തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, April 15, 2009

82. കൈപ്പള്ളിയെ ഭീഷണിപ്പെടുത്തിയവരോട്

മലയാളം ബ്ലോഗിംഗ് ആരംഭത്തിലെ പരിമിതികളെ അതിജീവിച്ചു വരുന്നതേയുള്ളൂ. മലയാളത്തിന്റെ മറ്റൊരു മാധ്യമായി ബ്ലോഗിനെ ആളുകള്‍ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. പക്ഷെ യാഥാസ്തികരും ബ്ലോഗിനെ പറ്റി വല്ല്യ കാഴ്ചപാടുകള്‍ ഇല്ലാത്തവരും ഇതിനെ പേടിയോടെയാണ് കണ്ടു പോരുന്നതെന്ന് തോന്നുന്നു. സാധാരണ മാധ്യമങ്ങളും ബ്ലോഗും തമ്മില്‍ കൂതറതിരുമെനിയ്ക്ക് തോന്നിയ പ്രധാനവെത്യാസം ബ്ലോഗ് എഴുത്ത് ഒരു ഉടമയുടെ കീഴില്‍ അല്ലാത്തതുകൊണ്ട് തന്നെ ഉടമയുടെ ചായ്‌വ് പത്ത്രത്തിലെന്നപോലെ ബ്ലോഗില്‍ കാണിക്കേണ്ടി വരുന്നില്ല. അതുകൊണ്ട് തന്നെ സ്വതന്ത്രമായും ആത്മാര്‍ത്ഥമായും വിവരങ്ങള്‍ എഴുതുവാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ബ്ലോഗ് നല്‍കുന്നുവേന്നതാണ് വാസ്തവം.

സൗജന്യമായി ലഭിക്കുന്ന സൗകര്യങ്ങളും സങ്കേതങ്ങളും മുതലാക്കി ഒരു മാധ്യമത്തിന്റെ വളര്‍ച്ചയ്ക്ക് തങ്ങളാലാവും വിധം സംഭാവനകള്‍ നല്‍കുന്നതിനുപരി ഒരു പരസ്പരവൈരത്തിന്റെ അതൊരു പക്ഷെ ആശയപരമോ, രാഷ്ട്രീയ,മതപരമോ ആയ അല്ലെങ്കില്‍ മറ്റേതു കാരണങ്ങള്‍ കൊണ്ടോ ശത്രുതയും വിദ്വേഷവും വളര്‍ത്തുന്ന തലങ്ങളില്‍ എത്തിനില്‍ക്കുന്നു ഇന്നത്തെ ബ്ലോഗിംഗ്. അസഹിഷ്ണുതയുടെ ഈ മുഖത്തെ അടിച്ചമര്‍ത്തുക തന്നെവേണം.

ഇത്തരം ഒരു മുഖമാവം ചിത്രകാരന്‍ എന്നാ ബ്ലോഗരുടെയും കേസില്‍ സംഭവിച്ചത്. ഇന്ന് അതിന്റെ തന്നെ മറ്റൊരു രൂപത്തില്‍ കൈപ്പള്ളിയ്ക്ക് ഭീഷണി ഫോണിലൂടെ അറിയിച്ചു മറ്റൊരാള്‍ തന്റെ മനോരോഗത്തിന്റെ വികൃതമുഖം ദൃശ്യമാക്കിയിരിക്കുന്നു.

കൈപ്പള്ളി കൂതറ അവലോകനത്തിന്റെ ആദ്യകാല അംഗങ്ങളില്‍ ഒരാളായിരുന്നു. ഇന്നും കൂതറ തിരുമേനി ബഹുമാനിക്കുന്ന ചില ബ്ലോഗ് എഴുത്തുകാരില്‍ ഒരാള്‍. പുതു ബ്ലോഗര്‍മാര്‍ ആരുടെയെങ്കിലും ഒരു ബ്ലോഗറുടെ പോസ്റ്റ് വായിച്ച ആവേശത്തില്‍ ബ്ലോഗ് എഴുത്ത് തുടങ്ങി പിന്നീട് അസൂയകൊണ്ടോ മറ്റേതെങ്കിലും കാരണം കൊണ്ടോ ഇങ്ങനെ ചെയ്യുമ്പോള്‍ മറന്നു പോവുന്ന ഒന്നുണ്ട്.
മലയാളം യൂണികോഡില്‍ ആദ്യം പോസ്റ്റ് ഇട്ടയാളാണ് കൈപ്പള്ളി. മലയാളം ബൈബിള്‍, പാദമുദ്ര ഓണ്‍ലൈന്‍ നിഘണ്ടു തുടങ്ങി ഒട്ടനവധി നല്ല കാര്യങ്ങള്‍ മലയാളം ബ്ലോഗിനായി അദ്ധേഹത്തിന്റെതായി ഉണ്ട്. ആദ്യകാല മലയാളം ബ്ലോഗ് എഴുത്തുകാരുടെ നിരന്തരമായ പരിശ്രമം കൊണ്ടാണ് ഇന്നുകാണുന്ന ഈ നിലയില്‍ മലയാളം ബ്ലോഗ് എത്തിയത്. യൂണികോഡിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച സിബു, റാല്‍മിനോവ്, കൈപ്പള്ളി, സന്തോഷ്, ഉമേഷ് (ഈ ലിസ്റ്റ് പൂര്‍ണ്ണമല്ല) ആദ്യകാല മലയാളം ബ്ലോഗര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ ഇന്ന് മലയാളത്തിലെ പല ബ്ലോഗ് സൂപ്പര്‍ താരങ്ങളും ഉണ്ടാവില്ലായിരുന്നു.

ഇന്ന് അവരൊക്കെ നല്‍കിയ ഇരിപ്പിടങ്ങില്‍ ഇരുന്നുകൊണ്ട് അവര്‍ക്ക് നേരെ തിരിയുമ്പോള്‍ ഇരിക്കുന്ന ചില്ല മുറിക്കുന്നതിനു സമമാണ്. എന്തുമാധ്യമമായാലും അവിടെ ആശയപരമായ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാവുമ്പോള്‍ അതിന്റെ ആശയപരമായി ഖണ്ഡിക്കുന്നതാണ് മാന്യത. തെറി വിളിച്ചും ഭീഷണിപ്പെടുത്തിയും ആര്‍ക്കും വളരാന്‍ കഴിയില്ല. പകരം തങ്ങളുടെ വികൃതമായ മുഖം ലോകത്തിനു നേരെ കാണിക്കാനേ കഴിയൂ. ഇന്ന് മേല്‍പ്പറഞ്ഞ ബ്ലോഗെഴുത്തുകാര്‍ തങ്ങളുടെ ബ്ലോഗുകളിലും ബ്ലോഗിനുവേണ്ടിയും കൊടുത്ത സംഭാവനകള്‍ കൊണ്ടാണാവരെ നാം ഓര്‍ക്കുന്നത്.

കഴിയുമെങ്കില്‍ അത്തരം സംഭാവനകള്‍ ബ്ലോഗിനായി നല്‍കുവാന്‍ ശ്രമിക്കുക. കൂതറ അവലോകനത്തിനും ഭീഷണികള്‍ പുത്തരിയല്ല. തെറിവിളികള്‍ കെട്ടും ഭീഷണികള്‍ കെട്ടും ഇവിടം വരെയെത്തി. മിക്കവാറും ഭീഷണി കമന്റുകള്‍ പബ്ലിഷ് ചെയ്യാറില്ല. മെയിലില്‍ ഇപ്പോള്‍ വരുന്ന ചില എഴുത്തുകള്‍ കണ്ടാല്‍, അതുവായിച്ചാല്‍ സാമാന്യ ബോധമുള്ള ഒരാള്‍ മയങ്ങി പോവും. കാരണം അത്രകണ്ട് മലീമസമായ എഴുത്തുകള്‍ കിട്ടാറുണ്ട്. പകരം അവരോടു കോപം തോന്നാതെ അവരുടെ സാംസ്കാരിക അപച്യുതി കണ്ടു സഹതാപമാണ് തോന്നാറ്.

താരതമ്യേന നിയമകാര്യങ്ങളില്‍ കേട്ടിടത്തോളം കുഴപ്പം പിടിച്ച ഗള്‍ഫില്‍ നിന്ന് ഫോണ്‍ ചെയ്ത ഒരാള്‍ക്കെതിരെ തിരിച്ചു കേസ് കൊടുത്താല്‍ പാവപ്പെട്ട ആളുകളെയും കുഴപ്പത്തിലാക്കും എന്നും കരുതി കേസ് പിന്‍വലിച്ച കൈപ്പള്ളിയോട് കുറഞ്ഞപക്ഷം ഫോണിലൂടെ മാപ്പ് പറയാനെങ്കിലും മര്യാദ വിളിച്ച മാന്യന്‍ കാണിക്കണം. പണ്ടെവിടോ ഒരു കമന്റില്‍ കൈപ്പള്ളി പറഞ്ഞതോര്‍ക്കുന്നു. ആരോടും ദേഷ്യം വച്ചുകൊണ്ടിരിക്കാത്ത ഒരാളാണ് താനെന്നു. ഇന്ന് വീണ്ടും അത് കൈപ്പള്ളി കാണിച്ചിരിക്കുന്നു. ഈ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് തന്റെ കേസ് മൂലം നിരവധി പേര്‍ ചോദ്യം ചെയ്യപ്പെടുമെന്നും തന്മൂലം വേണമെങ്കില്‍ അവരുടെ ജോലിയ്ക്ക്‌ വേണമെങ്കിലും കുഴപ്പം ഉണ്ടാവും എന്നതിരിച്ചറിവില്‍ കേസ് പിന്‍വലിച്ച കൈപ്പള്ളിയ്ക്കവട്ടെ ഈ മാസത്തിലെ പൊന്‍തൂവല്‍.

ഓര്‍ക്കുക. "ഭീഷണി ഭീരുവിന്റെ സ്വരമാണ്. ധീരന് ഭൂഷണമല്ല."

കൈപ്പള്ളി,

മലയാളം ബ്ലോഗിലെ മുന്‍നിരക്കാരില്‍ പ്രമുഖനായ താങ്കളുടെ ഒപ്പം മലയാളത്തിലെ ബ്ലോഗ് എഴുത്തുകാരായാ ഞങ്ങളുടെ പിന്തുണ എന്നും ഉണ്ടാവും.

13 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഭീഷണിക്കെതിരെ ശക്തമായ പ്രതിഷേധവും എന്റെ എല്ലാ വിധ പിന്തുണയും ഞാന്‍ ഈ അവസരത്തില്‍ അറിയിക്കുന്നു.

ആർപീയാർ | RPR said...

സോളിഡാരിറ്റി...... ഇതാ...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

എന്തെങ്കിലും അഭിപ്രായ വത്യാസമുണ്ടെങ്കില്‍ നേരിട്ട് സംസാരിച്ച് തീര്‍ക്കുക. അഥവാ തീര്‍ക്കാന്‍ പറ്റാത്ത അഭിപ്രായ വത്യാസമാണെങ്കില്‍, അവനവന്റെ പാട്ടിന് വിടുക. അല്ലാതെ അതിന് ഭീഷണിപ്പെടുത്തുക (അതും അനോണിയായി) എന്നത് ഭീരുക്കളുടെ ലക്ഷണം തന്നെയാണ്. കൈപ്പള്ളി ഒരു വിരുധാഭിപ്രായം പ്രകടിപ്പിച്ചതിന് ഇത്തരത്തിലല്ല പ്രതികരിക്കേണ്ടത്.

കൈപ്പള്ളിക്കെതിരെ വന്ന ഭീഷണിയില്‍ പ്രതിഷേധിക്കുന്നു.

യൂസുഫ്പ said...

കൈപ്പള്ളി ഒരു തുറന്ന പുസ്തകം ആണ്. എന്തും വെട്ടിത്തുറന്ന് പറയും. അത് കൈപ്പള്ളിയുമായി അടുത്തവര്‍ക്ക് അറിയാം.
എന്തെങ്കിലും അലോഹ്യം തോന്നിയെങ്കില്‍, താങ്കള്‍ ചെയ്തത് ശരിയായില്ല എന്ന് തുറന്ന് പറയണം.അല്ലാതെ ഇത്തരം വൃത്തികെട്ട രീതികള്‍ ഒട്ടും നല്ലതല്ല.
ഞാനും എന്‍റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.

കൈപ്പള്ളിയോട് ഒരു വാക്ക്- ബൂലോഗത്തെ നന്മയുടെ കൂട്ടായ്മയിലേക്ക് കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കുക.

കൂട്ടുകാരന്‍ | Friend said...

കൈപ്പള്ളി നിങ്ങള്‍ ഒരു ധീരനാണ് എന്ന് തന്നെയാണ് എന്‍റെ ഉറച്ച വിശ്വാസം. മലയാളികള്‍ക്ക് നിങ്ങള്‍ ചെയ്ത സേവനങ്ങള്‍ മലയാളം ഉള്ളിടത്തോളം കാലം ആരും മറക്കില്ല. പക്ഷെ.. നിങ്ങള്‍ ബ്ലോഗ് ലോകത്ത് നിന്നും പിന്മാറുന്നത് ഒട്ടും ശരിയല്ല. നിങ്ങളുടെ സാന്നിധ്യം ഇവിടെ ആവശ്യമുണ്ട് . തീര്‍ച്ചയായും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉരുകി ഒലിച്ചു പോകുന്നതാണോ നിങ്ങള്‍ക്ക് മലയാളത്തോടുള്ള സ്നേഹം? ബ്ലോഗ് പൂട്ടി വച്ചിരിക്കുന്ന കൈപ്പള്ളിയുടെ നടപടിയൊട് ഒട്ടും യോജിപ്പില്ല.

മാണിക്യം said...

മലയാളം യൂണികോഡില്‍ ആദ്യം
പോസ്റ്റ് ഇട്ടയാളാണ് കൈപ്പള്ളി.
മലയാളം ബൈബിള്‍,പാദമുദ്ര ഓണ്‍ലൈന്‍ നിഘണ്ടു തുടങ്ങി ഒട്ടനവധി നല്ല കാര്യങ്ങള്‍ മലയാളം ബ്ലോഗിനായി അദ്ധേഹത്തിന്റെതായി ഉണ്ട്....


ശ്രീ കൈപ്പള്ളിയെ അറിയുന്ന ആരും അദ്ദേഹത്തെ ബഹുമാനിക്കും,അദ്ദേഹത്തിന്റെ സംഘടനാപാടവവും സൌഹൃതവും അനുഭവിച്ചവര്‍ അതുമറക്കാനിടയില്ല.
അഭിപ്രായ വിത്യാസം ഉണ്ടാവാം അതിനു ഭീഷണിയല്ല മാര്‍ഗം. ഭീഷണിക്ക് കൈപ്പള്ളി ചെവികൊടുക്കരുത്.
സധൈര്യം ബൂലോകത്ത് നിറഞ്ഞ സാന്നിധ്യമായി നിലകൊള്ളുക.

കൈപ്പള്ളിയുടെ സന്മനസ്സിനു മുന്നില്‍ പ്രണാമം.

Melethil said...

ഞാനും പ്രതിഷേധിയ്ക്കുന്നു.
കൈപ്പള്ളി, പ്ലീസ് പോകരുത് .

ജയകൃഷ്ണന്‍ കാവാലം said...

എന്‍റെയും പ്രതിഷേധം അറിയിക്കുന്നു.

ഉത്തരം മുട്ടുന്നവരുടെ അവസാന ആയുധമാണ് തെറിവിളി. അവര്‍ വെറും ഭീരുക്കള്‍ മാത്രമാണ്. സഹതാപം മാത്രം അര്‍ഹിക്കുന്നവര്‍.

മൂലന്‍ said...

ഈ വിഷയം ഇവിടെ ഒരു പോസ്റ്റ് ആക്കി ഇട്ട കൂതറതിരുമെനിക്കൊരു സല്യൂട്ട്. താങ്കള്‍ പറഞ്ഞതിനോട് എല്ലാ വിധത്തിലും യോജിക്കുന്നു. മറഞ്ഞിരുന്നു തെറി വിളിക്കുന്നവരെ ആ വിലയില്‍ തന്നെ കണ്ടാല്‍ മതി. നല്ല ഒരു ബ്ലോഗ് എവെന്റ്നെ നശിപ്പിച്ചു ഈ അനോണികാള്‍്‍ എന്ന് പറഞ്ഞാല്‍ മതിയല്ലോ.. feeling really sorry about that..

kadathanadan said...

ബഹു:കൈപ്പള്ളിക്ക്‌ നേരെയുണ്ടായ ഭീഷണിക്കെതിരെ വ്യാപകമായി ഉയരുന്ന പ്രതിക്ഷേധത്തിൽ പങ്കു ചേരുന്നു."ഏതു വിയോജിപ്പുകളുടേയും സ്വാതന്ത്ര്യവും,ഉത്തരവാദിത്വപൂർണ്ണമായ സംവാദങ്ങളുടെയും ഇടം" എന്നായിരിക്കണം നമ്മുടെ ബ്ലോഗ്‌ മാധ്യമരംഗത്തെ വിനിമയ പരികൽപന...തീർച്ചയായും ചിന്തയേയും വിവേകത്തേയും ഇല്ലായ്മ ചെയ്യുന്ന സാംസ്കാരിക രംഗത്തെ കടന്നാക്രമങ്ങളെ ചെറുത്ത്‌ തോൽപിക്കേണ്ടതുണ്ട്‌...ആശയത്തെ ആശയം നേരിടാൻ കൈപ്പള്ളി കാണിച്ച മുൻ കൈ മാതൃകാപരമാണ്.കഴിയുമെങ്കിൽ തുടങ്ങിവെച്ച കവിതാ ചർച്ച[70കളിൽ പരിഹരിക്കപ്പെട്ടതാണെങ്കിൽകൂടി]ആരോഗ്യപരമായി മുന്നോട്ട്‌ കൊണ്ടുപോകാവുന്നതാണെന്നും തോനുന്നു.

Radheyan said...

ഭീഷണി അതും അജ്ഞാത ഭീഷണി ഊച്ചാളിത്തരത്തിന്റെ ലക്ഷണമാണ്.

ബായെന്‍ said...

പേടിപ്പിക്കാനും പേടിക്കാനും നിന്നുകൊടുത്താല്‍ പിന്നെ ‘ഞാന്‍‘ആരാ ?

ബ്ലോഗിലെ കാര്യങ്ങള്‍ ഇങ്ങിനെ പോയാല്‍ ആരായിരിക്കും അവസാനത്തെ ബ്ലോഗന്‍ ?

ബ്ലോഗ് പൂട്ടിക്കാന്‍ മാത്രം ഭീഷണിക്കു കരുത്തുണ്ടെങ്കില്‍ അത് ഒരു പോസ്റ്റാക്കി പുതിയ ബ്ലോഗ് തുടങ്ങുന്നവരുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായേനെ.

കൈപള്ളി ബ്ലോഗ് പൂട്ടിയത് ഭീഷണിയുണ്ടായിട്ടാണോ, അതോ അദ്ദേഹത്തിനു തന്നിഷ്ടത്തിനു ചെയ്തതാണോ എന്നോ നിശ്ചയമില്ല.

ഇനി, അഥവാ, ഭീഷണികൊണ്ടാണ് ബ്ലോഗ് പൂട്ടിയതെങ്കില്‍, ദേ, നമ്മള്‍ കുറേ ആള്‍ക്കാരുകൂടി ഭീഷണിപ്പെടുത്തി ബ്ലോഗ് തുറപ്പിക്കുന്നതായിരിക്കും. ജാഗ്രതൈ.

ജോ l JOE said...

കൈപ്പള്ളിക്കെതിരെ വന്ന ഭീഷണിയില്‍ പ്രതിഷേധിക്കുന്നു.