തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, July 27, 2009

157.ചെറായി മീറ്റ്‌ പഠിപ്പിക്കുന്ന പാഠം.

അങ്ങനെ ബൂലോഗത്തെല്ലാവരും കാത്തിരുന്ന സുദിനം കഴിഞ്ഞു. ചെറായി മീറ്റ്‌ ഏവരും പ്രതീക്ഷിച്ചതിന്റെ അനേകം മടങ്ങ് ഭംഗിയായി നടത്തുവാന്‍ അതിന്റെ സംഘാടകര്‍ക്ക് സാധിച്ചു. വിവാദങ്ങള്‍ക്ക് പുല്ലുവിലയെ ഉള്ളൂവെന്ന് മീറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തെളിയിച്ചു. ഒരിക്കല്‍ പറഞ്ഞതുപോലെ ഹരീഷ് ഇതിനുമുമ്പേ തന്നെ ഒരു മീറ്റിനു മുന്‍കൈയെടുത്തു നടത്തി വിജയിപ്പിച്ച ആളാണ്‌. ചെറായിലാകട്ടെ ഹരീഷിനോടൊപ്പം അനിലും, നാട്ടുകാരനുംമണികണ്ഠന്‍
കൂതറ അവലോകനത്തിലെ അംഗം കൂടിയായ ജോയും വേറെയും അനേകം ആളുകളും ഒത്തുചേര്‍ന്നു.

മീറ്റിനെതിരെ പ്രതികരിച്ചവര്‍ മിക്കവരും തനിക്കുശേഷം പ്രളയം എന്നുകരുതുന്നവര്‍ മാത്രമാണ്. മലയാളം ബ്ലോഗ്‌ എന്നുപറയുന്നു കേവലം ഒരാളിലോ രണ്ടു പേരിലോ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. അനേകം എഴുത്തുകാരും വായനക്കാരും അഭ്യുദയ കാംക്ഷികളും ഒത്തുചെരുംപോഴാണ് ബൂലോകം എന്നറിയപ്പെടുന്ന മലയാളം ബ്ലോഗ്‌ നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ ആര്‍ജ്ജവത്തെ കെടുത്താന്‍ ഒരുത്തര്‍ക്കും കഴിയില്ല. അത് പത്രത്തിലൂടെയോ രജിസ്റ്റര്‍ ചെയ്ത ഡൊമൈന്‍ ഉള്ള സൈറ്റായാലോ ഒന്നും നടക്കില്ല.

ചെറായി മീറ്റില്‍ ആരും വ്യവസായവശം നോക്കിയോ താന്താങ്ങളുടെ ലാഭം നോക്കിയോ അല്ല കൂടിയത്. ബ്ലോഗ്‌ എഴുതുന്ന ബ്ലോഗിനെ സ്നേഹിക്കുന്ന ബ്ലോഗില്‍ തങ്ങളും ഉള്‍പ്പെടുന്നതെന്ന് കരുതുന്നവര്‍ ഒന്ന് ചേര്‍ന്ന് തങ്ങള്‍ വാക്കിലൂടെയും ഫോട്ടോയിലൂടെയും മാത്രം കണ്ട ആളുകളെ നേരില്‍ കാണുകയും അവരെ പരിചയപ്പെടുകയും തങ്ങളുടെ ചങ്ങാത്തം പങ്കുവെയ്ക്കുകയും എന്നത് മാത്രമാണ്. പണത്തിന്റെ പേരില്‍ ഊച്ചാളി വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ചിലതും കൂടിയുണ്ട്. വായിച്ചും അല്ലാതെയും അറിഞ്ഞ ചില കാര്യങ്ങള്‍.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഈ മീറ്റ്‌ വേദിയായി അല്ലെങ്കില്‍ കാരണമായി എന്നത് ഒരിക്കലും ഒരു മനുഷ്യ സ്നേഹിയ്ക്ക് മറക്കാന്‍ കഴിയില്ല. ബൂലോഗകാരുണ്യത്തിനും അഭിവാദനങ്ങള്‍.

ബ്ലോഗിലെ ഹന്‍ല്ലല്ലത്ത് ഒരു ആതുരസേവനരംഗത്തെ സ്ഥാപനത്തിനായി ധനം സമാഹാരിച്ചതായി അറിയാന്‍ കഴിഞ്ഞു. ഇന്നിന്റെ നാവായ ഇന്നിന്റെ മാധ്യമമായ ബ്ലോഗ്‌ ഇന്ന് കേവലം എഴുത്തില്‍ ഒതുങ്ങാതെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും തങ്ങളുടെ അല്ലെങ്കില്‍ തങ്ങളാല്‍ ആവുംവിധം പങ്കു വഹിച്ചു തുടങ്ങി. ബ്ലോഗില്‍ എന്നും വൈരികള്‍ പോലെ വര്‍ത്തിച്ചവര്‍ പരസ്പരം ദേഷ്യം മറന്നു ചെറായി വിട്ടപ്പോള്‍ തന്നെ ബ്ലോഗ്‌ നമ്മളില്‍ ഉണ്ടാക്കുന്ന സ്വാധീനവും സൌഹാര്‍ദ്ധവും ഉണ്ടാക്കുന്നുവെങ്കില്‍ അതാണ്‌ നമ്മുടെ വിജയം.

കുതന്ത്രവും തോന്ന്യവാസങ്ങളും കഠിനാധ്വാനം, ആത്മാര്‍ഥത പരിശ്രമശേഷി എന്നിവ കൈമുതലായ ചെറുപ്പക്കാരുടെ ആര്‍ജ്ജവത്തെ കെടുത്താന്‍ കഴിഞ്ഞില്ലെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഇത്തരം ബ്ലോഗ്‌ മീറ്റുകള്‍ ഇനിയുമുണ്ടാകണം. ഇത്തരം സംഗമങ്ങള്‍ ഇനിയുമുണ്ടാകണം. ഈ സൗഹൃദം ഇനിയുമുണ്ടാകണം. നാളെ ഭാരതത്തിലെ മറ്റു ബ്ലോഗ്‌ സമൂഹങ്ങള്‍ക്ക് ഒരു മാത്രുകയാവണം നമ്മുടെ ചെറിയ കേരളത്തിന്‍റെ ഈ ഇന്റര്‍നെറ്റ്‌ കൂട്ടായ്മ.

ചെറായി മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചവര്‍ക്കും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.

കൂതറ തിരുമേനി.

38 comments:

നാട്ടുകാരന്‍ said...

"അതുകൊണ്ട് തന്നെ അവരുടെ ആര്‍ജ്ജവത്തെ കെടുത്താന്‍ ഒരുത്തര്‍ക്കും കഴിയില്ല. അത് പത്രത്തിലൂടെയോ രജിസ്റ്റര്‍ ചെയ്ത ഡൊമൈന്‍ ഉള്ള സൈറ്റായാലോ ഒന്നും നടക്കില്ല."

കൊട് കൈ ..........

അനീഷ്‌ ഭാസ്കര്‍ said...

തിരുമേനി മറ്റവന്റെ തനിനിറം ഇപ്പൊ എല്ലാരും അറിഞ്ഞു. ഇനി ആരെയാ കൂതറ എന്ന് വിളിക്കേണ്ടത് എന്നുമാത്രമേ സംശയമുള്ളൂ.

മുള്ളൂക്കാരന്‍ said...

കൂട്ടായ്മയെ ചിലര്‍ പേടിക്കുന്നത് തങ്ങളുടെ ആധിപത്യം നഷ്ട്ടപ്പെട്ടുപോകുമന്നതിനാല്‍ മാത്രമാണ്... അസഹിഷ്ണുത....എന്നാല്‍ എന്താണെന്ന് നമ്മള്‍ കണ്ടോണ്ടിരിക്കുകയല്ലേ... ബൂലോകം മൊത്തം ചിലര്‍ക്ക് പതിച്ചു കൊടുത്തിട്ടുണ്ടെന്ന് തോന്നും ചിലരുടെ രീതി കണ്ടാല്‍.. ചുമ്മാ.... വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കുന്നു... എവടെ പേടിക്കാന്‍... കൊട്ടട്ടെ അല്ലെ മാഷേ... കൂതറ എന്നാ പേരിനു ശരിക്കും ഇപ്പൊ കുറെ അവകാശികള്‍ ഉണ്ട്... വിട്ടുകൊടുക്കരുത് കേട്ടോ... :-)

കൂതറ തിരുമേനി said...

ബ്ലോഗില്‍ താരങ്ങളില്ല. മാടമ്പികളും മുതലാളികളും തമ്പുരാക്കന്മാരും ഇല്ല. എല്ലാവരും ഓരോ വിഷയങ്ങളില്‍ ബ്ലോഗ്‌ എഴുതുന്ന ഒരു ബൂലോഗ അംഗങ്ങള്‍ മാത്രം. അതുകൊണ്ട് തന്നെ തങ്ങളില്‍ ഒരാളായ തങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട ആളുകളെ നേരില്‍ കാണാനും അവരുമായി സ്നേഹവും സൌഹൃദവും പങ്കുവെയ്ക്കാനും ഒരിടമാണ് ഇത്തരം മീറ്റുകള്‍. അതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നവര്‍ സൗഹൃദം ആഗ്രഹിക്കാത്ത മേല്ക്കൊയ്മകള്‍ ആഗ്രഹിക്കുന്ന ദോഷൈക ദൃക്കുകള്‍ മാത്രമാണ്. ഈ മീറ്റില്‍ പരസ്പരം ബ്ലോഗില്‍ പോരടിച്ച രണ്ടു പേര്‍ പരസ്പരം കൈകൊടുത്തു പിരിഞ്ഞു എന്നറിഞ്ഞപ്പോള്‍ ബ്ലോഗ്‌ മീറ്റിന്റെ പ്രസക്തി മനസിലാക്കണം. സൌഹൃദ പരമായ ബ്ലോഗിങ്ങിന് ഇത്തരം മീറ്റുകള്‍ അത്യന്താപേക്ഷിതമാണ്. ഒപ്പം അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അധ്വാനങ്ങളും.

Faizal Kondotty said...

തിരുമേനി നന്നായി

കൂടിചേരലിലും ആശ്ലേഷണത്തിലുമുള്ള നന്മ തിരിച്ചറിഞ്ഞതിനു അഭിനന്ദനങ്ങള്‍ ! ..അതും ആളുകള്‍ വല്ലാതെ ഒറ്റപ്പെട്ടു പോകുന്ന ഈ കാലത്ത്‌ ..

എന്ന് തിരുമെനിയെപ്പോലെ തന്നെ മീറ്റാന്‍ കഴിയാതെ പോയ മറ്റൊരാള്‍്

Unknown said...

നല്ല പ്രതികരണം ആശംസകൾ

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ചെറായി മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചവര്‍ക്കും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.....

കോലാപ്പി said...

ആശംസകള്‍. തിരുമേനി നല്ല പ്രതികരണം

കാപ്പിലാന്‍ said...

ആശംസകള്‍

Suraj said...

Hearty congratulations to all behind this remarkable feat !

ചക്കിയും ചങ്കരനും said...

ആശംസകള്‍

Anonymous said...

ബ്ലോഗിലെ ഒരു അംഗം ഒരു ആതുരസേവനരംഗത്തെ സ്ഥാപനത്തിനായി ധനം സമാഹാരിച്ചതായി അറിയാന്‍ കഴിഞ്ഞു.

ഒരു അംഗം .. തിരുമേനിക്കെന്താ ആ ബ്ലോഗ്ഗറുടെ പേര് പറഞ്ഞാല്‍‍ .. ഒരു നല്ല കാര്യം ചെയ്യുമ്പോള്‍‍‍‍ പേര് (ഹന്‍ല്ലല്ലത്ത്) പറഞ്ഞ് അനുമോദിക്കൂ സുഹൃത്തേ... ഇവിടെ പിശുക്ക് കാണിക്കണ്ട കാര്യമില്ലല്ലോ.

ആശംസകള്‍‍‍‍, നല്ല പോസ്റ്റ്..

പാവത്താൻ said...

ഇത്തരം സംഗമങ്ങള്‍ ഇനിയുമുണ്ടാകണം. ഈ സൗഹൃദം ഇനിയുമുണ്ടാകണം. നാളെ ഭാരതത്തിലെ മറ്റു ബ്ലോഗ്‌ സമൂഹങ്ങള്‍ക്ക് ഒരു മാത്രുകയാവണം നമ്മുടെ ചെറിയ കേരളത്തിന്‍റെ ഈ ഇന്റര്‍നെറ്റ്‌ കൂട്ടായ്മ. എന്റെയും ഒപ്പ്. ആശംസകളും.

Mathews said...

ആശംസകള്‍

മാണിക്യം said...

ഒരു പേരില്‍ എന്തിരിക്കുന്നു
കള്ളനു പേര്‍ സത്യശീലന്‍
പേടിത്തോണ്ടനു പേര്‍ വിക്രമന്‍
അടിയനും ചോതി തമ്പുരാനും ചോതി!
കുതറ എന്ന പേര്‍ ഇനി അര്‍ത്ഥം മാറി വരുമല്ലോ

"ഇത്തരം ബ്ലോഗ്‌ മീറ്റുകള്‍ ഇനിയുമുണ്ടാകണം. ഇത്തരം സംഗമങ്ങള്‍ ഇനിയുമുണ്ടാകണം.
ഈ സൗഹൃദം ഇനിയുമുണ്ടാകണം.
നാളെ ഭാരതത്തിലെ മറ്റു ബ്ലോഗ്‌ സമൂഹങ്ങള്‍ക്ക് ഒരു മാത്രുകയാവണം നമ്മുടെ ചെറിയ കേരളത്തിന്‍റെ ഈ ഇന്റര്‍നെറ്റ്‌ കൂട്ടായ്മ.
"


ഹന്‍ലലത്ത് ..അഭിനന്ദനങ്ങള്‍!!

സംഘാടകര്‍ക്ക് അഭിമാനിക്കാം!
ഇത്രയും നല്ല ഒരു കൂട്ടയ്മ
കുറ്റമറ്റതായി ഒരുക്കിയതിന്

പ്രകൃതി പോലും സഹകരിച്ച
ചെറായി ബ്ലോഗേഴ്സ് മീറ്റ് കീ ജയ്

ജോ l JOE said...

നല്ല പ്രതികരണം

Junaiths said...

Good one..

കണ്ണനുണ്ണി said...

അതെ, സൌഹൃദവും, പരസ്പര വിശ്വാസവും ഉള്ള ഈ ബൂലോകം ശൈശവവും ബാല്യവും വിട്ടു ഈ ബൂലോകം പക്വതയും ആര്‍ജവവും ഉള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കുവാന്‍ ഈ മീറ്റ്‌ ഒരു പ്രേരകമായി എന്ന് വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നു.
ഒരുമയാണ് ശക്തി....

നിരക്ഷരൻ said...

ട്രാക്കിങ്ങ്..
വായിക്കാനും കാണാനും പിന്നെ വരാം. ആശുപത്രി ഡ്യൂട്ടി ഉണ്ട്.

ചിന്തകന്‍ said...

ഞാനൊരു സംഭവം, ഞാനില്ലെങ്കില്‍ പ്രളയം, എനിക്ക് ശേഷം പ്രളയം എന്നീ ഭാവവങ്ങള്‍ ആര്‍ക്കായാലും നല്ലതല്ല.

എല്ലാ അനാവശ്യ വിമര്‍ശനങ്ങള്‍ക്ക് മുന്നിലും അക്ഷോഭ്യരായി നിന്ന മീറ്റിന്റെ സംഘാടകര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. മീറ്റില്‍ പങ്കെടുത്ത എല്ലാവര്‍വര്‍ക്കും ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍.

ബ്ലോഗ് സംഗമങ്ങള്‍ സ്നേഹം പൂത്തുലയുന്ന വേദികളായിമാറട്ടെ.

തിരുമേനി.. അഭിനന്ദനങ്ങള്‍.

കനല്‍ said...

ആശംസകള്‍!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഹന്‍ല്ലലത്തിന് അഭിനന്ദനങ്ങള്‍..

Typist | എഴുത്തുകാരി said...

നന്നായി ഇങ്ങനെ ഒരു അവലോകനം.

Anil cheleri kumaran said...

ആശംസകള്‍..

സൂത്രന്‍..!! said...

ആശംസകൾ

ഹന്‍ല്ലലത്തിന് അഭിനന്ദനങ്ങള്‍.

കൂതറ തിരുമേനി said...

@കോട്ടയം കുഞ്ഞച്ചന്‍

പേര് മനപ്പൂര്‍വ്വം വിട്ടതല്ല. അപ്പോള്‍ വാര്‍ത്തകിട്ടിയ സന്തോഷത്തില്‍ പോസ്റ്റ്‌ ഇട്ടപ്പോള്‍ വന്ന ആശയകുഴപ്പത്തില്‍ പറ്റിയതാണ്. പേര് തിരുത്തി ഇട്ടിട്ടുണ്ട്.

Appu Adyakshari said...

പണ്ടൊക്കെ നാട്ടിന്‍ പുറങ്ങളില്‍ ദിവസേനയുണ്ടായിരുന്ന മീറ്റുകളായിരുന്നു കേരളത്തിന്റെ തനതായ സൌഹാര്‍ദ്ദാന്തരീക്ഷത്തിനു പിന്നിലുണ്ടായിരുന്ന ശക്തി. പിന്നീടെപ്പോഴോ മനുഷ്യര്‍ തങ്ങളിലേക്കു തന്നെ ഒതുങ്ങിപ്പോയപ്പോള്‍ അസ്വസ്ഥതകളുടെ വിത്തുകള്‍ മുളച്ചു പന്തലിച്ചു..

ബ്ലോഗ് മീറ്റുകള്‍ ഇനിയും ഉണ്ടാകട്ടെ. സൌഹൃദങ്ങള്‍ വളരട്ടെ.

Cartoonist said...

കൂതറ അവലോകനം
നോമ്പു തുറ ടൈം പോലെ
എഞ്ചോയ് ചെയ്തു :)

ബോണ്‍സ് said...

ബ്ലോഗ് മീറ്റുകള്‍ ഇനിയും ഉണ്ടാകട്ടെ. സൌഹൃദങ്ങള്‍ വളരട്ടെ.

ഇ.എ.സജിം തട്ടത്തുമല said...

എത്താന്‍ കഴിഞ്ഞില്ല; എങ്കിലും മീറ്റു നറ്റന്നതില്‍ സന്തോഷം!

ങ്യാ ഹ ഹ ഹ said...

ഇത് പോലെ അനേകം ചെറായികള്‍ ഉണ്ടാകട്ടെ ! അല്പം കൃമികള്‍ കെട്ടടങ്ങട്ടെ...ഹേയ് ല സ

ramanika said...

അളന്നു മുറിച്ച അവലോകനം
സൌഹൃദങ്ങള്‍ വിടരട്ടെ
മനസ്സുകള്‍ ഒന്നാവട്ടെ
ബ്ലോഗ്ഗര്‍ സമൂഹം ഒരു മാതൃക ആവട്ടെ !

ബഷീർ said...

ആശംസകൾ.അനുമോദനങ്ങൾ

ബിന്ദു കെ പി said...

അതെ, സൗഹൃദങ്ങൾ വളരട്ട...

Cartoonist said...

പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?

ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693

നരിക്കുന്നൻ said...

വളരട്ടെ ഇനിയും ബ്ലോഗ സൌഹൃദം.

ആശംസകൾ

nandakumar said...

അക്ഷരങ്ങളിലൂടെ വളരുന്ന സൌഹൃദത്തെ തടയാന്‍ ആര്‍ക്കു കഴിയും. വിചാരങ്ങള്‍ തെറ്റാണെന്നു തിരിച്ചറിയും വരെ ഇങ്ങിനെ പുലമ്പിക്കൊണ്ടിരിക്കും പലരും...

Muralee Mukundan , ബിലാത്തിപട്ടണം said...

നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !