തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, February 7, 2009

45.വാലന്റൈന്‍ ഡെ തടയാന്‍ വെമ്പുന്ന ശ്രീരാമസേന

ഏതായാലും മംഗലാപുരത്തെ പബ് പ്രശ്നത്തോടെ (കു)പ്രസിദ്ധരായ ശ്രീരാമസേന എന്തായാലും വീണ്ടും വാര്‍ത്തയില്‍ നിറയാനുള്ള ശ്രമം തുടങ്ങി.എന്തായാലും ബി.ജെ.പി.ഭരിക്കുന്ന സംസ്ഥാനത്തെ ജയിലിലെ സുഖജീവിതം കുറച്ചു ദിവസം അനുഭവിച്ചു പുറത്തിറങ്ങിയ ശേഷം വാലന്റൈന്‍ ഡേ ആഘോഷിക്കുന്നവരെ വിവാഹം കഴിപ്പിക്കുമെന്നും വാലന്റൈന്‍ ആശംസാകാര്‍ഡ് പ്രിന്റ് ചെയ്യരുതെന്നും മറ്റും നല്ല കുറെ ഉപദേശങ്ങള്‍ നല്കി നമ്മുടെ ശ്രീ രാമസേനാനേതാവ് പ്രമോദ് മുത്തലിക് .

സത്യത്തില്‍ ഇവരെയൊക്കെ നമ്മള്‍ ഭാരത രത്നവും കൊടുത്ത് ബഹുമാനിക്കേണ്ട കാലമായി. എത്രയോ നല്ല വിചാരധാര. കാരണം കമിതാക്കള്‍ ഒരു വാലന്റൈന്‍ ഡേ ആഘോഷിക്കുമ്പോള്‍ തകര്‍ന്നുപോകുന്നതാണ് നമ്മുടെ സംസ്കാരം എന്നാണു ചേട്ടന്മാരുടെ കണ്ടുപിടുത്തം.ഇനി അങ്ങനെയാണെങ്കില്‍ അവതാരങ്ങളില്‍ ഒരാളായ രാമനെപോലെ മാത്രമായാല്‍ മതിയോ. ശ്രീ കൃഷ്ണനും അവതാരമായിരുന്നല്ലോ. അതെന്താ ഇപ്പോള്‍ അദ്ദേഹം പ്രേമലീലകളില്‍ വിശാരദന്‍ ആയിരുന്നെന്നാ വായിച്ച ഓര്‍മ്മ. ഇനി അദ്ദേഹത്തിന്‍റെ അമ്പലങ്ങള്‍ ഈ ചേട്ടന്മാര്‍ തകര്‍ക്കുവോ ആവോ.?

ഏതായാലും ഇവരെ നിരോധിക്കാന്‍ കഴിയില്ലെന്ന് നമ്മുടെ യദിയൂരപ്പന്‍ വിശദമാക്കി.കാരണം ഇവര്‍ക്ക് സംഘപരിവാറുമായി യാതൊരു ബന്ധമില്ലത്രേ. തന്നെയുമല്ല ഇവരുടെ സംഘടന നിരോധിക്കുകയല്ല പകരം നിരീക്ഷിക്കുകയാണ് വേണ്ടത്രേ.. അപ്പോള്‍ കുരങ്ങുകളി കാണണം എന്നൊരു മോഹമാവാം യദിയൂരപ്പന്. അതോ മുഖ്യമന്ത്രി കസേര നല്കിയ ബി.ജെ.പി.യോടുള്ള സ്നേഹമോ.? എന്തായാലും കൊള്ളാം ബംഗാലഊരത്തെ ഈ ചേട്ടന്മാരുടെ സേന നാണം കെടുത്തുന്നത്. വളര്‍ന്നു കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ മുഖത്ത്‌ ഒരു കാര്‍ക്കിച്ചു തുപ്പലാണ് നമ്മുടെ സേനയുടെ.ഇനി സ്ലംഡോഗ് മില്ല്യന്‍യര്‍ പോലെ മങ്കിവാര്‍ സിറ്റി എന്നൊക്കെ പറഞ്ഞു വല്ല വെളുമ്പന്‍ സായിപ്പ് പടം എടുക്കുംപോഴാകും ചേട്ടന്മാരുടെ കലാപരിപാടികള്‍ നാണക്കേടെന്ന് അങ്ങ് തലപ്പത്ത്‌ ഇരിക്കുന്ന ചങ്ങാതികള്‍ മനസ്സിലാക്കുന്നത്.

ചില സംശയങ്ങള്‍ മാത്രമെ നമ്മുടെ ശ്രീ രാമസേന തരുന്നുള്ളൂ. അപ്പോള്‍ ശ്രീരാമന്‍ അവതാരം കഴിഞ്ഞു തിരിച്ചുപോയപ്പോള്‍ ചേട്ടന്മാര്‍ ആയിരുന്നോ സാംസ്കാരിക കാവല്‍ക്കാരന്റെ ടെണ്ടര്‍ പിടിച്ചത്. ഇനി നമ്മുടെ ഐ.ടി.കമ്പനികള്‍ ഒക്കെ അടച്ചു പൂട്ടി ടി.വി.യും ചാനലുകളും ഒക്കെ നിര്‍ത്തിച്ചു സിനിമയും നിരോധിച്ചു അങ്ങ് മരവുരിയും ധരിച്ചു കാനനവാസത്തിനു ഇറങ്ങിയാലോ. അല്ല ഒപ്പം കൂട്ടാന്‍ കുരങ്ങന്മാര്‍ വേണ്ടല്ലോ. വെണ്ണയുള്ളപ്പോള്‍ നെയ്യ് കരുതേണ്ട എന്നല്ലേ പ്രമാണം കൊള്ളാം അപ്പോള്‍ നമ്മളിനി പഴയ ത്രേതാ യുഗത്തിലോട്ടുള്ള തിരിച്ചുപോക്കാണ് അല്ലെ.

പക്ഷെ ഒരു ഇളവ് ചേട്ടന്മാര്‍ സമ്മതിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ വീടുകളില്‍ വെച്ചോ ദേവാലയങ്ങളില്‍ വെച്ചോ ആവാം. അപ്പോള്‍ പബ് പൊതുസ്ഥലം ആയിരുന്നല്ലേ. ഇനി ഏത് ദേവാലയത്തില്‍ അവമെന്നാണ്. ദേവാലയത്തില്‍ ഇങ്ങനെ ഒരു സ്കോപ് ഉണ്ടെന്നറിഞ്ഞിരുന്നില്ല.വീട്ടില്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം തന്നതില്‍ വളരെ നന്ദി.ഒരു ചെറിയ സംശയത്തിന് ഉത്തരം തന്നിരുന്നുവെങ്കില്‍ നല്ലത്. അപ്പോള്‍ ഇതൊരു തോന്നിയവാസം അഥവാ സാംസ്കാരിക മൂല്യച്യുതി ആണെന്ന് തോന്നുവെങ്കില്‍ ആരെയും കാണിക്കാതെ ആവാം അല്ലെ..അതായത് ആരും കാണാതെയുള്ള വൃത്തികേടുകള്‍ അനുവദനീയം എന്ന്. കൊള്ളാം.നടക്കട്ടെ.

എന്തായാലും നിങ്ങളെപ്പോലെ കണ്ണിലെണ്ണയും ഒഴിച്ച് സംസ്കാരം തകരാതെ കാവല്‍നില്‍ക്കുന്നത് കൊണ്ടു ഞങ്ങള്‍ക്ക് അഭിമാനമായി പാടാം "ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം" പക്ഷെ നമ്മുടെ താലിബാനാകന്‍ പഠിക്കല്ലേ അവരെ ലോകപോലീസ് അമേരിക്കന്‍ അച്ചായന്‍ അടിച്ച് കളസം കീറിയത് കണ്ടില്ലേ.അപ്പോള്‍ ആ രീതി വേണോ എന്ന് സ്വയം തീരുമാനിക്കണേ.ഇവിടെ ചിലപ്പോള്‍ ലോക പോലീസ് ആവില്ല..എന്നെ കാണൂ വെത്യാസം.

38 comments:

കൂതറ തിരുമേനി said...

എന്തായാലും നിങ്ങളെപ്പോലെ കണ്ണിലെണ്ണയും ഒഴിച്ച് സംസ്കാരം തകരാതെ കാവല്‍നില്‍ക്കുന്നത് കൊണ്ടു ഞങ്ങള്‍ക്ക് അഭിമാനമായി പാടാം "ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം

ജോ l JOE said...

കൂതറ,
ഈ പ്രശ്നം ഇന്നലെ പത്രത്തില്‍ കണ്ടപ്പോള്‍ തന്നെ ഞാനൊരു പോസ്റ്റ് എഴുതി ഡ്രാഫ്റ്റ് ആക്കി വച്ചിരുന്നു .ചിന്ത യില്‍ ചെന്നപ്പോഴാണ് താങ്കളുടെ ടോപ്പിക്ക് കണ്ടത്. ഏതായാലും ഭാഷാ ശൈലി വ്യത്യാസമുള്ളത് കൊണ്ടു ഞാനും അവിടെ ഒന്നു പോസ്ടീട്ടുണ്ട്. താങ്കളുടെ ലിങ്കും കൊടുത്തു......

Calvin H said...

വീട്ടുകാരുടെ എതിര്‍പ്പോ മറ്റോ കാരണം വിവാഹം നടക്കാത്ത കമിതാക്കള്‍ക്ക് ഒരു സുവര്‍ണാവസരം!

Unknown said...

ഇവർക്കൊക്കെ ഭാരത രത്നം അല്ല, ചന്തിക്ക് നാലു പെടയും കൊടുക്കണം ചെവിക്ക് ഒരു കിഴുക്കും കൊടുക്കണം. ഹല്ലാ പിന്നെ... വളർത്ത് ദോഷം, അത് തന്നെ.

കറുത്തേടം said...

അമ്പലപ്പുഴ മോഡല്‍ പെണ്‍കുട്ടികളെ പ്രേമിച്ചു വശീകരിച്ചു മാനഭംഗ പെടുത്തുന്നവര്‍ക്കു ഒരു താക്കീത് ആകുമെന്കില്‍ സേന ചെയ്യുന്നത് നല്ലത് തന്നെ. അതോ സഹോദരിമാരും പെണ്മക്കളും മറ്റവന്റെ കൂടെ അഴിഞ്ഞാടുന്നത് നല്ലത് എന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ സേനയെ എതിര്‍ക്കാം. ഏതായാലും അവര്‍ കല്യാണം കഴിപ്പിക്കുകയല്ലേ യഥാര്‍ത്ഥ കമിതാക്കള്‍ക്കും സന്തോഷിക്കാം.

അഹങ്കാരി... said...

സേനയെ പറ്റി എനിക്ക് ഒന്നുമറിയില്ല - ഒന്നറിയാം...ഇവരും സംഘപരിവാറും തമ്മില്‍ കടലും കടലാടീം തമ്മിലൂള്ള ബന്ധം പോലുമില്ലെന്ന്...

(ബിജെപിക്കെതിരെ ശ്രീരാമസേന കര്‍ണാടക ഇലക്ഷനില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ചിര്രുന്നു എന്ന വാര്‍ത്ത കൂതറയും കണ്ടു കാണും -ഇല്‍ക്ഷന്‍ സമയത്ത് വന്നിരുന്നു- എന്ന് വിശ്വസിക്കട്ടെ)

പിന്നെ നിരോധനം - അതിനും മുന്‍പ് നിരോധിക്കേണ്ട പല സംഘടനകളും ഇങ്ങ് ഈ ക്കൊച്ച് കേരളത്തില്‍ കിടന്ന് പെരളീട്ടും നമ്മ നനട്ടാര് മിണ്ടാണ്ടിരുന്നില്ലേന്ന്...

ഇത്തരം കന്നന്തിരിവ് കാട്ടുന്നോമ്മാരെ നിരോധിച്ചിട്ടെന്ത് കാര്യം! ജമാ അത്ത് ഉദ്ദവയെ നിരോധിച്ചപോള്‍ അവര്‍ മറ്റൊരു പേരിലിറങ്ഗ്ങിയ പോലെ ഇവന്മാര്‍ നാളെ മറ്റൊരു പേരിലിറങ്ങ്നും...

(പിന്നെ കാണിക്കുന്നത് പോക്രിത്തരമാണെങ്കിലും ഈ പബ് സംസ്കാര്വും ഡേറ്റിങ്ങും അത്ര നല്ലതാണോ എന്നു കൂടി ആലോചിക്കേണ്ടിയിരിക്കുന്നു...കറുത്തേടന്‍ പറര്‍ഞ്ഞ പോലെ അമ്പലപ്പുഴയിലേം കിളിരൂരിലേം മറ്റവന്മാര്‍ക്ക് നാം കുട പിടിക്കണോ? രണ്ടും നാറികളല്ലേ -തല്ലുന്നോന്മാരും തല്ല് കൊള്ളുന്നോന്മാരും??)

Calvin H said...

ഒരു തംശയം,
അപ്പോ ഒരാണും ആണും കൂടെ നടന്നാല്‍ ഗേ ആണ് എന്നും
പെണ്ണൂം പെണ്ണും നടന്നാല്‍ ലെസ്ബിയന്‍ ആണ് എന്നും പറഞ്ഞ് അവരേം കെട്ടിക്യോ?

ബിനോയ്//HariNav said...

കറുത്തേടം, ഈ ഗുണ്ടാസം‌ഘങ്ങളെയാണോ നമ്മുടെ അമ്മപെങ്ങന്‍‌മാരുടെ സം‌രക്ഷണം ഏല്പ്പിക്കേണ്ടത്? ഇവരും താലിബാനുമായി എന്താണ് വ്യത്യാസം? മതത്തിന്റെ പേരില്‍ വെറിപൂണ്ടു നടക്കുന്ന ഈ വാനരസംഘങ്ങള്‍ക്ക് സംസ്ക്കാരസം‌രക്ഷണത്തിന്റെ കൊട്ടേഷന്‍ കൊടുത്തതാരാണ്? തെരുവില്‍ സ്ത്രീകളെ അപമാനിച്ച് അടിച്ചേല്‍‌പ്പിക്കേണ്ട ഒന്നണോ ഭാരതീയസം‌സ്ക്കാരം? പ്രാഥമിക മനുഷ്യാവകാശങ്ങള്‍‌പൊലും ഹനിക്കപ്പെടുന്ന ഈ സാമൂഹ്യ സാഹചര്യത്തില്‍ ജീവിക്കുന്നവന് പാശ്ചാത്യ സംസ്ക്കാരങ്ങളോട് ആഭിമുഖ്യം തോന്നുന്നുവെങ്കില്‍ അതിശയിക്കേണ്ടതില്ല.

Vadakkoot said...

@കറുത്തേടം

വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നവരെല്ലാം അഴിഞ്ഞാട്ടക്കാരാണെന്നാണോ? കോളേജ് കാന്റീനില്‍ ഇരുന്ന് കിന്നാരം പറയുന്നവര്‍ വ്യഭിചാരിണികളും, അല്ലേ?

“ഏതായാലും അവര്‍ കല്യാണം കഴിപ്പിക്കുകയല്ലേ യഥാര്‍ത്ഥ കമിതാക്കള്‍ക്കും സന്തോഷിക്കാം” തമാശ പറഞ്ഞതാണെന്ന് പ്രതീക്ഷിക്കുന്നു - ഒരാളും തങ്ങളുടെ കല്യാണം ഇത്തരം കുരങ്ങന്‍മാരുടെ കാര്‍മ്മികത്വത്തില്‍ നടത്താന്‍ ആഗ്രഹിക്കുമെന്ന് കരുതാന്‍ വയ്യ.
---------

പെണ്ണുങ്ങള്‍ പാതിരാ വരെ പബിലിരുന്ന് കുടിക്കുന്നത് അത്ര സുരക്ഷിതമായ കാര്യമാണെന്ന്‍ എനിക്കും അഭിപ്രായമില്ല; ആണുങ്ങള്‍ക്കാവാമെങ്കില്‍ പിന്നെ പെണ്ണുങ്ങള്‍ക്കെന്താ എന്ന് ചോദിക്കാന്‍ വരട്ടെ: നമ്മുടെ നാട് അതിനെ ഉള്‍ക്കൊള്ളാന്‍ മാത്രം വളര്‍ന്നിട്ടില്ല എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. പക്ഷേ തൊഴിലില്ലാത്ത കുറേ മണ്ടന്‍മാരുടെ പിന്തുണയുണ്ടെന്ന് കരുതി സ്വന്തം ഇഷ്ടങ്ങള്‍ മറ്റുള്ളവരെ അടിച്ചേല്‍പിക്കാന്‍ തുനിയുന്നതാണിവിടത്തെ മുഖ്യപ്രശ്നം. പ്രമോദ് മുതാലിക്ക് എന്ന സേനാ നേതാവ് ജനശ്രദ്ധ പിടിച്ച് പറ്റാന്‍ കാട്ടിക്കൂട്ടുന്ന ചെറ്റത്തരങ്ങള്‍ മാത്രമാണിതൊക്കെ. അടുത്ത തെരഞ്ഞെടുപ്പിന് ഈ മഹാന്‍ മംഗലാപുരത്തിന്റെ ചുറ്റുവട്ടത്ത് നിന്നും മത്സരിക്കും എന്ന് ഞാന്‍ എഴുതി ഒപ്പിട്ടു തരാം. ആല്‍ മുളച്ചാല്‍ തണലായി കരുതുന്നവരെ നിരോധിച്ചാല്‍ അതും പബ്ലിസിറ്റിയാവും. അവഗണിക്കുയാണ് ഏറ്റവും നല്ല വഴിയെന്ന് തോന്നുന്നു.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

sreehariyute aadyatthe kamantinu thaazhe oppu. (2aamatthe kamantine kurichu- niyama saadutha undenkil cheyyumaayirikkum. they can also have a try)

Thaikaden said...

Kurnagante kayyil poomaala kodukkanamoyennu chinthichaal nannu.

മാണിക്യം said...

പണ്ടൊക്കെ ദേശം വിട്ട് പെങ്കുട്ടികള്‍ പോകുന്നത് വിവാഹത്തോടെ മാത്രമാരുന്നു.ഇന്ന് വിദ്യാഭ്യാസവും ജോലിയും മറ്റുമായി അന്യദേശവാസം ഉണ്ടാകുന്നു,ഏതു നാട്ടിലായാലും ഏതു ദേശത്തായാലും നമ്മുടെ വീടിന്റെ നാടിന്റെ ദേശത്തിന്റെ പൈതൃകം മൂല്യം കാക്കണം.അതാണ് സംസ്കാരം അത് ആണായാലും പെണ്ണായാലും . സ്വയം വകതിരിവോടെ പെരുമാറുക . ഏതു പ്രവര്‍ത്തിക്കും മുന്‍പേ ഒരു നിമിഷം ചിന്തിക്കുക, ഈവിധം ചെയ്താല്‍ എന്നെ സ്നേഹിക്കുന്ന എന്റെ മാതാപിതാക്കള്‍ക്ക് സഹോദരങ്ങള്‍ക്ക് പ്രയാസം വിഷമം ഉണ്ടാകുമോ എന്ന് , ഇല്ല ശരിയാണ് ചെയ്യുന്നത് എന്ന് ഉത്തമ ബോധ്യം ഉണ്ടെങ്കില്‍ തുടരാം.

ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നു ചെന്ന് ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ കഴിയുന്നവരെ കക്കാന്‍ വയ്യ, ചിലപ്പോള്‍ ഉച്ചക്ക് പോലും കഴിച്ചതാവില്ല അന്ന് പുറത്ത് റെസ്റ്റോറണ്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് കുറ്റപെടുത്താന്‍ ആവില്ല. എന്നാല്‍ അതു പോലെയല്ല പബ്ബ്! നമ്മുടെ ഇന്നു വരെയുള്ള സംസ്കാരത്തില്‍ ഗോപാലന്‍, കള്ള് കുടിച്ച് മുണ്ടഴിച്ച് തലയില്‍കെട്ടി റോഡിന്റെ വീതിയളന്ന് വഴിയില്‍ വാളുവച്ച കിടന്നാലും പിറ്റെന്ന് രാവിലെ
മൂപര്‍ മാന്യനാ . എന്നു വച്ച് കല്യാണി അതു ചെയ്തലൊ?
ശ്രീഹരി ചോദിച്ചത് ഒരു ചോദ്യം തന്നെ!!
അപ്പോല്‍ വകതിരിവ് വിവേകം അതാവണം ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ ഉള്ള മാനദണ്ഡം കാര്‍ന്നൊന്മാര്‍ പറയുന്നത് കേട്ടിട്ടില്ലെ?
“മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കല്ലേ ”എന്ന് .ദേ അതാണ് കാര്യം
അത്രേ ഉള്ളുതാനും.

വാലന്റയിന്‍സ് ഡേയ് ആഘോഷിക്കുന്നോര്‍ക്ക് അറിയാമോ എന്തോ എന്താണതിനു പിന്നിലേ കഥ ? ഏതു നാട്ടില്‍ അതു നടന്നു? ആരാണ് വാലറ്റൈന്‍?.....
ഹൃദയത്തിന്റെ ഷേയ്‌പ്പില്‍ ഉള്ള കുറെ കേയിക്ക്, ചോക്ലൈറ്റ്, വിവിധതരം കാര്‍ഡുകള്‍, ലോക്കറ്റ് , ചുവന്ന ടീഷേര്‍ട്ട്, ഹൃദയം തുന്നിചേര്‍ത്ത ജാകറ്റുകള്‍ ,..ഇതൊക്കെ കൊണ്ട് കുറെ ആളുകളുടെ ഉപജീവനംനടക്കുന്നു..
പുതിയ ആശയങ്ങള്‍ ആഘോഷങ്ങള്‍ അതു യുവത്വത്തിനു സ്വന്തം. പിന്നെ ചെയ്യാന്‍ ഒക്കുന്നത് മുതിര്‍ന്നവരുടെ ഗൈഡന്‍സ് അവരുടെ മേല്‍നോട്ടം എന്നിട്ട് പഴയ മുല്ല്യങ്ങള്‍ നിലനിര്‍ത്തി പുതിയതും ഉള്‍കൊള്ളുക ... സ്നേഹത്തൊടെ പറഞ്ഞാല്‍ കേള്‍ക്കാത്തവരില്ല,
പ്രത്യേകിച്ചും ഇന്നത്തെ തലമുറ, മനസ്സിലേ സ്നേഹത്തിനു മുന്നില്‍ മാത്രം കീഴടങ്ങുന്നവര്‍ - കുറ്റപെടുത്തുന്നതിനു മുന്നെ അവരുടെ ഭാഗം ഒന്ന് കേട്ടു നോക്ക് - അടിക്കുകയോ നോവിക്കുകയോ വേദനയുണ്ടാക്കുന്ന വാക്കുകള്‍ പറയുന്നതിലും കുറ്റപെടുത്തി സംസാരിക്കുന്നതിന്റെയും 100 ഇരട്ടി ഫലം ഉറപ്പ്!
മറ്റുള്ളവരുടെ മുന്നില്‍ വച്ച് വഴക്ക് പറയുകയോ ഇടിച്ചു താഴ്തി സംസാരിക്കുകയോ ചെയ്യുന്നത് വിദ്വേഷവും പകയും ഉണ്ടാക്കും

കറുത്തേടം said...

സേന ആരെന്നോ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയോ പരിവാര സംഘടനയോ ആണോ എന്നും എനിക്കറിയില്ല? എന്നാല്‍ അവര്‍ ചെയ്യുന്നതിനെ ന്യായീകരിച്ചും ഇല്ല.
ശ്രീരാമ സേന ചെയ്‌താല്‍ തെറ്റ്, താലിബാന്‍ ചെയ്‌താല്‍ ശരി എന്ന ഭൂരിപക്ഷ നയവും ശരിയല്ല.
ഞാന്‍ ഉദ്ദേശിച്ചത് നമ്മുടെ സഹോദരിമാര്‍ അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ സദാചാര ബോധത്തോടെ പെരുമാരേണ്ട ത്തിന്റെ ആവശ്യകതയാണ്.
ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ശേല്. അതാണ്‌ ഭൂരിപക്ഷം പേരും ചിന്തിക്കുനത്.
സ്വന്തം സഹോദരിയെയും പെന്‍ മക്കളെയും പറ്റി ചിന്തിക്കൂ.
വീണ്ടു ഞാന്‍ സേനയെ ന്യായീകരിക്കുകയല്ല. നിയമ കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. ( നാം കണ്ടു പഠിക്കുന്നത് നിയമം കയ്യിലെടുക്കുന്ന പാര്‍ട്ടി സെക്രട്ടറിയെ അല്ലെങ്കില്‍ C B I യെ തെറിപറയുന്ന മന്ത്രിമാരെ അല്ലെ.) അതാരായാലും സേന ആയാലും കമ്മ്യൂണിസ്റ്റ് മന്ത്രിയായാലും.
മുകളില്‍ കണ്ട അഭിപ്രായങ്ങളില്‍ ഞാന്‍ കണ്ടത് പബ്ബ് സംസ്കാരം
നല്ലത് എന്നതാണ്.
സ്വന്തം സഹോദരിമാരെയും പെണ്മക്കളെയും പബ്ബില്‍ കാണേണ്ട അവസ്ഥ ഉണ്ടാക്കരുതേ....

ഉസ്മാന്‍ പള്ളിക്കരയില്‍ said...

:-))

കൂതറ തിരുമേനി said...

ചെറിയ ഒരു സംശയം കൂടി

ഭാരതം ഒരു മതേതരരാഷ്ട്രം അല്ലെ. അപ്പോള്‍ രാമന്റെ സേന മറ്റുള്ളവരെയും തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അടിചെല്‍പ്പിക്കണോ?

അതോ ഹിന്ദുക്കളെ മാത്രം തെരഞ്ഞു പിടിച്ചാണോ ഇതെല്ലാം ചെയ്യുന്നത്.?

ഇനി നാളെ മറ്റു മതക്കാരും ഇതേപോലെ ഓരോ സേനയെ വളര്‍ത്തിയാല്‍ എങ്ങനെ നോക്കിക്കാണണം?

അതെ പോലെ പബ് സംസ്കാരം നല്ലതോ ചീത്തയോ ആവട്ടെ.. അതിന്റെ പേരില്‍ സ്ത്രീകളെ മര്‍ദ്ദിക്കുന്നത് സംസ്കാരമോ അതോ കാടത്തരമോ?

ഇനി അഥവാ ഒരു പെണ്‍കുട്ടി (മാതാപിതാക്കളുടെ സമ്മതത്തോടു കൂടെ എന്ന് തന്നെ കരുതുക) പോയാല്‍ അവരെ നേര്‍വഴി കാട്ടാന്‍ മാതപിതാക്കള്‍കില്ലാത്ത ജാഗ്രത ഈ സേനയ്ക്കുണ്ടോ? അതോ ഉണ്ടാവണോ?

അതോ രാമരാജ്യം എന്നല്ലല്ലോ ഭരതന്റെ പേരിനോട് കൂടിയല്ലേ ഭാരതം ഉണ്ടായതു.. മഹാഭാരതത്തിലെ ശ്രീ കൃഷ്ണന്റെ അനുയായികള്‍ എന്നപേരില്‍ കൃഷ്ണലീലകള്‍ പ്രോത്സാഹിപ്പിച്ചാല്‍ അന്ന് രാമസേന അവരെ തടയുമോ?

വികസനം ഒരിക്കലും അഴിഞ്ഞാട്ടം എന്ന് കൂതറ കരുതുന്നില്ല. പക്ഷെ ഇതിനെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നു കയറ്റാമെന്ന് പറഞ്ഞാല്‍ ഇവരെങ്ങനെ പ്രതികരിക്കും.?

പക്ഷെ രാമന്‍ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെന്ന് കൂതറ കേട്ടിട്ടില്ല.. അറിവുള്ളവര്‍ പോസ്റ്റ് ഇട്ടാല്‍ വായിക്കാമായിരുന്നു.
അതേപോലെ വാലന്റൈന്‍ ഡേ ഇത്രയും നികൃഷ്ടമായ ഒന്നെന്നു നമ്മുടെ ശ്രീരാമസേന പറഞ്ഞാണ് അറിഞ്ഞത്. സത്യത്തില്‍ ഈ മഹത്തരമായ കണ്ടുപിടിത്തം നടത്തിയ ഇവരെ സര്‍ക്കാര്‍ ചിലവില്‍ ലോകം മുഴുവന്‍ ഇതുപ്രചരിപ്പിക്കുവാന്‍ വിട്ടിരുന്നെങ്കില്‍ എന്നൊരു മോഹമുണ്ട്.

കൂതറ തിരുമേനി said...

അഹങ്കാരീ
ഒരു ചെറിയ സംശയം ചോദിക്കട്ടെ.എന്തായാലും സംഘപരിവാറുമായി യാതൊരു ബന്ധവുമില്ല ഇവര്‍ക്ക്. എങ്കില്‍ ശ്രീ.രാമനുമായി സംഘപരിവാറിനു ബന്ധമില്ലെന്ന് പറയാന്‍ കഴിയില്ലല്ലോ. അതെ രാമന്റെ പേരില്‍ അക്രമം കാണിക്കുമ്പോള്‍ (ഇവര്‍ പോക്രിത്തരം കാണിക്കുന്നുവന്നതില്‍ അഹങ്കാരിയ്ക്കും വിയോജിപ്പില്ലല്ലോ) അവരെ തടയാന്‍ സംഘപരിവാര്‍ വരേണ്ടേ.. കാരണം മതത്തിന്റെ പേരില്‍ തോന്നിയവാസം കാണിക്കുമ്പോള്‍ അത് ചോദിക്കുന്നത് മര്യാദയല്ലേ.

പിന്നെ ജമ അത് ഉദ്ധവ ഇവിടല്ലല്ലോ. അങ്ങ് പാകിസ്ഥാനില്‍ അല്ലെ. അവര്‍ വിവരദോഷികള്‍. നമ്മളൊക്കെ സംസ്കാര സമ്പന്നരും വിവരമുള്ളവരും അല്ലെ. അപ്പോള്‍ പിന്നെ അത് ഇവിടെ അനുവദിക്കുന്ന പ്രശ്നമില്ലല്ലോ. കേരളത്തിലെ നിരോധിക്കണ്ട പ്രസ്ഥാനങ്ങള്‍ വേറെ ഒരു പോസ്റ്റായി ഇടാം. ഇവിടെ ശ്രീരാമ സെനയല്ലേ പുലികള്‍. കുറഞ്ഞപക്ഷം യദിയൂരപ്പന്‍ ഇതിനെ ശരിക്കും ഒന്നു നോക്കിക്കാനെണ്ടേ..

കറുത്തടം
സഹോദര ഒരു കാര്യം ചോദിച്ചോട്ടെ. ബിക്കിനിയില്‍ നടന്നു പാര്‍വതി ഓമനക്കുട്ടന്‍ ലോക സുന്ദരിയായി ആയി എന്ന് കരുതി നമ്മുടെ അമ്മ പെങ്ങന്മാരെ വിടണം എന്നില്ലല്ലോ. പിന്നെ വേശ്യകളും ഭാരതത്തില്‍ ഉണ്ടെന്നു കരുതി എല്ലാ പെണ്ണുങ്ങളും അതാവാന്‍ പോവുന്നുവന്നു തോന്നുന്നോ.? ഇമ്മോറല്‍ ട്രാഫിക്കിംഗ് ഒരു നിയമം തന്നെയുണ്ടല്ലോ. അതോ ഈ സേന നിയമത്തെക്കാള്‍ വലിയ ചെട്ടന്മാരോ.
ആരും കിളിരൂരോ തോപ്പിന്‍പടിയോ ഉണ്ടായി കാണാന്‍ ആഗ്രഹിക്കുന്നില്ല. ഈ ചേട്ടന്മാരുടെ നടപടികളില്‍ അത്തരം പെണ്‍വാണിഭം നിന്നുപോകുമെന്നും വിശ്വാസമില്ല.

പിന്നെ തലവെട്ടുന്ന നിയമം ഉണ്ടായിട്ടും സൗദി അറേബ്യയില്‍ വെഭിചാരം ഉണ്ടെന്നാ കേട്ടത്.. കേട്ടതാണ് തെറ്റാണെങ്കില്‍ ഈ ആരോപണം പിന്‍വലിക്കാം. പക്ഷെ താലിബാന്‍ കാട്ടിയ കാട്ടാളരീതി ഒരു വിദ്യാഭാസമുള്ള സമൂഹത്തില്‍ ശോഭനീയം അല്ല എന്നെ പറഞ്ഞുള്ളൂ.

അഹങ്കാരി... said...

കൂതറേ...

താങ്കള്‍ക്ക് സംഘപരിവ്വാറിന്റെ ഐഡിയോളജി എന്തെന്ന് അറിയില്ല എന്നാണെനിക്ക് തോന്നുന്നതെന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.

ശ്രീരാമസേനയെ പറ്റി ആ അക്രമം നടന്ന അന്ന് തന്നെ സംഘം പ്രതികരിച്ചിരുന്നു - “പബ്ബ് സംസ്കാരം നമ്മുടെ നാട്ടിന്റെ സംസ്കാരഥ്തിനു ചേര്‍ന്നതല്ലെങ്കിലും അതിനെ പ്രതിരോധിക്ക്കേണ്ട രീതി ഇതല്ല - പബ്ലിക് വയലന്‍സ് അല്ല പബ്ലിക് എജ്യൂക്കേഷന്‍ ആണു വേണ്ടത് “ എന്ന്.

പിന്നെ ഈ ഒരൊറ്റ പ്രശ്നത്തിന്റെ പേരില്‍ ഒരു സംഘടനയെ നിരോധിക്കാന്‍ പറ്റില്ല കൂതറ്രേ - അത് ആദര്‍ശത്തിന്റെ അല്ല, മറിച്ച് നിയമപ്രശ്നമാണ്. അവര്‍ കോടതിയില്‍ പോയാല്‍ , ഈ ഒരൊറ്റ പ്രശ്നത്തിന്റെ പേരില്‍ നിരോധനം നല്‍കിയ നടപടിയെ നിശ്ചയമായും കോടതി തള്ളിക്കളയും.

ഇനി നിരോധിച്ചാല്‍ തന്നെ അവന്മാര്‍ മറ്റൊരു പേരില്‍ വരില്ല എന്നെന്താണുറപ്പ്?

ഇതിലധികം പ്രശ്നമുണ്ടാക്കിയ എം‌എന്‍‌എസ് ഇപ്പോഴും ഇല്ല്ലേ? നിരോ‍ാധിക്കാഞ്ഞ്ജഥെന്തേ?


പിന്നെ ഹിന്ദു മതത്തിന്റെ പ്രശ്നം വന്നാലുടനെ സംഘം പ്രതികരിക്കണോ? അങ്ഗ്നനെ പാടില്ലെന്നല്ലേ ഇവിടെ മതേതരര്‍ അലമുറ ഇടൂന്നത്?

പിന്നെ ഇതെങ്ങനെ മതപ്രശ്നമാകും? ഇതിനെ മതപ്രശ്നമാക്കുന്ന നാമൊക്കെ തന്നെയാ കുറ്റക്കാര്‍!

പിന്നെ ശ്രീരാമസേന സംഘപരിവാര്‍ അല്ലെങ്കില്‍ എന്തുകൊണ്ട് സംഘപരിവാര്‍ പ്രതികരിച്ചില്ല എന്ന് ചോദ്യം അല്പം ബാലിശമല്ലേ? എങ്ങനേം സംഘപരിവാറിന്മേല്‍ കുറ്റാരോപണം നടത്താന്‍ ശ്രമിക്കുന്നവരെ പോലെ ആകരുത് കൂതറയെ പോലെ ഒരാള്‍.

സംഘത്തിനു ചെയ്യാനുള്ളത് അവര്‍ ചെയ്തു കഴിഞ്ഞു. ഇനി ശ്രീരാമസേനയ്ക്ക് നേരെ അകമണം നടത്ത്റ്റണാമെന്നാണോ കൂതറ പറയുന്നത്? അങ്ങനെ ചെയ്താല്‍ കൂതറ അടക്കമുള്ളാവര്‍ അതിനെതിരെ പ്രതിഷേദ്ധിക്കില്ലേ?


ഇതിപ്പോ മതത്തിന്റെ പേരിലുള്ളാ ഒരു വിഷയമായി എടുക്കുന്നതാണു തെറ്റ്. ഇത് ഈ കുട്ടിക്കുരങ്ങന്മാര്‍ നടത്തിയ വെറുമ്പബ്ലിസിറ്റി സ്റ്റണ്ടല്ലേ?എം‌എന്‍‌എസ് നടത്തിയ പോലെ?

ഏതായാലും അവന്മാര്‍ ലക്ഷ്യം കണ്ടു - കേരളത്തിലെ ലാവലില്‍ പ്രശ്നത്തിലും ഭീകര സംഭവമായി അവതരിക്കപ്പെട്ടല്ലോഈ പബ് സ്വാതന്ത്ര്യപ്രശ്നം!

ഈ സേനാ എന്ന് കേള്‍ക്കുമ്പോഴേ ബിജെപി-സംഘപരിവാര്‍ ആക്രോശം വരുന്നതെന്തെന്നാ എനിക്ക് മനസിലാകാത്തെ...കൂതറാ തന്നെ ഒന്നാലോചിച്ച് നോക്കൂ...സംഘപaരിവാറിനെ പോലെ ഒരു സംഘടന്യ്ക്ക് നാലഞ്ച് പീക്കിരി പെണ്‍പിള്ളാരെ ക്കൈക്കാര്യം ചെയ്ത് പേരെടുക്കേണ്ട ആവശ്യമുണ്ടോ? സ്ത്രീകളുടേ നേരെ അക്രമം നടത്തിയാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് അറിയാത്തോരല്ലല്ല്ലോ ബിജെപി നേതാക്കള്‍

സംഭവം നടന്ന് ഒരു ദിവസത്തിനുള്ളില്‍ ഈ സംഘടനയുടെ തലതൊട്ടപ്പനുള്‍പ്പടെ ഉള്ളവവ്ര് അറസ്റ്റിലായല്ലോ?

പിന്നെ യദിയൂരപ്പന്‍ അവരെ സഹായിക്കുന്നത് തിരഞ്ഞെടുപ്പില്‍ എന്ത് സഹായം ചെയ്തിട്ടാണ്? കോണ്‍ഗ്രസ് സഖ്യത്തോടൊപ്പം ബിജെപിക്കെതിരെ മത്സരിച്ചിട്ടോ????

ഹിന്ദുത്വത്തെ അപമാനിച്ചാലേ ബിജെപിയെ എതിര്ക്കാന്‍ പറ്റൂ - ഹിന്ദുത്വത്തിന് ഒരു ഭീകര അസഹിഷ്ണു മുഖം നല്‍കുക - ഹിന്ദു എന്ന് കേള്‍ക്കുമ്പോഴേഅതെല്ലാം സംഘപരിവാറാണെന്ന് വരുത്തു തീര്‍ക്കുക - ഈ ലക്ഷ്യത്തോടെ മറ്റ് ചിലരുടേ ഒത്താശയോടെ നടത്തിയതായിക്കൂടേ ഇതെല്ലാം???

ഇനി ഒരു വാര്‍ത്ത കൂടി : ഈ മുത്തലിക്ക് എന്ന് പറയുന്നവനെ നടപടി ദൂഷയ്ം കൊണ്ട് ബജ്രംഗ് ദളില്‍ നിന്ന് പുറത്താക്കിയതാണ്!!!

കൂതറ തിരുമേനി said...

അഹങ്കാരീ.
കൂതറ പറയാന്‍ ആഗ്രഹിച്ച പ്രധാനകാര്യവും അത് തന്നെ. കാരണം ബി.ജെ.പി.യോ അല്ലെങ്കില്‍ സംഘ പരിവാറോ ഇത്തരം ഒരു പണി കാണിക്കുമെന്നു കരുതാന്‍ വയ്യ.കാരണം അവര്‍ക്ക് ഇത്തരം ഉടായിപ്പിലൂടെ പെരെടുക്കേണ്ട കാര്യമില്ല.

പിന്നെ സേനയ്ക്ക് ചുളുവില്‍ പത്രങ്ങളുടെ തലേക്കെട്ടില്‍ വരാനുള്ള ഒരു ട്രിക്ക് മാത്രം. പിന്നെ ബജ്രങ്ക് ദളില്‍ നിന്നു ചാടിയവന്‍ എന്നറിയില്ലായിരുന്നു. ഓ അപ്പോള്‍ ആള്‍ ഇങ്ങനെയൊരു നമ്പരില്‍ നല്ല പിള്ള ചമാഞ്ഞതാണ് അല്ലെ..
ഏതായാലും വാനര സേനയുടെ നേതാവ് വിവാഹിതന്‍ അല്ല എന്നാണ് അറിവ്. ഇനിയും ഏതെങ്കിലും പെണ്ണിനെ വാലന്റൈന്‍ ദിനത്തില്‍ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നു പൂതിയുണ്ടോ എന്നറിയില്ല.
എന്തായാലും ഇത്തരം കോപ്രായം കാട്ടുന്ന സേനയെ അല്പം ബുദ്ധിയെങ്കിലും ഉള്ളവര്‍ പരിഹസിക്കുകയെ ഉള്ളൂ എന്നതാണ് സത്യം.

അഹങ്കാരി... said...

കൂതറേ..

ശ്രീരാമസ്സേന തട്ടിക്കൊണ്ട് പോയ കുഞ്ഞമ്പു എം എല്‍ എ യുടെ മകള്‍ ബസിലിരുന്ന് അമാന്യമായി പെരുമാറുന്നത് കണ്ട് ബസ് കണ്ടക്ടറാണ് അവരെ വിരട്ടിയതെന്നു വാര്‍ത്ത

ശ്രദ്ധേയമായ കാ‍ാര്യം അതല്ല - ബസ് കണ്ടക്ടര്‍ സജീവ സിപീ‌ഐ പ്രവര്‍ത്തകനും ഡ്രൈവര്‍ സ്സിഐടിയു നേതാവും!!!

ദാ വാര്‍ത്ത : http://mathrubhumi.com/php/newFrm.php?news_id=128086&n_type=HO&category_id=3&Farc=&previous


അപ്പോള്‍ വിഷയം ശ്രീരാമസേനയുടെ തലയില്‍ വച്ചതിനു പല ഉദ്ദേശമാകാം:

1) എമെലെയുടെ മകളുടെ സ്വഭാവദൂഷ്യം പുറത്ത് ചര്‍ച്ചായാകാതിരിക്കാന്‍
2)ശ്രീരാമസേന എന്ന്ന ഞാഞ്ഞൂലിലേക്ക് ജനശ്രദ്ധ തിരിച്ച് വിട്ട് കേരളത്തില്‍ ചക്രശ്വാസം വലിക്കുന്ന പാര്‍ട്ടിക്കല്പം ആശ്വാസം നല്‍കാന്‍!
3) വര്‍ഗീയ മുതലെടുപ്പ്

അല്ലേ???

(എന്തിനുമേതിനും സംഘപരിവാറേയ് എന്ന് കൂവുന്നതിനു മുന്‍പ് ഒരല്പം ആലോചിക്കുന്നത് നന്ന്നായിരിക്കുമെന്നെനിക്ക് തോന്നുന്നു - ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്ത് , തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന കാലത്ത് അവര്‍ സ്ത്രീകള്‍ക്കെതിരെ പോക്രിത്ഥരം കാണിക്കുമെന്ന് പറര്യുന്നവര്‍ ബിജെപീയെ അറിയെണ്ട , അറ്റ്ലീസ്റ്റ് സാമാന്യരാഷ്ട്രീയമറിയുനവന്റെ കോമണ്‍ സെന്‍സെങ്കിലുമൊന്ന് ഉപയോഗിക്കണ്ടേ?

ഹിന്ദുത്വം പറയുന്നവരെല്ലാംസംഘപരിവാറാണെന്ന് ത്റ്റെറ്റിദ്ധരിക്കപ്പെടുമെന്നറിയാവുന്നതിനാല്‍ തന്നെ ഈ ശ്രീരാമ സേനയെ ചുടുചോറ് വാരുന്ന കുട്ടിക്കുരങ്ങന്മാരായിഉഒഅയോഗിക്കുന്നവര്‍ വേറേ ആരാകാം? ബിജെപി ഗവണ്മെന്റിനെതിരെ ആരോപണമുന്നയിച്ച് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ആരെന്ന് നോക്കിയാല്‍ മതീ..

ശ്രീരാ‍മ സേന ആകട്ടെ കോണ്‍ഗ്രസുമായി കര്‍ണാടക തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടായിരുന്നവരും....

പിന്നെ എന്തിലുമേതിലും സംഘപരിവാറിന്റെ പേരു വേണമല്ലോ! ഇല്ലെങ്കില്‍ നമ്മള്‍ മതേതരരാകുമോ?

മുക്കുവന്‍ said...

ശ്രീഹരിയുടെ സംശയം എനിക്കും!

ഈ ഭ്രാന്തന്മാര്‍ക്ക് എന്തെല്ലാം നല്ലകാര്യങ്ങള്‍ ചെയ്യാം..

- ഒരു അനാഥാലയം
- ഒരു പ്രൈമറി സ്കൂള്‍
- ഒരു ഹെല്‍ത്ത് സെന്റര്‍

ഇവയൊക്കെ നടത്തിയാല്‍ പേപ്പറില്‍ വെണ്ടക്കാ അക്ഷരത്തില്‍ നിറഞ്ഞുനില്‍ക്കാന്‍ പറ്റില്ലാ.. അതുണ്ടായാലെ ഇലക്ഷനു നാലു വോട്ട് കിട്ടൂ...

Unknown said...

സംഘപരിവറുമായി ബന്ധമില്ലെങ്കില്‍ പിന്നെന്തിനിത്ര വേവലാതി? ഒരു വശത്ത് നിഷേധം.മറുവശത്ത് പരോക്ഷ പിന്തുണയും.

മാതൃഭൂമിയിലെ വാര്‍ത്തയില്‍ മാത്രം രാഷ്ട്രീയത്തെക്കുറിച്ചുള്ള പരാ‍മര്‍ശം.

സ്വഭാവദൂഷ്യത്തെക്കുറിച്ച് എഴുത്യത് ഇശ്ശി നന്നായി. സ്വന്തക്കാര്‍ ആരെങ്കിലുമായിരുന്നെങ്കില്‍ ഇത് പറയുമോ?

അഹങ്കാരി... said...

കൊലച്ചിരി,

ആര്ക്ക് വേവലാതി മാഷേ? സംഘപരിവാറിനോ?

ഇവിടെ ഏത് സംഘപരിവാര്‍ വക്താവാണ് ഇതൊക്കെ വ്വിശദീകരിക്കുന്നത്?

അഹങ്കാരി ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ് - ആരും അഹങ്കാരിയെ വിശദീകരിക്കാന്‍ ചുമതെലപ്പെടുത്തിയിട്ടില്ല...

സാധാരണാ ഇത്തരം ആരോപണങ്ങളേ അവഗണിച്ച് വിടലാണ് സ്സംഘനിലപാട്.

എന്നാല്‍ ഇപ്പോ ലാവലിനില്‍ മുങ്ങി നാറി നില്‍ക്കുന്ന സഖാക്കന്മാര്‍ ജനശ്രദ്ധ തിരിച്ച് വിടാനുള്ളാ ശ്രമം കണ്ട് - എന്ത് പോക്രിത്തരഥ്തിനേയും സംഘത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ളാ ശ്രമങ്ങള്‍ കണ്ണ്ട് മടുത്ത് പറഞ്ഞ്ജതാ...

മാതൃഭൂമിയില്‍ മാത്രമല്ല ദേശാഭിമാനി ഒഴിച്ച് മിക്ക പത്രങ്ങളിലുമുണ്ട് രാഷ്ട്രീയത്തിന്റെ വാര്‍ത്ത.മാതൃഭൂമിയാകട്ടെ കര്‍ണാടകയിലെ പ്രതിപക്ഷവും കേരളാത്തിലെ ഇടതുപക്ഷഘടകകക്ഷിയുമായ പാര്‍ട്ടിയുടെ പത്രവും (ഇപ്പോള്‍!).ഇന്നത് വാനരസേനക്കെത്റ്റിരെ മുഖപ്രസംഗവുമെഴുതീരിക്കണു...

ഇനി ശ്രീരാമസേന സംഘത്തിന്റെ മൂത്ത ഘടകകക്ഷിയാണെന്ന് പറഞ്ഞാലും സംഘത്തിനൊന്നുമില്ല സുഹൃത്തേ...ഇതിലും വലിയ ആരോപണാങ്ങള്‍ നേരിട്ടാണ് 84 വര്‍ഷം പിന്നിട്ടത്.

എന്നാല്‍ നമ്മള്‍ വിശ്വസീക്കുന്ന ആദര്‍ശത്തിനെതിരെ ഒരു പരിധിയില്‍ കൂടുതല്‍ അസംബന്ധം കേള്‍ക്കുമ്പോള്‍ പ്രതികരിച്ച് പോകും - എന്നാല്‍ സഖാക്കന്മാരുടെ കൂട്ട് ചീഥ്ത വിളിയല്ലല്ലോ, വ്യക്തമായ വസ്തുതകള്‍ ചിലതെങ്കിലും നിരത്തിയല്ലേ അഹങ്കാരി പറഞ്ഞത്?

Unknown said...

രാഷ്ട്രീയ ബന്ധം പറയുന്ന(റിപ്പീറ്റ്-ബന്ധം പറയുന്ന) വാര്‍ത്തകളുടെ ലിങ്ക് നല്‍കാമോ?

സ്വഭാവദൂഷ്യത്തെക്കുറിച്ച് എഴുത്യത് ഇശ്ശി നന്നായി. സ്വന്തക്കാര്‍ ആരെങ്കിലുമായിരുന്നെങ്കില്‍ ഇത് പറയുമോ?

ഇതിനു മറുപടി? പ്രതികളെ രക്ഷിക്കാന്‍ ഇരയായ പെണ്‍കുട്ടിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് പറയുന്നത് ഇതാദ്യമല്ല.

വിവേകാനന്ദന്റെ തലവിധി.

അഹങ്കാരി... said...

ലിങ്ക് കൊടുത്തത് വായിച്ചില്ലേ മാഷേ?

സ്വന്തക്കാരാണെങ്കിലും പറയണമല്ലോ മാഷേ....

ഞാന്‍ പറഞ്ഞഥെന്താ? ലക്ഷ്യം 3 ആവാം - അതില്‍ അമ്മെലെയുടെ മകള്‍ തെറ്റ് ചെയ്തിട്ടില്ല എന്നെന്താ‍ാ ഉറപ്പ്? ങും?

പിന്നെ എഈ ശ്രീരാമസേഅങ്ക്കാരെ ന്യായീകരിക്കാന്‍ അവര്‍ അഹങ്കാരീടെ അമ്മവന്മാരര്‍ല്ലല്ലോ മാഷേ...

ദാ മാതൃഭൂമി ലിങ്ക്

http://mathrubhumi.com/php/newFrm.php?news_id=128086&n_type=HO&category_id=3&Farc=&previous



വിവേകാനന്ദന്റെ തലവിധിയെ പറ്റി സഖാക്കന്മ്മാര്‍ എന്നു മുതലാ വ്വേവലാതിപ്പെടാന്‍ തുടങ്ങിയത്?(ഈ വിവേകാനന്ദന്റെ ആശയ്യങ്ങളെ പറ്റി എന്തെങ്കിലുംവായിച്ചിട്ടുണ്ടോ? ഉണ്ടാവില്ല- അദ്ദേഹത്തിന്റെ തീവ്രതയ്ക്ക് മുന്നില്‍ ശ്രീരാമസേന ഒന്നുമല്ല!:) )

പിന്നെ ഈ ഒരൊറ്റപ്പെട്ട സംഭവാത്തെ അങ്ങ് 26/11 ആക്കാതെ മാഷേ...കേരളാത്തിന്റെ കോടികള്‍ കട്ട കേസുണ്ട് - അതീന്ന് ജനശ്രദ്ധ തിരിക്കാന്‍ ഇടതിനു കിട്ടിയ സന്ദര്‍ഭം ശരിക്കുമുപയോഗിച്ച് എന്ന് അഹങ്കാരി പറഞ്ഞതില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു -

അഹങ്കാരിയോട് ചോദിച്ച് ലിങ്ക് അഹങ്കാരി തന്നല്ലോ...

വെയ്റ്റ് ചെയ്യ് - അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്ത് വിശദാംശങ്ങള്‍ പുറത്ത് വ്രട്ടെ...എന്നിട്ടാകാം സംവാദം...

Vadakkoot said...

@അഹങ്കാരി

താങ്കള്‍ തന്ന മാതൃഭൂമി ലിങ്കില്‍ ബസ് ജീവനക്കാരുടെ രാഷ്ട്രീയബന്ധത്തെ പറ്റി മാത്രമേ പറയുന്നുള്ളൂ; പെണ്‍കുട്ടിയുടെ പെരുമാറ്റത്തെക്കുറിച്ച് പരാമര്‍ശമില്ല. അങ്ങനെയൊന്ന് ഇതുവരെ കേട്ടതുമില്ല. പ്രതികളെ ന്യായീകരിക്കാന്‍ വേണ്ടി ഇത്തരം തറവേല ചെയ്യുന്നത് നല്ല നടപടിയാണോ? അതോ അഹങ്കാരി എന്ന പേരുള്ളത് കൊണ്ട് ഞാന്‍ എന്ത് തോന്ന്യാസവും കാണിക്കും എന്നാണോ?

അഹങ്കാരി... said...

വടക്കൂടന്‍..

അഹങ്കാരി പറഞ്ഞത് പത്രവാര്‍ത്ത തന്നെയാണ് - എന്നാല്‍ ലിങ്ക് കൈവശമില്ലാത്തതിനാല്‍ ഇടുന്നില്ല.അതിനു ഓണ്‍ലൈന്‍ എഡിഷന്‍ ഇല്ലാത്ത ഒരു പേപ്പറാണ് സ്കാന്‍ ചെയ്തിടാം

ജന്മഭൂമിയില്‍ ഇത്റ്റിനെ പറ്റി വിശദമായ റിപോസ്ട്ട്റ്റ് വന്നെന്ന് കേള്‍ക്കുന്നു . ഇതിനു മുന്‍പൊരനോണി ക്പ്പൂഇ ചെയ്തിട്ടത് ജന്മഭൂമിയിലെ വാര്‍ത്ത ആകണാം - ന്നോക്കൂ...

പിന്നെ വെറുതെ സംസാരിച്ചിരുന്നു എന്നും പറഞ്ഞ് തല്ലുമെന്ന് വിശ്വസിക്കാനും മാത്രം വിഢിയല്ല അഹങ്കാരി - പെണ്‍കുട്ടിയെയ് പുറഥ്താക്കിയതോം അര്‍ദ്ദിച്ചതോബസ് ജീവനക്കാരാണെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്ത. അത്റ്റിന്റെ പേറില്‍ ഒരു ബസ് ജീവനക്കാ‍ാരനെ സിപി‌എമ്മുകാര്‍ മര്‍ദ്ദിക്കുകയും ബസ് ജീവനക്കാര്‍ പണിമുടക്കുകയ്ം ചെയ്ഥല്ലോ?

അപ്പോള്‍ ബസ് ജീവനക്കാര്‍ കമ്യൂണിസ്റ്റ് ആണെന്നതിനു സാംഗത്യമില്ലേ?
ബസ് ജീവനക്കാരുടേ സഹകരണമില്ലാതെ അതിലിരുന്ന യാത്രക്കാരില്‍ ഒന്ന് ഹിന്ദുവും മറ്റേഥ് മുസ്ലീമുമാണെന്ന് ഗണിച്ചറിഞ്ഞ് മംഗലാപുരര്‍ത്തു നിന്നെത്തി, ബസില്‍ നിന്നും പിടിച്ചിറക്കി മര്‍ദ്ദിച്ചു എന്നൊക്കെ പറഞ്ഞാല്‍ കണ്ണുമടച്ച് വിശ്വസിക്കാന്‍ അഹങ്കാരിക്കൊരു വിഷമം -

ശ്രീരാ‍ാമസേന എന്ന വാനരസേനയെ 100% എതിര്‍ത്തുകൊണ്‍ബ്ബ്ടു തന്നെ ആണ് ഞാനീ പറയുന്നത് -ചെയ്തത് ശ്രീരിആമസേന ആയാലും ബസ് ജീവനക്കാര്‍ ആയാലും മര്‍ദ്ദിച്ചു എങ്കില്‍ ശരിയായില്ല എന്ന് തന്നെ എന്റെ നിലപാട്.

പിന്നെ ഈ പെണ്‍കുട്ടിയുടെ പെരുമാറ്റം അമാന്യമായിരുന്നു എന്ന വാര്‍ത്ത അഹങ്കാരിയുടേ സൃഷ്ടി അല്ല എന്ന് നേരത്തെ ഒരനോണി ഇട്ട വാര്‍ത്ത തെളിയിക്കുന്നു -അങ്ങനെയും ആകാം എന്നല്ലേ അഹങ്കാരി പറഞ്ഞത്????

Vadakkoot said...

@കറുത്തേടം “മുകളില്‍ കണ്ട അഭിപ്രായങ്ങളില്‍ ഞാന്‍ കണ്ടത് പബ്ബ് സംസ്കാരം നല്ലത് എന്നതാണ്”

പബ് സംസ്കാരം നല്ലതോ ചീത്തയോ എന്നതാണോ ഇവിടത്തെ മുഖ്യവിഷയം?

സ്ത്രീകള്‍ പബില്‍ പോയിരുന്ന് കള്ള് കുടിക്കുന്നതിനോട് എനിക്കും വല്യ താല്‍പര്യമില്ല. പക്ഷേ അത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. എനിക്ക് വേണ്ടപ്പെട്ടവര്‍ അങ്ങനെ ചെയ്യാന്‍ തുനിഞ്ഞാല്‍ ഞാന്‍ തടയുകയും ചെയ്യും. പക്ഷേ തീര്‍ത്തും അപരിചിതരായവര്‍ അങ്ങനെ ചെയ്താല്‍ അതെന്റെ വിഷയമല്ല. അവരുടെ വഴി അവര്‍ തിരഞ്ഞെടുത്തു - അവരുടെ വീട്ടുകാര്‍ അന്വേഷിക്കേണ്ട കാര്യമാണത്. അല്ലാതെ കുറേ പയ്യന്‍മാരേയും കൂട്ടി ഗുണ്ടായിസം കാണിക്കുന്നത് നേരത്തെ പറഞ്ഞ പോലെ വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്.

പിന്നെ പുറത്തൊക്കെ വളര്‍ന്ന കുട്ടികള്‍ പബില്‍ പോയി ഒരു ബിയറടിച്ചു എന്ന് കരുതി അടുത്തുകാണുന്ന പയ്യന്റെ മടിയില്‍ കയറിയിരിക്കും എന്ന തോന്നലും ശരിയല്ല. നിയന്ത്രിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അവര്‍ക്ക് നിശ്ചയമുണ്ടാകും.

Vadakkoot said...

‌@അഹങ്കാരി

ആ വാര്‍ത്ത സ്കാന്‍ ചെയ്തിടാന്‍ പോകുന്നത് എന്റെ ചോദ്യത്തിന് ഉത്തരമെന്ന നിലക്കാണെങ്കില്‍ ദയവ് ചെയ്ത് അതില്‍ നിന്ന് പിന്മാറണം. സ്കാന്‍ ചെയ്ത ഇമേജ് കാണാതെ തന്നെ അത് ജന്മഭൂമിയില്‍ വന്നു എന്നത് ഞാന്‍ വിശ്വസിക്കാന്‍ തയ്യാറാണ്. ജന്മഭൂമി, ദേശാഭിമാനി തുടങ്ങിയ പത്രങ്ങള്‍ക്ക് പ്രഖ്യാപിതമായ ചായ്‌വുകളുള്ളത് കൊണ്ട് അതില്‍ വരുന്ന വാര്‍ത്തകള്‍ക്ക് വിശ്വാസ്യത കുറവാണെന്നാണ് എന്റെ പക്ഷം. (നിഷ്പക്ഷത എന്നൊന്ന് അവരില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ലല്ലോ).

ആ വാര്‍ത്ത നുണയാണെങ്കില്‍ അത്തരം ഒരു ആരോപണത്തെ ബ്ലോഗിലേക്ക് വലിച്ചിഴച്ചതിന്റെ കാരണക്കാരന്‍ എന്ന ദുഷ്കീര്‍ത്തി എനിക്ക് വേണ്ട. സത്യമാണെങ്കില്‍ ഒന്നുരണ്ട് ദിവസത്തിനകം മറ്റ് പത്രങ്ങളും അത് ഏറ്റ് പിടിക്കുമല്ലോ. അപ്പോള്‍ നിങ്ങള്‍ക്ക് പറയാമല്ലോ ഞാനിത് പണ്ടേ പറഞ്ഞതാണെന്ന്.

ഇപ്പോള്‍ തന്നെ ആ കുട്ടി ഒരുപാട് അനുഭവിച്ചിട്ടുണ്ടാവും.. വെറുതെ എന്തിനാ നെറ്റിലും കൂടെ നാറ്റിക്കുന്നത്?

Unknown said...

രാഷ്ടീയത്തെക്കുറിച്ച് പറയുന്ന മറ്റു പത്രങ്ങളിലെ വാര്‍ത്തകളുടെ ലിങ്ക് ആയിരുന്നു ചോദിച്ചത്. മറ്റൊരു പത്രത്തിലും വാര്‍ത്തയില്‍ അങ്ങിനെ കണ്ടില്ല. മാതൃഭൂമി വാര്‍ത്ത ഇതില്‍ ഇട്ടിട്ടുണ്ടായിരുന്നല്ലോ ആദ്യം.

വിവേകാനന്ദന്റെ ചിത്രം മാറ്റിയത് നന്നായി. താങ്കളുടെ ചിത്രമായി അത് ഉപയോഗിച്ചതിനെയായിരുന്നു പറഞ്ഞത്. അതത്ര ശരിയാണെന്ന് തോന്നിയില്ല.

കൂതറ തിരുമേനി said...

ഇലവന്നു മുള്ളില്‍ വീണാലും തിരിച്ചായാലും ഇലയ്ക്ക് തന്നെ കേട്‌.ഇനി എന്ത് കാര്യത്തില്‍ ആയാലും ഒരു പെണ്‍കുട്ടിയോട് ഇങ്ങനെ ചെയ്യുമ്പോ മൂന്നുവട്ടം ആലോചിക്കണം

Mr. K# said...

താല്പര്യം ഉണ്ടായേക്കാനിടയുള്ള രണ്ടു ലിങ്കുകൾ ഇതാ.

1. DYFI claims responsibilty for 'abducting' MLA's daughter -

2. Two days after the attack on CPM MLA Kunhambu's daughter and her friend, the accused claim to be a part of CPM's student wing-the DYFI. More shockingly, these men say that their attempt was to protect the MLA's daughter's modesty.

കര്‍ണാടകത്തിൽ ഒരു ശ്രീരാമസേന, കേരളത്തിൽ ഒരു ഡിവൈഎഫൈ. രണ്ടിനേം ഒരു വണ്ടിക്ക് പൂട്ടാം. പക്ഷേ ശ്രീരാമസേന തെണ്ടിത്തരം ചെയ്തിട്ട് മറ്റുള്ളവരുടെ പിടലിക്ക് വയ്ക്കാന്‍ നോക്കിയില്ലെന്ന് മാത്രം. ആരു ചെയ്തതായാലും ഈ താലിബനൈസേഷന്‍ അറ്റംപ്റ്റ് ചെറുക്കപ്പെടേണ്ടത് തന്നെ.

അഹങ്കാരി... said...

കൊലച്ചിരി, താങ്കള്‍ പറഞ്ഞത് കേട്ടിട്ടാണ് ഞാന്‍ ആ ചിത്രം മാറ്റിയത് എന്ന് അഭിമാനിക്കുന്നുവെങ്കില്‍ കഷ്ടം സുഹൃത്തേ...

ഞാനത് മാറ്റിയതിനു ശേഷമാണ് താങ്കളുടെ കമന്റ് കാണുന്നത് തന്നെ...

പിന്നെ കുതിരവട്ടന്‍ തന്ന ലിങ്കുകള്‍ വായിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു...

(വിവേകാ‍നന്ദനെ പറ്റി വല്ലതും അറിയുമോ സുഹൃത്തേ? അദ്ദേഹത്തിന്റെ ആശയങ്ങള്‍ എന്തെങ്കിലും വായിച്ചിട്ടുണ്ടോ? ഉണ്ടെന്ന് തോന്നുന്നില്ല -കേരളം ഭ്രാന്താലയമെന്ന് പറഞ്ഞതല്ലാതെ...വായിച്ചിരുന്നു എങ്കില്‍ റതാങ്കള്‍ ഇപ്പോള്‍ ശ്രീരാമസേനയെ “പോലൂം” ന്യായീകരിച്ചേനെ...)

എന്തായാലും ശ്രീരാമസേന ഈ എമ്മെല്ലേ സംഭവത്തിലെ പങ്ക് നിഷേധിച്ചു എന്ന് കേള്‍ക്കുന്നു - ഈ പ്രശ്നത്തില്‍ ഡിഫി ഏറ്റെടുത്തെന്നും കേള്‍ക്കുന്നു (രണ്ടും തൊട്ടുമുമ്പുള്ള കമന്റിലെ ലിങ്കില്‍ ഉണ്ട്) അങ്ങനെ എങ്കില്‍ ശ്രീരാമസേനയെ നീരോധികുമ്പോള്‍ നമുക്ക് ഡിഫിയേയും നിരോധിക്കണ്ടേ? രണ്ടും കുട്ടിക്കുരങ്ങന്മാര്‍ തന്നെയല്ലേ?

പിന്നെ പെണ്‍കുട്ടിയെ പറ്റി പറഞ്ഞത് ഞാനല്ലല്ലോ സുഹൃത്തേ-പത്രങ്ങളല്ലേ?

ഇതൊക്കെ പോട്ടെ , ഈ ശ്രീരാമസേന--വാനരസേനയെ ലാവലിന്‍ പ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ളാ ഒരു അഭയമായി കണ്ടെത്തുകയല്ലാരുന്നോ പാര്‍ട്ടി?

അഹങ്കാരി... said...

കൂതറേ.

പെണ്ണിനെ വലം കൈകൊണ്ട് തല്ലാന്‍ പോലും പാടില്ല എന്നു പഠിപ്പിക്കുന്ന ഒരാദര്‍ശത്തിലും സംസ്കാരത്തിലുമ്ം ഞാന്‍ വിശ്വസിക്കുന്നു

സ്ത്രീകളുടേ സാംസ്കാരിക അധഃപതനത്തിനെതിരെ വേണ്ടത് ബോധവത്കരണമാണ് - തലല്ല...

പിന്നെ ഇപ്പോള്‍ ഈ മുറവിളി കൂട്ടുന്നവരെ കണ്ട് സത്യത്തില്‍ പുച്ചം തോന്നുന്നു അഹാങ്കാരിക്ക്

നന്ദിഗ്രാമിലും സിംഗൂരിലും ഉള്ളാ സ്ത്രീകളേ പരസ്യ്യമായി കൂട്ടബലാത്സംഗം ചെയ്യുകയും ചുട്ട്റ്റുകൊല്ലുകയും ചെയ്തവര്‍...മേധാപട്കറുടെ സാരിക്കുത്ത് വലിച്ചഴിച്ചവര്‍...ഇവരാണ് ഇപ്പോള്‍ പബ് സംസ്കാരസ്വാതന്ത്ര്യത്തിനായി വാദിക്കുന്നത്!

Unknown said...

അഹങ്കാരി,

താങ്കള്‍ വിവേകാനന്ദന്റെ ചിത്രം പ്രൊഫൈലില്‍ നിന്ന് മാറ്റിയത് ഞാന്‍ പറഞ്ഞിട്ടാണെന്നോന്നും കരുതുന്നില്ല. ചെയ്തത് ശരിയല്ല എന്ന് തോന്നിയപ്പോള്‍ സൂചിപ്പിച്ചു. മാറ്റിയത് നന്നായി എന്ന് തോന്നിയപ്പോള്‍ അതും പറഞ്ഞു. അഭിമാനിക്കാന്‍ എന്തിരിക്കുന്നു.

പീഡിതരായ പെണ്‍കുട്ടികളെപ്പറ്റി അപവാദം പറയുന്നത് ആദ്യമല്ല. ഇതിനു മുന്‍പും പ്രതികളെ രക്ഷിക്കാന്‍ ഈ തന്ത്രം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ഏതോ പത്രത്തില്‍ വന്ന വാര്‍ത്ത ആവര്‍ത്തിച്ചത് തെറ്റ്. ഒരു സോറി പറയുന്നത് അത്ര മോശം ആകാന്‍ ഇടയില്ല.

വിവേകാനന്ദന്‍ ആരുടെയും സ്വകാര്യസ്വത്തല്ല. സഖാക്കളുടെ അല്ല. സംഘത്തിന്റെ അല്ല. കോണ്‍ഗ്രസ്സിന്റെ അല്ല.

അഹങ്കാരി... said...

ചെയ്തത് തെറ്റാണെന്ന് തോന്നിയാല്‍ സോറി പറയുന്നതില്‍ അഹങ്കാരി കുറച്ചില്‍ കാണാആറില്ലല്‍ സുഹൃത്തേ...

ആ പെണ്‍കുട്ടി അത്ര മോശല്ലാരി ആണേന്നും അഹങ്കാരി പറഞ്ഞില്ല

പ്രണയമോ ബോയ്ഫ്രണ്ടോ ഒന്നും തെറ്റാണെന്നും അഹങ്കാരിക്കഭിപ്രായമില്ല...

എന്നാല്‍ കുഞ്ഞമ്പു എമ്മെലേയുടെ മകള്‍ വെറുതേ സംസാരിച്ച ഉടനേ തട്ടിക്കൊണ്ട്നുപോയി, മര്‍ദ്ദിച്ചു എന്ന്നൊക്കെ പറഞ്ഞത് കണ്ണുമടച്ച് വിശ്വസിക്കാനൊരു പ്രയാസം!

അത് ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലീമിനോട് സംസാരിച്ചതിനാണെന്ന വാദം വിശ്വസിക്കാന്‍ അതിലേറേ പ്രയാസം - ശ്രീരാമസേന ഇത്തരം പോക്രിത്തരം ചെയ്യാന്‍ മടിക്കയില്ല എന്നറിയാമെങ്കിലും...

കുഞ്ഞമ്പു എമ്മെലെയുടെ മകള്‍ സംസാരിച്ചാ രീതി ഒരു സഹപാഠിയോടു സംസാരിച്ചാതായിരുന്നോ അതല്ല, അതില്‍ മറ്റ് റിലേഷന്‍സിന്റെ അംശം ഉണ്ടായിരുന്നു എന്ന പത്ര റിപ്പോര്‍ട്ടുകള്‍ വന്നിര്രുന്നു എന്നേ അഹങ്കാരി പറഞ്ഞുള്ളൂ ...

ശ്രുതിയെ “പീഢനത്തിനിരയായ പെണ്‍കുട്ടി എന്നൊക്കെ വിശേഷിപ്പിക്കാമോ?

ബസിലിരുന്ന് അമാന്യമായി പെരുമാറി -അമാന്യതയുടെ ലിമിറ്റ് ഓരോ ദേശത്തും ഓരോന്നാകാം - അതിനാല്‍ ഇറക്കിവിട്ടു , പെണ്‍കുട്ടി ഹോസ്റ്റലിലേക്കും പയ്യന്‍ അടുത്ത ബസിനും പോയി...ഇതാണ് കണ്ടക്ടറുടെ മൊഴി. ഇതായിരിക്കെ ഇതിനെ വര്‍ഗീയപ്രശ്നമാക്കാനുള്ളാ ശ്രമം അപലപനീയമാണെന്നും മുതലെടുപ്പാണെന്നുമേ അഹങ്കാരി പറഞ്ഞുള്ളൂ...

ഒരു വര്‍ഗീയ സംഘര്‍ഷത്തിനുള്ളാ സാധ്യത കണ്ടാല്‍, അത്തരത്തിലാരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതിനെ ഊതിക്കെടുഥ്തുന്ന പ്രവര്‍ത്തനമാകണാം ഒരു രാഷ്ട്രീയപാര്‍ട്ടി നടത്തേണ്ടത് -അല്ലാതെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇല്ലാത്തതൂതിപെര്രുപ്പിച്ച് എരിതീയിലെണ്ണ ഒഴിക്കലല്ല...

ദേശാഭിമാനിയില്‍ മാത്രമേ ഇതീനെ സംഘപരിവാറുമായും ബജ്രംഗ്ദളുമായും ബന്ധിപ്പിച്ച് കണ്ടുള്ളൂ - എന്തിനാഇരുന്നു അത്?

എമ്മെല്ലെയുടെ മകള്‍ക്ക് ആ പയ്യനുമായി അടുപ്പമുണ്ടെങ്കിലും അഹങ്കാരി 1% പോലും തെറ്റ് പറയില്ല്ല - എന്നാല്‍ എമ്മെല്ലെക്കത് അപാമാനമായി തോന്നാം, കണ്ടക്ടറുടെ മൊഴി പോലൊരു വാര്‍ത്ത വന്നാല്‍.അതിനാല്‍ പ്രശ്നത്തെ വളച്ചൊടിച്ച വര്‍ഗീയവത്കരിച്ചതാകാം, അങ്ങനെ ഒരു റിപോര്‍ട്ട് വന്നിട്ടുണ്ടല്ലോ എന്നേ അഹങ്കാരി പറഞ്ഞ്നുള്ളൂ...

ഈ പ്രശ്നത്തില്‍ അഹങ്കാരി പറഞ്ഞത് ഥെറ്റാണെന്ന്‍ വരട്ടെ, പ്രശ്നഥ്തെ പറ്റി ഇപ്പോഴും ഓരോന്ന് പുറത്ത് വന്നുകൊണ്ടിരിക്കയല്ലെ...

അഹങ്കാരി പറഞ്ഞത് തെറ്റാണെന്ന് ബോഒധ്യപ്പെട്ടാല്‍ ആ നിമിഷം അഹങ്കാരി മാപ്പു പറയാം ,അല്ലെങ്കില്‍ ഇല്ല...

ആ പെണ്‍കുട്ടി എന്നെ സംബന്ധിച്ചേടത്തോളം തെറ്റുകാരി അല്ല , ഒരു വിധത്തില്ലും...

തെറ്റുകാരി ഈ പ്രശ്നത്തെ വര്‍ഗീയവത്കരിച്ച , ആ കുട്ടിയുടെ പിതാവുള്‍പ്പടെ ഉള്ളവരാണ്.

അതേ അഹങ്കാരി പറഞ്ഞുള്ളൂ....


പിന്നെ വിവേകാനന്ദന്റെ ഫോട്ടോ അഹങ്കാരി ഉപയോഗിച്ചത് മഹാ അപരാധമായി എന്നാണു വിശ്വാസമെങ്കില്‍, “കാവീയിട്ട ബൂര്‍ഷ്വാസി” എന്ന് കളിയാക്കിയിരുന്ന അദ്ദേഹത്തിനിന്റെ ഫോട്ടോ വച്ച് ജില്ലാ സമ്മേളനങ്ങള്‍നടത്തുന്ന മാന്യ ഡിഫിക്കാരോടും കൂടെ ഇതൊന്ന് പറഞ്ഞേക്ക്ക്കണേ....
(ഒരു നിമിഷം - അഹങ്കാരി ആരോടാണ് സോറി പറായേണ്ടത്?)

അഹങ്കാരി... said...

സഹോദരാ കൊലച്ചിരി,

താങ്കള്‍ക്ക് രാഷ്ട്രീയ പക്ഷമുണ്ടെന്ന് അഹങ്കാരി കരുതുന്നു, ഉണ്ടാകണം....

എന്നാല്‍ രാഷ്ട്രീയതിമിരം ബാധിച്ചിട്ടില്ല എന്നും ഒരു ആദര്‍ശത്തോടുള്ള അനുഭാവത്തിന്റെ പെരില്‍ അവരുടെ ഭാഗത്തു നിന്ന് ന്വസ്തുതകളെ നോക്കിക്കാണാന്‍ ശ്രമിക്കുന്നുവേ ഉള്ളുവെന്നും മനസിലാക്കുന്നു

(പെണ്‍കുട്ടിയോടുള്ള സമ്മീപനത്തില്‍നിന്നും അല്പം മനുഷ്യപറ്റുള്ള കൂട്ടത്തിലാണെന്നും മനസിലാക്കുന്നു)

ഇതൊന്നു വായിച്ച് നോക്കൂ സുഹൃത്തേ...ആ പാവം പെണ്‍കുട്ടിയെ വെച്ച്മുതലെടുക്കാന്‍ ശ്രമം നടത്തുന്നതാരെന്ന് താങ്കള്‍ സ്വയം സ്വതന്ത്രമായി മുന്ധാരണകളില്ലാതെ ഒന്ന് ചിന്തിച്ച് നോക്കു...


http://media-sin-indicate.blogspot.com/2009/02/blog-post.html

(കിളീരൂര്‍ കേസില്‍ പികെ ശ്രീമതിയുടെ മകന്റെ പങ്കിനെ പറ്റിയുള്ളാ ആരോപണവും അമ്പലപ്പുഴ കേസില്‍ എസ്‌എഫ്‌ഐ നേതാക്കളെ രക്ഷിക്കകന്‍ സിപി‌എം നേതാക്കള്‍ നടത്തിയ ശ്രമങ്ങളീ പറ്റിയുള്ള വാര്‍ത്തകളും ഇതിനോട് കൂട്ടിവായിക്കപ്പെടണം!)

വെളിച്ചപ്പാട് said...

ഭാരതത്തിന് തനതായ ശൈലിയുണ്ട് അത് ആരും മറക്കേണ്ടതില്ല.നന്മ ചെയ്യുന്നത് ഏത് വാനരസേനയായാലും അംഗീകരിക്കണം. പബ്ബ് സംസ്കാരമൊന്നും നമ്മുടേതല്ല. ഭാരതീയ സ്ത്രീക്ക് മഹനീയ സ്ഥാനമുണ്ട് ലോകത്ത്. എന്ന് പാശ്ചാത്യ സംസ്കാരം കടന്നു വന്നുവോ അന്നു മുതല്‍ക്കാണ് സാംസ്കാരിക മുല്യഛ്യുതി സംഭവിച്ചു തുടങ്ങിയത്. ഓരോരുത്തരുടെ സ്വാതന്ത്രമാണ് ഓരോന്ന് തിരഞ്ഞെടുക്കല്‍. നല്ലത് തിരഞ്ഞെടുത്തു കൂടെ?

Rejeesh Sanathanan said...

അച്ഛനമ്മമാര്‍ വളര്‍ച്ചയുടെ പാതയില്‍ കൊടുക്കേണ്ടിയിരുന്ന തല്ല് വാനര സേനയായാലും ശ്രീരാമ സേന ആയാലും നല്‍കി എന്ന് കരുതിയാല്‍ മതി........കിട്ടണ്ടത് കിട്ടണ്ടപ്പോള്‍ തന്നെ കിട്ടണം. ഇല്ലെങ്കില്‍ ഇന്നത്തെ പിള്ളാര്‍ ശരിയാകില്ല.