തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, July 28, 2009

158. ചെറായി: സ്വാമി പറഞ്ഞത്

ചെറായി ബ്ലോഗ്‌ മീറ്റ്‌ കഴിഞ്ഞെന്നു എല്ലാവരും അറിഞ്ഞു. ചില ഫോട്ടോകളും കണ്ടു. പക്ഷെ മീറ്റിനു ശേഷം ബ്ലോഗര്‍മാര്‍ എവിടെ... ആര്‍ക്കെങ്കിലും അറിയാമോ.
ഇല്ലാ. അതാണ്‌. ആരും അറിയാത്ത അന്തപുരകഥകള്‍.

ബ്ലോഗ്‌മീറ്റ്‌ വമ്പന്‍ പരാജയമായിരുന്നു. ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്തവര്‍ ആരും ഇന്ന് ജീവിച്ചിരുപ്പില്ല. ഒരു വികൃതി പയ്യന്‍ അത് നേരത്തെ പറഞ്ഞിരുന്നെങ്കിലും സ്വാമിജി അത് അരുള്‍പാടായി ആശ്രമത്തില്‍ എത്രയോ നേരം പറഞ്ഞിരുന്നു. ആരും കേട്ടില്ല. സ്വാമിജിയെ കുറ്റപ്പെടുത്താന്‍ ആണല്ലോ എല്ലാവര്‍ക്കും ആഗ്രഹം. ഈ മീറ്റിന്റെ എന്നല്ല മലയാളം ബ്ലോഗിന്റെ തന്നെ കാരണവരും ആത്മീയാചാര്യനുമായ ഈ ഒന്നന്നര ഞാന്‍ എല്ലാവരെയും രക്ഷിക്കാനായിരുന്നു നിരന്തര വിജ്ഞാപനങ്ങള്‍ ഇറക്കിയത്. അല്ലാതെ ആശ്രമത്തിന്റെ വകയായുള്ള ഗ്രന്ഥം വിറ്റു നാല് കാശുണ്ടാക്കി അതിന്റെ കേമത്തം ആളുകളെ കൊണ്ട് വിളമ്പിക്കാത്തതിലുള്ള കൊതിക്കെറു കൊണ്ടുമല്ല. എല്ലാവരും ജീവനോടെ ഉണ്ടെങ്കിലല്ലേ എന്നെ വീണ്ടും സ്വാമീ, അസ്വാമീ എന്നൊക്കെ വിളിച്ചു കൂടെ നടക്കൂ.
തീവ്രവാദികളെ ഇവിടെ കാണാം. എല്ലാവരെയും പോട്ടന്മാരാക്കി തീവ്രവാദികള്‍ വന്നു.

തീവ്രവാദ ഭീഷണി എനിക്ക് മുന്‍‌കൂര്‍ കിട്ടിയ അറിവാണ്‌. വെള്ളമടിക്കുമ്പോള്‍ എനിക്ക് ദിവ്യദര്‍ശനം വരും. ഇത്തരം വെള്ളമടി മീറ്റിന്റെ ദൃശ്യങ്ങള്‍ നാം തന്നെ പുറത്തു വിട്ടിരുന്നല്ലോ. ദിവ്യാ ഉണ്ണിയ്ക്ക് ഉണ്ണിയുണ്ടായതുപോലും ഈ ദിവ്യദര്‍ശനം മൂലം അറിഞ്ഞ മോനാണ് ഞാന്‍. എന്നിട്ടിപ്പോള്‍ എന്തായി. ഏറ്റവും അവസാനം അപ്പു വിട്ട പോസ്റ്റില്‍ തന്നെ ആ തീവ്രവാദികളെ കാണാമല്ലോ. മീറ്റ് നടത്തിയവരെ എല്ലാം മണ്ടന്മാരാക്കി തീവ്രവാദികള്‍ കടന്നുകൂടി. എല്ലാവരെയും കൊന്നൊടുക്കി. ഇതെല്ലാം വെറും ട്രിക് അല്ലെ. മീറ്റില്‍ പങ്കെടുത്തവര്‍ ആരും ഇന്ന് ജീവനോടെ ഇല്ല. കൊല്ലപ്പെടുന്നതിനു മുമ്പേ എടുത്ത ഫോട്ടോകള്‍ ആണ് ഇതെല്ലാം.

നാസയിലെ ശാസ്ത്രകൊഞ്ഞാണന്‍മാര്‍ പറഞ്ഞ സുനാമി ദുരന്തം ഞാന്‍ ആദ്യം തന്നെ പ്രവചിച്ചിരുന്നു. എന്നിട്ടും ആരും കേട്ടതുമില്ല വിശ്വസിച്ചതുമില്ല. ഈ ബ്ലോഗ്‌പുംഗവന്‍മാരുടെ ജഡമെല്ലാം ആസുനാമിയില്‍ ഒഴുകിപ്പോയി. അമരാവതിയെന്ന റിസോര്‍ട്ട് പോലും ഇന്നില്ല. ആകെയുള്ളത് ഞാന്‍ മാത്രം. ഈ ഞാന്‍. ഞാന്‍ ആരാ മോന്‍. ഒന്നന്നര ഞാന്‍ അല്ലെ.

ആരും മരിക്കുന്നത് കാണാനുള്ള ധൈര്യം ഇല്ലാത്തതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്തു സ്വയം കൊള്ളി അടുക്കി എന്റെ മൃതശരീരം ദഹിപ്പിച്ചു. കര്‍ത്താവ്‌ മൂന്നാം നാള്‍ ഉയര്‍ത്തെഴുനെല്‍ക്കും എന്ന് കേട്ടിട്ടില്ലേ. ഈ അന്തിക്രിസ്തുസ്വാമിയെന്ന ഞാനും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു. (കര്‍ത്താവിനു പോലും എന്നെ വേണ്ട എന്നുള്ളത് വേറെ കാര്യം.) പുതിയ കൊള്ളികള്‍ അടുക്കി ഞാന്‍ എന്റെ സൂത്രവിദ്യ അറിയാത്ത പാവങ്ങളെ കുടുക്കാന്‍ വീണ്ടും വരുന്നു....

"ഉരുളാതെ ........... ഉരുളാതെ.... ഉരുണ്ടുരുണ്ട് ചന്തിയ്ക്കെ തൊലി മുഴുവനും പോയല്ലോ.. വെടക്കാക്കി തനിയ്ക്കാക്കും...." ഈ ആരവങ്ങള്‍ ഒന്നും എനിക്ക് പ്രശ്നമില്ല. നാണം ഉള്ളവനല്ലേ നാണക്കേടിന്റെ പ്രശ്നം വരുന്നുള്ളൂ.

എനിക്ക് മനസ്സിലാവാത്ത കാര്യം ഈ ബ്ലോഗേഴുത്തുകാര്‍ക്ക് എങ്ങനെ വിവരം വച്ചു.. കലികാലമല്ലേ മന്ത്രങ്ങള്‍ക്ക് ശക്തികുറഞ്ഞുവെന്ന് തോന്നുന്നു.. അടുത്ത കുത്രന്ത്രങ്ങളുമായി ഉടനെ വരാം. എല്ലാവരും സന്തോഷിക്കുന്നത് കാണുമ്പൊള്‍ എനിക്ക് കൃമി കടിയ്ക്കുന്നു...

സ്വാമിജി.....

16 comments:

നാട്ടുകാരന്‍ said...

ഹ...ഹ....ഹ....

manoj.k.mohan said...

:D

manoj.k.mohan said...

:D

അപ്പൂട്ടൻ said...

സ്വാമിജിയുടെ എരുമശിഷ്യർ എഴുതാൻപോകുന്ന ഗ്രന്ഥം കാത്തിരിക്കുന്നു. അതെപ്പഴാ റിലീസാവ്വാ? എന്നിട്ടു വേണം നരകത്തിലിരുന്നു എഡിറ്റ്‌ ചെയ്ത്‌ വെടിപ്പാക്കാൻ. കൂടാതെ എന്റെ അനുഭവങ്ങൾ എഴുതി ബോറാക്കാനുള്ള വകുപ്പുകൂടി ഇടണം.

Junaiths said...

പാവം സ്വാമി..

Rakesh R (വേദവ്യാസൻ) said...

അതെ അതെ ഞാന്‍ മാത്രം രക്ഷപ്പെട്ടു

അനീഷ്‌ ഭാസ്കര്‍ said...

സ്വാമി പൊഹ....

മുള്ളൂക്കാരന്‍ said...

ഈ അന്തിക്രിസ്തുസ്വാമിയെന്ന ഞാനും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു. (കര്‍ത്താവിനു പോലും എന്നെ വേണ്ട എന്നുള്ളത് വേറെ കാര്യം.) പുതിയ കൊള്ളികള്‍ അടുക്കി ഞാന്‍ എന്റെ സൂത്രവിദ്യ അറിയാത്ത പാവങ്ങളെ കുടുക്കാന്‍ വീണ്ടും വരുന്നു....

yousufpa said...

അ....അ......അടി.

Sabu Kottotty said...

ഹിഹിഹിഹിഹിഹിഹിഹി...
(കട്ടതാ...)

രാജീവ്‌ .എ . കുറുപ്പ് said...

ഈ മീറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി, വളരട്ടെ നമ്മുടെ ഈ സ്നേഹം, ഒരൊറ്റ കുടുംബമായി സ്നേഹവും സന്തോഷവും എന്നും കളിയാടുന്ന ഒരു തറവാടായി, ഒരിക്കല്‍ കൂടി ആശംസകള്‍
(അടുത്ത മീറ്റിനു ഉറപ്പായും വന്നിരിക്കും, ഇത് സത്യം, സത്യം സത്യം)

റസാകൃഷ്ണ said...

ചെമ്പുതെളിയും എന്നൊരു ചൊല്ലുണ്ട് എത്ര പൊതിഞ്ഞു വച്ചാലും ഉള്ളില്‍ ഉള്ളത് പുറം പൂച്ച് നീക്കി വെളിയില്‍ വരും. സ്വയം സ്വാമിയായി അവരോധിച്ചെത്തിയ മറ്റോരു മാധവന്‍! കൂടെ പ്രതിഭയുള്ളവരെ കൂട്ടി അവരുടെ കഴിവ് വെറും ഇത്തിള്‍കണ്ണിയായി എന്റെത് എന്ന് പറയുകയും കറിവേപ്പില പോലെ കൂടെ നിന്നവരെ ഉപയോഗിച്ചു വലിച്ചെറിയുകയും ചെയ്ത ഈ വീരന്റെ തനിനിറം വെളിയില്‍ വന്നത് നന്നായി,
ആരേയും പറ്റി തോന്നിയതു പറയുക പിന്നെ അതു തമാശയണെന്നു പറയുക
അല്ലങ്കില്‍ ഹേയ് അങ്ങനെ ഞാന്‍ പറഞ്ഞകൊണ്ടല്ലെ കോഴി കൂവിയതു എന്നു അവകാശപ്പെടുക..
മറ്റുള്ളവരുടെ വികാര വിചാരങ്ങളെ നിഷ്ക്കരുണം വൃണപ്പെടുത്തുക..
പേരു കോണ്ട് കുതറ എങ്കിലും ഒരിക്കലും ഈ ബ്ലോഗര്‍ അസഭ്യം പറഞ്ഞു കണ്ടില്ല എന്നതു തന്നെ 158-ആം പോസ്റ്റും വായിക്കാന്‍ വായനക്കരെ ആകര്ഷിക്കുന്നു..
ഹൃസ്വമാം ജീവിതത്തില്‍ നിന്നു നന്മ കണ്ടെത്താന്‍, അവ ഈ ബൂലോകത്ത് ആലേഖനം ചെയ്യാന്‍ ഒരൊ എഴുത്തുകാരും മുതിര്‍ന്നെങ്കില്‍ എന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

റസാകൃഷ്ണ said...

ചെമ്പുതെളിയും എന്നൊരു ചൊല്ലുണ്ട് എത്ര പൊതിഞ്ഞു വച്ചാലും ഉള്ളില്‍ ഉള്ളത് പുറം പൂച്ച് നീക്കി വെളിയില്‍ വരും. സ്വയം സ്വാമിയായി അവരോധിച്ചെത്തിയ മറ്റോരു മാധവന്‍! കൂടെ പ്രതിഭയുള്ളവരെ കൂട്ടി അവരുടെ കഴിവ് വെറും ഇത്തിള്‍കണ്ണിയായി എന്റെത് എന്ന് പറയുകയും കറിവേപ്പില പോലെ കൂടെ നിന്നവരെ ഉപയോഗിച്ചു വലിച്ചെറിയുകയും ചെയ്ത ഈ വീരന്റെ തനിനിറം വെളിയില്‍ വന്നത് നന്നായി,
ആരേയും പറ്റി തോന്നിയതു പറയുക പിന്നെ അതു തമാശയണെന്നു പറയുക
അല്ലങ്കില്‍ ഹേയ് അങ്ങനെ ഞാന്‍ പറഞ്ഞകൊണ്ടല്ലെ കോഴി കൂവിയതു എന്നു അവകാശപ്പെടുക..
മറ്റുള്ളവരുടെ വികാര വിചാരങ്ങളെ നിഷ്ക്കരുണം വൃണപ്പെടുത്തുക..
പേരു കോണ്ട് കുതറ എങ്കിലും ഒരിക്കലും ഈ ബ്ലോഗര്‍ അസഭ്യം പറഞ്ഞു കണ്ടില്ല എന്നതു തന്നെ 158-ആം പോസ്റ്റും വായിക്കാന്‍ വായനക്കരെ ആകര്ഷിക്കുന്നു..
ഹൃസ്വമാം ജീവിതത്തില്‍ നിന്നു നന്മ കണ്ടെത്താന്‍, അവ ഈ ബൂലോകത്ത് ആലേഖനം ചെയ്യാന്‍ ഒരൊ എഴുത്തുകാരും മുതിര്‍ന്നെങ്കില്‍ എന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

Cartoonist said...

പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?

ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693

Kvartha Test said...

തിരുമേനിയുടെ എഴുത്ത് ഇഷ്ട്ടപ്പെട്ടു. താങ്ങാന്‍ കുറെ ശിഷ്യഗണങ്ങള്‍ ഉള്ളതുകൊണ്ടാണ് സ്വാമിമാര്‍ക്കും മറ്റും ബോധം നശിച്ചുപോയിരിക്കുന്നത്. തിരുമേനി ആശ്രമത്തില്‍ കയറി കൊള്ളിവച്ചു കളഞ്ഞല്ലോ! ആ അഗ്നിയെ മുന്‍‌നിര്‍ത്തി, വെളിച്ചം സ്വീകരിച്ച്, താമസത്തില്‍നിന്നും സാത്വികത്തിലേക്ക് സ്വാമിയും വന്നെങ്കില്‍ ... കണ്ണ് തുറക്കണം സ്വാമീ...

Faizal Kondotty said...

തിരുമേനി ,നന്നായി
ഇത് കൂടികാണുമല്ലോ..
ബെര്‍ളി പറയാതെ പോയത്