ഇന്ന് ഒരു മെയില്‍ കിട്ടിയപ്പോഴാണ് കൂതറ തിരുമേനിയുടെ വ്യാജനെ കണ്ടത്. കൂതറ അവലോകനം എന്ന എന്റെ ഗ്രൂപ്പ് ബ്ലോഗിന്റെ ഒരു വ്യാജന്. പക്ഷെ ഈ വ്യാജന് മാര്‍ച്ച് 2009 തുടങ്ങിയതാണ്. അതിന്റെയര്‍ത്ഥം മുമ്പെങ്ങോ തുടങ്ങിയ ബിനാമിയെ ഇന്ന് കൂതറതിരുമേനിയായി രൂപമാറ്റം നടത്തിയിരിക്കുന്നു. അനോണിയായി കമന്റ് ഇടുന്നതിനെയും അനോണി കളിയ്ക്കെതിരെയും ആദ്യംമുതലേ എതിര്‍ത്തവനാണ് കൂതറ തിരുമേനി. ബൂലോഗത്ത് ആദ്യ വ്യാജന് ശ്രീ. ജബ്ബാര്‍ മാഷുടെ പേരിലായിരുന്നു. പിന്നീട് ശ്രീ.കാട്ടിപരുത്തിയുടെ പേരില്‍ വന്നു.പിന്നെ ശ്രീ. ചാണക്യന്റെയും ഇപ്പോളിതാ എന്റെ പേരിലും.
പക്ഷെ വായനക്കാരെ വിഡ്ഢിയാക്കാന്‍ കൂതറതിരുമേനിയുടെ അപരന് ഇമ്മിണി പുളിക്കും. കാരണം കൂതറ അവലോകനം എന്ന ഗ്രൂപ്പ് ബ്ലോഗ് നടത്തുന്ന കൂതറ തിരുമേനി അതായത് ഈ ഞാന്‍ സാധാരണഗതിയില്‍ എങ്ങും കമന്റ് ഇടാറില്ല. അടുത്തിടെ ഐ.ടി. സഹായിയുടെ പോസ്റ്റില്‍ ഒരു കമന്റ് ഇട്ടിരുന്നു. അതും സഹായിടെ പോസ്റ്റിനോട് കൂടെ വായിക്കാന്‍ കഴിയുന്ന പോസ്റ്റ് മുമ്പൊരിക്കല്‍ ഞാന്‍ ഇട്ടിരുന്നതിന്റെ ഒരു പരസ്യം എന്നനിലയില്‍. ഇതുവരെ വിരലില്‍ എണ്ണാന്‍ കഴിയുന്ന കമന്റ് മാത്രം ഇട്ട കൂതറ തിരുമേനിയുടെ വ്യാജന് പക്ഷെ ഉദ്ദേശിച്ച ഗുണം കാണുമെന്നു തോന്നുന്നില്ല. കാരണം കൂതറ തിരുമേനി കമന്റുകള്‍ ഇടാറില്ല.
ബ്ലോഗ് അഡ്രസ് തെറ്റിദ്ധരിപ്പിക്കാന്‍ ചെറിയ മാറ്റം മാത്രമാണ് വരുത്തിയത്. പ്രൊഫൈല്‍ ഫോട്ടോയില്‍ ആകട്ടെ കൂതറതിരുമേനിയെ അപ്പടി മോഷ്ടിച്ച് വച്ചിരിക്കുകയാണ് ഈ താതരാഹിത്യപ്രമാണി. ബൂലോഗത്തെ ഏറ്റവും തരംതാണ തെണ്ടികളും തന്തയില്ലാതവരുമാണ് ഈ പണിക്കു പിന്നിലെന്നറിയാം. പക്ഷെ കളിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. കൂതറ തിരുമേനിയുടെ വായനക്കാര്‍ മിക്കവാറും ആളുകള്‍ ഫോളോ ചെയ്തു വായിക്കുകയോ അല്ലെങ്കില്‍ ഫീഡ് റീഡര്‍ ഉപയോഗിച്ച് വായിക്കുകയോ ആണ് ചെയ്യുന്നത്. ഇത്തരം തോന്ന്യവാസങ്ങള്‍ കാണിച്ചാല്‍ അവിടെ വന്നുവായിച്ചു കൂതറ തിരുമേനി എഴുതിയത് എന്ന് കരുതുന്നവര്‍ ആരും കാണില്ല.
എന്തായാലും അനോനിക്കളികളും വ്യാജന് കളികളും തെറിവിളികളും കൊണ്ട് ദിവസം മുഴുവന്‍ ബ്ലോഗില്‍ കഴിച്ചുകൂട്ടുന്നവര്‍ വെച്ച വെള്ളത്തില്‍ ഈ പരിപ്പ് വേവില്ല. കൂതറ തിരുമേനി സാധാരണ ഗതിയില്‍ കമന്റുകള്‍ സ്വന്തം ബ്ലോഗില്‍ തന്നെ എഴുതാറെയുള്ളൂ. അല്പം വലിയ കമന്റുകള്‍ ആണെങ്കില്‍ പോസ്റ്റാക്കി ഇവിടെത്തന്നെ ഇടും. അതുകൊണ്ട് ആരെങ്കിലും ഈ വ്യാജ തെണ്ടിയുടെ കമന്റുകള്‍ കണ്ടാല്‍ ഒന്ന് നോക്കുക.
കൂതറ തിരുമെനിയ്ക്ക് ഒരു ബ്ലോഗേ ഉള്ളൂ. അതിന്റെ ഐഡിയും പ്രൊഫൈലും
Profile: http://www.blogger.com/profile/12027542392536178085
blog : http://kootharaavalokanam.blogspot.com/
__________________________________________________________________
വ്യാജന്റെ ഐഡി.
Profile: http://www.blogger.com/profile/05296588386527335938
blog : http://kootharavalokanam.blogspot.com/
(one "a" is missing before avalokanam)
________________________________________________________________
ജയകൃഷ്ണന്റെ പോസ്റ്റിനു മറുപടിയായി ഈ കൂതറയില്‍ പോസ്റ്റ് ഇട്ടപ്പോഴാണ് ഈ തെറിപ്പേരില് പോസ്റ്റുമായി വ്യാജന് എത്തിയത്. എന്തായാലും ജയകൃഷ്ണന് കാവാലം ഇങ്ങനെ ചെയ്യില്ലെന്ന് നൂറുശതമാനം അറിയാം. കാരണം പ്രതികരിക്കാന്‍ ശേഷിയുള്ളവനാണ് ജയക്രിഷ്ണനെന്നു ജയകൃഷ്ണന്റെ ആ പോസ്റ്റില്‍ നിന്നും മനസ്സിലാക്കാം. അതിന്റെ മറുപടിയായി ഒരു പോസ്റ്റ് ഇടാന്‍ കൂതറതിരുമെനിയ്ക്ക് കഴിഞ്ഞെങ്കില്‍ കൂതറ തിരുമേനി ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടു തന്റെ ബിനാമിഉണ്ടാക്കി വായനക്കാരുടെ ഫ്ലോ നശിപ്പിക്കില്ലെന്ന് ജനിച്ചപ്പോള്‍ തലചോറോട് കൂടി ജനിച്ചവന് മനസ്സിലാക്കും.
കൂതറ തിരുമേനിയുടെ വ്യാജന്മാര് മുമ്പും ഇറങ്ങിയിട്ടുണ്ട്. ജൂനിയര്‍ കൂതറ, പി.ഡി.പി. കൂതറ, കൂതറമാഷ്, കൊച്ചു കൂതറ തുടങ്ങിയ വ്യാജമാര്‍ പ്രസവിക്കും മുമ്പേ അബോര്‍ഷനായ ഗണത്തില്‍പ്പെടുന്നു. ഇത്തരം ശവങ്ങളെ ആരും കാര്യമായി ഗൗനിച്ചിരുന്നുമില്ല. ഈ കൂതറതിരുമേനിയുടെ സ്രഷ്ടാവും തന്റെ ഫ്രസ്ട്രേഷന്‍ മാറ്റാന്‍ കാട്ടിക്കൂട്ടുന്ന ഭ്രാന്താണെന്ന് വിവരമുള്ളവര്‍ക്ക് മനസ്സിലാവും. കൂതറതിരുമെനിയെന്ന ഞാന്‍ ഇന്നലത്തെ മഴയില്‍ കുതിര്‍ത്ത തകരയല്ല. തീയില്‍ കുരുത്ത തിരുമേനിയെ വാട്ടാന്‍ ഈ വെയിലില്‍ കുരുത്ത വ്യാജന്മാര്ക്ക് കഴിയില്ല.
വായനക്കാര്‍ മനസ്സിലാക്കുക.
1) കൂതറ തിരുമേനി ബ്ലോഗ് തുടങ്ങി ഇത്രയും നാളിനുള്ളില്‍ ആകെയിട്ട കമന്റുകള്‍ പത്തില്‍ താഴെ..!!
2) ആവശ്യമില്ലാത്ത വിവാദങ്ങളിലോ അഭിനന്ദനത്തിനോ കമന്റാന്‍ പോകാറില്ല.
3) ഇനി അഭിനന്ദിക്കണം,വിമര്‍ശിക്കണം എങ്കില്‍ സ്വന്തം പേരില്‍ സ്വന്തം ബ്ലോഗില്‍ അത് ചെയ്യും. അതിനു എത്ര മിത്രങ്ങളെ കിട്ടും എത്ര ശത്രുക്കള്‍ ഉണ്ടാവും എന്ന് നോക്കാറില്ല.
4) ബ്ലോഗില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ പുറം ചൊറിയല്‍ കമന്റുകളോ കമന്റ് പ്രതീക്ഷിച്ചു കമന്റ് ഇടീലോ കൂതറ തിരുമേനി ചെയ്യാറില്ല.
5) കമന്റ് ഇടാനോ ഇടീക്കാനോ ഫോണിലോ ചാറ്റിലോ പറയാറില്ല. കമന്റ് ഇട്ടാല്‍ പൈസ കൊടുക്കാറുമില്ല.
6) എത്ര വലിയ ചങ്ങാതി പറഞ്ഞാലും അവരുടെ ബ്ലോഗില്‍ കമന്റ് ഇടാറുമില്ല.
ഈ കാര്യങ്ങള്‍ ബഹുമാനപ്പെട്ട വായനക്കാര്‍ മനസ്സില്‍ വയ്ക്കുക. അതുകൊണ്ട് എവിടെയെങ്കിലും കൂതറ തിരുമേനിയുടെ കമന്റ് കണ്ടുവെന്ന് പറയുന്ന ആളുകളുടെ വാക്കുകള്‍ക്കു മുമ്പേ കൂതറ തിരുമേനി സാധാരണ എങ്ങും കമന്റ് ഇടാറില്ല എന്നും മറക്കാതിരിക്കുക.
എന്തായാലും കൂതറ തിരുമേനിയുടെ വ്യാജന് ഉണ്ടാക്കിയവന് ആശംസകള്‍.
കൂടുതല്‍ കളിയെടുത്താല്‍ കൊണ്ടോടി നടക്കേണ്ടി വരും. പറഞ്ഞില്ലെന്നു വേണ്ട.
6 comments:
Henth........thirumenikkum vyaajano...shoot@sight...
വ്യാജനിറക്കല് ഇപ്പോ സ്ഥിരം നമ്പരായിട്ടുണ്ടല്ലോ. സ്പൂഫെഴുതുന്ന അനോണിമാഷിനു പോലും കുറ്ച്ചു മുന്‍പ് ഒരു വ്യാജനുണ്ടാരുന്നു !
ഓരോരോ കോമഡികള്‍ !
@സൂരജ്
ആര്‍ക്കും വേണ്ടാത്ത പേരായിരുന്നു കൂതറ. ഇപ്പോള്‍ ബ്രാന്‍ഡ് ആയപ്പോള്‍ (ആയോ എന്നറിയില്ല.. ബ്രാണ്ടിന്റെ കാലമേ..!!) ഇതിനും വ്യാജന്.. ഇതും ഉല്ലാസ് നഗര്‍ സിന്ധി അസോസിയേഷന് ആണോ ആവോ...:):)
വ്യാജന്മാര് വാഴും കാലം.
:)
ഹഹ എനിക്കിഷ്ടപ്പെട്ടു . മറ്റേ മെയില്‍ വ്യാജന് കൂതറ അയച്ചതാണ് എന്ന് വരുത്തി തീര്‍ക്കാന്‍ പെടുന്ന പെടാപാടുകള്‍ കാണുമ്പോള്‍ സത്യത്തില്‍ ചിരി വരുന്നില്ല .പകരം സഹതാപതോട് കൂടിയുള്ള ഒരു നോട്ടം മാത്രം . എന്തായാലും എനിക്ക് പ്രശനമില്ല കൂതറെ. നമ്മള് തമ്മില്‍ ഇപ്പോള്‍ വലിയ ദോസ്തുക്കള് അല്ലേ :) . ദുഷ്മന്, കശ്മലന്
@കാപ്പിലാനെ
ആ മെയില്‍ ഞാന്‍ തന്നെയാണ് അയച്ചതെന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നുവല്ലോ. അതെ നമ്മള് ദോസ്തുക്കള് തന്നെ.... :)
Post a Comment