തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, April 20, 2009

85.കൂതറയ്ക്കും ഭീഷണി



*****************പ്രത്യേക ശ്രദ്ധക്ക്‌ ********************

അടുത്തിടെയായി തെറിവിളി കമന്റുകളും കൂതറ തിരുമേനിയെ വെറും ഓഹോ ചെയ്യുന്ന കമന്റുകളും നിരവധി കിട്ടുന്നു. അവസാനം കൂതറ തിരുമേനിയുടെ തലയില്‍ നെല്ലിക്കാത്തളം വെയ്ക്കുള്ള കമന്റ് വരെ ലഭിക്കുകയുണ്ടായി. പക്ഷെ ഒരു കാര്യം കൂതറ അവലോകനം വായിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. കൂതറതിരുമേനി ചന്ദ്രനിലോ ബഹിരാകശത്തോ ജീവിക്കുന്ന അന്യഗ്രഹ ജീവിയല്ല. പ്രകോപിച്ച്‌ തെറി വിളിപ്പിക്കാനോ അങ്ങനെ കൂതറതിരുമേനിയുടെ ചെലവില്‍ അല്പം പ്രശസ്തനാകാനൊ ഉള്ള കുത്സിത ശ്രമം നടക്കില്ല. ഈ പഠിച്ച സ്കൂളില്‍ പഠിച്ചു റാങ്ക് വാങ്ങി ത്തന്നെയാണ് കൂതറ തിരുമേനി ഇവിടെ വരെയെത്തിയത്.
കൂതറ അവലോകനം പൊളിച്ചു അടുക്കാമെന്നും പറഞ്ഞു കമന്റ് ഇട്ട സഹോദരനോട് ഇത് തന്നെയാണ് പറയാനുള്ളത്.

കൂതറ തിരുമേനി ഇടുന്ന പോസ്റ്റ്കളോ അല്ലെങ്കില്‍ കൂതറ അവലോകനത്തില്‍ അംഗങ്ങള്‍ ആയവര്‍ ഇടുന്ന പോസ്റ്റ്കളോ വായിച്ചു അതിനു അനുകൂലമോ പ്രതികൂലമോ ആയ അഭിപ്രായങ്ങള്‍ ഇടുക. കാരണം യോജിക്കാനെന്നപോലെ വിയോജിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവും വായനക്കാര്‍ക്കുണ്ട്. പക്ഷെ എഴുതുന്നവരുടെ നെഞ്ചത്ത് കയറി കാളിയ മര്‍ദ്ദനം ആടാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്കും കൂതറ തിരുമേനി കൊടുത്തിട്ടില്ല.മാന്യതയോടെ പെരുമാറുക ബഹുമാനം ഏറ്റു വാങ്ങുക. അത്രമാത്രമേ പറയുവാന്‍ സാധിക്കുകയുള്ളു.

കൂതറയെ തെറി വിളിച്ചു പിന്നെ കൂതറ അതേറ്റുപിടിച്ചു അങ്ങനെ ചുളുവില്‍ ഒരു പരസ്യം കിട്ടാന്‍ കൊതിക്കുന്ന കുഞ്ഞുങ്ങളോടു തല്‍ക്കാലം ഇത്രയും പറയാം. തറയായി കമന്റ് ഇട്ടാല്‍ മഹാതറയായി അല്ല കൂതറ ആയി കമന്റ് ഇടാന്‍ അറിയാം കൂതറകളുടെ രാജാവായ കൂതറതിരുമെനിയ്ക്ക്. അതുകൊണ്ട് ആ ശ്രമം ഉപേക്ഷിക്കുക.

ആരാടാ ഈ കൂതറ എന്ന് ചോദിച്ചവരോട് പണ്ടേതോ ബ്ലോഗര്‍ തന്റെ ബ്ലോഗില്‍ എഴുതിയത് പോലെ മൂന്നാം നാള്‍ ഉയര്‍ത്തവനും ഞാന്‍ . മൂന്ന് ലോകത്തിനിലാഹിയും ഞാന്‍. കാലക്കറുപ്പില്‍ യമനായതും ഞാന്‍ . കാലാന്തരത്തില്‍ ശിവനായതും ഞാന്‍ എന്ന് പറയാന്‍ കഴിയുന്നവന്‍ കൂതറ തിരുമേനി.

കൂതറയ്ക്ക് കിട്ടിയ ഒരു ഭീഷണി എടാ കൂതറെ നിന്റെ ലങ്ക കത്തിക്കാന്‍ ഞാന്‍ വരുന്നു. നീ ഒരുങ്ങിയിരുന്നോ എന്നാണ്. കൂതറ തിരുമേനി ഇതുവരെയും ആരെയും ഭീഷണി മുഴക്കിയിട്ടില്ല. ഒരിക്കലും അത് ചെയ്യുകയുമില്ല.കാരണം ഭീഷണികള്‍ എന്നും ഭീരുവിന്റെ സ്വരമാണ്. ഭീരുവാകട്ടെ എല്ലായ്പ്പോഴും ശുംഭത്തരം എഴുന്നള്ളിക്കാന്‍ കഴിവുള്ളവനും. ആശയ വിനിമയത്തില്‍ തെറികള്‍ക്കോ ഭീഷണിയ്ക്കോ സ്ഥാനമില്ല. പരസ്പരം പറഞ്ഞു തീര്‍ക്കുക. അതാവണം ലക്ഷ്യവും മാര്‍ഗ്ഗവും അല്ലെങ്കില്‍ സുല്ലിട്ടു അടുത്ത സ്ഥലം കണ്ടുപിടിക്കുക. കാരണം ഇഷ്ട്ടമില്ലാത്തവരോട് മുട്ടാന്‍ പോവാതിരിക്കുക.

കൂതറയെ ലങ്കാധിപനായ ശ്രീ.രാവണനോട് ഉപമിച്ചതില്‍ ഒരു പിണക്കവുമില്ല. ശ്രീ.രാവണനെ കൂതറ തിരുമെനിയ്ക്ക് ബഹുമാനവുമുണ്ട്‌. കൂതറയുടെ ലങ്ക കത്തിച്ചിട്ട് എന്ത് ഗുണം ഉണ്ടാവും എന്നറിഞ്ഞാല്‍ കൊള്ളാം. കാരണം ഇഷ്ടമില്ലെങ്കില്‍ ഈ ബ്ലോഗ് വായിക്കാതിരുന്നാല്‍ പോരെ. അതിനു നശിപ്പിക്കണം എന്നാഗ്രഹം ഉണ്ടാകേണ്ട കാര്യമുണ്ടോ? ഒരു കാര്യം മാത്രം മനസ്സിലാക്കുക. കൂതറ അവലോകനം എന്നാ ലങ്ക ഉണ്ടാക്കാന്‍ തുടങ്ങിയ ദിവസം അറിയാമായിരുന്നു കടല്‍ കടന്നു അവന്‍ വരുമെന്ന്. എഴുകടലുകളും താണ്ടിയെത്തുന്നവന്‍ വായൂപുത്രന്‍ മാരുതി അഥവാ ഹനുമാന്‍ തന്നെയാവണം. കപി വദനം ഉള്ളവന്‍ എല്ലാം ഹനുമാന്‍ അല്ല. കേവലം കൊരങ്ങന്‍ മാത്രം.
ഭീഷണികള്‍ കേട്ട് കൂതറ അവലോകനം പൂട്ടുമെന്ന് വ്യാമോഹിക്കേണ്ട. ബ്ലോഗര്‍ സൌജന്യമായി ഈ സൗകര്യം തരുന്നിടത്തോളം കാലം ഈ ബ്ലോഗ് ഉണ്ടാവും കാരണം കാശ് മുടക്കി ഈ ബ്ലോഗ് നടത്താന്‍ ആഗ്രഹവും ആവശ്യവും ഇല്ല. ഈ ബ്ലോഗ് മലയാളത്തിനു മുതല്‍ കൂട്ടാണെന്നോ മലയാളം സാഹിത്യത്തെ ഉദ്ധരിച്ച് കൊള്ളാമെന്നോ കൂതറ തിരുമേനി ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. പക്ഷെ സത്യം സത്യമായി നട്ടെല്ല് വളയ്ക്കാതെ എഴുതാം എന്നാ ആത്മ വിശ്വാസവും ധൈര്യവും ഉണ്ട്.
കൂതറ തിരുമെനിയ്ക്ക് കിട്ടിയ മറ്റൊരു ഭീഷണി കൂതറതിരുമേനി മദനിയ്ക്ക് വേണ്ടി പോസ്റ്റ് ഇട്ടതിലായിരുന്നു. കൂതറ തിരുമേനി പി.ഡി.പി. കാരന്‍ അല്ല. പക്ഷെ മദനിയുടെ കാര്യത്തില്‍ മനുഷ്യാവകാശ ധ്വംസനം നടന്നുവെന്ന് കരുതുന്നതുകൊണ്ടാണ് ആ പോസ്റ്റുകള്‍ ഇട്ടതു. കൂതറയുടെ കമ്യൂണിസ്റ്റ് ചായ്‌വ് ഉള്ള പോസ്റ്റുകള്‍ ആയിരുന്നു മറ്റൊരു ഭീഷണിക്ക് കാരണം. കൂതറ തിരുമേനി ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ അല്ല. പക്ഷെ തീര്‍ച്ചയായും ഒരു പാര്‍ട്ടിയുടെ അനുഭാവി തന്നെ. അത് സ്വന്തം പോസ്റ്റിലോ ബ്ലോഗിലോ പ്രതിഫലിച്ചാല്‍ അത് വലിയ കുറ്റമായി കൂതറ തിരുമേനി കരുതുന്നില്ല. കാരണം കൂതറ തിരുമേനിയും ഒരു മനുഷ്യനാണ്‌ വോട്ടും ഉണ്ട്. അത് ഇഷ്ടമുള്ള വിശ്വസിക്കുന്ന പാര്‍ട്ടിയ്ക്ക് ചെയ്യുകയും ചെയ്യും. ഒരു പാര്‍ട്ടി ഒരു രാജ്യത്തെ ഭരണം കുടുംബ ഭരണം ആക്കി വച്ചിരിക്കുന്നത് ഇഷ്ടമില്ലാത്തത് കൊണ്ട് തന്നെ അതിനെ പുച്ഛത്തോടെ മാത്രമേ കാണാന്‍ കഴിയൂ. ഇടയ്ക്കൊക്കെ ഒരു ഹൈന്ദവ ചായ്‌വ് ആര്‍ക്കെങ്കിലും തോന്നിയാല്‍ "അഭിമാനിക്കൂ ഞാന്‍ ഹിന്ദുവാണ്" എന്ന് തുറന്നു പറയാന്‍ മടിയില്ലാത്തവാന്‍ ആണ്. എന്ന് പറഞ്ഞാല്‍ കൂതറ തിരുമേനി ഒരു മതത്തെയും നിരാകരിക്കുകയോ നിന്ദിക്കുകയോ ചെയ്യില്ല. അതുപോലെ വര്‍ഗ്ഗീയവാദിയുമല്ല.

അടുത്തിടെ കിട്ടിയ മറ്റൊരു കമന്റാണ് കൂതറ ചാണകത്തില്‍ ഒലക്ക മുക്കിയാണത്രേ എഴുതുന്നത്‌. ഇതിനു സഭ്യമായ എന്ത് മറുപടി കൊടുക്കും? ഇത്തരം ഒലക്ക വെക്കാന്‍ ഉരലും കൊണ്ട് നടക്കുന്ന എഭ്യന്മാരെ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. കളികള്‍ കളിച്ചു പഠിക്കാന്‍ നടക്കുന്നവന്‍ ആദ്യം അതിനു യോജിക്കുന്നവരെ കണ്ടു പിടിക്കുക. കൂതറ തിരുമെനിയ്ക്ക് സമയമില്ല താല്പര്യവുമില്ല.

കൂതറ അവലോകനം വായിക്കുന്ന എന്റെ പ്രീയപ്പെട്ട വായനക്കാരോട് കൂതറ അവലോകനം സഹിക്കുന്ന വായനക്കാരോട് എന്നും കൂതറ തിരുമെനിയ്ക്ക് നന്ദിയുണ്ടായിരിക്കും.വല്ലവന്റെയും ബ്ലോഗ് കണ്ടോ അക്കാദമിയില്‍ പഠിച്ചോ ആദ്യം ബ്ലോഗ് തുടങ്ങാന്‍ തീരുമാനിച്ചു എടുത്ത്‌ കുതിയ്ക്കുന്ന തുടക്കകാരോട് ഇത്രമാത്രമേ പറയാനുള്ളൂ.ആദ്യം എന്തെഴുതുന്നു , എഴുതാനുള്ള സ്റ്റഫ് കയിലുണ്ടോ എന്ന് നോക്കുക. വെറുതെ ആരെയെങ്കിലും കയറി തെറി വിളിച്ചു ആളാകാന്‍ നോക്കിയാല്‍ നിങ്ങള്‍ വളരും മുമ്പേ വളര്‍ച്ച മുരടിക്കുകയെ ഉള്ളൂ. അപകര്‍ഷതാബോധവും ആത്മവിശ്വാസമില്ലായ്മയും അസൂയവും മൂത്ത് ഒരാളെ ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്യുമ്പോള്‍ മനസ്സിലാക്കുക നിങ്ങളുടെ ശവക്കുഴി നിങ്ങള്‍ തന്നെ തോണ്ടിക്കഴിഞ്ഞിരിക്കുന്നു.

നല്ല ബ്ലോഗിങ്ങിനുള്ള പത്തു കൂതറകല്പനകള്‍ ഇവിടെ എഴുതുന്നു.

1.മലയാളം ബ്ലോഗിംഗ് മറ്റുള്ളവര്‍ക്ക് മാതൃകയാക്കാന്‍ ശ്രമിക്കുക.
2മറ്റുള്ളവര്‍ക്ക് പ്രയോജനകരമായത് എഴുതിയില്ലെങ്കിലും ഉപദ്രവങ്ങള്‍ ഉണ്ടാക്കുന്നത്‌ എഴുതാതിരിക്കുക.
3ഭീഷണിപ്പെടുത്തല്‍ തെറിവിളിക്കലുകള്‍ ഒഴിവാക്കുക.
4ഒരു ബ്ലോഗ് ഇഷ്ടമല്ലെങ്കില്‍ അതെഴുന്നവനെ തെറി വിളിക്കാതെ അതിനെ തഴഞ്ഞു കളയുക.
5ഒരു വിഷയത്തെ കയറി വിമര്‍ശിക്കുന്നതിനു മുമ്പേ എഴുതിയത് വായിക്കാനുള്ള ക്ഷമ കാണിക്കുക.
6വിമര്‍ശിക്കാന്‍ മുന്‍‌വിധി എടുത്ത്‌ വായിച്ചു വിമര്‍ശിക്കാതിരിക്കുക.
7തനിക്കു ശേഷം പ്രളയം താന്‍ ഒരു പ്രസ്ഥാനം വന്നു എല്ലാവരും തന്നെ ശ്രദ്ധിക്കുക എന്നാ മട്ടില്‍ പ്രവര്‍ത്തികാതിരിക്കുക.
8.മാന്യമായി പെരുമാറിയാലേ ബഹുമാനം കിട്ടു എന്നത് മനസ്സിലാക്കുക.
9.ശത്രുവിന്റെ കഴിവുകള്‍ കാണാതിരിക്കുന്നവനെക്കാള്‍ വലിയ വിഡ്ഢി ആരും ഇല്ലെന്നത് മറക്കതിരുക്കുക.
10.നെറ്റില്‍ കളിക്കുന്നവര്‍ എല്ലാം വെറും വങ്കന്മാര്‍ ആണെന്നും താന്‍ മാത്രം കേമന്‍ ആണെന്നും ഉള്ള തെറ്റിദ്ധാരണ ഒഴിവാക്കുക.


എല്ലാവരും സ്നേഹത്തോടെ പരസ്പര ബഹുമാനത്തോടെ ബ്ലോഗിംഗ് നടത്തുന്നത് കാണാന്‍ ആണ് കൂതറതിരുമേനിയ്ക്ക് ആഗ്രഹം. കാരണം നാം എല്ലാം ഒരേ സമുദ്രത്തിലെ മത്സ്യങ്ങള്‍ മാത്രം. മലയാള ബ്ലോഗിന്റെ ഐക്യം നമ്മുടെ ശക്തി.

7 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഭീഷണികളുടെയും, വിരട്ടലുകളുടെയും അതിപ്രസരത്തില്‍ അവസരോചിതമായ പോസ്റ്റ്. ശരിക്കും ആസ്വദിച്ചു

മാളൂ said...

കൂതറതിരുമേനിക്ക് അഭിവാദനങ്ങള്‍.
പറഞ്ഞതൊക്കെ ശരിയാണ്...
കുറച്ച് സ്തുതിപാഠകര്‍ കൂടെയുണ്ടെങ്കില്‍
ആരുടെ നേരെയും ഭീഷ്ണിമുഴക്കാം
എഴുതുന്നവരെ വിരട്ടി ഓടിക്കാം.....
വിരട്ടിയാല്‍ ഓടുന്ന ഒരു കൂട്ടര്‍
ഓടാതെ മാറി നിന്ന് നിരീക്ഷിക്കുന്ന ഒരു കൂട്ടര്‍
ഇതോക്കെ വിളിച്ചു പറയാന്‍ ആരെങ്കിലും
ഉണ്ടാവുന്നത് നന്ന്

കല്യാണിക്കുട്ടി said...

eppozhathe saahacharyathil theerthum anivaaryamaaya oru post..........
nice.....................

കാസിം തങ്ങള്‍ said...

ഭീഷണികള്‍കൊണ്ടൊന്നും നേടാനാവില്ലെന്നത് നേര് തന്നെ.

കൂതറ തിരുമേനി said...

മോനെ ശിവപ്രസാദെ,
താങ്കള്‍ എഴുതിയത് ഒത്തിരി സമയം എടുത്താണ് എന്നറിയാം. നീ തൂറുന്ന തീട്ടം എന്റെ ഉമ്മറത്ത് ഇടാനും പിന്നീട് അവിടെനിന്നു കോരിക്കളയാനും സൌകര്യമില്ലാത്തതുകൊണ്ട് സാധനം പബ്ലിഷ് ചെയ്യാന്‍ വയ്യാ. താങ്കളുടെ അസുഖം നന്നായി അറിയാം തല്‍ക്കാലം ചികില്‍സിക്കാന്‍ നേരമില്ല. മോന്‍ ഹെഡ്ലൈറ്റും കത്തിച്ചു വേഗം പോയി അടുത്ത സ്റ്റേഷന്‍ പിടിക്കൂ.

ആർപീയാർ | RPR said...

ഒള്ളനേരത്ത് വല്ലവനേയും തെറിവിളിച്ച് നടക്കാതെ നാല് നല്ല പോസ്റ്റിടാൻ നോക്കരുതോ ഇവന്മാർക്ക്....

കൂതറ തിരുമേനിക്ക് അഭിവാദ്യങ്ങൾ.....

വേറൊരു കൂതറ...

sivaprasad said...

ആഹാ! മികച്ച പാരമ്പര്യം അവകാശപ്പെടാന്‍ ഉണ്ടെന്നു സംസ്കാര സമ്പന്നമായ ഭാഷയില്‍ നിന്നും മനസിലായി. ഞാന്‍ കമെന്റ് എഴുതിയത് കൂതറയുടെ ബ്ലോഗ്ഗില്‍ വരുന്ന "ലക്ഷക്കണക്കിന്‌" വായനക്കാര്‍ വായിക്കാന്‍ വേണ്ടി അല്ല , അത് കൂതറക്കുള്ള മറുപടി ആണ്. എന്റെ കമെന്റ് ഈ ബ്ലോഗ്ഗില്‍ വന്നില്ല എന്നത് കൊണ്ട് ലോകത്തിനു ഒന്നും സംഭവിക്കില്ല.
വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്നാ രീതിയില്‍ എഴുതി വിട്ടാല്‍ ചിലപ്പോള്‍ തെറി വിളി കേട്ടന്നു വരും
എല്ലാവരും കൂതരയോട് യോജിക്കണം എന്നില്ലലോ? ഇതിനു മുന്‍പും കൂതരയുടെ പോസ്റ്റില്‍ ഞാന്‍ കമെന്റ് ഇട്ടിരുന്നു, എല്ലാം സഭ്യമായ ഭാഷയില്‍ തന്നെ. വിമര്‍ശനങ്ങള്‍ ഉണ്ടാവുക സ്വോഭവികം, അതിനെ ഉള്‍കൊള്ളാന്‍ ശ്രമിക്കുക. കൂതരയുടെ മിക്ക പോസ്ടിനോടും യോജിപ്പുന്ടെന്കിലും പലതിനോടും വിയോജിപ്പും ഉണ്ട് .
ഗൂഗിളിന്റെ സൌജന്യ ബ്ലോഗിങ്ങ് വന്നതിനു ശേഷം ആര്‍ക്കും എന്തും പറയാം എഴുതാം എന്ന നില വന്നിരിക്കുന്നു. അര്‍ഹത ഇല്ലാത്ത കരങ്ങളില്‍ വന്നു ചേര്‍ന്നതിന്റെ ഫലം . കുരങ്ങിന്റെ കയ്യില്‍ പൂമാല കിട്ടിയിരിക്കുന്നു അത്ര തന്നെ