കമ്പ്യൂട്ടര്‍ സര്‍വ്വ സാധാരണമായി. സോഫ്റ്റ് വെയര്‍ എന്തെന്നും ഹാര്‍ഡ് വെയര്‍ എന്തെന്നും മിക്കവര്‍ക്കും അറിയാം. അതുപോലെ സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ആവശ്യവും അതിനുവേണ്ടിയുള്ള മുറവിളിയും നാളുകളായി നാം കേള്‍ക്കുന്ന വിഷയങ്ങളും. സ്വതന്ത്ര സോഫ്റ്റ് വെയര്‍ എന്നാ ആവശ്യത്തിന് പിന്നില്‍ കുത്തക മുതലാളികളോടുള്ള എതിര്‍പ്പും ഇത്തരം സങ്കേതങ്ങള്‍ ചെലവ് കുറഞ്ഞതോ അല്ലെങ്കില്‍ സൌജന്യമായോ ലഭിക്കണമെന്നുള്ള ആവശ്യവും കൂടിയാണ്. അതേപോലെ സൌജന്യ സോഫ്റ്റ് വെയര്‍ പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഫയല്‍ ഷയറിങ്ങ് കമ്പ്യൂട്ടര്‍ ഫയലുകളുടെ കൈമാറ്റവും.
ഫയല്‍ ഷെയറിങ് പ്രോട്ടോകൊളായ ടോരന്റിനെ പറ്റി മുന്‍പൊരു പോസ്റ്റില്‍ കൂതറ തിരുമേനി പറഞ്ഞിരുന്നുവല്ലോ. എന്നാല്‍ ഈ ടോറന്റ് സെര്‍ച്ച് ചെയ്തു കണ്ടുപിടിക്കുന്ന സേര്‍ച്ച് എഞ്ചിനുകളില്‍ ഏറ്റവും മുമ്പനായ പൈറേറ്റ്ബേ എന്നും കുത്തക കമ്പനികള്‍ക്ക് തലവേദനയായിരുന്നു. ഫ്രെഡ്രിക്ക് നെജി, ഗൊട്ട്ഫ്രിഡ് സ്വാര്‍ത്തോം വര്‍ഗ്, പീറ്റര്‍ സുണ്ടെ, കാള്‍ ലാന്‍ഡ് സ്ട്രോം എന്നീ നാലുപേരുടെ തലച്ചോറില്‍ രൂപം കൊണ്ട പൈറേറ്റ്ബേ വന്നതുമുതല്‍ മീഡിയ കമ്പനികളും , സിനിമാ നിര്‍മ്മാതാക്കളും മാത്രമല്ല കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ രംഗത്തെ അതികായരുടേയും കണ്ണിലെ കരടായി മാറി. അതിനു പ്രധാന കാരണം ഇവരുടെ ഗാനങ്ങളും, സോഫ്റ്റ് വെയറുകളും, സിനിമകളും ഈ സൈറ്റിലൂടെ വളരെ എളുപ്പത്തില്‍ കണ്ടുപിടിച്ചു സ്വന്തം കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം എന്നുള്ളതാണ്.
ഇതേ പോലെ ഒരു കേസില്‍ നാപ്സ്റ്റെര്‍ (സമാന സ്വഭാവമുള്ള കേസ് ആയിരുന്നു അതിന്റെയും) ഒതുങ്ങിയത് മിക്കവര്‍ക്കും അറിയാം. എന്നാല്‍ തങ്ങള്‍ അതേപോലെ തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തില്ലെന്നും പൂര്‍വ്വാധികം ഭംഗിയായി കൊണ്ട് പോകുമെന്നും അറിയിക്കുകയുണ്ടായി. നാലുപേര്‍ക്കും കൂടി മുപ്പതു മില്ല്യന്‍ സ്വിഡീഷ് ക്രോണര്‍ പിഴയും ഓരോ വര്‍ഷം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.
ഇത് വായിക്കുന്ന ഈ പ്രശ്നത്തോട് വലിയ പ്രതിപത്തിയോ താല്പര്യമോഇല്ലാത്തവര്‍ ചിന്തിക്കുന്ന കാര്യം ഇതെങ്ങനെ ഒരു സ്വാതന്ത്ര പ്രശ്നമോ അല്ലെങ്കില്‍ തങ്ങളെ ബാധിക്കുന്നതോ ആവാം എന്ന്. ഇന്ന് ഭാരതത്തില്‍ ഉപയോഗിക്കുന്ന സിംഹഭാഗം സോഫ്റ്റ് വെയറുകളും പൈറേറ്റ് ചെയ്യപ്പെട്ടവ ആണ്. അതായത് വ്യാജനാണ്. ഒന്നാമതു ഈ സോഫ്റ്റ് വെയറുകള്‍ വാങ്ങുന്നത്തിലെ ഭീമമായ തുക ഭാരതത്തിലെ ഒരാള്‍ക്ക് താങ്ങാവുന്നതില്‍ അപ്പുറമായിരിക്കും.(വിലകൂടുതല്‍ ആണെന്നത് കോപ്പി ചെയ്യാന്‍ അവകാശമായി അംഗീകരിക്കില്ല . കാരണം റോള്‍സ് റോയ്സ് കാര്‍ വാങ്ങാന്‍ കാശില്ലാത്തത് കൊണ്ട് ഞാന്‍ ഇത് മോഷ്ടിച്ചോട്ടെ എന്ന് ചോദിക്കുന്നതിനു തുല്യമാണ്) അതുപോലെ തന്നെ തായ്‌ലാന്‍ഡ് , ഫിലിപ്പീന്‍സ് തുടങ്ങിയ വികസ്വര രാജ്യങ്ങളിലെ കാര്യവും ഇത് തന്നെ. ഇതിനെതിരെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ വിപ്ലവം നടക്കുന്നുടെങ്കിലും സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ ഉപയോഗിക്കാനുള്ള പ്രയാസവും അതുപോലെ തന്നെ പൈറേറ്റ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാല്‍ ഉള്ള ശിക്ഷ അല്ലെങ്കില്‍ അതിനെ പിടിക്കാനും ചെറുക്കാനുമുള്ള ശ്രമം അത്ര കണ്ട് ഫല പ്രദമാവാത്തതും ഒരു കാരണമാണ്.
അതുപോലെ എന്തുകൊണ്ട് ഫയല്‍ ഷെയറിങ് നിരോധിച്ചു കൂടാ എന്ന് ചിലരെങ്കിലും സംശയിച്ചു പോവും. കാരണം അതോടു കൂടി ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമാവില്ലേ എന്നും തോന്നാം. ഫയല്‍ ഷെയറിങ് ഒരു വെക്തിയുടെ അധികാരമാണ് അല്ലെങ്കില്‍ അവകാശമാണ്. അതുകൊണ്ട് തന്നെ അതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല. എന്നാല്‍ കോപ്പിറൈറ്റ് പ്രോട്ടെക്റ്റ് ചെയ്യപ്പെട്ട ഫയലുകള്‍ കൈമാറ്റം ചെയ്യപ്പെട്ടാല്‍ അത് വ്യാജനോട്ടുണ്ടാക്കുന്നത് പോലെ അത്യന്തം ഗുരുതരമായ കാര്യമാണ്. വെറുതെ കോപ്പിറൈറ്റ് എന്ന് എഴുതുന്നതല്ല കോപ്പി റൈറ്റ് രജിസ്റ്റര്‍ ചെയ്യണം എന്നും ഒന്നറിഞ്ഞു വെക്കുന്നത് നന്നായിരിക്കും. പക്ഷെ എങ്കില്‍ ഈ ടോറന്റ് എന്നാ പ്രോട്ടോകോള്‍ ഒഴിവാക്കിയാല്‍ പോരെ എന്നും സാധാരണക്കാര്‍ക്ക് തോന്നാം. കാരണം എങ്കില്‍ ഈ പ്രശ്നം ഒഴിവാകുമല്ലോ.
ഇതൊരു ഗുണകരമായ ടെക്നോളജി ആണ്. നിരവധി ലിനക്സ് വകഭേദങ്ങള്‍ ഈ സങ്കേതം ഉപയോഗിച്ച് കൈമാറ്റം ചെയ്യപ്പെടുന്നു. അതുപോലെ തന്നെ ചില സൈറ്റുകള്‍ കോപ്പിറൈറ്റ് ചെയ്യപ്പെടാത്ത ഫയലുകള്‍ കൈമാറ്റം ചെയ്യാനും ഇതേ ടെക്നോളജി ഉപയോഗപ്പെടുത്തുന്നു. അതുപോലെ നിരവധി ആളുകള്‍ തങ്ങളുടെ കോപ്പിറൈറ്റ് ചെയ്യപ്പെടാത്തതോ അല്ലെങ്കില്‍ കോപ്പിറൈറ്റ് ചെയ്യാന്‍ ആഗ്രഹിക്കാതെ സൌജന്യമായി ആളുകള്‍ക്ക് ലഭ്യമാക്കാന്‍ ആഗ്രഹിക്കുന്ന ഫയലുകളോ കൈമാറാനോ ഈ സങ്കേതം ഉപയോഗിക്കുന്നു.
ഇനി ഇത്ര ഭയാനകമാണ് കോപ്പി ചെയ്യപ്പെടുന്നത് അഥവാ പൈറേറ്റ് ചെയ്യുന്നത് എങ്കില്‍ സി.ഡി.കള്‍ ഇറക്കുമ്പോള്‍ തന്നെ അങ്ങനെ ചെയ്യാന്‍ കഴിയാത്ത രീതിയില്‍ ഇറക്കിക്കൂടെ എന്നോട് ചോദ്യമുയരാം. അതെ.അങ്ങനെ ഒരു ശ്രമം നടന്നിരുന്നു നടക്കുന്നുമുണ്ട്. പക്ഷെ എതു പുതിയ സങ്കേതം വന്നാലും ടെക്നോളജി ഉപയോഗിച്ച് കോപ്പി ചെയ്യാനുള്ള ശ്രമം വിഫലമാക്കുവാന്‍ ശ്രമിച്ചാലും അതിന്റെ പരാജയപ്പെടുത്തി കോപ്പി ചെയ്യുന്ന തലച്ചോറുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്ള കൈമാറ്റം ചെയ്യപ്പെടല്‍ തടയാനാണ് ഇപ്പോള്‍ കമ്പനികള്‍ ശ്രമിക്കുന്നത്. ഇത് അതിന്റെ തുടക്കം എന്ന് കരുതാം.
ഇതേ പൈറേറ്റ്ബേയുടെ ഉപയോഗവും കുറ്റമായതിനാല്‍ അതുപയോഗിക്കുന്നവരെ ട്രാക്ക് ചെയ്യാനും ഉള്ള അധികാരികളുടെ ശ്രമത്തെ തടയാന്‍ ഐപ്രിഡേറ്റര്‍ എന്നൊരു ടെക്നോളജിയും പൈറേറ്റ്ബേയുടെ ഉടമകള്‍ കൊണ്ടുവന്നു. അതായത് ഈ സങ്കേതം ഉപയോഗിച്ച് അവരുടെ സൈറ്റ് ഉപയോഗിച്ചാല്‍ ഉപയോഗിക്കുന്നവരുടെ പേരോ, ഐപിയോ തുടങ്ങി ഒന്നും ആര്‍ക്കും ട്രേസ് ചെയ്യാന്‍ കഴിയില്ലേന്നാതാണ് ഇതിന്റെ പ്രയോജനം( ഇതൊരു വി.പി.എന്‍. അഥവാ വിര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് ) ആണ്. അതുകൊണ്ട് തന്നെ ഉപഭോക്താവിന് തലവേദനകള്‍ ഇല്ലാതെ ഡൌണ്‍ലോഡ് ചെയ്യാം എന്ന് സാരം പക്ഷെ ഇതിനു അല്പം പണം മുടക്കേണ്ടി വരും.
അതുപോലെ ഈ വിധിയുടെ ഒരു പ്രത്യേക പരമാര്‍ശം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അതായത് പ്രസ്തുത സൈറ്റിന്റെ ഉടമകള്‍ ധനസമ്പാദനത്തിന് ഈ ടെക്നോളജി ഉപയോഗിച്ചുവെന്നും അങ്ങനെ പൈറസിയിലൂടെ പണമുണ്ടാക്കിയെന്നും കോടതി കണ്ടെത്തി. അപ്പോള്‍ ഈ ടെക്നോളജിയോ അല്ലെങ്കില്‍ സമാനടെക്നോളജികളോ ഉപയോഗിക്കുകയും പണമുണ്ടാക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്‌താല്‍ എന്തെന്നൊരു ചോദ്യമുയരും. അതുപോലെ തന്നെ ഇവരുടെ വി.പി.എന്‍. ഉപയോഗിക്കാനും മാസാമാസം ചെറിയ തുക അടയ്ക്കേണ്ടി വരും. അങ്ങനെയും ഇവര്‍ ഇതിലൂടെ പണം കണ്ടെത്തുന്നു.
എന്തായാലും ഈ കേസ് തങ്ങളുടെ വിജയങ്ങളുടെ തുടക്കം ആണെന്ന് കുത്തകള്‍ കരുതുന്നു. പക്ഷെ ഈ കേസ് ഫയല്‍ ഷെയറിങ് എന്നെന്നേക്കുമായി നിര്‍ത്തപ്പെടുമോ എന്ന് കാത്തിരുന്നു കാണാം.
ALLWAYS REMEMBER PIRACY IS CRIME
Monday, April 20, 2009
Subscribe to:
Post Comments (Atom)
1 comment:
Found this interesting post in pirate bay!!!!! under Legal threats against The Pirate Bay!!!!
"So the first verdict finally came, almost 3 years after the raid. You might have heard about it in the news...
You, our beloved users, know that this little speedbump on the information super highway is nothing more than just, a little bump. Todays verdict has already been appealed by us and will be taken to the next level of court (and that will take another 2 or 3 years!)
The site will live on! We are more determined than ever that what we do is right. Millions of users are a good proof of that.We have seen that some people that we dont know have started collecting donations for us, so we can pay those silly fines. We firmly ask you NOT to do this. Do not gather or send any money. We do not want them since we will not pay any fines!
If you really want to help out, here is a list:
* Seed those torrents a little bit more than you usually do!* Buy a t-shirt and show the world where your sympathy is.
* If you live in Europe, vote in the election for the EU parliament in June.
* Continue to build the internets! Start more bittorrent sites, blog more, start your own lobby group, create, remix, mash up and continue to grow more heads on this amazing hydra that we know as the internets!
* Do not be afraid of using the network. Invite your friends to this and other file sharing systems. Calm people down if they're upset. We need to stay united.And say it loud say it proud! We are all The Pirate Bay!
Posted 04-19 22:42 by tpbFtw"
Post a Comment