അങ്ങനെ മറ്റൊരു ഐ.ടി. കുമിളയും പൊട്ടി.. ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ സത്യംകമ്പ്യൂട്ടര്‍ അങ്ങനെ നിക്ഷേപകരെ ചതിച്ചൂ എന്ന ഉടമയുടെ പ്രഖ്യാപനത്തോടെ ഓഹരിവിപണിയില്‍ തങ്ങളുടെ സമ്പാദ്യം ഇറക്കിയിരുന്ന വ്യക്തികളുടെ വിശ്വാസത്തിന്‍റെ മേല്‍ ഇടിവെട്ടെല്‍പ്പിച്ചു കൊണ്ടു കൂപ്പുകുത്തി..
ലോകസാമ്പത്തിക രംഗം തകര്‍ച്ചയുടെ വഴുവഴുത്ത നാവുകൊണ്ട് തകര്‍ന്നടിഞ്ഞപ്പോള്‍ വൈവിധ്യപൂര്‍ണമായ സാമ്പത്തിക സംസ്കാരമുള്ള ഭാരതത്തെ അത്ര ഉലച്ചില്ല എങ്കിലും സത്യം തന്ന കനത്ത അടി എങ്ങനെ താങ്ങും എന്ന് കണ്ടറിയണം.. അതോടൊപ്പം ഇനിയും ഇത്തരത്തില്‍ ഊതിപെരുപ്പിച്ച കണക്കുകള്‍ കൊണ്ടു നിക്ഷേപകരെ ചതിക്കുന്നവര്‍ വേറെ എത്ര പേരുണ്ട് എന്ന ചോദ്യവും നിക്ഷേപകരുടെ മനസ്സിലുണ്ട്..
സത്യത്തില്‍ എന്താണ് സംഭവിക്കുന്നത്.. കമ്പനികളുടെ ഓഹരികള്‍ പ്രൈമറിമാര്‍ക്കറ്റില്‍ ഐ.പി.ഓ. ആയി ഇറക്കുമ്പോള്‍ തങ്ങളുടെ മുന്‍കാലറെക്കോഡുകള്‍ കാണിച്ചു വന്‍തുക ഫേസ് വാല്യൂവിനോടൊപ്പം പ്രീമിയം ആയി ഇവര്‍ വാരിക്കൂട്ടാറുണ്ട്.. എന്നാല്‍ ഇതു മോഹവില മാത്രമാണ്. എന്നാല്‍ ശക്തമായ സാമ്പത്തിക അടിത്തറ ഉണ്ടെന്ന വിശ്വാസത്തില്‍ ഇവര്‍ കാണിക്കുന്ന വിലയില്‍ പാവം നിക്ഷേപകര്‍ ഷെയര്‍ വാങ്ങി കൂട്ടും..
പിന്നെ ഇതു സെക്കണ്ടറി മാര്‍ക്കറ്റില്‍ പല കൈ മറിഞ്ഞു അവസാനം വന്‍തുക ആയി മാറുമ്പോഴേക്കും ഷേയറിന്‍റെ ഊഹ കച്ചവടത്തിലൂടെ ഇവയുടെ ആസ്തി ആയിരക്കണക്കിന് കോടിയായി മാറുന്നു.. അവസാനം ഏറ്റവും നല്ല മുഹൂര്‍ത്തത്തില്‍ തങ്ങളുടെ വീതം ഇവര്‍ വന്‍തുകയ്ക്ക് വിട്ടു കൂടുതല്‍ സേഫായ റിയാല്‍ എസ്റ്റെറ്റിലും മറ്റുമായി മുടക്കുന്നവര്‍ക്ക് തങ്ങളുടെ പേരന്‍റ് കമ്പനി പൊട്ടിയാലും പ്രത്യേകിച്ച് ഒന്നും നഷ്ടം സംഭവിക്കുന്നില്ല.. കാരണം മോഹവിലയ്ക്ക് എന്നെ തങ്ങളുടെ ഷെയര്‍ വിറ്റു കൂടുതല്‍ സുരക്ഷിതമായയിടത്തു പണം കിടന്നോളും..
ഈ കഥയ്ക്ക് ഇവിടെ എന്ത് പ്രസക്തി എന്ന് തോന്നും... നമ്മുടെ രാമന്‍റെ ലിംഗം രാജു മാമന്‍ നൂറു കോടി ആസ്തി മാത്രം മൂല്യമുള്ള മകന്‍റെ റിയാല്‍ എസ്റ്റെറ്റു കമ്പനിയില്‍ തന്‍റെ സത്യത്തിലെ പണം മുടക്കാന്‍ ശ്രമിച്ചു.. എങ്ങനെഎന്ന് നോക്കാം..നൂറു കോടിയുടെ കമ്പനിയില്‍ രണ്ടു ബില്ല്യന്‍ ഡോളര്‍ ഇട്ടു വാങ്ങിയാല്‍ സത്യത്തിനു നഷ്ടം വരും.. നിശ്ചയം..പക്ഷെ നൂറു കോടി വിലയുള്ള കമ്പനി എണ്ണായിരം കോടി രൂപയ്ക്ക് വില്‍ക്കുമ്പോള്‍ ഏഴായിരത്തിതൊള്ളായിരം കോടി മക്കള്‍ക്ക് കിട്ടും..
ഫലത്തില്‍ സത്യത്തില്‍ സത്യം പൊളിഞ്ഞാലും മക്കളുടെ വശം രണ്ടു ബില്ല്യന്‍ ഡോളര്‍ കിടക്കും.. ഇനി അഥവാ വല്ലതും സത്യത്തില്‍ കിടന്നാല്‍ അത് ബോണസ്.. പക്ഷെ സത്യം കുത്തുപാള എടുത്താല്‍ നിക്ഷേപകര്‍ എന്ത് ചെയ്യും. അത് മക്കളുടെ സ്നേഹത്താല്‍ ധൃതരാഷ്ത്രരെ പോലെ അന്ധനായ രാജു എന്തിന് നോക്കണം..പിന്നെ സത്യത്തിന്‍റെ ഷെയര്‍ വില കുറയാതിരിക്കാന്‍ ഇല്ലാത്ത ലാഭത്തിന്‍റെയും വരുമാനത്തിന്‍റെയും കണക്കു കാണിച്ചു നിക്ഷേപകരെ പൊട്ടന്മാരാക്കി.. അതിന് വേണ്ടി ഓഡിറ്റര്‍മാരായ പ്രൈസ് വാട്ടര്‍ കൂപറിനെയും കൂട്ട് പിടിച്ചു..
പക്ഷെ ഇപ്പോള്‍ സ്വതന്ത്ര ഓഡിറ്റര്‍മാരുടെയും വിശ്വാസ്യത ആളുകളുടെ കണ്ണില്‍ ചോദ്യചിഹ്നം ആയി..രാമലിംഗ രാജു ആള് വെറും കോന്ഞാണെന്‍ ആണോ എന്ന് തോന്നും..അല്ലെ അല്ല.. പുള്ളി വല്ല്യ പുലി ആണ്. എം.ബി.എയും ഹാര്‍വാര്‍ഡില്‍ പ്രത്യേക വിധ്യാഭാസവും കിട്ടിയ വല്ല്യ കക്ഷി ആണ്..ഏര്‍ണസ്റ്റ് ആന്‍ഡ് യങ്ങിന്‍റെ,ഏഷ്യ ബിസിനസ് ലീഡര്‍ തുടങ്ങിയ അവാര്‍ഡ് വാങ്ങിയ ഇച്ചിരി വല്ല്യ അണ്ണന്‍ ആണ്.
പക്ഷെ ഇപ്പോള്‍ പോലീസിന്‍റെ പിടിയില്‍ ആയ അണ്ണന്‍ ചെലപ്പോള്‍ പത്തു വര്‍ഷം വരെ ജയിലില്‍ കിടക്കുവാന്‍ ഒള്ള വേല ഒപ്പിചിട്ടാണ് അകത്ത് പോയെക്കുന്നത്..
ഓഫ്.ടോക്.: ഇന്ത്യയിലെ ഏറ്റവും നല്ല ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രോവൈഡാര്‍ ആണ് സിഫി. സി.ഫി.യുടെ ഇന്‍റര്‍നെറ്റ് കേഫെകള്‍ ലോക നിരവാരത്തില്‍ ഉള്ളവയാണ്..കോര്‍പറെറ്റു ലോകത്ത് ഏറ്റവും നല്ല പേരും സത്യത്തിനുണ്ടായിരുന്നു.. സത്യത്തിലെ വര്‍കിംഗ് അന്തരീക്ഷം ,ശമ്പളം ഇവയും മികച്ചത് തന്നെ... പക്ഷെ എന്ത് തന്നെയായാലും പാവപ്പെട്ടവരുടെയും മറ്റു നിക്ഷേപകരുടെയും പണത്തെപറ്റി ചിന്തിക്കാതെ സ്വന്തം കീശ വീര്‍പ്പിക്കുന്ന സംസ്കാരവും പ്രവര്‍ത്തിയും കാണിച്ച നല്ലൊരു ഇന്നലെയെ ന്യായീകരിക്കാന്‍ കഴിയില്ല..
നിക്ഷേപകര്‍ വിപണിയില്‍ മുഴുവന്‍ പണവും ഇടുന്നതിനു മുമ്പെ ഇങ്ങനെയും ചിലത് പ്രതീക്ഷിക്കുന്നത് നന്നായിരിക്കും..
Saturday, January 10, 2009
Subscribe to:
Post Comments (Atom)
4 comments:
അങ്ങനെ മറ്റൊരു ഐ.ടി. കുമിളയും പൊട്ടി.. ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ സത്യംകമ്പ്യൂട്ടര്‍ അങ്ങനെ നിക്ഷേപകരെ ചതിച്ചൂ എന്ന ഉടമയുടെ പ്രഖ്യാപനത്തോടെ ഓഹരിവിപണിയില്‍ തങ്ങളുടെ സമ്പാദ്യം ഇറക്കിയിരുന്ന വ്യക്തികളുടെ വിശ്വാസത്തിന്‍റെ മേല്‍ ഇടിവെട്ടെല്‍പ്പിച്ചു കൊണ്ടു കൂപ്പുകുത്തി..
ഈ തകർച്ചയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്ന ഈ പോസ്റ്റിന്നന്ദി.
സത്യത്തിന്റെ ഷയർ എടുത്തിട്ടുള്ളവരുടെ ഗതി എന്താകും? ഇപ്പോഴും സത്യത്തിന്റെ ഷെയർ എടുക്കുന്നവർ ഉണ്ടല്ലോ?
നരിക്കുന്നാ..
നല്ല സംശയം.. പക്ഷെ അഞ്ഞൂറില്‍പരം രൂപയ്ക്ക് സത്യം ഷെയര്‍ എടുത്തവര്‍ ഇന്നു ആറു രൂപ വെച്ചു ഷെയര്‍ വില്‍ക്കുന്നത് തന്നെ നല്ലത്..
പക്ഷെ പുതിയ നിക്ഷേപകര്‍ വളരെ ആലോചിച്ചു വേണം കാശിറക്കാന്‍
Very Informative. Karyangal ellam ariyan patti. Ithrayum cash ulla oral pettennu ingane sathyangal ellam ettu paranju kuttasammatham nadathiyapol oru athbhutham thonnunnu :)
Post a Comment