തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, July 26, 2009

156. ദേശീയപാനീയം

കേരളത്തിന്‍റെ ദേശീയ മൃഗം, പക്ഷി , ചിഹ്നം എന്നൊക്കെ പരീക്ഷയില്‍ ചോദിക്കുക പതിവാണല്ലോ. എന്നാല്‍ കേരളത്തിന്റെ ദേശീയ പാനീയം എന്താണ്.. കേരളത്തിന്റെ ദേശീയ പാനീയവും കുടിയന്മാരുടെ മുത്തുമായ കള്ളിനെ കുറിച്ചൊരു പാട്ട്..ഇതിന്റെ സംവിധാനം സുപ്രസിദ്ധ ബ്ലോഗറും സിനിമാനടികളുടെ സ്വപ്നവും മലയാളികളുടെ രോമാഞ്ചവും ബൂലോഗത്തിന്റെ കണ്ണിലുണ്ണിയുമായ നമ്മുടെ പാലക്കാരന്‍ ബെര്‍ളി തോമസ്സാണ്.

7 comments:

junaith said...

ഈ ആല്‍ബം നേരത്തെ കണ്ടിരുന്നെങ്കിലും അച്ചായനാണിതിന്റെ സംവിധായകനെന്ന് ശ്രദ്ധിച്ചിരുന്നില്ല...അച്ചായനും,തിരുമേനിക്കും അഭിനന്ദനങ്ങള്‍ ..

ജോ l JOE said...

ഈ ആല്‍ബം നേരത്തെ കണ്ടിരുന്നെങ്കിലും അച്ചായനാണിതിന്റെ സംവിധായകനെന്ന് ശ്രദ്ധിച്ചിരുന്നില്ല.ബെര്‍ളിയെ കുറിച്ചുള്ള ധാരണ തിരുത്താന്‍ സമയമായി ......

ചക്കിയും ചങ്കരനും said...

എടാ ഭയങ്കര കൊള്ളാലോ

santhoshhk said...

'കാഴ്ച'യിലെ പാട്ടിന്റെ ഒരു മണമടിക്കുന്നത് എന്റെ കാഴ്ചപ്പാടിന്റെ കുഴപ്പം കൊണ്ടാണോ?

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ഹാ,ഹാ,.. കൊള്ളാം....
ഇതുവരെ കണ്ടിട്ടില്ല.

Whiz said...

"ജോ l JOE said...

ഈ ആല്‍ബം നേരത്തെ കണ്ടിരുന്നെങ്കിലും അച്ചായനാണിതിന്റെ സംവിധായകനെന്ന് ശ്രദ്ധിച്ചിരുന്നില്ല.ബെര്‍ളിയെ കുറിച്ചുള്ള ധാരണ തിരുത്താന്‍ സമയമായി ......"

ജോ സാറേ... ഇങ്ങളല്ലേ പ്രൊഫൈല്‍ ഹിറ്റ്‌ കിട്ടുന്നില്ല എന്നൊക്കെ പറഞ്ഞു പോസ്റ്റു ചുമ്മാ ബെര്‍ല്യെ വെല്ലുവിളിച്ചു ഹിറ്റ്‌ ഉണ്ടാക്കിയ ആ വിദ്വാന്‍..ഇങ്ങടെയ്‌ ബ്ലോഗില്‍ അതിപ്പോഴും ഉണ്ടല്ലോ .അതില്‍ ഇങ്ങള്‍ ബെര്‍ല്യിയെ കുറിച്ച് എഴുതിയ വാക്കുകള്‍... എന്നിട് ഇപ്പോള്‍ വേറൊരു വാക്ക്‌ "ബെര്‍ളിയെ കുറിച്ചുള്ള ധാരണ തിരുത്താന്‍ സമയമായി"... ഇതിനേയ്‌ കുറിച്ച് ബെര്‍ലി തന്നേയ് ഒരുപോസ്റ്റ്‌ ഇട്ടിട്ടുണ്ട്... എന്റെ ദൈവേ... രാഷ്ട്രീയക്കാരില്‍ ഇമ്മാതിരി ടീമിനെ കണ്ടിട്ടുണ്ട്...ബ്ലോഗ്ഗര്‍ മാരില്‍ ആദ്യമായിട്ടാണ്...

--
-Regards-സസ്നേഹം-

-അനു-anu-

ജോ l JOE said...

പ്രിയ വിസ്,

ഞാന്‍ ഒരു ക്യാമറമാന്‍ കം എഡിറ്റര്‍ ആണെന്ന് ആദ്യമേ പറയട്ടെ. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമാണ് ഞാന്‍ ബെര്‍ളിയെ കണ്ടിരുന്നത്‌. എന്നാല്‍ ഈ വീഡിയോ യില്‍ മികച്ച കുറെ ഷോട്ടുകള്‍ കണ്ടു. പിന്നെ ഇതിലെ ഷോട്ടുകള്‍ ഡിവൈഡ് ചെയ്തിരിക്കുന്ന രീതി , അതൊക്കെ മികച്ചതാണ്. ഇത് ചെയ്ത ബെര്‍ളി വളരെ മനോഹരമാക്കിയിരിക്കുന്നു. പോരായ്മ വന്നത് ചില അഭിനേതാക്കളുടെ ഭാവങ്ങളില്‍ മാത്രം, അതും അവര്‍ ആദ്യമായി അഭിനയിക്കുന്നത് കൊണ്ട്. എന്റെ മനസ്സില്‍ അദ്ധേഹത്തെ കുറിച്ച് ഉണ്ടായ ചില നല്ല ധാരണ കളെ ക്കുറിച്ച് മാത്രമാണ് ഇവിടെ കമന്റിയത് എന്നുകൂടി അറിയിക്കട്ടെ.
താങ്കള്‍ കാണിച്ചു തന്ന പോസ്റ്റ്‌ കാലഹരനപ്പെട്ടതാനെന്നു അതിന്റെ തുടക്കത്തില്‍ തന്നെ ഉണ്ട് എന്നതും അറിയിക്കട്ടെ.