തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, April 25, 2009

87.കത്തോലിക്കാ സഭയിലെ മുട്ടനാടുകള്‍ക്ക് വേണ്ടിയുള്ള ഇടയലേഖനം.

(മുമ്പൊരിക്കല്‍ പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ കുറ്റവാളികളോടുള്ള സ്നേഹവും അഭയോടുള്ള അവഗണനയും കാണുമ്പോള്‍ വീണ്ടും ഇട്ടുപോവുന്നു.)

പ്രിയ അച്ചന്മാരായ മുട്ടനാടുകളെ.ഈ ഇടയലേഖനം നേരെ പോപ്പിന്‍റെ അടുത്തുനിന്നും വന്നതായതുകൊണ്ട് ഇടവകയിലെ വിശ്വാസികളായ കുഞ്ഞാടുകളെ വായിക്കുവാന്‍ അനുവദിക്കാതിരിക്കുക..

ലോകത്തിലെ ക്രിസ്ത്യന്‍ സമൂഹത്തില്‍ പകുതിയോളം വരുന്നതും ലോകജനസംഖ്യയുടെ ആറില്‍ഒന്നും വരുന്ന നമ്മുടെ സഭയില്‍ രണ്ടായിരത്തിഎഴുനൂറ്റി എണ്‍്പത്തിരണ്ടു രൂപതകളും ഇരുപത്തിമൂന്ന് പ്രാര്‍ഥനാക്രമങ്ങളും നമുക്കുണ്ട്.ഈയിടെയായി നമുക്കു നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന ആരോപണങ്ങളും പരോക്ഷ ആക്രമണങ്ങളും നമുക്കറിയാമല്ലോ..

സാധാരണ മനുഷ്യരില്‍ നിന്നും തെരഞ്ഞെടുക്കുന്നവരാണ് നമ്മളിലെ എല്ലാവരും തന്നെ..നമ്മുടെ ഏഴ് ലക്ഷത്തി എഴുപതിനായിരം കനാസ്ത്രീകളെയും നാലു ലക്ഷത്തി ആറായിരം അച്ചന്മാരെയും നിയന്ത്രിക്കുക ബുദ്ധിമുട്ടെന്ന് മാത്രമല്ല അസാധ്യം തന്നെയാണ്.കൂടാതെ ആര്‍ച്ച് ബിഷപ്പും,ബിഷപ്പും,കര്‍ദ്ധിനാളും ഒക്കെയായി വേറെയും നാലായിരത്തില്‍പരം വലിയ ആടുകള്‍..നമ്മുടെ സഭയിലെ ഡീക്കന്മാര്‍ തന്നെ ഇരുപത്തിഎട്ടായിരം വരുമെന്നറിയാമല്ലോ..??പിന്നെ പഠിച്ചു കൊണ്ടിരിക്കുന്നവരും,ബ്രദേഴ്സും ഒക്കെയായി പിന്നെയും ലക്ഷങ്ങള്‍...എല്ലാവരെയും നിയന്ത്രിച്ചു പോപ്പിന് വട്ടുപിടിക്കുമെന്നു അദ്ദേഹം ഇവിടെ പ്രസ്താവിക്കുകയുണ്ടായി..

പിന്നെ നമ്മളെല്ലാം പുണ്യവാന്മാര്‍ ആയിരിക്കണം എന്നെല്ലാവര്‍ക്കും എന്താ ഇത്ര നിര്‍ബന്ധം.ആകെപ്പാടെ പുണ്യവാളന്മാരെ തെരഞ്ഞെടുക്കുന്നതിലും സഭ പിശുക്കത്തരം കാട്ടാറുണ്ടല്ലോ..?? അപ്പോള്‍ പിന്നെ ഇത്രയേ ഒക്കൂ..അല്ലാതെന്താ..പിന്നെ ഇതും പറഞ്ഞുകൊണ്ട് ആ നസ്രേത്ത്കാരന്‍ കര്‍ത്താവ് വന്നാല്‍ കാണിച്ചു കൊടുക്കാം.പണ്ടത്തേത് അതിയാന്‍ മറന്നിട്ടുണ്ടാവില്ല..പിന്നെ ഒരു അഭയകൊലക്കേസില്‍ എന്തിന് ഇത്രവിവാദം..

നമ്മുടെ ചിലര്‍ ചെയ്ത പുണ്യ പ്രവര്‍ത്തിയില്‍ പങ്കെടുക്കാതെ മാറിനിന്നു ഭീഷണിപ്പെടുത്തിയ കുറ്റത്തിന് അവള്‍ അതര്‍ഹിക്കുന്നത് തന്നെ.കൊട്ടൂരനും കന്യാസ്ത്രീയും തമ്മില്‍ ബന്ധപ്പെട്ടത്തില്‍ എന്താതെറ്റ്..പൂത്രുക്കയും ചെര്‍ന്നെങ്കില്‍ അതിലും എന്താ തെറ്റ്.പങ്കുവച്ചു കഴിച്ചതിലൂടെ സ്വാര്‍ത്ഥതാ ഇല്ലത്തവരെന്നും തെളിയിച്ചില്ലേ..സഭയിലും പുറത്തും കുറഞ്ഞുവരുന്ന സാഹോദര്യത്തിന്‍റെ ഉത്തമ ഉദാഹരണമല്ലേ അവര്‍ കാട്ടിയത്..ആ മഹത് പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടു ആ വിശുദ്ധ കന്യാസ്ത്രീയുടെ ഭാരം ലഘൂകരിക്കുകായായിരുന്നു അഭയ ചെയ്യേണ്ടിയിരുന്നത്..

അല്ലെങ്കില്‍ തന്നെ കര്‍ത്താവിന്‍റെ പ്രതിപുരുഷന്മാരായ അച്ചന്മാരും കര്‍ത്താവിന്‍റെ മണവാട്ടികളായ കന്യാസ്ത്രീകളും ചേര്‍ന്നൊരു സംഭോഗം തെറ്റാണോ.??സ്വന്തം തൊടിയില്‍ നില്ക്കുന്ന വാഴപ്പഴം തിന്നാന്‍ ഉടമയ്ക്ക് അധികാരം ഇല്ലേ..അഥവാ ഇടവകയില്‍ ഇറങ്ങി ചെയ്താലും എന്താ തെറ്റ്.. അവരെല്ലാം തന്നെ നമ്മുടെ കുഞ്ഞാടുകളല്ലേ.. ഒരു നല്ല മുട്ടന്‍ നില്‍ക്കുമ്പോള്‍ പിന്നെ മറ്റാടുകള്‍ എന്തിന് പുറത്തുപോകണം.?ഇടവകയിലെ ഒരു ആഭാസന്മാര്‍ ചെയ്യുന്ന പോക്രിത്തരങ്ങള്‍ കുമ്പസാര കൂട്ടില്‍ ഇരുന്നു കേട്ടു വെരളിപിടിക്കുന്ന അച്ചന്മാര്‍ പിന്നെ എന്ത് ചെയ്യണം...??

വല്ലപ്പോഴും നടത്തുന്ന ചില വിദേശയാത്രകളില്‍ ചില സെറ്റ്അപ്പുകള്‍ ഒക്കുമെന്നല്ലാതെ എന്നും നടക്കുമോ..??പിന്നെ ബാക്കി എല്ലാവരും കഴിക്കുന്ന ഭക്ഷണവും,വൈനും കുടിച്ചു ജീവിക്കുന്ന അച്ചന്മാരുടെ ഞരമ്പുകളില്‍ ഓടുന്നതും ഒരേ രക്തമെങ്കില്‍ ഒരേ വികാരം ഉണ്ടായാല്‍ എന്താ തെറ്റ്..അവര്‍ പിന്നെന്തു ചെയ്യണമെന്ന ഇവരുടെ വാദം.... കൈ ചോറുണ്ണാന്‍ മാത്രമല്ല എന്നറിയാം.എന്നാലും കലവറയില്‍ കരിമ്പ് ഇരിക്കുമ്പോള്‍ അവര്‍ പഞ്ചസാര കഴിക്കണോ..??

പിന്നെ ഈ കേസ് പോക്കികൊണ്ടുവരാന്‍ ജോമോന്‍ ആരാ.അവനാണോ ഈ ഭൂമിയിലെ കര്‍ത്താവ്..അവന്‍ അഥവാ വല്ല സെറ്റ്അപ്പും വേണമെങ്കില്‍ പറഞ്ഞാല്‍ പോരെ..എത്രയോ രാക്ഷ്ട്രീയക്കാര്‍ക്ക് നമ്മള്‍ ഒപ്പിച്ചു കൊടുക്കുന്നു..അവനും കൊടുക്കില്ലേ..ഒരിക്കല്‍ വന്നാല്‍ ഇവിടെ അതിവിശാലമായ സെലെക്ഷന്‍ അല്ലെ..മാറി മാറി തിന്നാമല്ലോ.പേടിക്കേണ്ട അവന് ശിക്ഷ ദൈവം കൊടുക്കും,...അവനെ നരകത്തില്‍ അയക്കാന്‍വേണ്ടി പ്രത്യേക വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനകളും നൊയമ്പും ഉപവാസപ്രാര്‍ത്ഥന വെയ്ക്കാന്‍ ഇതിനോടകം തന്നെ എല്ലാ അരമനയിലും ഉത്തരവുകള്‍ അറിയിച്ചിട്ടുണ്ട്..

ഒരു ഇടവക അംഗങ്ങളും ഈ പ്രാര്‍ഥനകളുടെ ഉദ്ദേശം അറിയാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുക.വിശ്വാസികള്‍ എന്നും മണ്ടന്മാരായി ഇരിക്കില്ല എന്നതും നിങ്ങള്‍ക്കറിയാമല്ലോ..ഈ തക്കം നോക്കി ചാക്കിട്ടു പിടിക്കാന്‍ ഇരിക്കുന്ന ചില പാസ്റ്റര്മാരുടെ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്..അവരെയും സൂക്ഷിക്കുക..പിന്നെ ഒന്നും അല്ലെങ്കില്‍ യുറോപ്പിലും അമേരിക്കയിലെയും അച്ചന്മാര്‍ പള്ളിയില്‍ വരുന്ന വിശ്വാസികളെയും കുട്ടികളെയും ആണ് പീഡിപ്പിച്ചത്..അത്തരം പരിപാടികള്‍ അവിടെ നടക്കാതിരിക്കാന്‍ പ്രത്യേകമായി ഉപദേശിക്കുന്നു..കാരണം യുറോപ്പും അമേരിക്കയുമല്ല കേരളം എന്ന് നമ്മുടെ അച്ചന്മാര്‍ മനസ്സിലാക്കണം..അവിടെ പ്രത്യാഘാതങ്ങള്‍ ഭയങ്കരം ആയിരിക്കും..

കോണ്ടത്തിനായി ഒരു വെണ്ടിംഗ് മെഷീന്‍സ്ഥാപിക്കുക എന്ന ആവശ്യം അംഗീകരിച്ചു കഴിഞ്ഞു .ഉടനെ എല്ലാ അരമനകളിലും അവ ലഭ്യമായിരിക്കും..അഥവാ അവ പരാജയപ്പെടുന്ന സാഹചര്യങ്ങളില്‍ സഭയുടെ വകയായുള്ള അനാഥാലയങ്ങള്‍ക്ക് സംഭാവന ചെയ്തും പ്രശ്നം പരിഹരിക്കാം.

ഇനി ഇത്തരം കേസുകളില്‍ പിടിയ്ക്കാന്‍ സി.ബി.ഐ.യ്ക്കോ എന്തധികാരം.നമുക്കു അരമനയും ന്യായവിധികളും ഉണ്ട്..അതുമാത്രം വിശ്വസിക്കാനും അനുസരിക്കാനും മാത്രമാണ് നാം ബാധ്യസ്ഥര്‍.ആകെയുള്ള ആരോപണങ്ങള്‍ കൊലപാതകവും വെഭിചാരവും ആണ്..പാപത്തിന്‍റെ ശമ്പളം മരണമത്രേ..രണ്ടു വിശുദ്ധരെ (സഫിയേം കൂട്ടൂരനേം) ഭയപെടുത്തിയ,അവരുടെ പുണ്യ പ്രവര്‍ത്തിയ്ക്ക് ഭംഗം വരുത്തിയ അഭയ പാപിയാണ്..അപ്പോള്‍ അവളുടെ മരണം സ്വാഭാവികം മാത്രം..പിന്നെ കര്‍ത്താവിന്‍ മണവാട്ടികളും പ്രതിപുരുഷന്മാരും ചേരുന്ന "പുണ്യ രതിക്രീഡാ" എങ്ങനെ വ്യെഭിചാരം ആവും..ആയതിനാല്‍ ഇതിനെയെല്ലാം നമ്മള്‍ ഒറ്റക്കെട്ടായി നേരിടണം.

ഒത്തുപിടിച്ചാല്‍ മൊത്തം തിന്നാം.

പോപ്പിന് വേണ്ടി..

(ഒരു കുപ്പായമൂരാന്‍)

ഒരു പ്രത്യേക അറിയിപ്പ്.ഏതെങ്കിലും പ്രേമനൈരാശ്യം മൂലം അച്ചന്‍ ആവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ അറിയിക്കുക...ബിഷപ്പ് ഇടപെട്ട് ആ പെണ്‍കുട്ടിയെ മഠത്തില്‍ എടുപ്പിച്ചു എല്ലാ സൌകര്യങ്ങളും ഏര്‍പ്പെടുത്തി കൊടുക്കുന്നതായിരിക്കും.. അങ്ങനെ അച്ചനും കന്യാ സ്ത്രീയുമായി അവര്‍ക്ക് ദീര്‍ഘകാലം കാലം കഴിക്കാം..പക്ഷെ ഉപകാരം ചെയു‌ന്നവരെ മറക്കരുത്..അവര്‍ക്കും ഒരു ചാന്‍സ് കൊടുക്കണം..മാതാവേ...ഞങ്ങളുടെ അമ്മേ...സ്ത്രീകളില്‍ നീ തന്നെ പുണ്യം ചെയ്തവള്‍..ഞങ്ങളോട് പൊറുക്കണേ..ഞങ്ങളെ കാക്കണേ..നിന്‍റെ മകന്‍ അല്പം ദേഷ്യക്കാരന്‍..അവന്‍റെ ശാപങ്ങളില്‍ നിന്നു ഞങ്ങളെ കാത്തോണേ..

8 comments:

Anonymous said...

കൂതറയുടെ ഈ പോസ്റ്റിന്‍റെ ഉദ്ദ്യേശം എന്താണെന്ന് പിടികിട്ടുന്നില്ല. അഭയകേസിലെ പ്രതികളെ സഭ സംരക്ഷിക്കുന്നുവെന്ന ആരോപണത്തിന്‍റെ പേരില്‍ എന്തൊക്കെ അസംബന്ധങ്ങളാണ് താങ്കള്‍ എഴുതി വിട്ടിരിക്കുന്നത്!!!!!!

അഭയകേസിലെ പ്രതികള്‍ (അത് അച്ചനായാലും കൊച്ചച്ചനായാലും) പിടിക്കപ്പെടണം എന്ന് തന്നെയാണ് കേരളത്തിലെ ക്രൈസ്തവരടക്കമുള്ള ജനതതികള്‍ ആഗ്രഹിക്കുന്നത്. സഭക്കുള്ളില്‍ പുഴുക്കുത്തുകള്‍ ഉണ്ടായിട്ടുണ്ട്, ഉണ്ടാവുന്നുമുണ്ട്. അതിന്‍റെ പേരില്‍ സഭ എന്ന സ്ഥാപനത്തെ മുഴുവന്‍ അടിച്ചാക്ഷേപിക്കുന്നത് നല്ല പ്രവണതയല്ല. അതിനാല്‍, കൂതറയുടെ ഈ പോസ്റ്റിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല.

manuspanicker said...

ഒരു Mr.കൂതറ എന്തോ രണ്ടു പേജ് എഴുതിയാല്‍ പോട്ടിവീഴുമോ സേതുലക്ഷ്മീ തിരു സഭയുടെ പാരമ്പര്യം... ഇവിടെയെന്തിനാ വെറുതെ ഒരു വാഗ്വാദം??? കൂതറ തന്റെ അഭിപ്രായം പറഞ്ഞു സേതു തന്റെതും... ഇത് പുതിയ ഒരു പ്രശ്നമാകാതിരിക്കട്ടെ... ;)

കല്യാണിക്കുട്ടി said...

hahaha....akshepa haasyam kollaam.....ingane aarenkilumokke venam itharam dushpravanathakale ethirkkaan....abhaya kolacase ne kkaal nindhyamaaya kaaryam thettukaaraanennu bodhyappettittum sabha avarkku vendi pravarthikkunnu ennathaanu.avare ethirkkukayaanenkil sabhakku undaaya maanakkedil ninnum rakshappedaamaayirunnu.athinu pakaram idaya lekhanam irakki cbi kku ethire.itharam kaaryangal kandaal thonnum cbi verum oru sanghadana maathramaanennu.koothara paranjathu pole ee kanyasthreeyeyum achanmaareyum sabha pukazhthippaadunnathu kelkkuka ennathu asahaneeyamaanu.itharam ethirppukal iniyum undaavatte...kerala janathayude motham bodham nashichittillennu manassilaakkandavar manassilaakkatte.athrayenkilum aaswasikkamallo

BmX said...

എടോ മനുഷ്യവിധൂഷകോ,

താന്‍ കൊള്ളാമല്ലോടോ... അപ്പോള്‍ ഇതൊക്കെയാണോ തന്റെ മനസിലിരുപ്പ്?
മഞ്ഞപ്പിത്തം പിടിച്ചവന്‌ എല്ലാം മഞ്ഞയായേ തോന്നൂ.

തനിക്ക് ഇത്തരം കഥകള്‍ വെല്ല മഞ്ഞപത്രത്തിലോ ക്രൈം വാരികയിലോ എഴുതിക്കൂടേ ?.

തന്റെ വികലമായ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള സഹതാപം അറിയിക്കുന്നു.

കോട്ടയം ടുഡേ

മനുഷ്യ വിദൂഷകന്‍ said...

എടൊ എന്ന വിളിയിലൂടെ താങ്കളുടെ മര്യാദ മനസ്സിലായി
ഒരു കാര്യം പറയട്ടെ ഈ ചങ്കൂറ്റം തെണ്ടിത്തരം കാട്ടിയവരുടെ നേരെ കാട്ടിയിരുന്നെങ്കില്‍ നന്നായേനെ. പിന്നെ അത് "ദിവ്യ വ്യഭിചാരം" ആയതുകൊണ്ടാണോ ബി.എം.എക്സിനു സുഖിച്ചത്. താങ്കളെ പോലെ അച്ചന്മാരുടെ ചെറ്റപോക്കലിനു ചൂട്ടു പിടിക്കാന്‍ ആളുള്ളപോഴാണ് അവര്‍ക്ക് വീണ്ടും ഇത് ചെയ്യാന്‍ ധൈര്യം വരുന്നത്. കേരളത്തിലെ സാധാരണ ജനം പ്രതികരിക്കുന്ന ദിവസം എന്ന് സംഭവിക്കുമെന്ന് സാക്ഷാല്‍ കര്‍ത്താവിനുപോലും അറിയില്ല. കഷ്ടം തന്നെ.

BmX said...

ഉദ്യേശം എന്തുതന്നെയായാലും താങ്കള്‍ എഴുതിയിരിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ ആണെന്നതില്‍ സംശയം ഒന്നും ഇല്ല. ഒരു അഭയകേസ് വന്നപ്പോള്‍ ലോകത്തുള്ള വൈദികരെ മുഴുവന്‍ ഇത്തരത്തില്‍ കരിതേച്ച് കാണിക്കാന്‍ നിങ്ങള്ക്ക് ഒരു ഉളുപ്പും ഇല്ലല്ലോ. (താങ്കളുടെ പോസ്റ്റിലെ ധാര്മികതയില്‍ മാത്രമാണ്‌ പരാതി. 2-3 പേരുടെ ചെയ്തികള്ക്ക് ഒരു സമൂഹത്തെ മൊത്തം കരി വാരി തേയ്ക്കുന്നതിലാണ്‌ അപാകത.)

കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണം. അതില്‍ ആര്ക്കും എതിരഭിപ്രായമില്ല. അത്തരക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരോട് ഈയുള്ളവനും ബഹുമാനമില്ല.

വൈദികനായി എന്നതുകൊണ്ട് ആര്ക്കും നിയമം പ്രത്യേക ഇളവുകള്‍ ഒന്നും നല്‍കുന്നില്ലെന്നത് താങ്കള്ക്കും അറിയാവുന്നതാണല്ലോ.

ഇത്തരക്കാരെ സപ്പോര്ട്ട് ചെയ്യലല്ല എന്റെ പണി. ഇത്തരം നാറിയ ഇടപാടുകള്‍ നടത്തി ഒരു വൈദിക സമൂഹത്തിനു മുഴുവന്‍ അപമാനം വരുത്തിവച്ചവര്ക്ക് അര്ഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കണം.

പിന്നെ, ഇത്തരക്കാര്ക്ക് ചൂട്ട്കാണിച്ച് കൊടുക്കല്‍ എന്റെ പണിയാണെന്ന ധാരണ, വിദൂഷകന്‍ തിരുത്തണം എന്ന് അപേക്ഷിക്കുന്നു. (ഇല്ലെങ്കിലും കുഴപ്പം ഒന്നും ഇല്ല കേട്ടോ :))

കേരളത്തിലെ ജനം ഒരുകാര്യത്തിലും പ്രതികരിക്കുകയില്ല എന്നുള്ളത് ലോകം മുഴുവന്‍ അറിയാവുന്ന കാര്യമാണ്‌. ബോംബ് പൊട്ടിയാലും, വെറുതേ ഹര്ത്താല്‍ നടത്തിയാലും പ്രതികരിക്കാത്ത, എന്തിനു പറയുന്നു, വഴിയില്‍ ഒരാള്ക്ക് അപകടം സംഭവിച്ച് കിടക്കുന്നത് കണ്ടാലും ഒന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ പോലും മെനക്കെടാത്ത കേരളീയരില്‍ വലിയ പ്രതീക്ഷയൊന്നും വച്ചു പുലര്ത്തെണ്ട..

മനുഷ്യ വിദൂഷകന്‍ said...

BMX

ക്രൈസ്തവ സഭ കേരളത്തിന്‍റെ സാംസ്കാരിക, വിദ്യാഭാസ രംഗത്ത്‌ നല്‍കിയ സംഭാവനകളെയോ അല്ലെങ്കില്‍ നന്മനിറഞ്ഞ പുരോഹിതരെയും സ്നേഹിക്കാന്‍ അറിയാവുന്ന കന്യാസ്ത്രീകളെയും അറിയാതെയല്ല ഇതെഴുതിയത്.

ജാമ്യം കിട്ടി വന്ന കുറ്റാപിതരെ മധുരം കൊടുത്ത് സ്വീകരിക്കുന്ന ഒരു സമൂഹവും (ചിലരെങ്കിലും) അവര്‍ക്ക് വേണ്ടി ഇടയലേഖനം ഇറക്കാന്‍ മനസ്സുള്ളവരെയും എന്തുപറയണം?

ഒരു കന്യാസ്ത്രീയെ വിശുദ്ധയായി പ്രഖ്യാപിച്ച ചരിത്രമുള്ള ക്രൈസ്തവ സഭകള്‍ കന്യാചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിച്ച ഒരാളെയും തള്ളിപ്പറയാന്‍ മടിക്കാട്ടിയില്ലെങ്കില്‍ എന്തുപറയണം.?

ഒരു ചത്തമീന്‍ കുളത്തിലെ ബാക്കി മീനുകളെയും നാറ്റും എന്നറിയില്ലേ. കുറ്റം ചെയ്യുന്നതുപോലെ അത് പൂഴ്ത്തി വെയ്ക്കുന്നതും അതിനു ഒത്താശ ചെയ്യുന്നതും കുറ്റം തന്നെ.
ആത്മാര്‍ഥമായി താങ്കള്‍ പറയൂ. കുറ്റാരോപിതര്‍ നിരപരാധികള്‍ ആണെന്ന് തോന്നുന്നോ? അതോ അവരെ ആരെങ്കിലും കുടുക്കിയതാണെന്ന് തോന്നുന്നോ.

ഇല്ലെങ്കില്‍ താങ്കള്‍ തന്നെ പറഞ്ഞ പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹം ഒന്നും ചെയ്യില്ല എന്നറിഞ്ഞു കൊണ്ട് അവരെ സംരക്ഷണം കൊടുക്കുന്നതാണോ.?

ഇവരെ പോലെ ഉള്ളവര്‍ പാരമ്പര്യമുള്ള സഭകളുടെ ഉള്ളിലെ നാറുന്ന ചീഞ്ഞ മത്സ്യങ്ങള്‍ ആണെന്ന് മനസ്സിലാക്കി നിയമത്തെ ബഹുമാനിച്ചു നിയമത്തോടൊപ്പം നിന്നാല്‍ ക്രൈസ്തവ സഭയെ ഏവരും ബഹുമാനത്തോടെ മാത്രമേ കാണൂ.

BmX said...

അഭയ കേസില്‍, താങ്കളുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. പുറത്തുവന്ന കാര്യങ്ങളില്‍ നിന്ന് മനസിലാകുന്നത് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളവര്‍ കുറ്റവാളികളാണെന്നാണ്. ഇവരോട് എനിക്കും ഒരു സഹതാപവും ഇല്ല. ഇവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരോട് ബഹുമാനവും ഇല്ല.

ഈ കേസില്‍ അകപ്പെട്ടിരിക്കുന്നവര്‍ കത്തോലിക്കാ സഭയിലെ പല വിഭാഗങ്ങളില്‍ ഒന്നു മാത്രമാണ്. അതുകോണ്ട് തന്നെ, താങ്കള്‍ പറയുന്ന ഇടയലേഖനങ്ങള്‍ കേരളത്തിലെ എല്ലാ ദേവാലയങ്ങളിലും വായിക്കില്ല. പിന്നെ ജാമ്യം കിട്ടിയവര്ക്ക് മധുരം കൊടുത്ത് സ്വീകരിച്ചതിനേപ്പറ്റി പറയാനുള്ളത്, ഒരു മോഹന്‍ലാല്‍ ഡയലോഗാണ്. "തോല്‍ക്കുന്നതിന്‌ തൊട്ടു മുന്പ് വരെയുള്ള ആത്മവിശ്വാസം വളരെ നല്ലതാണ്‌!! (യോദ്ധാ) :) "