തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, July 21, 2009

151.വാളെടുത്തവന്‍ വാളാലെ....

കേട്ട് പതിഞ്ഞ പഴംചൊല്ലാണ്.. പഴംചൊല്ലില്‍ പതിരില്ലെന്നതും അതിലേറെ സത്യം. ചില സംഭവങ്ങളെക്കുറിച്ച് അറിയുമ്പോഴാണ് ഈ പഴംചൊല്ലിലെ പതിരില്ലായ്മ മനസ്സിലാവുന്നത്. ഇന്ന് അമേരിക്കവരെ ഭയക്കുന്ന താലിബാനെന്ന മതവിദ്യാര്‍ഥികള്‍ പാകിസ്ഥാന്റെ സന്തതികളാണെന്നത് എല്ലാവര്‍ക്കും അറിയാം. മദ്രസകളില്‍ നിന്നുള്ള മതപഠനവും ഐ.എസ്.ഐ. യുടെ ഇന്റലിജന്‍സ് സഹകരണവും പാകിസ്ഥാന്‍ പട്ടാളത്തിന്റെ സൈനികപരിശീലനവും കാലാകാലങ്ങളില്‍ പാകിസ്ഥാന്‍ സര്‍ക്കാരില്‍നിന്നും ലോകമെമ്പാടുമുള്ള ഇസ്ലാം തീവ്രവാദം ഇഷ്ടപ്പെടുന്നവരില്‍ നിന്നുമുള്ള നിര്‍ലോഭമായ സാമ്പത്തിക സഹായവും കൂടിയായപ്പോള്‍ താലിബാന്‍ അതിന്റെ വളര്‍ച്ചയുടെ പരകോടിയിലെത്തി.

അമേരിക്കന്‍ പട്ടാളത്തിന്റെ അഫ്ഗാന്‍ ആക്രമണം മുഖ്യധാരയില്‍ നിന്ന് താലിബാന്‍ ഭരണമാറ്റം സാധ്യമാക്കിയെങ്കിലും ആളുകളുടെ മനസ്സില്‍ നിന്നും താലിബ് ആകാനുള്ള ഇഷ്ടം ഇന്നും പൂര്‍ണമായി മാറിയില്ല. താലിബാനികള്‍ ചിലയിടങ്ങളില്‍ അസംഘടിതമായും ചിലയിടത്ത് പൂര്‍ണ്ണമായും സംഘടിച്ചും തങ്ങളുടെ ക്യാമ്പുകളും ആക്രമണങ്ങളും നടത്തുന്നു. പ്രത്യേകിച്ചും പഷ്തു സംസാരിക്കുന്ന വാസീരിസ്ഥാനിലും പേഷാവരിലും മറ്റു നോര്‍ത്ത് വെസ്റ്റ്‌ ഫ്രണ്ടിയര്‍ പ്രോവിന്‍സുകളിലും. എന്തുകൊണ്ട് അമേരിക്കന്‍ സര്‍ക്കാരിന്റെയും ഇപ്പോഴത്തെ ഭീകരപ്രവര്‍ത്തന വിരുദ്ധര്‍ എന്ന് പേരെടുക്കാന്‍ കിണഞ്ഞുശ്രമിക്കുന്ന ഭരണകൂടത്തിന്റെയും എതിര്‍പ്പുകള്‍ക്ക് വിരുദ്ധമായി താലിബാന്‍ വളരുന്നുവെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

താലിബാന്‍ പോരാളികളെ കൊല്ലുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നുന്നത് മിക്കപ്പോഴും നിരപരാധികള്‍ ആയിരിക്കും. സ്വന്തം ബന്ധുജനങ്ങള്‍ കൊല്ലപ്പെടുന്നത് കാണുന്ന യുവാക്കളും കുട്ടികളും സ്വാഭാവികമായും സര്‍ക്കാരിനോടുള്ള വിരോധം തീര്‍ക്കുന്നത് താലിബ് ആയി മാറിയിട്ടാണ്. ഇത്തരത്തില്‍ പോരാളികളാക്കപ്പെടുന്ന കുട്ടികള്‍ ഈ ലോകത്തല്ല തങ്ങളുടെ ജീവിതം എന്ന് പഠിക്കപ്പെടുകയും പരലോകത്തെ സ്വര്‍ഗം സ്വപ്നം കണ്ടു ഈ ലോകത്തില്‍ തീവ്രവാദത്തിന്റെ വിഷവിത്തുകള്‍ പാകാന്‍ താലിബാന് സഹായികള്‍ ആയി മാറുകയും ചെയ്യുന്നു. ഫലത്തില്‍ സര്‍ക്കാരിന്റെ ആക്രമണം കൂടുതല്‍ താലിബാന്‍ പോരാളികളെ ഉണ്ടാക്കിയെടുക്കാനെ സഹായിക്കുന്നുള്ളൂ.

ഇന്ന് ലോകത്തിന്റെ ദൃഷ്ടിയില്‍ നല്ലപിള്ള ചമയാനും അമേരിക്കന്‍ ചങ്ങാത്തം നഷ്ടപ്പെടാതിരിക്കാനും പാകിസ്ഥാന്‍ പട്ടാളവും ഐ.എസ്.ഐയും സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നിരവധി ആക്രമണങ്ങള്‍ താലിബാനെ തകര്‍ക്കാനായി നടത്തുന്നു. പാകിസ്ഥാനിലെ മതനെതാക്കന്മാര്‍ക്ക് ഒട്ടും ദഹിക്കാത്ത ഈ പ്രവര്‍ത്തി പക്ഷെ ഉദ്ധേശിക്കുന്നതിന്റെ വിപരീതഫലമാണ് ഉണ്ടാക്കുന്നത്‌. മതത്തിലെ ഭൌതികവാദികള്‍ ആയവര്‍ക്ക് താലിബാന്റെയും സമാന തീവ്രവാദി സംഘടനകളുടെയും വളര്‍ച്ച ഇഷ്ടമല്ലെങ്കിലും ആത്മീയവാദികള്‍ താലിബാന്റെ ചങ്ങാത്തം കാംക്ഷിക്കുന്നവരാണ്. ഫലത്തില്‍ ഈ വൈരുദ്ധ്യം അത്മീയവാദികളായ ആളുകളുടെ സഹായം താലിബാന് എന്നും ഉണ്ടാവും.

പഷ്തു പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ താലിബാന്‍ തങ്ങളുടെ താലിബാനി നിയമങ്ങള്‍ അടിചെല്‍പ്പിച്ചിട്ടുണ്ട്. സിനിമ തീയേറ്റര്‍ ബോംബ്‌ വച്ച് തകര്‍ത്ത് സിനിമ കാണുന്നതില്‍ നിന്ന് ജനങ്ങളെ ഭയപ്പെടുത്തിയ താലിബാന്‍ ഇപ്പോള്‍ സിനിമ നടന്മാര്‍ക്കും നടിമാര്‍ക്കും ഒപ്പം സിനിമ വ്യെവസായത്തില്‍ ജോലിചെയുന്ന എല്ലാവര്‍ക്കും ഭീഷണി കൊടുത്തിരിക്കുകയാണ്. സിനിമയും ഇത്തരം വിനോദങ്ങളും ഇസ്ലാമിനെതിരാണെന്നും അതുകൊണ്ട് ഈ വ്യവസായത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നും അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. മ്യൂസിക്‌ വീഡിയോ നിര്‍മ്മിക്കുന്നവര്‍ക്കും ഇതിനകം തന്നെ ഭീഷണി കിട്ടിക്കഴിഞ്ഞു. ഒരു പഷ്തൂണ്‍ സിനിമാനടിയുടെ കാര്‍ തീവ്രവാദികള്‍ ആക്രമിച്ചതും അടുത്തിടെ തന്നയാണ്.

പേഷാവറിലെ ഏക പഞ്ചനക്ഷത്ര ഹോട്ടല്‍ ബോംബ്‌ വെച്ച് തകര്‍ത്തിട്ട് അധികനാളായില്ല. വാഹനത്തില്‍ നിറച്ച സ്ഫോടകവസ്തുകള്‍ ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുകയും ഹോട്ടലിനു സാരമായ കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തു. യൂ എന്നിന്റെ അടക്കം നിരവധി വിദേശികളും ആ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇതുവരെയായും ആര്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. പെഷാവറില്‍ പര്‍ദ്ധ നിര്‍ബന്ധമായി ധരിക്കാന്‍ താലിബാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. എന്തുകൊണ്ട് താലിബാന്റെ ഈ നീക്കങ്ങള്‍ നമ്മെബാധിക്കുമെന്നു നോക്കാം.

പാകിസ്ഥാനില്‍ ഭരണത്തിലും സൈന്യത്തിലും താലിബാനോട് വിധേയത്തം ഉള്ളവര്‍ ധാരാളം ഉണ്ട്. പോലീസിലും സര്‍ക്കാര്‍ ജോലിയിലും താലിബാന്‍ പ്രേമികള്‍ ധാരാളം. അതുകൊണ്ട് തന്നെ താലിബാന്‍ പ്രേമം ഒരു പരിധിവിട്ടാല്‍ പാകിസ്ഥാന്റെ ഭരണം വരെ കൈയാളി എന്നുവരാം. എന്നും ജനാധിപത്യം മാത്രം ഉണ്ടായിരുന്ന രാജ്യമല്ല പാകിസ്ഥാന്‍. പട്ടാളം ഭരണം കൈയാളി നീണ്ടകാലം പട്ടാളഭരണം ഉണ്ടായിരുന്ന പാകിസ്ഥാനില്‍ മതഭീകരന്മാര്‍ സൈന്യത്തിലും ഭരണത്തിലുമുള്ള തങ്ങളുടെ സമചിന്തക്കാരെ കൂടെകൂട്ടി താലിബാന്റെ സഹായത്തോടെ ഭരണം പിടിച്ചെടുത്താല്‍ അതേറ്റവും ദോഷമായി ബാധിക്കുക ഭാരതത്തെയാവും.

നൂറ്റമ്പതിലേറെ ആണവായുധങ്ങള്‍ സ്വന്തമായുള്ള ആണ്ടില്‍ ആറു മുതല്‍ പത്തുവരെ ആണവായുധങ്ങള്‍ നിര്‍മ്മിച്ചു കൂട്ടുന്ന പാകിസ്ഥാനില്‍ മതഭ്രാന്തന്മാരായ ഭരണാധികാരികള്‍ ഉണ്ടായാല്‍ എന്തുചെയ്യാനും മടിച്ചു എന്നുവരില്ല. ഡിപ്ലോമാറ്റിക് ബന്ധങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന മതഭ്രാന്തന്മാരുടെഭരണകൂടം പാകിസ്ഥാനില്‍ വരാതിരിക്കുകയെന്നത് ഭാരതത്തിന്റെ രക്ഷയ്ക്കും ആവശ്യമാണ്.

2 comments:

കാലം said...

ശരിയാണ്
വാളെടുത്തവന്‍ വാളാലെ തന്നെ...

ഉപരിതലത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ എല്ലാം പ്രവര്‍ത്തിക്കുന്നവര്‍ താലിബാനികളാണ്. സംശയമില്ല. പാക്കിസ്ഥാനാണ് പിന്നണി പ്രവര്‍ത്തിക്കുന്നവര്‍.മത ബ്രാന്താണ് അവരെ നയിക്കുന്ന പ്രത്യയ ശാസ്ത്രം...


എന്നാല്‍ ഇത് മാത്രമാണോ യഥാര്‍ഥ കാരണങ്ങള്‍ ?

അഫ്ഗാനിസ്ഥാന്റെ മണ്ണും ജനങ്ങളും വര്‍ഷങ്ങളായി സാമ്രാജ്യത്വത്തിന്റെ ക്രൂരമായ അധിനിവേശ താല്പര്യങ്ങളില്‍ നരകയാതന അനുഭവിക്കുന്നു എന്ന രാഷ്ട്രീയ യാഥാര്‍ഥ്യത്തിന് നേരെ നാം കണ്ണടച്ച് പിടിക്കേണ്ടതുണ്ടോ?

സീതസമര കാലത്ത് അഫ്ഘാനില്‍ അധിനിവേശം നടത്തിയ സോവിയറ്റ് യൂനിയനെ തുരത്തി തങ്ങളുടെ താല്പര്യങ്ങള്‍ സംരഷിക്കാന്‍ ‍ അമേരിക്ക പാക്കിസ്ഥാന്റെ സഹായത്തോട് കൂടി പ്രത്യേകം വാര്‍ത്തെടുത്ത ഒരു ടീമാണ് താലിബാന്‍(പിന്നീട് അവരുടെ നിയന്ത്രണത്തില്‍ നിന്ന് വിട്ട്പോയി എന്നത് നേര്- കാരണം അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് മാറ്റമുണ്ടായി)...പാക്കിസ്ഥാന്‍ എന്നും ഭരിച്ചത് അമേരിക്കന്‍ പാവകളാണെന്നാര്‍ക്കാണ് അറിഞ്ഞ് കൂടാത്തത്. ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരായ അമേരിക്കയുടെ ഒത്താശയോട് കൂടി മാത്രമേ എന്നും പട്ടാളം പാകിസ്ഥാന്‍ ഭരിച്ചിട്ടുള്ളൂ. ഏതെങ്കിലും ഒരു പരമാധികാര രാജ്യം തങ്ങളുടെ രാജ്യത്തിലെ നിരപരാധികളായ ജനങ്ങളെ ബോംബിട്ട് കൊല്ലാന്‍ അനുവദിക്കുമോ? സത്യത്തില്‍ പാക്കിസ്ഥാനിലെ മേജര്‍ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് അമേരിക്ക തന്നെയല്ലേ?

താലിബാനും പാക്കിസ്ഥാനും എല്ലാം ഇക്കാര്യത്തില്‍ വെറും ഏഴാംകൂലികള്‍!

നഷ്ടപ്പെടുന്നവരിലെവിടെയും ഭൂരിപക്ഷം നിരപരാധികള്‍ തന്നെ :(

chithragupthan said...

That is th ecase with Pak and afghan. How about the thalibanis in Kollam, KozhikkOt, Malappuram kannur and KaasarkkOT? Those who killed Ashvinikumaar, ManikaNThan..etc. Those who killed eight fishermen in MaRad?
These thaalibanis vote for E Ahammed. These talibanis get clearance to go to gulfwith no difficulty? What do you say about those Indians who support India's enemies?