(ഈ കഥ സാങ്കല്പ്പികം മാത്രം. സങ്കല്പ്പത്തിന് കപ്പം കൊടുക്കേണ്ട, ചിലവുമില്ല. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും കുന്തവുമില്ല. ഉണ്ടെന്നു തോന്നിയാല്‍ ഞാനെന്തു ചെയ്യും. പരഹൃദയജ്ഞാനം കടുത്ത യോഗയിലൂടെയും തപസ്സിലൂടെയും നേടാമെന്ന് കരുതപ്പെടുന്നു. അതുപോലെ ചില മാന്ത്രികവിദ്യയില്‍ നൈപുണ്യമുള്ളവര്‍ പരകായപ്രവേശവും നടത്താന്‍ കഴിവുള്ളവരെന്ന് കരുതപ്പെടുന്നു. ആവോ. മിത്തിനെ മിത്തായി നിലനിര്‍ത്തിക്കൊണ്ട് തന്നെ മുമ്പോട്ട് പോകാം. ഠിം.ഠിം.ഠിം. മൂന്നു കതിനാ പോട്ടിയതാ ഞെട്ടണ്ടാ.. ണിം.ണിം.ണ്റിം..റിം.. മണിയടിച്ചു അപ്പോള്‍ കഥ തുടങ്ങാം..)
കഥ കഥച്ചു കത്തനാര് വാഴവെച്ചു അപ്പൂപ്പന് പഴംതിന്നു അമ്മൂമ്മ തൊലി തിന്നു.
എനിക്കൊന്നും കിട്ടിയില്ല അതുകൊണ്ട് ഞാന്‍ ചരിത്രം വിളമ്പുന്നു... ഇതാണ് പ്രാര്‍ത്ഥന.. ഒകെ.
ആരവിടെ....... ആരവിടെന്ന്... (ശേ.ശേ.. പണ്ടൊക്കെ ഒറ്റ ആരവിടെ മതിയായിരുന്നു. ഇപ്പോള്‍ ധാന്യം കുറവായിട്ടാണോ എന്തോ രണ്ടു മൂന്നു വിളിച്ചാലും ആരും അവിടില്ല... - ആത്മഗതം)
ഞാനിവിടെ ......ഞാനുണ്ടിവിടെ .....(പട്ടമഹിഷി പട്ടയടിക്കാന്‍ കാശില്ലാതെ കട്ടന്‍ കാപ്പിയടിച്ചു ഓടിവരുന്നു..)
പട്ട : ആരുടെ പുത്രാ... അല്ല ആര്യപുത്രാ.... എന്നെ വിളിച്ചോ...
ആദ്യത്തെ പുള്ളി.. : ഞാന്‍ ഒരു തീരുമാനം എടുത്തെടി.. ഞാന്‍ ഇനി വനവാസത്തിനു പോവുന്നു.. എന്റെ മാധ്യമ സിണ്ടിക്കേറ്റിനോടൊക്കെ ഒന്ന് പറഞ്ഞു വേണ്ട പരസ്യം കൊടുത്തേരെ... എനിക്ക് മടുത്തു. ചതിയനാണെങ്കിലും ആന്ധ്രയില്‍ വല്ലപ്പോഴും പെയ്യുന്ന മഴപോലെ മനസാക്ഷി എനിക്കുമില്ലേ.
പട്ട : പ്രഭോ മനസാക്ഷി അല്ല മനഃസാക്ഷി...
ആദ്യത്തെ പുള്ളി : അതെങ്കില്‍ അത്.. അത് വല്ലപ്പോഴും വരും...
പട്ട : അതിനിവിടെ എന്ത് പറ്റി.. ഹവ്വെവര്‍ അങ്ങ് മനസാക്ഷിയില്ലത്തവന് ആണെന്ന് ഇപ്പോള്‍ ആര്‍ക്കാ അറിയാത്തത്.. ഇവിടെ കുട്ടികള്‍ അപ്പിയിട്ടാലും ഞാന്‍ അടുക്കളയില്‍ കിടന്നു മടച്ചാലും പത്രം നോക്കിയിരിക്കുന്ന അതിയാന് മനഃസാക്ഷിയില്ലെന്നത് പരമസത്യമല്ലേ. സാമൂഹികജീവിതമില്ല ആരോടും സംസാരിക്കില്ല. ഇപ്പോഴും കാല്‍പ്പനിക ലോകത്തുള്ള ജീവിതമല്ലേ.
ആദ്യത്തെ പുള്ളി. : അഹങ്കാരിയായ ശൈശവം, വൃത്തികെട്ട കൌമാരം, നിഷേധം പിടിച്ച യൌവനം ഇപ്പോള്‍ ആര്‍ക്കും വേണ്ടാത്ത വാര്‍ദ്ധക്യം... ഞാന്‍ ഇനി സന്യാസിയാകാന്‍ പോകുന്നെടി.
പട്ട : അതില്‍ എനിക്ക് വിഷമമില്ല. ഞാന്‍ അല്ലെ കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യം നോക്കുന്നത്. സ്വപ്രഖ്യാപിതരാജാവായി സാങ്കല്‍പ്പിക രാജ്യത്തുള്ള വാസമല്ലേ. എന്നാലും കെട്ട്യോന് സന്യാസിയായി എന്നുവെച്ചാല്‍.. ആളുകള്‍ എന്തുപറയും....
ആദ്യത്തെ പുള്ളി. : എടീ. രാജാക്കന്മാര്ക്ക് സന്യാസം പറഞ്ഞിട്ടുണ്ട്. രാജാവ് സന്യാസിയായി അല്ലെങ്കില്‍ ഋഷിയായി അങ്ങനെ രാജര്‍ഷി ആയി അവസാനം മഹര്‍ഷിയായി വളരും. മനസ്സിലായോ ... എന്റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ആവട്ടെ.. അല്ലെങ്കില്‍ എന്റെ ആത്മാവ് ചാണകക്കുഴിയില്‍ പോവും. അല്ലെങ്കില്‍ തീട്ടക്കുഴിയില് പോവും.
പട്ട : ഈ തീട്ടക്കുഴി നിങ്ങള്‍ തന്നെ തോണ്ടിയതല്ലേ... ഞാന്‍ അന്നേ പറഞ്ഞിരുന്നല്ലോ വേണ്ട മോനെ മോനെ. ഇന്ന് പയ്യന്മാരുടെ കാലമാ. വെറുതെ തീട്ടകുഴി തോണ്ടിയാല്‍ അവന്മാര് നിങ്ങടെ ശവക്കുഴി തോണ്ടുമെന്നു..
ആദ്യത്തെ പുള്ളി..: ഗ്രഹണകാലത്ത് ശിവനും പെട്ടുപൊകും പിന്നല്ലേ ഞാന്‍
പട്ട : അപ്പോള്‍ നിങ്ങളെ ഞാന്‍ ശരിക്കും മിസ്സ് ചെയ്യും. എന്റെ കുട്ടികളും മിസ്സും കേട്ടോ. ഞാന്‍ എന്തോ ചെയ്യും എന്റെ തമ്പുരാനേ..
ആദ്യത്തെ പുള്ളി.. : ഭ പുല്ലേ. എന്റെ ഉച്ചിഷ്ടവും അമേദ്യവും കഴിച്ചിട്ട് ഇതുവരെ ഇതൊന്നും മനസ്സിലായില്ലേ.
പട്ട : ദേ.. വേണ്ടാതീനം പറയല്ലേ. മിണ്ടാതെ വേണേ കാര്യം പറഞ്ഞോ.... സുരേഷ് ഗോപി ആവാന്‍ ശ്രമിച്ചാല്‍ ഉണ്ടല്ലോ. അടിച്ചു നട്ടെല്ല് തകര്‍ത്ത്കളയും. വെറുതെ പോഴത്തരം പറയാതെ കാര്യം പറ..
ആദ്യത്തെ പുള്ളി. എടീ. അതല്ലേ കൂടുവിട്ടു കൂടുമാറ്റം. എന്റെ ആയകാലത്ത് എത്രയോ കൂടുകള്‍ ഞാന്‍ വെച്ചിട്ടുണ്ട്. എന്റെ ഭൌതികെ ശരീരം അല്ലെ വനവാസത്തിനു പോവുന്നുള്ളൂ. ഈ കൂടുകളില്‍ എന്റെ ആത്മീയ ശരീരം അങ്ങ് കേറ്റും... ആ കൂടുകളില്‍ ഇരുന്നുകൊണ്ട് ഞാന്‍ സംസാരിക്കും. അല്ലാതെ.. കാല്പനികത വിട്ടുള്ള കളിയെനിക്ക് പറ്റുമോടീ പട്ടമഹിഷീ. എന്റെ കൂടെ താമസിച്ചിട്ടും നിനക്ക് ഇതൊന്നും മനസ്സിലാവുന്നില്ലല്ലോടീ പട്ടയടിച്ച മഹിഷമേ..
പട്ട : പോക്രിത്തരം പറയല്ലേ. മഹിഷം എന്നുവെച്ചാല്‍ എരുമ എന്നാണെന്ന് എനിക്കറിയാം. എന്റെ കൈയീന്ന് ഒന്ന് വാങ്ങിച്ചാല്‍ പിന്നെ നിങ്ങളുണ്ടല്ലോ എരുമയുടെ ഷിറ്റില്‍ കിടന്നുരുളും. പിന്നെ എല്ലാം വെറും ഷിറ്റാ .. ഷിറ്റ്
ആദ്യത്തെ പുള്ളി.. : വേണ്ട.. വേണ്ട.. ഒന്നും വേണ്ട... ഞാന്‍ മന്ത്രങ്ങള്‍ പഠിക്കട്ടെ..എന്നിട്ട് വേണം എനിക്ക് കൂടുവിട്ടു കൂട് മാറാന്‍.
പട്ട : അപ്പോള്‍ ഈ കൂടുകള്‍ നശിച്ചാല്‍..
ആദ്യത്തെ പുള്ളി.. എന്തോരം കൂടുകള്‍ ഉണ്ടെടി. മിസൈല്‍ മുതല്‍ പോക്രി വരെ..
ആദ്യത്തെ പുള്ളി..ഓടുന്നു.
പട്ടമഹിഷി വിളിച്ചു കൂവുന്നു.. : നിങ്ങള്‍ ഈ മിസൈല്‍ കൊണ്ടെവിടാ ഓടുന്നത്..
ആദ്യത്തെ പുള്ളി.. ഇതല്ലേ എന്റെ ആദ്യത്തെ കൂട്... ആദ്യത്തെ പരകായം. ഇപ്പോഴേ പ്രവേശിച്ചു കഴിഞ്ഞു... ഇനിയല്ലേ കളി..
രാജാക്കന്മാര് ഭൌതിക ലോകത്ത് ചെയ്തുവേയ്ക്കുന്ന പാപങ്ങള്‍ക്ക് ഒരു പ്രായശ്ചിത്തം എന്നവണ്ണം അവസാനകാലത്ത് സന്യാസം തെരഞ്ഞെടുത്തു ഋഷിയായി അവസാനകാലം കഴിച്ചുകൂട്ടുന്നു.. ഈ രാജാവായിരുന്ന ഋഷികളെ രാജര്‍ഷി എന്നുപറയപ്പെടുന്നു. എന്നാല്‍ രാജര്‍ഷിയായി ശിഷ്ടകാലം കഴിച്ചുകൂട്ടുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ പോവുമെന്ന് വിശ്വസിക്കുന്നു. എന്നാല്‍ പാപങ്ങളോട് കൂടെവസിച്ചു പാപങ്ങളില്‍ നിന്നൊഴിഞ്ഞു നില്ക്കാന് കഴിയാതെ ഭൌതിക ശരീരത്തെ സന്യാസത്തോടും ആത്മീയചൈതന്യമായ ആത്മാവിനെ മറ്റു ശരീരങ്ങളില്‍ പ്രവേശിപ്പിച്ചു പാപങ്ങള്‍ തുടരുകയും ചെയ്യുന്നവര്‍ നിത്യനരകത്തില്‍ തന്നെ പോവുമെന്നും കരുതപ്പെടുന്നു. ഭൂമിയില്‍ നരകം തീര്‍ത്തവര്‍ നിത്യനരകത്തെ പേടിക്കുമോ.
ഒരു അശരീരി മുഴങ്ങികെട്ടു.. ഇവനെവിടെ പോകാന്‍ ഇവനാരാ മ്വോന്‍... തിരിച്ചുവരില്ലേ.. കൊള്ളാം.
Wednesday, July 15, 2009
Subscribe to:
Post Comments (Atom)
5 comments:
ഏതാണ്ടൊക്കെ ആണല്ലോ തിരുമേനി
എനിക്കൊന്നും മനലായില്ല
എനിക്ക് കുറച്ചൊക്കെ പിടി കിട്ടി :)
@കോലാപ്പി,ഞാനും എന്റെ ലോകവും
:)
@ ഫൈസല്‍ കൊണ്ടോട്ടി
ഫൈസലിനെല്ലാം മനസ്സിലായി കാണുമല്ലോ. ഫിസലാരാ വേന്ദ്രന് അല്ലെ... മിടുക്കന്.. :)
ഞാന്‍ വായിച്ച ഏതോ കഥയിലെ ഒരു വില്ലന്‍ പറയുന്ന ഡയലോഗ് ഓര്‍മ്മ വരുന്നു....
“എടീ നീ ഒരു ലോഡ് പൌഡറ് പൂശി വന്നാലും,
നീ ആ പഴേ ഓമന തന്നെയല്ലേ? നിനക്ക് ഞാനിട്ട റേറ്റ് ആ നൂറ് രൂപ നോട്ട് തന്നെ”
(കഥയും കഥാപാത്രങ്ങളും സാങ്കല്പികം)
ആ വില്ലന്‍ പറഞ്ഞത് തന്നയാ, ഈ പരകായ പ്രവേശികളോട് എനിക്കും പറയാനുള്ളത്.
Post a Comment