എവിടെ ഇന്റര്‍നെറ്റില്‍ വല്ലതും ചെയ്യാന്‍ അവസരമുണ്ടോ അവിടെ മലയാളികളുടെ തലയുമുണ്ടെന്നത് കേവലപ്രചാരണമല്ല. ആദ്യത്തെ ക്രിയകളും വിക്രിയകളും കേരളാ ചാറ്റില്‍ ആയിരുന്നെങ്കില്‍ പിന്നീട് പാരാചാറ്റിന്റെ സഹായം ഉപയോഗിക്കുന്ന മറ്റു ചാറ്റുകളിലും പിന്നീട് ബ്ലോഗുകളിലും എത്തി. പാരാചാറ്റിന്റെ സഹായത്തോടെ ചാറ്റാന്‍ കൂതറ അവലോകനത്തിലും സാധിക്കും. അതിനുവേണ്ടി ഒരു സെറ്റ്അപ്പ് കൂതറഅവലോകനത്തിന്റെ മാന്യവായനക്കാര്‍ക്കായി കൂതറ തിരുമേനി നേരത്തെ ഒരുക്കിയിരുന്നു. ചാറ്റുകളിലെ വിളയാട്ടം പിന്നീട് മലയാളം ബ്ലോഗുകളിലും എത്തി
ബ്ലോഗുകളില്‍ തങ്ങളുടെ സര്‍ഗ്ഗാത്മകതയുടെ മികവില്‍ നിരവധി പേര് പേരെടുത്തു. ബൂലോഗത്ത് പുതിയ പുതിയ സൂപ്പര്‍ താരങ്ങള്‍ ഉണ്ടായി. വിശാലമനസ്കന്, ബെര്‍ളിതോമസ്, കുറുമാന്, തുടങ്ങി കേരള ഫാര്‍മര്‍ വരെ നീണ്ട നിര. മിക്കവരും തങ്ങളുടെ എഴുത്തിനെ സാഹിത്യത്തിന്റെ ഓരോ മേഖലകളില്‍ പതിപ്പിച്ചും ശ്രദ്ധിച്ചും പുതു പുതു പോസ്റ്റുകളിലൂടെ വായനക്കാരുടെ ഹൃദയത്തില്‍ ചിരകാല പ്രതിഷ്ഠ നേടിയപ്പോള്‍ ചില ഉടായിപ്പുകളിലൂടെ ആളാകാന്‍ ശ്രമിച്ചവരെയും വിസ്മരിക്കുന്നില്ല. ജൈവീകം പോലെ ഗുണകരമായ ബ്ലോഗുകളിലൂടെ അനില്‍ശ്രീയും ആദ്യാക്ഷരി, കാഴ്ച്ചയ്ക്കിപ്പുറം തുടങ്ങിയ ബ്ലോഗുകളിലൂടെ ശ്രീ അപ്പുവും ഗുണപ്രദമായ ബ്ലോഗുകള്‍ മലയാളികള്‍ക്ക് നല്കി. മുള്ളൂക്കാരന്റെയും സാബിത്തിന്റെയും ബ്ലോഗുകളും എടുത്തു പറയേണ്ടത് തന്നെ.
ഇതുപോലെ മലയാളികള്‍ മേഞ്ഞ മറ്റൊരിടമാണ് യൂടൂബ്. സ്വന്തം വീഡിയോയും തങ്ങള്‍ക്കു കോപ്പി റൈറ്റ് അവകാശമുള്ള വിഡിയോയും അപ്ലോഡ് ചെയ്യാനുള്ള അവസരമാണ് ഗൂഗിളിന്റെ തന്നെ കൂടപ്പിറപ്പായ യൂടൂബ് തന്നത്. വിഡിയോ അപ്ലോഡ് ചെയ്യുമ്പോള്‍ തന്നെ കോപ്പി റൈറ്റ് അവകാശമുള്ള വിഡിയോ ആയിരിക്കണമെന്ന നിബന്ധനയും ഉണ്ട്.
മലയാളം ബ്ലോഗില്‍ പുതിയ പോസ്റ്റുകള്‍ ഇടുന്നതുപോലെ യൂടൂബില്‍ പുതിയ വിഡിയോ അപ്ലോഡ് ചെയ്തു താരങ്ങള്‍ ആയ ചിലര്‍ യൂടൂബ് പുലികള്‍ ആയി. ചക്കരമോനും, പ്രചോദും, ഡെയിലി ഡാലോസും ഒക്കെ അത്തരത്തില്‍ ചിലര്‍ മാത്രം. പക്ഷെ യൂടൂബിലെ ഈ സൂപ്പര്‍ താരങ്ങള്‍ക്ക് ആയുസ്സ് അധികം ഉണ്ടായില്ല. കണ്ടന്റ് മോഷണം ആണെന്ന് മനസ്സിലായപ്പോള്‍ ആദ്യപടി ഇവരുടെ ചില വിഡിയോകള്‍ ചില രാജ്യത്തുമാത്രം കാണാവുന്ന രീതിയില്‍ ആക്കിയപ്പോള്‍ അടുത്തനടപടിയായി ഇവരുടെ വിഡിയോകള്‍ ഡിലീറ്റ് ചെയ്യുകയും അവസാനമായി ഇവരുടെ അക്കൌണ്ടുകള്‍ തന്നെ ഡിലീറ്റ് ചെയ്യപ്പെടുകയും അല്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്തു. ഏറ്റവും അവസാനം ചക്കരമോനും ഇണ്ടാസ് കിട്ടിയതായി അറിയാന്‍ കഴിഞ്ഞു. ഒരുപക്ഷെ ചക്കരമോന്‍ ഈ പോസ്റ്റ് വായിക്കുന്നുവെങ്കില്‍ താഴെപ്പറയുന്ന കാര്യം ചെയ്താല്‍ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്യപ്പെടുന്നതില്‍ നിന്ന് രക്ഷപ്പെടാം.
കണ്ടെന്റ് ചെക്ക് ചെയ്യുന്ന രീതി..
ഇതില്‍ തങ്ങളുടെ വിഡിയോ ആരുടെയെങ്കിലും കോപ്പി റൈറ്റ് മോഷണം ചെയ്യുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക. ഉണ്ടെങ്കില്‍ ആ വിഡിയോ ഡിലീറ്റ് ചെയ്യുക. കുറഞ്ഞപക്ഷം തങ്ങളുടെ അക്കൌണ്ട് ഡിലീറ്റ് ചെയ്യിപ്പിക്കാതെ രക്ഷപ്പെടാം. അഥവാ തീയേറ്റര്‍ പ്രിന്റ് സിനിമ മുറിച്ചു അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ ഈ കണ്ടന്റ് പ്രശ്നം ഉണ്ടാവില്ല. പക്ഷെ വിഡിയോ പൈറസി എന്നാ ക്രിമിനല്‍ കുറ്റത്തിന് അകത്തുപോകേണ്ടി വരും. അതുകൊണ്ട് അത്തരം കൃത്യങ്ങളും ഒഴിവാക്കുന്നതാവും നല്ലത്.
ബ്ലോഗും ഇത്തരം യൂടൂബ് അക്കൌണ്ടും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികലാഭം വരുത്തിന്നില്ലെങ്കിലും മാനസികോല്ലാസം നല്‍കുന്നവയാണെന്ന് സമ്മതിക്കാതെ വയ്യ. പക്ഷെ ക്രിയേറ്റിവിറ്റിയുടെ പ്രതിഫലനമായ ബ്ലോഗും കോപ്പിയടിയുടെ അല്ലെങ്കില്‍ മോഷണത്തിന്റെ കര്‍മ്മമായ യൂടൂബ് അക്കൌണ്ടിലെ അപ്ലോഡിങ്ങും രണ്ടും രണ്ടാണ്. ബ്ലോഗില്‍ നന്നായി എഴുതിയാല്‍ വായനക്കാരുണ്ടാവും അല്ലെങ്കില്‍ വിമര്‍ശകരും. പക്ഷെ യൂടുബില്‍ ഇത്തരം കര്‍മ്മത്തിന്റെ ഫലം ചെലപ്പോള്‍ അക്കൌണ്ട് ഡിലീറ്റില്‍ ഒതുങ്ങിയെന്നു വരില്ല. വിഡിയോ പൈറസിക്കേസില് ജയിലില്‍ ഉണ്ടയും വെള്ളവും കഴിക്കേണ്ടി വരും.
യൂടൂബ് താരങ്ങള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കുറഞ്ഞപക്ഷം മുകളില്‍ പറഞ്ഞകാര്യമെങ്കിലും ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
കൂതറ തിരുമേനി.
Tuesday, July 21, 2009
Subscribe to:
Post Comments (Atom)
3 comments:
Really Informative..!
I appreciate ..
തിരുമെനിയ്ക്ക് യൂടൂബിലും പരിപാടി ഉണ്ടോ.
i have uploade a bull fight video in you tube ,yesterday i got an warning mail from you tube they have deleted my video by violance ,they warned me if i upload any video like this they will terminate my account .
Post a Comment