തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, July 19, 2009

147.ബസീജികള്‍

കേള്‍ക്കുമ്പോള്‍ അല്പം കൗതുകം തോന്നുന്ന പേര്. ഈ പേരില്‍ അറിയപ്പെടുന്നവരെ അറിയുമ്പോള്‍ അത്ര കൗതുകമോ അടുപ്പമോ തോന്നിയെന്ന് വരില്ല. ഒരുപക്ഷെ ലോകം അധികം അറിയാത്ത എന്നാല്‍ അറിയപ്പെടാന്‍ അറിയിക്കപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു കൂട്ടരാണ് ബസീജികള്‍. ഇന്നത്തെ ഇറാന്റെ ലോകം അറിയാത്ത ഒരു മുഖം. ആയത്തുള്ള അല്‍ ഖുമൈനി എന്നാ അനിഷേധ്യ മത നേതാവിന്റെ ചോല്‍പ്പടിയ്ക്ക് നില്‍ക്കുന്ന ജിഹാദിക്കൂട്ടം. ജിഹാദും ജിഹാദികളും അല്ലെങ്കില്‍ മുജാഹിദുകളും പാശ്ചാത്യലോകര്‍ക്ക് പേടി സ്വപ്നമാണെങ്കിലും ബസീജികളെ പേടിയ്ക്കുന്നവര്‍ പാശ്ചാത്യരല്ല. ഇറാനിലെ ഇന്നത്തെ സ്വാതന്ത്ര്യം കാംക്ഷിക്കുന്ന പുതുതലമുറ മാത്രം.

എന്തിനു പുതുതലമുറയെ പേടിപ്പിക്കാന്‍ ഒരു ജിഹാദി സൈന്യത്തെ ഉണ്ടാക്കുന്നുവെന്ന് സ്വാഭാവികമായും സംശയമുണ്ടാകം. ഒരു പക്ഷെ കേവലം മതസ്വാതന്ത്ര്യം കാംക്ഷിക്കുന്നവര്‍ക്കും തീവ്രവാദമതഭ്രാന്തര്‍ക്കും ഇടയിലെ വിടവുനികത്തുകയാണ് ഈ ബസീജികളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്ന് എങ്കിലും പ്രവര്‍ത്തന മേഖലകളുടെ വളര്‍ച്ച ഇവരുടെ ലക്‌ഷ്യം അതിലുമെത്രയോ കാതം മുന്നിലാണെന്ന് നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഇസ്ലാം ഫണ്ടമെന്റലിസ്റ്റുകള്‍ തീവ്രവാദികള്‍ ആണെന്നൊരു ധാരണ മിക്കവരും ധരിച്ചു വെയ്ക്കുന്നുണ്ട്. എന്നാല്‍ ഇസ്ലാമിന്റെ അടിത്തറ അല്ലെങ്കില്‍ ആശയം വിശ്വസിക്കുന്നവരും അതിന്റെ സംരക്ഷിക്കുന്നവരും ഫണ്ടമെന്റലിസ്റ്റുകള്‍ ആണ്. അവരെ തെറ്റിദ്ധരിക്കേണ്ട കാര്യവുമില്ല. എന്നാല്‍ റാഡിക്കല്‍ ഇസ്ലാമുകള്‍ അഥവാ ഇസ്ലാം മതമൌലീകവാദികള്‍ എല്ലാം തന്നെ എക്സ്ട്രീം ചിന്തകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ അല്ല. ഉദാഹരണത്തിന്‌ ഇസ്ലാംറാഡിക്കല്‍ എക്സ്‌ട്രീമിസ്റ്റുകള്‍ മതവിദ്യാര്‍ഥികള്‍ ആണെന്ന രീതിയില്‍ തുടക്കമിട്ടു പിന്നീട് കടുത്ത ഇസ്ലാംചര്യകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം എന്നരീതിയില്‍ ഭരിച്ച താലിബാന്‍ മേല്‍പ്പറഞ്ഞ കേവല മൌലീകവാദത്തില്‍ ഒതുങ്ങുന്നില്ല.

ഇന്നത്തെ ഇറാനിയന്‍ യുവതലമുറ അല്പം ലിബറല്‍ ആയ ഒരു മൌലീക വാദമാണ് കാംക്ഷിക്കുന്നത്. ഒരു പക്ഷെ മത ഭരണ നേതാക്കള്‍ ഇഷ്ടപ്പെടാത്തതും അതുതന്നെ. ഇത് മറ്റുള്ളവര്‍ക്ക് എന്ത് പ്രശ്നം ഉണ്ടാക്കും എന്ന് നാം ഒരുപക്ഷെ ചിന്തിച്ചേക്കാം. ഇറാനില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് കടുത്ത വിലക്കാണ് ഉള്ളത്. കുറെയെങ്കിലും മാധ്യമപ്രവര്‍ത്തനം നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ കടുത്ത നിരീക്ഷണത്തില്‍ നിന്നുമാത്രം സാധ്യമായവയും. സ്വാഭാവികമായും എന്ത് സര്‍ക്കാര്‍ പുറം ലോകത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നുവോ അതുമാത്രം പുറം ലോകം അറിഞ്ഞാല്‍ മതിയെന്ന നിലപാട്‌. അതിനു ഇറാന് അവരുടേതായ കാരണങ്ങളും ഉണ്ടാവും.

കഴിഞ്ഞ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പില്‍ ഭരിച്ചുകൊണ്ടിരുന്ന അഹമദ് നിജാദ്‌ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ കൃതൃമം നടന്നുവേന്നാരോപിച്ചു രംഗത്ത്‌ വന്നിരുന്നു. പിന്നീട് പുനര്‍ വോട്ടുകള്‍ എണ്ണിയപ്പോഴും നിജാദ്‌ തന്നെ ജയിച്ചതായി തെളിഞ്ഞു. എന്നാല്‍ പുരോഗമനവാദികള്‍ ഇതിനെ ശക്തിയായി എതിര്‍ക്കുകയും ആക്രമണരഹിത പ്രതിക്ഷേധം തുടങ്ങിയത് പിന്നീട് കടുത്ത ആക്രമണരീതിയിലേക്ക് മാറുകയും ചെയ്തു. ഈ ആക്രമണ പ്രത്യാക്രമണത്തില്‍ സര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കുന്ന രീതിയിലായിരുന്നു മതനേതാവായ ആയത്തുള്ള അല്‍ ഖുമൈനിയും. അതായതു നിജാദിന്റെ ജയം ദൈവഹിതം ആയിരുന്നുവെന്നാണ് ഖുമൈനി പ്രസ്താവിച്ചത്. ഒപ്പം നിജാദിനെതിരായ ആക്രമണങ്ങളില്‍ ബാസീജികള്‍ അഴിഞ്ഞാടുകയും ചെയ്തു.

ഭരണത്തിനെതിരായി പ്രക്ഷോഭം നടത്തിയവരില്‍ കൊല്ലപ്പെട്ടവര്‍ മിക്കവരും ബസീജികളുടെ ആക്രണം മൂലമായിരുന്നുവെന്നു പിന്നീട് വാര്‍ത്ത വന്നു. എങ്ങനെ ഈ വാര്‍ത്തകള്‍ പുറത്തുവന്നുവേന്നായിരുന്നു ആദ്യം സര്‍ക്കാര്‍ നോക്കിയത്. മാധ്യമങ്ങള്‍ പ്രത്യേകിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു പത്രങ്ങളും ടെലിവിഷനുകളും സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് ചെയ്തില്ല. വിദേശ മാധ്യമങ്ങള്‍ക്കാകട്ടെ കടുത്ത നിയന്ത്രണങ്ങളും. എന്നാല്‍ രാജ്യത്തെ മൃദുസ്വഭാവമുള്ള മൌലീകവാദികളും സിറ്റിസന്‍ ജര്‍ണലിസം എന്നാ ആശയത്തില്‍ വിശ്വസിക്കുന്നവരുമായ ആയിരക്കണക്കിന് യുവാക്കള്‍ യൂടൂബിലും ട്വിറ്ററിലും ബ്ലോഗുകളിലുമായി വാര്‍ത്തകള്‍ പുറത്തുവിട്ടു. മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ലോകം കണ്ടപ്പോള്‍ ഇറാനിയന്‍ ഭരണകൂടം ഞെട്ടിത്തരിച്ചു.

അടുത്ത പടി ഇന്റര്‍നെറ്റ് കഫെകളില്‍ അദൃശ്യകാമറകള്‍ ഏര്‍പ്പെടുത്തി. ആളുകള്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകള്‍ നിരീക്ഷണവിധേയമാക്കി. ഇന്റര്‍നെറ്റ് തങ്ങളുടെ വിവരങ്ങള്‍ പുറംലോകം അറിയാനുള്ള മാര്‍ഗ്ഗമായി മാറിയത് നിജാദിനെയും കൂട്ടരെയും അമ്പരപ്പിച്ചു.

അടുത്ത പടി ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ഇറാനിയന്‍ കുടിയേറ്റക്കാരായ യുവതലമുറകള്‍ ആയിരുന്നു. ഹഫിംഗ്ടന്‍ പോസ്റ്റ്‌ പോലെയുള്ള ന്യൂസ്‌ സൈറ്റുകളുടെ പിന്തുണകൂടിയായപ്പോള്‍ ഫോണിലൂടെയും ഇമെയില്‍ സന്ദേശങ്ങള്‍ ആയും വരുന്ന വാര്‍ത്തകള്‍ പുറം ലോകം അറിഞ്ഞുതുടങ്ങി. നിജാദിനും കൂട്ടര്‍ക്കും വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ പ്രയാസമേറി.

വിദേശികള്‍ക്കെതിരെയും വിദേശമാധ്യമങ്ങള്‍ക്കെതിരെയും നടക്കുന്ന സമര, പ്രക്ഷോഭങ്ങള്‍ അല്ലാതെ സര്‍ക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ നേരിടാന്‍ മുമ്പ് പറഞ്ഞ ബസീജികള്‍ എന്നും മുന്‍നിരയില്‍ ഉണ്ടാവും. എന്താണ് ബസീജികള്‍ എന്നത് വളരെ ലഘുവായി മനസ്സിലാക്കാവുന്ന ഒന്നാണ്. അനാഥരായതും അതേപോലെ വീടുപേക്ഷിച്ച കുട്ടികളെ മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ധനസഹായത്തോടെ റാഡിക്കല്‍ എക്സ്ട്രീം ആയി വളര്‍ത്തിയെടുത്തിയ സംഘടന. ജിഹാദികള്‍ എന്നതിന്റെ മറ്റൊരു മുഖം. പാലസ്തീനിലെ ഹമാസിനെപ്പോലെ ഒരു ഗ്രൂപ്‌. എന്നാല്‍ ലോകത്തിനു ഇവരെക്കൊണ്ട് ഒരു ദോഷവുമില്ല. മറ്റു രാജ്യങ്ങളോടോ അവരുടെ ഭരണത്തോടോ ഇവര്‍ക്ക് യാതൊരു താല്പര്യവുമില്ല. എന്നാല്‍ ഇറാനില്‍ മതസ്വാത്രന്ത്ര്യം അല്ലെങ്കില്‍ ഇസ്ലാമിന് എതിരായോ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവരെ നേരിട്ട് ശഹീദ് ആവുന്ന കൂട്ടം.

ഇതില്‍ ഇസ്ലാമിനെതിരെ എന്നുള്ളതിന്റെ നിര്‍വചനമാണ് ഇവരെ ഏറ്റവും അപകടകാരിയാക്കുന്നത്. ഇസ്ലാമിന്റെ ഏറ്റവും കടുത്തതും ചിട്ടയായതുമായ രീതിയോടാണ്‌ ഇവര്‍ക്ക് പഥ്യം. താലിബാന്‍ ശ്രമിച്ചു പരാജയപ്പെട്ട രൂപം. ആധുനിക ഇറാനില്‍ ഇന്റര്‍നെറ്റും കമ്പ്യൂട്ടറും മൊബൈല്‍ ഫോണും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഒപ്പം ആധുനിക ഫാഷനും. എന്നാല്‍ കടുത്ത മതവാദികള്‍ക്ക് ഇതിനോട് യോജിച്ചുപോകാന്‍ കഴിയുന്നില്ല. ജീവിതത്തില്‍ അങ്ങേയറ്റം ലാളിത്യത്തോട് ജീവിക്കുന്ന പ്രസിഡണ്ട്‌ അഹമദ് നിജാദും ഇത്തരത്തില്‍ സാധാ ജീവിതത്തോടു പ്രതിപത്തിയുള്ളവനാണ്. ആയത്തുള്ള അല്‍ ഖുമൈനിയെന്ന മതനേതാവിനും ഈ ജീവിതം തന്നെ പഥ്യം. ആധുനിക കാലത്തെ സുഖസൌകര്യങ്ങളില്‍ അടിസ്ഥാന ജീവിത പദ്ധതിയായ ഇസ്ലാമില്‍ നിന്ന് വ്യതിചലിക്കുമോ എന്നുള്ള സംശയമാണ് ഇത്തരം ബസീജികളുടെ തുടക്കത്തിനു കാരണം.

പക്ഷെ ബസീജികള്‍ നടത്തുന്ന തേരോട്ടങ്ങള്‍ യാഥാസ്ഥിതിക തലമുറ ഇഷ്ടപ്പെടുന്നുവെങ്കിലും വിദേശത്തും സ്വദേശത്തും ഉള്ള ആധുനിക തലമുറ ഇഷ്ടപ്പെടുന്നില്ലായെന്നതാണ് കഴിഞ്ഞ കലാപങ്ങള്‍ തെളിയിച്ചത്. മതസ്വാതന്ത്രത്തിനു വേണ്ടി വാദിച്ചവരെ ജയിലില്‍ ആക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് മിക്കവരും എതിര്‍ത്തു. ഇന്റെര്‍നെറ്റിലൂടെ വിവരങ്ങള്‍ പുറത്തുവിട്ട അനേകരെ തടവിനു വിധിച്ചു. ഇതിനെല്ലാം സര്‍ക്കാരിനു പിന്തുണ നല്‍കിയതും മോറല്‍ പോലീസായി വര്‍ത്തിച്ചതും ബസീജികള്‍ ആയിരുന്നു. ഇനി ബസീജികളുടെ വളര്‍ച്ച ഇറാനെ താലിബാനെപ്പോലെ ആക്കി മാറ്റുമോ എന്ന് കണ്ടറിയണം.

11 comments:

Unknown said...

ചോറിന്റെ കൂടെ തീവ്രചിന്തകളും കൂട്ടിയാണു അവർ കഴിക്കുന്നതു .അതു കൊണ്ടു തന്നെ അവരുടെ പ്രവർത്തികളുടെ ആധാരവും വിചാരമല്ല വികാരമാകും .
എന്റെ പൊന്നു തിരുമേനി ,ഇത്രയും ഇറാൻ സർക്കാർ നിയന്ത്രണങ്ങൾ തകർത്തു കൊണ്ടു റ്റ്വിറ്റെർ ബ്ലൊഗ് വഴി വാർത്തകൾ നമ്മൾ അറിഞ്ഞില്ലെ ,ഇടക്കിടെ ഇതു പോലെ വാർത്തകൾ തിരുമേനിയും ഞങ്ങളെ അറിയിക്കുന്നു ,ഇനിയെങ്കിലും വ്യക്തിഗത പോസ്റ്റുകൾ ഒഴിവാക്കി ഇതുപോലെയുള്ള നല്ല പോസ്റ്റുകൾ എഴുതിക്കൂടെ .ഈ ബൂലോകത്തു ഇതു പോലെ എഴുതാൻ കഴിവുള്ള ആൾ അതു ചെയ്യണം .എഴുതാൻ കഴിവില്ലാത്തവർ എന്തെങ്കിലും എഴുതട്ടെ .അങ്ങിനെ ഈ ഗ്രൂപ് ബ്ലോഗിൽ പോസ്റ്റുകൾ വന്നാൽ ഇതുപോലെ എഴുതാൻ കഴിവുള്ളവരും , ഇതിൽ മുൻപുണ്ടായിരുന്നവരും ,ഇനിയും സഹകരിച്ചു നമ്മുടെ നാട്ടിലെ കൊള്ളരുതായ്മകൾക്കെതിരെ പൊരുതാമല്ലൊ .
ഞാൻ പറഞ്ഞതു എന്റെ അഭിപ്രായം മാത്രം എറിയാൻ അറിയാവുന്നവന്റെ കയ്യിൽ തന്നെയാണു വടി ,അതു ലക്ഷ്യത്തിലെക്കു എറിയൂ.
സ്നേഹത്തോടെ സജി

അനീഷ്‌ ഭാസ്കര്‍ said...

തിരുമേനി നല്ല പോസ്റ്റ്‌. ഇതുപോലെ എഴുതിക്കോ..

Mathews said...

തിരുമേനി , താങ്കളെ കൂതറ എന്നുവിളിക്കാന്‍ പറ്റുന്നില്ല . ഞാന്‍ ബ്ലോഗ്‌ വായന തുടങ്ങിട്ട് അധികം കാലം ആയിട്ടില്ല . താങ്കളുടെ ചിലപോസ്റ്റുകള്‍ വളരെ മികച്ചതാണ് . ചിലത് അത്യാവശ്യം വായനാസുഖം തരുന്നവയും . ചിലരോടുള്ള ദേഷ്യം തീര്‍ക്കാന്‍ താങ്കളുടെ സമയവും ബ്ലോഗിലെ പോസ്റ്റുകളും കളഞ്ഞു കുളിക്കണോ . ഒരിക്കലും നന്നാകാത്ത ചിലര്‍ക്ക് വേണ്ടി ഇതിനു ഇങ്ങനെ തല പുണ്ണാക്കുന്നു . അത്തരം മാഹന്മാരുടെ കാര്യം ആരും പ്രതികരിക്കില്ലെങ്കിലും ഏവര്‍ക്കും അറിയാം . ബ്ലോഗിലെ ചീഞ്ഞ കീടങ്ങള്‍ ആണവര് ‍, സ്വയം കേമന്മാര്‍ എന്ന് നടിക്കുന്നവര് ‍. തെറി വിളിച്ചും പാരവെച്ചും ബ്ലോഗിന്റെ പേര് കളയുന്നവര് ‍. ഞാന്‍ എന്റെ ലോകം പറഞ്ഞതുപോലെ ഈ ബ്ലോഗ്‌ നല്ല വിഷയങ്ങള്‍ കൈകാര്യം ചെയ്തു നന്നായി എഴുതുക . തെറി വിളിച്ചു ആരും അധികം നിലനിന്നിട്ടില്ലായെന്നു മനസ്സിലാക്കുക . താന്‍ കുഴിക്കുന്ന കുഴിയില്‍ കേട്ടില്ലേ . അതോര്‍ത്താല്‍ മതി .
ഉപദേശം ഇഷ്ടമായില്ലെങ്കില്‍ താങ്കള്‍ക്ക് ഈ കമന്റ് ഡിലീറ്റ്‌ ചെയ്യാം .

Manoj മനോജ് said...

ജനാധിപത്യ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ബൂത്ത് പിടുത്തം നടക്കുന്നുണ്ട്. തെളിവ് ലഭിക്കുന്നിടത്ത് റീപോളീങ്ങും. പക്ഷേ റീപോളിങ്ങില്‍ ജയിക്കുന്നത് ആര് എന്നത് ശ്രദ്ധിച്ചാലോ റീപോളിങ്ങ് നടത്തി കാശ് കളഞ്ഞത് എന്തിനെന്ന് ചോദിക്കേണ്ടി വരും. പിന്നെ കോടതി കയറുന്ന കേസുകളീല്‍ കോടതി എന്ത് പറയുന്നോ അത് നാം അംഗീകരിക്കുന്നു.

പണ്ട് അമേരിക്കയില്‍ ബുഷിന്റെ ആദ്യ തെരഞ്ഞെടുപ്പിലും ഇത് പോലെ ക്രമക്കേട് നടന്നു എന്ന് ആരോപണം വന്നു. പക്ഷേ കോടതി വിധി ബുഷിനനുകൂലമായിരുന്നു. അതിനാല്‍ ലോക രാജ്യങ്ങള്‍ അത് അംഗീകരിച്ചു.

ഇന്ന് ഇറാനിലും അത് സംഭവിച്ചതായി ആരോപണം ഉയര്‍ന്നു. അവിടത്തെ സുപ്രീം പവര്‍ ആയ മതമേധാവി കുഴപ്പം നടന്നിട്ടില്ല എന്ന് പറയുന്നു. ഇത് പക്ഷേ നാം അംഗീകരിക്കരുത്. കാരണം അവര്‍ ജനാധിപത്യമെന്ന് പറഞ്ഞ് ആളെ പറ്റിക്കുന്നവരാണ്. വിധി പറഞ്ഞത് അവിടത്തെ പവര്‍ ആയിരിക്കും പക്ഷേ അദ്ദേഹം ഒരു മതമേധാവിയാണ് കോടതിയല്ലല്ലോ.

Anonymous said...

~~~ഒപ്പം നിജാദിനെതിരായ ആക്രമണങ്ങളില്‍ ബാസീജികള്‍ അഴിഞ്ഞാടുകയും ചെയ്തു.~~~
ഈ വാചകത്തില്‍ ഇത്തിരി ആശയകുഴപ്പം ഉണ്ട്.. "ആക്ക്രമങ്ങല്‍ക്കെതിരെ" എന്നാണു ഉദ്ദേശിച്ചത് അല്ലെ?

നല്ല ലേഖനം... നല്ല രീതി..നല്ല കാഴ്ചപ്പാട്..

Unknown said...

നന്നായിരിക്കുന്നു. ബസീജിയെ കുറിച്ച് ആദ്യമായിട്ടാ കേള്‍ക്കുന്നത്. തുടരുക.
ആശംസകള്‍‍.

Faizal Kondotty said...

മികച്ച ലേഖനം , തിരുമേനി നടത്തിയ ചില നിഗമനങ്ങളും വളരെ പ്രസക്തം ..
ഒരു വിശ്വാസ സംഹിത സത്യമാണെന്ന്‌ അടിയുറച്ചു വിശ്വസിക്കുകയും , അനുസരിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നവരെ എല്ലാം തീവ്ര വാദി എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ല , അത് വിപരീതമായ ഫലം ഉളവാക്കുകയും ചെയ്യും ..

യഥാര്‍ത്ഥത്തില്‍ മതങ്ങളില്‍ മുഴച്ചു നില്‍ക്കുന്നത് നന്മകളാണ് ..പരോപകാരവും ജനസേവനവും മനുഷ്യ സ്നേഹവും ആണ് സ്വര്‍ഗ്ഗ പ്രാപ്തിക്കു/പുണ്യത്തിനു ഉപയുക്തം എന്നാണു മിക്ക മതങ്ങളും പഠിപ്പിക്കുന്നത്‌ ... ഇസ്ലാം ആകട്ടെ , അതിന്റെ അടിസ്ഥാനമായ വേദ ഗ്രന്ഥം ആവട്ടെ , ഇക്കാര്യം വളരെയധികം ഹൈ ലൈറ്റ് ചെയ്തിട്ടുണ്ട് എന്നതാണ് വസ്തുത ...
വളരെ കുറച്ചാണെങ്കില് പോലും ഇസ്ലാം ചില യുദ്ധ തന്ത്ര പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട് എന്നത് ഞാന്‍ മറച്ചു വക്കുന്നില്ല , പ്രവാചകന്റെ കാലത്ത് ഇസ്ലാം ക്രമേണ ഒരു ഭരണ വ്യവസ്ഥയും ആയി വളര്‍ന്നു വന്നതിനാലും ,ചില ആക്രമണങ്ങളോട് പ്രതിരോധിച്ചു നില്‍ക്കേണ്ടത് അനിവാര്യമായി വന്നതിനാലും ആണത് ..രാജ്യ സുരക്ഷ നിര്‍ദേശങ്ങള്‍ എന്നതില്‍ അപ്പുറം അതിനു ഇസ്ലാമിക പുണ്യ കര്‍മ്മ രംഗത്ത് അതിനു പ്രത്യേക സ്ഥാനവും ഇല്ല ..

എന്നാല്‍ പല സ്വാര്‍ത്ഥ താല്‍പര്യക്കാരും , ഭരണ കൂടങ്ങളും ഇസ്ലാമിനെ ഹൈ ജാക്ക് ചെയ്തിരിക്കുന്നു എന്നതാണ് വസ്തുത . കൂതറ തിരുമേനി ചൂണ്ടി കാണിച്ച നജ്ജാതിന്റെ ഈ സംഭവങ്ങളും തെളിയിക്കുന്നതും അത് തന്നെ .ഗുണ്ടകളും മറ്റും തീവ്രവാദ ക്യാമ്പുകളിലേക്ക് ആകൃഷ്ട രാകുന്നതിനു കാരണം പരലോകമോക്ഷം പ്രതീക്ഷിച്ചല്ല എന്നത് വ്യക്തമല്ലേ ...
മാത്രമല്ല മലേഗാവ് പോലുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത് തീവ്രവാദികള്‍ക്ക് പ്രത്യേക നിറം ഇല്ല എന്നും അവര്‍ഒരു മതത്തിന്റെയും പരിധിയില്‍ നില്‍ക്കുന്നതും അല്ല .. പരസ്പര സഹകരണം വരെ വാഗ്ദാനം ചെയ്യുന്ന ഒരു പൊതു അജണ്ട കലാപം ഉണ്ടാക്കുന്നവര്‍ക്കിടയില്‍ ഉണ്ട് .

പക്ഷെ ഇത്തരം ഹൈ ജാക്കിനെതിരെയും മറ്റും ശക്തമായി പ്രതികരിക്കാനും , തീവ്ര വാദികള്‍ കൂട്ടത്തിലേക്ക് നുഴഞ്ഞു കയറി മസ്തിഷ്ക പ്രക്ഷാളനം നടത്തുന്നതിനെ ശക്തമായി തടയിടാനും ,മുസ്ലിം മത പൌരോഹിത്യ നേതാക്കള്‍ക്ക് കഴിയുന്നില്ല എന്നത് വളരെ ലജ്ജാകരം ആണ് . നിസ്സാര കാര്യങ്ങള്‍ക്ക് വഴക്കടിച്ചു , സുഖലോലുപതയില്‍ മതനേതാക്കള്‍ അഭിരമിക്കുമ്പോള്‍ പല ഉമ്മമാര്‍ക്കും സ്വന്തം കുട്ടിയുടെ മൃത ദേഹം വരെ കാണാന്‍ അവസരംകൊടുക്കാത്ത , ,നാം ജീവിക്കേണ്ട നമ്മുടെ സ്വന്തം രാജ്യത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്ന ,നിരപരാധികളെ കൊന്നുടുക്കുന്ന ,കറുത്ത ശക്തികള്‍ക്കെതിരെ ഫലപ്രദമായി പ്രതിരോധിക്കുക എന്ന ചരിത്ര ദൌത്യം ഏറ്റടുക്കാന്‍ മുസ്ലിം മത നേതാക്കള്‍ക്ക് കഴിയാതെ പോകുന്നു ..

ഓ.ടോ
തിരുമേനി , ഇത്തരം അവസരോചിതം ആയ , കാര്യമാത്ര പ്രസക്തങ്ങളായ ലേഖനങ്ങള്‍ ആണ് ഇവിടെ നിന്നും ആളുകള്‍ പ്രതീക്ഷിക്കുന്നത് .. തുടര്‍ന്നും തിരുമേനി ആ പ്രതീക്ഷ നിറവേറ്റും എന്ന് തന്നെ കരുതുന്നു .. വ്യക്തി കേന്ദ്രീകൃത പ്രഹസന ലേഖനങ്ങള്‍ ഒഴിവാക്കുമെന്നും .

കൂതറ തിരുമേനി said...

@അനീഷ്‌, വെള്ളക്കാരന്‍, സത നന്ദി.

@മനോജ്‌
മറ്റുരാജ്യങ്ങളെ പോലയല്ല മതനേതാക്കന്മാര്‍ ഇടപെടാത്തതും സ്വതന്ത്രവും നീതിയുക്തവുമായ ഒരു തെരഞ്ഞെടുപ്പോ അല്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് സംബന്ധമായ അന്വേഷണങ്ങളോ നടക്കുമെന്ന് കരുതുക വയ്യ. ആയത്തുള്ള അല്‍ ഖുമൈനിയുടെ ഇഷ്ടപ്പെട്ട നേതാവ്‌ നെജാദ്‌ ആണെന്നുള്ളത്‌ പരസ്യമായ രഹസ്യമാണ്. അതുകൊണ്ട് തന്നെ പുരോഗമനവാദികളെ സഹായിക്കുന്ന ഒരു നിലപാടും ഖുമൈനിയുടെ പക്ഷത്തില്‍ നിന്നുണ്ടാവില്ല എന്നതാണ് സത്യം. യാഥാസ്ഥിതിക ചുറ്റുപാടുകള്‍ മാറ്റപ്പെടുമോ എന്നുള്ളതാണു ഖുമൈനിയുടെ പേടി. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് നീതിയുക്തമാവില്ലെന്നു ഉറപ്പ്. ഒപ്പം വിദേശ അന്വേഷണങ്ങളെ അല്ലെങ്കില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പിനെ നിരീക്ഷിക്കുന്നവരെ ഒരിക്കലും ഇറാനില്‍ കാല്‍കുത്താന്‍ അനുവദിക്കുകയുമില്ല. എന്തായാലും അമേരിക്കന്‍ ശക്തിയെ വകവേക്കാത്ത ഒരു രാജ്യമെന്നെ നിലയില്‍ ഇറാനോട് ഇഷ്ടമുണ്ടെങ്കിലും ഇത്തരം ബസീജികളെ പൊതുധാരയില്‍ ഇറക്കുന്നതിനെ സംശയത്തോടും ഭയത്തോടും വീക്ഷിക്കുകയും ചെയ്യുന്നു.

കൂതറ തിരുമേനി said...

@സജി, മാത്യൂസ്, ഫൈസല്‍ കൊണ്ടോട്ടി
ഇനി കൂതറ അവലോകനത്തില്‍ ഗൗരവമുള്ള പോസ്റ്റുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. തന്നെയുമല്ല ഇപ്പോള്‍ നൂറ്റമ്പതോളം പോസ്റ്റുകളും അരലക്ഷത്തോളം ഹിറ്റുകളും ആയി. ഹിറ്റുകള്‍ പുഴുങ്ങി ധാന്യം വാങ്ങാന്‍ കഴിയില്ലെന്നറിയാം. എങ്കിലും ഈ സന്തോഷം പങ്കുവെയ്ക്കാന്‍ കൂടുതല്‍ എഴുത്തുകാര്‍ക്ക് കൂതറഅവലോകനത്തില്‍ അവസരം കൊടുക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇനി അതിന്റെ അറിയിപ്പ് ഔപചാരികമായി ഉണ്ടായിരിക്കും. അന്നും നിങ്ങളൊക്കെ ഒരു എഴുത്തുകാരായി ഉണ്ടാവണം. ഈ ബ്ലോഗിനെ മലയാള ബ്ലോഗിലെ ഏറ്റവും മികച്ച ഗ്രൂപ്‌ ബ്ലോഗ്‌ എന്നനിലയിലേക്ക് വളര്‍ത്തണം, സതയെയും മുമ്പുണ്ടായിരുന്ന അംഗങ്ങളായ അഹങ്കാരി, കൈപ്പള്ളി തുടങ്ങിയവരെയും ഇപ്പോള്‍ തന്നെ ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്. എല്ലാവരുടെയും സഹകരണം കൊണ്ട് ഈ ബ്ലോഗ്‌ ഒരു മികച്ച ബ്ലോഗ്‌ ആക്കി മാറ്റാം എന്നുള്ള പ്രതീക്ഷയുണ്ട്.

sivaprasad said...

അടിസ്ഥാനപരമായി വിശകലനം ചെയ്താല്‍ ഇന്ന് ലോക സമാധാനത്തിന് ഭീഷണി ഇസ്ലാം അല്ലെങ്കില്‍ ഇസ്ലാം അതിര്‍ത്തികള്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘങ്ങള്‍ ആണ് എന്ന് കാണാം . ഇത്തരം സംഘടനകളുടെ വ്യാപനത്തിന് അമേരിക്കയുടെ നിലപാടുകള്‍ കുറെ ഒക്കെ കാരണം ആയി എന്ന സത്യം വിസ്മരിക്കുന്നില്ല. പക്ഷെ അമേരിക്കയെ മാത്രമല്ല ഇകൂട്ടര്‍ ശത്രുക്കള്‍ ആയി കാണുന്നത്. മറ്റു പല രാജ്യങ്ങളും ഭീകരവാദത്തിന്റെ ഇരകള്‍ ആണ്, ഇതില്‍ മുസ്ലിം രാജ്യങ്ങള്‍ (പാകിസ്ഥാന്‍, ഇന്തോനേഷ്യ ....) കൂടി ഉള്‍പ്പെടുന്നു എന്നതാണ് വിരോധാഭാസം. മറ്റു മതങ്ങളെ ബഹുമാനിക്കുന്നു, ഇസ്ലാം പഠിപ്പിക്കുന്നത്‌ സ്നേഹമാണ് എന്നൊക്കെ ഘോര ഘോരം വിളമ്പുന്നത് അവരുടെ യഥാര്‍ത്ഥ മുഖം പുറത്തു വരാതെ ഇരിക്കുക എന്ന ലക്ഷ്യത്തോടെ ആണ്. ലോകത്ത് രണ്ടു മതങ്ങളെ ഉള്ളു, ഒന്ന് മുസ്ലിം, മറ്റൊന്ന് അമുസ്ലിം എന്നും, അള്ളാഹു അല്ലാത്ത ദൈവത്തില്‍ വിശ്വസിക്കുന്നവന്‍ ഹറാമി ആകുന്നു, ദൈവം ഇരുമ്പ് സൃഷ്ടിച്ചിരിക്കുന്നത് ആയുധങ്ങള്‍ നര്‍മ്മിച്ചു അമുസ്ലിങ്ങളെ വകവരുതാനാനെന്നും (ഖുര്‍ ആനില്‍ ഈ വാചകങ്ങള്‍ എഴുതി വെച്ചട്ടൊണ്ട് )എന്നും കരുതുന്ന ഇക്കൂട്ടര്‍ എങ്ങനെയാണു സ്നേഹം പഠിപ്പിക്കുന്നത്‌ എന്ന് എനിക്ക് മനസിലാവുന്നില്ല. അഫ്സല്‍ ഗുരുവിന്റെ, വധ ശിക്ഷക്കെതിരെ അത് പ്രാകൃതമായ രീതിയാണ് എന്ന് പറഞ്ഞു മനുഷ്യാവകാശ സംഘടനകളുമായി രംഗത്ത് വന്ന മുസ്ലിം സംഘടനകള്‍, ഗോത്ര വര്‍ഗ്ഗ അറബികള്‍ എഴുതി പിടിപ്പിച്ച ശരി അത്ത് നിയമം നടപ്പിലാക്കുന്ന രാജ്യങ്ങളില്‍ വധ ശിക്ഷഏറ്റവും സാധാരണമായ ഒരു ശിക്ഷ മാത്രമാണ് എന്ന സത്യം വിസ്മരിക്കുകയും ചെയ്യുന്നു. കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമായി കാണുന്ന ജമാ അത്തെ ഇസ്ലാമിയുടെ ഘടകങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുകയും സ്വോന്തമായി പത്രങ്ങള്‍ വരെ നടത്തുകയും ചെയ്തട്ടും നമ്മുടെ ഭരണകൂടം കയ്യും കെട്ടി നോക്കി ഇരിക്കുന്നത് വോട്ട് ബാങ്കില്‍ കണ്ണും നട്ടാണ് എന്ന് പറയാതെ വയ്യ.

കനല്‍ said...

ഒരുപാട് അറിവുകള്‍ നല്‍കുന്ന പോസ്റ്റ്

നല്ല ഒരു വായന സമ്മാനിച്ചതിന് നന്ദി!