സ്വവര്‍ഗ്ഗ പ്രേമികളുടെ ചിരകാലഭിലാഷമായിരുന്ന കാര്യം അടുത്തിടെ ഡല്‍ഹി ഹൈക്കോര്‍ട്ട് വിധിവഴി നിയമാനുസൃതമാക്കി. ഇന്ത്യന്‍ പീനല്‍ കോഡ് 377-ആം വകുപ്പില്‍ മുമ്പ് കുറ്റകരമായി കരുതിയിരുന്ന സ്വവര്‍ഗ്ഗപ്രേമം കുറ്റമല്ലാതിരിക്കുന്നതിലൂടെ ഈ പ്രവണതയെ തത്വത്തില്‍ അംഗീകരിച്ചിരിക്കുകയാണ്. സമാനലിംഗത്തിലോ എതിര്‍ലിംഗത്തിലോ ഉള്ള കമിതാക്കളെ കണ്ടെത്തുന്നതും അവരെ പ്രേമിക്കുന്നതും തെറ്റല്ല എന്നതാണ് ഇപ്പോള്‍ നിയമം മൂലം അംഗീകരിക്കപ്പെട്ടത്. ഇതോടൊപ്പം തന്നെ ബലമായിയുള്ള അല്ലെങ്കില്‍ സമ്മതം കൂടാതെയുള്ള ലൈംഗികത കുറ്റമാണ് താനും. അതുകൊണ്ട് തന്റെ കുട്ടികളെ ഇത്തരം ആളുകള്‍ പീഡനത്തിനു ഇരയാക്കും എന്നുള്ള പേടിയ്ക്ക് ആശങ്കപ്പെടേണ്ടകാര്യമില്ല.
ഭാരതത്തില്‍ ഹോമോസെക്ഷ്വല്‍ പ്രണയങ്ങള്‍ക്ക് മുമ്പ് സാമൂഹികമായും നിയമപരമായും അംഗീകാരം ലഭിച്ചിരുന്നില്ല. അങ്ങനെ പ്രണയിക്കേണ്ടാവര്ക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായി ഒന്നിക്കുകയോ അല്ലെങ്കില്‍ നാടുവിടേണ്ടിയതോ ആയ സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ നിയമം വന്നത് അത്തരക്കാര്‍ക്കു ആശ്വാസകരമാണ്. സ്വാഭാവികമായും ന്യൂനപക്ഷമായ ഈ ഗ്രൂപ്പുകാര്‍ക്ക് എന്തിനു ഇത്തരം സംവരണം അല്ലെങ്കില്‍ ആനുകൂല്യം നല്‍കണം എന്ന് ചോദിക്കുന്നവരുണ്ടാകാം. ന്യൂനപക്ഷങ്ങള്‍ നാടുഭരിക്കുന്ന ഭാരതത്തില്‍ അത്തരം ചോദ്യങ്ങള്‍ക്ക് എന്തുവിലയാണുള്ളത്.
വിധി വന്നുടനെ ക്രിസ്ത്യന്‍, മുസ്ലീം മതവിഭാഗത്തിലെ ചില ആത്മീയനേതാക്കളും പുരോഹിതരും രംഗത്ത് വന്നു. തങ്ങളുടെ സ്വതസിദ്ധമായ ഈ വരട്ടുവാദങ്ങള്‍ക്ക് നിയമം അംഗീകാരം കൊടുക്കുന്നില്ലെന്നപ്പോള് കണ്ട അസഹിഷ്ണുതയായിരുന്നു ഇതിനു പിന്നില്‍. ഭാരതത്തിലെ ആകെയുള്ള ജനസഖ്യ വെച്ചുനോക്കുമ്പോള്‍ മൂന്നു ശതമാനത്തില്‍ താഴെമാത്രമേ ക്രിസ്ത്യാനികള്‍ ഉള്ളൂ. പതിനാലു ശതമാനത്തില്‍ താഴെമാത്രം മുസ്ലീങ്ങളും. അതുകൊണ്ട് അവരുടെ അവകാശങ്ങളെ ആരും അംഗീകരിക്കുന്നില്ലേ? സ്വവര്‍ഗ്ഗപ്രേമികള്‍ സാധാരണ മനുഷ്യരെപ്പോലെ സമൂഹജീവികള്‍ തന്നെ. അവരില്‍ മിക്കവാറും ഉന്നതവിദ്യാഭാസവും തൊഴിലും ഉള്ളവര്‍ തന്നെ. മതഭ്രാന്തന്മാരായ മനുഷ്യരെക്കാള്‍ എന്തുകൊണ്ടും സമൂഹത്തിന് ഗുണം ചെയ്യുന്നവര്‍ തന്നെ.
ചില ചോദ്യങ്ങള്‍ ഇത്തരം മത നേതാക്കളുടെ നിയമത്തോടുള്ള അവഗണന കാണുമ്പൊള്‍ തോന്നിപ്പോവുന്നു. ഭാരതം എന്നൊരു രാജ്യത്ത് താമസിക്കുന്നവര്‍ അനുസരിക്കേണ്ടത് ഇത്തരം മതഗ്രന്ഥമോ അതോ ഭാരതീയ നിയമവെവസ്ഥയെയോ? എല്ലാമതങ്ങളും ഉള്‍പ്പെട്ട ഒരു സമൂഹത്തില്‍ താമസിക്കുമ്പോള്‍ തങ്ങളുടെ മതത്തില്‍ പെട്ടത് മാത്രം മികച്ചതെന്ന് വാഴ്ത്തി അതിന്റെ കണ്ണിലൂടെ എല്ലാവരും നോക്കേണം എന്നാ വാശിപിടിക്കുന്നത് മൂഢന്മാരുടെ ലക്ഷണം അല്ലെ.? ഇന്ത്യയില്‍ ഇന്നും മിക്കവരും ആഗ്രഹിക്കുന്ന ഏകീകൃത സിവില്‍ നിയമം കൊണ്ടുവരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് കൂതറതിരുമേനിയും.
ഹിന്ദുവായാലും, സിഖായാലും മുസ്ലീമായാലും, ജൈനനോ പാഴ്സിയോ ക്രിസ്ത്യാനിയോ ആയാലും ഒരു രാജത്തു താമസിക്കുമ്പോള്‍ ആ രാജ്യത്തെ പൌരന്മാര്ക്കുള്ള നിയമങ്ങള്‍ അനുസരിക്കുക മാത്രം ചെയ്യുക എന്നാ നല്ല ലക്ഷ്യം അതോടൊപ്പം ഏതെങ്കിലും ഒരു മതം അത് ദുരുദ്ദേശം മനസ്സില്‍ വച്ചുള്ള ഫത്വ വിളിആയാലും , സമൂഹത്തിനെതിരെയുള്ള ഇടയലെഖനമായാലും ഭാരതീയ നിയമത്തിനെതിരെ എന്ന് തോന്നിയാല്‍ എതിര്‍ക്കപ്പെടാനും നിയമത്തിന്റെ കണ്ണിലൂടെ നോക്കിക്കാണാനുമുളള സ്ഥിതിവിശേഷം ഉണ്ടാവണം.
മാര്‍ക്സിസ്റ്റ് ചിന്താഗതികളുടെയും കമ്യൂണിസ്റ്റ് ചിന്താഗതികളുടെയും അഭാവം,ആഴത്തിലുള്ള വേരോട്ടം കുറവുള്ളയിടങ്ങളില്‍ അതിന്റെ വളര്‍ച്ചയുടെ ആവശ്യകത ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു. മതങ്ങള്‍ നിയന്ത്രിക്കുന്ന ഒരു കാലഘട്ടത്തിലേക്ക് നമ്മുടെ സമൂഹംമാറിപ്പോയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നിയമപരമായി തെറ്റായിട്ടും മതത്തിന്റെ മറവില്‍ നടക്കുന്ന പലതും കണ്ടില്ലയെന്ന് നടിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇന്നുള്ളത്. അതൊരു മതത്തെയും പറ്റിയല്ല പൊതുവായാണ് പറയുന്നത്. പക്ഷെ മതം മദമായി സമൂഹത്തില്‍ തന്റെ കരാളഹസ്തം മുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ഒരു ഉണര്‍വ് ആവശ്യമാണ്.
സമലൈംഗികത ചികില്‍സിച്ചു മാറ്റാം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടത് കണ്ടു. സമലൈംഗികത ഒരു രോഗമാണ് എന്ന് കരുതുന്നവര്‍ സത്യത്തില്‍ രോഗികളാണ്. ഓരോ മനുഷ്യരും എന്ത് ഇഷ്ടപ്പെടണം എന്ത് ഇഷ്ടപ്പെടെണ്ട എന്നുള്ളത് അവരവരുടെ സ്വാതന്ത്ര്യമാണ്. അതിന്റെ ഇതുവരെയും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്തായാലും ഈ നിയമം മൂലം മാറ്റിയത് സമലൈംഗികത ഇഷ്ടപ്പെടുന്നവര്‍ക്കിടയില്‍ ഒരു സ്വാതന്ത്ര്യദിനം പോലെ പ്രധാനപ്പെട്ട ഒന്നാണ്.
ഏറ്റവും രസകരമായ കാര്യം കേരളത്തില്‍ ചിലയിടങ്ങളില്‍ ഇത്തരം ലൈംഗികബന്ധങ്ങള്‍ പരസ്യമായ രഹസ്യമായിരുന്നു. അവര്‍ക്ക് ചില ഓമനപ്പെരുകളും സമൂഹം നല്‍കിയിരുന്നു. സാമ്പത്തികം നല്‍കിയുള്ള ഇത്തരം ഭോഗങ്ങള്‍ പക്ഷെ വ്യഭിചാരത്തിന്റെ കണ്ണിലൂടെ മാത്രമേ കാണാനാവൂ. അത് സദാചാരത്തിന്റെ കണ്ണിലൂടെ ആയാലും അതല്ല നിയമത്തിന്റെ കണ്ണിലൂടെ ആയാലും.
ഈ നിയമം വന്നാല്‍ പൊതു സ്ഥലങ്ങളിലും മറ്റുള്ളയിടങ്ങളിലും ആണ്‍കുട്ടികള്‍ പീഡനത്തിനിരയാകും എന്നുള്ളത് വെറും അബദ്ധ പ്രചാരണം മാത്രമാണ്. ഇന്ന് സ്ത്രീകളെ പീഡിപ്പിക്കാം എന്ന് നിയമമുണ്ടായിട്ടല്ലല്ലോ സ്ത്രീകള്‍ ഇവിടെയൊക്കെ പീഡിപ്പിക്കപ്പെടുന്നത്. മതപുരൊഹിതരല്ല ഭാരതം ഭരിക്കുന്നതെന്നും ഭരിക്കേണ്ടാതെന്നും മനസ്സിലാക്കാന്‍ സഹായകമായി ഈ വിധി. മത നേതാക്കള്‍ തങ്ങളുടെ മതത്തില്‍ വിശ്വസിക്കുന്നവരെ നേരെയാക്കിയാല്‍ മതി. മറ്റുള്ളവര്‍ എന്തുചെയ്യണമെന്ന് നിയമം നോക്കിക്കോളും. ഭാരതത്തില്‍ ഒരു മതവും മതനേതാക്കളും നിയമത്തെക്കാള്‍ വലുതല്ല എന്ന് മനസ്സിലാക്കിയാല്‍ ഇവര്‍ക്ക് നല്ലത്. കുറ്റം ചെയ്യുന്നത് മതവിശ്വാസികള്‍ ആയാലും മതനേതാക്കന്മാര് ആയാലും കോടതി വിധി അംഗീകരിച്ചേ മതിയാകൂ. സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ആശംസകള്‍
(കൂതറതിരുമേനി സ്വവര്‍ഗ്ഗാനുരാഗി അല്ല. പക്ഷെ അവരെ അംഗീകരിക്കുന്നുണ്ട്)
Saturday, July 4, 2009
Subscribe to:
Post Comments (Atom)
21 comments:
കൂതറതൊരുമേനി ഒരു ചോദ്യം .
ഹൈക്കോടതി ഉത്തരവിൽ പറഞ്ഞത്, ഉഭ്യകക്ഷി പ്രകാരമുള്ള ( രണ്ടാൾക്കും സമ്മതമുള്ള) സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റമല്ല എന്നാണ്. ഏകദേശം 140 പരം വർഷം മുൻപ് മെക്കാളെ പ്രഭു ആൺ ഇത് നിരോധിച്ചതും, ശിക്ഷാർഹമാക്കിയതും. ഈ ഉത്തരവോട് കൂടി വേശ്യാവൃത്തി ( ഇന്ന് നിലനിൽക്കുന്ന) ക്രിമിനൽ കുറ്റമാകുന്നതെങ്ങിനെ ? സ്വവർഗ്ഗാനുരാഗികളിൽ സ്വവർഗ്ഗ സംഭോഗം ആണ് രതി എന്ന വാക്കിൽ പ്രാവർത്തികമാകുക അങ്ങനെ വരുമ്പോൾ ഒരു പ്രകൃതിവിരുദ്ധ സംഭോഗത്തിന് നിയമ സാധുത നൽകുകയും, പ്രകൃതിദത്ത സംഭോഗത്തിന് അതില്ലാതിരിക്കുകയും ചെയ്യുന്നത് ശരിയാണോ ( വേശ്യാവൃത്തി ഉഭയകക്ഷി സമ്മത പ്രകാരമുള്ള വേഴ്ച്ചതന്നെ ആണ്) ഈ വിഷയത്തിൽ ഒരു പോസ്റ്റ് ഇടണം, ഒന്നൂടെ ഒന്ന് പഠിക്കട്ടെ അതുകഴിഞ്ഞാവാം. ഇതിൽ തിരുമേനിയുടെ അഭിപ്രായം പറയുക എന്തെങ്കിലും ഉണ്ടെങ്കിൽ
കൂതറതൊരുമേനി ഒരു ചോദ്യം .
ഹൈക്കോടതി ഉത്തരവിൽ പറഞ്ഞത്, ഉഭ്യകക്ഷി പ്രകാരമുള്ള ( രണ്ടാൾക്കും സമ്മതമുള്ള) സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റമല്ല എന്നാണ്. ഏകദേശം 140 പരം വർഷം മുൻപ് മെക്കാളെ പ്രഭു ആൺ ഇത് നിരോധിച്ചതും, ശിക്ഷാർഹമാക്കിയതും. ഈ ഉത്തരവോട് കൂടി വേശ്യാവൃത്തി ( ഇന്ന് നിലനിൽക്കുന്ന) ക്രിമിനൽ കുറ്റമാകുന്നതെങ്ങിനെ ? സ്വവർഗ്ഗാനുരാഗികളിൽ സ്വവർഗ്ഗ സംഭോഗം ആണ് രതി എന്ന വാക്കിൽ പ്രാവർത്തികമാകുക അങ്ങനെ വരുമ്പോൾ ഒരു പ്രകൃതിവിരുദ്ധ സംഭോഗത്തിന് നിയമ സാധുത നൽകുകയും, പ്രകൃതിദത്ത സംഭോഗത്തിന് അതില്ലാതിരിക്കുകയും ചെയ്യുന്നത് ശരിയാണോ ( വേശ്യാവൃത്തി ഉഭയകക്ഷി സമ്മത പ്രകാരമുള്ള വേഴ്ച്ചതന്നെ ആണ്) ഈ വിഷയത്തിൽ ഒരു പോസ്റ്റ് ഇടണം, ഒന്നൂടെ ഒന്ന് പഠിക്കട്ടെ അതുകഴിഞ്ഞാവാം. ഇതിൽ തിരുമേനിയുടെ അഭിപ്രായം പറയുക എന്തെങ്കിലും ഉണ്ടെങ്കിൽ
"മാര്‍ക്സിസ്റ്റ് ചിന്താഗതികളുടെയും കമ്യൂണിസ്റ്റ് ചിന്താഗതികളുടെയും അഭാവം,ആഴത്തിലുള്ള വേരോട്ടം കുറവുള്ളയിടങ്ങളില്‍ അതിന്റെ വളര്‍ച്ചയുടെ ആവശ്യകത ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു." ഈ അഭിപ്രായം സത്യത്തില്‍ നിന്നും വളരെ മാറിനില്‍ക്കുന്ന ഒന്നാണ്. സ്വവര്‍ഗ്ഗരതിയെ കമ്മ്യൂണിസ്റ്റ്/മാര്‍ക്സിസ്റ്റ് പാര്‍ടികള്‍ ഒരുകാലത്തും പിന്താങ്ങിയിട്ടില്ല. സ്വവര്‍ഗ്ഗരതിയെ ഒരു കുറ്റമായി കാണുന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ ഒട്ടും പിന്നോട്ടായിരുന്നുമില്ല.
വി.കെ. ബാല,
ഈ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഈ നിയമം വിശദീകരിച്ചില്ലെങ്കില്‍ പോലും ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധമാവാം എന്ന് അംഗീകരിച്ചിരിക്കുന്നു. എന്നാല്‍ താങ്കള്‍ സൂചിപ്പിച്ചപോലെ വേശ്യാവൃത്തിയും ഉഭയകക്ഷി സമ്മതപ്രകാരമാണ് നടക്കുന്നത്. അതുകൊണ്ട് അതിനെ എങ്ങനെ കുറ്റകരമായി പ്രഖ്യാപിക്കാം...? അല്ലേ..?
വേശ്യാവൃത്തി ഉഭയകക്ഷി സമ്മതപ്രകാരം തന്നെയാണ് നടക്കുന്നത്. എന്നാല്‍ അതിന്റെ സമ്മതത്തിന്റെ ഇടയില്‍ പണമെന്നൊരു കാര്യം വരുന്നുണ്ട്. അതായത് സാമ്പത്തിക ലാഭത്തിനു വേണ്ടിയുള്ള ഒരു ലൈംഗിക ബന്ധം. അതിന്റെ ഉഭയകക്ഷി സമ്മതത്തിന്റെ എന്നതില്‍ കവിഞ്ഞു ധനസമ്പാദനത്തിനു വേണ്ടിയുള്ള അഡ്ജസ്റ്റ്മെന്റ് എന്നുവേണം പറയാന്‍. ന്യായമായും അതിന്റെ ഇതിന്റെ പരിധിയില്‍ വരുത്താന്‍ കഴിയില്ല. ഇനി ഒരാള്‍ മറ്റൊരു വ്യക്തിയുമായി (പുരുഷനോ സ്ത്രീയോ ആകട്ടെ) സാമ്പത്തിക ലാഭത്തിനു വേണ്ടിയല്ലാതെ ബന്ധപ്പെട്ടാല്‍ അതിന്റെ അപഥ സഞ്ചാരമോ അനാശസ്യമോ എന്നൊക്കെ പറഞ്ഞ് (ഇമ്മോറല്‍ ട്രാഫിക്കിംഗ്) അകത്താക്കാം. പക്ഷെ ഭാര്യാ-ഭര്‍തൃ ബന്ധത്തിലുള്ള ലൈംഗിക ബന്ധം നിയമ സാധുതയുള്ളതല്ലേ. എന്നാല്‍ അതുപോലെ സ്വവര്ഗ്ഗഅനുരാഗികള് ഒന്നിച്ചു താമസിക്കുമ്പോള്‍ നടത്തുന്ന ലൈംഗിക ബന്ധം മുമ്പ് പ്രകൃതി വിരുദ്ധം എന്നും പറഞ്ഞ് നിയമനടപടികള്‍ എടുക്കാമായിരുന്നു. എന്നാല്‍ ഈ നിയമത്തോടെ അതിനെ പ്രകൃതി വിരുദ്ധം എന്നുപറഞ്ഞ് കേസ് എടുക്കാന്‍ പാടില്ലായെന്ന് ചുരുക്കും.
സ്വാഭാവികമായും ഒരു ചോദ്യം മനസ്സില്‍ വരാം. വിവാഹം കൂടാതെ ഒന്നിച്ചു താമസിച്ചു ലൈംഗിക ബന്ധം പുലര്‍ത്തുന്നത് അപ്പോള്‍ അനാശാസ്യമാല്ലെയെന്നു. ഇപ്പോള്‍ ഗ്രാമങ്ങളില്‍ അധികമില്ലെങ്കിലും പട്ടണങ്ങളില്‍ കോഹാബിറ്റെഷന് എന്നറിയപ്പെടുന്ന കൂടെതാമസിക്കല് ധാരാളം ഉണ്ട്. അവരെ പോലീസ് അറസ്റ്റ് ചെയ്യുകയോ നിയമനടപടികള്‍ എടുക്കുകയോ ചെയ്യുന്നില്ല എന്നാണറിവ്. അതേപോലെ ഈ നിയമം പ്രാവര്‍ത്തികമാക്കിയാല്‍ വേണമെങ്കില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ വിവാഹം കഴിക്കാമല്ലോ.അങ്ങനെ ചെയ്താല്‍ പിന്നീട് ഒരു നിയമവും ബാധിക്കില്ല.
അതുപോലെ ബാലയോട് ഒരു ചോദ്യം ചോദിക്കട്ടെ
പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം മുമ്പ് കുറ്റകരമായിരുന്നല്ലോ. എങ്കില്‍ ഭാര്യാ ഭര്ത്താക്കന്മാര് തമ്മില്‍ നടത്തുന്ന പ്രകൃതിവിരുദ്ധ ലൈംഗികബന്ധം (സാധാരണമല്ലാത്ത ബന്ധപ്പെടല്‍ രീതി - മിഷനറി പോലെയുള്ള പൊസിഷന്‍ അല്ല പറഞ്ഞത് ഉദാ: ഗുദദ്വാര സംഭോഗം) നിയമാനുസൃതമാണോ. അതില്‍ കേസ് എടുക്കാന്‍ കഴിയുമോ.
തിരുമേനിയുടെ പോസ്റ്റ് അവസരോചിതം തന്നെ. എന്നാല്‍ എന്നെ സംബന്ധിച്ചേടൊത്തോളം വിഷയവുമായി ബന്ധപ്പെട്ട് ചില വിയോജിപ്പുകളുണ്ട്. അത് താങ്കള്‍ക്ക് ഒരു മത ബ്രാന്തന്റെ ജല്പനങ്ങളായി വിലയിരുത്താം.. വിരോധമില്ല.
ഭാവുകങ്ങള്‍.
@ചിന്തകന്‍
സ്വവര്‍ഗ്ഗലൈംഗികത മതത്തിന്റെ ചട്ടക്കൂട്ടില്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മതത്തില്‍ അത് വേണമെന്ന് ഒരിക്കലും കൂതറതിരുമേനി പറയില്ല. എന്നാല്‍ ഒരു മതത്തില്‍ അത് പറയുന്നു എന്നുകരുതി എല്ലാവരും അതനുസരിക്കണം എന്ന് പിടിവാശി കാണിക്കുന്ന പുരോഹിതരോടും അതനുസരിച്ച് നിയമം മാറ്റിയെഴുതണം എന്നാവശ്യപ്പെടുന്ന ആളുകളോടും മാത്രമേ വിയോജിക്കുന്നുള്ളൂ.
സ്വവര്‍ഗ്ഗരതി പ്രകൃതിവിരുദ്ധമാണെന്നുള്ളത് ഒരു തെറ്റിദ്ധാരണയാണു. മിക്കവാറും എല്ലാ ജീവജാലങ്ങ്ങ്ങളിലും കണ്ടുവരുന്ന ഒന്നാണു സ്വവര്‍ഗ്ഗരതി, അതുകൊണ്ടുതന്നെ അതിനെ പ്രകൃതിവിരുദ്ധമല്ലെന്നു പറയാനാകും.
തെറ്റിദ്ധാരണ നമ്പര്‍ 2: ഇതൊരു രോഗമാണു , ചികിത്സിച്ചു ഭേദമാക്കാം.
ഇതൊരി രോഗമല്ലെന്നു മാത്രമല്ല പ്രകൃതിദത്തവുമാണു, ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റില്ല. ആണിനെ ചികിത്സിച്ചു പെണ്ണാക്കാമെന്നോക്കെ പറയുന്നപോലെ അസംബന്ധം, ചികിത്സിക്കണമെന്നു പറയുന്നവരെയാണു ചികിത്സിക്കേണ്ടത്
പരിണാമ പ്രവണമാണ് പ്രപഞ്ചത്തിലെ ചരാചരങ്ങളെല്ലാം.
കഴിഞ്ഞു പോയ ജീവ പരിണാമത്തിന്റെ യുഗങ്ങളെ കേവലം ഒരു വർഷമായി സങ്കല്പിക്കാമെങ്കിൽ
ഏകകോശ ജീവിയായി ജീവിതമാരംഭിച്ച മനുഷ്യൻ മിനിഞ്ഞാന്നു മാത്രമാണ് മരംചാടി നടക്കാൻ
തുടങ്ങിയത്. മരം ചാടി നടന്ന കുരൻ ങ്ങൻ ഇന്നലെ മാത്രമാണ് തന്റെ പിൻ വാലും മുറിച്ച് കളഞ്ഞ്
രണ്ട് കാലിൽ എഴുന്നേറ്റു നടക്കുന്ന “ഹോമോസാപ്പിയൻ “ ആയി മാറിയത്. പ ക്ഷേ , പരിണാമം അവിടെയും
അവസാനിക്കുന്നില്ല, (പേരിലെ സാപ്പിയൻ എന്ന) തന്റെ മുൻ വാലും മുറിച്ച് അ വൻ കേവലം “ഹോമോ”
ആയി മാറുന്ന ഒരു കാഴ്ചയാണ് ഇന്ന് കാണുന്നത്.
പരിണാമത്തിലെ ഈ “വികൃതി” ഒഴിച്ചുകൂടാനാവാത്തതാണോ.? ആസന്നമായ ഒരു ജനസംഖ്യ വിസ്ഫോടനം
തടയാൻപ്രകൃതിയുടെ തന്നെ ഒരു തയ്യാറെടുപ്പാണൊ ഇത്?(അപ്പോൾ ഹൊമൊസെക്ഷ്വാലിറ്റി “പ്രകൃതിവിരുദ്ധം”
എന്നു വിശേഷിപ്പിക്കുന്നതു ശരിയല്ലെന്നു വന്നേക്കാം) പ്രകൃതിയുടെ സ്വന്തം കുടും ബാസൂത്രണം.!.ഭൂമിയുടെ ഭാരം കുറക്കുവാൻ
പ്രകൃതിരഹസ്യത്തിന്റെ അണിയറയിൽ നടക്കുന്ന ഒരു ഗൂഢാലോചന! ചിന്തിക്കേണ്ടിയിരിക്കുന്നു ( “377-ആം വകുപ്പ് - താരകൻസ് തിയറി“
പോസ്റ്റാനിരിക്കുന്ന അധ്യായത്തിൽ നിന്ന് പ്രസക്തമായ ഭാഗങൾ ആണ് ഇത്)തിരുമേനി എന്തു പറയുന്നു?
പ്രക്യതി വിരുദ്ധ ലൈഗീക ബദ്ധത്തിലേര്പ്പെടുന്ന ക്യസ്താനികളേയും മുസ്ലീങ്ങളെയും കര്‍ത്താവും അള്ളാഹുവും ശിക്ഷിക്കട്ടെ. (ഇങ്ങനെ ഒരു അവബോധമുണ്ടാക്കുക മാത്രമാണ് ഈ മതങ്ങള്‍ ചെയ്യേണ്ടത്, അല്ലാതെ നിയമം കൊണ്ട് മതങ്ങളെ പരിപാലിക്കണമെന്ന് പറയാന്‍ ഒരു മതത്തിനും അവകാശം നല്‍കരുത്)
മദ്യപാനം നിയമപരമായി നിരോധിച്ചാലും നിരോധനവ് മുസ്ലീമതത്തില് എത്രത്തോളം സാധാരണമാണ്?
(തീര്‍ച്ചയായും സര്‍വ്വശക്തന്റെ ശിക്ഷ ഇതിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.)
അത്പോലെ വ്യഭിചാരം.(പുരോഹിതന്മാരൊന്നും ഈ കാര്യത്തില്‍ മോശമല്ലെന്ന് അടുത്തിടെയുള്ള കോടതിവാര്‍ത്തകള്‍ സൂചിപ്പിക്കുന്നുണ്ടല്ലോ?)
പിന്നെ ഗോവധം നിരോധിക്കാനിറങ്ങുന്ന ഹിന്ദുത്ത്വവാദികള്‍( കേരളത്തില്‍ ഗോക്കളെ മസാല പുരട്ടി കഴിക്കുന്ന ഹിന്ദുക്കള്‍ സാധാരണമല്ലേ?)
മതനിയമങ്ങള്‍ അത് നിയമപരമായി പരിപാലിക്കുനുള്ളതല്ല . മനുഷ്യന് ബോധം നല്‍കാനേ മതങ്ങള്‍ക്കു കഴിയൂ. അതായത് അവയൊക്കെ മാര്‍ഗ്ഗദര്‍ശനങ്ങളാണ്. വഴിവിട്ട് സഞ്ചരിക്കേണ്ടുന്നവരെ തടയാന്‍ ഒരു മതത്തിനും കഴിയില്ല. പൌരന്മാര്ക്ക് സമത്ത്വവും സ്വാതന്ത്ര്യവും നല്‍കുക എന്നതാണ് നിയമനിര്‍മ്മാണ സഭയുടെ ലക്ഷ്യം. മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത സ്വാതന്ത്ര്യമേ ഒരാള്‍ എടുക്കാവൂ. അത് പറയുന്നുണ്ടല്ലോ ഈ നിയമത്തിലും ഉഭയകക്ഷി സമ്മതം.
(ഇതൊക്കെ എന്റെ വീക്ഷണമാണ്. പറഞ്ഞൂന്ന് മാത്രം)
@നളന്
പൂര്‍ണ്ണമായും യോജിക്കുന്നു
@താരകന്
ഇത്തരം വാദം അതായത് പ്രകൃതിയുടെ തന്നെ ജനസംഖ്യാ നിയന്ത്രണ മാര്‍ഗ്ഗം ആണെന്ന തിയറി ആദ്യമായാണ് കേള്‍ക്കുന്നത്. അതുകൊണ്ട് തന്നെ താങ്കളുടെ പോസ്റ്റായി കാത്തിരിക്കുന്നു. ഒരുപക്ഷെ താങ്കള്‍ക്ക് ഇതിലൂടെ പ്രശസ്തനാകാനുള്ള അവസരമാണ് മുന്നിലുള്ളത്. ആശംസകള്‍. പോസ്റ്റ് ഇടുമ്പോള്‍ അറിയിച്ചാല്‍ നന്നായിരുന്നു.
@കനല്
എന്റെ വിശ്വാസം മതം മനുഷ്യന് നേര്‍വഴി നടക്കാനായി ഉണ്ടായതാണ്. ആവശ്യമാണ് താനും. പൂര്ണ്ണമതരഹിത സമൂഹം വേണമെന്ന് കൂതറ തിരുമേനി ഒരിക്കലും പറയില്ല. എന്നാല്‍ മതം രാജ്യത്തിന്റെ നിയമങ്ങളെ നിയന്ത്രിക്കാന്‍ പാടില്ലെന്ന അഭിപ്രായം ഉണ്ട്. മതം മാര്‍ഗ്ഗ നിര്‍ദ്ദേശം വിശ്വാസികള്‍ക്ക് കൊടുത്തോട്ടെ. വിശ്വാസികളെ നിയന്ത്രിച്ചോട്ടെ..! പക്ഷെ നിയമത്തെ നിയന്ത്രിക്കുന്നതില്‍ എതിര്‍പ്പുണ്ട്. സൗദി അറേബ്യയില്‍, വത്തിക്കാനില്‍ മതം നിയമത്തെ നിയന്ത്രിച്ചാല്‍ കൂതറ തിരുമേനി ഒന്നും പറയില്ല. ഇന്ത്യയില്‍ പക്ഷെ സമ്മതിക്കാനാവില്ല. കാരണം ഇത് ഹിന്ദുവിന്റെയോ മുസ്ലീമിന്റെയോ മാത്രം ഭൂമിയല്ല. ഇവിടെ താമസിക്കുന്ന ഓരോ മതത്തില്‍പെട്ട ഇന്ത്യക്കാരുടെ ഭൂമിയാണ്. പക്ഷെ ന്യൂനപക്ഷ പ്രീണനം നടത്തുന്ന രാഷ്ട്രീയക്കാരോടുള്ള എതിര്‍പ്പും ഇവിടെ പ്രകടിപ്പിക്കുന്നു.
മതം രാഷ്ട്രീയം നിയമം എന്നിവ കൂടികലര്‍ത്തുന്ന രീതി നിന്ദ്യം തന്നെ.
"പ്രക്യതി വിരുദ്ധ ലൈഗീക ബദ്ധത്തിലേര്പ്പെടുന്ന ക്യസ്താനികളേയും മുസ്ലീങ്ങളെയും കര്‍ത്താവും അള്ളാഹുവും ശിക്ഷിക്കട്ടെ. (ഇങ്ങനെ ഒരു അവബോധമുണ്ടാക്കുക മാത്രമാണ് ഈ മതങ്ങള്‍ ചെയ്യേണ്ടത്, അല്ലാതെ നിയമം കൊണ്ട് മതങ്ങളെ പരിപാലിക്കണമെന്ന് പറയാന്‍ ഒരു മതത്തിനും അവകാശം നല്‍കരുത്)"
സ്വവര്‍ഗ്ഗരതി പ്രകൃതിവിരുദ്ധമെന്നത് ഒരു തെറ്റിദ്ധാരനയാണു.
പ്രകൃതിദത്തം തന്നെയാണെന്നു മനസ്സിലാക്കുമല്ലോ
കൂതറേ..
ഇതിനെ അനുകൂലിക്കുന്നവരുടെ തന്ത തള്ളമാർ സ്വവർഗ രതിക്കാരായിരുന്നെങ്കിൽ ...????
@ എ.കെ.
ഇതിന്റെ സഭ്യമായ മറുപടി എ.കെ.യെ പോലെ ഒരു മോന് ഉണ്ടാവില്ലായിരുന്നു.
തിരുമേനീ, ഇതേവിഷയത്തില്‍ ചിന്തകന്‍ എഴുതിയ പോസ്റ്റിനു ഇട്ട ഒരു കമന്റുതന്നെ ഇവിടെ പോസ്റ്റുന്നു. അല്പം നീളം കൂടിപ്പോയതില്‍ ക്ഷമിക്കുക
സ്വവര്‍ഗ്ഗാനുരാഗത്തോട് വ്യക്തിപരമായി ശക്തമായി വിയോജിക്കുന്നുവെങ്കിലും, മതവിശ്വാസം എതിരാണെന്നതുകൊണ്ടുമാത്രം ഒരു ജനാധിപ്രത്യരാജ്യത്ത് ഇത്തരം നിയമങ്ങളെ എതിര്‍ക്കുന്നത് നീതിയല്ല.ഇന്ത്യയെപ്പോലെ ഒരു മതേതര രാജ്യത്ത് മതവിശ്വാസികളെ ആരും തന്റെ വിശ്വാസങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കണമെന്ന് ഒരു നിയമവും നിര്‍ബന്ധിക്കുന്നുമില്ലല്ലോ? എന്റെ മതവിശ്വാസം അനുസരിച്ച് ജീവിക്കാന്‍ എനിക്ക് സ്വാതന്ത്ര്യം ഉള്ളതുപോലെതന്നെ ആ വിശ്വാസത്തോടുവിയോജിപ്പ് ഉള്ളവര്‍ക്കും, മറ്റുമതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും, മതമില്ലാത്തവര്‍ക്കും, നിരീശ്വരവാദികള്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഒരു ജനാധിപ്രത്യ മതേതര രാജ്യം അവിടുത്തെ പൗരന്മാര്ക്ക് നല്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് കണ്ടുകൊണ്ടുവേണം ഇത്തരം ഒരുവിഷത്തില്‍ അഭിപ്രായം പറയാന്‍.
കുളക്കടവില്‍ ഒളിച്ചുനോക്കുന്നയാളുടെ ഉദാഹരണത്തിലെ യുക്തിരാഹിത്യം ഇവിടെ ഇതിനോടകം അപ്പൂട്ടനും, നളനും മറ്റുള്ളവരും വിശദീകരിച്ചതുകൊണ്ട് അതിനുമുതിരുന്നില്ല. എന്നാല്‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെയോ, സ്വകാര്യതയോ ഹനിക്കാത്ത, മറ്റുള്ളവരെ ഒരു തരത്തിലും ബാധിക്കാത്ത, പ്രായപൂര്‍ത്തിയായ സ്വവര്‍ഗ്ഗ പങ്കാളികള്‍ തമ്മില്‍ ഉഭയ സമ്മതത്തോടുകൂടിയുള്ളാ ബന്ധം (അത് അവരുടെ സ്വകാര്യയില്‍) ശിക്ഷയര്‍ഹിക്കുന്ന ഒരു കുറ്റമായി കാണാത്ത നിയമത്തെ മതവിശ്വാസത്തിന്റെ പേരില്‍ എതിര്‍ക്കുന്നത് ശരിയല്ല. എന്റെ വിശ്വാസത്തിന് നിരക്കാത്തതൊന്നും ലോകത്ത് നടക്കാന്‍ പാടില്ല എന്നുള്ള വാദത്തിനു പറയുന്ന പേരാണ് അസഹിഷ്ണുത എന്നത്.ലോകത്തെല്ലായിടത്തുമുള്ളമനുഷ്യരേയും 'നന്നാക്കി' ക്കളയാം എന്ന് യുക്തിബോധമുള്ള ഒരു മതവിശ്വാസിയും ചിന്തിക്കുമെന്ന് കരുതുക പ്രയാസം. പ്രബോധനമാകാം, പ്രലോഭനമോ,വിശ്വാസം അടിച്ചേല്പിക്കലോ ഒരു യതാര്‍ത്ഥ വിശ്വാസിയുടെ മാര്‍ഗ്ഗമല്ല.
ഒരുമതവും ഇത്തരം സ്വവര്‍ഗ്ഗവിവാഹങ്ങളെയോ, സ്വവര്‍ഗ്ഗ കൂടിത്താമസിക്കലുകളേയോ മതപരമായി അംഗീകരിക്കില്ലെന്നിരിക്കെ (അത് ഇനി വിവാഹേതര സ്ത്രീപുരുഷബന്ധമായാലും)കേവലം നിയമങ്ങളിലൂടെ മാത്രം മനുഷ്യരെ മതങ്ങള്‍ക്കുള്ളില്‍ പിടിച്ചുനിര്‍ത്താമെന്നു കരുതുന്നതും യുക്തിയല്ല. വിശ്വസിക്കുന്നവന് വിശ്വസിക്കട്ടെ അല്ലാത്തവന് അവന്റെ ശരിയുമായി ജീവിക്കട്ടെ, മറ്റുള്ളവര്‍ക്ക് ശല്യമാകാത്തിടത്തോളം! മറ്റുള്ളവര്‍ക്ക് ഒരു ശല്യമാകുമ്പോള്‍ അത് സമൂഹം കൈകാര്യം ചെയ്തുകൊള്ളും. അതിനായി നിയമങ്ങളുമുണ്ടായിക്കൊള്ളും!
നല്ലതും ചീത്തയും, ശരിയും തെറ്റുമെല്ലാം ഓരോവ്യക്തികളുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് മാറുന്നു. ഒരാള്‍ ചെയ്യുന്ന പ്രവര്‍ത്തി തെറ്റായി മാറുന്നത് അത് തനിക്കോ മറ്റു വ്യക്തികള്‍ക്കോ സമൂഹത്തിനെ തന്നെയോ ദോഷകരമായി ബാധിക്കുമ്പോള്‍ മാത്രമാണ്. അല്ലാത്തിടത്തോളം അത് അയാളുടെ (അവരുടെ) സ്വകാര്യതമാത്രമാകുന്നു. മറ്റുള്ളവരുടെ സ്വകാര്യതയിലിടപെടരുതെന്നുള്ള ന്യായമായ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിച്ചുകൊടുക്കലായി മാത്രം ഈനിയമത്തെ കണ്ടാല്‍ മതി. ഈനിയമത്തെ എന്തോ ഒരു വലിയ വിപത്ത് എന്നനിലയില്‍ കാണേണ്ടകാര്യമൊന്നുമില്ല. ഈനിയമം ഒരുനിലയ്ക്കും ഒരു യതാര്‍ത്ഥ മതവിശ്വാസിയെ/ഈശ്വരവിശ്വാസിയെ/നിരീശ്വരവാദിയെ/മതേതരവാദിയെ ഏതെങ്കിലും വിധത്തില്‍ ഭയപ്പെടുത്തുന്നുവെന്ന് കരുതാനും ന്യായമില്ല! ഇത്തരത്തില്‍ സെക്സ്വല്‍ ഓറിയന്റേഷനുള്ള ആള്‍ക്കാരെ മറ്റൊരുതരം മതവിശ്വാസികളായി കണ്ടാല്‍ അവരുടെ സ്വകാര്യമായി കണ്ടാല്‍ പ്രശ്നം തീരും.
ഓടോ: ഇതെഴുതുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടുവര്‍ഷമായിപീഢിപ്പിച്ചുകൊണ്ടിരുന്ന അഞ്ചുപ്രതികള്‍ അറസ്റ്റിലായതിന്റെ വിശദവിവരങ്ങള്‍ ടിവി യിലൂടെ കാണാനിടയായി (അഞ്ചുപ്രതികളും മുസ്ലിം നാമധാരികള്‍!). കാസര്‍കോഡാണ് സംഭവം, പെണ്‍കുട്ടിയെ പ്രേമം നടിച്ച് വലയിലാക്കുകയായിരുന്നുപോലും (കുറ്റപത്രം,മനോരമന്യൂസ്,06-07-09). ഇത്തരം മതവിശ്വാസികളാണ് ഇന്ന് ഈനാടിന്റെ ശാപം. കാശുകൊടുത്തു വ്യഭിചരിക്കുന്നവനാണ് എന്റെ കണ്ണില്‍ ഇവന്മാരേക്കള്‍ മാന്യന്മാര്. ഇത്തരം ക്രിമിനലുകളെയാണ് മാതൃകാപരമായി ശിക്ഷിക്കേണ്ടത്.
ആശംസകളോടേ
@റസകൃഷ്ണ
കൂതറ തിരുമേനി തികഞ്ഞ ഗാന്ധിയനാണ്. സ്നേഹിക്ക ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും എന്ന കവിവചനവും ഇവിടെ ഓര്‍ക്കുന്നു.
സമലൈംഗികത ചികില്‍സിച്ചു മാറ്റാം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടത് കണ്ടു. സമലൈംഗികത ഒരു രോഗമാണ് എന്ന് കരുതുന്നവര്‍ സത്യത്തില്‍ രോഗികളാണ്.
Right!!!
The last line (കൂതറതിരുമേനി സ്വവര്‍ഗ്ഗാനുരാഗി അല്ല. പക്ഷെ അവരെ അംഗീകരിക്കുന്നുണ്ട്) was unnecessary.
if anybody thinks that those who support homosexuality are also homosexual , they are also sick!
Forget about it.
.......വിധി വന്നുടനെ ക്രിസ്ത്യന്‍, മുസ്ലീം മതവിഭാഗത്തിലെ ചില ആത്മീയനേതാക്കളും പുരോഹിതരും രംഗത്ത് വന്നു......
ഹിന്ദുക്കള്‍ മാത്രമാണ് അപ്പോള്‍ ശരിക്കും വിശാലമനസ്കര്‍ അല്ലേ തിരുമേനീ?
@കാല്വിന്
പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ കൂതറ തിരുമേനിയും ഹോമോ ആണേ ... എന്നൊരു പോസ്റ്റിനു അവസരം കൊടുക്കാന്‍ താല്പര്യം ഇല്ലാഞ്ഞിട്ടാ. പറഞ്ഞാലും ഒന്നുമില്ല. എന്റെ ചിലവില്‍ വേറെ ഒരാള്‍ പോസ്റ്റ് ഇടേണ്ട എന്നുകരുതിയാണ്.
@ബിജു
ഹിന്ദുക്കളെ ന്യായീകരിച്ചതല്ല. ഈ പോസ്റ്റ് ഇടുന്നത് വരെ ഒരു ഹിന്ദു പുരോഹിത സംഘടനയും ഇങ്ങനെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നതായി എനിക്ക് അറിയാന്‍ കഴിഞ്ഞില്ല. ഇനി വരാന്‍ പോകുന്ന ഹിന്ദു ആത്മീയാചാര്യന്മാരും എന്ന് കൊടുക്കാന്‍ കഴിയില്ലല്ലോ
തീര്‍ച്ചയായും ഞാനും അംഗീകരിക്കുന്നു. സ്വവര്‍ഗ രതിയെ ന്യായീകരിക്കുന്നു എന്ന കാരണം പറഞ്ഞ് കാര്‍ട്ടൂണിസ്റ്റ് രാജു നായരുടെ കാര്‍ട്ടൂണ്‍ എഡിറ്റ് ചെയ്ത പത്രത്തിലാണ് ശാന് ജോലി ചെയ്യുന്നത്.ആ കാര്‍ട്ടൂണ്‍ പൂര്‍ണമായി എന്റെ ബ്ലോഗില്‍ കാണാം
see what Ram Jethmalani says on this issue
http://www.ramjethmalani.com/blog/?p=57
Post a Comment