തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, July 17, 2009

146.കേരള ബ്ലോഗ്‌ സര്‍വ്വകലാശാല

മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്നവര്‍ക്ക് സംസ്കാരം കുറവാണെന്നും സംസ്കാരമുള്ളവര്‍ ബ്ലോഗ്‌ എഴുതിത്തുടങ്ങിയാല്‍ പിന്നീട് നിര്‍ത്തി സ്ഥലം കാലിയാക്കുമെന്നും ഒരു അപസൃതിയുണ്ട്. ഈ ശ്രുതിയെ സ്മൃതിയാക്കി കൂതറസ്മൃതി എന്നപേരില്‍ പ്രശസ്തമാക്കി ആരാന്റെ ഗര്‍ഭത്തിന്റെ കൂതറയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം വേണ്ട. എന്തായാലും അക്കാദമിക്കല്‍ ബ്ലോഗ്‌ വിദ്യാഭാസം ഇല്ലാത്തതിന്റെ പേരില്‍ ബ്ലോഗില്‍ തച്ചോളി ഒതേനന്‍മാരാകാന്‍ അവസരം കിട്ടാത്തവര്‍ക്ക് ബൂലോഗസര്‍ക്കാര്‍ തന്നെ കേരള ബ്ലോഗ്‌ സര്‍വകലാശാല എന്നൊരു യൂണിവേഴ്സിറ്റി തുടങ്ങിയതായി അറിയാന്‍ കഴിഞ്ഞു. ഇതൊരു ഡീംഡ് യൂണിവേഴ്സിറ്റി ആയിരിക്കും എന്നാണു അറിയാന്‍ കഴിഞ്ഞത്.

പുതിയ ബ്ലോഗറായി ധാന്യങ്ങള്‍ കൊയ്തുകൂട്ടാന്‍ കച്ചകെട്ടിയിരിക്കുന്ന യുവാക്കള്‍ക്കും യുവതികള്‍ക്കും സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി ഡോക്ടറേറ്റ് എടുക്കാന്‍ വരെ ഇ സര്‍വ്വകാലശാലയില്‍ അവസരം ഉണ്ടായിരിക്കും എന്നറിയാന്‍ കഴിഞ്ഞു. ബ്ലോഗ്‌ എന്നൊരു കലയില്‍ മാത്രം പഠനം നടത്താന്‍ അവസരം കൊടുക്കുന്നവര്‍ക്ക് എങ്ങനെ സര്‍വ്വ കലയിലും ഒരു ശാല നടത്താന്‍ കഴിയും അല്ലെങ്കില്‍ പേരിടാന്‍ കഴിയും എന്നൊരു അന്വേഷണം നടത്തിയിരുന്നു. അല്ലെങ്കില്‍ കേരള ബ്ലോഗ്‌ ഏകകലാശാല എന്ന് പേരിടെണ്ടി വരുമായിരുന്നു.

അനോണികമന്റ് ഇടല്‍ വീരന്മാര്‍ക്കായി പൂരപ്പാട്ടില്‍ പ്രത്യേകം കോഴ്സ്, പുറം ചൊറിയല്‍ വീരന്മാര്‍ക്കായി പ്രത്യേക വിരല്‍ മസാജിംഗ്, ഫിംഗര്‍ തെറാപ്പി തുടങ്ങിയ കോഴ്സ്കളോടൊപ്പം ബ്ലോഗുകളില്‍ തേങ്ങ അടിക്കുന്നവര്‍ക്ക് കോക്കനട്ട് ബ്രേകിംഗ് കോഴ്സ്, എല്ലാ ബ്ലോഗിലും സ്മൈലി ഇട്ടിട്ടുപോകുന്നവര്‍ക്ക് അധരവ്യായാമ കോഴ്സുകള്‍, പ്രത്യേക മസാജിംഗ് കോഴ്സുകള്‍ എന്നിവയും ഉണ്ട്.
കരിദിനം ആചരിക്കാന്‍ സഹായിക്കുന്നവര്‍ക്ക്‌ പെയിന്റിംഗ് കോഴ്സുകളും ഉണ്ടെന്നു അറിയാന്‍ കഴിഞ്ഞു. എന്തായാലും കവിത,ഗവിത,ഗബിദ, ഫോട്ടോ,പോട്ടം തുടങ്ങി എല്ലാ ബ്ലോഗിന്റെ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലന ഹൃസ്വകാല കോഴ്സും ഉണ്ടായിരിക്കുമത്രേ.

ഇപ്പോള്‍ വൈസ് ചാന്‍സ്‌ലറെ നിയമനം നടത്താന്‍ ആളെത്തെരയുന്ന സര്‍വ്വകലാശാലയ്ക്ക് വേണ്ടി നിരവധി ഉദ്യോഗാര്‍ഥികള്‍ കടിപിടി കൂട്ടുന്നുണ്ടാത്രേ. എന്തായാലും പുതിയ ബ്ലോഗ്‌ സംസ്കാരം ഉണ്ടാവാന്‍ ഈ സര്‍വ്വകലാശാലയ്ക്കായാല്‍ നമ്മളെല്ലാം ധന്യരാവും.
ഈ സര്‍വകലാശാലയുടെ ഫൌണ്ടര്‍ ശ്രീ@ശ്രേയസ്സിന് അനുമോദനങ്ങള്‍

7 comments:

Anonymous said...

തിരുമേനീ..

ആ സര്‍വകലാശാല എന്ന് മുതല്‍ ആണ് 'പ്രവര്‍ത്തനം' ആരംഭിക്കുക എന്ന് വല്ല പിടിപാടും ഒണ്ടോ? സ്വാശ്രയമാണോ?
:)

കൂതറ തിരുമേനി said...

@സത
വി.സി. ആവാന്‍ നമുക്കൊന്നും ചാന്‍സ്‌ ഇല്ല. :) അതോനോക്കെ യോഗ്യത എന്തൊക്കെ വേണമെന്ന് ശ്രീ @ശ്രേയസ്സിന്റെ ബ്ലോഗില്‍ കണ്ടിരിക്കുമല്ലോ. പഠിക്കാന്‍ നോക്കാം അല്ലെ.. :)

അസ്തലവിസ്ത said...

യോഗ്യതകളുടെ ലിസ്റ്റ് കണ്ടിട്ട് മറ്റേ അക്കാദമിയുടെ പ്രിന്‍‌‌സി തന്നെ ഈ പുതിയ സര്‍‌‌‌‌വ്വകലാശാലയുടെ വിസി ആകണമെന്നാണ് തോന്നുന്നത്. അല്ലാതെ ആ പറഞ്ഞ യോഗ്യതകളെല്ലാം‌‌‌‌ തികഞ്ഞ വേറെ ആരും ഈ ബൂലോകത്തിലില്ല.

Faizal Kondotty said...

:)

മാണിക്യം said...

അതും ഒരു വാര്‍ത്ത!!

ങ്യാ ഹ ഹ ഹ said...

കവിത,ഗവിത,ഗബിദ, ഫോട്ടോ,പോട്ടം തുടങ്ങി എല്ലാ ബ്ലോഗിന്റെ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലന ഹൃസ്വകാല കോഴ്സും ഉണ്ടായിരിക്കുമത്രേ.

തിരുമേനി ഇവിടെയും തീട്ടം മറന്നു .. ശിവ ശിവ .. !!
കവിത,ഗവിത,ഗബിദ, ഫോട്ടോ,പോട്ടം, തീട്ടം, പോരെ പൂരം ?

കനല്‍ said...

:)