തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, July 12, 2009

141.തിരുമേനിയുടെ തുറന്നുപറച്ചില്‍

അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തലിന്റെ ഒരു അഭിമുഖം മനോരമ ന്യൂസില്‍ കണ്ടു. കൂതറതിരുമേനി വിതയത്തില്‍ തിരുമേനിയെ ജോണ്‍ ലൂക്കൊസ് പരിചയപ്പെടുത്തുന്നത് കണ്ടപ്പോള്‍ തന്നെ ആകെ ഉന്മേഷവാനായി. എന്തും തുറന്നു പറയുന്ന ധീരനായ അരനൂറ്റാണ്ട് വിദേശവാസം നടത്തിയ തിരുമേനിയെ പരിചയപ്പെടുത്തിയപ്പോള്‍ തന്നെ കൃതാര്‍ഥനായി. തിരുമേനിയുടെ ഓരോ വാക്കിനായും ചെവിയോര്‍ത്തു. എന്തായാലും കൂതറ തിരുമേനിയുടെ കൂതറയുഗത്തില്‍ ജീവിച്ചിരുന്ന അല്ലെങ്കില്‍ ജീവിച്ചിരിക്കുന്ന വിതയത്തില്‍ തിരുമേനിയെ ഒന്ന് അടുത്തറിയാന്‍ ഉതകുന്ന ഈ ഇന്റെര്‍വ്യൂ കാണാന്‍ കൊതിയോടെ ഇരുന്നു. തിരുമേനി ഓരോ കാര്യങ്ങളും പറഞ്ഞു തുടങ്ങി.

കേരളത്തിനു പുറത്തു ജീവിച്ചിരുന്നപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നു.ഇപ്പോള്‍ ഇവിടെ അതിനു സാധിക്കുന്നില്ല. കര്‍ദ്ദിനാള്‍ ആയതുകൊണ്ട് എല്ലാം വിമര്‍ശിക്കപ്പെടുന്നു അല്ലെങ്കില്‍ തെറ്റായി വ്യാഖാനിക്കപ്പെടുന്നു.

(അയ്യോ തിരുമേനി.ഇവിടെ തിരുമേനി എന്തുവേണമെങ്കിലും പറയാം. സുകുമാര്‍ അഴീക്കോടിനെ സഹിക്കുന്ന മലയാളിക്കു തിരുമേനിയുടെ വിമര്‍ശനം സഹിക്കാം. ഈ കര്‍ദ്ദിനാള്‍ എന്നത് കത്തോലിക്ക സഭക്കാര്‍ മാത്രം കണക്കാക്കിയാല്‍ പോരെ. ഞങ്ങള്‍ തിരുമേനിയെ ദൈവമായിട്ടല്ലല്ലോ ഒരു മനുഷ്യനായല്ലേ കാണുന്നത്. തിരുമേനിയുടെ വചനങ്ങള്‍ മനുഷ്യ വചനമായി മാത്രമേ കണ്ടു വിമര്‍ശിക്കൂ.ധൈര്യമായി പറഞ്ഞോളൂ.)

കേരളത്തിലെ ജനങ്ങള്‍ വളരെ സസ്പീഷ്യസ് ആണ്. തന്നെയുമല്ല അതിനെ ജഡ്ജ്മെന്റ് ആയി കരുതുകയും ചെയ്യും.

(ഇല്ല തിരുമേനി. കേരളത്തില്‍ ആളുകള്‍ പ്രതികരണശേഷിയുള്ളവരാണ്. തിരുമേനിമാരും മനുഷ്യരാണ് എന്ന് കരുതുന്നു എന്നുമാത്രം)

സഭയുടെ വിശ്വാസം കാത്തുസൂക്ഷിക്കും. ഏതു പാര്‍ട്ടി വന്നാലും സഭയുടെ ആശയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ പ്രതികരിക്കും. ഈശ്വരവിശ്വാസം ധാര്‍മ്മികത ഇവയ്ക്കായി നിലകൊള്ളും. ഇവയ്കെതിരെ പ്രവര്‍ത്തിച്ചാല്‍ ചേര്‍ന്നുപോകാന്‍ കഴിയില്ല.

(അപ്പോള്‍ മാര്‍ക്സിസ്റ്റ്‌കാര്‍ ധാര്‍മ്മികരല്ലേ. അതോ കോണ്‍ഗ്രസിന്റെ ധാര്‍മ്മികത ആണോ നല്ലത്. അതുവിട്‌.. ഈ വിശ്വഹിന്ദു പരിഷത്തും, ബിജിപിയും,എന്‍.ഡി.എഫും ദൈവവിശ്വസികളല്ലേ. അവരുമായും ചേര്‍ന്നുപോകുമോ.?)

പലേ കാരണങ്ങള്‍ കൊണ്ടാണ് ഇടതുപക്ഷം തോറ്റത്

(ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു. ഇടതുപക്ഷത്തിന് തോല്‍വിയെക്കുറിച്ച് പഠിയ്ക്കാന്‍ സഹായിക്കും)

പവ്വത്തിന്റെ ലേഖനങ്ങള്‍ യൂ.ഡി.എഫ്‌. വിജയത്തിന് സഹായിച്ചു.

(ഓ.അപ്പോള്‍ ഒരു ലേഖനം ഒക്കെ ഒരു പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ കഴിയും)

സഭയുടെ ലക്‌ഷ്യം നിക്ഷ്പക്ഷത പാലിക്കുക എന്നതാണ്. കക്ഷിരാഷ്ട്രീയം സഭയ്ക്കില്ല.

(അപ്പോള്‍ ഇടയലേഖനം സഭയില്‍ നിന്നല്ലേ. അതോ ഈ രാഷ്ട്രീയം പറയുന്ന തിരുമേനിമാര്‍ സഭയിലെ അല്ലെ.)

ഞങ്ങള്‍ ഒരു പാര്‍ട്ടിയ്ക്കും വേണ്ടിയല്ല ഓരോ മൂല്യങ്ങള്‍ക്കും വേണ്ടിയാണ് നിലകൊണ്ടത്.

(എന്റെ അമ്മച്ചിയെ.. അപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏതു മൂല്യമാണാവോ ഇങ്ങനെ ഒരു തീരുമാനപ്പെടുത്താന്‍ കാരണമായത്‌. ഒരുപക്ഷെ ഒരു പക്കാ കോണ്‍ഗ്രസ്കാരന്‍ പോലും ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ല.)

ഇടയലേഖനങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രത്യശാസ്ത്രവുമായി ചേര്‍ന്ന്പോകില്ലെന്ന് പറഞ്ഞിരുന്നു. കാരണം സഭയുടെ അടിസ്ഥാനം ദൈവം തന്നതാണ്. കാള്‍ മാക്സും എങ്കള്‍സം മനുഷ്യരല്ലേ. അപ്പോള്‍ ഞങ്ങളുടെ വിശ്വാസം ഇങ്ങനെ മാറ്റമില്ലാതെ നിലനില്‍ക്കും. അവര്‍ മാറിയാല്‍ ഞങ്ങള്‍ നോക്കാം.

(ഹമ്പോ.. ആട്ടെ ഈ ദൈവം നേരിട്ട് തന്നതാണോ. അതോ മനുഷ്യരുടെ സൃഷ്ടി തന്നെയോ. ദേണ്ടെ എന്നിലെ യുക്തിവാദി ഉണരുന്നു. അതുകള. ആശയങ്ങള്‍ ആര് തന്നാലും അത് മനുഷ്യ നന്മയ്ക്ക് ഉപയോഗിക്കപ്പെട്ടാല്‍ പോരെ. ഇനി ദൈവം നേരിട്ട് തന്നതാണ് എന്ന് ക്രിസ്ത്യാനികള്‍ മാത്രമല്ലേ വിശ്വാസിക്കുന്നുള്ളൂ. അതായത് ഒരു കൂട്ടരുടെ വിശ്വാസം മാത്രം. കമ്മ്യൂണിസ്റ്റ് ഒരു കൂട്ടരുടെ മാത്രമല്ലല്ലോ. മുഴുവന്‍ ജനങ്ങളുടെതുമല്ലേ.)

കമ്മ്യൂണിസ്റ്റ്കാരുടെ പ്രത്യയശാസ്ത്രം മാറ്റിയാല്‍ ഒരുപക്ഷെ ഒന്നിച്ചു പോകുന്നതിനോട് ചിന്തിക്കാം. ഞങ്ങള്‍ ദൈവവിശ്വാസികളുടെ കൂടെയാണ്.

(അപ്പോള്‍ കുമ്മനം രാജശേഖരനും സ്കോപ്‌ ഉണ്ട്)

സഭയുടെയും കമ്മ്യൂണിസ്റ്റ് കാരുടെയും അടിസ്ഥാന ലക്ഷ്യം ഒന്നാണ്. പക്ഷെ നിരീശ്വരവാദിത്വം അഥവാ ബുധിശൂന്യതം ഉള്ളതുകൊണ്ട് ചേര്‍ന്ന് പോകാന്‍ കഴിയില്ല. അതുപോലെ മുതലാളിമാരുടെ തലവെട്ടികളയുന്ന വയലന്‍സ്‌ ഞങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ല. മനുഷ്യാവകാശ അല്ലെങ്കില്‍ സ്വാതന്ത്ര്യമില്ലായ്മ അതിനോട് യോജിക്കാന്‍ കഴിയില്ല.

(അയ്യോ ഇതിനോട് ഞങ്ങള്‍ എങ്ങനെ യോജിക്കും. ദൈവവിശ്വാസം ബുദ്ധിയില്ലായ്മ ആണ് അല്ലെ. കൊള്ളാം. അപ്പോള്‍ ഈ ദൈവവിശ്വാസികള്‍ വല്ല്യ ബുദ്ധിയുള്ള കൂട്ടര്‍ ആവുമല്ലോ. മുതലാളിമാരുടെ തലവെട്ടുന്ന കമ്മ്യൂണിസ്റ്റ്കാരോ. പൂത്രുക്കയും കൊട്ടൂരാനും കാട്ടിയത് നന്മയായിരുന്നോ. അതോ ബുദ്ധിയുടെ അതിപ്രസരമോ. ഒറ്റപ്പെട്ട സഭവങ്ങള്‍ സഭയിലും ഇല്ലേ. അതിനെ ജനറലൈസ് ചെയ്യാന്‍ കഴിയുമോ. മനുഷ്യ സ്വാതന്ത്ര്യം... ഈ പറയുന്നത് കര്‍ത്താവ്‌ പോലും പൊറുക്കില്ല. ഗുജറാത്തിലോ മഹാരാഷ്ട്രയിലോ ഇങ്ങനെ ഒന്ന് പറഞ്ഞു നോക്ക്. അപ്പോള്‍ അറിയാം വിവരം. അവിടം ഭരിക്കുന്നത്‌ കമ്മ്യൂണിസ്റ്റ് ആണോ..)

കമ്മ്യൂണിസ്റ്റ്കാര്‍ തോറ്റതിന് സഹതാപം ഉണ്ട്.

(ങ്ങി.ങ്ങി. എനിക്ക് സങ്കടം ഉണ്ട്.)

ഞങ്ങള്‍ക്ക് യൂ.ഡി.എഫിനോടും കമ്മ്യൂണിസ്റ്റ്കാരോടും സ്നേഹം ഉണ്ട്.

(രണ്ടു വള്ളത്തില്‍ കാലുവെക്കാന്‍ അറിയാം.. തിരുമേനീ..........)

കക്ഷി രാഷ്ട്രീയത്തില്‍ സഭ ഇടപെടാറില്ല. പക്ഷെ രാഷ്ട്രീയത്തില്‍ ഇടപെടും.

(കൊള്ളാം നല്ലത്.)

ഒരു സഭാനേതാക്കളും പരസ്യമായി വോട്ടു ചോദിച്ചിട്ടില്ല. അത് പാടില്ല.

(നല്ലത്. അങ്ങനെ തന്നെ വേണം. പക്ഷെ ആരെങ്കിലും ചെയ്തതായി കേട്ടിട്ടില്ലേ....??)

ഒരു നിരീശ്വരന്‍ ആത്മാര്‍ഥമായി ഈശ്വരനില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവനെ വെറുക്കേണ്ട കാര്യമില്ല

(ഇതങ്ങു ദഹിചില്ലല്ലൊ. അപ്പോള്‍ അവര്‍ കൂട്ടമായി ചെര്‍ന്നുവെങ്കില്‍ വെറുക്കപ്പെടാം അല്ലെ.)

കത്തോലിക്ക സഭയുടെ വിദ്യാഭാസ നയത്തെ എതിര്‍ക്കുന്ന രീതിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ

(ചുമ്മാതെ.. കള്ളം പറയല്ലേ.)

അഡ്മിഷന് വിദ്യാഭാസ സ്ഥാപനത്തില്‍ പണം വാങ്ങുന്നതിനെ എതിര്‍ക്കുന്നു.

(കൊള്ളാം നല്ല കാര്യം.)

ക്രിസ്തീയ സ്ഥാപനങ്ങള്‍ പ്രത്യേകിച്ചും വിദ്യാഭാസ, ആതുരസേവന രംഗത്തെ സംഭാവനകള്‍ ചില പണം പിടുങ്ങല്‍ സംഭവങ്ങള്‍ മോശം പ്രതിച്ഛായ ഉണ്ടാക്കി.

(അത് മോശമല്ലേ. അതിനെതിരെ ഊതിപ്പെരുപ്പിക്കല്‍ എന്ന് പറയാമോ.സത്യം തുറന്നു പറയുന്നതിനെ എതിര്‍ക്കുന്നത് എന്തിനു)

സഭയുടെ സ്വത്ത്‌ മാര്‍പ്പാപ്പയുടെ അല്ല.

(അതെ. തീര്‍ച്ചയും എപ്പികൊസ്പിക്കല്‍ സഭയിലെ പുരോഹിതര്‍ ദൈവകാര്യവും സ്വത്ത്‌ നിയന്ത്രണ കാര്യവും ചെയ്തോട്ടെ. പക്ഷെ അല്മായന്റെ സ്വത്തല്ലേ. അതിന്റെ അധികാരം അവര്‍ക്ക് കൂടി കൊടുത്ത് കൂടെ.)

അധികാരം എങ്ങനെ കൊടുക്കും. അധികാരം ദൈവത്തില്‍ നിന്ന് വരുന്നതാണ്. മെത്രാന്മാരെ അല്ലെങ്കില്‍ മെത്രാന്മാര്‍ക്ക് അധികാരം ജനങ്ങള്‍ തന്നതല്ല. ദൈവം തന്നതല്ലേ . എന്നാല്‍ രാഷ്ട്രീയക്കാര്‍ക്ക് അധികാരം മനുഷ്യര്‍ തന്നതാണ്. ആ അധികാരം വേണമെങ്കില്‍ നാളെ എടുക്കപ്പെടാം.

(അപ്പോള്‍ ദൈവീകമായ അധികാരം ദുരുപയോഗപ്പെടുത്തിയാല്‍ എങ്ങനെ അധികാരം എടുത്ത്‌ മാറ്റാം. അല്‍മായരും മെത്രാന്മാരും ദൈവത്തിന്റെ തന്നെ മക്കളല്ലേ. അവര്‍ക്ക് മേത്രാന്മാരോ പുരോഹിതരോ അധികാരം ദുരുപയോഗപ്പെടുത്തിയാല്‍ എന്തുചെയ്യാനാവും)

എന്തായാലും ഈ അഭിമുഖം കാണേണ്ടത് തന്നെ.

എനിക്ക് തോന്നിയ സംശയങ്ങള്‍ അല്ലെങ്കില്‍ പ്രതികരണങ്ങള്‍ കൊടുത്തിരിക്കുന്നു. ബാക്കി നിങ്ങള്‍ തന്നെ കാണുക.

6 comments:

suraj::സൂരജ് said...

“ഞങ്ങള്‍ ഒരു പാര്‍ട്ടിയ്ക്കും വേണ്ടിയല്ല ഓരോ മൂല്യങ്ങള്‍ക്കും വേണ്ടിയാണ് നിലകൊണ്ടത്”

ഒന്നൊന്നര തുറന്നു പറച്ചിലുതന്നെ. കൂതറത്തിരുമേനീന്ന് (pun intended) ആരെയാ വിളിക്കേണ്ടത് ? ;))

കൊട്ടോട്ടിക്കാരന്‍... said...

:)

കൂതറ തിരുമേനി said...

@സൂരജ്
ജോണി ലൂക്കോസ് എന്തായാലും മനോരമക്കാരന്‍ ആയതു ഭാഗ്യം. അല്ലെങ്കില്‍ ഈ ഇന്റെര്‍വ്യൂ കണ്ടപ്പോള്‍ പലതും ചോദിക്കേണ്ടി വന്നേനെ. ഒരു കാര്യം തിരുമേനിമാര്‍ മനസ്സിലാക്കാറില്ല. രാഷ്ട്രീയം പറയുമ്പോള്‍ തിരുമേനി ആണെന്ന് ഓര്‍ക്കാതെ പലതും പറയേണ്ടി വരുന്നതുകൊണ്ട്‌ കഴിവതും അത് ഒഴിവാക്കുന്നതാവും നല്ലത്. അധികാരം വിശ്വാസികളുമായി പോലും പങ്കിടാന്‍ തയ്യാറാകാത്ത മെത്രാന്മാരുടെ കാര്യം എന്ത് പറയും. ഇടയ്ക്ക് അറിയാതെ പാവങ്ങളുടെ ഉന്നമനത്തിനാണ് കമ്മ്യൂണിസ്റ്റ്‌കാര്‍ നിലകൊള്ളുന്നതെന്ന് സമ്മതിച്ചു. പക്ഷെ ദൈവവിശ്വാസം ഉള്ളതുകൊണ്ട് യൂ.ഡി.എഫ്‌. പിന്തുണ. അപ്പോള്‍ ജനത്തിന്റെ ഉന്നമനം ആണോ ദൈവത്തിന്റെ ഉന്നമനം ആണോ ലക്ഷ്യം. അസാമാന്യ വീക്ഷണം തന്നെ.

മുക്കുവന്‍ said...

communist beleive that catholics should give free education to all keralites with catholics donation..

catholics education wing is a business corporation. its not for charity. if you can make this statement, I guess they are correct.

I am sure, catholic organisation can give a better education system than what we get in outside kerala. ie the reddy's or gowdas institution in karnataka/andhra and tamil nadu.

higher education is not free.. let everybody pay for it! no one is doing coconut climbing after his mbbs/engineering. they all get good salaries... so why cant you pay money for their education?


yea... thats my thoughts

sandeep salim (Sub Editor(Deepika Daily)) said...

വ്യത്യസ്ഥമായ വായനയ്‌ക്ക്‌ നന്ദി

santhoshhk said...

മൂക്കുവന്‍ പറഞ്ഞത് ശരി. മികച്ച മാനേജ്മെന്റില്‍ നല്ല ഒരു വിദ്യാഭ്യാസ കച്ചവടസ്ഥാപനം നടത്താന്‍ കത്തോലിക്കാ സഭക്ക് കഴിയും. പക്ഷേ അതിന് ന്യൂനപക്ഷാവകാശത്തിന്റെയും സമുദായസേവനത്തിന്റെയും ഒക്കെ പുകമറ വേണോ?