തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, July 24, 2009

155.ഉത്തരങ്ങള്‍

1.കൊകാ ചെടി

ഇത് കേരളത്തില്‍ എല്ലാവര്‍ക്കും പരിചിതമായ കൊക്കോ ചെടിയുമായി ബന്ധമുള്ളതല്ല. ഈ കൊകാ ചെടി പ്രധാനമായും കൃഷി ചെയ്യുന്നത് കൊളംബിയയില്‍ ആണ്. തെക്കന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ ആന്റിയന്‍ സംസ്കാരവുമായി വളരെ ബന്ധമുള്ളതും പ്രാചീനകാലം മുതല്‍തന്നെ വളര്‍ത്തപ്പെടുന്നതുമായ ഒരു ചെടിയാണ് ഇത്. ഈ പാരമ്പര്യം ഒന്നുകൊണ്ടു തന്നെ കൊകാ ചെടി വളര്‍ത്തുന്നതും കൊകാ ചെടിയുടെ ഇല കഴിക്കുന്നതും/ ചവയ്ക്കുന്നതും ഒരു ശീലമായി നിരവധി ആളുകള്‍ കൊണ്ടുനടക്കുന്നു. ഈ ഉപയോഗത്തിന് ചെടിവളര്‍ത്തുന്നതിനു കൊളംബിയയില്‍ നിയമ സാധുതയുണ്ട്. എന്നാല്‍ കൊകാ ചെടിയില്‍ നിന്നുണ്ടാക്കുന്ന കൊക്കെയ്ന്‍ ഒരു മയക്കുമരുന്നാണ്. മറ്റു മയക്കു മരുന്നുകളെ പോലേയല്ല ഒരു ഉത്തേജനം തരുന്നതായതുകൊണ്ട് തന്നെ സിനിമാ താരങ്ങള്‍ക്കിടയിലും കായികതാരങ്ങള്‍ക്കിടയിലും വളരെ പ്രചാരമുണ്ട് കൊക്കെയ്ന്. ഉയര്‍ന്ന രക്തസമ്മര്‍ദ്ധവും മറ്റും ഇവയുടെ നിരന്തരമായ ഉപയോഗം മൂലവും അമിത അളവിലുള്ള ഉപയോഗം മൂലവും ഉണ്ടാകാം.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന കൊക്കെയ്ന്റെ ഉപയോഗവും ഉല്‍പ്പാദനവും നിയന്ത്രിക്കാന്‍ വര്‍ഷം തോറും കൊളംബിയക്ക് അമേരിക്കയുടെ വക ബില്ല്യന്‍ ഡോളറിന് മേല്‍ പണവും സൈനികസഹായവും നല്‍കി വരുന്നു. ലോക പ്രശസ്ത ഫുട്ബോളര്‍ ഡിയേഗോ ആര്‍മാന്റോ മറഡോണ ഒരു കുപ്രസിദ്ധ കൊക്കെയിന്‍ അഡികറ്റ് ആണ്. ഇന്ത്യയില്‍ തന്നെ ബോളിവുഡ്‌ താരം ഫര്‍ദീന്‍ഖാനെ കൊക്കയിന്‍ കൈയില്‍ വച്ചതിനു അറസ്റ്റ്‌ ചെയ്തിട്ട് അധികം നാളായില്ല. ലൈംഗിക ഉത്തേജനം ലഭിക്കാനും കൊക്കെയിന്‍ ഉപയോഗിച്ചുവരുന്നു. ഇപ്പോള്‍ കൊളംബിയയില്‍ പാരമ്പര്യഉപയോഗത്തിനല്ലാതെ വ്യാവസായിക (കൊക്കൈന്‍ നിര്‍മ്മാണം) ആവശ്യത്തിനുള്ള കൊകാ ചെടിയുടെ കൃഷി നിരോധിച്ചിട്ടുണ്ട്. വിശപ്പും ദാഹവും വേദനയും തളര്‍ച്ചയും അറിയാതിരിക്കാന്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്നതിലൂടെ കഴിയുമെന്നതിനാല്‍ ഇതിന്റെ ഉപയോഗം വളരെ കൂടുതലാണ്. കള്ളക്കടത്തിലൂടെ ഏറ്റവും ധനം സമ്പാദിച്ചതിന്റെ ഗിന്നസ്‌ റിക്കാര്‍ഡ്‌ ഉള്ള പാബ്ലോ എസ്കോബര്‍ മരണം വരെ കൊക്കെയ്ന്‍ കള്ളക്കടത്ത്കാരനായിരുന്നു.

2.മാരിയുവാന

കാനാബി ചെടി മാരിയു(ജൂ)വാന, എന്ന് പേരുണ്ടെങ്കിലും ഭാരതീയര്‍ക്കു പരിചിതമായത് കഞ്ചാവ് ചെടി എന്നപേരില്‍ ആണ്. കഞ്ചാവ് എണ്ണ, ഹഷീഷ്, കഞ്ചാവ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ആയുര്‍വേദ ഔഷധങ്ങളില്‍ ഒരു ചേരുവയായി ഉപയോഗിക്കാറുണ്ട്. ലൈസന്‍സ്‌ നേടി ഔഷധ നിര്‍മ്മാണത്തിന് വേണ്ടി നാമമാത്രമായി കൃഷി ചെയ്യാന്‍ കഴിയുമെങ്കിലും ഇതിന്റെ സാധാരണ രീതിയിലുള്ള കൃഷി കുറ്റകരമാണ്. ഹരിദ്വാര്‍, ഋഷികേഷ് തുടങ്ങിയ പ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ അറിവോടെ തന്നെ ഹിന്ദു സന്യാസിമാര്‍ ഇത് കൃഷി ചെയ്യുന്നെണ്ടെങ്കിലും ഇതിന്റെ വിപണിയില്‍ വില്‍ക്കാന്‍ അവര്‍ക്ക് അധികാരമില്ല. വിശ്വാസത്തിന്റെ പരിധിയില്‍ വരുന്നതുകൊണ്ട്‌ തന്നെ സന്യാസിമാര്‍ക്ക് അവിടെ കൃഷിചെയ്യുന്നതിന് തടസമില്ല.

3.ഓപ്പിയം പോപ്പി ചെടി.

ഓപ്പിയം, ഹെറോയിന്‍ നിര്‍മാണത്തിനു ഉപയോഗിക്കുന്ന ഈ ചെടി പ്രധാനമായും അഫ്ഗാനില്‍ ആണ് കൃഷി ചെയ്യുന്നതെങ്കിലും ലോകത്ത് പലയിടത്തും കൃഷിചെയ്യപ്പെടുന്നു. പോപ്പി ചെടിയുടെ മൊട്ടില്‍ വരഞ്ഞു കിട്ടുന്ന കറയില്‍ നിന്നാണ് ഓപ്പിയവും മറ്റു മയക്കു മരുന്നുകളും ഉണ്ടാക്കുന്നത്‌. ഓപ്പിയം പൂവിന്റെ അരികള്‍ (സീഡ്സ്) ഭക്ഷണത്തില്‍ രുചിയും ഗുണവും കിട്ടാനായി ഉപയോഗിക്കുന്നുണ്ട്‌. മോര്‍ഫിന്‍ നിര്‍മ്മാണത്തിനായി പോപ്പി ചെടി വളര്‍ത്തിയിരുന്നെങ്കിലും ഇപ്പോള്‍ അധികം ആ ഉപയോഗത്തിനായി വളര്‍ത്തപ്പെടുന്നില്ല. യൂറോപ്പില്‍ (യൂ.കെ.) പൂന്തോട്ടത്തില്‍ വളര്‍ത്തുന്നത് നിയമപരമായി കുറ്റം അല്ലെങ്കിലും അതിന്റെ കറ ശേഖരിക്കുന്നതും വില്‍ക്കുന്നതും ക്രിമിനല്‍ കുറ്റം തന്നെ. ഭംഗിയേറിയ പോപ്പി പൂവ്‌ പൂന്തോട്ടത്തില്‍ വളര്‍ത്തി കാഴ്ചയ്ക്കായി നിര്‍ത്താം എങ്കിലും അതില്‍ നിന്ന് മയക്കു മരുന്നുണ്ടാക്കരുത് എന്ന് ചുരുക്കം.

എങ്കില്‍ പിന്നെ പൂവിനേയും നിരോധിച്ചു കൂടെ എന്നൊരു ചോദ്യം ഉണ്ടാവാം. തേങ്ങായ്ക്ക് വേണ്ടി തെങ്ങ് വെക്കുന്നത് ലൈസന്‍സ്‌ എടുത്ത്‌ ചെയ്യേണ്ട കാര്യം അല്ലല്ലോ. കള്ളിനായി ചെത്തുന്നത് മാത്രമല്ലേ ലൈസന്‍സ്‌ ആവശ്യമായ കാര്യം.

4 comments:

ജോണ്‍ ചാക്കോ, പൂങ്കാവ് said...

തിരുമേനിക്ക് ഇതിന്റെ ഒക്കെ സേവ ഉണ്ടോ ആവോ?

ഇതൊക്കെ അല്‍പ്പം ചെലുത്ത്തിയിട്ടാണോ ബ്ലോഗുന്നെ?

ഭാരതീയന്‍ said...

തിരുമെനിക്കിതെന്തു പറ്റി?
മൊത്തം ലഹരിയിലാണല്ലോ കയറിപ്പിടിച്ചിരിക്കുന്നതു?..

Unknown said...

ഏതെടുത്താലും നുറു‌ രൂപ മാത്രം! :-)

Anonymous said...

:) gollaam..