തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, July 15, 2009

143.താടിയുള്ളവരെല്ലാം തീവ്രവാദികളോ??

കൂതറ തിരുമേനിയുടെ രക്ഷകര്‍ ഭക്ഷകര്‍ ആവുമ്പോള്‍ എന്നാ പോസ്റ്റിന്റെ തുടര്‍ച്ചയാണിത്. അമേരിക്കന്‍ സൈനികരും ഒപ്പം സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനില്‍ പുതിയ ഭരണവും തീവ്രവാദനിവാരണവും എന്ന ലക്ഷ്യത്തോടെ നടത്തുന്ന സൈനിക നടപടികള്‍ കുറേയായി. അമേരിക്കയുടെ അജയ്യനെന്ന അഹങ്കാരത്തിനു കിട്ടിയ പ്രഹരം വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ തകര്‍ത്തപ്പോള്‍ സൂത്രധാരനായ ലാദനെ കണ്ടുപിടിക്കുകയെന്ന ലക്ഷ്യമാണ്‌ ഈ അഫ്ഗാന്‍ പുണ്യകര്‍മ്മത്തിന്റെ പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാം. നാളിതുവരെ ലാദനെ പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെയും മറ്റു വിദേശ സൈനികരുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നിരവധി സാധാരണക്കാരാണ്.

അഫ്ഗാനിസ്ഥാനിലെ ഒറുസ്ഗാന്‍ പ്രവിശ്യ താലിബാന്‍ ഭരണം മുതലേ താലീബാനു മേല്‍ക്കോയ്മയുള്ളയിടമാണ്. ഖണ്ടഹാറിനോട് ചേര്‍ന്നുകിടക്കുന്ന ഒറുസ്ഗാനില്‍ ഇന്നും താലിബാനോട് കൂറ് പുലര്‍ത്തുന്നവര്‍ നിരവധിയാണെന്ന കാരണം കൊണ്ടുതന്നെ സഖ്യകക്ഷികളുടെ കണ്ണ് എന്നും ഇവിടെയുണ്ട്. ഇവിടെകേന്ദ്രീകരിച്ചിരിക്കുന്ന ഓസ്ട്രേലിയന്‍ പട്ടാളത്തിനു നിരവധിതവണ കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. പത്തോളം ഓസ്ട്രേലിയന്‍ പട്ടാളക്കാര്‍ ഇവിടെകൊല്ലപ്പെട്ടതിന്റെ മറുപടിയെന്നവണ്ണം നടത്തിയ പ്രത്യാക്രമാണങ്ങളില്‍ കൊല്ലപ്പെട്ട സിവിലിയന്‍മാരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമായിരുന്നു.

ഇന്റെലിജെന്‍സിന്റെ വീഴ്ചകള്‍ എന്നന്യായീകരണം എന്നും കേള്‍ക്കുന്നുണ്ടെങ്കിലും പിഴക്കാത്ത ഇന്റലിജന്‍സ് ഇന്നും കങ്കാരുക്കള്‍ക്ക് സാധ്യമായിട്ടില്ല. പ്രധാനമായും കാരണങ്ങള്‍ രണ്ടാണ്. താടിയുള്ളവര്‍ എല്ലാം തീവ്രവാദികളോ അല്ലെങ്കില്‍ തീവ്രവാദികള്‍ ആവാനുള്ള സാധ്യതയോ എന്നുള്ള മനോഭാവം. രണ്ടു കരസേന അല്പം വീഴ്ച നേരിട്ടുവെന്ന് തോന്നുമ്പോള്‍ ആവശ്യപ്പെടുന്ന വ്യോമസഹായം ആവശ്യപ്പെടല്‍.

ആദ്യത്തേത് തികച്ചും പരിഭ്രമം എന്ന് എഴുതേണ്ടിവരും. മുസ്ലീം രാജ്യത്ത്‌ വിദേശികള്‍ക്ക് വേണ്ടി പൌരന്മാര്‍ താടിവടിച്ചു നടക്കാന്‍ കഴിയില്ലല്ലോ. പക്ഷെ അഫ്ഗാനിസ്ഥാനില്‍ നിരവധി തവണ വ്യോമാക്രമണം നടത്തിയപ്പോള്‍ പാവങ്ങളായ സിവിലിയന്മാര്‍ കൊല്ലപ്പെടുന്നതുകണ്ടപ്പോള്‍ പ്രസിഡണ്ട്‌ അഹമദ് കര്‍സായി ഇനി വ്യോമാക്രണം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണം എന്നാവശ്യപ്പെട്ടിരുന്നു. വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്നത് ഭൂരിഭാഗവും നിരപരാധികള്‍ ആണെന്നതുകൊണ്ടായിരുന്നു അത്.
തങ്ങളുടെ സൈനികര്‍ ഇരിക്കുന്ന സ്ഥലം ഒഴിവാക്കി ബോംബിംഗ് നടത്തുന്ന വ്യോമാക്രമണം പ്രത്യേകിച്ചും ഹെലികോപ്റ്റര്‍ ആക്രമണങ്ങള്‍ ഭൂരിഭാഗവും സിവിലിയന്‍സ് കൊല്ലപ്പെടാന്‍ മാത്രമേ ഉപകരിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കിയിട്ടും പിന്മാറാന്‍ സഖ്യസേന തയ്യാറായിട്ടില്ല. അതിനുകാരണം സഖ്യസേന പറയുന്നത് ഇന്റര്‍നാഷണല്‍ സേനയുടെ കമാണ്ടര്‍ പറയുന്നത് മാത്രമേ തങ്ങള്‍ക്കു കേള്‍ക്കേണ്ട കാര്യമുള്ളൂ എന്നാണു. പുതിയ ഇന്റര്‍നാഷണല്‍ സേനയുടെ പുതിയ കമാണ്ടര്‍ അമേരിക്കന്‍ ജനറല്‍ സ്റ്റാന്‍ലി മാക്രിസ്റ്റോ ഇത്തരം വ്യോമാക്രമണത്തെ അത്ര അനുകൂലിക്കുന്നില്ലയെന്നത് അഫ്ഗാനികള്‍ക്ക് അല്പം ആശ്വാസകരം തന്നെ.

പക്ഷെ അടുത്ത കുറെ മാസങ്ങളായി നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് ഏകദേശം നൂറോളം സിവിലിയന്‍മാരാണ്. കുട്ടികളും സ്ത്രീകളുമായി എഴുപതോളം പേരും. ഈ പ്രവിശ്യയില്‍ നിന്നുള്ള മന്ത്രിയുടെ കുടുംബവം കൊല്ലപ്പെട്ടവരില്‍ പെടുന്നു എന്നറിയുമ്പോള്‍ സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ച് പറയേണ്ട കാര്യമില്ല. എന്നാല്‍ ഈ കൊല്ലപ്പെടുന്നവര്‍ എല്ലാം താലിബാനികള്‍ ആണെന്ന് വാദിക്കുന്ന ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പക്ഷെ ആറുമാസം പ്രായമുള്ള കുട്ടികളും സ്ത്രീകളും എങ്ങനെ കൊല്ലപ്പെടുന്നു എന്നതിന്റെ മറുപടി പറയുന്നില്ല. തങ്ങളുടെ ആയുധങ്ങളുടെ വെറും പരീക്ഷണത്തിനുള്ള ഇടമായി നടത്തുന്ന ഈ നരനായാട്ട് പക്ഷെ അമേരിക്കയുടെ ഒത്താശയോടെയാവുമ്പോള്‍ ചോദിക്കാന്‍ ആരും ഒന്ന് മടിക്കും.

സാധാരണ ജനങ്ങള്‍ക്ക്‌ താലീബന്‍ ഭരണകാലത്ത് ഇത്തരത്തില്‍ ഭയക്കേണ്ട കാര്യമില്ലായിരുന്നു. കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ കിട്ടിയിരുന്നെങ്കിലും സ്വാതന്ത്ര്യങ്ങള്‍ കുറവായിരുന്നെങ്കിലും മരണത്തെ ഭയക്കാതെ ജീവിക്കാനുള്ള അവസരം ഉണ്ടായിരുന്നു. അമേരിക്കയുടെ കൈയിലെ കളിപ്പാവയായ ഹമീദ്‌ കര്‍സായി പക്ഷെ സ്വന്തം ജനങ്ങളെ രക്ഷിക്കാന്‍ അമേരിക്കയുടെ കാലുപിടിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇന്നുള്ളത്. ലാദന്റെ പുറകെ ഓടുന്ന അമേരിക്കന്‍ പട്ടാളക്കാരും അനുയായികളും പക്ഷെ കൊന്നൊടുക്കുന്ന പാവങ്ങളുടെ ചോരയുടെ കണക്കു ആര് ചോദിക്കാന്‍. ഇന്ന് അമേരിക്കയോടും മറ്റു വിദേശ സൈനിക ശക്തിയോടും പ്രതിപത്തി കുറഞ്ഞു വീണ്ടും താലിബാനോട് ജനങ്ങള്‍ അടുപ്പം കാട്ടിത്തുടങ്ങുമോ എന്നൊരു ഭയവും ഇന്ന് സേനയ്ക്കുണ്ട്. താലീബന്റെ കര്‍ശന ഭരണത്തില്‍ പക്ഷെ ജനങ്ങള്‍ക്ക്‌ ഇത്തരം കാര്യങ്ങളെ പേടിക്കേണ്ട കാര്യമില്ലല്ലോ.

വെറളി പിടിച്ചു നരഹത്യ നടത്തുന്ന കൂലിപ്പട്ടാളക്കാര്‍ ഭയക്കുന്നതും അതുകൊണ്ട് തന്നെയാണ്. ജീവനും അഭിമാനത്തിനും വേണ്ടി പോരാടുന്നവരുടെ ആത്മവീര്യം ഇപ്പോഴും കൂലിപ്പട്ടാളക്കാരെക്കാള്‍ കൂടുതലാണെന്ന പരമാര്‍ത്ഥം അമേരിക്കയ്ക്കറിയാം. സമ്പത്തും അധികാരവും കൊണ്ട് നാടുഭരിച്ച സദ്ധാമിനെ തകര്‍ത്തപോലെ വിശ്വാസവും ആത്മധൈര്യവും കൊണ്ട് ഭരണം നടത്തിയ താലിബാനെ തകര്‍ക്കാനാവാത്തതും അതുകൊണ്ട് തന്നെ. ഇനിയും കൂടുതല്‍ ആളുകള്‍ സേനയ്ക്കെതിരെ തിരിഞ്ഞാല്‍ ഒരുപക്ഷെ സേനയും നിരപരാധികളും തമ്മില്‍ ഏറ്റുമുട്ടുകയും താലിബാന് ആയാസം കുറയുകയും ചെയ്യും. ലോകപോലീസാവാന്‍ നടക്കുന്ന അമേരിക്കയുടെ പട്ടാളക്കാര്‍ക്ക് പക്ഷെ അഫ്ഗാന്‍ മണ്ണും അവരുടെ പോരാട്ടവീര്യവും കീഴടക്കാന്‍ കുറെകാതം മുമ്പോട്ട്‌ പോകേണ്ടി വരുമെന്ന് തോന്നുന്നു.

5 comments:

Anonymous said...

അഫ്ഘാനില്‍ സാധാരണക്കാരുടെ ജീവനും സ്വാതന്ത്ര്യവും വില കൊടുത്തെ മതിയാകൂ.. അത് ചിന്തിക്കുമ്പോള്‍ തന്നെ മറ്റു യാധാര്ധ്യങ്ങളും കൂടി ചിന്തിച്ചാല്‍ ഈ ലേഖനത്തോട് പൂര്‍ണമായി യോജിക്കാന്‍ സാധിക്കുന്നില്ല.. അമേരിക്ക അഫ്ഘാനിസ്ഥാനെ അക്ക്രമിച്ചതിനെ പിന്താങ്ങുന്ന ആളാണ്‌ ഞാന്‍. അതിനു കാരണം, ആ പ്രദേശം ഇപ്പോളും ലോക ഭീകരതയ്ക്ക് നല്‍കുന്ന സംഭാവനകള്‍ കൊണ്ട് തന്നെ. അവയ്ക്കെതിരെ നടപടികള്‍ എടുക്കാന്‍ ലോകത്തിനു സാധിക്കാത്ത ഒരു അവസ്ഥ വന്നിരുനെങ്കില്‍ ലോകത്തിന്റെ ഇന്നത്തെ അവസ്ഥ മറ്റൊന്നാകുമായിരുന്നു എന്ന് കരുതുന്നു.

ഭീകരത എന്നത് ഗോറില്ല യുദ്ധത്തേക്കാള്‍ കോമ്പ്ലെക്സ്‌ ആണെന്ന് മനസ്സിലാക്കുമല്ലോ.. സൈനികമായ ഇടപെടലുകള്‍ നടക്കുമ്പോള്‍ ദുഖകരമായ ധാരാളം സംഭവങ്ങള്‍ നടക്കും എന്നത് ഒരു യാധാര്ധ്യം മാത്രമാണ്, എത്ര ശ്രമിച്ചാലും.. അതുകൊണ്ട് ഇത്തരം നടപടികള്‍ പലപ്പോളും ആവശ്യമായിരുന്നോ ഇല്ലയോ എന്ന് മാത്രം പരിശോധിക്കുന്നതാവും ശരി എന്ന് തോന്നുന്നു.. ഉദാഹരണത്തിന് അഫ്ഘാന്‍ അക്ക്രമിച്ചതിനെ ശരിവക്കുമ്പോള്‍ ഇറാഖിനെ അക്ക്രമിച്ചതിനെ എതിര്‍ക്കാം..

നാട്ടുകാരന്‍ said...

അനില്‍@ബ്ലോഗിനും താടിഉണ്ടല്ലോ !

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ബ്ലോഗ്ഗര്‍ ചാണ്ടിയുടെ പെണ്ണുകാണല്‍

കൂതറ തിരുമേനി said...

@നാട്ടുകാരാരാരാരാ
അനിലിനെയും തീവ്രവാദിയാക്കിയോ. തനിക്കു ബോധ്യമുള്ളതിനു വേണ്ടി തീവ്രമായി വാദിക്കും എന്നല്ലാതെ അനിലിനെ തീവ്രവാദി ആക്കുന്നത് ശരിയാണോ നാട്ടുകാരാ.

@സത
അമേരിക്കയുടെ ആക്രമണത്തെ ശരിവെയ്ക്കുന്നു. അതുപോലെ മയക്കുമരുന്നും തീവ്രവാദവും ഉല്‍പ്പാദിപ്പിക്കുന്ന അഫ്ഗാനെയും പിന്തുണയ്ക്കുന്നില്ല. എലിയെ തോല്‍പ്പിക്കാന്‍ ഇല്ലം ചുടുന്നതുപോലെ ഭ്രാന്തമായ വ്യോമാക്രമണത്തില്‍ മരിക്കുന്നവരെകുറിച്ചുള്ള വിഷമം മാത്രമേ എന്നെ അലട്ടുന്നുള്ളൂ. മറ്റു മേഖലകളും അഫ്ഗാനും തമ്മിലുള്ള വെത്യാസം അമേരിക്ക ആക്രമിക്കുന്ന താലിബാനോടും ഭൂരിഭാഗം അഫ്ഗാനികള്‍ക്കും പ്രതിപത്തിയില്ല. ചെകുത്താനും കടലിനും ഇടയ്ക്കുപെട്ട ഒരു സമൂഹമായി ഇന്ന് അഫ്ഗാനികള്‍.

കൂതറ തിരുമേനി said...

@ജോണ്‍ ചാക്കോ
എന്നിട്ട് ചാണ്ടി പെണ്ണ് കണ്ടോ..?