അടുത്തിടെ ഒരു ബ്ലോഗ് സിംഹത്തിന്റെ പോസ്റ്റില്‍ ഫിറോസ് ഖാന്‍ എങ്ങനെ ഗാന്ധിയായി എന്നൊരു തമാശരൂപേണ പരാമര്‍ശം ഉണ്ടായി. വായിച്ചവര്‍ മിക്കവരും ഇതിനെക്കുറിച്ച് കാര്യമായ വിവരം ഇല്ലെന്നു മനസ്സിലായപ്പോഴാണ് ഈ പോസ്റ്റ് ഇടാമെന്ന് കരുതിയത്.മിക്കവരും കരുതുന്നതുപോലെ ഫിറോസ് ഖാന്‍ മുസ്ലീമല്ല.
ഫിറോസ് ഖാന്റെ മുഴുവന്‍ പേര് ഫിറോസ് ജഹാംഗീര്‍ ഖാന്‍ ഗാന്ധി. ജനിച്ചത് ഒരു പാഴ്സി കുടുംബത്തിലാണ്. പാഴ്സികള്‍ മുസ്ലീങ്ങളല്ല എന്ന് അത്യാവശ്യം വിവരമുള്ളവര്‍ക്ക് അറിയാമെന്ന് കരുതുന്നു. ടാറ്റാ ഗ്രൂപ്പിന്റെ പരേതനായ ജെ.ആര്‍.ഡി. ടാറ്റ വരെ ഈ പാര്‍സി ആയിരുന്നു. പാര്‍സികള്‍ സൊരാഷ്ട്രിയന്‍ മതങ്ങളില്‍ പെട്ടവരാണ്. ഇറാനില്‍ ഇസ്ലാം വ്യാപിക്കുന്നതിന് മുമ്പേ സൊരാഷ്ട്രിയന്‍ മതങ്ങള്‍ ഉണ്ടായിരുന്നു. കൂടുതല്‍ അതിനെപ്പറ്റി അറിയണ്ടവര്‍ ഇവിടെ വായിക്കുക.
പൊതുവേ പാര്‍സികള്‍ക്ക് പ്രാധാന്യമുള്ള മുംബൈയില്‍ ആണ് ഫിറോസ് ജനിച്ചത്. പണ്ടത്തെ മുംബൈ ഫോര്‍ട്ടിലെ തെഹ്മുള്‍ജി ഹോസ്പിറ്റലില്‍ ആയിരുന്നു ജനം. പിതാവിന്റെ പേര് ജഹാംഗീര്‍ ഫര്‍ദൂണ്‍ ഖാന്‍ ഗാന്ധി . മാതാവ് രതിമായ്. (ഇവരും പാര്‍സി തന്നെ.) കെലിക് നിക്സന്‍ കമ്പനിയില്‍ വാറന്റ് എഞ്ചിനീയര്‍ ആയി ജോലിനോക്കിയിരുന്ന ജഹാംഗീര്‍ ഫര്‍ദൂണ്‍ ഖാന്റെ പേരിന്റെ ഒപ്പവും ഈ ഗാന്ധിയുണ്ടായിരുന്നു. മഹാത്മാഗാന്ധിജി ഫിറോസ് ഗാന്ധിയുടെ പിതാവിനെയും ദത്തെടുത്തോ എന്ന് ഇപ്പോള്‍ ചിലര്‍ക്ക് സംശയമുണ്ടായിരിക്കും.
അതുപോലെ ഫിറോസ്‌ഖാന്റെ മുത്തച്ചന്‍ അതായത് ജഹാംഗീര്‍ ഫര്‍ദൂണ്‍ ഖാന്‍ ഗാന്ധിയുടെ പിതാവായ ഫര്‍ദൂണ്‍ഖാനും ഈ ഗാന്ധി വാല്‍ ഉണ്ടായിരുന്നു. അപ്പോള്‍ സ്വാഭാവികമായും ഗാന്ധിജി അദ്ദേഹത്തെയും ദത്തെടുത്തിരുന്നോ എന്ന് ചോദിക്കേണ്ടി വരും.
എങ്ങനെ പാര്‍സിയായ ഫിറോസിനും കുടുംബത്തിനും ഈ ഹിന്ദുവിന്റെ പേര് കിട്ടിയെന്നു ചോദ്യം ഉണ്ടാവും. ഇന്നും ഗുജറാത്തില്‍ ഇത്തരം അസ്ലം ഗാന്ധിയും സമീര്‍ പട്ടേലും ഒക്കെ ധാരാളം ഉണ്ട്. അധികം തലപുകയ്ക്കാതെ ഒരാളെ പരിചയപ്പെടുത്താം. ഗുജറാത്തില്‍ നിന്നുള്ള ഒരു മുസ്ലീം എംപി അഹ്മദ് പട്ടേലിനെ ചിലരെങ്കിലും ഓര്‍ക്കുമെന്ന് കരുതട്ടെ. അദ്ദേഹത്തിന്റെ പേരിന്റെ വാല്‍ "പട്ടേല്‍" നമ്മുടെ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ അതെ പട്ടേല്‍ തന്നെ. അപ്പോള്‍ എങ്ങനെ അദ്ദേഹം മുസ്ലീമായി. ഗുജറാത്തില്‍ മതം മാറിയ പലരും ഇന്നും തങ്ങളുടെ പഴയ ജാതിപ്പേര് മതം മാറിയിട്ടും മാറ്റിയിട്ടില്ല. അല്പം വിരോധാഭാസമായി തോന്നാം.
എന്തിനു കേരളത്തില്‍ ഇങ്ങു തിരുവനന്തപുരത്തും തമിഴ്നാട്ടിലും ഇങ്ങനെ ഒരു ജാതിപ്പേര് ഉപയോഗിക്കുന്നുണ്ട്. നാടാര്‍. ഹിന്ദുക്കളും ക്രിസ്ത്യാനികളും നാടാര്‍ ആയിട്ടുണ്ട്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഈ നാടാര്‍ കാര്യം അറിയില്ലെങ്കിലും തെക്കന്‍ കേരളത്തില്‍ ഉള്ളവര്‍ക്ക് അറിയാമെന്ന് കരുതുന്നു.
പിന്നെങ്ങനെ മഹാത്മാഗാന്ധി ഫിറോസിന്റെ കഥയില്‍ വന്നുവെന്ന് ചിലര്‍ക്ക് സംശയമുണ്ടാവും. തന്റെ ഭരണവംശം സ്ഥാപിക്കുവാന്‍ ലക്ഷ്യമുണ്ടായിരുന്ന ജവഹര്‍ ലാല്‍ നെഹ്രുവിനു ഈ ഖാന്‍ പേര് ഒരു പക്ഷെ ഭാവിയില്‍ പ്രശ്നം ഉണ്ടാക്കുമെന്ന് അറിയാമായിരുന്നു. ഫിറോസ്‌ഖാന്‍ ആകട്ടെ പൂര്‍വികന്മാര്‍ ഒഴിവാക്കാതിരുന്ന ഗാന്ധി വാലിനെ അധികം ഉപയോഗിക്കാന്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല. ഭാവിയില്‍ ഇന്ദിരാഗാന്ധിയെ വിവാഹം കഴിച്ചു ഒരു ഭരണപരമ്പര ഉണ്ടാകുമ്പോള്‍ ഒരു ഇസ്ലാംനാമധാരിയെ ഭാരതീയര്‍ എങ്ങനെ സ്വീകരിക്കും എന്ന് നെഹ്രുവിനു സംശയമുണ്ടായിരുന്നു.
അതുകൊണ്ട് മഹാത്മാഗാന്ധി ഈ പ്രശ്നത്തില്‍ ഇടപെട്ട് ഫിറോസിനെ ദാത്തെടുക്കുകയും പഴയ ഗാന്ധി വാല്‍ പുനസ്ഥാപിക്കുകയും ചെയ്തു. അങ്ങനെ ഫിറോസ് ഖാന്‍ ഗാന്ധി കേവലം ഫിറോസ് ഗാന്ധിയായി മാറുകയും ചെയ്തു.
വേറെയും ഒരു കഥ പ്രചരിക്കുന്നുണ്ട്. ഫിറോസ് ഖാന്‍ ഗാന്ധിയുടെ പിതാവിന്റെ കുടുംബപേര് ഗാണ്ടി (GHANDI) എന്നായിരുന്നുവേന്നും ഗാന്ധിജി അതിനെ ഗാന്ധി (GANDHI)എന്നാക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. അത്തരം ഒരു പേരായിരുന്നില്ല ഫിറോസിന്റെ പിതാവിന്റെതു. അതുകൊണ്ട് തന്നെ ആ കഥയ്ക്ക് അധികം പ്രചാരം ലഭിച്ചില്ല.
എന്തായാലും ഇന്ന് ഒരു മുസ്ലീം പേര് ഒഴിവാക്കിയ ആളുടെ പിന്‍തലമുറ ഏതു മതമാണെന്ന് പറയാന്‍ പോലും കഴിയില്ല. രാജീവ് ഗാന്ധിയുടെ പിതാവ് പാര്‍സി. മാതാവ് കാശ്മീരി പണ്ഡിറ്റ് ഹിന്ദു. അപ്പോള്‍ പാര്‍സി ഹിന്ദു വായ രാജിവ് ഗാന്ധി വിവാഹം കഴിച്ചത് റോമന്‍ കത്തോലിക് അയ സോണിയ മൈനോയെ. ആകെ കണ്‍ഫൂഷ്യന്‍ ക്കാണും. രാഹുല്‍ ഗാന്ധിയുടെ മതം എന്തായാലും ഭരണാധികാരി എന്നനിലയില്‍ എങ്ങനെ ഭാവിയില്‍ നോക്കിയാല്‍ പോരെ. അല്ലാതെ മതത്തിലൂടെ ഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്ന ഭരണപരമ്പരയുടെ ഭാവി നിശ്ചയിക്കണോ. നെഹ്‌റുവിന്റെ കുശാഗ്ര ബുദ്ധിയ്ക്ക് വല്ല്യ ഉദാഹരണമായിരുന്നു ഈ ഗാന്ധിപ്പേര് പുനസ്ഥാപിക്കല്‍
Monday, July 20, 2009
Subscribe to:
Post Comments (Atom)
7 comments:
mmde inchi kochamma ithine kurichu aadhikaarikamaya oru post ittirunnu ?kandillee....? naalu kettile pathayathil kaanum.....nokku..
അണ്ണന്‍ ആകെ ടോട്ടല്‍ മൊത്തം കറങ്ങി നടന്നു വിവരണങ്ങള്‍ ശേഖരിക്കുന്നുണ്ട് ..ബെര്‍ളിയുടെ കൂട്ടില്‍ പോയി എന്തെങ്കിലും തട്ടി വിട്ടാല്‍ നേരെ ചൊവ്വേ ഇവിടെ എത്തുന്നതും ഭവഃ ..ഏതായാലും നമിച്ചിരിക്കുന്നു ..
തിരുമേനി നല്ല കുഞ്ഞായോ?
വിശദമായ കണ്ടെത്തല്‍ ഇനിയും ഇത്തരം പേരിന്റെ പുരാണങ്ങള്‍ എത്ര നാള്‍ കൂടി നിലനില്ക്കും?
ജനം നാടും രാജ്യവും വിട്ട് ലോകമെ തറവാട് എന്ന നിലയില്‍ എത്തുകയും ഇന്റര്‍ കാസ്റ്റ് കഴിഞ്ഞ് ഇന്റെര്‍ നാഷ്ണല്‍ ലെവലില്‍ വിവഹവും മറ്റും നടത്തി വരുന്നു കുടുംബപേരുകളും ജാതിയും എല്ലാം ആഗോളതലത്തില്‍ ഒന്നാവുകയും ഒരു പുതിയ വിഭാഗം തന്നെ രൂപപെട്ടുവരുകയുമാണു വേരുകള്‍ കണ്ടെത്താന്‍ ഇനി ഗൂഗിള്‍സെര്‍ച്ചും വിക്കിപീഡിയയും വേണ്ടി വരും പാഴ്സിയോ ക്രിന്തുവോ [ക്രിസ്ത്യന്+ ഹിന്ദു] ഒക്കെ വരും അന്നു ഈ പൊസ്റ്റ് ഒരു പക്ഷെ വിലപെട്ടതാവും ...കൂതറതിരുമേനി ഗവേഷണ പോസ്റ്റുകള്‍ തുടരൂ
Ente oru professional business partnerinte last name Patel ennaanu. njan karuthiyirunnathu She was a regular patel. I found out later that she was Muslim.
Also I know few gujjus who have Gandhi as their last name.
ബര്‍ലിയുടെ പോസ്റ്റിനൊപ്പം ചേര്‍ത്ത് വായിച്ചു.
എന്തായാലും ഗാദ്ധിനാമ ചരിത്രം സമയോചിതമായി.
ആധികാരികമായ ഒരു ലേഖനം ഞാന്‍ വായിച്ചതിന്റെ ഒര്‍മ്മ വെച്ച് നോക്കി, പക്ഷെ ഇവിടെയാണ് എത്തിയത്.
നോക്കട്ട്!
Post a Comment