അടുത്തിടെ കണ്ട ഒരു പ്രവണത കണ്ടിട്ടാണ് ഇതെഴുതുന്നത്.ബ്ലോഗ് അല്പം ഗൗരവത്തോടെ കാണുന്ന ഒരാളെന്ന നിലയില്‍ പ്രതികരിക്കുന്നുവെന്നു മാത്രം.
ബ്ലോഗില്‍ എന്തെഴുതണമേന്നത് ഓരോരുത്തരുടെയും സ്വകാര്യം.ഡോക്ടര്‍.സൂരജ് നല്ലൊരു പോസ്റ്റ് ഇട്ടിട്ടുമുണ്ട്.
പക്ഷെ ബ്ലോഗ് അക്കാദമിയില്‍ പങ്കെടുത്തോ അല്ലെങ്കില്‍ ഏതെങ്കിലും ബ്ലോഗ് വായിച്ചിട്ടോ പെട്ടെന്ന് ബൂലോഗത്ത് വന്നിറങ്ങുന്ന പുതുബ്ലോഗര്മാര് പെട്ടെന്ന് എങ്ങനെ താന്‍ ശ്രദ്ധിക്കപ്പെടാം എന്ന തത്രപ്പാടില്‍ കാട്ടിക്കൂട്ടുന്ന പരാക്രമം കാണുമ്പൊള്‍ പലപ്പോഴും സഹതാപിക്കാനെ കഴിയൂ.
എഴുതാന്‍ കഴിവും ആശയവും ഒപ്പം സമയവും വേണം.മലയാളത്തിലെ പല പ്രമുഖ എഴുത്തുകാരും തിരക്കുമൂലം വളരെ കുറച്ചേ പോസ്റ്റുകള്‍ ഇടാറുള്ളൂ.പക്ഷെ അവരുടെ ഓരോ പോസ്റ്റും വായനക്കാര്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുകയും ചെയ്യും.
ബ്ലോഗ്സ്പോട്ട് സൗജന്യമായി തരുന്ന സൗകര്യമോ അല്ലെങ്കില്‍ സ്വയം രജിസ്റ്റര്‍ ചെയ്യുന്ന ഡോമേനോ ആവട്ടെ.നിങ്ങള്‍ അതില്‍ എന്തെഴുതുന്നു എന്നത് മാത്രമാണ് വിഷയം.
അടുത്തിടെ ബ്ലോഗില്‍ വന്ന പലരും ഏതെങ്കിലും വിവാദത്തില്‍ കടിച്ചു തൂങ്ങി അതോടെ ബ്ലോഗിങ് തുടങ്ങി നല്ലൊരു തുടക്കം കിട്ടിയിട്ട് പിന്നീട് വെറും കാഴ്ചക്കാരായി ഒതുങ്ങി പോവുകയാണ് പതിവ്.
സത്യത്തില്‍ ബൂലോഗത്ത് ചില ബ്ലോഗ് ചാവേറുകള്‍ ആവാന്‍ മാത്രം ജന്മമെടുക്കുന്നതാണ്.നമ്മുടെ അനോണികുട്ടന് അത്തരത്തില്‍ ഒരാള്‍ മാത്രമാണ്.കേരളഫാര്‍മര്‍ എന്ന ബ്ലോഗറെ ആക്ഷേപിക്കാന്‍ മാത്രം ജനിച്ചവന്.ബാഗ്ലൂര്കാരന് ആയ അനോണിക്കുട്ടനെ കണ്ടുപിടിക്കേണ്ട കാര്യം എനിക്കില്ല.പക്ഷെ അത്തരം ചാവേറുകളുടെ ബ്ലോഗ് കാണുമ്പോള്‍ തന്നെ അതൊരു തുടക്കകാരന് അല്ല പകരം അടവുകള്‍ പയറ്റിതെളിഞ്ഞ ബ്ലോഗര്‍ ആരോ എന്ന് മനസ്സിലാവും.വന്നകാര്യം തീര്‍ത്ത് ബ്ലോഗും പൂട്ടി പോവുകയും ചെയ്തു ആ ചാവേര്‍.
എന്നാല്‍ ഇതൊക്കെകണ്ടു പുതിയ ബ്ലോഗര്‍മാര്‍ ചിലര്‍ ആരുടെയെങ്കിലും വാലില്‍തൂങ്ങി തെറിവിളിച്ചു ബ്ലോഗിംഗ് തുടങ്ങുമ്പോള്‍ താന്‍ പിടിച്ചത് പുലിവാലാണ് എന്ന് മനസ്സിലായി ബ്ലോഗിംഗ് നിര്ത്തിപോവുന്നത് കണ്ടിട്ടുണ്ട്.
കൂതറ ആരെയും ഉപദേശിക്കാന്‍ വളര്‍ന്നിട്ടില്ല.അതേപോലെ ബ്ലോഗ് അക്കാദമിയില്‍ പഠിച്ചിട്ടില്ല.അതുകൊണ്ട് തന്നെ വല്ല്യ സങ്കേതങ്ങള്‍ ഒന്നും പരിചയമില്ല.ഒപ്പം സഹായിക്കാന്‍ തലതോട്ടപ്പന്മാരുമില്ല.കുറെ നല്ല സുഹൃത്തുകള്‍ മാത്രം.
പുതിയ ബ്ലോഗിംഗ് കൂട്ടുകാരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം.
സ്വയം ചാവേറുകള്‍ ആയി എരിഞ്ഞടങ്ങി ബ്ലോഗിംഗ് ജന്മം കളയാതെ തന്നാലാവുന്നത് എഴുതി സ്വയം ഒരു അഡ്രസ്സ് ഉണ്ടാക്കാന്‍ ശ്രമിക്കുക.ബ്ലോഗിലെ പുലികളായ ചിത്രകാരന്,ഇടിവാള്‍,ഫാര്‍മര്‍,നട്ടപിരാന്തന്,കൂതറ(ചുമ്മാ ചേട്ടന്മാരുടെ കൂടെ ഞാന്‍ എന്റെയും പേരൊന്നു ചേര്‍ത്ത് എന്ന് മാത്രം) സ്വന്തമായ മേല്‍വിലാസം ഉള്ളവരാണ്.അവരെയൊക്കെ തെറിവിളിച്ചു സ്വന്തം മേല്‍വിലാസം കളയാതെ എഴുതി ഒരു പെരുണ്ടാക്കിയില്ലെങ്കില് നിഷേധിയുടെ ആത്മാവായി അലയുകയോ കാറ്റാടിയായി കാറ്റില്ആടി നടക്കുകയോ ചെയ്യേണ്ടി വരും.
ഇത്തരം കുറെ ബ്ലോഗ് എഴുത്തുകാര്‍ നമ്മുടെ ബൂലോഗത്ത് ഉണ്ട്.പക്ഷെ ഇവരെ ദേഷ്യത്തോടെയല്ല പകരം സഹതാപതോട് മാത്രമെ കൂതറയ്ക്ക് കാണാന്‍ കഴിയൂ.
സ്വന്തം ആര്‍ജ്ജവം കഴിവ് ഭാവന നല്ലൊരു കാര്യത്തിനു ഉപയോഗിക്കാതെ സമയം പാഴാക്കാന്‍ മാത്രം അറിയുന്നവര്‍.
ചീപ്പ് ട്രിക്ക് കാണിച്ചു ആദ്യം കുറേപേരെ ബ്ലോഗില്‍ വരുത്താന്‍ കഴിയും.പക്ഷെ ആ വായനക്കാരെ വീണ്ടും വരുത്താന്‍ നിങ്ങളില്‍ കഴിവുണ്ടായാലെ പറ്റൂ.
പക്ഷെ വളരെ നല്ല തുടക്കം നടത്തി അതെകഴിവ് പിന്നീടും കാണിക്കുന്ന എഴുത്തുകാരും ഉണ്ട്. അത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്.(നാടകകാരന്,ശ്രദ്ധേയന്‍ etc.)
പിന്നെ അനോണി ചാവേറുകള്‍.സത്യത്തില്‍ അവരുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍ ചിരിവരാറുണ്ട്. കേരളത്തില്‍ തെക്ക് കളിയിക്കാവിള മുതല്‍ വടക്കു മഞ്ചേശ്വരം വരെ അപ്പനാര് എന്ന ചോദ്യം ചോദിച്ചലഞ്ഞു മടുത്തു അവസാനം ബൂലോഗത്ത് തെരയുന്ന അവരുടെ പ്രശ്നം ഒരു രോഗമല്ല ഒരവസ്ഥയാണ് താതരാഹിത്യം എന്ന് പറയും.(ലളിതമായി പറഞ്ഞാല്‍ - തന്തയില്ലായ്മ).
സത്യത്തില്‍ അവര്‍ ഒരു ബ്ലോഗില്‍ വന്നാല്‍ തന്നെ ആദ്യം തിരയുന്നത് ബ്ലോഗില്‍ അനോണി ഓപ്ഷന് ഉണ്ടോ എന്നാണു.കാരണം ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം.
എന്നാല്‍ അനോണി ഉപയോഗിക്കുന്നവര്‍ എല്ലാം ഇങ്ങനെ തതരാഹിത്യം മൂലം വലയുന്നവര്‍ ആകണം എന്നില്ല.സ്വന്തം പേരു വെളിപ്പെടുത്താതെ തന്നെ മാന്യമായി പ്രതികരിക്കാന്‍ ഉപയോഗിക്കുന്നവരാണ് അത്.
പക്ഷെ ഭൂരിപക്ഷവും മാന്യമായി അല്ല അനോണി ഉപയോഗിക്കുന്നതെന്നെ കൂതറ അഭിപ്രായപെടുന്നുള്ളൂ.
ഇനി ബ്ലോഗ് അക്കാദമി പോലെ "കൂതറഅക്കാദമി" തുടങ്ങിയാലോ എന്നൊരു ചിന്തയിലാണ് കൂതറ.കാരണം അതിനും ഒരു സ്കോപ് ഉണ്ടെന്നാണ് പഠനങ്ങള്‍ വെളിപെടുത്തിയത്.
സുഹൃത്തുകളെ,ബൂലോഗത്ത് കൃമിമുതല് പുലികള്‍,പുപ്പുലി വരെയുണ്ട്.അതേപ്പറ്റി മനുഷ്യവിദൂഷകന് എഴുതിയിട്ടുമുണ്ട്.ബൂലോഗത്ത് സമഗ്രമായ ഒരു മാറ്റം വരുത്താന്‍ ശ്രമിച്ചു സ്വയം നശിക്കാതെ അവരിലൊരാള്‍ ആവാന്‍ ശ്രമിക്കുക.ഇനി അഥവാ തിരുത്താനോ ഒഴുക്കിനെതിരെ നീന്താനോ ശ്രമിക്കുംമുമ്പെ സ്വന്തം ശക്തി തിരിച്ചറിയുക.കാരണം അതിന് ശ്രമിച്ചു വിജയിച്ചവരോക്കെതന്നെ അതിന് ത്രാണിയുള്ളവരായിരുന്നു.അതില്ലാതെ ഇറങ്ങിത്തിരിച്ചാല്‍ ആ ഒഴുക്കില്‍ സ്വയം നശിക്കുകയെ ഉള്ളൂ.
തെറിവിളിക്കുവാന്‍ ആഗ്രഹം ഉള്ളവര്‍ മെയില്‍ ഇടുക. kootharaavalokanam@gmail.com
Wednesday, February 18, 2009
Subscribe to:
Post Comments (Atom)
9 comments:
പട പേടിച്ചു പന്തളത്ത് ചെന്നപ്പോ?.....എന്റമ്മോ അറിയാതെ ഈ വഴി വന്നതാണേ......
അവനവന് കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പോള്‍ എന്ത് സുഖം... എന്ത് രസം.. ഹഹ .. ഹാ ഹാ...
ഒരു പാട്ടാണേ...!!
ന്നാ പിടിച്ചോ എന്റെ വക ഒരു ...... കമണ്ടലു.
ആളെ കണ്ടുപിടിക്കാന്‍ പറ്റില്ല എന്ന ധാരണയില്‍ ഒരുപാടവന്മാര് കേറി നെരങ്ങും. ഇതിനെക്കാള്‍ മുന്തിയത് പോര്‍ട്ടലുകളില്‍ കാണാം. പരിഹസിക്കാന്‍ ഏറ്റവും risk-free ആയൊരു പരിപാടിയല്ലേ. വേണമെങ്കില്‍ ഇവന്മാരെയൊക്കെ പൊക്കാം എന്നത് എത്ര പേര്‍ക്കറിയാം.
അവാര്‍ഡ് കിട്ടിയാല്‍ ആര്‍ക്കാ പുളിക്ക്യാ...? അതും കൂതറയുടെ കൈയ്യില്‍ നിന്നു തന്നെയായാല്‍... :)
ബൂലോകത്ത് നിന്നും എനിക്ക് ആദ്യമായി ലഭിക്കുന്ന അംഗീകാരം സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നു.
ആക്കരുത് ;) ട്ടാ..
.
Itival it was just a random selection of established writers with a sound tone.and thats why didnt mentioned as VM .coz itival as u know sounds little different.
plz never think as its a plan to hurt or some thing like that.thanks. and sorry for inconvenience caused reagarding name selection..
thanks once again
ഞാനും ഒരു തുടക്കക്കാരന് ആണ്...10 ദിവസമെ ആയിട്ടുള്ളു ബൂലോകത്തിന്റെ ഉമ്മറത്ത് കാലെടുത്തു കുത്തിയിട്ട്.... എന്നെ കാത്ത് അമാനുഷികമായ ശക്തികള്‍ ഒന്നും ഉണ്ടാവില്ലല്ലോ!...കാരണം സാഹിത്യ്ം എന്താണെന്ന് എനിക്കറിയില്ല!
എന്തായിത് നോം ശി ആയി ബ്ലോഗ് തുടങിയിട്ട് എന്നാലും വലിയ പിടിയില്ല ഇവിടെ എന്താ നടക്കണേ പൈപ്പ് ഊത്ത് ആണല്ലോ ?
Post a Comment