തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, July 9, 2009

139. ഇതിനെ പീഡനം എന്ന് വിളിക്കാന്‍ കഴിയുമോ?

മതപീഡനം മതപ്രീണനം എന്നിവ നമ്മളെന്നും കേള്‍ക്കുന്ന വാക്കുകളാണ്. മനുഷ്യാവകാശധ്വംസനവും ന്യൂനപക്ഷാവകാശ പ്രക്ഷോഭങ്ങളും അതുപോലെ തന്നെ. മിക്ക പ്രശ്നങ്ങളുടെയും അടിവേരുകളിലേക്ക് ചികഞ്ഞു നോക്കാതെ ഉപരിപ്ലവമായ ലക്ഷണങ്ങള്‍ കണ്ടു തീരുമാനങ്ങളിലെത്തുമ്പോള്‍ ഒരിക്കലും വെളിപ്പെടാതെ ചിലസത്യങ്ങള്‍ കുഴിച്ചുമൂടപ്പെടുന്നു.

ജൂതന്മാര്‍ എന്നും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുമായോ വിഷയങ്ങളുമായോ ബന്ധപ്പെട്ടു കിടക്കുന്നത് പുതുമയല്ല. അതുകൊണ്ട് തന്നെ ജൂതന്മാരുടെ വിഷയങ്ങള്‍ തീവ്രവാദവുമായി ബന്ധപ്പെട്ടോ ആക്രമണവുമായി ബന്ധപ്പെട്ടോ മാത്രമേ പുറംലോകം അറിയാറുള്ളൂ.

ജൂതന്മാരുടെ ഇറാനിലുള്ള വാസത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. യാഥാസ്ഥിതിക്കാരായ ഇറാനിലെ മുസ്ലീങ്ങള്‍ പക്ഷെ അത്രമോശമായ സമീപനമായിരുന്നില്ല ജൂതരോട് കാട്ടിയത്. മദ്യം നിരോധിക്കപ്പെട്ട ഇറാനില്‍ പക്ഷെ ജൂതന്മാര്‍ക്ക് മദ്യം നിഷേധിക്കപ്പെട്ടിരുന്നില്ല. മുസ്ലീം ഭരണകൂടത്തിന്റെ ഈ ഔദാര്യം തന്നെ ജൂതന്മാര്‍ക്ക് അനുവദിക്കപ്പെട്ട സൗകര്യങ്ങളുടെ പട്ടികയില്‍ എണ്ണിചേര്‍ക്കാം. ഏകദേശം രണ്ടുഡസന്‍ ജൂതസിനഗോഗുകള്‍ നിര്‍മ്മിക്കാന്‍ അനുവാദം കിട്ടിയ ജൂതന്മാര്‍ തങ്ങളുടെ മതസ്വാതന്ത്ര്യം നിലനിര്‍ത്തികൊണ്ടുപോകാന്‍ കിട്ടിയ അനുവാദത്തിനു ഇറാന്‍ സര്‍ക്കാരിനെ സ്തുതിക്കേണ്ടി വരും. അറബ്നാട്ടില്‍ ജൂതന്മാര്‍ക്ക് മിത്രങ്ങള്‍ ആരുമില്ല എന്നതും എല്ലാ മുസ്ലീം രാജ്യങ്ങളും ഇസ്രയേലിനെ ശത്രുവായി മാത്രം കാണുന്നുവെന്നും ഓര്‍ക്കുമ്പോള്‍ ഇറാന്റെ ഈ സൗജന്യത്തെ കടപ്പാടായി കാണേണ്ടിവരും.

ജൂതന്മാരുടെ വിശ്വാസം തടയപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യപ്പെട്ടില്ല. ഇടയ്ക്ക് നടക്കുന്ന അറബ്- ഇസ്രയേല്‍ യുദ്ധങ്ങളില്‍ പോലും ഈ പേര്‍ഷ്യന്‍ ജൂതന്മാര്‍ എന്നറിയപ്പെടുന്ന ഈ ജൂതസമൂഹം ആക്രമിക്കപ്പെട്ടിരുന്നില്ല. ഇറാന്റെ സാമ്പത്തിക,വ്യവസായ, നാമമാത്രമായി സര്‍ക്കാര്‍ ഭരണ രംഗത്തുപോലും ജൂതന്മാര്‍ക്ക് സ്വാധീനം കിട്ടിയിരുന്നു. എന്നാല്‍ ഈ ദശാബ്ദത്തില്‍ ഈ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.

ഇരിക്കുന്ന ചില്ല മുറിക്കുന്ന ചില സമീപനമാണ് ഈ മാറ്റത്തിന് കാരണം. കഴിഞ്ഞ രണ്ടു ദശാബ്ദത്തില്‍ ഏകദേശം മുക്കാല്‍ലക്ഷം ജൂതന്മാര്‍ ഇസ്രായേലിലേക്കും ഒരുലക്ഷം ജൂതന്മാര്‍ അമേരിക്കയിലേക്കും കുടിയേറി. മിക്കവാറും തങ്ങളുടെ കൂര്‍മ്മ ബുദ്ധിയില്‍ നല്ല സാമ്പത്തിക ശേഷിയും നേടി. അമേരിക്കന്‍ ഭരണരംഗത്ത്‌ നല്ല സ്വാധീനമുള്ള ജൂതന്മാരുടെ ചില കരങ്ങള്‍ ചാരപ്രവര്‍ത്തിക്ക് ഇറാനിലുള്ള ജൂതന്മാരെ അല്ലെങ്കില്‍ ജൂതന്മാരില്‍ നിരവധിപേരെ സജ്ജമാക്കി എന്നതായിരുന്നു ഈ പ്രശ്നത്തിന് കാരണം.

അമേരിക്കയില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഇറാനിലേക്ക് ഒഴുകിയെത്തിയ വിദേശപണം പക്ഷെ ഇറാനില്‍ ഒരിടത്തും മുതല്‍മുടക്കപ്പെട്ടില്ല. ബാങ്കിലോ റിയല്‍ എസ്റ്റേറ്റ്‌ രംഗത്തോ മുടക്കപ്പെട്ടില്ല. പകരം ഈ പണം എവിടെപോയി എന്നാന്വേഷണം നടത്തിയപ്പോഴാണ് ഈ പണം ചാരപ്രവര്‍ത്തിയ്ക്ക് മുടക്കപ്പെട്ടതായി കണ്ടെത്തിയത്‌. അമേരിക്കന്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായ ഇറാനില്‍ ചാരപണി നടത്തുക താരതമ്യേന പ്രയാസമാണ്. അതുപോലെ മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. ഒപ്പം വിദേശപത്രപ്രവര്‍ത്തകര്‍ക്കോ മാധ്യമങ്ങള്‍ക്കോ ചില നിയന്ത്രനങ്ങളിലൂടെ മാത്രമേ തങ്ങളുടെ ജോലി ചെയ്യാനാവൂ. അതുകൊണ്ട് തന്നെ തങ്ങളുടെ ചാരപ്രവര്‍ത്തിയ്ക്ക് ഏറ്റവും അനുയോജ്യരായ ആളുകളെ കണ്ടെത്തുക എന്നാ ദൗത്യം ഇവിടുത്തെ ചില വിദ്യാസമ്പന്നരായ ജൂതന്മാരെ ഏല്‍പ്പിക്കുകയായിരുന്നു.

ഇറാന്‍ പൌരത്വവും അറബി ഭാഷയിലും ഇംഗ്ലീഷിലും ഹീബ്രുവിലും ഉള്ള അറിവ്‌ ജൂതന്മാര്‍ക്ക് ഏറെ ഗുണകരമായി. അറബികള്‍ക്ക് ഹീബ്രുവില്‍ ജ്ഞാനം ഇല്ലാത്തത് ഏറെ ജൂതരെ തുണച്ചു എന്നുവേണം പറയാന്‍. ഇത്തരം ഒരുഡസന്‍ ചാരന്മാരെ അറസ്റ്റ്‌ ചെയ്തത് ഏറെ വിവാദങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കിയെങ്കിലും സംശയരഹിതമായി ഇതുതെളിയിക്കാന്‍ കഴിയാഞ്ഞതില്‍ എല്ലാവരും വെളിയില്‍ വന്നു. ഇതിനുപിന്നിലും അമേരിക്കന്‍ കരങ്ങള്‍ ഉണ്ടെന്നു സംശയം ബലപ്പെട്ടുവരുന്നു. ഇന്ന് അറബ് ലോകത്ത് ഏറ്റവും അധികം ജൂതന്മാര്‍ താമസിക്കുന്ന ഇറാനില്‍ ജൂതന്മാര്‍ക്ക് ഏറെ നിയന്ത്രണങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. ഇതിനെ എങ്ങനെ ന്യൂനപക്ഷ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നാക്രമണമായി കണക്കാക്കും. ജൂതന്മാര്‍ നൂറ്റാണ്ടുകളായി വസിക്കുന്ന രാജ്യമാണ് ഇറാന്‍. ഇറാനിലെ പൌരന്മാര്‍ക്ക് ലഭിക്കാത്ത പല സ്വാതന്ത്ര്യങ്ങളും ജൂതന്മാര്‍ അനുഭവിക്കുന്നു. അതിന്റെ കാരണക്കാരായ ഇറാനിയന്‍ സര്‍ക്കാരിനോടും ആ രാജ്യത്തോടും കടപ്പാടോ നന്ദിയോ കാണിക്കാതെ സമ്പന്നമായ ഒരു ഭാവി വാഗ്ദാനം ചെയ്യുന്ന അമേരിക്കയ്ക്ക് വേണ്ടി ചാരപ്പണി ചെയ്യുന്നതാണോ ധാര്‍മ്മികത.

ഇന്ന് അമേരിക്ക ഇറാനില്‍ ജൂതന്മാര്‍ പീഡിപ്പിക്കപ്പെടുന്നുവെന്നു ആരോപിച്ചു ഇറാനെതിരെ ലോകശ്രദ്ധ പിടിച്ചു നേടാന്‍ ശ്രമിക്കുന്നു. അഭയം തന്ന രാജ്യത്ത്‌ ചാരപ്പണി നടത്തുന്നവരെ വിശ്വസിക്കാനും അവര്‍ക്ക് വീണ്ടും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കണം എന്ന് വാദിക്കുന്നതും ശരിയാണോ. ഇന്നും ഇറാനിലേക്ക് അമേരിക്കയില്‍നിന്നും ഇസ്രായേലില്‍ നിന്നും ഒഴുകിയെത്തുന്ന കോടികളുടെ കണക്കും ശ്രോതസ്സും ചിലവിടുന്ന മാര്‍ഗ്ഗങ്ങളെപ്പറ്റി അന്വേഷണവും മനുഷ്യാവകാശ ധ്വംസനവും ആണെന്ന് പറയാന്‍ കഴിയുമോ. സ്വന്തം രാജ്യത്തിന്റെ രക്ഷനോക്കാന്‍ ഇറാനും അവകാശമില്ലേ.

എന്തായാലും അമേരിക്കന്‍ (കു)ബുദ്ധിയെ സമ്മതിക്കേണ്ടിയിരിക്കുന്നു. ഇറാനെതിരെ യുദ്ധത്തിനും ഉപരോധത്തിനും ഓരോ ന്യായങ്ങള്‍ കണ്ടെത്താന്‍ കളിക്കുന്ന കളികള്‍ അപാരം തന്നെ. ഒരു ആണവശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇറാനെ ഒതുക്കാന്‍ എതുമാര്‍ഗ്ഗവും അമേരിക്ക ഉപയോഗിക്കുമെന്ന് വ്യക്തം. അനോകൂലമോ പ്രതികൂലമോ എന്ന് നോക്കി അനുകൂലമായവരെ കൂടെനിര്‍ത്തിയും പ്രതികൂലമായവരെ ഒതുക്കിയും മുമ്പോട്ട്‌ പോകുന്ന അമേരിക്കന്‍ അധിനിവേശ ശക്തിയെ തടയുന്നത് ആരെന്ന ചോദ്യം മാത്രം ഇന്ന് മനസാക്ഷിയുള്ളവരുടെ മനസ്സില്‍ ഉയരുന്നു.

3 comments:

Unknown said...

നല്ല പോസ്റ്റ്.
ഇതു പോലുള്ള പ്രസക്തിയുള്ള പോസ്റ്റുകളാണ് തിരുമേനിയിൽ‍‍‍ നിന്നും പ്രതീക്ഷിക്കുന്നത്.

ഒരു വായനക്കാരന്‍‍‍

Spider said...

തോന്ന്യാശ്രമവും അടയ്ക്കുന്നു. - വാര്‍ത്ത.

പറ്റിച്ചേ ….. കാപ്പിലാന്‍ നിങ്ങളെ പറ്റിച്ചേ……

കളി കാപ്പൂനോടോ ………

കരിഞ്ഞ കൊള്ളി പോലും വീണ്ടും കത്തിച്ചു ... പിന്നെയാ.........

കനല്‍ said...

നല്ല പോസ്റ്റ്!