഞാന്‍ കൊടുത്തിരിക്കുന്ന അര്‍ത്ഥവ്യാപ്തി അതിനനുവദിക്കുന്നില്ല. ക്ഷമിക്കുക)

അല്ലെങ്കിലും കേരള ജനത പഴയതും പുതിയതുമായി താരതമ്യം ചെയ്യുന്നവരല്ല.അങ്ങനെ ആയിരുന്നെങ്കില്‍ ഇവരെപ്പോഴേ ചരിത്രപുസ്തകത്തിലൊതുങ്ങിയേനെ.

ഇപ്പോ സഖാക്കന്മാരുടെ അഴിമതിക്കഥകള്‍ പറയൂ. ഖദറുകള്‍ പുതിയ അഴിമതികളില്‍ മുക്കാനുള്ള അവസരമൊരുക്കൂ.

kadathanadan said...

മെയ്‌ 3 ന്‌ വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.

കൂട്ടുകാരന്‍ | Friend said...

കൂതറയോട് ഒരു ചെറിയ ഒന്ന് രണ്ട് സംശയം ചോദിച്ചോട്ടെ? ലാവ്‌ലിന്‍ കേസില്‍ പിണറായി നിരപരധിയാണോ? കേരളത്തിലെ ചില മന്ത്രിപുത്രന്മാര്‍ അവരുടെ രക്ഷകര്‍ത്താക്കള്‍ അറിയാതെ അഴിമതി കാണിക്കുന്നുണ്ടോ? പുരോഗതികള്‍ക്ക് എന്നും ഇടതുപക്ഷം പിന്തുണ നല്‍കിയിട്ടുണ്ടോ?

കൂതറ തിരുമേനി said...

എന്റെ കൂട്ടുകാരാ,
ലാവ്‌ലിന്‍ കേസില്‍ കോടതി തീരുമാനിക്കട്ടെ പിണറായി വിജയന്‍ കുറ്റക്കാരന്‍ ആണോ അല്ലയോ എന്ന്. അതോ അബ്ദുല്‍ നാസര്‍ മദനിയെ തെളിയിക്കാത്ത കുറ്റത്തിന് ഒമ്പത് വര്‍ഷം ജയിലില്‍ കിടത്തിയതുപോലെ പിണറായി വിജയനെയും ജയിലില്‍ കിടത്തി കാണാന്‍ കൂട്ടുകാരനും ആഗ്രഹം ഉണ്ടോ.?

പുത്രസ്നേഹത്താല്‍ അന്ധനായ ധൃതരാഷ്ട്രരെ പോലെയാണ് കേരളത്തിലെ മന്ത്രിമാരും എന്നാണോ പറഞ്ഞു വരുന്നത്. ഇനി മന്ത്രി പുത്രന്മാര്‍ തെറ്റുകാരാണെന്ന് തെളിഞ്ഞാല്‍ ഇന്ത്യന്‍ നീതി ന്യായ വെവസ്ഥ അനുശാസിക്കുന്ന പരമാവധി ശിക്ഷ അവര്‍ക്ക് കിട്ടട്ടെ. പക്ഷെ മന്ത്രി പുത്രന്മാരായി എന്നതുകൊണ്ട്‌ മാത്രം അവര്‍ക്ക് ജീവിക്കാന്‍ അധികാരം ഇല്ലായെന്നില്ലല്ലോ.
പിന്നെ പുത്രസ്നേഹം കൊണ്ട് ഒരു മണ്ഡലം കുത്തയാക്കുന്ന നേതാക്കന്മാരും ഇടതുപക്ഷത്തില്ല കേട്ടോ.

പുത്രസ്നേഹത്തിന്റെ പേരില്‍ ബാലിയാടക്കപ്പെട്ട ഒരു പാവം പി.സി.തോമസ് എന്നൊരു നേതാവിനെപറ്റി കൂട്ടുകാരന്‍ കേട്ടിട്ടുണ്ടോ.?

പിന്നെ കമ്മ്യൂണിസം പിന്തിരിപ്പന്‍മാരാണ്. കൊള്ളാം. ചൈനയുടെ ഈ വര്‍ഷത്തെ ബട്ജറ്റ് നീക്കിയിരിപ്പിനു പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങള്‍ പാത്രവുമായി കയറിയിറങ്ങിയത്‌ അറിഞ്ഞോ ആവോ. ?

കൂട്ടുകാരന്‍ | Friend said...

എന്‍റെ ഒരു ചോദ്യത്തിനുത്തരം എന്‍റെ മനസ്സിലുള്ളതുപോലെ കൂതറ പറഞ്ഞു. കേരളത്തിലെ കമ്മ്യുനിസ്റ്കര്‍ ചൈനയെ കണ്ടു പഠിക്കട്ടെ അല്ലെ? അടുത്തത് . മക്കള്‍ തെറ്റ് ചെയ്താല്‍ രക്ഷകര്‍ത്താക്കള്‍ അവരെ പറഞ്ഞു തിരുത്തണം. അല്ലാതെ തെട് കണ്ടു ചിരിക്കുന്ന ധൃതരാഷ്ട്രര്‍ ആകരുത്. അങ്ങനെ വന്നാല്‍ ആ രാജ്യം ധൃതരാഷ്ട്ര രാജ്യം പോലെ നശിപ്പിക്കപെടും. പിന്നെ ദുര്യോധനന്മാര്‍ നാടിനാപത്താണെന്നറിയാമല്ലോ. അവരെ എന്ത് ചെയ്യണമെന്നു അഭിനവ ഭീമന്മാര്‍ തീരുമാനിച്ചോളും. ഇനി പിണറായിയുടെ പേരിലുള്ളത് വെറും ആരോപണം മാത്രമല്ലല്ലോ. സി.ബി.ഐ. നിരത്തിയ തെളിവുകള്‍ തന്നെയല്ലേ? എന്നുമുതലാണ് സി.ബി.ഐ ഇടതുപക്ഷത്തിന് അഭിമതമായത്?