ബ്ലോഗിന്റെ ശത്രുവായി ബെര്‍ളിയും ബെര്‍ളിയുടെ പോസ്റ്റും പിന്നെ അതിനെതിരെ വിവാദങ്ങളും അപവാദങ്ങളും ആക്രമണ പ്രത്യാക്രമണ പോസ്റ്റുകളും അങ്ങനെ ബൂലോഗം മുഴുവന്‍ എന്തോരം വിവാദങ്ങള്‍ ആയിരുന്നു. ചിലര്‍ അനുകൂല പോസ്റ്റ് ഇടുന്നു ചിലര്‍ എതിര്‍ത്തു പോസ്റ്റ് ഇടുന്നു. കേരള രാഷ്ട്രീയത്തിന്റെ തനിപ്പകര്‍പ്പായി ബ്ലോഗും ബ്ലോഗേര്‍സും. നേതാക്കന്മാരുടെ കുടില തന്ത്രത്തിന്റെ ഇരകളായി അണികള്‍ പൊതുമുതല്‍ നശിപ്പിക്കുകയും സംഹാരതാണ്ഡവം ആടുകയും ചെയ്യുന്നു. ഇതൊക്കെ പ്ലാന്‍ ചെയ്ത നേതാക്കന്മാര് അണികളുടെ ആവേശം കണ്ടിട്ട് പുച്ഛിച്ചു ചിരിക്കുകയും അടുത്ത കുടിലതയ്ക്ക് പദ്ധതി തയ്യാറാക്കുകയും ചെയ്യുന്നു.
അടുത്തിടെ ഫെക് ഐ.പി.എല്‍. പ്ലെയര്‍ എന്നൊരു ബ്ലോഗിലൂടെ ഐ.പി.എല്‍.ലീഗിന്റെ അണിയറ രഹസ്യങ്ങള്‍ പുറത്തായത് ഏറെ വിവാദമുണ്ടാക്കി. സ്റ്റിംഗ് ഓപറേഷന് ഏറെ അണിയറ രഹസ്യങ്ങള്‍ പുറത്താക്കിയതില്‍ ഐ.പി.എല്‍. നായകന്മാര് ബ്ലോഗറുടെ ഊരും നാലും കണ്ടെത്താന്‍ ഏറെ പണിപ്പെട്ടെങ്കിലും ഒന്നും ഫലവത്തായില്ല. കൂടുതല്‍ കമന്റുകളും ഫോളോവറെയും ബ്ലോഗിന് കിട്ടിയത് മാത്രം മിച്ചം. എന്നാല്‍ വായനക്കാരെ സംബന്ധിച്ചു ഇത്തരം പൊറാട്ടു നാടകങ്ങള്‍ അറിയാന്‍ ഒരു അവസരം ഉണ്ടായി. ആരെഴുതിയാലും കാര്യം അറിഞ്ഞു. അത്രതന്നെ.അപ്പം തിന്നുന്നവന് കുഴിയെന്നെണ്ടല്ലോ. ഇനി കുഴിയെണ്ണിയില്ലെങ്കില് അജീര്‍ണ്ണം പിടിക്കും എന്നാണെങ്കില്‍ അതിനങ്ങു ചികില്‍സിക്കാന്‍ അല്പം തുട്ടു മുടക്കിക്കോളാം.
ചെറായി മീറ്റ് എന്നാ ആശയം വന്നപ്പോള്‍ തന്നെ മിക്ക ബ്ലോഗ് എഴുത്തുകാരും വായനക്കാരും സന്തോഷിച്ചിരുന്നു. ഹരീഷ് തോടുപുഴയെ പോലെ ഒരാള്‍ അതിന്റെ സംഘാടകനായി വന്നപ്പോള്‍ മിക്കവാറും ആളുകള്‍ വീണ്ടും ഒരു വിജയകരമായ തൊടുപുഴമീറ്റിന്റെ തനിയാവര്‍ത്തനം എന്നുപോലും കരുതി. തൊടുപുഴ മീറ്റില്‍ പല എഴുത്തുകാരും ബ്ലോഗ് വായനക്കാരും ആദ്യമായാണ് കണ്ടതുപോലും. അതുപോലെ ഈ ചെറായിമീറ്റിലും തങ്ങളുടെ ഇഷ്ടപ്പെട്ട എഴുത്തുകാരെയും സഹബ്ലോഗര്മാരെയും കാണാനുള്ള ആവേശമായിരുന്നു എല്ലാവര്ക്കും. എന്നാല്‍ പിന്നീട് വന്ന വിവാദങ്ങള്‍ ഈ മീറ്റിനെ വിജയകരമായി കാണുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും വിഷമം ഉണ്ടാക്കുന്ന രീതിയില്‍ ആയി. ബെര്‍ളിയുടെ പോസ്റ്റ് ഈ മീറ്റിനെ തകര്‍ക്കാന്‍ കഴിയുമെന്ന് കരുതുന്നവര്‍ മൂഢന്മാര് മാത്രമായിരിക്കും.
മിക്ക സംഘാടകരും കഴിവുള്ളവരും ഒപ്പം ചെറായിയെ നന്നായി അറിയുന്നവരും ആണ്. ഹരീഷാകട്ടെ മുമ്പ് ഇതുപോലെ ഒരു ബ്ലോഗ്മീറ്റ് ഭംഗിയായി നടത്തിയ ആളും. അതുകൊണ്ട് തന്നെ ഈ മീറ്റിനെതിരെ ഒരു പോസ്റ്റ് ബെര്‍ളി ഇട്ടാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്നു നന്നായി അറിയുന്നവരാണ് ആ മീറ്റിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാം തന്നെ. പിന്നെ ആരാണ് ഈ അനാവശ്യ വിവാദത്തിന് പിന്നില്‍.? ആണ്ടിലും സന്ക്രാന്തിയ്ക്കും പോസ്റ്റ് ഇടുന്ന ആവശ ബ്ലോഗര്‍മാറും പുരകത്തുമ്പോള്‍ വാഴവെട്ടുന്നവരും മാത്രം. അപ്പോഴും ഒരു ചോദ്യം മനസ്സില്‍ നിറയുന്നു. ആരാണ് പുര കത്തിച്ചത് .
ഈ ബ്ലോഗ്മീറ്റ് എന്നാ ആശയം തന്റെ ബ്ലോഗ് സുഹൃത്തുകളെ നേരില്‍ കാണാന്‍ ഒരു അവസരമായി കാണുന്ന ഒരാളും ഈ മീറ്റിനെതിരെ എഴുതുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യില്ല .കൂതറ തിരുമേനിയും ഒത്താല്‍ ഈ ബ്ലോഗ് മീറ്റില്‍ പങ്കെടുക്കും . ബ്ലോഗ് മീറ്റില്‍ സംഘാടകര്‍ എല്ലാം അതന്നെ മാന്യമായി പെരുമാറാന്‍ അറിയാവുന്നവര്‍ ആണെന്നറിയാവുന്നത് കൊണ്ട് തന്നെ അവിടെ പോകാന്‍ ഒരു പേടിയും ഇല്ല. പിന്നെ ആരുടെതാണ് ഇതിന്റെ പിന്നിലെ കറുത്ത കരങ്ങള്‍ .
കഴിഞ്ഞ പോസ്റ്റ് ഇട്ടപ്പോള്‍ വന്ന ഒരു കമന്റാണ് എന്റെ ഈ പോസ്റ്റിനു ഹേതുവായത് . സ്പൈഡര്‍ എന്നപേരില്‍ കമന്റ് ഇട്ട ആളുടെ പോസ്റ്റ് നിങ്ങള്‍ തന്നെ വായിക്കുക. ആരാണ് സ്പൈഡര്‍ എന്നോ അയാള്‍ എഴുതിയത് സത്യം എന്നോ അറിയില്ല. അത് വിശദമാക്കേണ്ടത് സ്പൈഡര്‍ ആണ്. കൂതറ തിരുമേനി അല്ല.
സ്പൈഡര്‍ ഈ വിവാദം താങ്കള്‍ ആണ് ഉണ്ടാക്കിയത്. അതിന്റെ മറുപടി തരാനും താങ്കള്‍ ബാധ്യസ്തന്‍ ആണ്. ഈ സ്പൈഡര്‍ ആരെയെങ്കിലും പേടിച്ചോ ഭീഷണിയ്ക്കു വഴങ്ങിയോ തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്താല്‍ ആ പോസ്റ്റ് കൂതറ തിരുമേനി സേവ് ചെയ്തു വെച്ചിട്ടുണ്ട്. ധീരനായ സ്പൈഡര്‍ താങ്കള്‍ ധൈര്യമായി കാര്യങ്ങള്‍ പറയൂ. ബ്ലോഗിലെ എല്ലാവര്ക്കും അതറിയാന്‍ ആഗ്രഹവും ആകാംക്ഷയും ആഗ്രഹവും ഉണ്ട്. തുറന്നു പറയൂ. ബ്ലോഗിനെ സ്നേഹിക്കുന്നവരും ബ്ലോഗ്മീറ്റ് കാണാന്‍ ആഗ്രഹിക്കുന്നവരും താങ്കളുടെ മറുപടി കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു.
മലയാളം ബ്ലോഗ് വളരണം. പാരവെയ്പ്പും സ്വജനപക്ഷപാതവും നിക്ഷിക്തതാല്പര്യങ്ങളുടെ ബഹിര്‍സ്ഫുരണങ്ങളും മാത്രമല്ല സ്നേഹവും സമാധാനവും ആണ് വേണ്ടത്. ബ്ലോഗിന്റെ തലതൊട്ടപ്പന്മാര് എന്നുകരുതുന്നവരുടെ തറവാട്ടു സ്വത്തല്ല മലയാളം ബ്ലോഗ്. ഗൂഗിളിന്റെ ഔദാര്യം മാത്രം. ഇവിടെ ആരും സാറും കുട്ടികളും ഇല്ല. ഇവിടെ ആരും രാജാവും പ്രജകളും ഇല്ല. ഇവിടെ ആരും പുലികളും എലികളും ഇല്ല. ഇവിടെ എല്ലാവരും തുല്യര്‍. സീനിയര്‍ ജൂനിയര്‍ ഇല്ല. മത ഭേദം ഇല്ല. നമ്മളെല്ലാം ഒന്ന്. ഈ ഒരുമയെ തളര്‍ത്തുന്നവരെ തുരത്തുക.
ഈങ്കിലാബ് സിന്ദാബാദ്...
Tuesday, July 7, 2009
Subscribe to:
Post Comments (Atom)
5 comments:
കൊള്ളാം.
"ബലേ ഭേഷ് എന്ന് എല്ലാ പോസ്റ്റിലും പോയി അര്മ്മാദിച്ചോളൂ.."
തിരുമേനിമാര്ക്ക് എന്തും ആവാല്ലോ...അതേതു കൂതറയാണേലും.
ആക്ഷേപഹാസ്യമെന്ന പേരില്‍, "ആരാണീ ഹരീഷ് " എന്ന് അതിയാനെഴുതാം..
അയാള്‍ വല്യ പുലിയാണല്ലോ...(മൂട് താങ്ങികളും ഒത്തിരി...)
പാലായില്‍ ഇത്രേ വലിയ പുലിയിരിക്കുമ്പോ തൊടുപുഴേക്കിടക്കുന്ന ഒരുത്തന് അങ്ങനെ കളിക്കേണ്ട..
ആരേ വേണേലും തെറി വിളിക്കാം, വിമര്‍ശിക്കാം..
നിനക്കൊന്നും ആക്ഷേപഹാസ്യം മനസ്സിലാകാഞ്ഞിട്ടാ എന്നു പറഞ്ഞാല്‍പ്പോരേ..
എന്നാല്‍ തിരിച്ചാരേലും പറഞ്ഞാല്‍ ആ സെന്സിലെടുക്കുമോ മഹാന് ?
@ചാര്‍ളി കുരങ്ങാ
ഫോട്ടം കണ്ടിട്ടാണ് അങ്ങനെ വിളിച്ചത്. കൂതറ തിരുമേനി ആരുടെ പോസ്റ്റിലും പോയി അര്മ്മാദിക്കാറില്ല. വിമര്‍ശിക്കാന്‍ ആണെങ്കില്‍ ആരെയും വിമര്‍ശിക്കും. ചാര്‍ളി കുരങ്ങനല്ല സാക്ഷാല്‍ ബെര്‍ളിയെ വേണമെങ്കിലും വിമര്‍ശിക്കും. കാരണം നോ പേടി. ആര്‍ക്കും കപ്പം കൊടുത്തിട്ടല്ലല്ലോ ഇവിടെ ജീവിക്കുന്നത്.
ഈ ഹരീഷ് എന്നെന്തിനാ കുഞ്ഞേ കരയുന്നത്. മാന്യമായി ഒരു മീറ്റ് നടത്തിയതിന്റെ ബഹുമാനം അങ്ങേരോട് കൂതറ തിരുമെനിയ്ക്കുണ്ട്. വീണ്ടും നടക്കുന്ന മീറ്റിലും അദ്ദേഹം സംഘാടകന്‍ അല്ലെ.
പാലയില്‍ ഒരാള്‍ കളിക്കുന്നു എന്നുവെച്ചു കളിക്കളം മൊത്തം അങ്ങാര്‍ക്ക് തീറെഴുതി കൊടുത്തില്ല കേട്ടോ.
ഈ ബൂലോഗത്ത് തന്നെയാ ആ പാലക്കാരനും താനും ഞാനും ബാക്കി എല്ലാവരും ജീവിക്കുന്നത്. ആരും ആരെയുംകാള്‍ കെമനൊ മോശമോ അല്ല. കേട്ടോ.
പാലക്കാരന് ആക്ഷേപഹാസ്യം എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യട്ടെ. അയാള്‍ സെന്‍സ് ഓഫ് ഹുമാര്‍ ഇല്ലാത്തവന് ആണെങ്കില്‍ അങ്ങ് വിമര്‍ശിക്കണം അല്ലാതെ പിന്നെ.
ഇവിടെ ആരോടും വിധേയത്വം ഇല്ല ആരോടും പേടിയും.
തിരുമേനീ...അടിയന്റെ ഒരു ഡൌട്ട് തീര്‍ക്കുമോ...
എന്നാ ഈ ചെറായി മീറ്റ്...
അതോ സംഭവം കഴിഞോ...
ആരൊക്കെയാ ഇതിന്റെ പുറകില്‍..
പുറകിലല്ലാ...മുന്‍പിലാണ് ആളെങ്കിലും പറഞ്ഞാളൂ..
അന്യായ നൊസ്റ്റാള്‍ജിയ ഉള്ള സ്ഥല്മാ എനിക്ക് ചെറായി..
ഭേഷായിട്ട് ആ കടപ്പുറത്ത് നിന്ന് ഇടി വാങ്ങിച്ചിട്ടുണ്ട് ഞാന്‍...
ശരി ..ശരി ..സമ്മതിച്ചു..
പാവം കുരങ്ങന്മാര് എന്തു ചെയ്യാന്‍....
നമ്മക്കുണ്ടോ ആക്ഷേപഹാസ്യം മനസ്സിലാവൂ...
എങ്കിലും താങ്കള്‍ക്കിത്ര ബഹുമാനം ഉണ്ടായിരുന്നെങ്കില്‍ "ആരാണീ ഹരീഷ് " എന്ന് ലെവന് ചോദിച്ചപ്പോ മറുപടി പറയായിരുന്നു.
അവിടെ വേണ്ട..ഇവിടെ.. ലെവനെ സപ്പോര്‍ട്ട് ഇട്ട പോസ്റ്റിലെങ്കിലും..
എനിവേ, മോഡറേഷനുള്ള പോസ്റ്റില്‍ കൂടുതല്‍ അങ്കത്തിനു ഞാനില്ല...
തന്തക്കു വിളിക്കണേല് എന്റെ പോസ്റ്റിലായിക്കോളൂ ( തന്തക്കു വിളിയാണല്ലോ ആക്ഷേപഹാസ്യത്തിന്റെ മുഖമുദ്ര)
@ സാന്‍ഡോസ്
ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ബ്ലോഗെഴുത്തുകാരില്‍ ഒരാളാണ് താങ്കള്‍. അതുകൊണ്ട് തന്നെ കമന്റിനു വളരെ നന്ദി. ചെറായി മീറ്റ് കഴിഞ്ഞില്ല. ആരൊക്കെ എന്തൊക്കെ തരികിട കാണിച്ചാലും അത് നടക്കും. അത് നടത്തുന്ന ആളുകളെ വിശ്വാസം ഉള്ളതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.
@ചാര്‍ളി
താങ്കളെ എന്തിനു തന്തയ്ക്കു വിളിക്കണം. സെന്‍സ് ഓഫ് ഹുമര്‍ ഉള്ളത് കൊണ്ടാണ് താങ്കള്‍ ഇങ്ങനെ ഒരു പ്രൊഫൈല്‍ സ്വീകരിച്ചതെന്ന് ഊഹിക്കാന്‍ കഴിയും. ഒരു സഹാബ്ലോഗറോടുള്ള ബഹുമാനത്തോടെ പറയട്ടെ ... ഹരീഷിനെ ലവന് എന്ന് വിളിച്ചവന്റെ ബ്ലോഗില്‍ എന്തിനു പറയണം. ആ പോസ്റ്റിനു ആ പ്രാധാന്യമേ കല്‍പ്പിക്കാവൂ.. ആര് എന്ത് പറഞ്ഞാലും ഹരീഷിന്റെ കഴിവ് കുറയുമോ. കഴിവുള്ളവരെ എന്നും കൂതറ തിരുമേനി അംഗീകരിക്കും.
Post a Comment