തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, July 3, 2009

134.കവികള്‍ മരിച്ചിട്ടില്ല.

കൂതറ തിരുമേനി പലതവണ ബൂലോഗത്തെ പല ഒണക്ക കവികളുടെയും കവിതകളെ വിമര്‍ശിച്ചിട്ടുണ്ട്. വിവരദോഷം മുതല്‍ സാഹിത്യ മലവിസര്‍ജ്ജനം വരെ പൈതൃകമായി ലഭിച്ചപോലെ കവിതയെഴുതി തള്ളുന്നവരെ വിമര്‍ശിക്കുന്നത് തെറ്റാണെന്ന് തോന്നാത്തത് കൊണ്ടുതന്നെയാണ് ആ കൃത്യം തുടര്‍ന്നത്. എന്നാല്‍ എപ്പോഴോ ചിലരൊക്കെ കൂതറ തിരുമേനി വിമര്‍ശിക്കാന്‍ മാത്രമറിയാവുന്നവന്‍ ആണെന്ന് പറഞ്ഞു തുടങ്ങിയപ്പോഴല്ല ഈ കവിത കണ്ടെത്തിയത്. ആകസ്മികമായി ബ്ലോഗ്‌ നോക്കിയപ്പോഴാണീ കവിത കണ്ടത്.

കവിത എഴുതാന്‍ കവിത്വം വേണമെന്ന് കൂതറ തിരുമേനി പറയില്ല. പക്ഷെ അഹങ്കാരവും വിവരദോഷവും ഇല്ലാത്ത തലച്ചോര്‍ മാത്രമുണ്ടായാല്‍ മതി. എഴുതുന്ന കവിത വായിച്ചുപോലും നോക്കാതെ വായനക്കാരോട് ക്രൂരത ചെയ്യുമെന്ന പ്രഖ്യാപനവുമായി കവിതയെഴുതുന്നവരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു ഈ യുവകവി.

തികച്ചും നിസ്സാരമെന്നു മറ്റുള്ളവര്‍ക്ക് തോന്നുന്ന തീപ്പെട്ടികൊള്ളിയാണ് ഈ കവിതയുടെ വിഷയം.

വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഈ കവിത. തീപ്പെട്ടി കൊള്ളികളെ മക്കളായും തീപ്പെട്ടി കവറിനെ അമ്മയായും ഉപമിച്ചു ആ അമ്മയുടെ വിഷമം വാക്കുകളിലൂടെ വരച്ചു കാട്ടിയും കവി തന്റെ കവിത മുന്നോട്ടു കൊണ്ടുപോകുന്നു.

മെഴുക് തിരിക്കു വെളിച്ചം നല്‍കുന്ന തീപ്പെട്ടി കൊള്ളിയേയും, അടുപ്പില്‍ തീകൊളുത്തുന്ന തീപ്പെട്ടിക്കൊള്ളിയെയും, പടക്കത്തിന് തീകൊടുക്കുന്ന തീപ്പെട്ടികൊള്ളിയേയും, ചവറിനു തീകൊടുക്കുന്ന തീപ്പെട്ടി കൊള്ളിയേയും മാത്രമല്ല ചിതയ്ക്ക് തീകൊളുത്തുന്ന തീപ്പെട്ടി കൊള്ളിയേയും ഈ കവിതയില്‍ കവി നമുക്കായി വരച്ചു കാണിക്കുന്നു. പുതുമയുള്ള വിഷയം, അതും സാധാരണ നിസ്സാരമെന്നു നമുക്ക് തോന്നുന്ന വിഷയം തെരഞ്ഞെടുക്കുകയും അതിനെ ഭംഗിയായി അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ കവി വിജയിച്ചിരിക്കുന്നു.

പദങ്ങളുടെ വിന്യാസവും മനോഹരം തന്നെ. ലളിതമായ വരികള്‍, അഭംഗിതോന്നാത്ത അവതരണം, ലളിതമായ വാക്കുകള്‍ എല്ലാം കൊണ്ടും മനോഹരമായ കവിത. സുജീഷ് നെല്ലിക്കാട്ടില്‍ എന്ന ഈ കവിയുടെ എന്റെ കവിതകള്‍ എന്ന കവിതകള്‍ എന്ന ബ്ലോഗിലെ തീപ്പെട്ടി കൊള്ളികള്‍ എന്ന കവിതയാണ് കൂതറ തിരുമേനി ഇവിടെ അവലോകനം നടത്തിയിരിക്കുന്നത്. ഈ കവി ഒരു ഹൈസ്കൂള്‍ വിദ്യാര്‍ഥി ആണെന്നറിയുമ്പോള്‍ വായനക്കാര്‍ ഞെട്ടി പോവും. ഈ ചെറുപ്രായത്തില്‍ ഇത്തരം നല്ല കവിത എഴുതുന്ന ഈ കുട്ടിയെ നമുക്ക് അഭിനന്ദിക്കാം.

വങ്കത്തരം കൈമുതലാക്കി എഴുതിക്കൂട്ടുന്ന ചവറുകളെ കവിതകള്‍ എന്ന് പേരിട്ടു വിളിക്കുകയും പൊത്തകം അടിച്ചു സാഹിത്യകാരന്‍ എന്ന് മേനി പറഞ്ഞു നടക്കുന്നവര്‍ ഈ കുട്ടിയുടെ കവിത കണ്ടുപഠിയ്ക്കട്ടെ. സര്‍ഗ്ഗാത്മകത ജന്മസിദ്ധമായിരിക്കണം. കൂലിയ്ക്കാളെ വിളിച്ചു കുമ്മാട്ടി അടിപ്പിക്കുകയും കൈകൊട്ടിക്കുകയും ചെയ്തു ഞെളിയുന്നവര്‍ ഇത്തരം ഭാവനാശേഷിയുള്ള കുട്ടികളെ കണ്ടു പഠിയ്ക്കട്ടെ എന്നാഗ്രഹിച്ചു പോകുന്നു.അത് പണം കൊടുത്ത് നേടാനാവില്ല. സാഹിത്യലോകത്ത് മുഖമുദ്ര പതിപ്പിക്കാന്‍ വൃഥാശ്രമം നടത്തി ഞെളിയുന്നവര്‍ മലയാള സാഹിത്യത്തിന്റെ കാലയവനികകയ്ക്കുള്ളില്‍ കേവലം നിഴല്‍ചിത്രങ്ങളായി ഒതുങ്ങിപ്പോവും.

സുജീഷിനു ആശംസകള്‍.

8 comments:

കൊണ്ടോട്ടിമൂസ said...

സുജീഷിനു ആശംസകള്‍.

പാവപ്പെട്ടവൻ said...

എന്നിട്ട് താങ്കള്‍ അതില്‍ അഭിപ്രായം പറഞ്ഞോ ?

കൂതറ തിരുമേനി said...

@പാവപ്പെട്ടവന്‍
എവിടെ? സുജീഷിന്റെ ബ്ലോഗിലോ..? അതുകൊണ്ടല്ലേ ഇവിടെ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടത്

santhoshhrishikesh said...

"സാഹിത്യലോകത്ത് മുഖമുദ്ര പതിപ്പിക്കാന്‍ വൃഥാശ്രമം നടത്തി ഞെളിയുന്നവര്‍ മലയാള സാഹിത്യത്തിന്റെ കാലയവനികകയ്ക്കുള്ളില്‍ കേവലം 'നിഴല്‍ചിത്രങ്ങളാ'യി ഒതുങ്ങിപ്പോവും."
മനസ്സിലായി! മനസ്സിലായി!

Anonymous said...

THANKS

അനീഷ്‌ ഭാസ്കര്‍ said...

ഇതങ്ങാര്‍ക്കിട്ടാണ് പണിഞ്ഞത്. അങ്ങാര്‍ക്കിട്ടു മാത്രം. എന്നെ അങ്ങ് കൊല്ല് തിരുമേനി.

കൂതറ തിരുമേനി said...

@സന്തോഷ്‌
:)

@സുജീഷ്
താങ്കളുടെ കവിതകള്‍ ലളിതമാണ് ഒപ്പം ഭംഗിയുള്ളതും. ധാരാളം വായിക്കാന്‍ ശ്രമിക്കുക. ഇതേപോലെ വൈവിദ്ധ്യം നിറഞ്ഞ വിഷയങ്ങള്‍ തെരഞ്ഞെടുക്കുക. വീണ്ടും എഴുതുക. കവിതകള്‍ താങ്കള്‍ക്ക് നന്നായി വഴങ്ങുന്നുണ്ട്. നല്ല ഒരു ഭാവിയുണ്ട്. ആശംസകള്‍

Faizal Kondotty said...

നിസ്സരമാമൊരു തീപ്പെട്ടി കൊള്ളിക്കും പറയാന്‍ ത്യാഗത്തില്‍ കഥകള്‍ അനേകം !
നന്നായിരിക്കുന്നു !
സുജീഷിനു അഭിനന്ദനങ്ങള്‍ !