റെസ്ലിംഗ് വ്യാജമോ എന്നപേരില്‍ ഒരു സഹബ്ലോഗിണിയുടെ പോസ്റ്റ് കണ്ടപ്പോള്‍ ഇതിടണം എന്ന് തന്നെ തോന്നി. കാരണം കൂതറ തിരുമേനി ഈ പ്രോഗ്രാം കണ്ടുതുടങ്ങിയിട്ടു വര്‍ഷം പതിനേഴായി.ഒരിക്കല്‍ ഇത് നേരിട്ട് കാണാനും കൂതറ തിരുമേനിയ്ക്ക് അവസരം ഉണ്ടായി. എവിടെ വെച്ചോ, എന്നോ എന്ന് പറയാന്‍ തല്‍ക്കാലം നിവൃത്തിയില്ല. അതും ഇതിന്റെ പ്രാമാണീകരണവുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍ അത് പറയേണ്ട കാര്യവുമില്ല. കേവലം സാന്ദര്‍ഭികമായി പറഞ്ഞുവെന്നു മാത്രം.
ഒരു കളിയെ (ഇവിടെ റെസ്ലിങ്ങിനെ) വിമര്‍ശിക്കുന്നതിനു മുമ്പേ എന്താണ് സംഭവം എന്നാ സാമാന്യ ബോധമെങ്കിലും വേണം. അതിന്റെ അര്‍ഥം ഡബ്ല്യൂ .ഡബ്ല്യൂ.ഇ.(W.W.E) ചാമ്പ്യന്‍ ആവണമെന്നോ ഒളിമ്പിക് ചാമ്പ്യന്‍ ആവണമെന്നോ കൂതറ തിരുമേനി പറയില്ല. കേവലം സാമാന്യ ജ്ഞാനം വേണം എന്ന് മാത്രം.
റെസ് ലിംഗ് അഥവാ മല്ലയുദ്ധം പണ്ടേയുള്ള ഗുസ്തി പിടുത്തത്തിന്റെ ആധുനിക രൂപം തന്നെ യാണ്. Entertainment എന്ന പേര് സൂചിപ്പിക്കുന്നത് പോലെ അഥവാ വിനോദത്തിനാണ് ഇവിടെയും മുന്‍തൂക്കം.
കേവലം മലര്‍ത്തിയടിക്കല്‍ മാത്രമല്ല ഗുസ്തി. ഗ്രീക്കോറോമന്‍, ഫ്രീസ്റ്റൈല്‍, സബ്മിഷന്‍, ബീച്ച് രേസ്ലിംഗ്, സാമ്പോ തുടങ്ങി പഞ്ച ഗുസ്തി വരെ വരുന്നു ഇതിന്റെപരിധിയില്‍. ഇതില്‍ ഗ്രീക്കോ റോമനും ഫ്രീ സ്റ്റൈലും ഒളിമ്പിക്സിനും മത്സര ഇനം തന്നെ. അതുകൊണ്ട് അവയും വ്യാജമോ? അതുകൊണ്ട് തന്നെ തലക്കെട്ടില്‍ റെസ് ലിംഗ് വ്യാജമോ എന്നാ ചോദ്യം വെറും തെറ്റിദ്ധാരാണാജനകം തന്നെ.
ആയുധരഹിതമായ ഗുസ്തി പ്രാചീന കാലം മുതല്‍ മിക്ക രാജ്യത്തിലും നിലനിന്നിരുന്നു. രാജാക്കന്മാരുടെ വിനോദത്തിനും യുദ്ധത്തിനുള്ള മല്ലന്മാരെ ഒരുക്കാനും തുടങ്ങി നിരവധി ആവശ്യത്തിന് ഗുസ്തികള്‍ നടന്നിരുന്നുവേന്നതിനു ചരിത്രം ഉണ്ട്. ഷായി ജിയാ എന്നത് പ്രാചീന ചീന ഗുസ്തി സമ്പ്രദായം ആയിരുന്നു. ഇന്ത്യയിലും ഫ്രീ സ്റ്റൈല്‍,ഗാട്ടാ തുടങ്ങിയ ഗുസ്തികള്‍ ഒരുപക്ഷെ മിക്കവരും കേട്ടിട്ടുണ്ടായിരിക്കും.
ആദ്യം വേള്‍ഡ് വൈഡ് റെസ്ലിംഗ് ഫെഡറേഷന്‍ (WWWF)എന്നപേരില്‍ തുടക്കംകുറിച്ച രേസ്ലിംഗ് പിന്നീട് വേള്‍ഡ് റെസ്ലിംഗ് ഫെഡറേഷന്‍ (WWF) എന്നപേരില്‍ നടത്തിയെങ്കിലും പിന്നീട് വേള്‍ഡ് വൈല്‍ഡ് ഫണ്ടിന്റെ പേരിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടൈന്മെന്റ് (WWE) എന്നാ പേരില്‍ മാറ്റം നടത്തി നടത്തപ്പെടുന്നു..
ഇന്ന് ലോകമ്പെമ്പാടും കാഴ്ചക്കാര്‍ ഉള്ള ഈ മത്സരം വ്യാജമാണോ എന്നറിയാന്‍ ആദ്യം എന്താണ് ഈ കമ്പനി എന്നറിയണം. ഇത് ഒരു പ്രധാനമായും ഒരു വിനോദം ഉദ്ദേശിച്ചു നടത്തപ്പെടുന്ന ഒരു മത്സരയിനം സംഘടിപ്പിക്കുന്ന കമ്പനി മാത്രമാണ്. മിക്ക കായിക മത്സരങ്ങളില്‍ നിന്നും റിട്ടയര്‍ ചെയ്യപ്പെടുന്ന കായിക താരങ്ങളെ ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന ഒരു മത്സര പരിപാടികള്‍ ആണ്.
പക്ഷെ ഒളിമ്പിക് ഗുസ്തിയില്‍ സ്വര്‍ണ്ണം നേടിയ കുര്‍ട്ട് ആങ്കിളിനെ പോലെയുള്ളവരും ഒളിമ്പിക് പവര്‍ ലിഫ്ടിംഗ് മെഡല്‍ ജേതാവായ മാര്‍ക്ക് ഹെന്‍ട്രിയും ഇവിടെ മത്സരിക്കുന്നു. അവരും വെറും തട്ടിപ്പുകാരാണോ.
പക്ഷെ എങ്ങനെ ഈ മത്സരങ്ങള്‍ നടത്തപ്പെടുന്നുവെന്നു മനസ്സിലാക്കുക. ഇവിടെ എല്ലാ മല്ലയുദ്ധക്കാരും കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരാണ്. മുപ്പതിനായിരം ഡോളര്‍ മുതല്‍ രണ്ടു മില്ല്യന്‍ ഡോളര്‍ വരെ വാര്‍ഷിക ശമ്പളത്തില്‍ ജോലിചെയ്യുന്ന കൂലിക്കാര്‍ മാത്രം. ഡബ്ല്യൂ.ഡബ്ല്യൂ. ഇ. റോ, സ്മാക്ക് ഡൌണ്‍, ഈസി.ഡബ്ല്യൂ. (RAW, SMACK DOWN, &ECW) എന്നിങ്ങനെ മൂന്നു ബ്രാന്‍ഡ് ആയി തിരിച്ചിരിക്കുന്നു. മുമ്പ് ടെഡ് ടാര്‍ണരുടെ ഡബ്ല്യൂ.സി.ഡബ്ല്യൂ.(WCW) ഡബ്ല്യൂ.ഡബ്ല്യൂ. ഇ. ചെയര്‍മാന്‍ വിന്‍സ് കെന്നഡി മക്മാന്‍ വിലയ്ക്ക് വാങ്ങിയപ്പോള്‍ തീര്‍ത്തതാണ് ഈ ഈ.സി.ഡബ്ല്യൂ. അങ്ങനെ അമേരിക്കന്‍ റെസ്ലിംഗ് എന്നാല്‍ മക്മാന്‍ എന്നാ സ്ഥിതി വന്നപ്പോള്‍ കുറെ താരങ്ങള്‍ വിമതരായി ചേര്‍ന്ന് രൂപീകരിച്ചതാണ് ടി.എന്‍.എ. അഥവാ ടോട്ടല്‍ നോണ്‍ സ്റ്റോപ്പ് റെസ്ലിംഗ്(TNA) . രണ്ടിന്റേയും പ്രവര്‍ത്തന രീതി ഒന്നായതിനാല്‍ ഡബ്ല്യൂ.ഡബ്ല്യൂ. ഈ .യെ ക്കുറിച്ച് മാത്രം പറയാം.
ഇതൊരു സ്വകാര്യ കമ്പനി ആയതുകൊണ്ട് തന്നെ പ്രേക്ഷകവൃന്ദത്തിന് ആനന്ദം നല്‍കുന്നതില്‍ മാത്രമാണ് പ്രധാന പരിഗണന.കാരണം പ്രേക്ഷകരാണല്ലോ ഇവരുടെ വരുമാനമാര്‍ഗം. ജിം.റോസ്സിനെയും ടൈലറെയും പോലെയുള്ളവര്‍ ഓരോ ബ്രാണ്ടിനു വേണ്ടി പ്രോഗ്രാം നിര്‍മ്മിക്കുകയും സ്ക്രിപ്റ്റ് അഥവാ തിരകഥ രചിക്കുകയും ചെയ്യുന്നു. അതായത് നാം കാണുന്ന ഓരോ മത്സരവും എങ്ങനെ അവസാനിക്കണമെന്ന് മുമ്പേ തീരുമാനിക്കപ്പെടുന്നു. അത് ചതിയല്ലേ വഞ്ചനയല്ലേ എന്ന് ചോദിച്ചാല്‍ നമ്മുടെ റിയാലിറ്റിഷോയുടെ ചില "നല്ല കലാകാരന്‍" മാര്‍ എസ്.എം.എസ്. കിട്ടി നിലനില്‍ക്കുന്നത് കണ്ടിട്ടില്ലേ. അതുപോലെ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ആളുകള്‍ ജയിക്കുന്ന ഒരു രീതി അവരും അവലംബിക്കുന്ന്വേന്നു മാത്രം. പക്ഷെ പ്രേക്ഷകര്‍ ജയിക്കണമെന്ന് കരുതുന്ന ആളുകളെ ഒന്ന് തോല്‍പിച്ച് പിന്നീട് മറുമത്സരം ഒരുക്കുന്നതും ഇതേ തന്ത്രം തന്നെ.
പക്ഷെ ചില താരങ്ങങ്ങള്‍ അങ്ങനെ അനുസരിക്കണമെന്നില്ല. അള്‍ട്ടിമേറ്റ് വാര്യര്‍(Utlimate Warrior) തന്നെ ഉദാഹരണം. (ഈ വാര്യര്‍ നമ്മുടെ മഞ്ജു വാര്യരുടെ ആരുമല്ല കേട്ടോ.) ചില മത്സരങ്ങളും ചില താരങ്ങളും നിയമങ്ങള്‍ കൂടുതല്‍ അംഗീകരിക്കാത്തവര്‍ ആണ്. പക്ഷെ കാണികള്‍ അവരെ ഇഷ്ടപ്പെടുന്നുവേന്നതും അവരുടെ ഇത്തരം രീതികള്‍ ജനപ്രിയം ആണെന്നതിനാലും അതിനെ കമ്പനിയും അംഗീകരിക്കുന്നു. കാരണം ഇതിനെയെല്ലാം വിശദീകരിച്ചു പഠിക്കാന്‍ വലിയ റിസേര്‍ച്ച് ആന്‍ഡ് അനലൈസിംഗ് വിങ്ങും അവര്‍ക്കുണ്ട്. ചിലപ്പോള്‍ മത്സരങ്ങള്‍ കാര്യമാവുകയും അതുപോലെ അപടകടങ്ങളും സംഭവിക്കാറുണ്ട്.
മുന്‍താരവും കനേഡിയന്‍ സൂപ്പര്‍താരവുമായിരുന്ന ബ്രെറ്റ് ഹാര്‍ട്ടിന്റെ (Bret the 'Hitman' Heart) സഹോദരന്‍ ഓവന്‍ ഹര്‍ട്ട് (Owen Hart) കൊല്ലപ്പെട്ടതും ഇത്തരം മത്സരത്തിന്റെ മുന്നോടിയായിട്ടായിരുന്നു. അതുപോലെ മുന്‍പേ രചിക്കപ്പെടുന്ന തിരക്കഥകള്‍ പല വേഷങ്ങളും താരങ്ങളെ അണിയിക്കുന്നു. ഇന്നത്തെ അണ്ടര്‍ടേക്കര്‍ (Undertaker) ശാസ്ത്രകിയ നടന്നു വിശ്രമിക്കുമ്പോള്‍ അണ്ടര്‍ടേക്കര്‍ ആയി മറ്റൊരാളെ അവതരിപ്പിച്ചതും ഇതേ തന്ത്രം തന്നെ. ആ ഡൂപ്ലികെറ്റ് അണ്ടര്‍ടേക്കര്‍ ഒരിക്കല്‍ ഒരു ഹിന്ദി സിനിമയിലും അഭിനയിച്ചിരുന്നു. ഇതേപോലെ കെയിന്‍ (kayne) എന്നപേരില്‍ ഒരാളെ അണ്ടര്‍ടെക്കരുടെ സഹോദരനായി അവതരിപ്പിക്കുന്നു. ഇതേ താരം മുമ്പ് മറ്റൊരു പേരില്‍ വന്നിരുന്നു. ഇത്തരം വേലകള്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ.യുടെ പരസ്യ തന്ത്രം തന്നെ. എന്നാല്‍ അബ്ദുള്ള ബച്ചര് (Abdulla the Butcher), കമാല (Kamala) തുടങ്ങിയ ഗുസ്തിക്കാര്‍ രക്തപങ്കിലിതമായ മത്സരങ്ങള്‍ നടത്തിയവര്‍ ആയിരുന്നു.
അമിതമായി വേദനസംഹാരികളും, ഉത്തേജനമരുന്നുകളും, മയക്കു മരുന്നുകളും ഉപയോഗിച്ച് മത്സരിക്കുന്നവരുടെ എണ്ണം വളരെയാണ്. അതുകൊണ്ട് തന്നെ അവരുടെ മത്സരങ്ങള്‍ പലപ്പോഴും രക്ത ചോരിച്ചിലില്‍ അവസാനിക്കുന്നു. ഇങ്ങനെ മയക്കുമരുന്നിന്റെയും വേദന സംഹാരികളുടെയും അമിതോപയോഗം കാരണം മരിച്ചവരുടെ എണ്ണം നിരവധിയാണ്. ഇതിനെതിരെ അന്വേഷണം വളരെ തവണ അമേരിക്കയില്‍ നടന്നു കഴിഞ്ഞു. ഒപ്പം ഭാരവും മാംസപേശികളുടെ നിര്‍മ്മാണവും നടക്കാന്‍ കൂടുതലായി ഉപയോഗിക്കുന്ന സ്റ്റീ റോ യിഡ് ഉപയോഗത്തെയും കുറിച്ച് ഈ കമ്പനിയ്ക്ക് നേരെ അന്വേഷണം നടത്തുകയുണ്ടായി.ഇതിന്റെ അമിതോപയോഗത്താലും നിരവധി പേര്‍ മരണമടഞ്ഞു.
മെക്സിക്കോയില്‍ നിന്ന് നിരവധി പേര്‍ ഈ കമ്പനിയുടെ എല്ലാവര്‍ഷവും ഗുസ്തിക്കാരെ തെരഞ്ഞെടുക്കുന്ന സെലെക്ഷന്‍ ട്രയലില്‍ ജോലികിട്ടി ഗുസ്തിക്കാര്‍ ആവുന്നുണ്ട്. ഇന്ത്യയിലെ "കാളി" (the Great Khali) എന്നാ ഗുസ്തിക്കാരനും ഇപ്പോള്‍ ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നു. ടൈഗര്‍ അലി സിങ്ങിനെ (Tiger Ali Singh) പോലെ ഇന്‍ഡോ കനേഡിയന്‍ ഗുസ്തിക്കാരും ഇവിടെ ജോലിചെയ്യുന്നു.
ഇനി അര്‍ദ്ധ നഗ്നകളായ സുന്ദരികളെ ദിവാസ് (WWE DIVAS) എന്നാ പേരില്‍ ഗുസ്തിയ്ക്കായി എടുക്കാറുണ്ട്. എന്തായാലും വെറും നമ്പരുകള്‍ ആണെന്ന് തോന്നുന്നെങ്കില്‍ ഒന്ന് ശ്രമിക്കുന്നത് നന്നായിരിക്കും. കാരണം ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയരുടെ ശമ്പളത്തെക്കള്‍ കൂടുതല്‍ ഒരു ഗുസ്തിക്കാര്‍ക്ക് കിട്ടുന്നുണ്ട്.
കൂതറ തിരുമേനി ഒരു ലോല ഹൃദയനാണ്. അതുകൊണ്ട് രക്തം ചൊരിയുന്ന മത്സരങ്ങള്‍ ഇതില്‍ എംബഡ് ചെയ്ത് കാണിക്കാന്‍ വെഷമം ഉണ്ട്. കാണേണ്ടവര്‍ ഈ ലിങ്കുകളില്‍ ക്ലിക്കി കണ്ടോളൂ.
March 1, Match 2, Match 3 , Match 4, Match 5
ഓഫ് ടോക് : ചങ്ക് പറിച്ചു കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്ന് പറയല്ലേ. തിരുമേനി നേരിട്ട് കണ്ട മത്സരത്തിനും ഒരു രക്തചൊരിച്ചില്‍ ഉണ്ടായിരുന്നു. അവസാനം രണ്ടു മല്ലന്‍മാരെയും ആശുപത്രിയിലോട്ടു കെട്ടിയെടുത്തതും നേരില്‍ കണ്ടു. എല്ലാം അങ്ങനെ എന്നല്ല പറയുന്നത്.പിന്നെ റെസ്ലിംഗ് വ്യാജമോ എന്നാ തലക്കെട്ടിനെക്കാള്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ. റെസ്ലിംഗ് വ്യാജമോ എന്ന് വേണമായിരുന്നു കൊടുക്കാന്‍.അല്ലെങ്കില്‍ കഴിഞ്ഞ ബീജിംഗ് ഒളിമ്പ്സ്കില്‍ 66 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഓട്ടു മെഡല്‍ നേടിയ സുശീല്‍ കുമാറിനോട് വരെ കാണിക്കുന്ന ഒരു നന്ദി കേടാവും അത്. ഓട്ടു മെഡല്‍ ആയാലും കിട്ടിയത് നമ്മുടെ രാജ്യത്തിന് വേണ്ടിയല്ലേ.
Thursday, April 16, 2009
Subscribe to:
Post Comments (Atom)
13 comments:
////"ആദ്യം വേള്‍ഡ് വൈഡ് റെസ്ലിംഗ് ഫെഡറേഷന്‍ (WWWF)എന്നപേരില്‍ തുടക്കംകുറിച്ച രേസ്ലിംഗ് പിന്നീട് വേള്‍ഡ് റെസ്ലിംഗ് ഫെഡറേഷന്‍ (WWF) എന്നപേരില്‍ നടത്തിയെങ്കിലും പിന്നീട് വേള്‍ഡ് വൈല്‍ഡ് ഫണ്ടിന്റെ പേരിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടൈന്മെന്റ് (WWE) എന്നാ പേരില്‍ മാറ്റം നടത്തി നടത്തപ്പെടുന്നു.."////
താങ്കള്‍ ഈ പറയുന്നതെല്ലാം വ്യാജം തന്നെയാണ് . അതായതു നേരില്‍ കണ്ടു കൊണ്ടിരിക്കുന്നവരെ പോലും പറ്റിക്കുന്ന തന്ത്രം . അത് അവര്‍ക്ക് വശമുണ്ട് . ചില നല്ല മാസികകളില്‍ ഒക്കെ രേസ്സ്ലിംഗ് ഇനെ കുറിച്ച് വന്നത് വായിച്ചിട്ടുണ്ട് അതില്‍ നിന്നും മനസിലായതാണ് . ഒരാള്‍ മറ്റെയാളെ ഇടിക്കുമ്പോള്‍ എന്തിനാ തറയില്‍ ചുമ്മാ ചവിട്ടുന്നത് ...എന്തിനാ കൃത്രിമമായ വേദന അഭിനയിക്കുന്നത് . ഇതൊക്കെ വ്യാജമെന്ന് വായിക്കുന്നതിനു മുന്‍പ് തന്നെ എനിക്ക് അത് തോന്നിയിരുന്നു . യാദൃചികമായ അപകടങ്ങള്‍ കൊണ്ട് മരണങ്ങള്‍ ഉണ്ടായേക്കാം . അതായതു മയക്കു മരുന്നും അടിച്ചു വന്നു എന്തെങ്കിലുമൊക്കെ കാണിക്കുമ്പോള്‍ ..
ഇതാണോ ഗുസ്തി ....? അതിനൊരു പാരമ്പര്യം ഉണ്ട് ..സത്യം ഉണ്ട് അല്ലാതെ മയക്കു മരുന്നും അടിച്ചു കൊണ്ടല്ല അതൊക്കെ ചെയുന്നത് . ഡബ്ല്യു .ഡബ്ല്യു.എഫ് പോലെയുള്ളതെല്ലാം കാണിക്കുന്നത് യുക്തിക്കും കായിക സംസ്കാരത്തിനും നിരക്കാത്തതാണ് . ഗുസ്തി , കരാട്ടെ ,പിന്നെ അതിന്റെ വക ഭേദങ്ങള്‍ , ബോക്സിന്ഗ് ഇതിലൊക്കെ സത്യം ഉണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാം .
റെസ്ലിംഗ് എന്നത് വ്യാജമെന്ന് തന്നെയാണ് എന്റെ കൂട്ടുകാരും ഞാന്‍ അറിയുന്നവരും വിശ്വസിക്കുന്നത് .
എന്റെ രാജേഷ്ശിവാ
ഇതാണ് മുന്‍ വിധിയോടെയുള്ള വായനയുടെ കുഴപ്പം. ഡബ്ല്യൂ.ഡബ്ല്യൂ.ഈ. യില്‍ കാണിക്കുന്നതെല്ലാം ഒറിജിനല്‍ ആണെന്ന് വാദിച്ചില്ല ഞാന്‍. താങ്കള്‍ വായിച്ചത് പോലെ ഞാന്‍ വായിക്കുകയും നേരിലും അല്ലാതെയും കാണുകയും ചെയ്യുന്ന ആളാണ്. ഇതിന്റെ അവസാന അക്ഷരത്തിലെ ഇ എന്നത് വിനോദം അഥവാ എന്റര്‍ടെന്‍മെന്റ് ആണ് അതായത് കാണികളെ രസിപ്പിക്കല്‍. ഇത് ഒരു കമ്മിറ്റിയോ സര്‍ക്കാരോ നടത്താതെ ഒരു കമ്പനി തങ്ങളുടെ ജോലിക്കാരെ വെച്ച് നടത്തുമ്പോള്‍ തന്നെ ഇതിന്റെ പൂര്‍ണമായ മത്സര സ്വഭാവം നഷ്ടപ്പെടുന്നു.
പിന്നെ അവസാനം വായിച്ചില്ല അല്ലെ. രേസ്ലിംഗ് വ്യാജം എന്നത് വീണ്ടും ആവര്‍ത്തികാതെ സുഹൃത്തേ. കാരണം അതൊരു കായിക ഇനമാണ് .ഡബ്ലൂ.ഡബ്ല്യൂ.ഇ.എന്നത് വിനോദത്തിനു മുന്‍തൂക്കം കൊടുത്ത ഗുസ്തിയിനമാണ്. പിന്നെ അതിന്റെ ചരിത്രം വ്യാജമാണെന്ന് തോന്നിയത് അവരുടെ സൈറ്റില്‍ തന്റെ കമന്റ് ഇട്ടു പറഞ്ഞോളൂ. തിരുത്തേണ്ടത് കൂതറ തിരുമേനി അല്ല സാക്ഷാല്‍ വിന്‍സെന്റ് കെന്നഡി മക്മാന്‍ എന്നാ ഡബ്ല്യൂ.ഡബ്ല്യൂ.ഈ. ചെയര്‍മാന്‍ ആണ്.
കൂതറ എഴുതിയ പ്വായിന്റ്സും സേതുലക്ഷ്മി എഴുതിയതും തമ്മില്‍ കോണ്ട്രഡിക്ഷന്‍ എന്തെങ്കിലും ഉണ്ടോ.. ഉണ്ടെന്ന് തോന്നിയില്ല. WWEഗുസ്തിക്കാര്‍ നടത്തുന്ന പ്രകടനം കായികം എന്നതിനെക്കാള്‍ തെയാട്രിക്കല്‍ ആണെന്ന് തെളിയിക്കുന്ന കുറച്ച് വീഡിയോകള്‍ ആയിരുന്നു സേതുലക്ഷ്മിയുടെ ബ്ലോഗില്‍. അതാകട്ടെ എത് കൊച്ചുകുട്ടിക്കും അറിയാവുന്ന വിഷയവും (ആ പോസ്റ്റ് ആവശ്യമായിരുന്നോ എന്ന് വേണമെങ്കില്‍ ചോദിക്കാമായിരിക്കും ) തെയാട്രിക്കലായ പരിപാടികള്‍ക്കിടയില്‍ അപകടവും ബ്ലഡ്ഷെഡും ഉണ്ടാകാറുണ്ട്. മോഹന്‍ലാലിന് മരമടിക്ക് ഇടയില്‍ പരിക്കുപറ്റിയിട്ടുണ്ട്. ജയന്‍ മരിച്ചത് സിനിമഷൂട്ടിംഗിനിടയിലാണ്. അതുകൊണ്ട് സിനിമയെ ഒരു കായിക വിനോദമായിട്ട് ആരെങ്കിലും കൂട്ടുമോ. WWE ഗുസ്തി തെയാട്രിക്കല്‍ ആര്‍ട്ടാണോ സ്പോര്‍ട്ടാണോ എന്ന കാര്യത്തില്‍ തര്‍ക്കം ആഗോള തലത്തില്‍ തന്നെ ഉണ്ട്.
ഉപ്പായിക്ക് ബസ്റ്റാന്റില്‍ ഭിക്ഷയെടുക്കലാണ് പണി. അവനൊരു പിച്ചക്കാരനാടാ ശരിക്കും എന്ന് റപ്പായി. അതിന് മറുപടി അയ്യോ അവന്‍ ഒരു കുടുംബം പുലര്‍ത്തുന്നുണ്ട്. അവനു കാലു വയ്യ. അവന്‍ കൊണ്ടുവരുന്നതുകൊണ്ടാ നാലു വയറുകഴിയുന്നത് എന്നൊന്നും അല്ല. ഭിക്ഷക്കാരനെ ഭിക്ഷക്കാരന്‍ എന്നു വിളിക്കാതെ പിച്ചക്കാരന്‍ എന്നു വിളിച്ചതെന്തിനാടാ തെണ്ടീ എന്നു വിളിച്ചു വേണേല്‍ കയര്‍ക്കാം. ദാറ്റ് ഡസ്‌ന്റ് ചെയ്ഞ്ച് എനിതിംഗ്.
പിന്നെ ഒരു പോസ്റ്റിന് മറുപടി ഇടുമ്പോള്‍ പോസ്റ്റ് എഴുതുന്ന ആളിന്റെ ജോലി ആണോ പെണ്ണോ എന്നത് ഒക്കെ വളരെ അത്യാവശ്യമുള്ളപ്പോല്‍ മാത്രം പരാമര്‍ശിക്കേണ്ടതാണ്. ദിവാമാരെ മത്സരത്തിന് കയറ്റുന്നിടത്ത് സേതുലക്ഷ്മി എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന ആള്‍ കുട്ടിനിക്കറിട്ട് ചെന്നാല്‍ ദിവാമാര്‍ക്ക് ചെലപ്പം നാണം വന്നെന്നു വന്നേക്കാം. (സ്റ്റെഫാനി മക്മഹനോക്കെ ആണുങ്ങളെക്കണ്ടാല്‍ നാണിക്കുമോ എന്നൊന്നും ചോയിക്കല്ല്. അതല്ല ഉദ്ദേശിച്ചത്. ഇനി സേതുലക്ഷ്മി പുരുഷനാണോ എന്നു ചോയിച്ചാല്‍.. അതും അല്ല ഉദ്ദേശിച്ചത്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പോസ്റ്റില്‍ നിന്ന് ഒഴിവാക്കണം എന്നു മാത്രമാണ്)
ഗുപ്തരെ ,
കേവലം രേസ്ലിംഗ് വ്യാജമോ എന്ന് ചോദിച്ചാല്‍ അല്ലെങ്കില്‍ ആ തലക്കെട്ടില്‍ ഗുസ്തി എന്നാ കായികയിനം വ്യാജമോ എന്നാ ധ്വനി വരും. അതല്ലല്ലോ ഡബ്ല്യൂ.ഡബ്ല്യൂ.ഈ. പിന്നെ ഇത് എന്താണ് എന്നാണു പറയാന്‍ ശ്രമിച്ചത്.
പിന്നെ സേതു ലക്ഷ്മി ആണാണോ പെണ്ണാണോ എന്നും അവരുടെ തോഴിലെന്തെന്നും അറിയില്ല. വായനക്കാര്‍ക്ക് ഇത്ര നിസ്സരാമായ ഒന്നെങ്കില്‍ എല്ലാ വര്‍ഷവും നടക്കുന്ന സെലെക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത് കൂടെ എന്നെ അര്‍ത്ഥം ഉള്ളൂ. സോഫ്റ്റ് വെയര്‍ പറയാന്‍ കാരണം ഇപ്പോള്‍ റേസ്ഷന്‍ കാരണം അവിടെ തൊഴില്‍ ഏറ്റവും കൂടുതല്‍ പോകുന്നവരും സോഫ്റ്റ്വെയര്‍ ആയതു കൊണ്ട് മാത്രമാണ്.
കാരണം പേരിനു പിന്നില്‍ ആരെന്നു തിരക്കാറില്ല.
ഗുപ്തരുടെ ഉദാഹരണം കലക്കി.
മാര്‍ക്ക് ഹെന്‍റിക്ക് ഒളിമ്പിക്സില്‍ മെഡലൊന്നും കിട്ടിയിട്ടില്ല.
WWE വെറും എന്റര്‍ടെയിന്മെന്റാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ കാണുന്നതിനാല്‍ അസറുദ്ദീനും കൂട്ടരും പറ്റിച്ചപ്പോഴുണ്ടായ തോന്നല്‍ ഉണ്ടാവാറില്ല.
രണ്ടു മാസത്തിനുള്ളില്‍ ഞാനും WWE നേരിട്ടു കാണണമെന്ന് കരുതുന്നു :-)
yeah kuthiravattan,
thanks for the correction he was just a team member in 92 & 96 olympics weight lifting and got medal in panamerican games
sorry for the error
once again thanks
ആ ലേഖനവും ഈ ലേഖനവും വായിച്ചു.
മൊത്തത്തിൽ ഒരു തട്ടിപ്പാണെന്ന് മനസിലാവുന്നു.
കാല്‍ വേലയും മുക്കാല്‍ തട്ടിപ്പും. കാരണം ഒരു കമ്പനിയുടെ വിനോദത്തിനായി നടത്തപ്പെടുന്ന മുന്‍കൂട്ടി തിരകഥ രചിച്ച മത്സരങ്ങള്‍ ആണെങ്കിലും വെറും ഷോ മാത്രം ആണെങ്കില്‍ നമ്മുടെ നാട്ടിലെ ഓരോ മിസ്റ്റര്‍ ഇന്ത്യയും അമേരിക്കന്‍ വിസ ചുളുവില്‍ ലഭിക്കാന്‍ അവിടെ അംഗം ആയേനെ. കാരണം ഓരോ പുതിയ സ്റ്റാറും (അത് കമ്പനി തീരുമാനിക്കും) വരുമ്പോള്‍ കുറെ അടികൊള്ളല്‍ ഗുസ്തിക്കാര്‍ ആവശ്യമാണ്. കുറഞ്ഞത് മുപ്പതിനായിരം ഡോളര്‍ വര്‍ഷം ശമ്പളം കിട്ടുന്ന വെറും ഏഴാം കൂലി ഗുസ്തിക്കാര്‍ തല്ലു കൊള്ളാനും തോല്‍ക്കാനും വേണ്ടി ചേര്‍ക്കപ്പെടുന്നവരാണ്. വെറും ഷോ ആണെങ്കില്‍ അമേരിക്കയില്‍ പെട്രോള്‍ പമ്പിലും ഡെലിവറി ജോലിയും ചെയ്യുന്ന കൂട്ടുകാര്‍ ഒന്ന് ശ്രമിച്ചു നോക്കിയാല്‍ നല്ലതാണ്. ഒന്നും അല്ലെങ്കില്‍ സ്ഥിരവരുമാനം കിട്ടും.
ഗുസ്ഥിക്കും ടെന്‍ സ്പോര്‍ട്ട്സിലെ തട്ടിപ്പ് പരിപാടിക്കും ഒരു പാട് വിത്യസമോണ്ട് മോനെ കൂതരെ
ഈ തട്ടിപ്പിനെ ഗുസ്ഥിയോടു ഉപമിക്കുന്ന നിന്റെ തല്ല്ക് നെല്ലിക്കതലം വെക്കണം
ആശയ ദാരിദ്ര്യം പിടികൂടി എന്ന് മനസിലായി .
ആശയ ദാരിദ്ര്യം ശിവപ്രസാദിനോടു പറയേണ്ട കാര്യമില്ല. പിന്നെ ആദ്യം താങ്കള്‍ എഴുതിയത് എന്തെന്ന് വായിക്കു. അല്ലെങ്കില്‍ ആശാന്‍ പള്ളിക്കൂടത്തില്‍ പോയി മലയാളം വായിച്ചു പഠിച്ചിട്ടു വന്നിട്ട് വായിക്കു. ഗുസ്തി എന്തെന്നും ഡബ്ല്യൂ.ഡബ്ല്യൂ.ഇ. എന്തെന്നും നന്നായി അറിയാം. ഇത്ര ഈസി ആണെങ്കില്‍ മോന്‍ ആ കണ്ഠകൗപീനം അഴിച്ചു വെച്ച് ഒന്ന് ഗുസ്തി പിടിച്ചു നോക്ക്. പിന്നെ കൂതറയുടെ തലയില്‍ നെല്ലിക്കാതളം വെക്കുന്നതിനു മുമ്പേ സ്വശിരസ്സിലെ നെല്ലിക്കാതളം കളയാന്‍ മറക്കല്ലേ.
ഞാനെഴുതിയ പോസ്റ്റിനുള്ള കൂതറയുടെ അവലോകനം വായിക്കാനായത് ഇപ്പോഴാണ്. കൂതറ പറയാനുദ്ദേശിച്ചതും, ഞാന്‍ എഴുതിയതും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമൊന്നുമില്ല. അവലോകനത്തിന് നന്ദി.
അതെ സേതു ലക്ഷ്മി. പക്ഷെ രേസ്ലിംഗ് വ്യാജമോ എന്നാ തലക്കെട്ട് തീര്‍ത്തും ശരിയായില്ല. കാരണം അത് വ്യാജമല്ല. . എന്നാല്‍ ഡബ്ല്യൂ. ഡബ്ല്യൂ. ഇ. ഗുസ്തിയാണെങ്കിലും its preplanned and fabricated.
still it need the skill for wrestling
MR.thirumeni wrestling is 75% real and 25% fake wrestlers.some entertainers are the rest fake wrestlers.top stars are the best and they sacrifice.if you can you just try
Post a Comment