തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, July 2, 2009

133.മീറ്റാത്ത ബെര്‍ളി

മലയാള ബ്ലോഗിന്റെ ദിഗ്ഗജങ്ങള്‍ എന്ന് സ്വയം കരുതുന്നതും മറ്റുള്ളവര്‍ പട്ടം ചാര്‍ത്തി കൊടുത്തിരിക്കുന്നതുമായ ബ്ലോഗര്‍മാരുടെ ചെറായി മീറ്റിനെതിരെ തന്റെ സ്വതസിദ്ധമായ ആക്ഷേപഹാസ്യത്തില്‍ ഒരു പോസ്റ്റ്‌ ഇട്ടതോടെ ഒളിഞ്ഞും തെളിഞ്ഞും പലരും പ്രതികരിക്കാന്‍ തുടങ്ങി. ആശയദാരിദ്ര്യത്താല്‍ കൂട്ടിലോളിച്ച പലരും ഒരു കച്ചിത്തുരുമ്പ് കിട്ടിയപോലെ ഹാലിളകി പോസ്റ്റുകള്‍ ആഘോഷമായി ഇട്ടുതുടങ്ങി. ഇതിനിടയില്‍ ഹാസ്യം, വിമര്‍ശനം എന്നുവേണ്ട ആത്മഹത്യകുറിപ്പ് മുതല്‍ നാലാംകിട പ്രതികരണവുമായി വരെ കിറിനക്കികള്‍ വെളിയില്‍ വന്നു. ചിലര്‍ ഇതിനെ ബെര്‍ളിയുടെ ഹാസ്യമായി കണ്ടു കാര്യമായി പ്രതികരിക്കാന്‍ പോയില്ല.

തെക്കേടനെപോലുള്ളവര്‍ ധാര്‍മിക രോഷം കൊണ്ട് തിളച്ചു കാര്യകാരണ സഹിതം തന്റെ ധാര്‍മിക രോഷം പ്രകടിപ്പിച്ചു പോസ്റ്റ്‌ ഇട്ടു. ബെര്‍ളിയുടെ പോസ്റ്റിലെ ഓരോ വരിയ്ക്കും മറുപടി കൊടുത്തുകൊണ്ടുള്ള മറുപടി കാണുമ്പോള്‍ ബെര്‍ളി പോലും തലയറഞ്ഞു ചിരിയ്ക്കുമെന്നു വ്യെക്തം.

ബെര്‍ളിയുടെ പോസ്റ്റുകളെ അയാളുടെ മിക്ക വായനക്കാരും എത്രകണ്ട് ഗൌരവത്തില്‍ എടുക്കുമെന്ന് അറിയാത്തതിന്റെ അഭാവം ഇവരുടെയൊക്കെ പ്രതികരണത്തില്‍ മനസിലാക്കാം. ചിലര്‍ ആത്മഹത്യകുറിപ്പുകള്‍ പരമ്പരകള്‍ ആക്കി ആത്മഹത്യ ടെണ്ടെന്‍സി ഉള്ളവരെപ്പോലെ പ്രതികരിക്കാന്‍ തുടങ്ങി.

സ്വയം ബ്ലോഗിന്റെ സാംസ്കാരിക നായകന്മാര്‍ അതേപോലെ ബ്ലോഗിലെ കാരണവന്മാര്‍ എന്നഭിമാനിക്കുന്നവര്‍ക്കിടയില്‍ സ്വയം കൂതറ എന്ന് വിശേഷിപ്പിക്കുന്നവനാണ് ബെര്‍ളി. ആക്ഷേപശരങ്ങളെ പുല്ലുപോലെ എടുക്കുന്നവന്‍. ഹിറ്റ്‌ വിറ്റു കഞ്ഞികുടിക്കാന്‍ കഴിയില്ല എന്ന് പറയുന്നത് തന്നെ അദ്ദേഹത്തിന്റെ വായിലൂടെ ശ്രവിക്കുക.
"ബ്ളോഗില്‍ പിടിപ്പിച്ചിരിക്കുന്ന ഹിറ്റ് കൌണ്ടറിന്റെ മറ്റേയറ്റം ഞാന്‍ താമസിക്കുന്ന മുറിയിലാണ്. ഇവിടെ ഹിറ്റ് കൂടുന്നതനുസരിച്ച് അതിലൂടെ ഒരു തരം ധാന്യം ചാടിവന്നുകൊണ്ടിരിക്കും. അതു പുഴുങ്ങിത്തിന്നാണു ഞാന്‍ ജീവിക്കുന്നത്. "

മലയാളത്തിലെ അല്ലെങ്കില്‍ മലയാള ബ്ലോഗിലെ സദാചാര കാവല്‍ഭടന്മാര്‍ ആര്‍ത്തിയോടെ വായിക്കുന്നതും അവസരം പോലെ വിമര്‍ശിക്കുന്നതുമായ ഒന്നാണ് "അശ്ലീലം" പ്രദീപ്‌ പേരശ്ശനൂര്‍ എന്നാ ബ്ലോഗറെ കമ്പി ബ്ലോഗര്‍ എന്നെഴുതി വിമര്‍ശിച്ചവര്‍ പലരും ഓരോ പോസ്റ്റും വരാനായി ഗുരുവായൂര്‍ നടയില്‍ കാണിക്കയിട്ടു കാത്തിരുന്നു എന്നത് മറ്റൊരു സത്യം. അയാളുടെ ഓരോ പോസ്റ്റും പ്രിന്റ്‌ ചെയ്തു തലയിണയ്ക്കടിയില്‍ വെച്ച് മുപ്പത്തിമൂന്നു തവണ വായിച്ചിട്ട് ഉറങ്ങാന്‍ പോയിരുന്ന വായനക്കാരെ നേരിട്ടറിയാം.

ബെര്‍ളിയുടെ ബ്ലോഗിലെ ഒരു ലൈന്‍ "അയലോക്കത്തെ ട്രീസ തുണിപറിച്ചു കുളിക്കുന്ന മീനച്ചിലാറ്റില്‍ വെള്ളമിങ്ങനെ താഴ്ന്നു താഴ്ന്നു വരുന്നതുപോലത്തെ ഒരു നിര്‍വൃതിയാണ് " ബ്ലോഗില്‍ സംസ്കാര ശൂന്യര്‍ നിറഞ്ഞുവെന്ന് പറയുന്നവരുടെയും നിലവാരം ഇല്ലെന്നു പറയുന്നവരുടെയും മുഖമടച്ചു കൊടുക്കാന്‍ പ്രാപ്തമാണ്.

"ഫയര്‍ ആന്‍ഡ്‌ സേഫ്റ്റിയും" മറ്റും പഠിച്ചു ഗള്‍ഫില്‍ പോയ സുഹൃത്തിന്റെ കാര്യം പറഞ്ഞതോട് കൂടി ആര്‍ക്കിട്ടാണ് താങ്ങിയതെന്നു ബൂലോഗവാസികള്‍ക്കെല്ലാം മനസ്സിലാവും.
അധോവായൂ ശബ്ദത്തിന് വിളികേള്‍ക്കാന്‍ നടക്കുന്ന ഏറാന്‍മൂളികള്‍ക്ക് എന്തായാലും നല്ലൊരു താങ്ങായി ഈപോസ്റ്റ്‌.

മലയാളികളുടെ ശാപമായി അസൂയ. ഒരു മില്ല്യന്‍ ആകാന്‍ പോകുന്ന ബെര്‍ളിയുടെ ഹിറ്റ്‌റേറ്റ്‌ അടുത്ത കാലത്തെങ്ങും ആര്‍ക്കും തകര്‍ക്കാനാവില്ലെന്നത് ഒരു നഗ്നസത്യമാണ്. ആശയദാരിദ്ര്യം അംഗീകരിക്കാതെ ഒരുത്തന്റെ തലയില്‍ കുതിരകയറി മനസമാധാനം കാംക്ഷിക്കുന്നവന്റെ അവസ്ഥ മനസ്സിലാക്കാന്‍ ചിലരുടെ ബ്ലോഗില്‍ പോയാല്‍ മതി.

ഇത്തരം വിവാദങ്ങള്‍ വീണ്ടും തന്റെ വായനക്കാരുടെ എണ്ണം കൂട്ടാനെ ഉപകരിക്കൂ എന്ന് ബെര്‍ലിയ്ക്കറിയാം. അതിന്റെ പരമാവധി പ്രയോജനപ്പെടുത്തുന്നവനായ ബെര്‍ളിയുടെ മുന്‍പുള്ള പോസ്റ്റുകളും ശ്രദ്ധിച്ചാല്‍ ഇത്തരം വിമര്‍ശനങ്ങളും ആക്ഷേപങ്ങളും അയാളുടെ വളര്‍ച്ചയ്ക്ക് സഹായകമായി എന്നത് മനസ്സിലാക്കുവാന്‍ കഴിയും. പക്ഷെ വിമര്‍ശനത്തിന്റെ പുറകെ പോയി പുളകമണിഞ്ഞവര്‍ പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

കുട്ടിക്കുരങ്ങനെ കൊണ്ട് ചൂടുപായസ്സത്തില്‍ കൈയിടീക്കുന്ന ആസാമികളും കടല്‍ക്കിഴവന്മാരും കപ്പിത്താന്മാരും വീണ്ടും തങ്ങളുടെ വിവരദോഷങ്ങള്‍ കൊണ്ട് തനിയാവര്‍ത്തനത്തില്‍ പങ്കാളികളാവുന്നു.
കഷ്ടം..

10 comments:

Unknown said...

ആശയ ദാരിദ്ര്യം എന്ന് ബെര്‍ളിയുടെ കാര്യമാണോ പറഞ്ഞത്? എങ്കില്‍ അത് നൂറ്റുക്ക് നൂറു സത്യം.പിന്നെ ഹിറ്റിന്റെ കഥ പറയുമ്പോള്‍ ഇതും കൂടി വായിച്ചോ.

Helper | സഹായി said...

ITH SATHYAM.

അനീഷ്‌ ഭാസ്കര്‍ said...

അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല തിരുമേനി. ഇവരൊക്കെ ഇങ്ങനെ കരഞ്ഞു തീര്‍ക്കും.

Aluvavala said...

കൂതര്‍ അഴീക്കോട്...!!!!

ബെര്‍ളി കാശുവല്ലതും തന്നോ സാറേ...?

കൂതറ തിരുമേനി said...

@ആലുവവാല
കൊച്ചുകള്ളന്‍.! എങ്ങനെ അറിഞ്ഞു.. ആരോടും പറയാതിരിക്കമെങ്കില്‍ കിട്ടിയതില്‍ പാതി തരാം.

ചാണക്യന്‍ said...

ഹി ഹി ഹി ഹി ഹി ഹി

Anonymous said...

തിരുമേനി,

ഞാന്‍ ഹിറ്റുകളുടെ എണ്ണം കൂട്ടാന്‍ പെടുന്ന പാട് തിരുമേനി എങ്കിലും മനസ്സിലാക്കണം.. ദിവസം ഞാന്‍ തന്നെ എന്റെ ബ്ലോഗ്‌ നൂറു നൂറ്റന്പതു പ്രാവശ്യം ഓപ്പണ്‍ ചെയ്യും.. കുറച്ചു കൂട്ടുകാരോടും ഇങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.. ഇടയ്ക്കു ചായയും പരിപ്പുവടയും കൂലിയായി മേടിച്ചു കൊടുക്കും..
എന്നിട്ടും പോരാ.. എന്നൊരു തോന്നല്‍.. മില്യണ്‍ സൊപ്പനം കണ്ടാലല്ലേ
പതിനായിരമെങ്കിലും ഒണ്ടാക്കാന്‍ പറ്റൂ..
പണ്ടാരുന്നേല്‍ ഹിറ്റ് ഒരു ലച്ചത്തില്‍ ആരംഭിക്കാമായിരുന്നു.. ഇനി അങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ കയ്യോടെ പൊക്കും!! നാണക്കേട്‌ ഓര്‍ക്കുമ്പോള്‍ വേണ്ട എന്ന് വക്കും..
'സീനിയര്‍' ആയിട്ടുള്ള ബ്ലോഗര്‍ക്കിട്ട് ഒരു 'പണി' കൊടുത്താല്‍ ഇത്തിരി ഒക്കെ കൂടും എന്നറിയാം.. പിന്നെ ഇച്ചായന്‍ ചെയ്ത പോലെ കുടുംബം അടച്ചു 'പണി' കൊടുക്കാം.. ഇതൊക്കെ ചിന്തിക്കാഞ്ഞല്ല..
അനോണികളെ പേടിച്ചിട്ടാ.. അതിനായി അനോണി പരിപാടി തുടക്കത്തിലെ കട്ട്‌ ചെയ്തിരുന്നു.. പക്ഷെ പിന്നെയാ മനസ്സിലായത്‌, ഒരു അനോണി സനോണി ആകാന്‍ ഏതാനും മിനിട്ടുകള്‍ മതിയെന്ന്..

ഹിറ്റുകളുടെ എണ്ണം കൂട്ടാന്‍ വേറെ എന്തെങ്കിലും ഒറ്റമൂലി ഉണ്ടോ?

തിരുമേനിക്ക് എന്നെയും എന്നെ പോലെ കഷ്ടപ്പെടുന്നവരെയും ഒന്ന് സഹായിച്ചു കൂടെ?

ഇനി തിരുമേനിയും ഇതേ ദുഃഖത്തിലാണെങ്കില്‍,, ദേ.. ഞാനീ പറഞ്ഞതൊക്കെ തിരിച്ചെടുക്കുന്നു.. :)

Faizal Kondotty said...

കൂതറ തിരുമേനി
തിരുമേനിയുടെ വിലയിരുത്തലുകള്‍ പൂര്‍ണ്ണമായും ശരി എന്നാണ് എനിക്ക് തോന്നുന്നത് . കഥ അറിയാതെ ആട്ടം കാണുകയായിരുന്നു ബൂലോഗ ബുദ്ധി ജീവികള്‍ .
ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ കാര്യങ്ങള്‍ അല്പം കൂടെ വ്യക്തമായി .. അതിനെ തുടര്‍ന്ന് എഴുതിയ ഒരു കവിത ഇതാ തിരുമേനിയുടെ സമക്ഷം സമര്‍പ്പിക്കുന്നു ..ഇവിടെ ക്ലിക്ക് ചെയ്യാം "ഇവന്‍ താന്‍ ബ്ലോഗ്‌ പുലി !"

വിന്‍സ് said...

:) കൊള്ളാം കേട്ടോ. ബ്ലോഗ് മുഴുവന്‍ ബെര്‍ളി മയം. അപാരം തന്നെ :)

കൂതറ തിരുമേനി said...

@സത
ഹിറ്റ്‌ റേറ്റ്‌ ഞാന്‍ നോക്കാറില്ല. ബ്ലോഗ്‌ തുടങ്ങി ഒരു വര്‍ഷം ആകാറായി. പക്ഷെ അത്യാവശ്യം വായനക്കാര്‍ ഉണ്ടെന്നറിയാം. നിരന്തരം എഴുതുക അതുമാത്രമാണ് ഞാന്‍ ചെയ്യുന്ന കാര്യം

@ഫൈസല്‍
ഇതിനെയൊക്കെ ഇതിന്റെ ഗൌരവത്തിലെ എടുക്കാവൂ.. അല്ലെങ്കില്‍ നമ്മള്‍ വെറും മണ്ടമാര്‍ ആവും.

@വിന്‍സ്.
പോസ്റ്റ്‌ തന്നെ മീറ്റാത്ത ബെര്‍ളി എന്നല്ലേ. സ്വാഭാവികമായും അയാളെകുറിച്ചോ അയാളുടെ പോസ്റ്റിനെകുറിച്ചോ ആയിരിക്കും. അല്ലെങ്കില്‍ വിഷയത്തില്‍ നിന്ന് വ്യെതിചലിച്ചു എന്ന് ആരോപണം ഉണ്ടാവില്ലേ. ഇനി വിന്‍സിനെ പറ്റി എഴുതിയാല്‍ അതുമുഴുവന്‍ വിന്‍സിനെകുറിച്ച് മാത്രം ആയിരിക്കും.