തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, July 21, 2009

150. ഒരു സന്തോഷ വാര്‍ത്ത

കൂതറ അവലോകനമെന്ന ചെറുബ്ലോഗില്‍ ഇത് നൂറ്റി അമ്പതാമത്തെ പോസ്റ്റാണ്. താരതമ്യേന മലയാളികള്‍ക്ക് ഇഷ്ടമാവാത്ത ഒരു ബ്ലോഗ്‌ പേരും എഴുത്തുകാരന്റെ പേരും ചേര്‍ത്ത് ഇങ്ങനെ ഒരു ബ്ലോഗ്‌ ഉണ്ടാക്കുമ്പോള്‍ തന്നെ ഇതില്‍ മൌനമായി വായിച്ചുപോകാനല്ലാതെ കമന്റ് ഇടാനോ ഫോളോ ചെയ്യാനോ ആളുകള്‍ മടിക്കും എന്നറിയാമായിരുന്നു. സത്യത്തിന്റെ മുഖം ഇപ്പോഴും രസകരമാവില്ലെന്നറിയാവുന്നവര്‍ വായിക്കുമെന്നും കമന്റിടുമെന്നും അറിയാം. അതുകൊണ്ട് തന്നെ ധീരരായ ആ വായനക്കാരുടെ പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രം കൂതറ അവലോകനം ഇവിടെവരെയെത്തി.

ഇന്ന് നൂറ്റിഅമ്പത് പോസ്റ്റുകളും അരലക്ഷം ഹിറ്റുകളും അറുപത്തിആറ് ഫോളോവെഴ്സും മോശമല്ലാത്ത ആര്‍.എസ്.എസ്. ഫീഡ് സ്ക്രൈബ് ചെയ്തവരും കൂടിയാവുമ്പോള്‍ കൂതറ തിരുമെനിയ്ക്ക് മുന്നോട്ടു പോവാനുള്ള ആര്‍ജ്ജവം ഇരട്ടിയ്ക്കുന്നു. കൂതറ അവലോകനത്തില്‍ ആദ്യകാലത്തുണ്ടായിരുന്ന കൈപ്പള്ളി, അഹങ്കാരി, മാളു, നീരജ്‌ തുടങ്ങി ചിലര്‍ തങ്ങളുടെ വെക്തിപരമായ കാരണങ്ങള്‍ കൊണ്ട് കൂതറ അവലോകനത്തില്‍ നിന്നും വിട്ടുപോയെങ്കിലും ഇന്നും ഈ ബ്ലോഗുമായി നല്ല അടുപ്പം ഉള്ളവര്‍ തന്നെയാണെന്ന് കരുതുന്നു. അങ്ങനെ കരുതാതിരിക്കാന്‍ കാരണവും ഇല്ല. ബാക്കിയുള്ള എല്ലാ എഴുത്തുകാരും തങ്ങളുടെ കഴിവിനനുസരിച്ച് എഴുതുകയും തങ്ങളുടെ ധാര്‍മിക പിന്തുണ ഈ ബ്ലോഗിനോട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളവരാണ്.

സന്തോഷം പങ്കുവെയ്ക്കുന്നതില്‍ ആണെന്ന് വിശ്വസിക്കുന്ന കൂതറതിരുമേനി ഈ അവസരത്തില്‍ കൂതറ അവലോകനത്തിന്റെ ഭാഗമാവാന്‍ നിങ്ങളെയും ക്ഷണിക്കുകയാണ്. കൂതറ അവലോകനത്തില്‍ ഒരെഴുത്തുകാരനാകാന്‍/ എഴുത്ത്കാരിയാവാന്‍ നിങ്ങള്‍ക്കും അവസരമുണ്ട്. ഈ പോസ്റ്റില്‍ ഒരു കമന്റായി നിങ്ങളുടെ ഇമെയില്‍ ഐഡി ചേര്‍ക്കുക. നിങ്ങള്‍ക്ക് കൂതറ അവലോകനത്തില്‍ എഴുതുവാനായി ഇന്‍വിറ്റെഷന്‍ അയക്കുന്നതായിരിക്കും. ഈ സന്തോഷത്തില്‍ പങ്കുചേരുക

കൃതജ്ഞതയോടെ

(കൂതറ തിരുമേനി.)

ഏതൊരു പ്രസ്ഥാനത്തിനും അതിന്റേതായ നിയമാവലി ഉണ്ടാവും എന്നതുപോലെ കൂതറ അവലോകനത്തിന്റെ വിമര്‍ശന നയോപായം ചുവടെ ചേര്‍ക്കുന്നു.

ഉപരിപ്ലവമായ സുഖിപ്പിക്കല്‍സ് അല്ലാ പ്രഖ്യാപിതവും സ്ഥായിയായതുമായ ലക്‌ഷ്യം എന്നുള്ളതുകൊണ്ട് തന്നെ ബ്ലോഗിന്റെ മിക്കപ്പോഴും അശാന്തവും വിഷയകലുഷിതവുമായ പന്ഥാവ് അപരിചിതരുടെയും കുടിലതനിറഞ്ഞവരുടെയും ബാഹുല്യം കൂതറതിരുമേനിയുടെ മുമ്പില്‍ സൃഷ്ടിക്കുമെങ്കിലും വായനക്കാരനും നിരൂപകനും രചയിതാവും രചനയും തമ്മില്‍ വ്യക്തിപരമോ ആശയപരമോ ദാര്‍ശനികപരമോ ആയ അടുപ്പവും ആര്‍ദ്രതയും വേണ്ട പകരം നിരൂപണത്തിന്റെ നിക്ഷ്പക്ഷമായ കണ്ണുകളോടെ അതിനെ നോക്കികണ്ടാല്‍ മതിയെന്നതാണ് തീരുമാനം. വ്യക്തിബന്ധങ്ങളില്‍ നിന്ന് രൂപം പ്രാപിക്കുന്ന ഊഷ്മളത മിക്കപ്പോഴും ഒരു രചയിതാവിന്റെ കൃതികളെ ഒരു പ്രയോജനരഹിതവും ദോഷദായകവുമായ ഊഷ്മളതയോടെ നോക്കിക്കാണാന്‍ അല്ലെങ്കില്‍ കാണിക്കുവാന്‍ നിരൂപകനെ അല്ലെങ്കില്‍ അവലോകകനെ നിര്‍ബന്ധിതനാക്കുന്നു.

ആശയപരമായ ചാഞ്ചല്യങ്ങളും വിചാരങ്ങളിലെയോ ഇസങ്ങളിലെയോ വിശ്വാസങ്ങളിലെയോ വൈരുദ്ധ്യങ്ങള്‍ അല്ലെങ്കില്‍ വിഭിന്നചിന്താധാരകള്‍ നിരൂപകനില്‍ അന്തര്‍ലീനമായിരിക്കുന്ന ഉദ്ധേശത്തെയോ മനസ്സിലാക്കാതെ ഒരു ദോഷൈകദൃക്കിനെയെന്നവണ്ണം നോക്കികാണുവാന്‍ രചയിതാവിനെ പ്രേരിപ്പിക്കുന്ന ഈ അവസ്ഥ സത്യത്തിന്റെ മേല്‍ നീരസത്തിന്റെയും കാലുഷ്യത്തിന്റെയും മൂടുപടം ചൂടിക്കുമെങ്കിലും രാജാവ് നഗ്നനെന്നു വിളിച്ചുപറയുന്നവര്‍ ഫലത്തില്‍ ആ മൂടുപടം മാറ്റാന്‍ സഹായിക്കുമെന്നതാണ് സത്യം.

രാഷ്ട്രീയത്തിലെന്നപോലെ ബ്ലോഗിലും സ്ഥായിയായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല.പുറംചൊറിയലോ സുഖിപ്പിക്കല്‍സോ അല്ല വേണ്ടതും.സുഖിപ്പിക്കല്‍സിന്റെ വഴുവഴുത്തനാവ് മസ്തികമൂശയുടെ ക്ലാവ് പിടിത്തത്തിന് മാത്രമേ ഉതകുകയുള്ളൂ. നിത്യേനയുള്ള ഉരയ്ക്കല്‍ ലോഹത്തെമാത്രമല്ല നിരൂപണമെന്ന ഉരയ്ക്കല്‍ എഴുത്തുകാരന്റെ ആര്‍ജ്ജവത്തെയും ഭാവനയെയും മിനുസപ്പെടുത്തുമെന്നു മാത്രമല്ല കൂടുതല്‍ കരുത്തുള്ളതുമാക്കും.തീയില്‍ കുരുത്തത് വെയിലത്തു വാടില്ലെന്നത് പ്രമാണം.വിമര്‍ശനമെന്നതിനെ അതെ ഒരു ശരീരരഹിതസത്തയെന്നെടുക്കാതെ അതിന്റേതായ രീതിയില്‍ നേര്‍വഴികാട്ടലിന്റെ പ്രതീകാത്മകത്വം ആയിട്ടെടുക്കുന്നതാവും ഉചിതം.

വിമര്‍ശനരഹിതമായ എഴുത്ത് മിക്കപ്പോഴും ബൗദ്ധികമായതും സര്‍ഗ്ഗാത്മക വളര്‍ച്ചയും ഇല്ലതാകുമെന്നതും ആരാധകരുടെ കൈയടിയില്‍പ്പെട്ട് ആത്മാര്‍ഥതയുള്ള ചൂണ്ടിക്കാണിക്കലുടെ വാക്കുകള്‍ നേര്‍ത്ത് ലളിതമായി അവസാനം മുങ്ങിപ്പോവുമ്പോള്‍ താനെവിടെയെന്ന് തിരിച്ചറിയാതെ വരുന്ന എഴുത്തുകാരന്‍ പരാജയപ്പെടുകയാണ്. എഴുത്തുകാരനില്‍ എഴുത്തുകാരന്റെ വ്യക്തിത്വം പ്രതിഫലിക്കുന്നത് സ്വാഭാവികമാണെങ്കിലും അതിന്റെ അതിപ്രസരം പലപ്പോഴും എഴുത്തിന്റെ നിലവാരത്തിനെതന്നെ കുറയ്ക്കുന്നുവേന്നതും പരമാര്‍ത്ഥം തന്നെ.

എല്ലാ ആരാധകരും ഒരു ശത്രുവാകാനുള്ള ഭാവി/വിദൂര സാധ്യതയുണ്ടെന്ന് കൂതറ തിരുമേനിയ്ക്കറിയാം. അതുപോലെ തന്നെ ആത്മാര്‍ത്ഥരഹിതമായ കമന്റുകളും സുഖിപ്പിക്കല്‍സ് പ്രോല്‍സാഹനവും ദോഷഗുണമുള്ള കൊളസ്ട്രോള്‍ പോലെത്തന്നെ അടിഞ്ഞുകൂടല്‍ നടത്തി ഹൃദയത്തിലും രക്തകുഴലിലും രക്തസഞ്ചാരത്തിനുമാര്‍ഗ തടസ്സമെന്നത് പോലെ എഴുത്തുകാരന് സത്യസന്ധമായി ചിന്തിക്കേണ്ടി വരുമ്പോഴും അതെ ഫലം തന്നെയാണ് ചെയ്യുന്നത്.

വിമര്‍ശനാത്മകമായ കമന്റുകളും പോസ്റ്റുകളും വരുമ്പോള്‍ ഹൈപ്പര്‍ ആക്ടിവ് ആയ കുട്ടികളെ പോലെ വാളെടുക്കുന്നത് ബൗദ്ധികമായ ചപലതയോ പക്വതയില്ലായ്മയോ ആണ്.ഋജുവായതോ വക്രമായതോ ആയ വിമര്‍ശനങ്ങളോ കുത്സിതമായ ആസൂത്രണങ്ങളോ കൂതറ തിരുമേനിയുടെ അചഞ്ചലവും നിരര്‍ഗ്ഗളവുമായ വിമര്‍ശനരീതിയുടെ മുനയോടിക്കുവാനോ പരിസമാപ്തി കുറിയ്ക്കാനോ ഉതകില്ല.വ്യതിചലിക്കാത്തതും തിരശ്ചീനവുമായ ഈ നിഷ്കര്‍ഷതയെ തള്ളിക്കളയാനുമാവില്ല.

ആശയങ്ങളും അറിവുകളും അനുഭവങ്ങളും ബ്ലോഗെന്ന ഈ മാധ്യമത്തിലൂടെ വികേന്ദ്രീകരണമോ വിതരണമോ നടത്തുമ്പോള്‍ സ്വീകരിക്കുന്നവനോ നല്‍കുന്നവനോ തമ്മില്‍ ഭൂവുടമയും അടിയാളനും തമ്മിലുള്ള ബന്ധമല്ല മറിച്ച് സമന്മാരുടെ സൗഹൃദകൈമാറ്റമാണ് നടക്കുന്നത്. പ്രസ്തുത കൈമാറ്റത്തില്‍ അറിവുകളും അനുഭവങ്ങളും പെടുമെന്ന് മാത്രം.

മലയാളം ബ്ലോഗ് അതിന്റെ ശൈശവ,കൗമാര ദശയിലാണ്, ഈ കാലഘട്ടത്തില്‍ നമ്മളാല്‍ ആവും വിധം ആ വളര്‍ച്ചയെ ത്വരിതപ്പെടുത്തി മറ്റു ഭാഷാ ബ്ലോഗുകള്‍ക്ക് മാതൃകയാക്കുകയെന്നതാണ് നമ്മളുടെ കടമ.അത് മലയാള ബ്ലോഗിന്റെ മാത്രമല്ല ഭാഷയുടെയും വളര്‍ച്ചയ്ക്ക് സഹായിക്കും.ഒപ്പം മറ്റുള്ളവര്‍ വിദ്യാസമ്പന്നരായ മലയാളികളെ അസൂയയോടെ നോക്കിക്കാണുന്നത് പോലെ മലയാളം ബ്ലോഗിനെയും അസൂയയോടെ നോക്കിക്കാണാന്‍ സഹായിക്കും.വിവര സാങ്കേതിക വിദ്യയുടെയും ഇന്റര്‍നെറ്റ്,കമ്പ്യൂട്ടര്‍ സങ്കേതങ്ങളുടെയും വിസ്മയം കൊള്ളിക്കുന്ന ഈ വളര്‍ച്ചയില്‍ ഭാഗഭാക്കായി അതിനെ തങ്ങളാല്‍ ആവുംവിധം സംഭാവന നല്‍കി അര്‍ഹിക്കുന്ന ഒപ്പം കഴിയുന്ന മേഖലകളില്‍ പങ്കാളികളായി ഒത്തുകൂടല്‍ നടത്തുന്നതിനു പകരം ഭര്‍ത്സനം,വിദ്വേഷമെന്ന കാളകൂടവിഷത്തിന്റെ മനംപിരട്ടലും അതിന്റെ സ്രവിപ്പിക്കലുമാവുമ്പോള്‍ കാണികള്‍ക്ക് സ്വച്ഛന്ദമായ കൊമാളികളി ദര്‍ശിക്കാനുള്ള അവസരമൊരുക്കല്‍ മാത്രമാവും ഫലം.

സ്നേഹിക്ക ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും എന്ന് പാടിയ കവിയെ ഈ അവസരത്തില്‍ സ്മരിക്കുന്നു. വിദേശികള്‍ക്ക് അഹിംസയും ആത്മസംയമനത്തിന്റെ പാതയും കാട്ടിക്കൊടുത്ത മഹാത്മാഗാന്ധിജിയുടെ അസാന്നിധ്യം ബ്ലോഗില്‍ എന്നും പ്രകടമാവുന്നു.വിദേശത്തു വസിച്ചാലും സ്വദേശത്ത്‌ താമസിച്ചാലും പൂര്‍വികര്‍ ഏകിയ ആ നല്ല സിദ്ധാന്തങ്ങളും ആശയങ്ങളും നാം മറക്കില്ല.മറക്കുകയുമരുത്. നാം പാശ്ചാത്യര്‍ക്കെകിയ ആ അഹിംസാ മന്ത്രം എന്നും ഉരുവിടാം.

"രഘുപതി രാഘവ് രാജാറാം.
പതീത് പാവനു സീതാ റാം.
ഈശ്വര്‍ അല്ലാഹ് തേരോ നാം
സബ്കോ സന്മതി ദേ ഭഗവന്‍"

69 comments:

Anonymous said...

150 ല്‍‍‍ 150 ലക്ഷം അടിക്കട്ടെയ്.

കമന്റിടാറില്ലെങ്കിലും പോസ്റ്റുകളെല്ലാം വായിക്കാറുണ്ട്.

കൂതറ തിരുമേന്മിക്കും മറ്റു എഴുത്തുകാര്‍ക്കും ആശംസകള്‍‍.

ചക്കിയും ചങ്കരനും said...

chakkikkotthachankaran@gmail.com

new commer aanu ketto. enneyum koodi koottikko

ഭാരതീയന്‍ said...

അഭിനന്ദനങ്ങള്‍ തിരുമേനിക്കും
കൂതറ അവലോകനത്തിലെ മറ്റെല്ലാ എഴുത്തുകാര്‍ക്കും..ഇനിയും മുന്നോട്ടുപോകട്ടെ...

അനീഷ്‌ ഭാസ്കര്‍ said...

തിരുമേനി എഴുതാന്‍ ഞാനും ഉണ്ട്

ശിഹാബ് ജലീല്‍ said...

shihabjaleel@gmail.com

Anonymous said...

തിരുമേനീ..

ഹൃദയം നിറഞ്ഞ ആശംസകള്‍...
ധാരാളം വായനക്കാരും കരുത്തുള്ള എഴുത്തുകാരും ഈ ബ്ലോഗിന് മാറ്റ് കൂട്ടട്ടെ എന്നാശംസിക്കുന്നു..
ബ്ലോഗിന്റെ നല്ല രീതിയിലുള്ള വളര്‍ച്ചക്ക്‌ ഉതകുന്ന സംഭാവനകള്‍ ഇനിയും നല്‍കുമാറാകാട്ടെ...

വികടശിരോമണി said...

വായിക്കാറുണ്ട്,കമന്റാൻ നിൽക്കാറില്ലെങ്കിലുംm
ആശംസകൾ.

Calvin H said...

congrats!

ചിന്തകന്‍ said...

അഭിനന്ദനങ്ങള്‍....

വൈവിധ്യമാര്‍ന്ന പോസ്റ്റുകളുമായി കൂടുതല്‍ ദൂരം മുന്നേറാന്‍ സാധിക്കട്ടെ എന്നാംശംസിക്കുന്നു.

കനല്‍ said...

സ്ഥിരമായ ശത്രുതയോ,ശത്രുക്കളോ ഇല്ലാതെ ഇനിയും മുന്നോട്ട് പോകട്ടെ...
ഈ ഗ്രൂപ്പില്‍ ചേരണമെന്നുണ്ട്....
പക്ഷെ ഇനിയും അല്പം കൂടി നിരീക്ഷിച്ചിട്ടാവട്ടെ...

പിന്നെ ചേര്‍ന്നതുകൊണ്ട് മാത്രം ശരിയാകില്ലല്ലോ?
പോസ്റ്റിടാനുള്ള സമയവും കണ്ടെത്തണ്ടേ?

തിരുമേനിയുടെ നല്ല ലക്ഷ്യങ്ങള്‍ക്ക് ഈയുള്ളവന്റെ പിന്തുണയുണ്ടാവും.

നാട്ടുകാരന്‍ said...

Interested

പിഷാരടി മാഷ് said...

ഷാരടിമാര്‍ക്കും കൂടാമോ?

pisharodymash@gmail.com

മാപ്ല said...

ഇവിടെ മാപ്ലയ്ക്ക് ഇടമുണ്ടോ?

markosemapla@gmail.com

Dr.jishnu chandran said...

pls give me a chance

കൂതറ തിരുമേനി said...

Dr. please give me your email id

പ്രേം I prem said...

താങ്കളുടെ പോസ്റ്റുകളെല്ലാം വായിക്കാറുണ്ട്. വളരെ നന്നായി മുന്നോട്ടു പോകുന്നുണ്ട് കേട്ടോ ..
ഈയുള്ളവനും തിരുമേനിയുടെ മുന്നില്‍ എഴുതാമോ?

കൂതറ തിരുമേന്മിക്കും മറ്റു എഴുത്തുകാര്‍ക്കും ആശംസകള്‍‍.

kpremanandan@gmail.com

മനനം മനോമനന്‍ said...

പേരുകൊണ്ടാണ് ഇങ്ങോട്ടു ശ്രദ്ധിയ്ക്കാതിരുന്നത്. പക്ഷെ ഇപ്പോൾ ആ തെറ്റിദ്ധാരണ മാറി. ഇനി പോസ്റ്റുകളെല്ലാം ഒന്നു വായിച്ചിട്ടു കൂട്ടിയാൽ ഞാനും കൂടും, കൂതറയല്ലാത്ത ഈ കൂതറയിൽ!

മത്താപ്പ് said...

:)
മത്താപ്പ്
dileepvenugopal123mezhathur@gmail.com

നിഷാർ ആലാട്ട് said...

nisharvk@gmail.com

നിഷാർ ആലാട്ട് said...

നിഷാർ ആലാടൻ

nisharvk@gmail.com

T.A. RASHEED said...

150 post daivame ithengane sadhichu...? ethaayaalum thirumeniyude anugraham thannu adiyane rakshikkoooo

monutty said...

ivide enikum oru chansundo

abdullah.eaglewing@gmail.com

Unknown said...

പോസ്റ്റുകളെല്ലാം വായിക്കാറുണ്ട്.
കൂതറ തിരുമേന്മിക്കും മറ്റു എഴുത്തുകാര്‍ക്കും ആശംസകള്‍‍.

ചാര്‍ളി (ഓ..ചുമ്മാ ) said...

നേരാ തിരുമേനീ,
ചാര്‍ളി പള്ളിക്കുടത്തില്‍ പോയിട്ടില്ല..
പക്ഷേ ബ്ലോഗു പോസ്റ്റിടും..
എന്നേ കൂടി ചേര്‍ക്കു ഹേ..
snehickoo@yahoo.com

Anonymous said...

ഈ കൂതറയെക്കൂടി കൂട്ടുമോ?
kootharamon@gmail.com

കൂതറ തിരുമേനി said...

ചാര്‍ളിയ്ക്ക് ജിമെയില്‍ ഐഡി ഇല്ലേ?

അനില്‍ സോപാനം said...

ഞാനും ണ്ടേയ്

anil1Sopanam@gmail.com

shersha kamal said...

shersha.varkala@gmail.com

ജോസഫ്‌ നിഷാദ് said...

പേരുകൊണ്ടാണ് ഇങ്ങോട്ടു ശ്രദ്ധിയ്ക്കാതിരുന്നത്. ആ തെറ്റിദ്ധാരണ മാറി.വളരെ നല്ല ബ്ലോഗ്‌. കൂതറ തിരുമേന്മിക്കും മറ്റു എഴുത്തുകാര്‍ക്കും ആശംസകള്‍‍.ഈയുള്ളവനും തിരുമേനിയുടെ മുന്നില്‍ എഴുതാമോ?

കൂതറ തിരുമേനി said...

ഇമെയില്‍ ഐഡി തരൂ..

ജോണ്‍ ചാക്കോ, പൂങ്കാവ് said...

enneyum koode cherkkooo

ജോണ്‍ ചാക്കോ, പൂങ്കാവ് said...

poonkave at gmail dot com
pls include me

ജസ്റ്റിന്‍ said...

ഈ ബ്ലോഗ്‌ കാണാന്‍ താമസിച്ചു പോയല്ലോ .

കൂതറ തിരുമേനിക്കും കൂട്ടുകാര്‍ക്കും ആശംസകള്‍

ഭീരു said...

"ഞാന്‍ കാണാത്തത് നീ കാണുന്നില്ലെങ്കില്‍ നിനക്കും എനിക്കും വെവ്വേറെ കണ്ണുകള്‍ വേണ്ട...
നീ കാണിച്ചു തരുന്ന തെറ്റുകള്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ എനിക്ക് കണ്ണുകള്‍ വേണ്ട...
തെറ്റുകള്‍ കണ്ടിട്ടും തിരുത്താന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഈ ഞാനേ വേണ്ട .... "
santhu.seshi@gmail.com

Minesh Ramanunni said...

minesh.pr@gmail.com

Andrew Mariyan said...

maxonandrew.nicholose@gmail.com

Unknown said...

bavaramapuram@gmail.com

ദുശ്ശാസ്സനന്‍ said...

dussasanan@gmail.com

രാമു said...

kspramod2002@gmail.com

NAVNEETH said...

എന്നെകൂടെ കൂതറയില്‍ കൂട്ടാമോ

navaneethn0@gmail.com

Unknown said...

ആശംസകള്‍‍.

Unknown said...

ഞാന്‍ ഇവിടെ എഴുതാന്‍ ആഗ്രഹിക്കുന്നു തിരുമേനി

bharathhere1983@gmail.com

Prince Mathew said...

ഞാന്‍ വളരെ വൈകിയാണ് ഈ ബ്ലോഗ്‌ കാണുന്നത്. ഇവിടെ എഴുതാന്‍ എനിക്കും താല്പര്യം ഉണ്ട്.

mr.princemathew@gmail.com

Pony Boy said...

അന്താരാഷ്ട്ര സമ്മർദ്ദങ്ങളെത്തുടർന്ന് ഞാൻ ഇവിടെ എഴുതാൻ തീരുമാനിച്ചു..കൂതറക്കൾക്ക് സന്തോഷമാകട്ടെ...

കാര്യങ്ങളും സംഗതികളും അറിയിക്കുക..
Mail:themexicancowboy@gmail.com

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഞാനും കൂടെ കൂടുകയാണേ
കൂട്ടുമോ ????

Jithin Raaj said...

ennem koode koottuo

ente blog ivide : www.jithinraj.in

id jithinrajtk@gmail.com

vineshvjd.blogspot.com said...

ഹായ് ഇ കൂതറ സൈറ്റില്‍ കദ എഴുതിയ എല്ലാ കൂതരകലകരന്മാര്കും
നന്ദി

Sidheek Thozhiyoor said...

ഹോ ! ഈ കൂതറ കാണാന്‍ ഞാനെന്തേ വൈകി ? ഒരു പിടിയും കിട്ടുന്നില്ല കൂതറ തിരുമേനീ ...കൂടനമെന്നുണ്ട്..പറ്റ്വോന്നു നോക്കാം ..
sidheekthozhiyoor@gmail.com

പടാര്‍ബ്ലോഗ്‌, റിജോ said...
This comment has been removed by the author.
Unknown said...

ഞാനുണ്ട് ഞാനുണ്ട് നിന്നോട് കൂടാന്‍ ....... catchsuresh05@gmail.com

അക്ബര്‍ ശ്രീമൂലനഗരം said...

സൃഷ്ടിയിലേക്കുള്ള വീക്ഷണകോണുകള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കട്ടെ !
കൂട്ടിയാല്‍ ഞാനും കൂടാം.
anwardon666@gmail.com

പടാര്‍ബ്ലോഗ്‌, റിജോ said...

എന്നേക്കാള്‍ വലിയ കൂതറകളുടെ ഈ കൂതറ അവലോകനം കാണാന്‍ ഇത്ര താമസിച്ചു പോയല്ലോ എന്ന ഒരു വിഷമം മാത്രം ബാക്കി...

നമുക്കെല്ലാം കൂടി ഇതൊരു കൂതറയാക്കി അര്‍മാദിക്കാം.. എഴുതാന്‍ ഞാനും കൂടി...

rijoblessongeorge@gmail.com

Abdul Muneer m.k said...

"ഫെബ്രുവരി 14ലെ ചര്‍ച്ചയുടെ തീരുമാനം"
ഫെബ്രുവരി 14 ഇന്റെ രാത്രി വീടിന്റെ മുമ്പില്‍ ഉള്ള തൈ കുണ്ടിന്റെ അവിടെ വെച്ചയിരിന്നു അവനും അവളും തമ്മില്‍ ഉള്ള പ്രണയബെന്തത്തെ കുറിച്ച് കൂട്ടുകാരന്‍ അവന്റെ മുമ്പില്‍ വെച്ച് അവന്ടെ അമ്മാവനോട് വെളിപെടുതിയതും അത് നടക്കില്ല എന്ന് തിരിച്ചു ഒറ്റവാക്കില്‍ അമ്മാവന്‍ തുറന്നു പറഞ്ഞപ്പോള്‍ ആ ചര്‍ച്ചയ്ക്ക ഉടനടി ഒരു തീരുമാനം ഉണ്ടായതും ഇന്ന് ചരിത്രത്തിന്റെ ഒരു ബാകമായി അവശേഷിക്കുന്നു ...അതിന്റെ പരിണിത ഫലം കൊണ്ട് കൂട്ടുകാരനും അവളും ഒരുമിച്ചു സുഖമായി ജീവിക്കുന്നു......

Unknown said...

njanum koodatte?

goopigoopigoopi@gmail.com

Maneesh KB said...

tomanishkb@gmail.com
എനും കൂടട്ടെ?

mazhathulli said...

add me too :)
tsagarv@gmial.com

അനില്‍ഫില്‍ (തോമാ) said...

വണ്ടി വിടല്ലേ...ഒരു തോമാ കൂടി കേറാനുണ്ടേയ്...

http://anilphil.blogspot.com
anilnovae@gmail.com

ഷാരോണ്‍ said...

അടുത്ത ഇടെ ആണ് ഇതിലെ കാര്യമായി വന്നു പോയത്..
കൂടിയാല്‍ കൊള്ളാം എന്നുണ്ട്..
:)
ഷാരോണ്‍
sharonvinod@gmail.com

സുരേഷ്‌ കീഴില്ലം said...

sureshkeezhillam@gmail.com

sathyadarsanam said...

eeyullavaneyu koottaan thiruvullamundaakanam, thirumenyeeeee.....

braveheartskerala@gmail.com

vettathan said...

സ്വന്തം ബ്ലോഗിലും,മറ്റ് കൂട്ടങ്ങളിലും പ്രസിദ്ധീകരിക്കുന്നതിന്റെ കൂടെ ഇവിടെയും പോസ്റ്റാമോ?
vettathan@gmail.com

കൂതറ തിരുമേനി said...

sure. if content is yours

ഉബൈദ് said...
This comment has been removed by the author.
തിരുവല്ലഭൻ said...

Count me in
benzyin@yahoo.com

തിരുവല്ലഭൻ said...

count me in
thiruvallabhan@gmail.com

Unknown said...

njammale 'kaththi' ivide nadakkumo?


bavaramapuram@gmail.com

Unknown said...

njammale 'kathhi' ivide nadakkumo?

bavaramapuram@gmail.com

achayatharangal said...

Please add me to the blog as a member
achayatharangal@gmail.com

Sumeshsobhalayam said...

sumeshsobhalayam1234@gmail.com